The Industrial Revolution: The transformation of industry and the economy in Britain between the 1780s and the 1850s is called the ‘first industrial revolution’. This had far-reaching effects in Britain. This phase of industrial development in Britain is strongly associated with new machinery and technologies. These made it possible to produce goods on a massive scale compared to handicraft and handloom industries. Read the complete details about Industrial Revolution in Malayalam.
The Industrial Revolution | വ്യാവസായിക വിപ്ലവം
The Industrial Revolution: യന്ത്രവൽക്കരണത്തിന്റെ ഭാഗമായി വ്യവസായ മേഖലയിൽ വന്ന മാറ്റങ്ങളെ സൂചിപ്പിക്കുവാനാണ് വ്യവസായ വിപ്ലവം എന്ന പദം ഉപയോഗിക്കുന്നത്. 1780 കൾക്കും 1850 കൾക്കും മധ്യേ ഇംഗ്ലണ്ടിലാണ് വ്യവസായ വിപ്ലവം ആരംഭിച്ചത്. പുതിയ യന്ത്രങ്ങളുടെയും പുത്തൻ സാങ്കേതിക വിദ്യയുടെയും കണ്ടെത്തൽ ഈ കാലയളവിൽ ഉൽപാദനം പതിന്മടങ്ങ് വർധിക്കാനിടയായി. ആധുനികതയിലേക്കുള്ള നമ്മുടെ പ്രയാണത്തിന്റെ സുപ്രധാനമായ ഒരു കാൽവെപ്പ് ആയിരുന്നു ഇത്. തുണി വ്യവസായത്തിന്റെ ആരംഭവും കൽക്കരി, ഇരുമ്പ്, ആവിശക്തി, കനാലുകൾ, റെയിൽവേ തുടങ്ങിയവയുടെ കണ്ടെത്തലും പരിഷ്കരണവും ഈ കാലഘട്ടത്തിൽ ഉണ്ടായി.
വ്യവസായ വിപ്ലവം ഇംഗ്ലണ്ടിൽ ആരംഭിക്കാനിടയായ ഘടകങ്ങൾ
- ആധുനിക വ്യവസായ വിപ്ലവം ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്.
- ഇംഗ്ലണ്ടും വെയിൽസും സ്കോട്ലണ്ടും ഒരു രാജ വാഴ്ചയുടെ കീഴിൽ ഏകീകരിച്ചതിനാൽ പതിനേഴാം നൂറ്റാണ്ട് മുതൽ അവിടെ രാഷ്ട്രീയ സ്ഥിരത ഉണ്ടായിരുന്നു.
- പൊതുവായ നിയമവ്യവസ്ഥ ഉണ്ടായിരുന്നു.
- ഏകീകൃത നാണയ സമ്പ്രദായവും ഉണ്ടായിരുന്നു.
- പണം ഒരു വിനിമയ മാധ്യമമായി ഉപയോഗിക്കുവാനും തുടങ്ങി.
- യൂറോപ്പിൽ വളർന്നുവന്ന മഹാനഗരങ്ങളിൽ പകുതിയും ഇംഗ്ലണ്ടിലായിരുന്നു. ഇത് ബ്രിട്ടനെ ആഗോള വ്യാപാര കേന്ദ്രം ആക്കി മാറ്റി.
- നദികളിലൂടെയുള്ള ഗതാഗത സൗകര്യങ്ങൾ വികസിച്ചതും ബ്രിട്ടന് അനുകൂലമായി.
- ബ്രിട്ടനിലെ പ്രാദേശിക ബാങ്കുകളുടെ വികാസം.
- രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോളനികളും.
- ജനസംഖ്യ വർദ്ധനവ്.
- റെയിൽവേ നിർമ്മാണത്തിൽ ഉണ്ടായ പുരോഗതി
കനാലുകളും റെയിൽവേയും
- ഗതാഗത രംഗത്തെ പുരോഗതി വ്യവസായ വിപ്ലവത്തിന്റെ പ്രധാന സവിശേഷതയായിരുന്നു.
- നഗരങ്ങളിലേക്ക് കൽക്കരി എത്തിക്കുന്നതിനു വേണ്ടിയാണ് കനാലുകൾ ആദ്യമായി നിർമ്മിക്കപ്പെട്ടത്.
- ഭാരവും ഘനവും കൂടിയ കൽക്കരി കൊണ്ടുപോകുന്നതിന് റോഡിനേക്കാൾ സുഗമവും സൗകര്യപ്രദവും ആയിരുന്നു കനാൽ മാർഗം.
- 1788 മുതൽ 1796 വരെ ഈ ആവശ്യത്തിനായി നിരവധി കനാലുകൾ നിർമ്മിക്കപ്പെട്ടു.
- ഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് തുടക്കം കുറിച്ച ഒന്നായിരുന്നു റെയിൽവേയുടെ വികാസം.
- സാധനങ്ങൾ കൊണ്ടു പോകുന്നതിനും യാത്ര ചെയ്യാനും ചെലവ് കുറഞ്ഞതും വേഗതയേറിയതുമായ ഒരു മാർഗമായി ഇത് വികസിച്ചു.
- ആവിയന്ത്രം കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടിയുടെ ഉപജ്ഞാതാവ് ആയിരുന്നു ജോർജ് സ്റ്റീവൻസൺ.
കൽക്കരിയും ഇരുമ്പും
- യന്ത്രവൽക്കരണത്തിനുള്ള മുഖ്യവസ്തുക്കൾ ആയ കൽക്കരി ഇരുമ്പയിര് എന്നിവയും വ്യവസായങ്ങളിൽ ഉപയോഗിച്ചിരുന്ന കറുത്തീയം, ചെമ്പ്, വെളുത്തീയം എന്നീ ധാതുക്കളും ഇംഗ്ലണ്ടിൽ സുലഭമായിരുന്നു.
- സ്ഫുടമാക്കൽ പ്രക്രിയയിലൂടെ (smelting) ആയിരിൽനിന്നു ദ്രവലോഹമായിട്ടാണ് ഇരുമ്പ് വേർതിരിച്ചെടുത്തത്.
- ഷ്രോപ്ഷെയറിലെ ഡാർബി കുടുംബം അരനൂറ്റാണ്ട് കാലയളവിൽ ലോഹ സംസ്കരണ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
- എബ്രഹാം ഡാർബി ഒന്നാമൻ ആയിരുന്നു കണ്ടുപിടിത്തങ്ങൾക്ക് തുടക്കം കുറിച്ചത്. ഒരു ലോഹ ചൂളമാണ് അദ്ദേഹം കണ്ടുപിടിച്ചത്. ഈ ചൂളയിൽ മരക്കരി യിൽ നിന്ന് സൾഫറും മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിച്ച കൽക്കരിയാണ് (കോക്ക് ) ഇന്ധനമായി ഉപയോഗിച്ചത്.
- ഡാർബി രണ്ടാമൻ കാരിരുമ്പിൽ (pig iron ) നിന്ന് അത്ര എളുപ്പത്തിൽ പൊട്ടിപ്പോകാത്ത പച്ചിരുമ്പ് (wrought iron ) ഉണ്ടാക്കിയെടുത്തു.
- ഡാർബി മൂന്നാമൻ ലോകത്തിലെ ആദ്യത്തെ ഇരുമ്പ് പാലം നിർമ്മിച്ചു. സെവേൺ (Severn) നദിക്ക് കുറുകെ കോൾബ്രുക്ക്ഡെയ്‌ലിൽ (Coalbrookdale) നിർമ്മിച്ച പാലമായിരുന്നു അത്.
പരുത്തിനൂൽനൂൽപ്പും നെയ്ത്തും
- പതിനേഴാം നൂറ്റാണ്ട് മുതൽ ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് ഉയർന്ന വിലക്ക് പരുത്തിത്തുണികൾ വൻതോതിൽ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നു.
- ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി രാഷ്ട്രീയ ആധിപത്യം ഉറപ്പിച്ചതോടെ പരുത്തിത്തുണിക്കൊപ്പം അസംസ്കൃത പരുത്തിയും ഇറക്കുമതി ചെയ്യാൻ തുടങ്ങി.
- പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ നൂൽ നൂൽപ്പു വളരെ മന്ദഗതിയിലും കഠിന പരിശ്രമം ആവശ്യമുള്ളതും ആയിരുന്നു. സ്ത്രീകളാണ് ഈ ജോലിയിൽ കൂടുതലും ഏർപ്പെട്ടിരുന്നത്.
- എന്നാൽ സാങ്കേതിക രംഗത്ത് ഉണ്ടായ തുടർച്ചയായ കണ്ടുപിടിത്തങ്ങൾ നൂൽ നൂൽപ്പുകാരുടെയും നെയ്ത്തുകാരുടെയും ജോലികളുടെ വേഗതകൾ തമ്മിലുള്ള വിടവിന്റെ അകലം കുറയ്ക്കുന്നതിന് കാരണമായി.
- ഉല്പാദന പ്രക്രിയ ഭവനങ്ങളിൽ നിന്ന് ക്രമേണ ഫാക്ടറികളിലേക്ക് മാറ്റപ്പെട്ടു.
- 1780 കൾ മുതൽ ബ്രിട്ടീഷ് വ്യാവസായികവൽക്കരണത്തിന്റെ പ്രതീകമായി നിലകൊണ്ടത് പലതരത്തിലും പരുത്തി വ്യവസായം ആയിരുന്നു.
ആവിശക്തി
- ആവിയിൽ നിന്ന് ശക്തിയേറിയ ഊർജ്ജം ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് തിരിച്ചറിവ് വൻകിട വ്യാവസായികവൽക്കരണത്തെ സംബന്ധിച്ച് നിർണായകമായിരുന്നു.
- ഖനന വ്യവസായത്തിലാണ് ആവിശക്തി ആദ്യമായി ഉപയോഗിക്കപ്പെട്ടത്.
തോമസ് സാവേറി (Thomas Savery) 1698 ൽ ഖനികളിലെ വെള്ളം വറ്റിക്കുന്നതിനായി മൈനേഴ്‌സ് ഫ്രണ്ട് (Miners Friend) എന്ന പേരിൽ ഒരു മാതൃക ആവിയന്ത്രം വികസിപ്പിച്ചു. - 1769 ൽ ജെയിംസ് വാട്ടിന്റെ കണ്ടുപിടിത്തത്തോടെ ആവിയന്ത്രം ഫാക്ടറികളിലെ യന്ത്രങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകുന്ന മുഖ്യ ചാലകശക്തി (prime mover) എന്ന നിലയിലേക്ക് മാറ്റപ്പെട്ടു.
- 1800 ന് ശേഷം ആവിയന്ത്ര സാങ്കേതികവിദ്യ കൂടുതൽ വികസിക്കപ്പെട്ടു.
- 1840 ൽ യൂറോപ്പിൽ ആകെ ഉപയോഗിച്ച ഊർജ്ജത്തിന്റെ 70 ശതമാനവും ബ്രിട്ടനിലെ ആവിയന്ത്രങ്ങളാണ് ഉല്പാദിപ്പിച്ചിരുന്നത്.
കണ്ടുപിടിത്തങ്ങൾ
തുണി വ്യവസായ രംഗത്തെ കണ്ടുപിടുത്തങ്ങൾ
തുണി വ്യവസായം | |
ജോൺകെ | ഫ്‌ളൈയിങ് ഷട്ടിൽ |
ജെയിംസ് ഹാർഗ്രീവ്സ് | സ്പിന്നിംഗ് ജന്നി |
റിച്ചാർഡ് ആർക്ക്റൈറ്റ് | വാട്ടർ ഫ്രെയിം |
സാമുവൽ ക്രോംപ്ടൻ | മ്യൂൾ |
എഡ്മണ്ട് കാർട്ട്റൈറ്റ് | പവർലൂം |
കൽക്കരി ഇരുമ്പ് ആവിശക്തി എന്നിവയിലെ പ്രധാന കണ്ടുപിടിത്തങ്ങൾ
കൽക്കരി ഇരുമ്പ് ആവിശക്തി | |
എബ്രഹാം ഡാർബി ഒന്നാമൻ | ബ്ലാസ്റ്റ ഫർണസ് |
എബ്രഹാം ഡാർബി രണ്ടാമൻ | വാർപ്പിരുമ്പ് |
എബ്രഹാം ഡാർബി മൂന്നാമൻ | ലോകത്തിലെ ആദ്യ ഇരുമ്പ് പാലം |
ഹെൻറി കോർട്ട് | പുഡ്ഡിംഗ് ഫർണസ് |
ഹെൻറി കോർട്ട് | റോളിങ്ങ് മിൽ |
ജെയിംസ് വാട്ട് | ആവിയന്ത്രം |

വ്യാവസായിക വിപ്ലവത്തിന്റെ ഫലങ്ങൾ
- ഫാക്ടറി സമ്പ്രദായത്തിന്റെ ആവിർഭാവം
- കൂറ്റൻ വ്യവസായ നഗരങ്ങളുടെ വളർച്ച
- വ്യവസായ മുതലാളിമാർ എന്ന പുതിയ വർഗ്ഗത്തിന്റെ ഉത്ഭവം
- പുതിയ കമ്പോളങ്ങൾക്ക് വേണ്ടിയുള്ള മത്സരം
സ്ത്രീകളുടെയും കുട്ടികളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ
- തൊഴിലാളികൾ കൂലിപ്പണിക്കാരായി മാറി.
- മുതലാളിമാരുടെ ചൂഷണം വർധിച്ചു.
- നഗരത്തിലെ ജനസംഖ്യ വർദ്ധിച്ചതോടെ പകർച്ചവ്യാധികൾ മൂലമുള്ള മരണവും വർദ്ധിച്ചു.
- കുറഞ്ഞ വേദന ത്തിന് സ്ത്രീകളും കുട്ടികളും പണിയെടുക്കാൻ നിർബന്ധിതരായി.
- ബാലവേല വർധിച്ചു.
പ്രതിഷേധ പ്രസ്ഥാനങ്ങൾ
വ്യവസായ വിപ്ലവത്തിനെതിരായി നിരവധി പ്രതിഷേധ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു.
- ഭക്ഷ്യ ലഹളകൾ.
- വോട്ട് അവകാശത്തിനു വേണ്ടിയുള്ള സമരങ്ങൾ.
- നെഡ് ലുഡ്‌ഡിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലുഡ്‌ഡിസം (തങ്ങളുടെ ദുരിതത്തിന് കാരണം യന്ത്രങ്ങൾ ആണെന്ന് കരുതിയ തൊഴിലാളികൾ ആരംഭിച്ച പ്രക്ഷോഭം).
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams