Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [25 October 2021]

25 Important Previous year Q & A | Village Field Assistant Study Material [25 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

  1. മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനുവേണ്ടി “സാമൂഹിക പരിഷ്കരണ ജാഥ’ നയിച്ചതാര് ?

(A) സഹോദരൻ അയ്യപ്പൻ                                           (B) വി.ടി. ഭട്ടതിരിപ്പാട്

(C) കുമാരഗുരു                                                              (D) കുമാരനാശാൻ

Read More : 25 Important Previous Year Q & A [23 October 2021]

 

  1. ബ്രഹ്മപുത്രയുടെ പോഷകനദി

(A)ഝലം                                 (B) യമുന

(C) തിസ്ത                                   (D) ലുണി

Read More : 25 Important Previous Year Q & A [21 October 2021]

 

53, “ധാതുക്കളുടെ കലവറ’ എന്നറിയപ്പെടുന്ന ഇന്ത്യൻ ഭൂവിഭാഗം

(A) ഉപദ്വീപീയ പീഠഭൂമി

(B) തീര സമതലങ്ങൾ

(C) ഉത്തരപർവ്വത മേഖല

(D) ദ്വീപു സമൂഹങ്ങൾ

Read More : 25 Important Previous Year Q & A [20 October 2021]

 

  1. സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേ എത്രവരി പാതയാണ് ?

|(A) നാല് വരി                                      (B) പത്ത് വരി                                                     (C) എട്ട് വരി                                                        (D) ആറ് വരി

 

  1. ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്കു ശാല

(A) ഭിലായ് ഇരുമ്പുരുക്കുശാല

(B) ബൊക്കാറോ ഇരുമ്പുരുക്കുശാല

(C) വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല

(D) ടാറ്റ ഇരുമ്പുരുക്കുശാല

 

  1. കേരളത്തിലെ തീരദേശ മണലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ആണവ ധാതു

(A) യുറേനിയം                                                                          (B) തോറിയം

(C) പോളികാർബൺ                                                               (D) ചുണ്ണാമ്പുകല്ല്

 

  1. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച “സറോഗസി റഗുലേഷൻ ബിൽ 2016′ ലക്ഷ്യം വയ്ക്കുന്നതെന്ത് ?

(A) വാടക ഗർഭധാരണ നിയന്ത്രണം

(B) ദത്തെടുക്കൽ നിരുത്സാഹപ്പെടുത്തൽ

(C) ലിംഗനിർണ്ണയ പരിശോധനാ നിയന്ത്രണം

(D) സിസേറിയൻ നിയന്ത്രണം

 

  1. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട ചെസ്താരം ?

(A) സെബാസ്റ്റ്യൻ സേവ്യർ

(B) സാജൻ പ്രകാശ്

(C) നിഹാൻ സരിൻ

(D) എസ്. എൽ. നാരായണൻ

 

  1. കേരള സംസ്ഥാന കായിക ദിനം

(A) ആഗസ്റ്റ് 26                                                                            (B) സെപ്തംബർ 9

(C) ഒക്ടോബർ 13                                                                    (D) നവംബർ 1

 

  1. വെള്ളപ്പൊക്കം തടയുന്നതിന് വേമ്പനാട് കായലിൽ നിർമ്മിച്ചിരിക്കുന്ന തടയണ

(A) തോട്ടപ്പള്ളി സ്പിൽവേ

(B) തണ്ണീർമുക്കം ബണ്ട്

(C) വില്ലിംങ്ടൺ ദ്വീപ്

(D) പാതിരാമണൽ ദ്വീപ്

 

  1. Do you mind __________ me your pen to sign this document ?

(A) giving                                                                                        (B) given

(C) give                                                                                          (D) will give

 

  1. Rano went to the shop to buy a new dress for her as she has ________ her old ones.

(A) grown back of                                                                          (B) grown apart of (C) grown up of                                                                             (D) grown out of

 

  1. While visiting Egypt I went to see ______ Nile.

(A) a                                                                                              (B) an

(C) the                                                                                           (D) no article

 

64.If I hadn’t run from there, ______ .

(A) the snake will kill me

(B) the snake would have killed me

(C) the snake would kill me

(D) the snake have killed me

 

  1. Nobody saw it. _______ ?

(A) did they                                                                                    (B) do they

(C) didn’t they                                                                                (D) don’t they

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant

 

  1. Select proper one word substitute for ‘’an impartial person who watches for administrative abuses inside organizations”.

(A) Philanthropist                                                                           (B) Ombudsman

(C) Turcoat                                                                                     (D) Relicent

 

  1. Find out which part of the sentence has an error.

Both Raj’s father and mother was angry with him when he quarrelled with his sister.

(A) Both Raj’s father and mother

(B) was angry with him

(C) when he quarrelled with his sister

(D) No error

 

  1. What does the expression “au fait” mean?

(A) actually existing but not legally                                                  (B) in the open air

(C) familiar or acquainted with                                                        (D) a classy party

 

69.Choose the word which is MOST nearly the same in meaning as the given word: Inclination

(A) Convey                                                                                      (B) Turbulent

(C) Balance                                                                                     (D) Tendency

 

  1. I have been working in this school ___________ 2006.

(A) for                                                                                                (B) from

(C) until                                                                                             (D) since

Read More: How to Crack Kerala PSC Exams

 

  1. Change the given sentence into indirect speech :

Anil asked Anu, “Are you going to see your grandmother” ?

(A) Anil asked Anu whether she is going to see her grandmother.

(B) Anil asked Anu whether she was going to see her grandmother.

(C) Anil asked Anu whether she had gone to see her grandmother.

(D) Anil asked Anu whether she will go to see her grandmother.

 

  1. You have high fever. You _________ see the doctor.

(A) should have                                                                                 (B) will

(C) should                                                                                          (D) do

 

  1. I shuffled the ________ while playing.

(A) deck of cards                                         (B) pod of cards                                         (C) cluster of cards                                                                 (D) flock of cards

 

  1. Choose the word opposite in meaning to the given word: – Opaque

(A) Right                                                                                              (B) Private

(C) Transparent                                                                                   (D) Visible

 

  1. ___________ had I reached the stadium, than the match started.

(A) Either                                                                                              (B) Neither

(C) Both                                                                                                (D) No sooner

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

 

  1. ശരിയായ ഉത്തരം : (B) വി.ടി. ഭട്ടതിരിപ്പാട്

പരിഹാരം : കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്([English:Bhattathiripad). 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. മരണം-1982 ഫെബ്രുവരി 12ന്‌. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു.

അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം നമ്പൂതിരി സമൂഹം നന്നേ അധ:പതിച്ചു കഴിഞ്ഞിരുന്നു. എന്നാൽ പുതിയ യോഗക്ഷേമക്കാർ അദ്ദേഹത്തിന്റെ ആദർശങ്ങൾ ഉൾക്കൊള്ളുന്നവരായിരുന്നില്ല. അദ്ദേഹം സമുദായത്തിൽ പറ്റിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാൻ തന്നെ തീരുമാനിച്ചിരുന്നു. അതിനായി ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു. പരിവേദനം, മിശ്രവിവാഹം , വിധവാവിവാഹം തുടങ്ങിയവക്ക് സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു.

 

  1. ശരിയായ ഉത്തരം : (C) തിസ്ത

പരിഹാരം : ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു.

ഭരേലി, ബേർ, സുബൻസിരി, കമെങ്, മനാസ്, ചാമ്പമതി, സരൾ, ഭാംഗ, സങ്കോഷ്നോവ, ദിഹിങ്, ബുരുദിഹിങ്, ഝാൻസി, ദിസാങ്, ദിഖൊങിരി, ധൻസിരി മുതലായവയാണ് ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദികൾ. തിബത്തിൽ ആരംഭിച്ച് ഇന്ത്യയിൽ വച്ച് ബ്രഹ്മപുത്രയിൽ ചേരുന്ന നദിയാണ് സുബൻസിരി. ഭൂട്ടാനിലാണ് കമങിന്റെ ഉത്ഭവം. ധൻസിരി എന്ന നദി അരുണാചൽ പ്രദേശിലാണ് ഉത്ഭവിക്കുന്നത്. ധൻസിരിയുമായുള്ള സംഗമത്തിനുശേഷം ബ്രഹ്മപുത്ര രണ്ടായി പിരിഞ്ഞ് ഒരുഭാഗം കളങ് എന്ന പേരിൽ ഒഴുകി ഗുവാഹത്തിക്കടുത്തുവെച്ച് ബ്രഹ്മപുത്രയിൽ തിരിച്ചു ചേരുന്നു. ടോൻസ, ജൽധാക്ക, തീസ്ത മുതലായ നദികൾ ബംഗ്ലാദേശിൽ വച്ചും ബ്രഹ്മപുത്രയിൽ ചേരുന്നു.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

