Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [3 November 2021]

25 Important Previous year Q & A | Village Field Assistant Study Material [3 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

26. ഭരണഘടന പ്രകാരം പാർലമെന്റിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശംചെയ്യാം ?

(A) 15                                               (B) 14                                                             (C) 20                                                  (D) 2

Read More : 25 Important Previous Year Q & A [2 November 2021]

  1. ഇന്ത്യൻ ദേശീയപതാകയുടെ ശിൽപിയാര് ?

(A) ടാഗോർ                                                                              (B) നെഹ്റു

(C) പിംഗളി വെങ്കയ്യ                                                        (D) ഗാന്ധിജി

Read More : 25 Important Previous Year Q & A [30 October 2021]

  1. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് ?

(A) മോഹനം                                                                            (B) ശങ്കരാഭരണം

(C) ആന്തോളനം                                                                     (D) അമൃതവർഷിണി

Read More : 25 Important Previous Year Q & A [30 October 2021]

  1. ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയമെത്ര ?

(A) 52 സെക്കന്റ്                                                                      (B) 54 സെക്കന്റ്

(C) 56 സെക്കന്റ്                                                                      (D) 50 സെക്കന്റ്

 

  1. കേരളത്തിലെ നെതർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം :

(A) പാലക്കാട്                                                                           (B) കുട്ടനാട്

(C) പറമ്പിക്കുളം                                                                     (D) വയനാട്

 

  1. “മരിക്കുക അല്ലെങ്കിൽ ജീവിക്കുക” എന്നത് ഇന്ത്യയിലെ ഏത് സ്വാതന്ത്ര്യ സമരവുമായിബന്ധപ്പെട്ടതാണ് ?

(A) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം                                                  (B) ദണ്ഡിമാർച്ച്

(C) വൈക്കം സത്യാഗ്രഹം                                                 (D) ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം

 

  1. 1984-ൽ അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ വെച്ച് നടന്ന സൈനിക നടപടി ഏതു പേരിൽ അറിയപ്പെടുന്നു ?

(A) ഓപ്പറേഷൻ കൊക്കൂൺ                                              (B) ഓപ്പറേഷൻ ബ്ലൂസ്റ്റാർ

(C) ഓപ്പറേഷൻ വിജയ്                                                         (D) ഓപ്പറേഷൻ കുബേര

 

  1. മൗലിക അവകാശങ്ങളുടെ ശിൽപി ആര് ?

(A) അംബേദ്കർ                                                                           (B) പട്ടേൽ

(C) നെഹ്റു                                                                                 (D) ഗാന്ധിജി

 

  1. കേരളത്തിലെ പ്രസിദ്ധമായ പാതിരാമണൽ ദ്വീപ് ഏത് കായലിലാണ് സ്ഥിതിചെയ്യുന്നത് ?

(A) അഷ്ടമുടി കായൽ                                                             (B) പുന്നമട കായൽ

(C) വേമ്പനാട്ട് കായൽ                                                            (D) ശാസ്താംകോട്ട കായൽ

 

  1. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണ ശാല എവിടെയാണ് ?

(A) ബാംഗ്ലൂർ                                                                                 (B) ഡൽഹി

(C) ഹുബ്ലി                                                                                      (D)മൈസൂർ

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. കേരളത്തിലെ ഏറ്റവും വലിയ നദി :

(A) ഭാരതപ്പുഴ                                                                               (B) പെരിയാർ

(C) ചാലിയാർ                                                                               (D) പമ്പ

 

  1. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല :

(A) പാലക്കാട്                                                                                (B) ഇടുക്കി

(C) വയനാട്                                                                                    (D) ആലപ്പുഴ

 

  1. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി :

(A) പറമ്പിക്കുളം                                                                          (B) പള്ളിവാസൽ

(C) തെന്മല                                                                                      (D) ഇടുക്കി

 

  1. കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ ?

(A) പേപ്പാറ                                                                                      (B) നെയ്യാർ ഡാം

(C) പീച്ചി                                                                                          (D) മുത്തങ്ങ

 

  1. ദേശീയ പൈതൃക മ്യഗമേത് ?

(A) ആന                                                                                            (B) കടുവ

(C) സിംഹം                                                                                     (D) പുലി

Read More: How to Crack Kerala PSC Exams

 

  1. വന്യജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി

(A) കനിഷ്കൻ                                                                                   (B) അശോകൻ

(C) ചന്ദ്രഗുപ്ത മൗര്യൻ                                                                   (D) അക്ബർ

 

  1. സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയപാർട്ടി ഏത് ?

(A) ജനതാപാർട്ടി                                                                            (B) ഫോർവേഡ് ബ്ലോക്ക്

(C) കമ്മ്യൂണിസ്റ്റ് പാർട്ടി                                                              (D) പ്രജപാർട്ടി

 

  1. വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുവാൻ അടക്കേണ്ട ഫീസ് എത്ര ?

(A) 15 രൂപ                                                (B) 10 രൂപ                                             (C) 5 രൂപ                                (D) 20 രൂപ

 

  1. ദേശീയ മനുഷ്യാവകാശ നിയമം നടപ്പാക്കിയ വർഷം :

(A) 1954                                                     (B) 1945                                                    (C) 1993                                    (D) 2000

 

  1. ഇന്ത്യാ-പാക് അതിർത്തി രേഖ ഏത് പേരിലറിയപ്പെടുന്നു ?

(A) മാഹൻ രേഖ                                                                              (B) മൗണ്ട്ബാറ്റൺ രേഖ

(C) റാഡ്ക്ലിഫ് രേഖ                                                                       (D) ഡൽഹൗസി രേഖ

 

  1. ഇന്ത്യയിൽ ഗാന്ധിജി നടത്തിയ ആദ്യത്തെ സത്യാഗ്രഹം :

(A) വൈക്കം സത്യാഗ്രഹം                                                         (B) ഉപ്പു സത്യാഗ്രഹം

(C) ചമ്പാരൻ                                                                                      (D) ഗുരുവായൂർ സത്യാഗ്രഹം

 

  1. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് :

(A) മുഴുപ്പിലങ്ങാടി ബീച്ച്                                                            (B) കോഴിക്കോട് ബീച്ച്

(C) കോവളം ബീച്ച്                                                                         (D) ശംഖുമുഖം

 

  1. 1957 -ലെ ആദ്യ നിയമസഭ തെരെഞ്ഞെടുപ്പിൽ ഇ.എം.എസ്. കേരളത്തിൽ മത്സരിച്ച മണ്ഡലമേത് ?

(A) കണ്ണൂർ                                                    (B) ഹരിപ്പാട്                                           (C) നീലേശ്വരം                                    (D) കോഴിക്കോട്

 

  1. കേരളത്തിൽ ലിങ്കൺ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ആര് ?

(A) ശ്രീനാരായണഗുരു                                                                    (B) കെ.പി.കേശവമേനോൻ

(C) പണ്ഡിറ്റ് കറുപ്പൻ                                                                        (D) സഹോദരൻ അയ്യപ്പൻ

 

  1. വനവാസികളും ഭിക്ഷാടകരുമായ സന്ന്യാസികളെ ‘ഉദരനിമിത്തം’ എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ് :

(A) ശ്രീനാരായണഗുരു                                                                      (B) ബ്രഹ്മാനന്ദ ശിവയോഗി

(C) വാക്ഭടാനന്ദൻ                                                                              (D) പണ്ഡിറ്റ് കറുപ്പൻ

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

 

Q26. ശരിയായ ഉത്തരം :  (B) 14   

പരിഹാരം : പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അധികാരമില്ലാതെ നിയമമാവില്ല. ഒരിക്കലും ആവില്ല.

ഇപ്പോൾ ലോകസഭയിൽ 545 അംഗങ്ങൾ ഉണ്ട്. ഇതിൽ 530 അംഗങ്ങൾ സംസ്ഥാ‍നങ്ങളിൽ നിന്നും 13 അംഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് പേർ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ പ്രധിനിതികരിച്ച് രാഷ്ട്രപതി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.

രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു. 12 അംഗങ്ങളെ രാഷ്ട്രപതി തിരഞ്ഞെടുക്കുന്നു. സാഹിത്യം, ശാസ്ത്രം, കല , സാമൂഹ്യസേവനം എന്നിവടങ്ങളിൽ കഴിവും യോഗ്യതയുള്ളവരെയുമാണ് രാഷ്ട്രപതി തിരഞ്ഞെടുക്കുന്നത്.

Q27. ശരിയായ ഉത്തരം :  (C) പിംഗളി വെങ്കയ്യ         

പരിഹാരം : ഇന്ത്യയുടെ ദേശീയപതാക രൂപകലപന ചെയ്ത വ്യക്തിയാണ് പിംഗളി വെങ്കയ്യ (ജീവിതകാലം: ഓഗസ്റ്റ് 2, 1876 മുതൽ ജൂലൈ 4, 1963 വരെ). ഇപ്പോഴത്തെ ആന്ധ്രാപ്രദേശിലെ ഭട്ട്‌ലപെനുമരു എന്ന സ്ഥല‍ത്ത് ജനിച്ചു. ഹനുമന്തറായുഡു അച്ഛനും വെങ്കടരത്നമ്മ അമ്മയും ആണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ പോയി സീനിയർ കേംബ്രിഡ്ജ് പൂർത്തിയാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം റയിൽവേ ഗാർഡ് ആയി സേവനം അനുഷ്ടിച്ചു. പിന്നീട് ബെല്ലാരിയിൽ പ്ലഗ് ഓഫീസർ ആയി സർക്കാർ സർവീസിൽ പ്രവേശിച്ചു.

1916 ൽ അദ്ദേഹം ഇന്ത്യൻ ദേശീയ പതാക എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് മുപ്പതു രൂപകല്പനകൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധികരിച്ചിരുന്നു. 1918 നും 1921 നും ഇടയിലെ എല്ലാ കോൺഗ്രസ് സെഷനുകളിലും, അദ്ദേഹം ഭാരതത്തിന് ഒരു സ്വന്തം പതാകയുണ്ടായിരിക്കണമെന്ന ആശയം മുടക്കമില്ലാതെ അവതരിപ്പിച്ചിരുന്നു. 1921 ൽ വിജയവാഡയിൽ നടന്ന കോൺഗ്രസ് മീറ്റിംഗിൽവച്ച് പിംഗളി വെങ്കയ്യയുടെ ദേശീയ പതാകയുടെ മാതൃക ഗാന്ധിജി അംഗീകരിച്ചു.

Q28. ശരിയായ ഉത്തരം :  (B) ശങ്കരാഭരണം

പരിഹാരം : ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് സരളാ ദേവി ചൗധ്റാണി.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജന ഗണ മന ‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന.

Q29. ശരിയായ ഉത്തരം :  (A) 52 സെക്കന്റ്           

പരിഹാരം : ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിൽ ജനഗണമന ആദ്യമായി ആലപിച്ചത് സരളാ ദേവി ചൗധ്റാണി.ബംഗാളിയിൽ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നൽകിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘ജന ഗണ മന ‘ ദേശീയഗാനമായി അംഗീകരിച്ചത്. ആദ്യ ഖണ്ഡികയാണ് ജന ഗണ മന.

Q30. ശരിയായ ഉത്തരം :  (B) കുട്ടനാട്

പരിഹാരം :  കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ട ഒരു പ്രദേശമാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q31. ശരിയായ ഉത്തരം :  (A) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

പരിഹാരം :  ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ്‌ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം(ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം). . സഖ്യകക്ഷികളുടെ യുദ്ധശ്രമങ്ങളെ ബന്ദിയാക്കിക്കൊണ്ട് ബ്രിട്ടീഷ് സർക്കാരിനെ അനുനയത്തിന്റെ പാതയിലേയ്ക്കു കൊണ്ടുവരികയായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഉറച്ചതും എന്നാൽ അക്രമരഹിതവുമായ ചെറുത്തുനിൽപ്പിനുള്ള ഗാന്ധിയുടെ നിശ്ചയദാർഢ്യം ഗാന്ധി ഓഗസ്റ്റ് 8-നു ബോംബെയിലെ ഗൊവാലിയ റ്റാങ്ക് മൈതാനത്ത് നടത്തിയ “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലിച്ചു. (പിന്നീട് ഈ മൈതാനം ഓഗസ്റ്റ് ക്രാന്തി മൈദാൻ (ഓഗസ്റ്റ് വിപ്ലവ മൈതാനം) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു). എങ്കിലും കോൺഗ്രസിന്റെ ദേശീയ, പ്രാദേശിക നേതൃത്വത്തെ ഈ പ്രസംഗത്തിനു ഇരുപത്തിനാലു മണിക്കൂറിനകം സർക്കാർ തുറുങ്കിലടച്ചു. ഒരുപാട് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷം ഭാഗം ജയിലിൽ കഴിയേണ്ടി വന്നു.

Q32. ശരിയായ ഉത്തരം :  (B) ഓപ്പറേഷൻ ബ്ലൂസ്റ്റാർ

പരിഹാരം :  ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമർച്ച ചെയ്യാനായി 1984 ജൂൺ മാസത്തിൽ ഇന്ത്യൻ സേന സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്നറിയപ്പെടുന്നത്.1984 ജൂൺ 5-ഉം 6-ഉം തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സൈനിക നടപടിയിലും സുവർണ്ണക്ഷേത്രത്തിൽ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തിൽ തീർത്ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ മരിച്ചു.

സുവർണ ക്ഷേത്രത്തിൽ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി.

 

Q33. ശരിയായ ഉത്തരം :  (B) പട്ടേൽ

പരിഹാരം :  ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാവുമായിരുന്നു സർദാർ വല്ലഭായി പട്ടേൽ   (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ. വൈകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃതലത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.

 

Q34. ശരിയായ ഉത്തരം :  (C) വേമ്പനാട്ട് കായൽ        

പരിഹാരം :

വേമ്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് പാതിരാമണൽ. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പത്താം വാർഡിന്റെ ഭാഗമാണു പാതിരാമണൽ [1] . മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്. നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസസ്ഥലം കൂടിയാണ്‌ ഈ ദ്വീപ്. പക്ഷിനിരീക്ഷകർക്ക് ഒരു പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ധാരാളം തെങ്ങുകളും സസ്യങ്ങളും നിറഞ്ഞതാണ് മനോഹരമായ ഈ ദ്വീപ്. ഇന്ന് ഇവിടെ വാണിജ്യ വിനോദസഞ്ചാര കമ്പനികളും ചുവടുറപ്പിച്ചിരിക്കുന്നു.

Q35. ശരിയായ ഉത്തരം :  (C) ഹുബ്ലി

പരിഹാരം :  ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിനു്‌ ഉപയോഗിക്കാവൂ. ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണു്‌. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണു്‌ പ്രവർത്തിക്കുന്നതു്‌. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണസമിതി(Khadi Development and Village Industries Commission (KVIC)), ആണു്‌ ഇന്ത്യയിൽ പതാകനിർമ്മാണശാലകൾക്കുള്ള അനുമതി അനുവദിച്ചുകൊടുക്കുന്നതു്‌. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണു്‌.

കർണ്ണാടകത്തിലെ ധാർവാഡ് ജില്ലയിലെ ഒരു നഗരം .ഹുബ്ലി -ധാർവാഡ്മുനിസിപ്പൽ കോർപ്പറേഷൻ ആസ്ഥാനം.വലിയ വ്യവസായ നഗരം.ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആസ്ഥാനം ഹുബ്ലിയാണ്.

Q36. ശരിയായ ഉത്തരം :  (B) പെരിയാർ

പരിഹാരം :  കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ [2] കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു[3][4] 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.[5] കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നു.

Q37. ശരിയായ ഉത്തരം :  (B) ഇടുക്കി

പരിഹാരം :  കേരളത്തിൽ 11262.498 ചതുരശ്ര കിലോമീറ്റർ വനപ്രദേശമുണ്ട് എന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 28.98 ശതമാനമാണ്. വനപ്രദേശത്തിന്റെ 24 ശതമാനത്തോളം ദേശീയോദ്യാനങ്ങളും വന്യജീവിസങ്കേതങ്ങളും അടങ്ങിയ സംരക്ഷിത മേഖലയാണ്. ഇപ്പോൾ കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളും പതിനാല് വന്യജീവിസങ്കേതങ്ങളുമുണ്ട്. ഇരവികുളം, സൈലന്റ് വാലി, പാമ്പാടും ചോല, ആനമുടി ചോല, മതികെട്ടാൻ ചോല എന്നിവയാണ് ദേശീയോദ്യാനങ്ങൾ. 1934-ൽ നെല്ലിക്കാംപെട്ടി എന്ന പേരിൽ പ്രഖ്യാപിച്ച പെരിയാർ ടൈഗർ റിസർവ് ആണ് കേരളത്തിലെ പ്രഥമ വന്യജീവിസങ്കേതം; പെരിയാർ, നെയ്യാർ, പീച്ചി-വാഴാനി, പറമ്പിക്കുളം, വയനാട്, ഇടുക്കി, പേപ്പാറ, ചിമ്മിണി, ചിന്നാർ, ചെന്തുരുണി, ആറളം, തട്ടേക്കാട്, മംഗളവനം, കുറിഞ്ഞിമല എന്നിവയാണ് മറ്റുള്ളവ. ഇതിൽ തട്ടേക്കാടും മംഗളവനവും പക്ഷിസംരക്ഷണസങ്കേതങ്ങളാണ്. ഇവ കൂടാതെ നീലഗിരി, അഗസ്ത്യവനം എന്നിങ്ങനെ രണ്ടു ജൈവമേഖലകളുമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല ഇടുക്കിയാണ് (04 ദേശീയ ഉദ്യാനങ്ങൾ).

 

Q38. ശരിയായ ഉത്തരം :  (B) പള്ളിവാസൽ

പരിഹാരം :  കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി[1],[2]. രണ്ട് ഘട്ടങ്ങളിലായി ആണ് ഇത് പൂർത്തിയാക്കിയത് . ആദ്യ ഘട്ടത്തിൽ ഒരു റൺ ഓഫ് റിവർ സ്കീം ആയാണ് ആരംഭിച്ചത്. 4.5 മെഗാവാട്ട് ശേഷിയുള്ള മൂന്ന് ടർബൈനുകൾ . ആദ്യ യൂണിറ്റ് 19.03.1940 ന് കമ്മീഷൻ ചെയ്തു. 2-2-1941 ന് രണ്ടാമത്തെ യൂണിറ്റും 19-2-1942 ന് മൂന്നാമത്തെ യൂണിറ്റും കമ്മീഷൻ ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യർ പള്ളിവാസൽ പവർഹൗസിന്റെ ഉത്‌ഘാടനം 19-3-1940 നു നിർവഹിച്ചു.വെള്ളം ഡൈവേർട്ട് ചെയ്തു കൊണ്ട് പോകുവാൻ വേണ്ടി മൂന്നാറിൽ പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയിൽ 1944 ൽ രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട് നിർമിച്ചു

Q39. ശരിയായ ഉത്തരം :  (B) നെയ്യാർ ഡാം

പരിഹാരം :  നെയ്യാർ സഫാരി പാർക്ക്, ഇന്ത്യയിലെ തിരുവനന്തപുരത്ത് നെയ്യാർ അണക്കെട്ടിന് സമീപത്ത് 40468.564 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ഒരു വന്യമൃഗസംരക്ഷണ പാർക്കാണ്. നെയ്യാർ അണക്കെട്ടിലെ മരക്കുന്നം എന്നറിയപ്പെടുന്ന 10 ഏക്കർ ദ്വീപിലാണ് ഇപ്പോൾ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇതിന് സിന്ധു, ബിന്ദു എന്നീ രണ്ട് സിംഹങ്ങളും വിശാൽ എന്ന സിംഹവും ഉണ്ടായിരുന്നു. ആക്രമണകാരികളായ ഇണകളുടെ ആക്രമണത്തിൽ വിശാലിനെ നിരന്തരം പരിക്കേൽപ്പിച്ചതിനാൽ കൂട്ടിലടച്ചിരിക്കുകയായിരുന്നു.

Q40. ശരിയായ ഉത്തരം :  (A) ആന

പരിഹാരം :  പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശംനേരിടാതെ ഭൂമിയിലവശേഷിക്കുന്ന ഏകജീവിയാണിത്. ഇപ്പോളുപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽപ്പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത്, മൂന്ന് ആനവംശങ്ങൾ ഇന്നു നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്തകാലംവരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആ‍ഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റ് ആനവംശങ്ങൾ, കഴിഞ്ഞ ഹിമയുഗത്തിനുശേഷം, എകദേശം പതിനായിരംവർഷം മുമ്പ്, നാമാവശേഷമായിപ്പോയി. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്കു പ്രത്യേകസ്ഥാനമുണ്ട്. ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q41. ശരിയായ ഉത്തരം :  (B) അശോകൻ

പരിഹാരം :  വന്യജീവി സംരക്ഷണത്തിനായി നിയമം കൊണ്ടുവന്ന ആദ്യ ചക്രവർത്തി അശോകചക്രവർത്തിയാണ്. അശോകചക്രവർത്തി (304 ബി.സി – 232 ബി.സി) മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അശോകമൗര്യൻ, മഹാനായ അശോകൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബി.സി 269 തൊട്ട് ബി.സി 232 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവൻ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അനേകം യുദ്ധങ്ങൾ ചെയ്ത ഒരു ചക്രവർത്തിയായിരുന്നു അശോകൻ. യുദ്ധങ്ങൾ മാത്രമല്ല വിജയവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോഴത്തെ ഇറാന്റെയും അഫ്ഗാനിസ്താന്റെയും അതിർത്തി പ്രദേശങ്ങൾ വരെ അശോക ചക്രവർത്തിയുടെ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുന്നു.എന്നിരുന്നാലും കേരളത്തിൽ എവിടെയും അദ്ദേഹത്തിന് ഭരണം ഇല്ലായിരുന്നു. വിദേശികളായ കേരള പുത്രന്മാരെ കുറിച്ചും സിംഹളരെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.

Q42. ശരിയായ ഉത്തരം :  (B) ഫോർവേഡ് ബ്ലോക്ക്

പരിഹാരം :  1939 ൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് സ്ഥാപിച്ച ഫോർവേഡ് ബ്ലോക്കിൻറെ നിലവിലെ ജനറൽ സെക്രട്ടറിദേബ്രതാ ബിശ്വാസ് ആണ്.കേരളത്തിലും ഫോർവേഡ് ബ്ലോക്കിൻറെ പ്രവർത്തനങ്ങൾ വ്യാപകമായികൊണ്ടിരിക്കുന്നു.മലയാളികളായ കൈപ്പുഴ വേലപ്പൻ നായർ ആണ് ഫോർവേഡ് ബ്ലോക്കിൻറെ ചെയർമാൻ.മറ്റൊരു മലയാളി ജി.ദേവരാജൻ ഫോർവേഡ് ബ്ലോക്കിൻറെ ദേശിയ സെക്രട്ടറി മാരിൽ ഒരാളാണ്. സംഘടനരൂപം കൊണ്ട കാലത്തിലെ നിരവധി മലയാളികളുടെ സാനിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് ഫോർവേഡ് ബ്ലോക്ക്‌ .കേരളത്തിൽ അഡ്വ. വി. റാംമോഹൻ ആണ് ഫോർവേഡ് ബ്ലോക്കിൻറെ സംസ്ഥാന സെക്രട്ടറി.മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബായിരുന്നു കേരളത്തിലെ സ്ഥാപക പ്രസിഡന്റ്.

Q43. ശരിയായ ഉത്തരം :  (B) 10 രൂപ      

പരിഹാരം :  വിവരാവകാശ നിയമം വകുപ്പ് 6(1) പ്രകാരം സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം 10/- രൂപ ഫീസ് നൽകേണ്ടതാണ്. 10/രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പോ 10/- രൂപ ട്രഷറിയിൽ ഒടുക്കിയതിന്റെ അസ്സൽ ചെലാനോ (0070 – 60 – 800 -42 അദർ ഐറ്റംസ് എന്ന ഹെഡ് അക്കൗണ്ടിൽ), 10/- രൂപ നേരിട്ട് ഒടുക്കിയതിന്റെ രസീതോ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/ അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരിൽ 10/- രൂപയുടെ ഡിമാന്റ് ഡാറ്റോ, ബാങ്കേഴ്സ് ചെക്കോ അപേക്ഷയോടൊപ്പം ഹാജരാക്കേ ണ്ടാതാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും, മറ്റു സർക്കാരിതര സ്ഥാപനങ്ങളിലും, കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങളിലും നേരിട്ട് പണമായോ, ഡി.ഡി./ ബാങ്കേഴ്സ് ചെക്ക് എന്നിങ്ങനെയോ മാത്രമേ അപേക്ഷാ ഫീസ് സ്വീകരിക്കുകയുള്ളൂ. കോർട്ട് ഫീ സ്റ്റാമ്പ്, ട്രഷറി ചെലാൻ എന്നിവ ഈ സ്ഥാപനങ്ങൾക്ക് ബാധകമായിരിക്കുകയില്ല.

Q44. ശരിയായ ഉത്തരം :  (C) 1993

പരിഹാരം :  ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 സെപ്റ്റംബർ 28 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

Q45. ശരിയായ ഉത്തരം :  (C) റാഡ്ക്ലിഫ് രേഖ                 

പരിഹാരം :  ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ്, ബംഗാൾ പ്രവിശ്യകളിലെ ഇന്ത്യൻ, പാകിസ്താൻ ഭാഗങ്ങൾ തമ്മിലുള്ള അതിർത്തി നിർണ്ണയ രേഖയായിരുന്നു റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൾ റാഡ്‌ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്.

Q46. ശരിയായ ഉത്തരം :  (C) ചമ്പാരൻ 

പരിഹാരം :  1917 ഏപ്രിൽ മാസത്തിൽ ബിഹാറിലെ ചമ്പാരൻ ജില്ലയിലായിരുന്നു ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം. ജില്ലയിൽ ഭക്ഷ്യവസ്തുക്കൾക്കുപകരം നീലവും മറ്റു നാണ്യവിളകളും കൃഷിചെയ്യാൻ കർഷകർ നിർബന്ധിതരാവുകയായിരുന്നു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ ജന്മിമാർ ഭയപ്പെടുത്തിയും നികുതിചുമത്തിയുമാണ് ഇതു ചെയ്യിച്ചുപോന്നത്. നിസ്സാരപ്രതിഫലമാണ് കർഷകർക്ക്‌ നൽകിയതെന്നു മാത്രമല്ല, പ്രദേശത്ത് ക്ഷാമം രൂക്ഷമാവാനും തുടങ്ങി.

Q47. ശരിയായ ഉത്തരം :  (A) മുഴുപ്പിലങ്ങാടി ബീച്ച്          

പരിഹാരം :  മുഴപ്പിലങ്ങടിലെ പ്രധാന ആകർഷണമാണ് മുഴപ്പിലങ്ങാട് ബീച്ച്. ഏകദേശം നാല് കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ ബീച്ച് ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ ഡ്രൈവ്-ഇൻ- ബീച്ചാണ്. ഈ പ്രദേശത്തിൻറെ കാലാവസ്ഥയെയും ജനജീവിതത്തെയും ബീച്ച് ഗണ്യമായ തോതിൽ സ്വാധീനിക്കുന്നുണ്ട്. സായാഹ്നങ്ങളിൽ വിശ്രമിക്കാനും, തീരത്തിലൂടെ വാഹനമോടിക്കാനും, കാറ്റുകൊള്ളാനുമായി അനേകം ആളുകൾ നിത്യേന മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേരുന്നുണ്ട്. കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള ഒരു തീരദേശ ഗ്രാമമാണ് മുഴപ്പിലങ്ങാട് (Muzhappilangad). കണ്ണൂർ ജില്ലയിലെ തലശ്ശേരി ബ്ലോക്കിൽ ഉൾപ്പെടുന്ന മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് അഞ്ചരക്കണ്ടി പുഴയ്ക്കും അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ഉപദ്വീപാണ്.

Q48. ശരിയായ ഉത്തരം :  (C)  നീലേശ്വരം

പരിഹാരം :  കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു ഒന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1957 മാർച്ച് പതിനാറിനാണ് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. ഒന്നാം കേരള നിയമസഭ രൂപം കൊള്ളുന്നതിനു മുൻപ് കേരളസംസ്ഥാനം രാഷ്ട്രപതിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു. തിരഞ്ഞെടുപ്പ് 126 സീറ്റുകളിലായാണ് നടന്നത്, ഇതിൽ പതിനൊന്നെണ്ണം പട്ടികജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. 1957-ൽ ലോകത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റുപേപ്പറിലൂടെ അധികാരത്തിലേറിയപ്പോൾ അതിന്റെ അമരക്കാരനായിരുന്ന ഇ.എം.എസിനെ തെരഞ്ഞെടുത്തയച്ച നിയോജക മണ്ഡലം (നീലേശ്വരം ദ്വയാംഗമണ്ഡലം) എന്ന നിലയിൽ നീലേശ്വരം അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചിട്ടുണ്ട്

Q49. ശരിയായ ഉത്തരം :  (C) പണ്ഡിറ്റ് കറുപ്പൻ             

പരിഹാരം :  കൊച്ചി നാട്ടുരാജ്യത്ത് നിന്നുള്ള ആദ്യത്തെ സാമൂഹ്യപരിഷ്കർത്താവ് ആയിരുന്നു പണ്ഡിറ്റ് കെ.പി കറുപ്പൻ. ‘കേരളത്തിലെ എബ്രഹാം ലിങ്കൺ‘ എന്നും അദ്ദേഹം അറിയപ്പെടുന്നു. അരയസമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി വളരെയധികം പ്രയത്നിച്ച ആളായിരുന്നു ശ്രീ പണ്ഡിറ്റ് കെ.പി കറുപ്പൻ. ‘കേരള പുലയ മഹാസഭ’, ‘അരയസമാജം’, ‘അഖിലകേരള അരയമഹാസഭ’ എന്നിവ സ്ഥാപിച്ചത് പണ്ഡിറ്റ് കറുപ്പനാണ്. ജാതി വ്യവസ്ഥക്കെതിരെ മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ പുസ്തകമായ ‘ജാതിക്കുമ്മി’ എഴുതിയത് പണ്ഡിറ്റ് കറുപ്പൻ ആണ്.

Q50. ശരിയായ ഉത്തരം :  (B) ബ്രഹ്മാനന്ദ ശിവയോഗി

പരിഹാരം :  അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ കേരളത്തിലെ ഒരു സാമൂഹികപരിഷ്കർത്താവാണ് ബ്രഹ്മാനന്ദ ശിവയോഗി (26 ആഗസ്റ്റ് 1852 – 10 സെപ്തംപർ 1929). പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ കൊല്ലങ്കോട് കാരാട്ട് തറവാട്ടിൽ 1852 ആഗസ്ത് 26ന് ജനിച്ചു. ഗോവിന്ദൻകുട്ടിമേനോൻ എന്നായിരുന്നു പേര്. കൂടല്ലൂരിൽ നിന്നും സംസ്കൃത പഠനം പൂർത്തിയാക്കി. താവുക്കുട്ടി അമ്മയെ വിവാഹം ചെയ്തു. സംസ്‌കൃത പഠനത്തിനുശേഷം കാരാട്ട് ഗോവിന്ദ മേനോൻ എറണാകുളത്തേക്ക് മാറി അവിടെ ഒരു സംസ്‌കൃത അധ്യാപകനായി ചേർന്നു. ആനന്ദമത പ്രചാരണത്തിനുള്ള ആനന്ദമഹാസഭ രൂപം കൊള്ളുന്നത് 1918 ലാണ്. 1918 ഏപ്രിൽ 21,22 എന്നീ തീയതികളിൽ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും സിലോണിൽ നിന്നുമുള്ള സമാജം പ്രതിനിധകളുടെ സമ്മേളനം സിദ്ധാശ്രമത്തിൽനചേർന്ന് ആനന്ദമഹാസഭ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. യാഗം, വ്രതം, തീർത്ഥാടനം, ഭിക്ഷാടനം, വിഗ്രഹാരാധന തുടങ്ങിയ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് അജ്ഞത മൂലമാണെന്നും സ്വർഗ പ്രാപ്തിയോ മുക്തിയോ മരണാനന്തരമല്ല, ജീവിതകാലത്തു തന്നെ നമുക്കുണ്ടാക്കാമെന്നും അദ്ദേഹം യുക്തിപൂർവം വാദിച്ചു.

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!