Malyalam govt jobs   »   കേരള PSC നവംബർ വിജ്ഞാപനം   »   കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023, എക്സാം തീയതി

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്കാണ് കേരള PSC അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം റിലീസ് തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ
കാറ്റഗറി നമ്പർ 433/2023, 434/2023
വിജ്ഞാപനം റിലീസ് തീയതി 30 ഒക്ടോബർ 2023
അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 30 ഒക്ടോബർ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 29 നവംബർ 2023
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.24060- Rs.69610/-
ഒഴിവുകൾ 200
പ്രിലിമ്സ് എക്സാം തീയതി ഏപ്രിൽ 13 – Stage I
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കേരള PSC അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കേരള PSC അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം PDF (ജനറൽ കാറ്റഗറി)

കേരള PSC അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം PDF (സൊസൈറ്റി കാറ്റഗറി)

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ ശമ്പളം

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കേരള ബാങ്ക് വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
അസിസ്റ്റന്റ് മാനേജർ Rs.24060- Rs.69610/-

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബർ 29 ആണ്.

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ അപ്ലൈ ഓൺലൈൻ ലിങ്ക്

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കേരള ബാങ്ക് വിജ്ഞാപനം 2023
കാറ്റഗറി പ്രായപരിധി
433/2023 (ജനറൽ കാറ്റഗറി) 18-നും 28-നും ഇടയിൽ
434/2023 (സൊസൈറ്റി കാറ്റഗറി) 18-നും 50-നും ഇടയിൽ

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കേരള ബാങ്ക് വിജ്ഞാപനം 2023
കാറ്റഗറി വിദ്യാഭ്യാസ യോഗ്യത
433/2023 (ജനറൽ കാറ്റഗറി) (1) UGC അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനത്തിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനത്തിൽ നിന്നോ ആകെ 60% മാർക്കിൽ കുറയാത്ത ബിരുദം.
(2) MBA (ഫിനാൻസ് ബാങ്കിംഗ് /ACA/ACMA/ACS/B.SC കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോ ഓപ്പറേഷൻ & ബാങ്കിംഗ്) മുൻഗണനാ യോഗ്യതയായിരിക്കും.
434/2023 (സൊസൈറ്റി കാറ്റഗറി) (1) അപേക്ഷകർ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെയും (PACS) അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിലെയും അസിസ്റ്റന്റ് സെക്രട്ടറി/ സെക്രട്ടറി തസ്തികയിലോ അതിലും ഉയർന്ന തസ്തികയിലോ 8 വർഷത്തെ സേവന പരിചയത്തിൽ 3 വർഷം സൂപ്പർവൈസറി കേഡറിൽ ആയിരിക്കണം. അത്തരക്കാർ അപേക്ഷാതീയതി യിലും നിയമന തീയതി യിലും മെമ്പർ സൊസൈറ്റി സർവീസിൽ തുടരുന്നവരും ആയിരിക്കണം.
(2) UGC അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ സ്ഥാപിച്ച ദേശീയ സ്ഥാപനത്തിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച സ്ഥാപനത്തിൽ നിന്നോ ആകെ 60% മാർക്കിൽ കുറയാത്ത ബിരുദം.
(3) MBA (ഫിനാൻസ് ബാങ്കിംഗ് /ACA/ACMA/ACS/B.SC കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കോ ഓപ്പറേഷൻ & ബാങ്കിംഗ്) മുൻഗണനാ യോഗ്യതയായിരിക്കും.

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

കേരള ബാങ്ക് വിജ്ഞാപനം 2023
കാറ്റഗറി ഒഴിവുകൾ
433/2023 (ജനറൽ കാറ്റഗറി) 150
434/2023 (സൊസൈറ്റി കാറ്റഗറി) 50

കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

 

Sharing is caring!

FAQs

കേരള PSC അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള PSC അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം ഒക്ടോബർ 30 നു പ്രസിദ്ധീകരിച്ചു..

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ശമ്പളം എത്രയാണ്?

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ശമ്പള സ്കെയിൽ Rs.22,200- 48,000/- ആണ്.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ് ?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 29 ആണ്‌.

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.