Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [2 November 2021]

25 Important Previous year Q & A | Village Field Assistant Study Material [2 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

1. വിക്രംസാരാഭായ് സ്പേസ് സെന്റർ സ്ഥിതിചെയ്യുന്നതെവിടെ ?

(A) ഡൽഹി                                                            (B) മദ്രാസ്

(C) തിരുവനന്തപുരം                                         (D) ബാംഗ്ലൂർ

Read More : 25 Important Previous Year Q & A [30 October 2021]

 

  1. മഹാരാഷ്ട്രയിൽ പശ്ചിമഘട്ടം ഏത് പേരിലറിയപ്പെടുന്നു ?

(A) നീലഗിരി                                                        (B) പശ്ചിമഹിമാചൽ

(C) ആരവല്ലി                                                        (D) സഹ്യാദ്രി

Read More : 25 Important Previous Year Q & A [30 October 2021]

 

  1. ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് ആര് ?

(A) ധീരുഭായി അംബാനി                               (B) ജെ. ആർ. ഡി. ടാറ്റാ

(C) രത്തൻ ടാറ്റ                                                     (D) മുകേഷ് അംബാനി

Read More : 25 Important Previous Year Q & A [29 October 2021]

 

  1. റിസർവ് ബാങ്ക് ഗവർണർ ആര് ?

(A) രഘുറാം രാജൻ                                            (B) സുബ്ബറാവു

(C) അലുവാലിയ                                                 (D) മൻമോഹൻസിങ്

 

  1. ഇന്ത്യയിൽ ആദ്യ സംപൂർണ്ണ വനിതാ കോടതി എവിടെ സ്ഥാപിതമായി ?

(A) ചെന്നൈ                                                          (B) ഒറീസ്സ

(C) ബംഗാൾ                                                           (D) ഡൽഹി

 

  1. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യൻ നാവികൻ :

(A) ബജേന്ദ്രിപാൽ                                                (B) വിക്രംസിങ്

(C) അഭിലാഷ് ടോമി                                          (D) യോഹന്നാൻ

 

  1. ലോക്സഭാ സ്പീക്കറായ രണ്ടാമത്തെ ഇന്ത്യൻ വനിത :

(A) മീരാകുമാർ                                                       (B) സുമിത്ര മഹാജൻ

(C) നജ്മ ഹെപ്തത്തുള്ള                                           (D) സ്മൃതി ഇറാനി

 

  1. 2014 -ൽ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ പാർലമെന്റ് അംഗം :

(A) ഇ.ടി. മുഹമ്മദ് ബഷീർ                               (B) എം.ഐ. ഷാനവാസ്

(C) ഇന്നസെന്റ്                                                      (D) ഇ. അഹമ്മദ്

 

  1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന പൊതുമേഘല സ്ഥാപനമേത് ?

(A) ഇന്ത്യൻ റെയിൽവേ                                      (B) BSNL

(C) ഇന്ത്യൻ പോസ്റ്റൽ                                            (D) LIC

 

  1. സത്യം ശിവം സുന്ദരം ഏതിന്റെ ആപ്തവാക്യമാണ് ?

(A) ആകാശവാണി                                              (B) ദൂരദർശൻ

(C) ഇന്ത്യൻ ന്യൂസ്പേപ്പർ                                   (D) ഏഷ്യാനെറ്റ്

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. രുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് :

(A) തിലക്                                                                 (B) പട്ടേൽ

(C) ലാല ലജ്പത് റായ്                                              (D) ഭഗത്സിങ്

 

  1. കേരള ഗവർണർ ആര് ?

(A) നിഖിൽകുമാർ                                                (B) ശങ്കരനാരായണൻ

(C) ഷീല ദീക്ഷിത്                                                 (D) മീരാകുമാർ

 

  1. 2013 ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന അവാർഡ് നേടിയതാര് ?

(A) എ.പി.ജെ. അബ്ദു ൽകലാം                         (B) യു. ആർ.അനന്തമൂർത്തി                 (C) രാജേന്ദ്ര പച്ചൗരി              (D) എം.എസ്. സ്വാമിനാഥൻ

 

  1. കേരള മലയാള സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?

(A) കോട്ടയം                                                            (B) തിരൂർ

(C) തൃശ്ശൂർ                                                                (D) തിരുവനന്തപുരം

 

  1. ബംഗാൾ വിഭജനം റദ്ദാക്കിയ വർഷമേത് ?

(A) 1911                                                                        (B) 1905

(C) 1910                                                                        (D) 1906

Read More: How to Crack Kerala PSC Exams

 

  1. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യക്കാരനാര് ?

(A) ഗാന്ധിജി                                                           (B) നെഹ്റു

(C) അംബേദ്കർ                                                        (D) പട്ടേൽ

 

  1. ബ്രഹ്മസമാജ് സ്ഥാപകനാര് ?

(A) സ്വാമി വിവേകാനന്ദൻ                              (B) രാജാറാം മോഹൻ റോയ്

(C) ടാഗോർ                                                              (D) ദയാനന്ദസരസ്വതി

 

  1. ആരുടെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത് ?

(A) നെഹ്റു                                                              (B) പട്ടേൽ

(C) മൗലാനാ അബ്ദുൾകലാം ആസാദ്         (D) ഗാന്ധിജി

 

  1. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം :

(A) നരേന്ദ്രൻ                                                            (B) ഗൗതമൻ

(C) ചാണക്യൻ                                                        (D) രാജാറാം

 

  1. ഇന്ത്യാ ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങൾ 1526, 1556, 1761 എന്നീ വർഷങ്ങളിൽ നടന്നു. ഏതാണ് യുദ്ധം ?

(A) തെറെയ്ൻ യുദ്ധം                                          (B) പ്ലാസി യുദ്ധം

(C) പാനിപത്ത് യുദ്ധം                                         (D) ബക്സാർ യുദ്ധം

 

  1. ഹൈദരാബാദിൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്റെ ഓർമ്മയ്ക്കായി പണിത സ്മാരകമേത് ?

(A) ചാർമിനാർ                                                        (B) താജ്മഹൽ

(C)  കുത്തബ്മിനാർ                                                 (D) ഗോൾഗുംബസ്

 

  1. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം :

(A) കർണ്ണാടക                                                         (B) മദ്ധ്യപ്രദേശ്

(C) തമിഴ്നാട്                                                               (D) ഗുജറാത്ത്

 

  1. ദേശീയ പത്രദിനം എന്ന് ?

(A) നവംബർ 11                          (B) നവംബർ 16                         (C) നവംബർ 1                         (D) നവംബർ 4

 

  1. മൗലിക കർത്തവ്യങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന ഏത് രാജ്യത്ത് നിന്നാണ് കടമെടുത്തത് ?

(A) യു. എസ്. എ                                                       (B) യു. എസ്. എസ്. ആർ

(C) ബ്രിട്ടൺ                                                                (D) കാനഡ

 

  1. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി :

(A) ജസ്റ്റിസ് കുര്യൻ ജോസഫ്

(B) ജസ്റ്റിസ് കെ.ടി. തോമസ്

(C) ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി

(D) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q1. ശരിയായ ഉത്തരം : (C) തിരുവനന്തപുരം

പരിഹാരം : തിരുവനന്തപുരത്താണ്‌‌ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ്‌ എസ്‌ സി യുടെ പ്രധാന പ്രവർത്തന മേഖലകൾ. വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി), ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്.

Q2. ശരിയായ ഉത്തരം : (D) സഹ്യാദ്രി

പരിഹാരം : സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.

Q3. ശരിയായ ഉത്തരം : (B) ജെ.ആർ.ഡി. ടാറ്റാ

പരിഹാരം : ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവാണ് ജെആർഡി ടാറ്റ. അദ്ദേഹം ആരംഭിച്ച ടാറ്റാ എയർലൈൻസാണ് രാജ്യത്തെ ആദ്യത്തെ വിമാനകമ്പനിയും എയർ ഇന്ത്യയുടെ പൂർവികനും. 1929 ഫെബ്രുവരി 10 ന് ബോംബെ ഫ്ളൈയിങ് ക്ളബിൽ നിന്നും ടാറ്റയ്ക്കു നൽകിയ ലൈസൻസിന്റെ നമ്പർ ഒന്ന് ആയിരുന്നു. അതായത് ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്. 1932 ൽ കറാച്ചിയിൽ നിന്ന് ബോംബെയിലേക്കും അവിടെനിന്ന് അഹമ്മദാബാദിലേക്കും ഒറ്റയ്ക്കു വിമാനം പറപ്പിച്ച‌് ഇന്ത്യൻ വ്യോമഗതാഗതത്തിന് ടാറ്റ തുടക്കമിട്ടു അദ്ദേഹം രൂപംകൊടുത്ത ടാറ്റാ ഏവിയേഷൻ സർവീസ് ആണ് രാജ്യത്തെ ആദ്യ വിമാനക്കമ്പനി. ഇത് പിന്നീട് ടാറ്റാ എയർലൈൻസ് ആയി മാറി. സ്വാതന്ത്ര്യാനന്തരം സർക്കാരിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഇത് എയർ ഇന്ത്യാ ഇൻറർനാഷനൽ ആയി. 1953 ൽ വ്യോമയാനമേഖല ദേശസാത്കരിച്ചപ്പോൾ എയർഇന്ത്യ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി.

Q4. ശരിയായ ഉത്തരം : (A) രഘുറാം രാജൻ                 

പരിഹാരം : പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജൻ (ജനനം :3 ഫെബ്രുവരി 1963) ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2013 സെപ്റ്റംബർ 4നാണ് ഇദ്ദേഹം പദവിയിലെത്തിയത്. അഹമ്മദാബാദ് ഐഐഎമ്മിലും ഡൽഹി ഐഐടിയിലും പഠിച്ച രഘുറാം മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ് (ജനനം: ഫെബ്രുവരി 26, 1957). 12 ഡിസംബർ 2018 ൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്‌നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു.

Q5. ശരിയായ ഉത്തരം : (C) ബംഗാൾ

പരിഹാരം : സ്ത്രീകൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യത്തെ കോടതി ബംഗാളിൽ ആരംഭിച്ചു. രാജ്യത്ത് ആദ്യമായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ വനിതാ ജഡ്ജിമാരും ജീവനക്കാരുമുള്ള ഒരു കോടതി  പശ്ചിമ ബംഗാളിലെ മാൾഡ ടൗണിൽ ഉദ്ഘാടനം ചെയ്തു. വേഗത്തിലുള്ള നീതി ലഭ്യമാക്കുന്നതിനായി സ്ത്രീകൾക്കെതിരായ എല്ലാ അതിക്രമങ്ങളും കോടതി പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിൽ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ മിശ്ര കോടതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പെൺവാണിഭക്കേസുകളുടെയും ഫെയർ സെക്‌സിനെതിരായ അതിക്രമങ്ങളുടെയും പട്ടികയിൽ ജില്ല ഒന്നാം സ്ഥാനത്തുള്ളതിനാൽ മാൾഡയിൽ കോടതി സ്ഥാപിക്കുന്നത് പ്രാധാന്യമർഹിക്കുന്നു.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q6. ശരിയായ ഉത്തരം : (C) അഭിലാഷ് ടോമി             

പരിഹാരം : പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി. പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി. 1979 ഫെബ്രുവരി 5നാണ് അഭിലാഷ് ജനിച്ചത്. ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരാണ് മാദേയി. ഗോവയിലാണ് ഇത് നിർമിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റർ പിന്നിട്ട അഭിലാഷ് 2013 ഏപ്രിലിൽ 6 ന് മുബൈയിൽ തന്നെ തിരിച്ചെത്തി. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ലെഫ്റ്റ്നന്റ്കമാൻഡറായ അഭിലാഷ് പരസഹായം കൂടാതെ, നിർത്താതെ പായ് വഞ്ചി തുഴഞ്ഞ് ലോകം ചുറ്റിയത്. യാത്ര ആരംഭിച്ചിടത്ത് തന്നെ അവസാനിപ്പിക്കുമ്പോൾ 157 ദിവസം കഴിഞ്ഞിരുന്നു. 22000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച ഇദ്ദേഹം ഈ കാലയളവിൽ കപ്പൽ ഒരു തുറമുഖത്തും അടുപ്പിച്ചിരുന്നില്ല. ആരുടേയും സഹായം തേടിയതുമില്ല.

Q7. ശരിയായ ഉത്തരം : (B) സുമിത്ര മഹാജൻ

പരിഹാരം : ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാ സ്പീക്കറായിരുന്നു സുമിത്ര മഹാജൻ (ജനനം 12 ഏപ്രിൽ 1943). പതിനാറാം ലോക്സഭയിൽ മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ഇവരായിരുന്നു. എട്ട് തവണ ലോക്സഭയിലെത്തിയ സുമിത്രാ മഹാജനാണ് ഏറ്റവും കൂടുതൽ കാലം ലോക്സഭാംഗമായിരുന്ന വനിത. 2014 ജൂൺ 6 ന് പതിനാറാം ലോകസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഇവർ ഈ പദവിയിൽ എത്തുന്ന രണ്ടാമത്തെ വനിത കൂടിയാണ്. ജനങ്ങൾ ഇവരെ “തായി” എന്നാണ് വിളിക്കുന്നത്.

Q8. ശരിയായ ഉത്തരം : (D) ഇ. അഹമ്മദ്

പരിഹാരം : മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, 25 ലേറെ വർഷക്കാലം ലോകസഭയിൽ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും,മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദ്. (ജനനം 29 ഏപ്രിൽ 1938 – മരണം 1 ഫെബ്രുവരി 2017. പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ വച്ചേറ്റവും വലിയ ബഹുഭൂരിപക്ഷത്തിന് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും ഇ അഹമ്മദ് തന്നെയാണ്. 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.

Q9. ശരിയായ ഉത്തരം : (A) ഇന്ത്യൻ റെയിൽവേ        

പരിഹാരം : ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകള്‍ക്ക്‌ ജോലി നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ്‌ ഇന്ത്യന്‍ റെയിൽവേ. ഏകദേശം 25 ലക്ഷത്തോളം ജീവനക്കാർ ഇന്ത്യന്‍ റെയിൽവേയിൽ ജോലി ചെയ്യുന്നു. ജോലിക്കാരെ ഗ്രൂപ്പ്‌ A, B, C, D എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഗ്രൂപ്പ്‌ A, B എന്നിവ ഗസറ്റഡ്‌ പോസ്റ്റുകളും ബാക്കിയുള്ളവ നോണ്‍ഗസറ്റഡ്‌ പോസ്റ്റുകളുമാണ്‌. ഗ്രൂപ്പ്‌ അ ജീവനക്കാരെ യു.പി.എസ്‌.സി. നടത്തുന്ന പരീക്ഷവഴിയും മറ്റുള്ള പോസ്റ്റുകളിലേക്ക്‌ വിവിധ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡുകള്‍ നടത്തുന്ന പരീക്ഷകള്‍ വഴിയും തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ റെയിൽവേ പരിശീലനകേന്ദ്രങ്ങളിൽ വച്ച്‌ പരിശീലനം നൽകുന്നു.

ജോലിക്കാർക്ക്‌ മികച്ച വേതനവ്യവസ്ഥയും ആനുകൂല്യങ്ങളും ഇന്ത്യന്‍ റെയിൽവേ നൽകുന്നുണ്ട്‌. സ്ഥിരജീവനക്കാരിൽ നല്ലൊരു ശതമാനംപേർക്കും താമസിക്കാനുള്ള സൗകര്യം റെയിൽവേ ഒരുക്കുന്നു. കൂടാതെ റെയിൽവേ ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയും ജീവനക്കാരുടെ ക്ഷേമം ഉദ്ദേശിച്ചുള്ളവയാണ്‌.

Q10. ശരിയായ ഉത്തരം : (B) ദൂരദർശൻ

പരിഹാരം : ☞ ദൂരദർശന്റെ ആപ്തവാക്യം -സത്യം ശിവം സുന്ദരം

☞ ദൂരദർശന്റെ ആസ്ഥാനം -ന്യൂഡൽഹി

ദൂരദർശനിൽ പരസ്യ വിഭാഗം ആരംഭിച്ചത് -1976

☞ ദൂരദർശനും,ഓൾ ഇന്ത്യ റേഡിയോക്കും പൂർണ്ണ സ്വയംഭരണാവകാശം നല്കുന്ന ‘പ്രസാർഭാരതി’ നിലവിൽ വന്നത് 1997

☞ ഇന്ത്യയിൽ ദൂരദർശൻ കളർ സംപ്രേഷണം ആരംഭിച്ചത് 1982ൽ

☞ ‘ഇഗ്നോ’ യുമായി സഹകരിച്ചു ദൂരദർശൻ നടപ്പിലാക്കുന്ന ചാനൽ *ഗ്യാൻ ദർശൻ*

☞ ദൂരദർശന്റെ അന്താരാഷ്ട്ര ചാനൽ ആയ DD ഇന്ത്യ സംപ്രേഷണം ആരംഭിച്ച വർഷം *1995 മാർച്ച്‌ 24*

☞ ദൂരദർശന്റെ ദേശീയ പ്രക്ഷേപണം ആരംഭിച്ചത് 1982

 

Q11. ശരിയായ ഉത്തരം : (B) പട്ടേൽ

പരിഹാരം : ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാവുമായിരുന്നു സർദാർ വല്ലഭായി പട്ടേൽ (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും (ചിലപ്പോഴൊക്കെ സൈനിക ശക്തി ഉപയോഗിച്ചും) കൊണ്ട് പട്ടേലിന്റെ നേതൃത്വത്തിൽ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയിൽ ലയിച്ചു. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട പട്ടേൽ ആയിരുന്നു ആധുനിക അഖിലേന്ത്യാ സിവിൽ സർവ്വീസസ് സ്ഥാപിച്ചത്. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ തലതൊട്ടപ്പനായും പട്ടേൽ അറിയപ്പെടുന്നു.

Q12. ശരിയായ ഉത്തരം : (x)

പരിഹാരം : ഇന്ത്യയിലെ മുൻ കാബിനറ്റ് മന്ത്രിയും കേരളാ ഗവർണറുമാണ് ആരിഫ് മുഹമ്മദ് ഖാൻ. 1951 ൽ ഉത്തർ പ്രദേശിലാണ് അദ്ദേഹം ജനിച്ചത്. സെപ്റ്റംബർ നാലിനാണു സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് അദ്ദേഹത്തെ 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. 6 സെപ്തംബർ 2019 ന് പി സദാശിവത്തിൽ നിന്ന് ഗവർണ്ണർ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങി.

Q13. ശരിയായ ഉത്തരം : (D) എം.എസ്. സ്വാമിനാഥൻ

പരിഹാരം : പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി.ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് ശ്രീ സ്വാമിനാഥനെ അന്തർദേശീയ തലത്തിൽ പ്രശസ്തനാക്കിയത്. 1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.

Q14. ശരിയായ ഉത്തരം : (B) തിരൂർ

പരിഹാരം : മലയാള ഭാഷാ പ്രോത്സാഹനത്തിനായി രൂപം കൊണ്ട കേരളത്തിലെ ഒരു സർവകലാശാല ആണ് തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല. മലയാളസർവകലാശാല, മലയാളം സർവകലാശാല എന്നും അറിയപ്പെടുന്നു. 2012 നവംബർ 1നു കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണ് മലയാളസർവകലാശാല ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ആണ് മലയാളസർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി നിയമിതനായത്. 2017 നവമ്പർ 1 ന് രണ്ടാമത്തെ വൈസ് ചാൻസലറായി ഡോ. ഉഷാ ടൈറ്റസ് സ്ഥാനമേറ്റെടുത്തു. 2018 മുതൽ ഡോ. അനിൽ വള്ളത്തോൾ ആണ് മലയാളസർവകലാശാലയുടെ വൈസ് ചാൻസലർ. തിരൂർ കേന്ദ്രമാക്കി പുതിയ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലക്ക് 2012 നവംബർ-1 നു തുടക്കം കുറിച്ചു.

Q15. ശരിയായ ഉത്തരം : (A) 1911

പരിഹാരം : വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. ബംഗാൾ പ്രവിശ്യയ്ക്ക് 189,000 ച.മൈൽ വിസ്തീർണ്ണം ഉണ്ടായിരുന്നു. വിഭജന കാലത്തെ ജനസംഘ്യ 7.85 കോടി ആയിരുന്നു. ഭൂമിശാസ്ത്രപരമായും മോശം വാർത്താവിനിമയ സൌകര്യങ്ങൾ കൊണ്ടും കിഴക്കൻ ബംഗാൾ പശ്ചിമബംഗാളിൽ നിന്നും ഏകദേശം ഒറ്റപ്പെട്ടുകിടന്നു. 1836-ൽ ഉയർന്ന പ്രവിശ്യകൾ ഒരു ല്യൂട്ടനന്റ് ഗവർണറുടെ ഭരണത്തിനു കീഴിൽ ആക്കി. 1854-ൽ ബംഗാളിന്റെ ഭരണത്തിൽ നിന്നും ഗവർണർ-ജനറൽ-ഇൻ-കൌൺസിലിനെ ഒഴിവാക്കി. 1874-ൽ സിൽഹെറ്റ് ഉൾപ്പെടുന്ന ആസ്സാം ബംഗാളിൽ നിന്നും വിഭജിച്ച് ഒരു പ്രത്യേക ചീഫ്-കമ്മീഷണർഷിപ്പ് രൂപവത്കരിച്ചു. ഇതിനോട് ലുഷായ് മലകൾ 1898-ൽ കൂട്ടിച്ചേർത്തു.

Q16. ശരിയായ ഉത്തരം : (C) അംബേദ്കർ

പരിഹാരം : ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . മഹാരാഷ്ട്രയിലെ[3] മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

Q17. ശരിയായ ഉത്തരം : (B) രാജാറാം മോഹൻ റോയ്

പരിഹാരം : ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(മേയ് 22, 1772 – സെപ്റ്റംബർ 27, 1833). ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു.ഹിന്ദു സമൂഹത്തിൽ നില‌നിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽI വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു. 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 1828 ൽ ബ്രഹ്മസമാജത്തിന്റെ സ്ഥാപിച്ചു. ബംഗാളി ഭാഷയിലെ സംവാദ് കൗമുദി എന്ന പത്രം 1821 ൽ സ്ഥാപിച്ചു.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q18. ശരിയായ ഉത്തരം : (C) മൗലാനാ അബ്ദുൾകലാം ആസാദ്      

പരിഹാരം : നവംബർ 11 ഇന്ത്യ ദേശീയ വിദ്യാഭ്യാസ ദിനം ആയി ആചരിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. 1888 നവംബർ 11-ന് മക്കയിൽ ജനിച്ച മൗലാനാ അബുൾ കലാം ആസാദ് തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.

Q19. ശരിയായ ഉത്തരം : (B) ഗൗതമൻ

പരിഹാരം : ബുദ്ധൻ(ശ്രീബുദ്ധൻ) എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌. ശ്രീബുദ്ധനാണ്‌ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.

ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്.

Q20. ശരിയായ ഉത്തരം : (C) പാനിപത്ത് യുദ്ധം    

പരിഹാരം : പാനിപ്പത്ത് യുദ്ധം നടന്നത് ദില്ലിക്ക് ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന പാനിപ്പത്തിൽ 29.39°N 76.97°E (ഹരിയാന സംസ്ഥാനം, ഇന്ത്യ) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ ഫ്രഞ്ചുകാർ ആയുധം നൽകുകയും പരിശീ‍ലിപ്പിക്കുകയും ചെയ്ത  മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നൽകിയ അഫ്ഗാനികളുടെ ലഘു കുതിരപ്പടയും ഏറ്റുമുട്ടി. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു. ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി.

Q21. ശരിയായ ഉത്തരം : (A) ചാർമിനാർ

പരിഹാരം : ഹൈദരാബാദിൽ നിന്ന്‌ പ്ലേഗ്‌ നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ. 2012-ൽ ഈ സ്മാരകം ലോക ഭൂപടത്തിൽ സ്ഥാനം നേടി. ‘ചാർമിനാർ’ എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്. പ്ളേഗ് നിർമാജനം ചെയ്തതിൻറെ സ്മരണാർത്തം ആണ് 1591 ൽ ചാർമിനാർ നിർമ്മിച്ചത്.

Q22. ശരിയായ ഉത്തരം : (D) ഗുജറാത്ത്

പരിഹാരം : ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്‌. ഗാന്ധിനഗറാണ്‌ തലസ്ഥാനം. അഹമ്മദാബാദ്, രാജ്‌കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശമാണ്‌

Q23. ശരിയായ ഉത്തരം : (B) നവംബർ 16    

പരിഹാരം : നാഷണല്‍ പ്രസ് കൌണ്‍സില്‍ രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് നവംബര്‍ 16 ദേശീയ പത്രദിനമായി ആചരിക്കുന്നത്.കൊല്‍ക്കത്തയില്‍‌ നിന്നും ആരംഭിച്ച ബംഗാള്‍ ഗസറ്റിലൂടെയാണ് ഇന്ത്യന്‍ പത്ര ചരിത്രത്തിന്‍റെ തുടക്കം.

പത്രചരിത്രം എടുത്ത് നോക്കിയാല്‍ എഡി 618- ല്‍ ചൈനയില്‍ ഉണ്ടായ പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കല്‍ക്കട്ടയില്‍ നിന്നും തുടങ്ങിയ ‘ബംഗാള്‍ ഗസ്‌റ്’ ആദ്യ ന്ത്യന്‍ വര്‍ത്തമാന പത്രം. രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847) പിന്നീട് ‘ പശ്ചിമോദയം, ജ്ഞാനനിക്ഷേപം, തുടങ്ങിയ നിരവധി പത്രങ്ങളും, മാസികകളും പുറത്തിറങ്ങി. വൃത്താന്ത പത്രത്തിന്റെ സ്വഭാവത്തിലുള്ള ആദ്യ പത്രം പചിമാതാര ആണ്. ദീപിക 1887ഉം , മനോരമ 1890 ഉം പുറത്തിറങ്ങി.

Q24. ശരിയായ ഉത്തരം : (B) യു. എസ്. എസ്. ആർ

പരിഹാരം : 1976 – ൽ 42-ാം ഭേദഗതി പ്രകാരം ഭരണഘS ന യു ടെ 4-)0 ഭാഗത്തിന്റെ ആദ്യഖണ്ഡത്തിലെ 51 (a) -മത്തെ ആർട്ടിക്കിളിണ് മൗലിക കർത്തവ്യങ്ങളെന്തെന്ന് വിശദമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ കൂടി ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ മൗലിക കർത്തവ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 1976 ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇവ നിലവിൽ വന്നത്. സ്വരൺ സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവ നിർദ്ദേശിച്ചത്. ആദ്യകാലങ്ങളിൽ 10 കർത്തവ്യങ്ങൾ മാത്രം ആയിരുന്നു ഇതിലുണ്ടായിരുന്നത്. 2002 ലെ 86-ാം ഭേദഗതിയിലൂടെയാണ് 11-ാം കർത്തവ്യം ഉൾപ്പെടുത്തിയത്.

Q25. ശരിയായ ഉത്തരം : (D) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

പരിഹാരം : ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശക്കമ്മീഷന്റെ അദ്ധ്യക്ഷനും മുൻ പര‍മോന്നത ന്യായാധിപനുമാണ് കെ.ജി. ബാലകൃഷ്ണൻ (ജനനം: 12-05-1945) (ഇംഗ്ലീഷ്:K.G. Balakrishnan). മുഴുവൻ പേര് കൊനകുപ്പക്കാട്ടിൽ ഗോപിനാഥൻ ബാലകൃഷ്ണൻ. സുപ്രീം കോടതിയിൽ മുപ്പത്തിയേഴാമത് പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹം ദളിത് വിഭാഗത്തിൽ പെട്ട ആദ്യത്തെയാളായിരുന്നു. 2007 ജനുവരി 14 മുതൽ 2010 മേയ് 12 സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!