Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [23 October 2021]

25 Important Previous year Q & A | Village Field Assistant Study Material [23 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week

×
×

Download your free content now!

Download success!

25 Important Previous Year Q & A | Village Field Assistant Study Material [23 October 2021]_50.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

26. ‘വന്ദേ മാതരം’ ഉൾപ്പെടുത്തിയിരിക്കുന്ന ‘ആനന്ദമഠം’ എന്ന കൃതി ഏതു സാഹിത്യ ശാഖയിൽപ്പെടുന്നതാണ് ?

(A) കഥ                                                                                 (B) കവിത

(C) യാത്രാവിവരണം                                                     (D) നോവൽ

Read More : 25 Important Previous Year Q & A [22 October 2021]

 

27, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീയമിക്കുന്നത്

(A) കേന്ദ്ര മന്ത്രി സഭ                                                      (B) രാഷ്ട്രപതി

(C) യു. പി. എസ്.സി.                                                      (D) പാർലമെന്റ്

Read More : 25 Important Previous Year Q & A [21 October 2021]

 

 1. “വേല ചെയ്താൽ കൂലി വേണം’ ഈ മുദ്രാവാക്യം ഉയർത്തിയത് ?

(A) സ്വാമി വിവേകാനന്ദൻ

(B) ശ്രീനാരായണഗുരു

(C) മന്നത്തു പത്മാവൻ

(D) വൈകുണ്ഠ സ്വാമികൾ

Read More : 25 Important Previous Year Q & A [20 October 2021]

 

 1. മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ് ?

(A) കെ. സി. എസ്. മണി                                       (B) കെ. കേളപ്പൻ                                                                 (C) അലി മുസലിയാർ                                    (D) അംഗി നായണപിള്ള

 

 1. ‘വിദ്യാധിരാജ’ എന്നറിയപ്പെട്ട നവോത്ഥാന നായകൻ

(A) ചട്ടമ്പി സ്വാമികൾ

(B) പൊയ്കയിൽ യോഹന്നാൻ

(C) വാഗ്ഭടാനന്ദൻ

(D) ടി.കെ. മാധവൻ

 

 1. ചേറ്റൂർ ശങ്കരൻ നായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദവിയിലേക്കു തെരഞ്ഞെടു ക്കപ്പെട്ട സമ്മേളനം ?

(A) കാക്കിനഡ                                                                           (B) ലാഹോർ

(C) പാലക്കാട്                                                                              (D) അമരാവതി

 

 1. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശി രാജയെ സഹായിച്ച കുറിച്യ നേതാവ് ?

(A) തലയ്ക്കൽ ചന്തു

(B) ചെമ്പൻ പോക്കർ

(C) കുങ്കൻ നായർ

(D) കൈതേരി അമ്പു

 

 1. കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം ?

(A) ആറ്റിങ്ങൽ കലാപം                                                               (B) മൊറാഴ സമരം

(C) അഞ്ചുതെങ്ങ് കലാപം                                                          (D) കരിവെള്ളൂർ സമരം

 

 1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കുന്നതിനുമുമ്പ് എ. ഒ. ഹ്യൂം സ്ഥാപിച്ച സംഘടന

(A) ഇന്ത്യൻ അസോസിയേഷൻ

(B) മദ്രാസ്മഹാജന സഭ

(C) ഇന്ത്യൻ നാഷണൽ യൂണിയൻ

(D) കൽക്കത്തെ അസോസിയേഷൻ

 

 1. ‘നയിതാലിം’ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?

(A) ടാഗോർ                                                                                             (B) ഗാന്ധിജി

(C) ഗോഖലെ                                                                                          (D) നെഹ്റു

 

 1. ‘നീൽ ദർപ്പൺ’ എന്ന നാടകത്തിന്റെ രചയിതാവ്

(A) ദീനബന്ധു മിത്ര

(B) ശിശിർകുമാർ ഘോഷ്

(C) ബങ്കിം ചന്ദ്ര ചാറ്റർജി

(D) സത്യേന്ദ്രനാഥ ടാഗോർ

 

 1. മൗലീകാവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി സുപ്രീം കോടതി ‘റിട്ട്’ പുറപ്പെടുവിക്കുന്നത് – ഭരണഘടനയുടെ ഏത് അനുചേദമനുസരിച്ചാണ് ?

(A) 32-ാം അനുഛേദം

(B) 29-ാം അനുഛേദം

(C) 17-ാം അനുഛേദം

(D) 21-ാം അനുഛേദം

 

 1. ഇന്ത്യൻ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം

(A) കാശി                                               (B) ബോധ്ഗയ                                                                  (C) സാരാനാഥ്                                                  (D) കൊണാർക്ക്

 

 1. വിവരാവകാശ നിയമപ്രകാരം തെറ്റായ മറുപടി നല്കിയ ഉദ്യോഗസ്ഥന്മേൽ ശരിയായ മറുപടി നൽകുന്നതുവരെയുള്ള കാലയളവിൽ ഓരോ ദിവസവും എത്ര രൂപവരെ പിഴ ചുമത്താൻ വിവരാവകാശ കമ്മീഷന് അധികാരമുണ്ട് ?

(A) 500 രൂപ                                                                                                          (B) 250 രൂപ

(C) 1000 രൂപ                                                                                                        (D) 100 രൂപ

 

 1. സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭാഗം

(A) നിർദ്ദേശക തത്വങ്ങൾ

(B) മൗലികാവകാശങ്ങൾ

(C) ദേശീയ ചിഹ്നം

(D) മൗലിക കടമകൾ

 

 1. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ

(A) ഡി. കെ. കാർവെ

(B) ജി. ജി, അഗാർക്കർ

(C) സി. രാജഗോപാലാചാരി

(D) സർ സയ്യിദ് അഹമ്മദ്

25 Important Previous Year Q & A | Village Field Assistant Study Material [23 October 2021]_60.1
Kerala-PSC-Village-Field-Assistant

 

 1. കേരളത്തിന്റെ ഔദ്യോഗിക മൃഗം

(A) കടുവ                                                                                                       (B) ആന

(C) വരയാട്                                                                                                   (D) നിത് ആമ

 

 1. ‘മംഗളവനം’ പക്ഷി സങ്കേതം ഏതു നഗരത്തിലാണ് ?

(A) കോഴിക്കോട്                                                                                       (B) തൃശ്ശൂർ

(C) തിരുവനന്തപുരം                                                                               (D) എറണാകുളം

 

 1. ‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ

(A) ചെങ്കടൽ

(B) ബാഗാൾ ഉൾക്കടൽ

(C) അറബിക്കടൽ

(D) കാസ്പിയൻ കടൽ

 

 1. സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയേത് ?

(A) ആലപ്പുഴ                                                                                                  (B) കണ്ണൂർ

(C) കാസർഗോഡ്                                                                                        (D) മലപ്പുറം

 

 1. സംസ്ഥാനതലത്തിൽ പൊതു പ്രവർത്തർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി – കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം

(A) ലോക്പാൽ

(B) വിജിലൻസ് കമ്മീഷൻ

(C) ഓംബുഡ്സ്മാൻ

(D) ലോകായുക്ത

Read More: How to Crack Kerala PSC Exams

 

47, ഗംഗ, യമുന എന്നീ നദികൾക്ക് നിയമപരമായി വ്യക്തിത്വം കണക്കാക്കണമെന്ന് വിധി പുറപ്പെടുവിച്ച കോടതി

(A) സുപ്രീം കോടതി

(B) മുംബെ ഹൈക്കോടതി

(C) ഉത്തരാഖണ്ഡ് ഹൈക്കോടതി

(D) ഉത്തർപ്രദേശ് ഹൈക്കോടതി

 

 1. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ

(A) കൊച്ചി, മൈസൂർ, പാട്യാല

(B) ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്

(C) ഹൈദരാബാദ്, മൈസൂർ, കൊച്ചി

(D) തിരുവിതാംകൂർ, കൊച്ചി, ജുനഗഡ്

 

 1. 2016 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?

(A) കമ്മട്ടിപ്പാടം                                 (B) ഒയാൾപ്പാത                                         (C) അനുരാഗ കരിക്കിൻവെള്ളം                                     (D) മാൻഹോൾ

 

 1. ശ്രീനാരായണഗുരുവിന്റെ ജനനസ്ഥലം

(A) ചെമ്പഴന്തി                                                                 (B) മുരുക്കുംപുഴ

(C) ഉല്ലല                                                                              (D) ശിവഗിരി

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

25 Important Previous Year Q & A | Village Field Assistant Study Material [23 October 2021]_70.1

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

 

 1. ശരിയായ ഉത്തരം : (D) നോവൽ

പരിഹാരം : ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ നടന്ന സന്ന്യാസി കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കൃതി, ബംഗാളി സാഹിത്യത്തിലേയും ഭാരതീയ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാന രചനയായി പരിഗണിക്കപ്പെടുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള ഇന്ത്യാക്കാരുടെ വിമോചനസമരത്തിന്റെ കഥക്കു സമാനമായി അതു പരിഗണിക്കപ്പെട്ടുവെന്നതിൽനിന്നു തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. ബ്രട്ടീഷുകാർ ഈ നോവൽ നിരോധിച്ചെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ആ നിരോധനം നീക്കം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആദ്യം വെളിച്ചം കണ്ടത് ഈ നോവലിലാണ്.

ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരം. എന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തന്റെ ഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്. ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. ദേശ് എന്ന രാഗത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

 1. ശരിയായ ഉത്തരം : (B) രാഷ്ട്രപതി

പരിഹാരം : ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 സെപ്റ്റംബർ 28 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

മനുഷ്യാവകാശ സംരക്ഷണ നിയമം – 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു. ദേശീയ കമ്മീഷന്റെ അധ്യക്ഷൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം. അധ്യക്ഷന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ എച്ച്. എൽ . ദത്തു ആണ്.

TPHRA നിയമത്തിലെ സെക്ഷൻ 3,4 പ്രകാരം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതി ആണ്. എന്നാൽ അംഗങ്ങളെ നിയമിക്കാൻ പ്രസിഡണ്ടിനെ സഹായിക്കുന്നത് പ്രധാന മന്ത്രിയുടെ നേതൃത്തത്തിലുള്ള ഒരു സമിതിയാണ്. സമിതി ആംഗങ്ങൾ:

പ്രധാന മന്ത്രി (ചേർമാൻ), ആഭ്യന്തര മന്ത്രി, ലോകസഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ പ്രതിപക്ഷ നേതാവ്, ലോകസഭ സ്പീക്കർ, രാജ്യസഭ ഉപധ്യക്ഷൻ

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

 1. ശരിയായ ഉത്തരം : (D) വൈകുണ്ഠ സ്വാമികൾ

പരിഹാരം : സാമൂഹ്യ സമത്വത്തിന് വേണ്ടി പ്രവർത്തിച്ചിരുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി. (ജനനം – 1809, മരണം – 1851). “വൈകുണ്ഠ സ്വാമി മുന്നേറ്റം“ എന്ന പേരിൽ സാമൂഹ്യ സമത്വത്തിന് വേണ്ടിയുള്ള നീക്കങ്ങൾ തെക്കൻ തിരുവിതാംകൂറിൽ ശക്തമായിരുന്നു. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യൻ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിർത്തു. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല കേന്ദ്രമായി ഏകദൈവാധിഷ്ഠിതമായ മതവിഭാഗമായ അയ്യാവഴി സ്ഥാപിച്ചു. ഈ മതത്തിന്റെ ചിഹ്നം ആയിരത്തി എട്ട് ഇതളുകളുള്ള താമരയും അഗ്നി നാളവുമാണ്. അയ്യാവഴിയുടെ ക്ഷേത്രങ്ങൾ പതികൾ എന്നു അറിയപ്പെടുന്നു.

കൂലി തന്നില്ലെങ്കിൽ വേലചെയ്യരുത് എന്ന് അദ്ദേഹം പിന്നോക്കക്കാരെ ഉപദേശിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മചെയ്യാൻ എല്ലാ ജാതിക്കാരെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന “സമപന്തിഭോജനം” ആരംഭിച്ചു. മേൽജാതിക്കാരുടെമാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ പറഞ്ഞു. സ്വാമിത്തോപ്പിലെ തന്റെ വാസസ്ഥലത്ത് കണ്ണാടി പതിപ്പിച്ച് അതിൽ തലപ്പാവ് ധരിച്ചുകൊണ്ട് നോക്കിയാൽ കാണുന്ന ബിംബത്തെ വണങ്ങി ആരാധിക്കാൻ പറഞ്ഞു.

 

 1. ശരിയായ ഉത്തരം : (B) കെ. കേളപ്പൻ

പരിഹാരം : കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, ഗാന്ധിയനും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്നു കെ. കേളപ്പൻ (കെ. കേളപ്പൻ നായർ). (ജനനം: 1889 ഓഗസ്റ്റ് 24 കൊയിലാണ്ടി ; മരണം: 1971 ഒക്ടോബർ 7). നായർ സർവ്വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റാണ് കേരളഗാന്ധി എന്നറിയപെടുന്ന കെ. കേളപ്പൻ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകനും കേളപ്പനാണ്. ബ്രിട്ടീഷ് ഭരണം ബഹിഷ്കരിക്കാൻ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ കേളപ്പൻ തന്റെ ജോലി ഉപേക്ഷിച്ച് തന്റെ ജീവിതം മാതൃരാജ്യത്തിനായി ഉഴിഞ്ഞുവെയ്ക്കുവാൻ തീരുമാനിച്ചു. ഒരു വശത്ത് ഭാരതീയ സമൂഹത്തിലെ അനാചാരങ്ങൾക്ക് എതിരെയും മറുവശത്ത് ബ്രിട്ടീഷ് ഭരണത്തിന് എതിരായും അദ്ദേഹം പോരാടി. ഒരു മാതൃകാ സത്യാഗ്രഹിയായിരുന്നു അദ്ദേഹം. ഊർജ്ജസ്വലനായ വിപ്ലവകാരിയും സാമൂഹിക പരിഷ്കർത്താവും അധഃസ്ഥിതരുടെ നീതിക്കുവേണ്ടി പോരാടിയ പോരാളിയുമായിരുന്നു കേളപ്പൻ.