  1. ശരിയായ ഉത്തരം : (A) ഉപദ്വീപീയ പീഠഭൂമി

പരിഹാരം : ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ ഡെക്കാൻ. വിന്ധ്യ-സത്പുര, മഹാദേവ് കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയപ്രദേശത്തെയാണ് പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.

ധാതു നിക്ഷേപങ്ങളാൽ സമ്പന്നമാണ് ഡെക്കാൺ. പുരാതന കാലം മുതൽ ഇവിടെ ഖനികളുണ്ടായിരുന്നു. ഇന്ത്യയിൽ ലഭ്യമായ ധാതുവിഭവങ്ങളിൽ ഭൂരിഭാഗത്തിന്റേയും ഉറവിടം ഡെക്കാൺ പീഠഭൂമിയായിരുന്നു. പീഠഭൂമിയുടെ ഉത്തര പൂർവഭാഗങ്ങളാണ് (ഛോട്ടാ നാഗ്പ്പൂർ പ്രദേശം) ഏറെ ധാതു സമ്പന്നം. ധാരാളം കൽക്കരിപ്പാടങ്ങൾ ഇവിടെ കാണാം. മഹാനദീ താഴ്വര, ആന്ധ്രപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ തുടങ്ങിയ പ്രദേശങ്ങളാണ് മറ്റു പ്രധാന ധാതു വിഭവകേന്ദ്രങ്ങൾ. അഭ്രം, ഇരുമ്പയിര്, മാങ്ഗനീസ്, സ്വർണം മുതലായവയും ഡെക്കാൺ പീഠഭൂമിയിൽ നിന്ന് ഖനനം ചെയ്യപ്പെടുന്നുണ്ട്.

 

  1. ശരിയായ ഉത്തരം : (D) ആറ് വരി

പരിഹാരം : ഇന്ത്യയിലെ നാലു പ്രധാന നഗരങ്ങളായ ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുടെ ശൃംഖലയാണു സുവർണ ചതുഷ്‌കോണം എന്നറിയപ്പെടുന്നത്.

 

  1. ശരിയായ ഉത്തരം : (C) വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല

പരിഹാരം : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഒരു യൂണിറ്റായ വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാന്റ് (VISL) അലോയ് സ്റ്റീലുകളുടെയും പിഗ് അയണിന്റെയും നിർമ്മാണത്തിൽ ഉൾപ്പെടുന്ന ഒരു പ്ലാന്റാണ്. ഇന്ത്യയിലെ ഭദ്രാവതി നഗരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1923 ജനുവരി 18 ന് സർ എം വിശ്വേശ്വരയ്യയാണ് മൈസൂർ അയൺ വർക്ക്സ് എന്ന പേരിൽ ഇത് ആരംഭിച്ചത്. ഇത് ഇപ്പോൾ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ അധികാരപരിധിയിൽ ഒരു സ്റ്റീൽ പ്ലാന്റാണ്.

 

  1. ശരിയായ ഉത്തരം : (B) തോറിയം

പരിഹാരം : അണുസംഖ്യ 90 ആയ മൂലകമാണ് തോറിയം. Th ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. പ്രകൃത്യാ ഉണ്ടാകുന്ന ഈ മൂലകം ചെറിയ അളവിൽ റേഡിയോആക്ടീവാണ്. തോറിയം-232 ന്റെ അർധായുസ്സ് 1400 കോടി വർഷങ്ങളാണ് (ഏകദേശം പ്രപഞ്ചത്തിന്റെ കണക്കാക്കപ്പെട്ടിട്ടുള്ള പ്രായം). യുറേനിയത്തിന് പകരമാകാവുന്ന ഒരു ആണവ ഇന്ധനമായി ഇതിനെ കണക്കാക്കുന്നു.

തോറിയനൈറ്റ് (തോറിയം ഓക്സൈഡ്), തോറൈറ്റ് (തോറിയം സിലിക്കേറ്റ്), മോണസൈറ്റ് (സീറിയം, യിട്രിയം, ലാൻഥനം, തോറിയം എന്നിവയുടെ ഫോസ്ഫേറ്റുകൾ) എന്നിവയാണ് തോറിയത്തിന്റെ പ്രധാന അയിരുകൾ. ഇവയിൽ തോറിയത്തിന്റെ പ്രധാന സ്രോതസ്സായ മണലുകൾ ഇന്ത്യ, ബ്രസീൽ, ശ്രീലങ്ക, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ സുലഭമാണ്. ഇന്ത്യയിൽ കേരളത്തിലെ കടലോരങ്ങളിലാണ് മോണസൈറ്റ് മണൽ സുലഭമായിട്ടുള്ളത്. ലോകത്തിൽവച്ച് ഏറ്റവും നിലവാരമുള്ള തോറിയം നിക്ഷേപമുള്ള മണലും കേരളത്തിലേതാണ്. കരിമണൽ എന്നാണ് തോറിയം നിക്ഷേപമുള്ള മണൽ കേരളത്തിൽ അറിയപ്പെടുന്നത്.

 

  1. ശരിയായ ഉത്തരം : (A) വാടക ഗർഭധാരണ നിയന്ത്രണം

പരിഹാരം : സറഗസി (വാടക ഗര്‍ഭധാരണം) റഗുലേഷൻ ബിൽ, 2016 അനുസരിച്ച്, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട, വിവാഹിതരായ ഇന്ത്യന്‍ ദമ്പതികൾക്കു മാത്രമേ സറഗസി ഉപാധിയാക്കുവാൻ കഴിയുകയുള്ളു. അങ്ങനെ വരുമ്പോള്‍ അവിവാഹിതര്‍, വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്നവർ, ഒരേ ലിംഗാവസ്ഥയിലുള്ള ദമ്പതിമാർ എന്നിവര്‍ സറഗസിയുടെ നിയമപരിധിയില്‍ നിന്നും പുറത്താക്കപ്പെടുന്നു

സറഗസി (വാടക ഗര്‍ഭധാരണം) റഗുലേഷൻ ബിൽ, 2016 അനുസരിച്ച്, അഞ്ചു വർഷത്തെയെങ്കിലും വിവാഹ ജീവിതം കഴിഞ്ഞ, വൈദ്യശാസ്ത്രപരമായി വന്ധ്യത തെളിയിക്കപ്പെട്ട സ്ത്രീ-പുരുഷ ദമ്പതികൾക്കു മാത്രമേ സറഗസി തെരഞ്ഞെടുക്കുവാനാകൂ. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗർഭപാത്ര രീതി തടയുന്നതിനായി, വാടകയ്ക്കെടുന്ന സ്ത്രീ, ദമ്പതികളുടെ അടുത്ത ബന്ധുവായിരിക്കണം എന്ന് ബിൽ ആവശ്യപ്പെടുന്നു. അങ്ങനെ നിസ്വാർത്ഥമായ, കച്ചവടരഹിതമായ സറഗസി ഉറപ്പു വരുത്തുന്നു. ഇതിനകത്തുള്ള നീതിപൂർ‌വ്വമല്ലാത്ത വ്യവഹാരങ്ങൾ ഇല്ലാതാക്കുന്നതിനായും, വാടകയ്ക്കെടുക്കുന്ന അമ്മമാരെ ചൂഷണം ചെയ്യുക, അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങൾ ഉപേക്ഷിക്കപ്പെടുക, ഈ ഉപയോഗത്തിനായി സ്ത്രീകളെ കടത്തിക്കൊണ്ടു പോകുക എന്നിവ തടയുന്നതിനായും ഈ നിയമത്തിൽ പത്തു വർഷത്തെ തടവും കനത്ത പിഴയും ചുമത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ സം‌രക്ഷിക്കപ്പെടുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമുള്ള ഏതു നിയമവും സ്വാഗതാര്‍ഹമാണെന്നിരിക്കേ, സറഗസി ബിൽ വെളിപ്പെടുത്തുന്നത് ദീര്‍ഘദൃഷ്ടിയുടെ അഭാവമാണ്.

 

  1. ശരിയായ ഉത്തരം : (D) എസ്. എൽ. നാരായണൻ

പരിഹാരം : മലയാളി ചെസ് താരം എസ്എല്‍ നാരായണന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. ഫിലിപ്പീന്‍സ് ഇന്റര്‍നാഷണല്‍ ഓപ്പണിലാണ് എസ് എല്‍ നാരായണന്‍ യോഗ്യത പൂര്‍ത്തിയാക്കിയത്. ഫിഡെയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ച ഏറ്റവും പ്രായംകുറഞ്ഞ കേരള ചെസ് താരം കൂടിയാണ് എസ്എല്‍ നാരായണന്‍. കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ ഇന്റര്‍നാഷണല്‍ മാസ്റ്ററാണ് നാരായണന്‍. ജി.എന്‍.ഗോപാലാണ് ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി. ഫിലിപ്പീന്‍സ് അന്താരാഷ്ട്ര ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആറര പോയന്റ് നേടിയാണ് നാരായണന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടാന്‍ വേണ്ടിയിരുന്ന മൂന്നാമത്തെ ഗ്രാന്‍ഡ്മാസ്റ്റര്‍ നോം സ്വന്തമാക്കിയത്. തിരുവനന്തപരും മണ്ണന്തലയിലെ സുനില്‍ ദത്ത്-ലൈന ദമ്പതിമാരുടെ മകനാണ്. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.

 

  1. ശരിയായ ഉത്തരം : (C) ഒക്ടോബർ 13

പരിഹാരം : കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ (ഒക്ടോബര്‍ 13, 1908 – ഏപ്രില്‍ 30, 1971. .കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ ഇദ്ദേഹത്തെ കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 13, കേരളസര്‍ക്കാര്‍ ‘സംസ്ഥാന കായിക ദിനം’ ആയി ആചരിക്കുകയാണ്

1908 ഒക്ടോബര്‍ 13-ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍, കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ അംബാലിക തമ്പുരാട്ടിയുടെയും പുതുശ്ശേരി മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും മകനായി ജനിച്ചു. അദ്ദേഹം പഠിച്ചത് പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ തന്നെ കീഴില്‍ 1913-ല്‍ സ്ഥാപിച്ച എസ്സ്. എം. വി. (S. M .V) ഹൈസ്‌കൂളില്‍ ആണ്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം മെഡിസിനില്‍ ബിരുദപഠനം നടത്തിയത് മദ്രാസിലായിരുന്നു.

 

  1. ശരിയായ ഉത്തരം : (A) തോട്ടപ്പള്ളി സ്പിൽവേ

പരിഹാരം : ആലപ്പുഴയിൽ നിന്ന് 20 കി.മീ മാറി തോട്ടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന സ്പിൽവേ / ചീപ്പ് ആണ് തോട്ടപ്പള്ളി സ്പിൽവേ. 1955ൽ പണി പൂർത്തിയാക്കിയ സ്പിൽവേയിൽ കൂടിയാണ് ദേശീയപാത 66 കടന്ന് പോകുന്നത്. 420 മീറ്റർ ആണ് ഇതിന്റെ ദൂരം. പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്ന് നെൽകൃഷിയെ രക്ഷിക്കാനായാണ് ഇത് സ്ഥാപിച്ചത്. ഈ സമയത്ത് സ്പിൽവേയിലെ ഷട്ടറുകൾ ഉയർത്തി വെള്ളത്തെ അറബിക്കടലിലേക്ക് ഒഴുക്കിക്കളയുന്നു.[1] മണിമലയാർ, അച്ചൻകോവിലാർപമ്പാനദി എന്നിവയിലൂടെ അപ്പർകുട്ടനാട‌്, ലോവർ കുട്ടനാട് പ്രദേശങ്ങളിൽ നിന്ന് അധികമായി വെള്ളം ഒഴുകുന്നതിനാണ് തോട്ടപ്പള്ളി സ്പിൽ‌വേ നിർമ്മിച്ചിരിക്കുന്നത്.

സെക്കൻഡിൽ 19,500 ക്യുബിക് മീറ്റർ വെള്ളം ഒഴുകുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്, എന്നാൽ നിർമ്മാണത്തിനുശേഷം സെക്കൻഡിൽ 600 ക്യുബിക് മീറ്റർ വെള്ളം ഒഴിക്കാൻ കഴിയുമെന്ന് കണ്ടെത്തി. ഈ ഒഴുക്ക് കുറയാനുള്ള കാരണങ്ങൾ, മഴക്കാലത്ത് ശക്തമായ കടൽക്കാറ്റ്, കുട്ടനാടിന്റെ ജലനിരപ്പിനെ അപേക്ഷിച്ച് സമുദ്രനിരപ്പ് ഉയരുക, സ്പിൽ‌വേയുടെ പടിഞ്ഞാറൻ ഭാഗത്ത് മണൽ ബാറുകൾ രൂപീകരിക്കുക, മുൻ‌നിര കനാലിന്റെ വീതി എന്നിവ വളരെ ഇടുങ്ങിയതാണ് ഇത്രയും വെള്ളം സ്പിൽ‌വേയിലേക്ക് കൊണ്ടുപോകാൻ.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

 

  1. ശരിയായ ഉത്തരം : (A) giving

പരിഹാരം : Do you mind giving me your pen to sign this document ?

 

  1. ശരിയായ ഉത്തരം : (D) grown out of

പരിഹാരം : Rano went to the shop to buy a new dress for her as she has grown out of her old ones.

 

  1. ശരിയായ ഉത്തരം : (C) the

പരിഹാരം : While visiting Egypt I went to see the Nile.

 

  1. ശരിയായ ഉത്തരം : (B) the snake would have killed me

പരിഹാരം : If I hadn’t run from there, the snake would have killed me .

 

  1. ശരിയായ ഉത്തരം : (A) did they

പരിഹാരം : Nobody saw it. did they ?

 

  1. ശരിയായ ഉത്തരം : (B) Ombudsman

പരിഹാരം : Ombudsman – An ombudsman is an official, usually appointed by the government, who investigates complaints (usually lodged by private citizens) against businesses, financial institutions, universities, government departments, or other public entities, and attempts to resolve the conflicts or concerns raised, either by mediation or by making recommendations.

 

  1. ശരിയായ ഉത്തരം : (B) was angry with him

പരിഹാരം : was angry with him – is the error part

 

  1. ശരിയായ ഉത്തരം : (C) familiar or acquainted with

പരിഹാരം : au fait – familiar or acquainted with

 

  1. ശരിയായ ഉത്തരം : (D) Tendency

പരിഹാരം : Inclination – Tendency

 

  1. ശരിയായ ഉത്തരം : (D) since

പരിഹാരം : I have been working in this school since 2006.

 

  1. ശരിയായ ഉത്തരം : (B) Anil asked Anu whether she was going to see her grandmother.

പരിഹാരം : Anil asked Anu whether she was going to see her grandmother is the indirect speech

 

  1. ശരിയായ ഉത്തരം : (C) should

പരിഹാരം : You have high fever. You should see the doctor.

 

  1. ശരിയായ ഉത്തരം : (A) deck of cards

പരിഹാരം : I shuffled the deck of cards while playing.

 

  1. ശരിയായ ഉത്തരം : (C) Transparent

പരിഹാരം : Opaque × Transparent

 

  1. ശരിയായ ഉത്തരം : (D) No sooner

പരിഹാരം : No sooner had I reached the stadium, than the match started.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!