Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [29 October 2021]

25 Important Previous year Q & A | Village Field Assistant Study Material [29 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

26. “ഇന്ത്യയുടെ ഭാവി നിർണ്ണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്.” ഇതാരുടെ – വാക്കുകളാണ് ?

(A) ഡി. എസ്. കോത്താരി                                                                      (B) ഡോ. യശ്പാൽ

(C) ലക്ഷ്മണ സ്വാമി മുതലിയാർ                                                         (D) ഡോ. രാധാകൃഷ്ണൻ

Read More : 25 Important Previous Year Q & A [28 October 2021]

 

  1. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ

(A) ഗാന്ധിജി                                                                                                (B) ബി.ആർ. അംബേദ്കർ

(C) ജവഹർലാൽ നെഹ്റു                                                                     (D) സർദാർ വല്ലഭായ് പട്ടേൽ

Read More : 25 Important Previous Year Q & A [26 October 2021]

 

  1. ” ഗദ്ദർ ‘ എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?

(A) ഊർജസ്വലത                                                                                       (B) സന്തോഷം

(C) വിപ്ലവം                                                                                                   (D) ശാന്തത

Read More : 25 Important Previous Year Q & A [25 October 2021]

 

29, 1905-ലെ ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരായിരുന്നു ?

(A) ഹാർഡിങ് പ്രഭു                                                                                  (B) കഴ്സൺ പ്രഭു

(C) റിപ്പൺ പ്രഭു                                                                                          (D) ഡൽഹൗസി പ്രഭു

 

  1. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

(A) മദൻ മോഹൻ മാളവ്യ                                                                     (B) സി. രാജഗോപാലാചാരി

(C) ലാൽ ബഹദൂർ ശാസ്ത്രി                                                               (D) ആചാര്യ വിനോബ ഭാവെ

 

  1. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവശങ്ങളുടെ എണ്ണം ?

(A) എട്ട്                                                                                                           (B) ആറ്

(C) പത്ത്                                                                                                        (D) പന്ത്രണ്ട്

 

  1. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം ?

(A) 58 സെക്കന്റ്                                                                                        (B) 1 മിനിട്ട്

(C) 52 സെക്കന്റ്                                                                                        (D) 2 മിനിറ്റ്

 

  1. ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?

(A) 14                                                                                                               (B) 18

(C) 15                                                                                                               (D) 22

 

  1. തർക്കരഹിത ഇന്ത്യൻ ഭൂപ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

(A) നന്ദാദേവി                                                                                            (B) ഗോഡ്വിൻ ആസ്റ്റിൻ

(C) കാഞ്ചൻ ജംഗ                                                                                     (D) അന്നപൂർണ്ണ

 

  1. വന വിസ്തൃതി ഏറ്റവും കുടുതൽ ഉള്ള ഇന്ത്യൻ സംസ്ഥാനം ?

(A) അരുണാചൽ പ്രദേശ്                                                                    (B) മധ്യപ്രദേശ്

(C) ഒഡീഷ                                                                                                 (D) ആന്ധ്രാപ്രദേശ്

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?

(A) നരേന്ദ്രനാഥ് ദത്ത                                                                            (B) ബാബ ദയാൽ ദാസ്

(C) സഹജാനന്ദ സ്വാമി                                                                        (D) ദേവേന്ദ്രനാഥ ടാഗോർ

 

  1. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

(A) ബൽവന്ത്റായ് മേത്ത                                                                   (B) എം. വിശ്വേശ്വരയ്യ

(C) ജയപ്രകാശ് നാരായൺ                                                                (D) എം. എസ്. സ്വാമിനാഥൻ

 

  1. ഓരോ സർക്കാർ ഓഫീസും നല്കുന്ന സേവനങ്ങൾ എത്ര കാലപരിധിക്കുള്ളിൽ നല്കണമെന്ന് അനുശാസിക്കുന്ന നിയമം ?

(A) വിവരാവകാശ നിയമം                                                               (B) ഇ-ഗവേണൻസ്

(C) ലോക്പാൽ നിയമം                                                                          (D) സേവനാവകാശ നിയമം

 

  1. കുംഭമേള എത്രവർഷത്തിലൊരിക്കലാണ് നടക്കുന്നത് ?

(A) 24 വർഷം                                                                                            (B) 6 വർഷം

(C) 12 വർഷം                                                                                            (D) 18 വർഷം

 

  1. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ?

(A) വി.പി. മേനോൻ                                                                             (B) ഫസൽ അലി

(C) ഏച്ച്. എൻ.  കുൻസ്രു                                                                    (D) കെ. എം. പണിക്കർ

Read More: How to Crack Kerala PSC Exams

 

  1. കേരളത്തിൽ ഒരു വ്യക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ?

(A) ചിമ്മിനി                                                                                            (B) ശെന്തുരുണി

(C) ചിന്നാർ                                                                                              (D) നെയ്യാർ

 

  1. നാളികേര വികസന ബോർഡിന്റെ ആസ്ഥാനം ?

(A) കോട്ടയം                                                                                           (B) ആലപ്പുഴ

(C) തിരുവനന്തപുരം                                                                          (D) കൊച്ചി

 

  1. മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?

(A) സാന്ത്വനം                                                                                        (B) സേവന

(C) താലോലം                                                                                        (D) സ്നേഹിത

 

  1. “വിദ്യാധിരാജൻ’ എന്നറിയപ്പെടുന്ന നവോത്ഥാന ചിന്തകൻ ?

(A) ചട്ടമ്പിസ്വാമികൾ                                                                        (B) വാഗ്ഭടാനന്ദഗുരു

(C) സഹോദരൻ അയ്യപ്പൻ                                                               (D) പണ്ഡിറ്റ് കെ.പി. കറുപ്പൻ

 

  1. തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ?

(A) റാണി ഗൗരിലക്ഷ്മി ഭായി

(B) റാണി സേതുലക്ഷി ഭായി

(C) ഗൗരി പാർവ്വതീഭായി

(D) ചിത്തിരതി രുനാൾ ബാലരാമവർമ്മ

 

  1. കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം ഏത് ?

(A) പഴശ്ശി കലാപം                                                                              (B) ആറ്റിങ്ങൽ കലാപം

(C) കുറിച്യർ ലഹള                                                                          (D) കുളച്ചൽ യുദ്ധം

 

  1. പ്രാചീനകാലത്ത് “ചൂർണി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?

(A) ഭാരതപ്പുഴ                                                                                        (B) പമ്പ

(C) പെരിയാർ                                                                                       (D) യമുന

 

  1. “കേരള പാണിനി ‘ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ

(A) കേരളവർമ്മ വലിയകോയിതമ്പുരാൻ

(B) ചങ്ങമ്പുഴ കഷ്ണപിള്ള

(C) വള്ളത്തോൾ നാരായണ മേനോൻ

(D) എ. ആർ. രാജരാജവർമ്മ

 

  1. ഇന്ത്യൻ രൂപയുടെ ചിഹ്നം (₹) തയ്യാറാക്കിയ വ്യക്തി

(A) ഉദയശങ്കർ                                                                                      (B) ഷാനോദേവി

(C) രാംസിങ് താക്കൂർ                                                                       (D) ഡി. ഉദയകുമാർ

 

  1. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?

(A) കോട്ടയം                                                                                           (B) ചണ്ഡീഗഡ്

(C) എറണാകുളം                                                                                 (D) ഐസ്വാൾ

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

 

  1. ശരിയായ ഉത്തരം: (A) ഡി. എസ്. കോത്താരി

പരിഹാരം : ഒരു ഇന്ത്യൻ‍ ഭൗതികശാസ്ത്രജ്ഞനായിരുന്നു ഡി.എസ്. കോത്താരി എന്ന ദൗലത്ത് സിങ് കോത്താരി (1905, ജൂലൈ 6 – 1993, ഫെബ്രുവരി 4).

രാജസ്ഥാനിലെ ഉദയപ്പൂരിൽ 1905, ജൂലൈ 6 – ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഉദയപ്പൂരിലും ഇൻഡോറിലുമായി പൂർത്തിയാക്കി. പ്രശസ്തനായ ഭൗതിക വിജ്ഞാനിയായ മേഘനാഥ് സാഹയുടെ കീഴിൽ 1928-ൽ അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ എം.എസ്.സി. ബിരുദം നേടി. തുടർന്ന് 1934 മുതൽ 1961 വരെയുള്ള കാലഘട്ടത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ റീഡറായും, പ്രഫസറായും, ഭൗതികശാസ്ത്ര വകുപ്പിന്റെ മേധാവിയായും പ്രവർത്തിച്ചു. 1948 മുതൽ 1961 വരെ ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ ശാസ്ത്രോപദേശകനായി പ്രവർത്തിച്ചു. പിന്നീട് 1961 മുതൽ 1973-വരെ യു.ജി.സി.യുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു.

 

  1.  ശരിയായ ഉത്തരം : (B) ബി.ആർ. അംബേദ്കർ

പരിഹാരം : ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ ( മറാത്തി: डॉ. भीमराव आंबेडकर) (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . മഹാരാഷ്ട്രയിലെ[3] മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

 

  1. ശരിയായ ഉത്തരം : (C) വിപ്ലവം

പരിഹാരം : ഗദ്ദർ എന്ന പഞ്ചാബി/ഉറുദു വാക്കിന്റെ അർത്ഥം കലാപം/ലഹള എന്നാണ്. 1913-ൽ അമേരിക്കൻ ഐക്യനാടുകളിലെ സാൻഫ്രാൻസിസ്‌കോയിലാണ് ഗദ്ദർ പാർട്ടി സ്ഥാപിക്കപ്പെട്ടത്. ലാലാ ഹർദയാലായിരുന്നു മുഖ്യ സംഘാടകനും സ്ഥാപകനും. ‘പസിഫിക് കോസ്റ്റ് ഹിന്ദു അസോസിയേഷൻ’ എന്നായിരുന്നു സംഘടനയുടെ ആദ്യപേര്. സോഹൻസിംഗ് ബാക്നയായിരുന്നു ആദ്യ പ്രസിഡന്റ്.

അമേരിക്കയിൽ രൂപം കൊണ്ട ഈ പാർട്ടിക്ക് മെക്‌സിക്കോ, ജപ്പാൻ, ചൈന, ഫിലിപ്പിൻസ്, മലയ, സിംഗപ്പൂർ, തായ്‌ലാന്റ്, ഇൻഡോ-ചൈന, പൂർവ്വ ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ സജീവ അംഗങ്ങളുണ്ടായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് ആവേശമുൾക്കൊണ്ട് പ്രവർത്തിച്ച ഗദർ പാർടിയുടെ നേതാക്കൾ പലരും ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും കനഡയിലും അവരവരുടെ രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർടികളുടെ നേതാക്കളായി മാറി.

 

  1. ശരിയായ ഉത്തരം : (A) ഹാർഡിങ് പ്രഭു

പരിഹാരം : ചാൾസ് ഹാർഡിംഗ്, പെൻഷർസ്റ്റിലെ ഒന്നാം ബാരൺ ഹാർഡിംഗ്, (20 ജൂൺ 1858 – 2 ഓഗസ്റ്റ് 1944) 1910 മുതൽ 1916 വരെ ഇന്ത്യയുടെ വൈസ്രോയിയും ഗവർണർ ജനറലുമായി സേവനമനുഷ്ഠിച്ച ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു.

ഇന്ത്യയുടെ മുൻ ഗവർണർ ജനറലായിരുന്ന ചാൾസ് ഹാർഡിംഗിന്റെ രണ്ടാമത്തെ പുത്രനും 2-ആം വിസ്കൗണ്ട് ഹാർഡിംഗിന്റെ ഹെൻറി ഹാർഡിംഗിന്റെ പൗത്രനും ആയിരുന്നു. ചീം സ്കൂൾ, ഹാരോ സ്കൂൾ, കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി.

1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.

 

  1. ശരിയായ ഉത്തരം : (D) ആചാര്യ വിനോബ ഭാവെ

പരിഹാരം : ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അദ്ധ്യാപകൻ എന്നർഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.

സമ്പന്നരിൽ നിന്ന് ഭൂമി ദാനമായി സ്വീകരിച്ച് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഭൂദാന പ്രസ്ഥാനം. മഹാത്മാഗാന്ധിയുടെ ശിഷ്യനായിരുന്ന ആചാര്യ വിനോബാ ഭാവേയുടെ നേതൃത്വത്തിൽ 1951 ഏപ്രിൽ 18-ന് തെലങ്കാനയിലെ പോച്ചംപള്ളി എന്ന ഗ്രാമത്തിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. പോച്ചംപള്ളിയിലെ പട്ടിണിപ്പാവങ്ങളായ ദലിതർക്ക് 80 ഏക്കർ ഭൂമി ദാനം ചെയ്യുമോയെന്ന് വിനോബാ ഭാവേ ചോദിച്ചപ്പോൾ രാമചന്ദ്ര റെഡ്ഡി എന്ന സമ്പന്നൻ മുന്നോട്ടുവരികയും 100 ഏക്കർ ഭൂമി ദാനമായി നൽകുകയും ചെയ്തതോടെയാണ് ഭൂദാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നത്. പോച്ചംപള്ളി ഗ്രാമത്തിന്റെ പേര് പിന്നീട് ഭൂദാൻ പോച്ചംപള്ളി എന്ന് പുനർനാമകരണം ചെയ്തു.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

  1. ശരിയായ ഉത്തരം : (B) ആറ്

പരിഹാരം : ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (English: Constitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യ%

Sharing is caring!