മലബാർ ലഹളയുടെ (1921-ലെ മാപ്പിള ലഹള) കാലത്ത് ഒരുകൂട്ടം വിപ്ലവകാരികൾ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ കേളപ്പനു സാധിച്ചു. പയ്യന്നൂരിലെയും കോഴിക്കോട്ടെയും ഉപ്പു സത്യാഗ്രഹങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ഗാന്ധിജിയുടെ വ്യക്തിഗതസത്യഗ്രഹ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം തെരെഞ്ഞെടുത്ത ആദ്യത്തെ കേരളീയനായിരുന്നു കേളപ്പൻ. വൈക്കം സത്യാഗ്രഹത്തിൽ അദ്ദേഹം ഒരു പ്രധാന പങ്കുവഹിച്ചു. അതോടനുബന്ധിച്ച് തുടങ്ങിയ കോൺഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റിയുടെ കൺവീനറായിരുന്നു കേളപ്പൻ.

 

 1. ശരിയായ ഉത്തരം : (A) ചട്ടമ്പി സ്വാമികൾ

പരിഹാരം : ചട്ടമ്പിസ്വാമികൾ അഥവാ പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ (ഓഗസ്റ്റ് 25, 1853 – മേയ് 5, 1924) കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച ആത്മീയാചാര്യനായിരുന്നു. ഹിന്ദുമതത്തിലെ ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

തിരുവനന്തപുരത്തുള്ള കൊല്ലൂർ എന്ന ഗ്രാമത്തിലെ ‘ഉള്ളൂർക്കോട് വീട്” എന്ന ഒരു ദരിദ്ര നായർ കുടുംബത്തിൽ 1853 ഓഗസ്റ്റ് 25നാണ് സ്വാമികൾ ജനിച്ചത്. അച്ഛൻ താമരശേരി വാസുദേവ ശർമ്മ, അമ്മ നങ്കാദേവി . അയ്യപ്പൻ എന്നായിരുന്നു യഥാർത്ഥ പേരെങ്കിലും കുഞ്ഞനെന്ന ഓമനപ്പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്. സാമൂഹികവും സാമ്പത്തികവും ആയ നീചത്വങ്ങളോടു് കുട്ടിക്കാലം മുതൽ തന്നെ സ്വാമിക്കു് ശക്തമായ എതിർപ്പുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്വാമിയുടെ അമ്മ ഒരു നമ്പൂതിരി ഭവനത്തിൽ (കൊല്ലൂർ മഠം) വീട്ടുജോലിക്കു് പോയാണു് കുടുംബം പുലർത്തിയിരുന്നതു്. അച്ഛൻ ഒരു കൊച്ചു ക്ഷേത്രത്തിലെ പുജാരിയായ ബ്രാഹ്മണനായിരുന്നു.

 

 1. ശരിയായ ഉത്തരം : (D) അമരാവതി

പരിഹാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായർ(15 ജൂലായ് 1857 -22 ഏപ്രിൽ 1934).

1897-ൽ അമരാവതിയിൽ വെച്ചു കൂടിയ ഇൻ‌ഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമർശിക്കുകയും ഇൻ‌ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ആ ദേശസ്നേഹി വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻവാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ജനറൽ മൈക്കിൾ ഡയറിനെതിരെയും, ക്രൂരമായ മാർഷൽ നിയമത്തിനെതിരെയും സർ ചേറ്റൂർ ശങ്കരൻ നായർ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിക്കുകയുണ്ടായി.[1] ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോൺഗ്രസിൽ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. സൈമൺ കമ്മീഷനു മുൻപിൽ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു. 1934 ഏപ്രിൽ 22-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

 

 1. ശരിയായ ഉത്തരം : (A) തലയ്ക്കൽ ചന്തു

പരിഹാരം : പഴശ്ശിരാജയുടെ കുറിച്ച്യപ്പടയുടെ പടത്തലവനായിരുന്നു തലക്കൽ ചന്തു. വയനാടൻ കാടുകളിൽ ബ്രിട്ടിഷ്‌ പട്ടാളവുമായിട്ടുള്ള ഒളിപ്പോരുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്.

അദ്ദേഹം പങ്കെടുത്ത ഏറ്റവും അറിയപ്പെടുന്ന പോരാട്ടം പനമരം യുദ്ധമായിരുന്നു. ബ്രിട്ടിഷുകാരുടെ പനമരം കോട്ട നൂറിൽപരം കുറിച്ച്യ പോരാളികളുമായി തലക്കൽ ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും നേതൃത്വത്തിൽ ഉള്ള സൈന്യം 1802-ൽ വളഞ്ഞു. ക്യാപ്റ്റൻ ദിക്കെൻസൺ എന്ന ബ്രിട്ടീഷ്‌ നേതാവിന്റെ സൈന്യത്തെ കുറിച്ച്യ സൈന്യം കീഴടക്കി. പോരാട്ടത്തിൽ ദിക്കെൻസണും ലെഫ്റ്റനന്റ് മാക്സ്‌വെല്ലും ഉൾപ്പെടയുള്ള ധാരാളം ബ്രിട്ടിഷുകാർ കൊല്ലപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം 1805 നവംബർ 15-ന്‌ ചന്തു ബ്രിട്ടിഷുകാരുടെ പിടിയിൽപ്പെട്ടു. ബ്രിട്ടിഷ്‌ സൈന്യം അദ്ദേഹത്തെ തൂക്കിലേറ്റി. പഴശ്ശിരാജയോടൊപ്പം നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ചന്തുവിന്റെ രക്തസാക്ഷിത്വത്തിന്റെ സ്മരണക്കായി സർക്കാർ സ്മാരകം സ്ഥാപിച്ചു. മരണം സംഭവിച്ച് 207 വർഷങ്ങൾക്കു ശേഷമാണ് വയനാട്ടിലെ പനമരം കോട്ടയിലെ കോളിമരത്തിനു സമീപം ബ്രിട്ടീഷുകാർ കഴുത്തറത്തുകൊന്ന ചന്തുവിനായി അവിടെത്തന്നെ സ്മാരകം നിർമ്മിച്ചത്

 

 1. ശരിയായ ഉത്തരം : (B) മൊറാഴ സമരം

പരിഹാരം : ബ്രിട്ടീഷ് സാമ്രാജ്യത്വം ഏകപക്ഷീയമായി രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിനെതിരെ എല്ലാവിഭാഗം ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതിന്റെ തുടർച്ചയായി നടന്ന പ്രതിഷേധങ്ങളും സമരങ്ങളുമാണ് മൊറാഴ സമരമായി രൂപപ്പെട്ടത്.

ചരിത്രത്തിൽ മറ്റൊരധ്യായം കുറിച്ച വിചാരണയും വിധിന്യായവുമായിരുന്നു ഈ കേസിന്റേത്‌. 40 പേരെ പ്രതിചേർത്താണ് കേസ് ഫയൽ ചെയ്തത്. പോലീസ്‌ ഭീകരതയെക്കുറിച്ച്‌ പത്രങ്ങൾപോലും റിപ്പോർട്ട് ചെയ്യാൻ ഭയന്ന ഇക്കാലത്ത്‌ പി കൃഷ്ണപിള്ള അടക്കമുള്ള നേതാക്കൾ ഒളിവിൽ പ്രവർത്തിച്ച്‌ ജനങ്ങൾക്ക്‌ ആത്മവിശ്വാസം പകർന്നു.34 പേരെ കോടതിയിൽ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞു. ഒരു കൊല്ലത്തോളം നീണ്ടുനിന്ന കേസിൽ മദ്രാസ് ഹൈക്കോടതി 14 പേരൊഴികെ എല്ലാവരെയും വിട്ടയച്ചു. കെ പി ആർ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജനകീയ സമ്മർദ്ദത്തെ തുടർന്ന് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. മലബാറിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ സെഷൻസ്‌ കോടതി കെ പി ആറിനേയും ടി രാഘവൻ നമ്പ്യാരേയും ഏഴുവർഷത്തെ കഠിനതടവിനും മറ്റു പ്രതികളെ അതിൽ കുറഞ്ഞ ശിക്ഷക്കും വിധിച്ചു. പ്രതികളെ സംബന്ധിച്ചേടത്തോളം അവർക്ക്‌ കുട്ടികൃഷ്ണമേനോനെ വധിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ലെന്ന് കോടതി വിധിയിൽ ജഡ്ജി വ്യക്തമാക്കി. പക്ഷേ, പ്രതികൾക്ക്‌ കടുത്ത ശിക്ഷ നൽകണമെന്ന് നിർബന്ധമുണ്ടായിരുന്ന കൊളോണിയൽ ഭരണകൂടം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയും കെ പി ആറിന്റെ കഠിന തടവ്‌ വധശിക്ഷയാക്കി മാറ്റുകയും ചെയ്തു. പക്ഷേ, ഈ കോടതിവിധിക്കെതിരെ ഇന്ത്യയിലാകമാനം പ്രതിഷേധത്തിന്റെ അലകൾ ഉയർന്നു. കോടതിയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ സകലമാന ജനവിഭാഗങ്ങളും തയ്യാറായി. നിരവധി പെറ്റീഷനുകളും അതിലേറെ ജാഥകളും പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കപ്പെട്ടു. ഗാന്ധി, നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കൾക്ക്‌ ഈ കാര്യത്തിൽ ഇടപെടേണ്ടിവന്നു. അവസാനം 1942 മാർച്ച്‌ മാസത്തോടെ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ കെ പി ആറിന്റെ വധശിക്ഷ ഇളവ്‌ ചെയ്തുകൊണ്ട്‌ ഉത്തരവിറക്കി.

 

 1. ശരിയായ ഉത്തരം : (C) ഇന്ത്യൻ നാഷണൽ യൂണിയൻ

പരിഹാരം : വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണു് 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.

ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽ വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. 1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്. ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു[4]. ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജി ആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു.

 

 1. ശരിയായ ഉത്തരം : (B) ഗാന്ധിജി

പരിഹാരം : ഗാന്ധിജി ആവിഷ്കരിച്ച ദേശീയവിദ്യാഭ്യാസ പദ്ധതി അടിസ്ഥാനവിദ്യാഭ്യാസപദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു. ഇത് വാർധാപദ്ധതി, ബേസിക് എഡ്യൂക്കേഷൻ (Basic Education), നയീതാലിം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസം ദേശീയതാത്പര്യത്തിന് അനുഗുണമായിട്ടല്ല സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിക്ക് ബോധ്യമായി. പാശ്ചാത്യ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിയുടെ മാത്രം വികാസം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ആ സമ്പ്രദായത്തിൽ ഭാരതീയത്വം തീരെ അവഗണിക്കപ്പെട്ടിരുന്നു. തൻമൂലം വിദ്യാഭ്യാസം കൊണ്ടു ലഭിക്കേണ്ടതായ മാനസികവും ശാരീരികവും വൈകാരികവും ആത്മീയവുമായ വികാസം ഭാരതജനതയ്ക്ക് വേണ്ടത്ര ലഭിച്ചിരുന്നില്ല. അടിസ്ഥാനവിദ്യാഭ്യാസ പദ്ധതി ആവിഷ്കരിക്കുന്നതിനു ഗാന്ധിജിയെ പ്രേരിപ്പിച്ച കാരണം ഇതാണ്.

25 Important Previous Year Q & A | Village Field Assistant Study Material [23 October 2021]_80.1
Kerala High Court Assistant Complete Preparation Kit
 1. ശരിയായ ഉത്തരം : (A) ദീനബന്ധു മിത്ര

പരിഹാരം : നീൽ ദർപൻ ഒരു ബംഗാളി നാടകമാണ്. ദീനബന്ധു മിത്ര 1858-1859 കാലയളവിലാണ് ഇത് എഴുതിയത്. ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്. ഈ നാടകം നീലം വിരോധത്തിന് ആവശ്യകം ആയിരുന്നു. 1859-ൽ ബംഗാളിൽ നടന്ന നീലം വിപ്ലവവുമായി ഇതിന് ബന്ധമുണ്ട്, കർഷകർ നീലം കൃഷി ചെയ്യാതെ ബ്രിട്ടീഷുകാർക്ക്എതിരെ പോരാടി.[1] ഈ നാടകം ബംഗാളിൽ ഒരു തിയേറ്റർ രൂപീകൃതമാകുവാൻ സഹായകമായി, മാത്രവുമല്ല ഇതിൽ പ്രചോദനം ഉൾക്കൊണ്ട് ഗീരീഷ് ചന്ദ്രഘോഷ് 1872-ൽ നാഷണൽ തിയേറ്റർ കൊൽകത്തയിൽ സ്ഥാപിച്ചു, അവിടെ ആദ്യം അരങ്ങേറിയ നാടകം നീൽ ദർപൻ ആയിരുന്നു.

 

 1. ശരിയായ ഉത്തരം : (A) 32-ാം അനുഛേദം

പരിഹാരം : അനുച്ഛേദം 32: മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ പ്രയോഗവല്‍കരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നപക്ഷം ജനങ്ങള്‍ക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനും. കോടതിക്ക് റിട്ടുകള്‍ പുറപ്പെടുവിക്കുന്നതുവഴി ഇവ പുനഃസ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്. ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്. കോടതികളുടെ കല്പന എന്ന് അർഥം. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും. ഹേബിയസ് കോർപ്പസ്, മാൻഡമസ് റിട്ട്, ക്വോ വാറന്റോ റിട്ട്, പ്രൊഹിബിഷൻ റിട്ട്, സെർഷ്യോററി റിട്ട് എന്നിവയാണ് ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞിട്ടുള്ള റിട്ടുകൾ. ഇംഗ്ലണ്ടിലെ കോടതികളിലായിരുന്നു റിട്ടധികാരത്തിന്റെ തുടക്കം. ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

 

 1. ശരിയായ ഉത്തരം : (C) സാരാനാഥ്

പരിഹാരം : ഇന്ത്യയുടെ ദേശീയചിഹ്നമായി അംഗീകരിച്ചിട്ടുള്ള ശില്പമാണ്‌ അശോകസ്തംഭം. ബുദ്ധമതപ്രചാരണാർഥം അശോകചക്രവർത്തി സ്ഥാപിച്ചിട്ടുള്ള ശിലാസ്തംഭംമാണിത്. മുന്ന് സിംഹങ്ങൾ മൂന്ന് ദിക്കിലേക്കും തിരിഞ്ഞ് നിൽക്കുന്ന രീതിയിലുള്ള ഈ ശില്പം അശോകൻ നിർമ്മിച്ച ഉത്തർ പ്രദേശിലെ സാരാനാഥിൽ സ്ഥിതിചെയ്യുന്ന സ്തൂപത്തിന്റെ മുകളിലാണ്‌ നിലനിന്നിരുന്നത്. അശോകസ്തൂപം എന്നറിയപ്പെടുന്ന ഈ സ്തൂപം ഇന്നും നിലനിൽക്കുന്നുണ്ട്. സ്തംഭം ഇപ്പോൾ സാരാനാഥ് കാഴ്ചബംഗ്ലാവിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്‌. ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല്‌ ആരക്കാലുകളുള്ള ചക്രമാണ്‌ ഇന്ത്യയുടെ ദേശീയപതാകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

അസ്തിവാരമുണ്ടെന്ന സൂചനയില്ലാതെ ഭൂമിയിൽ നിന്നും നേരെ പൊന്തി പനയുടെ ആകൃതിയിൽ ക്രമേണ കൂർത്തുവരുന്ന ഒരു ഉരുണ്ട തൂണാണ് അശോകസ്തംഭം. സാധാരണയായി ഇതിന് 9 മീ. മുതൽ 12 മീ. വരെ ഉയരം ഉണ്ടായിരിക്കും. യാതൊരു അലങ്കാരപ്പണികളുമില്ലാതെ മിനുസമായിട്ടാണ് സ്തംഭം പണി ചെയ്തിരിക്കുന്നത്. ഈ സ്തംഭത്തിന്റെ അഗ്രഭാഗത്തിനു മണിയുടെ ആകൃതിയും .056 ച.മീ. വിസ്താരവുമുണ്ട്. ഇവിടെയാണ് ബൗദ്ധചിഹ്നം സ്ഥാപിച്ചിട്ടുള്ളത്. സിംഹപ്രതിമകളോ വൃഷഭപ്രതിമകളോ താങ്ങിനില്ക്കുന്ന അശോകചക്രം ഇവിടെ കാണാം. സ്തംഭാഗ്രത്തിനു ചുറ്റും നീണ്ട ഇതളുകൾപോലുള്ള ചിത്രപ്പണികളുണ്ട്. സ്തംഭത്തിന് 15 മീറ്ററോളം ഉയരവും 50 മെ. ടൺ തൂക്കവും വരും.

 

 1. ശരിയായ ഉത്തരം : (B) 250 രൂപ

പരിഹാരം : ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005). 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. വിവരാവകാശത്തിന് മുൻഗാമി എന്നറിയപ്പെടുന്നത് 2002 ലെ ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ്. ഒരു സംസ്ഥാനത്തിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്നത് തമിഴ്നാട്ടിൽ 1997ൽ. കിസാൻ മസ്ദൂർ ശക്തി sadan ആണ് വിവരാവകാശ കമ്മീഷൻ വരാൻ വേണ്ടി പ്രവർത്തിച്ച സംഘടന. ചെയർമാൻ അടക്കം 11 അംഗങ്ങൾ. കാലാവധി ആറു വർഷം.വിവരാവകാശ കമ്മീഷൻ ഒരു അപേക്ഷ കൊടുത്താൽ മറുപടി കിട്ടിയില്ലെങ്കിൽ 250 മുതൽ 25,000 രൂപ പെനാൽറ്റി കൊടുക്കണം. ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ മറുപടി കൊടുക്കണം. ഇൻഫർമേഷൻ അസിസ്റ്റൻറ് 35 ദിവസത്തിനുള്ളിൽ മറുപടി നൽകണം. ജീവനും സ്വപ്ന മറുപടി 48 മണിക്കൂറിനുള്ളിൽ നൽകണം. ലോകത്ത് ആദ്യ വിവരാവകാശ കമ്മീഷൻ വന്നത് സ്വീഡൻ.

 

 1. ശരിയായ ഉത്തരം : (D) മൗലിക കടമകൾ

പരിഹാരം : ഇന്ത്യയുടെ ഭരണഘടനയില്‍ മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കടമകള്‍ കൂടി എടുത്തുപറയുന്നുണ്ട്. പൌരന് മൌലികമായ ചില കര്‍ത്തവ്യങ്ങള്‍, കടമകള്‍ (ഫണ്ടമെന്‍റല്‍ ഡ്യൂട്ടീസ്) നിര്‍വ്വഹിക്കാനുണ്ട് എന്ന് ഭരണഘടന അനുശാസിക്കുന്നു.

1. ഭരണഘടന അനുസരിക്കുക. ഭരണഘടനയേയും ദേശീയ ഗാനത്തേയും ദേശീയ പതാകയേയും ആദരിക്കുക.

2. സ്വാതന്ത്ര്യ സമരത്തിന് ഉത്തേജനം പകര്‍ന്ന ഉന്നതമായ ആദര്‍ശങ്ങള്‍ പിന്തുടരുക.

3. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക.

4. രാജ്യരക്ഷാ പ്രവര്‍ത്തനത്തിനും രാഷ്ട്ര സേവനത്തിനും സന്നദ്ധരാവുക.

5. മത ഭാഷാ പ്രദേശ വിഭാഗ വൈജാത്യങ്ങള്‍ക്ക് അതീതമായി എല്ലാവര്‍ക്കുമിടയില്‍ സാഹോദര്യം വളര്‍ത്തുക.

6. ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുക, ബഹുമാനിക്കുക.

7. പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക. വനം, തടാകം, നദികള്‍, വന്യജീവികള്‍ എന്നിവ കാത്തു സൂക്ഷിക്കുക. ജീവനുള്ളവയോട് അനുകമ്പ കാട്ടുക.

8. ശാസ്ത്രീയ വീക്ഷണവും മാനവികതയും അന്വേഷണാത്മകതയും പരിഷ്കരണ ത്വരയും വികസിപ്പിക്കുക.

9. പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.

10. എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്‍റെ പാതയില്‍ മുന്നേറാന്‍ സഹായിക്കുക.

 

 1. ശരിയായ ഉത്തരം : (A) ഡി. കെ. കാർവെ

പരിഹാരം : മഹർഷി ഡോ. ധോൻഡൊ കേശവ് കർവെ (ഏപ്രിൽ 18, 1858 – നവംബർ 9, 1962)ഭാരതത്തിൽ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നല്കുന്നതിലും വിധവകളുടെ പുനർ വിവാഹത്തിനും വേണ്ടി പ്രവർത്തിച്ചവരിൽ പ്രമുഖനാണ്‌ കർവെ. ഇന്ത്യൻ ഗവണ്മെന്റ്, അദ്ദേഹം നൂറു വയസ്സ് തികച്ച വർഷമായ 1958-ൽ, ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം നല്കി ബഹുമാനിച്ചു.ഭാരതരത്നം കിട്ടിയ പ്രായമേറിയ വ്യക്തിയാണ്‌ ഇദ്ദേഹം[1]ഇന്ത്യയിലെയും തെക്ക്-കിഴക്ക് ഏഷ്യയിലെയും ആദ്യത്തെ വനിത സർവകലാശാലയുടെ സ്ഥാപകനാണ്‌ ഇദ്ദേഹം. അദ്ദേഹത്തെ ആദരസൂചകമായി ‘മഹർഷി’ എന്നും, അദ്ദേഹത്തിന്റെ മാതൃഭാഷയായ മറാത്തി സംസാരിക്കുന്നവർ അണ്ണാ എന്നും വിളിച്ചുപോരുന്നു.

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഖേദ് താലൂക്കിലാണ്‌ 1858 ഏപ്രിൽ 18-ന്‌ കേശവ് ബപ്പണ്ണ കർവെയുടെ മകനായി ധോൻഡൊ കേശവ് കർവെ ജനിച്ചത്. മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിൽ നിന്ന് ഗണിതത്തിൽ ബിരുദമെടുത്തു. അദ്ദേഹത്തിന്‌ 14 വയസ്സായപ്പോൾ എട്ട് വയസ്സുകാരിയായിരുന്ന രാധാഭായിയുമായുള്ള വിവാഹം നടന്നു. 1891-ൽ 27-ആമത്തെ വയസ്സിൽ രാധാഭായി മരണമടഞ്ഞു. രണ്ട് വർഷത്തിനുശേഷം വിധവയായ ഗോദുബായിലെ അദ്ദേഹം വിവാഹം കഴിച്ചു. 1891-1914 കാലഘട്ടത്തിൽ അദ്ദേഹം പൂണെയിലെ ഫർ‌ഗൂസൻ കോളേജിൽ ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്നു.

 

 1. ശരിയായ ഉത്തരം : (B) ആന

പരിഹാരം : കേരളം, കർണാടകം, ഒറീസ്സ, ഝാർഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗമാണ് ആന. കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ആനയുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നു.

പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽ പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ ഇന്ന് നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്ത കാലം വരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആ‍ഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റു ആനവംശങ്ങൾ കഴിഞ്ഞ ഹിമയുഗത്തിനു ശേഷം,എകദേശം പതിനായിരം വർഷം മുൻപ് നാമാവശേഷമായിപ്പോയി. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്ക് പ്രത്യേക സ്ഥാനമുണ്ട്.[അവലംബം ആവശ്യമാണ്] ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

 

 1. ശരിയായ ഉത്തരം : (D) എറണാകുളം

പരിഹാരം : കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 0.0274 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. കണ്ടൽക്കാടുകളും മരങ്ങളും നിറഞ്ഞ ഇവിടെ ധാരാളം ദേശാടനപ്പക്ഷികൾ എത്താറുണ്ട്‌.ചിലന്തികളൂം വവ്വാലുകളും ഇവിടുത്തെ പ്രധാന ആകർഷണീയതയാണ്. 2004ൽ നിലവിൽ വന്ന മംഗളവനം പക്ഷി സങ്കേതം സംസ്ഥാന വനംവകുപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ സംരക്ഷിത പ്രദേശമാണ്. കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതവുമാണിത്. മംഗൾ എന്ന വാക്കിന് പോർച്ചുഗീസ്ഭാഷയിൽ കണ്ടൽ എന്നാണ് അർത്ഥം ഈയിടെ നിലവിൽ വന്ന പുതിയ കെട്ടിടങ്ങളും മറ്റും ഇവിടുത്തെ പക്ഷികളുടെ സ്വൈരവിഹാരത്തിനു തടസ്സമായിട്ടുണ്ട്.

മേയ് 2006 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇവിടെ 32 ഇനത്തിൽ പെടുന്ന 194 ലധികം പക്ഷികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഈ ഭാഗത്ത് നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പക്ഷികളുടെ തരങ്ങൾ 72 ആണ്. ഇത് കൂടാതെ 17 തരത്തിൽ പെട്ട ചിത്രശലഭങ്ങളും ഇവിടെ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുടാതെ 51 തരം വർഗ്ഗത്തിൽപ്പെട്ട ചിലന്തികളും ഉണ്ട്.

 

 1. ശരിയായ ഉത്തരം : (C) അറബിക്കടൽ

പരിഹാരം : കായംകുളം പൊഴി മുതൽ വടക്കോട്ട് മംഗലാപുരം വരെയുള്ള തീരക്കടലിൽ ചില ഭാഗങ്ങളിൽ കാലവർഷക്കാലത്തു കാണപ്പെടുന്ന പ്രതിഭാസമാണ് ചാകര (mud bank). ചെളിയും വെള്ളവും കൂടിക്കലർന്ന് കട്ടികുറഞ്ഞ കുഴമ്പുരൂപത്തിൽ ഏതാണ്ട് 4-5 കി.മി. നീളത്തിൽ തീരത്തോടു ചേർന്നും 5-6 കി.മി. അർദ്ധചന്ദ്രാകൃതിയിൽ കടലിലേക്കു മായാണ് ചാകര വ്യാപിച്ചുകിടക്കുന്നത്. ചെളിനിറഞ്ഞ ഇത്തരം തീരക്കടൽ പ്രതിഭാസം തെക്കേ അമേരിക്കയിലും ചൈനയിലും വലിയ നദികളുടെ നദീമുഖങ്ങളോടു ചേർന്നുള്ള തീരക്കടലിൽ കാണാറുണ്ട്. അവിടെയൊക്കെ ഏതാണ്ട് സ്ഥിരമായി ഇതു കാണുന്നു. എന്നാൽ കേരളതീരത്ത് കാലവർഷക്കാലത്തു മാത്രമാണ് ചാകര വളരെ പ്രകടമായി പ്രത്യക്ഷപ്പെടുന്നത്. പൊതുവെ അതിരൂക്ഷമായി കാണേണ്ട കാലവർഷക്കടൽ ചാകരപ്രദേശത്ത് വളരെ ശാന്തമായി കാണുന്നു. അതേസമയം ചാകരപ്രദേശത്തിന്റെ അതിരുകളിൽ തിരമാലകൾ ക്രമേണ ശക്തിപ്രാപിച്ച് കാലവർഷക്കടലിന്റെ എല്ലാ രൂക്ഷതയോടുംകൂടി കരയിലേക്ക് ആഞ്ഞടിക്കുന്നതു കാണാം. കാലവർഷക്കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനയാനങ്ങൾ ഒരു തുറമുഖത്തെന്നപോലെ വളരെ സുരക്ഷിതമായി കടലിലേക്ക് ഇറക്കാനും പിടിച്ച മത്സ്യങ്ങളുമായി തീരത്തണയാനും ശാന്തമായ ഈ ചാകരപ്രദേശം സൗകര്യമൊരുക്കുന്നു.

 

 1. ശരിയായ ഉത്തരം : (B) കണ്ണൂർ

പരിഹാരം : മനുഷ്യ ജനസംഖ്യയുടെ പ്രാഥമിക  സവിശേഷതകളിലൊന്നാണ് ജനസംഖ്യയുടെ ലിംഗഭേദം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.76% കേരളത്തിലാണ് . 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.34 കോടി ആണ്, അതിൽ 1.60 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 52.02 ശതമാനം സ്ത്രീ ജനസംഖ്യ 13 ലക്ഷം ആണ്. 2001 ലെ സെൻസസുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം1084 ആണ്; സ്ത്രീ പുരുഷ അനുപാതം 26 പോയിൻറ് മെച്ചപ്പെട്ടതായി കാണാം. ഏറ്റവും കൂടുതൽ സ്ത്രീ പുരുഷ അനുപാതം അനുപാതം കണ്ണൂർ ജില്ലയിലാണ് (1136), ഇടുക്കി ജില്ലയിൽ (1006) ഏറ്റവും കുറഞ്ഞ സ്ത്രീ പുരുഷ അനുപാതം റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യയിൽ സ്ത്രീ പുരുഷഅനുപാതത്തിൽ ഒന്നാമതായി നിൽക്കുന്ന സംസ്ഥാനം കേരളത്തിലാണ്.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉള്ളത്  കണ്ണൂർ ജില്ലയിലും  (53.2%) കണക്കുകൾ പ്രകാരം കുറഞ്ഞ സ്ത്രീ ജനസംഖ്യ ഇടുക്കി ജില്ലയിലുമാണ് (50.15%)  എടുത്തുപറയാവുന്ന വസ്തുത എല്ലാ ജില്ലകളിലും സ്ത്രീ ജനസംഖ്യയുടെ ശതമാനം 50 ശതമാനത്തിന് മുകളിലാണ് എന്നുള്ളതാണ്.സ്ത്രീ പുരുഷ അനുപാതത്തിലെ  ഗ്രാമ  നഗര വ്യത്യാസങ്ങൾ. കേരള ഗ്രാമങ്ങളിലെ സ്ത്രീ പുരുഷ അനുപാതം 1078 ഉം നഗരങ്ങളിലെ 1091 ഉം ആണ്.അതായതു ഗ്രാമങ്ങളെ അപേക്ഷിച്ചു നഗരത്തിലെ സ്ത്രീ  പുരുഷ അനുപാതം കൂടുതലാണ്.നഗരങ്ങളിലുള്ള ഉയർന്ന ജീവിത നിലവാരവും ആരോഗ്യപരിപാലന സംവിധാങ്ങളുമാവാം ഇതിനു കാരണം.

 

 1. ശരിയായ ഉത്തരം : (D) ലോകായുക്ത

പരിഹാരം : കേരളസംസ്ഥാനത്ത് 1998 നവംബർ 15-ന്‌ നിലവിൽ വന്ന കേരള ലോക് ആയുക്ത നിയമപ്രകാരം രൂപം കൊണ്ട ഒരു അഴിമതി നിർമ്മാർജ്ജനസംവിധാനമാണ്‌ ലോക് ആയുക്ത. ഒരു ലോക് ആയുക്ത രണ്ടു ഉപ ലോക് ആയുക്തമാർ എന്നിവരടങ്ങിയതാണ്‌ ഈ സം‌വിധാനം. മൊറാർജി ദേശായി സമർപ്പിച്ച ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടാണ് ലോക്പാൽ, ലോകായുക്ത സംവിധാനങ്ങളെ നിർദ്ദേശിക്കുന്നത്. പൗരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സ്ഥാപനങ്ങൾ രുപവത്കരിക്കാൻ ആവശ്യപ്പെടുന്നത്. 1966ൽ സമർപ്പിച്ച റിപ്പോർട്ടാണ് problems of redressel of citizens grievances എന്നാണ് അറിയപ്പെടുന്നത്. 1971ൽ മഹാരാഷ്ടട്രയിലാണ് ആദ്യ ലോകായുക്ത രൂപവത്കരിച്ചത്.

ഔദ്യോഗിക കൃത്യനിർ‌വഹണവുമായി ബന്ധപ്പെട്ട് താഴെപറയുന്ന വിഭാഗത്തിൽ പെടുന്നവർ നടത്തുന്ന അഴിമതി, സ്വജനപക്ഷപാതം, മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി സ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർ‌വം നടപടികൾ താമസിപ്പിക്കുക തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം. കേരളത്തിലെ ഇപ്പോഴത്തേയോ മുൻപത്തേയോ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, എം.എൽ.എ.മാർ, സർക്കാർ ജീവനക്കാർ, തദ്ദേശഭരണസ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, ബോർഡുകൾ, അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയസംഘടനകളുടെ ജില്ലാ-സംസ്ഥാന ഭാരവാഹികൾ, സർക്കാർ സഹായമോ അംഗീകാരമോ ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഭാരവാഹികൾ, സർ‌വകലാശാലകൾ, പൊതുമേഖലാസ്ഥാപനങ്ങൾ. നേരിട്ടോ അഭിഭാഷകൻ മുഖാന്തരമോ ആർക്കും ലോകായുക്തിൽ പരാതി നൽകാം.

 

 1. ശരിയായ ഉത്തരം : (C) ഉത്തരാഖണ്ഡ് ഹൈക്കോടതി

പരിഹാരം : ഗംഗ, യമുനാ നദികളെ നിയമപരമായി വ്യക്‌തിത്വമുള്ളവയായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. പുണ്യനദികളായ ഗംഗയും യമുനയും നിലനിൽപു ഭീഷണി നേരിടുന്നതു കണക്കിലെടുത്താണ് അസാധാരണ നടപടിയെന്നു ജഡ്‌ജിമാരായ രാജീവ് ശർമ, അലോക് സിങ് എന്നിവർ വ്യക്‌തമാക്കി.

നിയമപരമായി വ്യക്‌തികളെ സൃഷ്‌ടിക്കുന്നതു സംബന്ധിച്ചു സുപ്രീം കോടതി നൽകിയിട്ടുള്ള വിധികളുടെയും ഭരണഘടനയിലെ 48എ, 51എ (ജി) വകുപ്പുകളുടെയും ചുവടുപിടിച്ചാണു ഹൈക്കോടതിയുടെ നടപടി. നദികളുൾപ്പെടെയുള്ളവയുടെ പരിസ്‌ഥിതി സംരക്ഷണം സംബന്ധിച്ചവയാണ് ഈ വകുപ്പുകൾ. പരിസ്‌ഥിതി സംരക്ഷണവും ജീവജാലങ്ങളോടുള്ള അനുകമ്പയും മൗലിക ഉത്തരവാദിത്തമാണെന്ന് 51എ(ജി) വകുപ്പ് വ്യക്‌തമാക്കുന്നു. ഗംഗ, യമുന നദികൾ മാത്രമല്ല, അവയുടെ പോഷക നദികളും അരുവികളും നദികളിൽനിന്നു തുടർച്ചയായി ഒഴുകുന്ന വെള്ളവും നിയമപരമായി വ്യക്‌തിത്വമുള്ളവയായിരിക്കുമെന്നു കോടതി വ്യക്‌തമാക്കി.

 

 1. ശരിയായ ഉത്തരം : (B) ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്

പരിഹാരം : ഇന്ത്യയിലോ, പാകിസ്താനിലോ ചേരാൻ നാട്ടുരാജ്യങ്ങൾക്കു അവകാശമുണ്ടെങ്കിലും, ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഭൂമിശാസ്ത്രപരമായി ഇന്ത്യയുമായിട്ടാണ് കൂടുതൽ ബന്ധപ്പെട്ടു കിടക്കുന്നത് എന്ന മൌണ്ട് ബാറ്റണിന്റെ നിരീക്ഷണവും യഥോചിതമായിരുന്നു. മൌണ്ട് ബാറ്റണിന്റെ മാസ്മരിക വ്യക്തിത്വവും, നാട്ടുരാജാക്കന്മാരുമായുള്ള അടുത്ത സൌഹൃദവും ഇന്ത്യയ്ക്കനുകൂലമായ നിലപാടെടുക്കാൻ നാട്ടുരാജ്യങ്ങളെ പ്രേരിപ്പിച്ച പ്രധാന ഘടകമായിരുന്നു. സ്റേറ്റ്സ് ഡിപ്പാർട്ടുമെന്റിന്റെയും മൌണ്ട് ബാറ്റൺ പ്രഭുവിന്റെയും നിർദ്ദേശമനുസരിച്ച് ചില നാട്ടുരാജ്യങ്ങളൊഴികെ മറ്റെല്ലാം സംയോജന നിയമമനുസരിച്ച് ഇന്ത്യൻ യൂണിയനിൽ ചേർന്നു. തിരുവിതാംകൂർ, ഇൻഡോർ, ഭോപ്പാൽ, ഹൈദരാബാദ്, ജുനഗഡ്, കാശ്മീർ എന്നീ രാജ്യങ്ങളാണ് ലയനക്കരാറിൽനിന്നും വിട്ടുനിന്നത്. മൌണ്ട് ബാറ്റൺ പ്രഭു നടത്തിയ സുദീർഘമായ ചർച്ചകൾക്കുശേഷം ആഗസ്റ്റ് 15-ന് മുൻപ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ ഇൻഡോർ, ഭോപ്പാൽ, ജോധ്പൂർ, തിരുവിതാംകൂർ എന്നീ രാജ്യങ്ങൾ തയ്യാറായി.

ജുനഗഡ്, കാശ്മീർ, ഹൈദരാബാദ് എന്നീ നാട്ടുരാജ്യങ്ങൾ മാത്രമാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യയിൽ ലയിക്കാതെ അവശേഷിച്ചത്. ഭൂമിശാസ്ത്രപരമായി പാകിസ്താനിൽ നിന്നും അകന്നു കിടന്ന ജുനഗഡിനെ പാകിസ്താനിൽ ലയിപ്പിക്കാൻ അവിടത്തെ നവാബ് തീരുമാനിച്ചെങ്കിലും, ഇതിനെതിരെയുണ്ടായ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ നവാബ് പാകിസ്താനിലേക്ക് പലായനം ചെയ്തതോടുകൂടി ജുനഗഡ് ഇന്ത്യയിൽ ലയിച്ചു.

 

 1. ശരിയായ ഉത്തരം : (D) മാൻഹോൾ

പരിഹാരം : ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥ പറയുന്ന മലയാള ചലചിത്രമാണ് മാൻഹോൾ. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മാധ്യമ പ്രവർത്തകയായ വിധു വിൻസന്റാണ് ഈ ചിത്രത്തിന്റെ സംവിധായിക. ഇവർ തന്നെ സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്കാരമാണ് മാൻഹോൾ. ആലപ്പുഴ നഗരസഭയിലെ മാൻഹോൾ കരാർ തൊഴിലാളിയായ അയ്യസ്വാമി ജോലിക്കിടെ മരിക്കുകയും തുടർന്ന് മകൾ ശാലിനിയും കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ സി ഗൌരീദാസൻ നായർ, സണ്ണിക്കുട്ടി എബ്രഹാം എന്നിവർ ചെറിയ വേഷം ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. റിൻസി, മുൻഷി ബൈജു, ശൈലജ, സുനി, സജി, മിനി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും (2016), മികച്ച സംവിധായികയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും (2016) ലഭിച്ചു.

 

 1. ശരിയായ ഉത്തരം : (A) ചെമ്പഴന്തി

പരിഹാരം : ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു  ആഗസ്റ്റ് മാസംതആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് ‘മാടന്‍ ആശാന്‍’ ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് ‘ആശാന്‍’ എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് 10 നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു.

തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെ ദേശീയ പാതയിൽ നിന്നും രണ്ട് കിലോമീറ്റർ വടക്കു മാറി ഉള്ള ഒരു ഗ്രാമ പ്രദേശമാണ് ചെമ്പഴന്തി. സാമൂഹിക നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജനനത്താൽ പ്രസിദ്ധമാണ് ഈ ഗ്രാമം. ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട്. ഇവിടം വിദ്യാഭ്യാസത്തിന് അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ്. പ്രൈമറി സ്ക്കൂൾ തലം മുതൽ കോളേജ് തലത്തിലുള്ള വിദ്യാഭ്യാസം വരെ ഇവിടെ ലഭിക്കുന്നു.

 

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant