Table of Contents
25 Important Previous year Q & A | Village Field Assistant Study Material [28 October 2021]: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]
Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)
1. സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം “ക്രസ്കോഗ്രാഫ് കണ്ടുപിടിച്ചതാര് ?
(A) സി.വി. രാമൻ (B) ജെ. സി. ബോസ്
(C) ഹർഗോവിന്ദ് ഖൊറാന (D) സുബ്രഹ്മണ്യം ചന്ദ്രശേഖർ
Read More : 25 Important Previous Year Q & A [26 October 2021]
- ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ
(A) തമിഴ് (B) സംസ്ക്യതം
(C) ഒഡിയ (D) തെലുങ്ക്
Read More : 25 Important Previous Year Q & A [25 October 2021]
- “ബിഹു’ ഏത് സംസ്ഥാനത്തിലെ ഉത്സവമാണ് ?
(A) മണിപ്പുർ (B) ഹരിയാന
(C) മഹാരാഷ്ട (D) ആസം
Read More : 25 Important Previous Year Q & A [23 October 2021]
- ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
(A) വെങ്കയ്യ നായിഡു (B) നിതി ൻ ഗഡ്കരി
(C) സുഷമ സ്വരാജ് (D) സുരേഷ് പ്രഭു
- ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ (444 റൺസ്) എന്ന റെക്കോർഡ് നേടിയ രാജ്യം
(A) ശ്രീലങ്ക (B) ദക്ഷിണാഫ്രിക്ക
(C) ഇഗ്ലണ്ട് (D) ഓസ്ട്രേലിയ
- നിലവിൽ ഗൂഗിൾ CEO ആയ ഇന്ത്യാക്കാരൻ
(A) ടി. നന്ദകുമാർ (B) രജീന്ദർ ഖന്ന
(C) ശേഖർ ബാസു (D) സുന്ദർ പിച്ചെ
- തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം
(A) ലിയാൻഡർ പെയ്സ് (B) മഹേഷ് ഭൂപതി
(C) സാനിയ മിർസ (D) രാമനാഥൻ കൃഷ്ണൻ
- നിലവിലെ ലോക്സഭാ പ്രതിപക്ഷ നേതാവ് ?
(A) സോണിയാ ഗാന്ധി (B) മല്ലികാർജുൻ ഖാർഗെ
(C) ഗുലാം നബി ആസാദ് (D) തഹുൽ ഗാന്ധി
- ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം
(A) കേരളം (B) സീമാന്ധ
(C) തമിഴ്നാട് (D) ഗുജറാത്ത്
- പശ്ചിമ ഘട്ടത്തിക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ
(A) കസ്തൂരി രംഗൻ (B) സിറിയക് ജോസഫ്
(C) മാധവ് ഗാഡ്ഗിൽ (D) അശോക് കുമാർ മാഥുർ
- ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട അക്ഷാംശ രേഖ
(A) ദക്ഷിണായന രേഖ (B) ഉത്തരായന രേഖ
(C) ഭൂമധ്യ രേ (D) ഗിനിച്ച് രേഖ
- മൂന്ന് വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം
(A) ത്രിപുര (B) മിസോറാം
(C) പശ്ചിമ ബംഗാൾ (D) മേഘാലയ
- ഇന്ത്യയുടെ ധാതു നിലാപക്കലവറ എന്നറിയപ്പെടുന്ന പ്രദേശം
(A) ചോട്ടാനാഗ്പുർ പീഠഭൂമി (B) മാൾവ പീഠഭൂമി
(C) ഡക്കാൻ പീഠഭൂമി (D) ബ്രഹ്മപുത്ര സമതലം
- ഇന്ത്യൻ നഗരമായ ഭിലായ് ഏതു വ്യവസായത്തിന്റെ കേന്ദ്രമാണ് ?
(A) തീവണ്ടി യന്ത്ര നിർമ്മാണം (B) ഇരുമ്പുരുക്ക്
(C) തുണി (D) രാസവളം
- ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം
(A) ബോംബെ (B) മദ്രാസ്
(C) ആന്ധ്ര (D) മൈസൂർ
Read More: How to Crack Kerala PSC Exams
- താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി
(A) ടീസ്റ്റ (B) സുവാരി
(C) താപ്തി (D) ലൂണി
- കേരളത്തിലെ ഏറ്റവും വലിയ ധനികൻ ?
(A) ക്രിഗോപാലകൃഷ്ണൻ (B) എം. എ. യൂസഫലി
(C) കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (D) രവി പിള്ള
- “കൈഗ’ ആണവോർജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
(A) രാജസ്ഥാൻ (B) ഗുജറാത്ത്
(C) മഹാരാഷ്ട (D) കർണ്ണാടകം
- 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
(A) പശ്ചിമ ബംഗാൾ (B) ഉത്തർ പ്രദേശ്
(C) ബീഹാർ (D) കേരളം
- ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം
(A) ബാരൻ ദ്വീപ് (B) നാർകൊണ്ട
(C) ബരതാങ് (D) ഡക്കാൻ
- ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യുറോപ്യൻ ശക്തി ?
(A) പോർച്ചുഗീസുകാർ (B) ഡച്ചുകാർ
(C) ഫ്രഞ്ചുകാർ (D) ഇംഗ്ലീഷുകാർ
- ഇന്ത്യയിൽ മിസൈലുകൾ, ടാങ്കുകൾ, അന്തർ വാഹിനികൾ എന്നിവ വികസിപ്പിക്കുന്ന ഗവേഷണ സ്ഥാപനം
(A) ISRO (B) BARC
(C) DRDO (D) CDRI
- ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
(A) മിൽഖാ സിംങ് (B) ധ്യാൻചന്ദ്
(C) സി, കെ, നായിഡു (D) സച്ചിൻ ടെൻഡുൽക്കർ
- ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക് ?
(A) പ്രസിഡൻസി ബാങ്ക് (B) യു.ടി.ഐ. ബാങ്ക്
(C) ആക്സിസ് ബാങ്ക് (D) ചാർട്ടേഡ് ബാങ്ക്
- ദേശീയ ചിഹ്നത്തിൽ ”സത്യമേവ ജയതേ” എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത് ?
(A) ബ്രഹ്മി ലിപി
(B) ഖരാഷ്ഠി ലിപി
(C) ക്യൂണിഫോം ലിപി
(D)ദേവനാഗരി ലിപി
Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF
Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)
- ശരിയായ ഉത്തരം : (B) ജെ. സി. ബോസ്
പരിഹാരം : ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ’ സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.
- ശരിയായ ഉത്തരം : (A) തമിഴ്
പരിഹാരം : 2000 വർഷത്തിൽ കൂടുതൽ ചരിത്രമുള്ള ഭാഷകൾക്ക് ഇന്ത്യൻ ഭരണകൂടം നൽകുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി (Classical Language Status). ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നൽകപ്പെടും. യു.ജി.സി. സെന്റർ ഓഫ് എക്‌സലൻസ്, മറ്റ് യൂണിവേഴ്‌സിറ്റികളിൽ ഭാഷ ചെയറുകൾ, എല്ലാ വർഷവും രണ്ടു രാജ്യാന്തര പുരസ്‌കാരങ്ങൾ എന്നീ ആനുകൂല്യങ്ങൾ ശ്രേഷ്ഠഭാഷകൾക്ക് ലഭിക്കും.
ശ്രേഷ്ഠഭാഷകളായി തിരഞ്ഞെടുക്കപ്പെട്ടവ :
തമിഴ് (2004)
സംസ്കൃതം (2005)
തെലുങ്ക് (2008)
കന്നട (2008)[2]
മലയാളം (2013)
ഒഡിയ (2014) എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ.
- ശരിയായ ഉത്തരം : (D) ആസം
പരിഹാരം : അസമിന്റെ ദേശീയോത്സവമാണ് ബിഹു. കാർഷികവൃത്തി ആരംഭിക്കുന്നതിന്റെ ആഘോഷമാണ് രൊംഗാളി ബിഹു. പുതുവത്സര ദിനമാണ് ഇത്. വർഷത്തിൽ മൂന്ന് ബിഹുവാണ് അസമുകാർ ആഘോഷിക്കുക. ഒക്ടോബർ മാസത്തിന്റെ മധ്യത്തിൽ കാതി ബിഹുവും ജനവരിയുടെ മധ്യത്തിൽ മാഗ് ബിഹുവും ഏപ്രിൽ മാസത്തിന്റെ മധ്യത്തിൽ രൊംഗാളി ബിഹുവുമാണ് ഈ ആഘോഷങ്ങൾ. കാതി ബിഹു, കൊംഗാളി ബിഹു എന്നും മാഗ് ബിഹു, ബൊഗാളി ബിഹു എന്നും രൊംഗാളി ബിഹു, ബൊഹാഗ് ബിഹു എന്നീ പേരുകളിലും വിളിക്കപ്പെടുന്നു. രൊംഗാളി ബിഹു എന്നാൽ ആനന്ദത്തിന്റെ ഉത്സവമെന്നും ബൊഗാളി ബിഹു എന്നാൽ ഭക്ഷണത്തിന്റെ ഉത്സവമെന്നും കൊംഗാളി ബിഹു എന്നാൽ പാവങ്ങളുടെ ഉത്സവം എന്നുമാണ് അർത്ഥം. രൊംഗാളി ബിഹു വിതയക്കാനുള്ള സമയം വന്നെന്ന് ഓർമപ്പെടുത്തുമ്പോൾ ഞാറ് പറിച്ചുനടാൻ കാലമായെന്ന് ഓർമപ്പെടുത്തിക്കൊണ്ടാണ് ഒക്ടോബറിൽ കൊംഗാളി ബിഹു എത്തുന്നത്. കൊയ്ത്തുകാലം അവസാനിക്കുന്ന ജനവരിയിലാണ് ബൊഗാളി ബിഹു. മൂന്ന് ബിഹുവും അസമുകാർ ഒരേ മനസ്സോടെയാണ് ആഘോഷിക്കുക.
- ശരിയായ ഉത്തരം : (C) സുഷമ സ്വരാജ്
പരിഹാരം : ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്നു സുഷമാ സ്വരാജ് (ജനനം: 14 ഫെബ്രുവരി 1953 – മരണം: 6 ഓഗസ്റ്റ് 2019). 2014 മെയ് 26 മുതൽ 2019 മെയ് 30 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിക്ക് ശേഷം രണ്ടാമതായി ഈ സ്ഥാനം വഹിച്ച വനിതയാണ് സുഷമ. ലോക സഭയിലെ വളരെ മുതിർന്ന നേതാവുകൂടിയായ ഇവർ പത്ത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഡെൽഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ബഹുമതിയും സുഷമാ സ്വരാജിനുള്ളതാണ് (12 ഒക്ടോബർ 1998 മുതൽ 3 ഡിസംബർ 1998). ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. 1977 ൽ ഇവർ ഹരിയാന നിയമസഭയിൽ, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേവലം 25 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയും സുഷമയാണ്.
സുബ്രഹ്മണ്യം ജയശങ്കർ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമാണ്, അദ്ദേഹം 2019 മെയ് 31 മുതൽ നിലവിൽ ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രിയാണ്.
- ശരിയായ ഉത്തരം : (C) ഇഗ്ലണ്ട്
പരിഹാരം : ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം എന്ന ശ്രീലങ്കയുടെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. 2006ല്‍ നെതര്‍ലണ്ടിനെതിരെ ശ്രീലങ്ക കുറിച്ച 443 എന്ന റെക്കോര്‍ഡ് നേട്ടമാണ് പഴങ്കതയായത്.
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ടീം എന്ന ശ്രീലങ്കയുടെ റെക്കോര്‍ഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. 2006ല്‍ നെതര്‍ലണ്ടിനെതിരെ ശ്രീലങ്ക കുറിച്ച 443 എന്ന റെക്കോര്‍ഡ് നേട്ടമാണ് പഴങ്കതയായത്.
Read More: Kerala PSC Village Field Assistant (VFA) Job Profile 2021
- ശരിയായ ഉത്തരം : (D) സുന്ദർ പിച്ചെ
പരിഹാരം : ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ (ജനനം:1972 ജൂലൈ 12).പിച്ചൈ സുന്ദരരാജൻ എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ എന്ന പേരിലാണ് പ്രസിദ്ധനായത്. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ് . മെറ്റീരിയൽ എഞ്ചിനീയറായിട്ടാണ് പിച്ചൈ തന്റെ കരിയർ ആരംഭിച്ചത്. മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയിലെ ഒരു ഹ്രസ്വകാലത്തെ സേവനത്തിന് ശേഷം, 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം സിഇഒ ലാറി പേജ് മുമ്പ് പ്രൊഡക്റ്റ് ചീഫ് ആയി പിച്ചൈയെ നിയമിച്ചതിനു ശേഷമാണ് 2015 ഓഗസ്റ്റ് 10നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറുന്നത്. ഗൂഗിൾ ക്രോം(Google Chrome), ക്രോം ഒഎസ്(Chrome OS), ഒപ്പം ഗൂഗിൾ ഡ്രൈവിന്റെ(Google Drive) പ്രധാന ഉത്തരവാദിത്തം നിർവ്വേറ്റുകയും, മാത്രമല്ല ഗൂഗിളിന്റെ ക്ലയന്റ് സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾക്കായുള്ള ഉൽപ്പന്ന മാനേജുമെൻറ്, നവീകരണ ശ്രമങ്ങൾ എന്നിവയ്‌ക്ക് അദ്ദേഹം നേതൃത്വം നൽകി. കൂടാതെ, ജിമെയിൽ, ഗൂഗിൾ മാപ്സ് പോലുള്ള മറ്റ് ആപ്ലിക്കേഷനുകളുടെ വികസനത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. 2010 ൽ, ഗൂഗിൾ പുതിയ വീഡിയോ കോഡെക് വിപി 8 ന്റെ ഓപ്പൺ സോഴ്‌സിംഗ് പ്രഖ്യാപിക്കുകയും പുതിയ വീഡിയോ ഫോർമാറ്റ് വെബ്‌എം അവതരിപ്പിക്കുകയും ചെയ്തു. ക്രോംബുക്ക് 2012-ൽ പുറത്തിറങ്ങി. 2013-ൽ പിച്ചൈ താൻ മേൽനോട്ടം വഹിച്ച ഗൂഗിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ആൻഡ്രോയിഡ് കൂടി ചേർത്തു.
- ശരിയായ ഉത്തരം : (A) ലിയാൻഡർ പെയ്സ്
പരിഹാരം : ലിയാണ്ടർ അഡ്രിയൻ പേസ് ഒരു ഇന്ത്യൻ ടെന്നീസ് കളിക്കാരനാണ്.1973 ജുൺ 17 നായിരുന്നു ജനനം.[1] എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ പത്മശ്രീ പുരസ്കാരവും ഇദ്ദേഹത്തിന് നൽകപ്പെട്ടു.
8 ഡബിൾസ്, 6 മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഡേവിസ് കപ്പിൽ ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം. ചെക്ക് താരം റാഡെക് സ്റ്റെപ്പനെക്കിനൊപ്പം 2013 ലെ യു. എസ് . ഓപ്പൺ ഡബിൾസ് വിജയത്തോടെ 40 വയസ്സിനു ശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും പേസിനു സ്വന്തമായി.
- ശരിയായ ഉത്തരം : (B) മല്ലികാർജുൻ ഖാർഗെ
പരിഹാരം : ഇന്ത്യയുടെ മുൻ കേന്ദ്ര തൊഴിൽ മന്ത്രിയാണ് മല്ലികാർജുൻ ഖർഗെ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 15-ആം ലോകസഭയിൽ അംഗമായ ഇദ്ദേഹം കർണാടകയിലെ ഗുൽബർഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കർണാടകയിലെ മുൻ പ്രതിപക്ഷ നേതാവാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ (9 തവണ) കർണാടക നിയമ സഭയിലേക്ക് വിജയിച്ചിട്ടുള്ള വ്യക്തി ഇദ്ദേഹമാണ്.
2013 ജൂൺ 17-)o തിയ്യതി നടന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയിൽ മല്ലികാർജുൻ ഖർഗെ തൊഴിൽ വകുപ്പിൽ നിന്ന് മാറി, റെയിൽവേ മന്ത്രിയായി സ്ഥാനമേറ്റു.
- ശരിയായ ഉത്തരം : (D) ഗുജറാത്ത്
പരിഹാരം : ഇന്ത്യയുടെ പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് ഗുജറാത്ത് . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്. രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയാണ് ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്. ഗുജറാത്തി ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശമാണിത്. ഗാന്ധിനഗറാണ് തലസ്ഥാനം. അഹമ്മദാബാദ്, രാജ്‌കോട് , സൂരത്, വഡോദര തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി, ആദ്യത്തെ ആഭ്യന്തര മന്ത്രിയായ സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെ ജന്മദേശമാണ്
- ശരിയായ ഉത്തരം : (C) മാധവ് ഗാഡ്ഗിൽ
പരിഹാരം : ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ. 1942ൽ പൂനെയിലാണ് ജനനം. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമാണ്. തദ്ദേശവാസികളുടെ അറിവുകൾ ആധുനികമായ അറിവുകളുമായി കോർത്തിണക്കി പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്‌ഗിൽ സജീവമായി ഇടപെടുന്നുണ്ട്. സ്കൂളുകളിലെ പാരിസ്ഥിതിക വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള സമിതിയുടെ അധ്യക്ഷനാണ് അദ്ദേഹം ഇപ്പോൾ.പശ്ചിമഘട്ട ജൈവ വിദഗ്ദസമിതിയുടെ തലവനാണ് ഡോ. ഗാഡ്‌ഗിൽ.
- ശരിയായ ഉത്തരം : (B) ഉത്തരായന രേഖ
പരിഹാരം : ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് ‘ഉത്തരായനരേഖ’ (ഇംഗ്ലീഷ്: Tropic of Cancer). ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക് 23 ഡിഗ്രി 26 മിനിട്ട് 16 സെക്കന്റ് വടക്കായാണ്. ഉത്തരായനത്തിന്റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക് നേരെ മുകളിൽ എത്തുന്നു. ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ് ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്.
- ശരിയായ ഉത്തരം : (A) ത്രിപുര
പരിഹാരം : ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ് അധികവും താമസിക്കുന്നത്. 25 ഒക്ടോബർ 2021ലെ വിവരമനുസരിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുണ്ടിവിടെ. സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. പച്ച പ്രാവാണ് (ഗ്രീൻ ഇംപീരിയൽ പീജിയൻ) ത്രിപുരയുടെ സംസ്ഥാന പക്ഷി.
- ശരിയായ ഉത്തരം : (A) ചോട്ടാനാഗ്പുർ പീഠഭൂമി
പരിഹാരം : കിഴക്കൻ ഇന്ത്യയിലെ ഒരു പീഠഭൂമിയാണ് ഛോട്ടാ നാഗ്പൂർ പീഠഭൂമി. ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഒഡീഷ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളുടെ സമീപ ഭാഗങ്ങളും ഈ പീഠഭൂമി ഉൾക്കൊള്ളുന്നു.പീഠഭൂമിയുടെ വടക്കും കിഴക്കും ഗംഗാ സമതലമാണ്, മഹാനദി നദിയുടെ തടം തെക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. ഛോട്ടാ നാഗ്പൂർ പീഠഭൂമിയുടെ മൊത്തം വിസ്തീർണ്ണം ഏകദേശം 65,000 square കിലോമീറ്റർ.
മൈക്ക, ബോക്സൈറ്റ്, ചെമ്പ്, ചുണ്ണാമ്പു കല്ല്, ഇരുമ്പയിര്, കൽക്കരി തുടങ്ങിയ ധാതു വിഭവങ്ങളുടെ ഒരു ഭണ്ഡാരമാണ് ചോട്ട നാഗ്പൂർ പീഠഭൂമി. കൽക്കരി കൊണ്ട് സമ്പന്നമായ ദാമോദർ താഴ്‌വര രാജ്യത്തെ കൽക്കരിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്നു. 2,883 km2 (1,113 sq mi) വ്യാപിച്ചുകിടക്കുന്ന മധ്യ തടത്തിൽ വൻതോതിൽ കൽക്കരി നിക്ഷേപം കാണപ്പെടുന്നു . ജരിയ, റാണിഗന്ജ്, വെസ്റ്റ് ബൊക്കാറോ, ഈസ്റ്റ് ബൊക്കാറോ, രാംഗഡ്, സൗത്ത് കരൺപുര, നോർത്ത് കരൺപുര തുടങിയവ ഈ പീഠഭൂമിയിലെ പ്രധാന കൽക്കരി നിക്ഷേപ കേന്ദ്രങ്ങളാണ് .
- ശരിയായ ഉത്തരം : (B) ഇരുമ്പുരുക്ക്
പരിഹാരം : 1955-ൽ സോവിയറ്റ് യൂണിയന്റെ സഹായത്തോടെ സ്ഥാപിതമായ സ്റ്റീൽ റെയിലുകൾ നിർമ്മിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്ലാന്റായ ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ ആസ്ഥാനമാണ് ഭിലായ്.
രാജ്ഹാരയിൽ നിന്നുള്ള ഇരുമ്പയിര്, നന്ദിനിയിൽ നിന്നുള്ള ചുണ്ണാമ്പുകല്ല്, ജാരിയയിൽ നിന്നുള്ള കൽക്കരി, ബാലാഘട്ടിൽ നിന്നുള്ള മാംഗനീസ്, കോസ താപവൈദ്യുത നിലയത്തിൽ നിന്നുള്ള വൈദ്യുതി, തണ്ടുല കനാലിൽ നിന്നുള്ള വെള്ളം എന്നിവ ഭിലായ് സ്റ്റീൽ പ്ലാന്റിൽ റെയിലുകളും ഘടനാപരമായ സ്റ്റീലും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. കുംഹാരിയിലും മദ്ധ്യേന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും സ്ഥിതി ചെയ്യുന്ന ഫൗണ്ടറികൾക്കും റോളിംഗ് മില്ലുകൾക്കും പിഗ് അയണും ബില്ലറ്റുകളും വിതരണം ചെയ്യുന്നു. 2007 വരെ ഈ സ്ഥാപനം നിർമ്മിച്ച ഉരുക്ക് റെയിലുകളുടെ അളവ് ഭൂമിയുടെ ചുറ്റളവിൽ 7.5 മടങ്ങ് ചുറ്റി സഞ്ചരിക്കും.
- ശരിയായ ഉത്തരം : (C) ആന്ധ്ര
പരിഹാരം : ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് (തെലുഗ്: ఆంధ్ర ప్రదేశ్). തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം അമരാവതി ആണ്. വടക്ക് തെലങ്കാന, ഛത്തീസ്ഗഡ്, ഒറീസ, മഹാരാഷ്ട്ര; തെക്ക് തമിഴ്‌നാട്; കിഴക്ക് ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ് കർണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ എട്ടാമതും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പത്താമതും ആയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.
- ശരിയായ ഉത്തരം : (D) ലൂണി
പരിഹാരം : ഇന്ത്യയിലെ പടിഞ്ഞാറൻ രാജസ്ഥാനിലെ ഒരു നദിയാണ് ലൂണി. സംസ്കൃതത്തിൽ ലവണവാരി എന്നാണ് പേര്. ഏകദേശം 530 കിലോമീറ്റർ നീളമുണ്ട്.
രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർവത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്ത് നദിക്ക് സഗർമതി എന്നും പേരുണ്ട്. ആരവല്ലിയുടെ പടിഞ്ഞാറൻ ചരിവിലെ ജലം മുഴുവൻ ലൂണിയിലും അതിന്റെ പോഷകനദികളിലും ഒഴുകിയെത്തുന്നു. അജ്മർ,ബർമെർ,ജലൊർ,ജോദ്പൂർ,നഗൗർ,പാലി,സിരോഹി ജില്ലകളും മിത്രവിരാണ വാവ് രധൻപൂർ പ്രദേശവും ഉൾപ്പെടുന്ന 37363 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തിൽനിന്നാണ് ലൂണിക്ക് ജലം ലഭിക്കുന്നത്. ഉദ്ഭവസ്ഥാനത്തുനിന്ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ ഒഴുകുന്ന നദി അല്പ ദൂരം ഥാർ മരുഭൂമിയിലൂടെയും ഒഴുകുന്നു. പിന്നീട് റാൻ ഓഫ് കച്ചിലെ ചതുപ്പിൽ അവസാനിക്കുന്നു.
- ശരിയായ ഉത്തരം : (B) എം. എ. യൂസഫലി
പരിഹാരം : എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി (ജനനം-15 നവംബർ 1955). തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്.
26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ, സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.
- ശരിയായ ഉത്തരം : (D) കർണ്ണാടകം
പരിഹാരം : കർണാടക സംസ്ഥാനത്തെ , ഉത്തര കന്നട ജില്ലയിലെ കാളി നദിക്കു സമീപം കൈഗ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് കൈഗ ആണവനിലയം.ഈ ആണവശക്തി നിലയം പ്രവർത്തനമാരംഭിച്ചത് 2000 ത്തിലാണ്. 220 മെഗാവാട്ട് ശേഷി വീതം ഉള്ള നാല് ഘടകങ്ങളിൽ, നാലാമത്തേത്കൂടി 2010 നവംബർ 27നു പ്രവർത്തനം ആരംഭിച്ചതോടുകൂടി നിലയത്തിന്റെ 880 മെഗാവാട്ട് ലക്‌ഷ്യം നേടി. 2011 ജനുവരി 19നു റിയാക്ടർ ദക്ഷിണ വൈദ്യുത ശ്രുംഖലയുമായി കൂട്ടിയിണക്കി. രാജ്യത്തിന്റെ ആണവോർജ ഉത്പാദന ശേഷി ഇതോടെ 4780 മെഗാവാട്ടായി. ആന്ധ്ര,കർണാടക, കേരളം, തമിഴുനാട്,പുതുശ്ശേരി എന്നീ സംസ്ഥാനങ്ങൾ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പങ്കിടുന്നു.
- ശരിയായ ഉത്തരം : (C) ബീഹാർ
പരിഹാരം : ഇന്ത്യയുടെ ജനസാന്ദ്രത 382 ആണ്. ഏറ്റവും അധികം ജനസാന്ദ്രതയുള്ള സംസ്ഥാനം – ബീഹാർ (1,106). ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനംപശ്ചിമ ബംഗാൾ [1,028]. ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം – ഡൽഹി [11,320]. ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള കേന്ദ്രഭരണ പ്രദേശം – ചാണ്ഡിഗഡ് [9,528]. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം -അരുണാചൽ പ്രദേശ് [17]. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനം – മിസോറാം [52]. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം -ആൻഡമാൻ നിക്കോബാർ [46]. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം – ദാദ്ര നഗർ ഹവേലി [700].
- ശരിയായ ഉത്തരം : (A) ബാരൻ ദ്വീപ്
പരിഹാരം : ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്.[3] പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശ വൃത്താകാരത്തിൽ 12°16′N 93°51′E സ്ഥിതിചെയ്യുന്ന ബാരെൻ ദ്വീപുതന്നെയാണ്, തെക്കനേഷ്യാ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും. ഈ അഗ്നിപർവ്വതത്തിന് 18 ലക്ഷം (1.8 മില്യൺ) വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.
- ശരിയായ ഉത്തരം : (A) പോർച്ചുഗീസുകാർ
പരിഹാരം : കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യന്മാർ പോർച്ചുഗീസുകാർ ആയിരുന്നു. ഇന്ത്യയിൽ എവിടെയും ആധിപത്യം പിടിച്ചെടുത്ത ആദ്യ വിദേശശക്തി കൂടിയായിരുന്നു അവർ. 14-ാം നൂറ്റാണ്ടിനുശേഷം യൂറോപ്യന്മാർ ഏറ്റെടുത്ത പല യാത്രകളുടെയും ഫലമായി പോർട്ടുഗീസുകാരുടെ വരവ്, തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികൾ കണ്ടെത്തുന്നതിനും അവയ്ക്ക് ഉപയോഗപ്രദമായ പുതിയ അസംസ്കൃത വസ്തുക്കളെയും ഉൽപന്നങ്ങളെയും പ്രയോജനപ്പെടുത്തുന്നതിനായും.
1498 മെയ് 20 ന് വാസ്കോ ഡ ഗാമ കോഴിക്കോട് കാപ്പാട് ബീച്ചിൽ കാൽനടയായി. പോർട്ടുഗീസ് രാജാവ് മാനുവൽ ഒന്നാണ് ഇദ്ദേഹത്തിന്റെ സാഹസം വഹിച്ചത്. പോർട്ടുഗീസുകാരുടെ വരവോടെ കേരളത്തിലെ പ്രൈമറി വിദേശ വ്യാപാര പങ്കാളികൾ അറബികൾ ആയിരുന്നു.
കോഴിക്കോട് സാമുതിരി (സാമൂതിരി) ഗാമാരെയും അദ്ദേഹത്തിന്റെ പരിപാടികളെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും കോഴിക്കോട് മാർക്കറ്റിൽ വ്യാപാരം നടത്താൻ അനുമതി നൽകുകയും ചെയ്തു. എന്നാൽ കുരുമുളകിനേയും മറ്റും വിനിമയം ചെയ്യാൻ ഗാമയുടെ ആവശ്യം സാമൂതിരി തള്ളിക്കളഞ്ഞു.
- ശരിയായ ഉത്തരം : (C) DRDO
പരിഹാരം : അത്യാധുനിക മിസൈലുകൾ പൂർണ്ണമായും തദ്ദേശ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കാൻ ലക്ഷ്യം വച്ചുകൊണ്ട് ഭാരത സർക്കാർ നടത്തിയ ഒരു പദ്ധതിയായിരുന്നു സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി (Integrated Guided Missile Development Program അഥവാ IGMDP). മിസൈൽ സാങ്കേതികവിദ്യാ രംഗത്ത് ഇന്ത്യ നടത്തിയ ഒരു കുതിച്ചു ചാട്ടമായിരുന്നു ഈ പദ്ധതി. 1983-ലാണ് ഈ പദ്ധതിക്ക് ആരംഭം കുറിച്ചത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ആണ് ഈ പദ്ധതി പൂർത്തിയാക്കിയത്.
മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പൃഥ്വി (രണ്ടും സർഫസ് ടു സർഫസ് മിസൈലുകൾ), സർഫസ് ടു എയർ മിസൈലുകളായ ആകാശ്, തൃശൂൽ, ടാങ്ക് വേധ മിസൈലായ നാഗ് എന്നിവയായിരുന്നു ഈ പദ്ധതിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട അഞ്ച് മിസൈലുകൾ. എയർ ടു എയർ മിസൈലായ അസ്ത്രയും ഈ പദ്ധതിക്കു കീഴിൽ വികസിപ്പിക്കുകയുണ്ടായി. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ഡോ.എ.പി.ജെ. അബ്ദുൽ കലാം ഈ പദ്ധതിയുടെ വിജയത്തിൽ മുഖ്യപങ്കു വഹിച്ച ശാസ്ത്രജ്ഞനാണ്.
- ശരിയായ ഉത്തരം : (B) ധ്യാൻചന്ദ്
പരിഹാരം : ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, അർജുന പുരസ്കാരം, ദ്രോണാചാര്യ പുരസ്കാരം തുടങ്ങിയ ദേശീയ കായിക പുരസ്കാരങ്ങൾ ദേശീയ കായിക ദിനത്തിൽ രാഷ്‌ട്രപതി ഭവൻ ഇൽ വച്ച് സമ്മാനിക്കപെടുന്നു.
ഇന്ത്യക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻചന്ദ്. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്.ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു.കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.
- ശരിയായ ഉത്തരം : (D) ചാർട്ടേഡ് ബാങ്ക്
പരിഹാരം : ലണ്ടൻ ആസ്ഥാനമായുള്ള ഒരു പൊതുമേഖലാ ബാങ്കാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്. ഇന്ത്യയടക്കം എഴുപതോളം രാജ്യങ്ങളിൽ ഈ ബാങ്കിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. ലോകവ്യാപകമായി 1700 ശാഖകളും (എല്ലാ മേഖലകളും ഉൾപ്പെടെ) ഒപ്പം 80,000 തൊഴിലാളികളും ഈ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
ചാർട്ടേർഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓസ്ട്രേലിയ ആന്റ് ചൈനയും സ്റ്റാൻഡേർഡ് ബാങ്ക് ഓഫ് ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കയും 1969 – ൽ ലയിപ്പിച്ചാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് രൂപം കൊണ്ടത്
- ശരിയായ ഉത്തരം : (D) ദേവനാഗരി ലിപി
പരിഹാരം : “സത്യമേവ ജയതേ” എന്നത് ഭാരതത്തിന്റെ ദേശീയ മുദ്യാവാക്യം ആകുന്നു. ഭാരതത്തിന്റെ ദേശീയചിഹ്നത്തിന്റെ ചുവട്ടിൽ ദേവനാഗരി ലിപിയിൽ ഇത് ആലേഖനം ചെയ്തിരിക്കുന്നു. ഉത്തർപ്രദേശിലെ വാരണാസിക്കടുത്തുള്ള സാരനാഥിൽ സ്ഥാപിച്ചിരുന്ന അശോകസ്തംഭത്തിന്റെ മാതൃകയിലാണ് ഭാരതത്തിന്റെ ദേശീയ ചിഹ്നം. സത്യമേവ ജയതേ എന്ന മുദ്രാവാക്യം മുണ്ഡകോപനിഷത്തിലെ പ്രശസ്തമായ മന്ത്രം- 3.1.6ൽ നിന്നുള്ളതാണ്. മന്ത്രത്തിന്റെ പൂർണരൂപം ചുവടെ.
ദേവനാഗരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാഠി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാനലിപിയാണ് ദേവനാഗരി. പത്തൊൻപതാം ശതാബ്ദം മുതൽ സംസ്കൃതം എഴുതുന്നതിനും പ്രധാനമായി ഉപയോഗിക്കുന്നത് ദേവനാഗരിലിപിയാണ്. സിന്ധി, ബീഹാറി, കൊങ്കണി, കാശ്മീരി മുതലായ ഭാഷകൾ എഴുതുന്നതിനും ഈ ലിപി ഉപയോഗിക്കുന്നു.
Read More: Kerala PSC Village Field Assistant 2021 Salary
Watch Video: Previous Question Papers Analysis For Village Field Assistant
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams