World Revolutions- Read about the Important Revolutions that influenced the World- ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

ആദ്യകാല വിപ്ലവങ്ങൾക്ക് പ്രേരകമായ പ്രധാന ഘടകം നവോത്ഥാനമാണ്. നവോത്ഥാനം മനുഷ്യന്റെ ചിന്തയിലും കാഴ്ചപ്പാടിലും ജീവിതത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കി. മാനവികത, യുക്തി ബോധം, ശാസ്ത്രബോധം എന്നിവ ഇതിൽ ഉൾപ്പെടും. യുക്ത രഹിതമായ വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും ചോദ്യം ചെയ്യാൻ നവോത്ഥാനത്തിന്റെ ഫലമായി രൂപംകൊണ്ട ഈ പുതിയ കാഴ്ചപ്പാടുകൾ മനുഷ്യനെ പ്രേരിപ്പിച്ചു. നവോത്ഥാനത്തിന്റെ ഫലമായി ശാസ്ത്രരംഗത്ത് ഉണ്ടായ പുരോഗതി പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജ്ഞാനോദയത്തിന് രൂപം നൽകി. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, ദേശീയത തുടങ്ങിയ ആശയങ്ങൾ ജ്ഞാനോദയ ചിന്തകർ പ്രചരിപ്പിച്ചു. അന്ന് നിലവിൽ ഉണ്ടായിരുന്ന ഏകാധിപത്യ വ്യവസ്ഥകളെ എതിർക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ഇത് പ്രചോദനം നൽകി.

Important Facts About Industrial Revolution Click Here

അമേരിക്കൻ സ്വാതന്ത്ര്യ സമരം

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ യൂറോപ്പിൽ നിന്ന് വടക്കേ അമേരിക്കയിലേക്ക് ജനങ്ങൾ കുടിയേറാൻ തുടങ്ങി. റിസോഴ്സെസ് കയ്യടക്കുക എന്നതായിരുന്നു കുടിയേറ്റത്തിന്റെ പ്രധാന ലക്ഷ്യം. പതിനെട്ടാം നൂറ്റാണ്ടിലൂടെ ഇംഗ്ലണ്ട് വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ 13 കോളനികൾ സ്ഥാപിച്ചു. മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താൽ കച്ചവടക്കാർ ഈ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യം മെർക്കന്റലിസം എന്നറിയപ്പെടുന്നു.

വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികൾ പതിനെട്ടാം നൂറ്റാണ്ടിൽ മാതൃരാജ്യമായ ബ്രിട്ടനെതിരെ നടത്തിയ സമരമാണ് അമേരിക്കൻ സ്വാതന്ത്ര്യ സമരം.
13 കോളനികളുടെ പേര് -ന്യൂയോർക്ക്, ന്യൂ ഹാംപ്ഷെയർ, ന്യൂ ജെർസി, കണക്ക്ടിക്റ്റ്, , ന്യൂ ഫൗണ്ട് ലാൻഡ്, റോഡ് ഐലൻഡ്, ഫിലാഡൽഫിയ, സൗത്ത് കരോലിന, നോർത്ത് കരോലിന, വർജീനിയ, ദേലാവെയർ, മസ്സാച്യുസെറ്റ്, ജോർജ്ജിയ.

കോളനികൾ ബ്രിട്ടനെതിരായ സമരം നടത്താനുള്ള പ്രധാന കാരണങ്ങൾ

  • കോളനികളിലെ വ്യവസായത്തിലും വാണിജ്യത്തിലും ബ്രിട്ടൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ.
  • ബ്രിട്ടന്റെ ഉൽപ്പന്നങ്ങൾ മാത്രമേ കോളനികൾ ഇറക്കുമതി ചെയ്യാവൂ എന്നുള്ള ബ്രിട്ടന്റെ നിബന്ധന.
  • ബ്രിട്ടൻ ഫ്രാൻസുമായി നടത്തിയ സപ്തവത്സരയുദ്ധത്തിന്റെ ചെലവിന്റെ ഒരു ഭാഗം കോളനികൾ വഹിക്കണം എന്നുള്ള ആവശ്യം
  • കോളനികളുടെ മേൽ പ്രത്യക്ഷ നികുതികൾ ചുമത്തിയത്.
  • കോളനികളിലെ നിയമപരമായ എല്ലാ പ്രമാണങ്ങളിലും സ്റ്റാമ്പ് നികുതി ഏർപ്പെടുത്തിയ 1765 ലെ സ്റ്റാമ്പ് നിയമം.
  • ഈയം, ചായം, കടലാസ്, കണ്ണാടി, തേയില എന്നിവയുടെ മേൽ നികുതി ചുമത്തിയത്

പ്രധാനപ്പെട്ട വിവരങ്ങൾ

  • പ്രതിനിധ്യം ഇല്ലാതെ നികുതി പിരിക്കുന്നത് സ്വേച്ഛാധിപത്യപരമാണ് എന്ന ജെയിംസ് ഓട്ടിസിന്റെ മുദ്രാവാക്യം.
  • ബോസ്റ്റൻ ടീ പാർട്ടി- 1773 ഡിസംബറിൽ ഒരു തണുപ്പുള്ള രാത്രിയിൽ റെഡ് ഇന്ത്യക്കാരുടെ വേഷം അണിഞ്ഞ ഒരു വിഭാഗം അമേരിക്കൻ ജനത ബോസ്റ്റൻ തുറമുഖത്ത് നങ്കുരമിട്ടിരുന്ന ഒരു കപ്പലിൽ കയറുകയും അതിലുണ്ടായിരുന്ന 342 തേയിലപ്പെട്ടികൾ കടലിലേക്ക് എടുത്ത് എറിയുകയും ചെയ്തു. ഈ സംഭവം ബോസ്റ്റൻ ടീ പാർട്ടി എന്നറിയപ്പെടുന്നു.

Mauryan Empire Facts in MalayalamClick Here

അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ ചില നാൾവഴികൾ

  • 1774- കോളനികളുടെ പ്രതിനിധികൾ സമ്മേളിച്ച ഫിലാഡൽഫിയയിലെ ഒന്നാമത്തെ അമേരിക്കൻ കോൺഗ്രസ്
  • 1775- രണ്ടാം അമേരിക്കൻ കോൺഗ്രസ് ഒലിവ് ബ്രാഞ്ച് പെറ്റീഷൻ എന്നറിയപ്പെടുന്ന നിവേദനം തയ്യാറാക്കി ബ്രിട്ടീഷ് രാജാവിന് സമർപ്പിച്ചു.
  • 1775- ജോർജ് വാഷിംഗ്ടണിന്റെ നേതൃത്വത്തിൽ കോളനി സൈന്യം ബ്രിട്ടൻ എതിരെ യുദ്ധം ആരംഭിച്ചു.
  • 1776 ജൂലൈ 4 ന് – മൂന്നാമത്തെ അമേരിക്കൻ കോൺഗ്രസ് (അമേരിക്കൻ കോണ്ടിനെന്റൽ കോൺഗ്രസ്) ഫിലാഡൽഫിയയിൽ സമ്മേളിച്ച് പ്രശസ്തമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
  • തോമസ് ജെഫേഴ്സൺ, ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്നിവർ ചേർന്ന് സ്വാതന്ത്ര്യ പ്രഖ്യാപന രേഖ തയ്യാറാക്കി.
  • 1781- ബ്രിട്ടീഷ് സൈന്യം കീഴടങ്ങി.
  • 1783- പാരീസ് ഉടമ്പടി പ്രകാരം ഇംഗ്ലണ്ട് 13 കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.
  • തുടർന്ന് 13 കോളനികൾ സ്വതന്ത്രമാവുകയും അവ ഒന്നിച്ചു ചേർന്ന് അമേരിക്കൻ ഐക്യനാടുകളായി (USA) മാറുകയും ചെയ്തു.
  • തുടർന്ന് ഫിലാഡൽഫിയയിൽ ചേർന്ന ഭരണഘടനാ സമ്മേളനം ജെയിംസ് മാഡിസന്റെ നേതൃത്വത്തിൽ അമേരിക്കക്കായി ഭരണഘടന തയ്യാറാക്കി.
  • ജോർജ് വാഷിംഗ്ടൺ അമേരിക്കൻ ഐക്യനാടുകളുടെ ആദ്യ പ്രസിഡന്റ് ആയി.

പ്രധാന ചിന്തകർ

  • ജോൺ ലോക്ക്,
  • തോമസ് പെയിൻ (എഴുതിയ പുസ്തകം- കോമൺസെൻസ്)

ലാറ്റിനമേരിക്കൻ വിപ്ലവം

  • തെക്കേ അമേരിക്കയാണ് ലാറ്റിനമേരിക്ക എന്നറിയപ്പെടുന്നത്.
  • സ്പെയിനും പോർച്ചുഗലുമാണ് ആണ് ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നത്.
  • സ്പാനിഷ് ഭാഷയും പോർച്ചുഗീസ് ഭാഷയും ആണ് ഇവിടെ കൂടുതലും സംസാരിച്ചിരുന്നത്. ഇവ രണ്ടും ലാറ്റിൻ ഭാഷയുടെ ഭാഗമായതിനാലാണ് ഈ പ്രദേശം ലാറ്റിനമേരിക്ക എന്നറിയപ്പെടുന്നത്.
  • മധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും രാജ്യങ്ങൾ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും ആധിപത്യത്തിനെതിരായി പത്തൊമ്പതാം നൂറ്റാണ്ടിൽ നടത്തിയ വിപ്ലവങ്ങളാണ് ലാറ്റിനമേരിക്കൻ വിപ്ലവം എന്നറിയപ്പെടുന്നത്.
  • ബ്രസീൽ പോർച്ചുഗീസ് നിയന്ത്രണത്തിൽ ആയിരുന്നു
  • 1806 ൽ വെനിസുലയിൽ ആണ് വിപ്ലവം ആരംഭിച്ചത്.
  • ലാറ്റിനമേരിക്കൻ വിപ്ലവത്തിന് നേതൃത്വം നൽകിയവർ -ഫ്രാൻസിസ്കോ മിരാൻഡ, ജോസെസാൻ മാർട്ടിൻ, സൈമൺ ബോളിവർ
  • സാൻ മാർട്ടിന് പെറു ഗവൺമെന്റ് സംരക്ഷകൻ (Protector ) എന്ന സ്ഥാനപ്പേര് നൽകി.
  • തെക്കേ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ ജോർജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്ന സൈമൺ ബോളിവറെ വിമോചകൻ (Liberator ) എന്ന് ജനങ്ങൾ വിളിച്ചു.

ഫ്രഞ്ച് വിപ്ലവം

രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിന് എതിരെ സാമൂഹിക സമത്വത്തിനു വേണ്ടിയുള്ള ഒരു പോരാട്ടം ആയിരുന്നു 1789 ലെ ഫ്രഞ്ച് വിപ്ലവം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയായിരുന്നു വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യങ്ങൾ.

ഫ്രഞ്ച് വിപ്ലവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ

  • ഫ്രാൻസ് ഭരിച്ചിരുന്ന ബൂർബൺ രാജാക്കന്മാരുടെ സ്വേച്ഛാധിപത്യ നടപടികളും സാമൂഹിക അസമത്വങ്ങളും
  • ജനങ്ങളുടെ അഭിപ്രായത്തിന് യാതൊരുവിലയും കല്പിച്ചില്ല.
  • ലൂയി പതിനാലാമന്റെ കാലത്തോടെയാണ് ഫ്രാൻസിൽ അനിയന്ത്രിത രാജവാഴ്ച ഉച്ചസ്ഥായിയിലായത്
  • ഫ്യൂഡൽ ആശയത്തെ മുറുകെ പിടിച്ചു കൊണ്ടായിരുന്നു ഫ്രഞ്ച് ഭരണാധികാരികൾ രാജാധികാരം നിലനിർത്തിയത്.
  • “ഞാനാണ് രാഷ്ട്രം ” എന്ന ലൂയി പതിനാലാമന്റെ കുപ്രസിദ്ധവചനം.

Harappan Civilization NotesClick Here

ഫ്രഞ്ച് സമൂഹം

ഫ്രഞ്ച് ജനതയെ മൂന്നായി തരംതിരിച്ചു-

  • ഒന്നാം എസ്റ്റേറ്റ് – വൈദിക വിഭാഗവും, പുരോഹിതന്മാരും
  • രണ്ടാം എസ്റ്റേറ്റ് – പ്രഭുക്കന്മാരും ഭരണവുമായി ബന്ധപ്പെട്ട മറ്റുള്ളവർ, ഭൂവുടമകൾ
    ഇവരെ നികുതിഭാരത്തിൽ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കിയിരുന്നു.
  • മൂന്നാം എസ്റ്റേറ്റ് – കർഷകരും പട്ടിണിപ്പാവങ്ങളും
    രാജ്യത്തിന് ആവശ്യമായ നികുതിഭാരം മുഴുവനും ചുമത്തിയിരുന്നത് ഇവരുടെ മേലായിരുന്നു.

തത്വചിന്തകന്മാരുടെ സ്വാധീനം

ഫ്രഞ്ച് വിപ്ലവത്തിന് ശക്തി പകർന്ന ചിന്തകന്മാരും അവരുടെ ആശയങ്ങളും
വോൾട്ടയർ- ശക്തവും ജനക്ഷേമപരവുമായ സ്വേച്ഛാധിപത്യത്തിനു വേണ്ടി വാദിച്ചു
മോണ്ടെസ്ക്യ് – നിയന്ത്രിത രാജവാഴ്ചയെ അനുകൂലിച്ചു.
രാജാധികാരം ദൈവദത്തമാണെന്ന് വാദം റൂസ്സോ തിരസ്കരിച്ചു. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു; എന്നാൽ എവിടെയും അവൻ ചങ്ങലയിൽ ആണ് – റൂസ്സോ (സോഷ്യൽ കോൺട്രാക്ട് )

ടെന്നീസ് കോർട്ട് പ്രതിജ്ഞ

സ്റ്റേറ്റ്സ് ജനറലിലെ ഒന്നും രണ്ടും എസ്റ്റേറ്റുകൾ തങ്ങളെ പരാജയപ്പെടുത്തും എന്ന് മനസ്സിലാക്കിയ മൂന്നാമത്തെ എസ്റ്റേറ്റ് ദേശീയ അസംബ്ലി എന്ന് സ്വയം നാമകരണം ചെയ്തു അടുത്തുള്ളൊരു ടെന്നീസ് കോർട്ടിൽ സമ്മേളിക്കുകയും ഈ അസമത്വങ്ങൾക്കെതിരെ പോരാടാൻ ദൃഢ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ഈ സംഭവം ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്നറിയപ്പെടുന്നു

ഫ്രഞ്ച് വിപ്ലവത്തിന്റെ ഫലങ്ങൾ

  • മനുഷ്യാവകാശ പ്രഖ്യാപനം.
  • സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങൾക്ക് പ്രാധാന്യം ലഭിച്ചു.
  • ദേശീയതയുടെ വളർച്ചയ്ക്ക് കാരണമായി.
  • ആധുനിക ജനാധിപത്യ ഭരണത്തിന് അടിത്തറയിട്ടു.
  • നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിൽ അധികാരത്തിൽ വന്നു.
  • രാജാധികാരം ദൈവദത്തം ആണെന്ന് സിദ്ധാന്തത്തിന് അന്ത്യം കുറിച്ചു.

നെപ്പോളിയന്റെ പരിഷ്കാരങ്ങൾ

ഇംഗ്ലണ്ടിനെ തകർക്കാൻ നെപ്പോളിയൻ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധം ആയിരുന്നു കോണ്ടിനെന്റൽ വ്യവസ്ഥ ഇത് അനുസരിച്ച് യൂറോപ്പ് മുഴുവൻ ഇംഗ്ലണ്ടുമായുള്ള കച്ചവടം ബഹിഷ്കരിക്കാനും ഇംഗ്ലണ്ടിനെതിരെ യൂറോപ്പിലെ തുറമുഖങ്ങളെല്ലാം അടച്ചിടാനും വ്യവസ്ഥ ചെയ്തു.

  • കേന്ദ്രീകൃത ഭരണ വ്യവസ്ഥ ഏർപ്പെടുത്തി
  • രാജ്യത്തെ ജില്ലകളായി വിഭജിച്ചു
  • കൃഷിക്ക് പ്രോത്സാഹനം നൽകി
  • ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു
  • നിയമ സംഹിത നടപ്പിലാക്കി
  • വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ നിയന്ത്രണത്തിൽ ആകുകയും ഒരു പൊതു വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തു
  • ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ഒരു സർവകലാശാല സ്ഥാപിച്ചു
    പാരീസ് നഗരം മോഡി പിടിപ്പിക്കുകയും പൊതുമരാമത്ത് പണികൾ വികസിപ്പിക്കുകയും ചെയ്തു
  • ദേശീയബോധം, സ്വാതന്ത്ര്യബോധം തുടങ്ങിയ ആശയങ്ങൾ യൂറോപ്പിൽ ആകമാനം പ്രചരിപ്പിച്ചു.

 

ചൈനീസ് വിപ്ലവം

  • വിദേശാധിപത്യത്തിനും രാജവാഴ്ചയും എതിരായ വിപ്ലവങ്ങൾക്ക് ഇരുപതാം നൂറ്റാണ്ടിൽ ചൈന സാക്ഷ്യം വഹിച്ചു.
  • ചൈന ഭരിച്ചിരുന്ന മഞ്ജു രാജവംശം വിദേശ ഇടപെടലിനും ആധിപത്യത്തിനും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
  • ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യ സംഘടനകൾ ഇതിനെതിരെ 1900 ൽ കലാപം സംഘടിപ്പിച്ചു.
  • ബോക്സർമാരുടെ മുഷ്ടി ആയിരുന്നു അവരുടെ മുദ്ര.
  • ഇത് ബോക്സർ കലാപം എന്നറിയപ്പെടുന്നു.
  • 1911 ൽ ഡോ. സൻയാത് സെന്നിന്റെ നേതൃത്വത്തിൽ മഞ്ജു രാജഭരണത്തിനെതിരായി ചൈനയിൽ വിപ്ലവം നടന്നു. ഇത് ചൈനയിൽ രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ചു.
  • തുടർന്ന് ദക്ഷിണ ചൈനയിൽ സൻയാത് സെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ് പാർട്ടി ഒരു റിപ്പബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
  • സൻയാത്സെൻ ദേശീയത ജനാധിപത്യം സോഷ്യലിസം എന്നീ മൂന്ന് ആശയങ്ങൾക്ക് പ്രാധാന്യം നൽകി.
  • കുമിന്താങ് പാർട്ടിയുടെ നാലു പ്രധാന ലക്ഷ്യങ്ങൾ ആയിരുന്നു ആഹാരം, വസ്ത്രം, പാർപ്പിടം, ഗതാഗതം എന്നിവ.
  • റഷ്യയുടെ സഹായം വിവിധ മേഖലകളിൽ ചൈനയ്ക്ക് ലഭിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാവുകയും ചെയ്തു.
  • സൻയാത് സെന്നിന്റെ മരണത്തെ തുടർന്ന് ചിയാങ് കൈഷക്ക് ഭരണത്തിന്റെ തലവനായി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

  • 1921 ലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്.
  • കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു മാവോസേതോങ്.
  • കൈഷക്കിന്റെ അക്രമത്തിൽ നിന്നും രക്ഷ നേടുന്നതിനായി പുതിയ താവളം തേടി മാവോസേതോങ്ങും അനുയായികളും 1934 ൽ കിഴക്കൻ ചൈനയിലെ കിയാങ്സി മുതൽ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഷെൻസി വരെ ഒരു യാത്ര നടത്തി. ഈ യാത്രയെയാണ് “ലോങ്ങ് മാർച്ച് “എന്ന് വിശേഷിപ്പിക്കുന്നത്.

പുതിയ ജനാധിപത്യത്തിന്റെ രൂപീകരണം

  • 1949 ൽ മാവോസേതോങ്ങിന്റെ നേതൃത്വത്തിൽ ചൈനയിൽ ഒരു പുതിയ ജനകീയ റിപ്പബ്ലിക് സ്ഥാപിച്ചു.
  • പുതിയ ജനാധിപത്യം എന്ന ആശയത്തിൽ അധിഷ്ഠിതമായിരുന്നു ഇത്.
  • ഒരു സോഷ്യലിസ്റ്റ് മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നു മാവോയുടെ മുഖ്യ ലക്ഷ്യം. ഇത് അഞ്ച് ഇടങ്ങളിൽ അധിഷ്ഠിതമായിരുന്നു. – പിതൃ ഭൂമി, ജനങ്ങൾ, തൊഴിലാളികൾ, ശാസ്ത്രം, പൊതുസ്വത്ത്.

റഷ്യൻ വിപ്ലവം

സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയുള്ള ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വിപ്ലവം ആയിരുന്നു 1917 ലെ റഷ്യൻ വിപ്ലവം. റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തിമാരുടെ അഴിമതി നിറഞ്ഞ ഭരണത്തിനെതിരെ ആയുള്ള ഒരു ജനകീയ പ്രക്ഷോഭമായിരുന്നു ഇത്.

കാരണങ്ങൾ

സാർ (Tsar) ചക്രവർത്തിമാരുടെ ഏകാധിപത്യ ഭരണം. റഷ്യൻ ഭരണാധികാരികൾ സാർ ‘TSAR’ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. റഷ്യ ഭരിച്ചിരുന്നത് സാർ നിക്കോളാസിന്റെ ഭാര്യയും റാസ്പുട്ടിൻ എന്ന കപടസന്യാസിയും ആയിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു ഈ ഭരണം.

സാമ്പത്തിക സാമൂഹിക കാരണങ്ങൾ

  • റഷ്യയിൽ രണ്ടു വർഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് -ഭരണാധികാരികളും ഭരിക്കപ്പെടുന്ന വരും.
  • സാധാരണക്കാരുടെ ജീവിതം വളരെ ദയനീയമായിരുന്നു. സാമൂഹികവും സാമ്പത്തികവും ആയി കർഷകരെ അടിച്ചമർത്തി. ഇവർക്കുള്ള നികുതിയും ഭാരിച്ചത് ആയിരുന്നു.

ഭൗദ്ധിക കാരണങ്ങൾ

  • മാക്സിംഗോർക്കി, ടോൾസ്റ്റോയ്, ലെനിൻ, സ്റ്റാലിൻ തുടങ്ങിയവരുടെ ആശയങ്ങൾ റഷ്യൻ വിപ്ലവത്തെ വളരെയധികം സ്വാധീനിച്ചു.
  • സാമൂഹിക സാമ്പത്തിക അസമത്വങ്ങൾക്കെതിരെ പോരാടുന്നതിന് ഈ ചിന്തകന്മാർ റഷ്യൻ ജനതയെ ഏറെ സഹായിച്ചു.

ലോകമഹായുദ്ധം

  • സാമ്രാജ്യത്വ മോഹം ആണ് ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുവാൻ റഷ്യയെ പ്രേരിപ്പിച്ചത്. മറ്റേത് യൂറോപ്യൻ രാജ്യത്തേക്കാളും റഷ്യയിൽ സമ്പത്ത് ഉണ്ടായിരുന്നെങ്കിലും ആയുധങ്ങളും മറ്റു യുദ്ധസാമഗ്രികളും കുറവായിരുന്നു. യുദ്ധത്തിൽ റഷ്യൻ സമ്പദ് വ്യവസ്ഥ തകരുകയും വൻ ആൾനാശം ഉണ്ടാവുകയും ചെയ്തു. അതും ഒരു കാരണമായി മാറി.

ബോൾഷെവിക്കുകളും മെൻഷെവിക്കുകളും

റഷ്യൻ രാഷ്ട്രീയ പാർട്ടികളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി ആയിരുന്നു. എന്നാൽ ഈ പാർട്ടി രണ്ടായി പിരിഞ്ഞിരുന്നു :
ബോൾഷെവിക് -ലെനിൻ, ട്രോട്സ്കി
മെൽഷവിക്- കൈരൻസ്കി, പ്ലെഖ്‌നോവ്

റഷ്യൻ വിപ്ലവത്തിന് രണ്ട് ഘട്ടങ്ങൾ ഉണ്ടായിരുന്നു –

  • സാർ ഭരണത്തെ പുറത്താക്കി അലക്സാണ്ടർ കൈരൻസ്കിയുടെ കീഴിൽ ഒരു പുതിയ ഗവൺമെന്റ് രൂപീകരിച്ച ഒന്നാം ഘട്ടം ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്നു.
  • കൈരൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഭരണകൂടവും അഴിമതി നിറഞ്ഞതായിരുന്നു. കൈരൻസ്കിയെ പുറത്താക്കി ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ ഒരു ഗവൺമെന്റ് രൂപീകരിച്ചതായിരുന്നു രണ്ടാം ഘട്ടം. 1917 ഒക്ടോബർ മാസത്തിൽ ഉണ്ടായ ഈ സംഭവം ഒക്ടോബർ വിപ്ലവം എന്നറിയപ്പെടുന്നു.
    ഇതിനെ തുടർന്ന് റഷ്യ 1923 ൽ യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് (USSR ) ആയി മാറി.

വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ

  • സാർ ചക്രവർത്തിമാരുടെ ദുർഭരണത്തിന് അന്ത്യം കുറിച്ചു.
  • കൃഷിഭൂമി കണ്ടുകെട്ടി കർഷകർക്ക് വിതരണം ചെയ്തു.
  • സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
  • ഫ്യൂഡലിസവും മുതലാളിത്തവും അവസാനിച്ചു.
RELATED ARTICLES
16 Mahajanapadas in Malayalam The Industrial Revolution
Mauryan Empire in Malayalam Gupta Empire in Malayalam
Buddhism in Malayalam Jainism in Malayalam
Vedas in Malayalam Indus Valley Civilization in Malayalam

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

 

FAQs

Name the major revolutions.

Some important revolutions that influenced the world are- American war of Independence, Latin American Revolution, French Revolution, Chinese Revolution and Russian Revolution.

In which year did the Boston Tea Party take place.

The Boston Tea Party took place in December,1773.

When did the Latin American revolution begin?

The Latin American revolution began in 1806.

In which year was the Chinese communist party formed?

The Chinese communist party was formed in 1921.

In which year did the October revolution take place?

The October revolution took place in 1917.

Anjali

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം 2024: കേരള…

14 mins ago

കേരള PSC LP UP അസിസ്റ്റൻ്റ് സിലബസ് 2024, PDF ഡൗൺലോഡ്

LP UP അസിസ്റ്റൻ്റ് സിലബസ് കേരള PSC LP UP അസിസ്റ്റൻ്റ് സിലബസ് 2024: LP / UP അസിസ്റ്റൻ്റ്…

29 mins ago

കേരള SET 2024 വിജ്ഞാപനം PDF, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

കേരള SET 2024 കേരള SET Exam: കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ (കേരള SET) നടത്തുന്നത് തിരുവനന്തപുരത്തെ…

1 hour ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

15 hours ago

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

16 hours ago

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 OUT

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്…

17 hours ago