Table of Contents
25 Important Previous year Q & A | Village Field Assistant Study Material [8 November 2021]: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]
Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)
51. കേരളത്തിലെ അൽ ഇസ്ലാം എന്ന അറബി മലയാളപത്രത്തിന്റെ സ്ഥാപകനാരായിരുന്നു ?
(A) കുഞ്ഞുമുഹമ്മദ് (B) വക്കം മൗലവി
(C) സീദിസാഹിബ് (D) അബ്ദുറഹ്മാൻ
Read More : 25 Important Previous Year Q & A [3 November 2021]
- തിരുവിതാംകൂറിലെ ലളിതകലകളുടെ സുവർണകാലമായി അറിയപ്പെട്ടത് ആരുടെ ഭരണ കാലമായിരുന്നു ?
(A) വിശാഖം തിരുന്നാൾ (B) ശ്രീമൂലം തിരുന്നാൾ
(C) ആയില്യം തിരുന്നാൾ (D) സ്വാതി തിരുന്നാൾ
Read More : 25 Important Previous Year Q & A [2 November 2021]
- പ്രസിദ്ധമായ മലബാർ മാനുവൽ രചിച്ചതാര് ?
(A) വില്യം ലോകൻ (B) വാസ്കോഡഗാമ
(C) ആർഷെ (D) റിപ്പൺ
Read More : 25 Important Previous Year Q & A [30 October 2021]
- പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര് ?
(A) പഴശ്ശിരാജ (B) ശക്തൻ തമ്പുരാൻ
(C) വേലുത്തമ്പി ദളവ (D) പാലിയത്തച്ഛൻ
- കേരളീയ നായർ സമാജം സ്ഥാപിച്ചതാര് ?
(A) ടി.കെ.മാധവൻ (B) മന്നത്തു പത്മനാഭൻ
(C) ശ്രീനാരയണഗുരു (D) കുമാരനാശാൻ
- 2011-ൽ ആദാമിന്റെ മകൻ അബു എന്ന സിനിമയിലഭിനയിച്ച ഭരത് അവാർഡ് നേടിയ മലയാള നടൻ :
(A) മോഹൻലാൽ (B) സുരാജ് വെഞ്ഞാറമൂട്
(C) സലീം കുമാർ (D) സുരേഷ് ഗോപി
- 2015 -ലെ ദേശീയ ഗെയിംസിന് ആതിഥേയത്ത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനമേത് ?
(A) മഹാരാഷ്ട്ര (B) തമിഴ്നാട് (C) ആന്ധ്രപ്രദേശ് (D) കേരളം
- ‘ക്രിക്കറ്റ് മൈ സ്റ്റൈൽ’ എന്ന പ്രസിദ്ധമായ പുസ്തകം രചിച്ച ഇന്ത്യൻ ക്രിക്കറ്ററാര് ?
(A) സുനിൽ ഗാവാസ്കർ (B) സച്ചിൻ
(C) കപിൽ ദേവ് (D) ധോണി
- കേരള വനം പരിസ്ഥിതി മന്ത്രിയാര് ?
(A) തിരുവത്തൂർ രാധാകൃഷ്ണൻ (B) വി.എസ്.ശിവകുമാർ (C) കെ.ബാബു (D) ആര്യാടൻ മുഹമ്മദ്
- പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ച ഉത്തർപ്രദേശിലെ മണ്ഡലമേത് ?
(A) റെയ്ബറേലി (B) വാരണാസി (C) അമേഠി (D) വഡോദര
- ജ്വലനത്തെ സഹായിക്കുന്ന വാതകമാണ് :
(A) ഹൈഡ്രജൻ (B) ഓക്സിജൻ (C)നൈട്രജൻ (D) ക്ലോറിൻ
- ഒരു വസ്തുവിന് സ്ഥാനം മൂലം ലഭിക്കുന്ന ഊർജ്ജം ഏത് ?
(A) ഗതികോർജ്ജം (B) കാന്തികോർജ്ജം
(C) സ്ഥാനികോർജ്ജം (D) രാസോർജ്ജം
- കടൽ ജലത്തിൽ ധാരാളമായി കാണപ്പെടുന്ന ലവണമേത് ?
(A) സോഡിയം ക്ലോറൈഡ് (B) പൊട്ടാസ്യം ക്ലോറൈഡ്
(C) മഗ്നീഷ്യം ക്ലോറൈഡ് (D) കാത്സ്യം ക്ലോറൈഡ്
- ഏത് ഉപകരണത്തിലാണ് വായുവിന്റെ കമ്പനം മൂലം ശബ്ദം ഉണ്ടാകുന്നത് ?
(A) തബല (B) വീണ (C) ഗിറ്റാർ (D) ഓടക്കുഴൽ
- ഒരു നിർവ്വീര്യ പദാർത്ഥത്തിന്റെ pH മൂല്യം എത്ര ?
(A) 1 (B) 0 (C) 7 (D) 8
Read More: How to Crack Kerala PSC Exams
- താഴെ തന്നിരിക്കുന്നവയിൽ ഹരിതഗൃഹവാതകം ഏത് ?
(A) ഓക്സിജൻ (B) കാർബൺ ഡൈ ഓക്സൈഡ്
(C) ഹൈഡ്രജൻ (D) നൈട്രജൻ
- ചലിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനത്തിൽ തുടരുവാനുള്ള പ്രവണതയാണ് :
(A) വേഗത (B) ത്വരണം (C) ജഡത്വം (D) പ്രവേഗം
- ഒരു ഒന്നാം വർഗ്ഗ ഉത്തോലമാണ് :
(A) പാക്കുവെട്ടി (B) പേപ്പർ കട്ടർ (C) ചവണ (D) കത്രിക
- ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചതാര് ?
(A) ഹെൻട്രി കാവൻഡിഷ് (B) റോബർട്ട് ബോയിൽ
(C) ലോർഡ് കെൽവിൻ (D) മെൻഡലിയേഫ്
- വൈദ്യുതി കടത്തി വിടാത്ത ഒരു പദാർത്ഥമാണ്
(A) കോപ്പർ (B) പ്ലാസ്റ്റിക് (C) അലൂമിനിയം (D) ഗ്രാഫൈറ്റ്
- മനുഷ്യന്റെ ഹൃദയ സ്പന്ദന നിരക്ക് :
(A) ഒരു മിനിറ്റിൽ 72 തവണ (B) ഒരു സെക്കന്റിൽ 72 തവണ (C) ഒരു മണിക്കൂറിൽ 72 തവണ (D) ഒരു ദിവസത്തിൽ 72 തവണ
- പ്രകാശ സംശ്ലേഷണഫലമായുണ്ടാകുന്ന വാതകം :
(A) കാർബൺ ഡയോക്സൈഡ് (B) കാർബൺ മോണോക്സൈഡ് (C) ഓക്സിജൻ (D)ഓസോൺ
- മന്ത് രോഗം പരത്തുന്ന കൊതുക് :
(A) അനോഫിലസ് (B) ക്യൂലക്സ്
(C) എയ്ഡിസ് ഈജിപ്റ്റി (D) എയ്ഡിസ് ആൽബോപിക്റ്റസ്
- മാത്യസസ്യത്തിന്റെ അതേ ഗുണങ്ങളോടു കൂടിയ നിരവധി സന്താനങ്ങളെ ഒരുമിച്ച് വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ :
(A) ബഡ്ഡിംഗ് (B) വർഗ്ഗസങ്കരണം
(C) ലെയറിംഗ് (D) ടിഷ്യു കൾച്ചർ
- ഗോയിറ്ററിന് കാരണമാകുന്നത് താഴെ പറയുന്നവയിൽ ഏതിന്റെ കുറവാണ് ?
(A) ഇരുമ്പ് (B) കാത്സ്യം (C) അയഡിൻ (D) സിങ്ക്
Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF
Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)
Q51. ശരിയായ ഉത്തരം : (B) വക്കം മൗലവി
പരിഹാരം : കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി. അഞ്ചുതെങ്ങിൽ നിന്ന് സ്വദേശാഭിമാനി പ്രതിവാര പത്രം ആരംഭിച്ചത് വക്കം മൗലവി ആയിരുന്നു. 1907-ൽ രാമകൃഷ്ണപിള്ളയുടെ വിദ്യാഭ്യാസസൌകര്യത്തിനുവേണ്ടി അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം സ്വദേശാഭിമാനി തിരുവനന്തപുരത്തേക്കു മാറ്റപ്പെട്ടു. 1910 സെപ്റ്റംബർ 26-ന് രാമകൃഷ്ണപിള്ളയെ സർക്കാർ ഒരു വിളംബരംമൂലം നാടുകടത്തുകയും പ്രസ് കണ്ടുകെട്ടുകയും ചെയ്തു[6]. സർക്കാർ കണ്ടുകെട്ടിയ സ്വദേശാഭിമാനി പ്രസ് 1958-ലാണ് മൗലവിയുടെ അവകാശികൾക്ക് തിരിച്ചുകൊടുത്തത്.
Q52. ശരിയായ ഉത്തരം : (D) സ്വാതി തിരുന്നാൾ
പരിഹാരം : പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവാണ് സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ടാണ് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചത്. ഈ പേരിലാണ് കൂടുതലായും അറിയപ്പെടുന്നത്. സർവ്വകലാവല്ലഭനായിരുന്ന സ്വാതിതിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെ സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാൾ രചിച്ച പദങ്ങളും വർണ്ണങ്ങളും തില്ലാനകളും തന്നെയാണ് ഇന്നും മോഹിനിയാട്ടവേദിയിൽ കൂടുതലായും അവതരിപ്പിക്കപ്പെട്ടു വരുന്നത്. അഖണ്ഡഭാരതത്തിലെങ്ങുമുള്ള ഗായകരെയും വാഗ്ഗേയകന്മാരെയും അദ്ദേഹം തന്റെ കലാസദസ്സിലേയ്ക്കു ആകർഷിച്ചു. മുകളിൽ പരാമർശിച്ചിട്ടുള്ളവർ കൂടാതെ പാലക്കാട് പരമേശ്വരഭാഗവതർ, ഗ്വാളിയോർ ചിന്നദാസ്, ലാഹോറിലെ ഇമാം ഫക്കീർ, ഓധിലെ ഹരിദാസ് ഗോസ്വായി തുടങ്ങിയവരും സദസ്സിൽ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
Q53. ശരിയായ ഉത്തരം : (A) വില്യം ലോകൻ
പരിഹാരം : വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാന്വൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രകാശിതമായത്. വില്യം ലോഗൻ , ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും വില്യം ലോഗൻ 20 വർഷക്കാലത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും അദ്ദേഹം നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാന്വൽ. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണിത്. ഇന്ന് അതിന്റെ പരിഷ്കരിച്ച പതിപ്പുകളും മലയാളപരിഭാഷയും ലഭ്യമാണ്. മലബാർ എന്ന അന്നത്തെ ജില്ലയെപ്പറ്റിയാണ് ഇതിൽ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.
Q54. ശരിയായ ഉത്തരം : (C) വേലുത്തമ്പി ദളവ
പരിഹാരം : പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് [1]നടത്തിയ പ്രസ്താവനയാണ് കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.
Q55. ശരിയായ ഉത്തരം : (B) മന്നത്തു പത്മനാഭൻ
പരിഹാരം : കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 – ഫെബ്രുവരി 25, 1970). (കൊല്ലവർഷം 1053 ധനു 20 – 1145 കുംഭം 13) നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
മന്നത്ത് പത്മനാഭന്റെ പ്രധാന പ്രവർത്തനങ്ങളും സാമൂഹ്യ സേവനങ്ങളും താഴെ കൊടുത്തിരിക്കുന്നു:
1912- കേരളീയ നായർ സമാജം സ്ഥാപിച്ചു
1914- നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
1915- മുൻഷി പരമുപിള്ളയുടെ നിർദ്ദേശപ്രകാരം നായർ ഭൃത്യ ജനസംഘം എന്ന പേര് മാറ്റി നായർ സർവീസ് സൊസൈറ്റി എന്നാക്കി
1924 വൈക്കം സത്യാഗ്രഹത്തിൽ അവർണ്ണർക്ക് പിന്തുണയേകിക്കൊണ്ട് ഗാന്ധിജിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരത്തേക്ക് പദയാത്ര നയിച്ചു
Read More: Kerala PSC Village Field Assistant (VFA) Job Profile 2021
Q56. ശരിയായ ഉത്തരം : (C) സലീം കുമാർ
പരിഹാരം : സലിം അഹമ്മദ് രചനയും സംവിധാനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലിം കുമാർ, സറീനാ വഹാബ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവൻ മണി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. മധു അമ്പാട്ട് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് വിജയ് ശങ്കറാണ്. രമേഷ് നാരായൺ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ഐസക് തോമസ് കൊട്ടുകാപ്പള്ളി ആണ്. മികച്ച ചിത്രത്തിനുള്ള 2010 – ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയ മലയാള ചലച്ചിത്രമാണ് ആദാമിന്റെ മകൻ അബു. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിർവഹിച്ച ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് സലീം കുമാറിന് 2010 – ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും, മധു അമ്പാട്ടിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഐസക്ക് തോമസ് കൊട്ടുകപ്പള്ളിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും ലഭിച്ചു
Q57. ശരിയായ ഉത്തരം : (D) കേരളം
പരിഹാരം : ഇന്ത്യയുടെ ആഭ്യന്തരകായിക മാമാങ്കമായ ദേശീയ ഗെയിംസ്, ഇന്ത്യയുടെ 35-മത് മൽസരം നടക്കുന്നത് കേരളത്തിലാണ്.2008-ൽ അനുവദിച്ച ദേശീയ ഗെയിംസ് 2015 ജനുവരി 31 മുതൽ 2015 ഫെബ്രുവരി 14 വരെ കേരളത്തിലെ ഏഴ് ജില്ലകളിലെ 31 വേദികളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം ജില്ല കാര്യവട്ടത്താണ് പ്രധാന വേദിയായ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഗെയിംസ് ചരിത്രത്തിൽ കേരളത്തിലിത് രണ്ടാം തവണയാണ് ഗെയിംസ് നടത്തപ്പെടുന്നത്. 27-മത് ദേശീയ ഗെയിംസ് 1987-ൽ കേരളത്തിലാണ് നടത്തിയത്.
പതിനഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഈ മേളയിൽ 345 സ്വർണ്ണവും 346 വെള്ളിയും 482 വെങ്കലവുമടക്കം 1173 മെഡലുകൾക്കായിരുന്നു മൽസരങ്ങൾ.മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ സച്ചിൻ ടെണ്ടുൽക്കറാണ് ഈ ഗെയിംസിന്റെ ഗുഡ്‌വിൽ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്.
Q58. ശരിയായ ഉത്തരം : (C) കപിൽ ദേവ്
പരിഹാരം : കപിൽ ദേവ് രാംലാൽ നിഖൻജ് അഥവാ കപിൽ ദേവ് (ജ. ജനുവരി 6, 1959, ചണ്ഡിഗഡ്) ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾറൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.
അദ്ദേഹം നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് – മൂന്ന് ആത്മകഥകളും ഒരു സിഖ് മതത്തെക്കുറിച്ചുള്ള ഒരു പുസ്തകവും. ആത്മകഥാപരമായ കൃതികളിൽ ഉൾപ്പെടുന്നത് — 1985-ൽ പുറത്തിറങ്ങിയ ഗോഡ്സ് ഡിക്രി, 1987-ൽ ക്രിക്കറ്റ് മൈ സ്റ്റൈൽ, 2004-ൽ സ്‌ട്രെയിറ്റ് ഫ്രം ദി ഹാർട്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ വീ, ദി സിഖ്സ് 2019-ൽ പുറത്തിറങ്ങി.
Q59. ശരിയായ ഉത്തരം : (A) തിരുവത്തൂർ രാധാകൃഷ്ണൻ
പരിഹാരം : കേരളത്തിലെ ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം 26 ഡിസംബർ 1949). 2012 ഏപ്രിൽ 13 മുതൽ 2014 ജനുവരി 1 വരെ കേരള സർക്കാരിലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ഇതേ കാലയളവിൽ അദ്ദേഹം വിജിലൻസ് പോർട്ട്‌ഫോളിയോ കൈകാര്യം ചെയ്യുകയും തുടർന്ന് മന്ത്രാലയത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് വനം, ഗതാഗതം, കായികം, സിനിമ, പരിസ്ഥിതി എന്നീ വകുപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ നിലവിലെ കേരളത്തിലെ ഇടതുപക്ഷ നേതാക്കളിലൊരാളും എൻ.സി.പി. ദേശീയ പ്രവർത്തകസമിതി അംഗവും പതിനഞ്ചാം കേരളനിയമസഭയിലെ വനം വകുപ്പ് മന്ത്രിയുമാണ് എ.കെ. ശശീന്ദ്രൻ. വന്യജീവി സംരക്ഷണ വകുപ്പിന്റെയും ചുമതല വഹിക്കുന്നു. പതിന്നാലാം കേരളനിയമസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു. എലത്തൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.യായ ശശീന്ദ്രൻ ഇതിനു മുൻപ് 2011-ലും ഏലത്തൂരിൽ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു.
Q60. ശരിയായ ഉത്തരം : (B) വാരണാസി
പരിഹാരം : 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2002-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി-ക്ക് 182 അംഗ നിയമസഭയിൽ 126 സീറ്റുകൾ ലഭിക്കുകയും മോദി വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2002-ൽ (തിരഞ്ഞെടുപ്പിനു മുൻപ്) ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിൽ സർക്കാരിന്റെ പരാജയവും നീതിനിഷേധവും ആരോപിക്കപ്പെട്ടതിനാൽ ഈ തിരഞ്ഞെടുപ്പ് പ്രത്യേകം നിരീക്ഷിക്കപ്പെട്ടിരുന്നു.
Q61. ശരിയായ ഉത്തരം : (B) ഓക്സിജൻ
പരിഹാരം : മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാണൻ നിലനിർത്തുന്നതിന് അത്യാവശ്യമായ ഒരു വാതക മൂലകമാണ് ഓക്സിജൻ (Oxygen). ശ്വസിക്കുന്ന വായുവിലെ ഓക്സിജനുപയോഗിച്ചാണ് ജന്തുകോശങ്ങൾ ശരീരപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ഈ കാരണത്താൽ ഇതു പ്രാണവായു എന്ന പേരിലും അറിയപ്പെടുന്നു. ഇന്ധനങ്ങളെ കത്താൻ സഹായിക്കുന്ന മൂലകം കൂടിയാണ് ഓക്സിജൻ. ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം.
മറ്റു മൂലകങ്ങളുമായി അയോണികമോ സഹസംയോജകമോ ആയ ബന്ധത്തിൽ സംയുക്തരൂപത്തിലാണ് ഓക്സിജൻ ഭൂമിയിൽ കാണപ്പെടുന്നത്. അന്തരീക്ഷവായുവിൽ നൈട്രജനുശേഷം കൂടുതലുള്ള രണ്ടാമത്തെ മൂലകമാണ് ഓക്സിജൻ.
Q62. ശരിയായ ഉത്തരം : (C) സ്ഥാനികോർജം
പരിഹാരം : ഒരു സമയത്തുനിർമ്മിക്കുന്ന ഊർജ്ജം മറ്റൊരു സമയത്ത് ഉപയോഗിക്കാനായി ശേഖരിച്ചു വയ്ക്കുന്ന പ്രക്രിയയാണ് ഊർജ്ജസംഭരണം (Energy storage). പ്രായോഗികമായോ സാമ്പത്തികമായോ ശേഖരിച്ചുവയ്ക്കാൻ ബുദ്ധിമുട്ടുള്ള ഊർജ്ജരൂപങ്ങളെ അതിനു അനുയോജ്യമായ മറ്റൊരു രൂപത്തിലാക്കി സംഭരിക്കുകയാണ് ചെയ്യുന്നത്. വലിയ അളവിൽ ഊർജ്ജം സൂക്ഷിക്കുന്നതിന് ലോകത്തിൽ 99 ശതമാനവും ഉപയോഗിക്കുന്നത് ജലം പമ്പുചെയ്ത് ഉയരത്തിലുള്ള അണക്കെട്ടിൽ സൂക്ഷിക്കുന്ന രീതിയാണ്. ചില സാങ്കേതികവിദ്യകൾ പെട്ടെന്നുള്ള ഊർജ്ജആവശ്യങ്ങൾക്ക് ഉപകരിക്കുമ്പോൾ മറ്റു ചിലവ ദീർഘകാലത്തേക്ക് സൂക്ഷിക്കാനായി ഉപയോഗിക്കുന്നവയാണ്. കീ കൊടുത്ത് ഉപയോഗിക്കുന്ന വാച്ചിൽ ഊർജ്ജം സ്ഥാനികോർജ്ജം ആയി ഉപയോഗിക്കുമ്പോൾ ചാർജ്ജുചെയ്യാവുന്ന ബാറ്ററികളിൽ രാസോർജ്ജമായിട്ട് ആണ് മൊബൈൽ ഫോണിനു വേണ്ട ഊർജ്ജം സംഭരിക്കുന്നത്.
Q63. ശരിയായ ഉത്തരം : (A) സോഡിയം ക്ലോറൈഡ്
പരിഹാരം : മൂലകങ്ങളായ സോഡിയത്തിന്റേയും ക്ലോറിന്റേയും സംയുക്തമാണ് സോഡിയം ക്ലോറൈഡ്. സോഡിയം ക്ലോറൈഡ് സാധാരണയായി ഉപ്പ് എന്നറിയപ്പെടുന്നു (കടൽ ഉപ്പ് മറ്റ് രാസ ലവണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും), സോഡിയം, ക്ലോറൈഡ് അയോണുകളുടെ 1:1 അനുപാതത്തെ പ്രതിനിധീകരിക്കുന്ന NaCl എന്ന രാസ സൂത്രവാക്യമുള്ള ഒരു അയോണിക് സംയുക്തമാണ്. യഥാക്രമം 22.99, 35.45 g/mol എന്ന മോളാർ പിണ്ഡമുള്ള, 100 ഗ്രാം NaCl-ൽ 39.34 g Na, 60.66 g Cl എന്നിവ അടങ്ങിയിരിക്കുന്നു. സമുദ്രജലത്തിന്റെ ലവണാംശത്തിനും പല ബഹുകോശ ജീവികളുടെ ബാഹ്യകോശ ദ്രാവകത്തിനും ഏറ്റവും ഉത്തരവാദി സോഡിയം ക്ലോറൈഡ് ലവണമാണ്. ടേബിൾ ഉപ്പിന്റെ ഭക്ഷ്യയോഗ്യമായ രൂപത്തിൽ, ഇത് സാധാരണയായി ഒരു സുഗന്ധവ്യഞ്ജനമായും ഭക്ഷ്യ സംരക്ഷണമായും ഉപയോഗിക്കുന്നു. പല വ്യാവസായിക പ്രക്രിയകളിലും വലിയ അളവിൽ സോഡിയം ക്ലോറൈഡ് ഉപയോഗിക്കുന്നു, കൂടാതെ കൂടുതൽ രാസ സംശ്ലേഷണങ്ങൾക്കുള്ള ഫീഡ്സ്റ്റോക്കുകളായി ഉപയോഗിക്കുന്ന സോഡിയം, ക്ലോറിൻ സംയുക്തങ്ങളുടെ പ്രധാന ഉറവിടമാണിത്.
Q64. ശരിയായ ഉത്തരം : (D) ഓടക്കുഴൽ
പരിഹാരം : ഓടക്കുഴൽ വേണു എന്ന പേരിലും അറിയപ്പെടും. വായു ഉപയോഗിച്ച് ഊതി സംഗീതം പുറപ്പെടുവിക്കപ്പെടുന്ന ഒരു സംഗീത ഉപകരണമാണ് ഓടക്കുഴൽ (flute). സാധാരണ സുഷിരവാദ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഓടക്കുഴലിന്റെ ഒരു വശത്തുള്ള തുളയിലൂടെ ആണ് ഊതുന്നത്. കൂടാതെ ഇതിന്റെ സംഗീത ശബ്ദം ക്രമീകരിക്കുന്നത് ഇതിന്റെ വശങ്ങളിലുള്ള തുളകളിൽക്കൂടി പുറത്തുപോകുന്ന വായു വിരലുകൾ ഉപയോഗിച്ച് ക്രമീകരിച്ചാണ്. കൈകൊണ്ട് വിരസമായ ദ്വാരങ്ങളുള്ള പാലിയോലിത്തിക്ക് ഉദാഹരണങ്ങൾ കണ്ടെത്തിയതിനാൽ, തിരിച്ചറിയാവുന്ന ആദ്യകാല സംഗീതോപകരണങ്ങളാണ് ഓടക്കുഴൽ. ഏകദേശം 43,000 മുതൽ 35,000 വർഷം വരെ പഴക്കമുള്ള നിരവധി ഓടക്കുഴലുകൾ ഇന്നത്തെ ജർമ്മനിയിലെ സ്വാബിയൻ ജുറ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ആധുനിക മനുഷ്യ സാന്നിധ്യത്തിന്റെ ആദ്യ കാലഘട്ടം മുതൽ വികസിത സംഗീത പാരമ്പര്യം നിലനിന്നിരുന്നുവെന്ന് ഈ ഓടക്കുഴലുകൾ തെളിയിക്കുന്നു.
Q65. ശരിയായ ഉത്തരം : (C) 7
പരിഹാരം : പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്. 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു. ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്. അതിനാൽ ഒരു നിർവ്വീര്യ പദാർത്ഥത്തിന്റെ pH മൂല്യം 7 ആകുന്നു.
Q66. ശരിയായ ഉത്തരം : (B) കാർബൺ ഡൈ ഓക്സൈഡ്
പരിഹാരം : ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘതരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ് ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ(CO2)്, നൈട്രസ് ഓക്സൈഡ്, നീരാവി,ഓസോൺ തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു.
ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വതന്ത്രമായും ജലാശയങ്ങളിൽ ഭാഗികമായി ലയിച്ച അവസ്ഥയിലും പ്രകൃത്യാ കാണപ്പെടുന്ന ഒരു രാസസംയുക്തമാണു് കാർബൺ ഡയോക്സൈഡ് അഥവാ ഇംഗാലാമ്ലവാതകം. CO2 എന്നാണു് ഇതിന്റെ രാസസൂത്രം. രണ്ട് ഓക്സിജൻ അണുക്കൾ ഒരു കാർബൺ അണുവുമായി സഹസംയോജകബന്ധനത്തിൽ പരസ്പരം ഘടിപ്പിക്കപ്പെട്ട സംയുക്തമാണ് കാർബൺ ഡയോക്സൈഡ്.
Q67. ശരിയായ ഉത്തരം : (C) ജഡത്വം
പരിഹാരം : ഒരു വസ്തുവിന് അതിന്റെ നിശ്ചലാവസ്തയോ ഒരേ വേഗതയോ നിലനിർത്താനുള്ള താല്പ്പര്യത്തെ ജഡത്വം(Inertia) എന്ന് പറയുന്നു.ഒരു വസ്തുവിന്റെ ചലനത്തിൽ വ്യതിയാനമുണ്ടാക്കുന്നതിനു കരണമായേക്കാവുന്ന ഏതു ബലത്തേയും പ്രധിരോധിക്കാനുള്ള ആ വസ്തുവിന്റെ സഹജസ്വഭാവം. സ്തിര സ്ഥിതിയിലുള്ള ഒരു വസ്തുവായാലും ചലനത്തിലുള്ള ഒരു വസ്തുവായാലും രണ്ടും ത്വരണത്തിനു കാരണമായേക്കാവുന്ന ബലത്തെ എതിർക്കുന്നു. ഒരു വസ്തുവിന്റെ ജഡത്വം, ബലത്തിന്റെ പ്രവർത്തനത്തിനെതിരെയുള്ള പ്രധിരോധത്തെ നിയന്ത്രിക്കുന്ന പിണ്ഡം ഉപയോഗിച്ച് അളക്കാം.അതല്ലെങ്കിൽ ഒരു നിശ്ചിത അക്ഷത്തെ ആസ്പദമാക്കിയുള്ള ടോർക്കിനെതിരെയുള്ള പ്രതിരോധത്തിന്റെ അളവായ മൊമെന്റ് ഓഫ് ഇനേർഷിയ ഉപയോഗിച്ച് അളക്കാം.ഇത് ആദ്യമായി കണ്ടെത്തിയത് ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞനാണു.
Q68. ശരിയായ ഉത്തരം : (D) കത്രിക
പരിഹാരം : കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു മുറിക്കൽ ഉപകരണമാണ് കത്രിക. തുണി മുറിക്കുവാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. മുടി മുറിക്കുവാനും മറ്റും ക്ഷൗരക്കാരും കത്രികയാണ് ഉപയോഗിക്കുന്നത്. പരന്ന് ഒരുവശം ചെരിച്ച് മൂർച്ചപ്പെടുത്തിയ രണ്ടു ലോഹപാളികളെ നടുവിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് യോജിപ്പിരിച്ചാണ് അവ നിർമ്മിക്കുന്നത്. കൈ കടത്തി ഉപയോഗിക്കുവാനായ് രണ്ടു ലോഹ ഭാഗങ്ങളിലും അറ്റത്തായ് ഒരോ ദ്വാരങ്ങൾ വീതം ഉണ്ടാകും. കൈകളെ തമ്മിൽ അടുപ്പിക്കുമ്പോൾ ലോഹപാളികളുടെ മൂർച്ചയുള്ള അരികുകൾ ഒന്നൊന്നിനു പുറമേ കടന്നു പോകും വിധമാണ് അവയെ യോജിപ്പിക്കുന്നത്.
Q69. ശരിയായ ഉത്തരം : (A) ഹെൻട്രി കാവൻഡിഷ്
പരിഹാരം : 1766-81 കാലഘട്ടത്തിൽ ഹെന്രി കാവൻഡിഷ് (Henry Cavendish) ഹൈഡ്രജൻ വാതകം സ്വതന്ത്ര നിലനിൽപ്പുള്ള ഒരു പദാർത്ഥമാണെന്നും,[9] അത് കത്തിച്ചാൽ ജലം സൃഷ്ടിക്കപ്പെടുമെന്നും മനസ്സിലാക്കി. ജലം ഉല്പാദിപ്പിക്കുന്നു എന്ന് കണ്ടതിൽ നിന്നാണ് ഹൈഡ്രജന് അതിന്റെ പേര് ലഭിച്ചിരിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ “ജല-ഉണ്ടാക്കുന്നത്” എന്നാണ് അതിന്റെ അർത്ഥം. സാധാരണ താപനിലയിലും മർദ്ദത്തിലും നിറമില്ലാത്തതും, മണമില്ലാത്തതും, അലോഹവും, രുചിയൊന്നുമില്ലാത്തതും, പെട്ടെന്ന് കത്തുന്നതുമായ വാതകമാണ്, H2 എന്നതാണ് തന്മാത്രാവാക്യം.
Q70. ശരിയായ ഉത്തരം : (B) പ്ലാസ്റ്റിക്
പരിഹാരം : മരതടിയും പ്ലാസ്റ്റിക്കും വൈദ്യുതിയുടെ മോശം ചാലകങ്ങളാണ്, കാരണം അവയിലെ ഇലക്ട്രോണുകൾ അവയുടെ ‘പാരന്റ്’ ആറ്റങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ സ്വതന്ത്രമായി നീങ്ങാൻ കഴിയില്ല. അതിനാൽ, മരം അല്ലെങ്കിൽ പ്ലാസ്റ്റിക്ക് സ്വതന്ത്രമായി ചലിക്കുന്ന ചാർജുകൾ ഇല്ല; അതിനാൽ അവർക്ക് വൈദ്യുതപ്രവാഹം നടത്താൻ കഴിയില്ല.
Q71. ശരിയായ ഉത്തരം : (A) ഒരു മിനിറ്റിൽ 72 തവണ
പരിഹാരം : മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും (വിശ്രമാവസ്ഥയിൽ) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു.
Q72. ശരിയായ ഉത്തരം : (C) ഓക്സിജൻ
പരിഹാരം : 250 കോടി വർഷങ്ങൾക്കു മുൻപുമുതൽ 160 കോടി വർഷങ്ങൾ മുൻപുവരെയുള്ള കാലഘട്ടമായ പാലിയോപ്രോട്ടെറോസോയിക് യുഗത്തിലാണ് (Paleoproterozoic era) ഓക്സിജൻ സ്വതന്ത്രരൂപത്തിൽ ഭൂമിയിൽ ധാരാളമായി കാണപ്പെട്ടു തുടങ്ങിയത്. പരിണാമത്തിന്റെ ആദ്യഘട്ടങ്ങളിലെ അനേറോബിക് ജീവികളുടെ (Anaerobic organism) പ്രവർത്തനമാണ് ഇതിനു കാരണം. (ഇത്തരം ജീവികൾക്ക് ജീവിക്കാൻ ഓക്സിജൻ ആവശ്യമല്ലെന്നു മാത്രമല്ല, അവ ഓക്സിജനെ പുറത്തു വിടുകയും ചെയ്യുന്നു). അന്നു മുതലുള്ളതും ഇടക്ക് വംശനാശം വന്നതുമായ പലതരം ജീവജാലങ്ങളുടെയും പ്രവർത്തനമാണ് (ഉദാഹരണം: സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം (photosynthesis)) അന്തരീക്ഷത്തിൽ ഓക്സിജൻ സുലഭമാവാനുള്ള കാരണം. സമുദ്രത്തിലെ ആൽഗകളാണ്, ഭൂമിയിലെ സ്വതന്ത്രരൂപത്തിലുള്ള ഓക്സിജന്റെ നാലിൽ മൂന്നു ഭാഗവും ഉണ്ടാക്കിയിരിക്കുന്നത്. ബാക്കി നാലിലൊന്ന് ഭൌമോപരിതലത്തിലുള്ള വൃക്ഷലതാദികളുടെ പ്രവർത്തനം മൂലവും.
Q73 ശരിയായ ഉത്തരം : (B) ക്യൂലക്സ്
പരിഹാരം : കൊതുകിന്റെ ഒരു ജീനസ് ആണ് ക്യുലക്സ്. ആയിരത്തിൽപ്പരം സ്പീഷീസുകൾ ഉള്ള വളരെ വലിയൊരു വിഭാഗമാണിത്. ഇതിൽ പെട്ട നിരവധി സ്പീഷീസുകൾ രോഗവാഹകരാണ്. മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ എന്നിവയെയെല്ലാം ബാധിക്കുന്ന രോഗകാരികളെ ഇവ പരത്തുന്നു. വെസ്റ്റ് നൈൽ വൈറസ്, ജപ്പാൻ ജ്വരം തുടങ്ങിയവയെക്കൂടാതെ, മന്ത്, ഏവിയൻ മലേറിയ തുടങ്ങിയവയും പരത്തുന്നു. ക്യൂലക്സ് കൊതുകുകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവേ കാണപ്പെടുന്നു.
Q74. ശരിയായ ഉത്തരം : (D) ടിഷ്യു കൾച്ചർ
പരിഹാരം : മാതൃസസ്യത്തിന്‍റെ തനതുഗുണങ്ങല്‍ എല്ലാം തന്നെ അടങ്ങിയതും പ്രതിരോധ ശേഷി കൂടിയതുമായിരിക്കും പുതിയ സസ്യങ്ങല്‍. ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മറ്റെതെങ്കിലും ഭാഗത്തു നിന്നോ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുത്ത് പുതിയ ചെടികള്‍ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യുകള്‍ച്ചര്‍. സസ്യങ്ങളുടെ കായികപ്രവര്‍ത്തനത്തിന് വളരെയധികം ഉപകരിക്കുന്ന മാര്‍ഗമാണിത്. കേരളത്തില്‍ വാഴ, ഏലം, പൈനാപ്പിള്‍, കുരുമുളക്, കച്ചോലം, ഓര്‍ക്കിഡുകള്‍, കാപ്പി, ചന്ദനം എന്നിവയില്‍ ഇത് ഉപയോഗിക്കുന്നു. ടിഷ്യു കള്‍ച്ചര്‍ നടത്തുന്നതിന് ആദ്യം കൃത്രിമ മാധ്യമങ്ങളാണ് നിര്‍മിക്കേണ്ടത്. ഇവ ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ നിര്‍മിക്കാം. ദ്രാവകരുപത്തിലാണെങ്കില്‍ ചെടിക്ക് ശ്വസിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഇതിനായി അരിപ്പുകടലാസുകൊണ്ടുള്ള താങ്ങുകളോ അല്ലെങ്കില്‍ പ്രത്യേകം യന്ത്രങ്ങളോ വെയ്ക്കണം. ദ്രാവക മാധ്യമത്തെ ഖരരൂപത്തിലാക്കുകവാന്‍ അഗര്‍ എന്ന ഒരിനം കടല്‍സസ്യഉല്‍പന്നം ഉപയോഗിക്കുന്നുണ്ട്.
Q75. ശരിയായ ഉത്തരം : (C) അയഡിൻ
പരിഹാരം : തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന തൈറോക്സിൻ എന്ന ഹോർമോണിന്റെ അഭാവത്തിൽ തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ). പൊതുവേ ആഹാരത്തിൽ നിന്നു ലഭിക്കുന്ന അയഡിൻ എന്ന മൂലകത്തിന്റെ അഭാവമാണ് ഈ രോഗത്തിന് കാരണം.
10 മി.ഗ്രാമാണ് രക്തത്തിൽ ആവശ്യമായ അയഡിന്റെ ദൈനംദിനഅളവ്. അയഡിന്റെ അഭാവമുണ്ടാകമ്പോൾ തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ ഉണ്ടാകുകയും ഇത് തൈറോയിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ തൈറോയിഡ് ഗ്രന്ഥിയിലെ ഫോളിക്കിളുകൾ വലുതാകുകയും ദ്രാവകാവസ്ഥയിലുള്ള ഒരു പദാർത്ഥത്തിന് അളവ് വർദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് സിംപിൾ ഗോയിറ്റർ അഥവാ തൊണ്ടമുഴ.
Read More: Kerala PSC Village Field Assistant 2021 Salary
Watch Video: Previous Question Papers Analysis For Village Field Assistant
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams