Malyalam govt jobs   »   Study Materials   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [10 November 2021]

25 Important Previous year Q & A | Village Field Assistant Study Material [10 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

1. ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ പേടകം :

(A) രോഹിണി                                                            (B) മംഗൾയാൻ    

 (C) ചന്ദ്രയാൻ                                                              (D) കൽപ്പന – 1

Read More : 25 Important Previous Year Q & A [9 November 2021] 

 1. ബുക്കർ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി :

(A) അരുന്ധതി റോയ്                                                 (B) ജൂലിയൻ ബാർണസ്

(C) ഹിലാരിമാന്റൽ                                                   (D) എലീന കാറ്റൺ

Read More : 25 Important Previous Year Q & A [8 November 2021] 

 1. പശ്ചിമഘട്ടപരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മറ്റി

(A) കസ്തുരിരംഗൻ കമ്മറ്റി                                        (B) ഗാഡ്ഗിൽ കമ്മറ്റി

(C) ബൽവന്ത്റായ് മേത്ത കമ്മറ്റി                          (D) യശ്പാൽ കമാറ്റി

Read More : 25 Important Previous Year Q & A [3 November 2021]

 1. ക്രിക്കറ്റിൽ നിന്നും വിടപറയൽ പ്രഖ്യാപിച്ച സച്ചിൻ തെണ്ടുൽക്കർ അവസാനമായി കളിച്ച ടെസ്റ്റ് ആർക്കെതിരായിരുന്നു?

(A) ആസ്ട്രേലിയ                                                         (B) വെസ്റ്റ് ഇൻഡീസ്

(C) ഇംഗ്ലണ്ട്                                                                      (D) ശ്രീലങ്ക

 

 1. 2013 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയത് :

(A) ഡേവിഡ് ജെ വൈൻലാൽ                              (B) ബ്രിയാൻകെ കൊബിൽക

(C) ആലീസ്മൺ’                                                            (D) മൊയാൻ

 

 1. 2013 ഒക്ടോബറിൽ ഒഡീഷയിലും ആന്ധ്രയിലും കനത്തനാശനഷ്ടങ്ങൾ വിതച്ച ചുഴലിക്കാറ്റ്:

(A) കത്രീന                                                                      (B) ടൊർണാഡോ

(C) ഫൈലിൻ                                                                  (D) സൈമൂൺസ്

 

 1. കേരള സംസ്ഥാന സർക്കാരിന്റെ 2013 ലെ ശാസ്ത്രപുരസ്കാരത്തിന് അർഹനായത്

(A) ഡോ. എ.ആർ. ഗോപിനാഥപിള്ള

(B) ഡോ. ശങ്കരദാരസ്വാമി

(C) ഡോ. എം.എസ്. സ്വാമിനാഥൻ

(D) ഡോ. എ.എസ്. വല്യത്താൻ

 

 1. മ്യാൻമറിന്റെ പഴയപേര് :

(A) സായാം                                                                        (B)ബർമ്മ

(C) മലയ                                                                              (D) ഫൊർമോസ

 

 1. കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ പുതിയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ പേര് :

(A) ഇന്ദിര ആവാസ് യോജന                                      (B) ഇന്ദിരാമ്മ അന്ന യോജന

(C) രാജീവ്ഗാന്ധി അന്ന യോജന                            (D) നെഹ്റു അന്ന യോജന

  

 1. 2013 ലെ ലോക സുന്ദരി പട്ടം ലഭിച്ചത് :

(A) മെറിൻലോർ ഫെലിൻ                                           (B) കരാൻസർനാളുക്കൽ

(C) മറിയമാന്റിലഗാർസിയ                                      (D) മേഗൻ യങ്

25 Important Previous Year Q & A | Village Field Assistant Study Material [10 November 2021]_30.1
Kerala-PSC-Village-Field-Assistant
 1. 2013 ലെ വള്ളത്തോൾ സമ്മാനം ആർക്ക് ലഭിച്ചു?

(A) ആറ്റൂർ രവിവർമ്മ                                                      (B) കെ.പി. രാമനുണ്ണി

(C) പെരുമ്പടവം ശ്രീധരൻ                                           (D) സി.വി. ബാലകൃഷ്ണൻ

 

 1. അലക്കുകാരത്തിന്റെ ശാസ്ത്രീയനാമം:

(A) സോഡിയം ഹൈഡ്രോക്ലോറൈഡ്

(B) സോഡിയം കാർബണേറ്റ്.

(C) സോഡിയം ക്ലോറൈഡ്

(D) സോഡിയം ബൈ കാർബണേറ്റ്

 

 1. ഗ്രാന്റ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?

(A) നിക്ക്‌വലെന്‍ഡ                                                               (B) ഇയാൻതോർപ്

(C) സെബാസ്റ്റ്യൻ സേവ്യർ                                                  (D) മിഹിർ സെൻ

 

 1. ഹിമാലയൻ സുനാമി പൊട്ടിപുറപ്പെട്ട സ്ഥലം :

(A) സിക്കിം                                                                                (B) ഉത്തരാഖണ്ഡ്

(C) മേഘാലയ                                                                           (D) മിസോറം

 

 1. മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപാത :

(A) ജമ്മു-കന്യാകുമാരി                                                       (B) ഹൗറ ജമ്മുതാവി

(C) ബനിഹാൾ-ഖുസിഗുഡ്                                                (D) അലഹബാദ്-ന്യൂഡൽഹി

Read More: How to Crack Kerala PSC Exams

 1. തീപിടുത്തവും സ്ഫോടനവും ഉണ്ടായ ഇന്ത്യയിലെ അന്തർവാഹിനി കപ്പൽ :

(A) ഐ.എൻ.എസ്, കുകി                                                   (B) ഐ.എൻ. വിക്രാന്ത്

(C) ഐ.എൻ.എസ്. വിരാട്                                                 (D) ഐ.എൻ.എസ്. സിന്ധുരക്ഷക്

 

 1. ഇറാന്റെ ഇപ്പോഴത്തെ പ്രസിഡന്റ്:

(A) മഹമൂദ് അഹമ്മദിനെജാദ്                                        (B) ഹസൻ റൂഹാനി

(C) ആയത്തുള്ള അലി ഖമേനി                                      (D) ഗാസി അൽയാവർ

 

 1. ഇപ്പോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ

(A) കസ്തൂരിരംഗൻ                                                                 (B) ബിമൽ ജലാൻ

(C) രഘുറാം രാജൻ                                                               (D) സി.ഡി. ദേശ്മുഖ്

 

 1. അത്ലറ്റിക്സിൽ ഈ വർഷത്തെ ദ്രോണാചാര്യ അവാർഡ് ലഭിച്ചത്

(A) മഹാവീർസിംഗ്                                                              (B) നരീന്ദർസിംഗ്സെനി

(C) രാജ്സിംഗ്                                                                                 (D) കെ. പി. തോമസ്സ്

 

 1. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് :

(A) ആലപ്പുഴ                                                                                 (B) പാലക്കാട്

(C) ഇടുക്കി                                                                                     (D) കോട്ടയം

 

 1. ബംഗ്ലാദേശിന്റെ ദേശീയഗാനമായ അമർസൊനാർബംഗ്ലരചിച്ചതാര്?

(A) ദീനബന്ധുമിത്ര                                                                    (B) ബങ്കിംചന്ദ്രചാറ്റർജി

(C) രവീന്ദ്രനാഥ ടാഗോർ                                                          (D) മുഹമ്മദ് ഇഖ്ബാൽ

 

 1. 1947 ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനെതിരായിരുന്നു?

(A) അടിമത്ത                                                                                  (B) അയിത്തം

(C) ജന്മിത്വം                                                                                     (D) പുതിയ നികുതി വ്യവസ്ഥ

 

 1. തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീപത്മനാഭനു സമർപ്പിച്ച ഭരണാധികാരി :

(A) കാർത്തിക തിരുനാൾ രാമവർമ്മ

(B) ശ്രീമൂലം തിരുനാൾ

(C) രാമവർമ്മ വിശാഖം തിരുനാൾ

(D) മാർത്താണ്ഡവർമ്മ

 

 1. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം :

(A) 1930                                                                                                (B) 1936

(C) 1921                                                                                                (D) 1942

 

 1. കേരളത്തിലെ പ്രഥമമന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി :

(A) പി.കെ. ചാത്തൻ മാസ്റ്റർ                                               (B) ടി.എ. മജീദ്

(C) ജോസഫ് മുണ്ടശ്ശേരി                                                      (D) ടി.വി. തോമസ്സ്

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

25 Important Previous Year Q & A | Village Field Assistant Study Material [10 November 2021]_40.1

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q1. ഉത്തരം : (B) മംഗൾയാൻ  

പരിഹാരം  :  2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി ഇത് മംഗൾയാൻ  അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.

Q2. ഉത്തരം : (D) എലീന കാറ്റൺ

പരിഹാരം : മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു. ഒരു ന്യൂസിലാൻഡ് എഴുത്തുകാരിയാണ് ഇല്യാനോർ കാറ്റൻ (ജനനം : 1985). 2013 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്. കാനഡയിൽ ജനിച്ച് ന്യൂസിലൻഡിൽ ജീവിക്കുന്നു. മനാക്കു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സർഗാത്മക രചനാ വിഭാഗം അദ്ധ്യാപികയാണ്. 2008 ൽ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് അവരുടെ ആദ്യ നോവൽ. ഇത് 12 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Q3. ഉത്തരം : (B) ഗാഡ്ഗിൽ കമ്മറ്റി

പരിഹാരം  : ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം – പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ – WGEEP). ജൈവ വൈവിദ്ധ്യ – പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്

Q4 ഉത്തരം : (B) വെസ്റ്റ് ഇൻഡീസ്

പരിഹാരം :  2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ്, സെഞ്ച്വറികൾ, അർദ്ധ സെഞ്ച്വറികൾ, കളിച്ച മത്സരങ്ങൾ എന്നീ റെക്കോർഡുകളെല്ലാം വിരമിക്കുമ്പോൾ സച്ചിന്റെ പേരിലാണ്. 2012 മാർച്ച് 18-ന് മിർപൂരിൽ പാകിസ്താനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്.2013 മേയ് 27-ാം തിയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

2013 നവംബർ 14 മുതൽ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്കാരം നൽകി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

Q5. ഉത്തരം : (C) ആലീസ്മൺ’  

പരിഹാരം :  ഒരു കനേഡിയൻ ചെറുകഥാകൃത്താണ്‌ ആലിസ് ആൻ മൺറോ (ജനനം : ജൂലൈ 10, 1931) . 2013 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും. 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയിട്ടുണ്ട്. ആലിസ് മൺറോയുടെ പ്രധാന രചനകൾ എല്ലാം തന്നെ നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും, മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരിയ്ക്കുന്ന കഥകളായി ആണ് ആവിഷ്കരിക്കപ്പെട്ടത്.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q6. ഉത്തരം : (C) ഫൈലിൻ

പരിഹാരം :  ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തായ്ലൻഡ്, മ്യാന്മർ എന്നിവിടങ്ങളിലടിച്ച ഒരു ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റാണ് ഫൈലിൻ ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് രൂപപ്പെട്ട ചുഴലിക്കാറ്റിന് ഒക്ടോബർ 9നു ഫൈലിൻ എന്നു പേരിട്ടു.

Q7. ഉത്തരം : (D) ഡോ. എ.എസ്. വല്യത്താൻ

പരിഹാരം :  ഒരു ഇന്ത്യൻ കാർഡിയാക് സർജനാണ് മാർത്തണ്ട വർമ്മ ശങ്കരൻ വലിയത്താൻ അഥവാ എം. എസ്. വലിയത്താൻ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. ഇന്ത്യയിലെ ആരോഗ്യ സാങ്കേതികവിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005 ൽ പത്മവിഭൂഷൻ അവാർഡ് ലഭിച്ചു. 1999 ൽ ഫ്രഞ്ച് സർക്കാർ നൽകിയ ബഹുമതിയായ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സിൽ അദ്ദേഹത്തെ ഷെവലിയറാക്കി. അന്താരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സംഭാവനകൾക്ക് 2009 ൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ഡോ. സാമുവൽ പി. ആസ്പർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു.

Q8 ഉത്തരം : (B) ബർമ്മ

പരിഹാരം :  തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ . ബ്രിട്ടീഷ് കോളനിയായിരുന്ന “യൂണിയൻ ഓഫ് ബർമ്മ”യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് “സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ” എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും “യൂണിയൻ ഓഫ് ബർമ്മ” എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് “യൂണിയൻ ഓഫ് മ്യാന്മാർ” എന്ന് നാമകരണം ചെയ്തു.

Q9. ഉത്തരം : (B) ഇന്ദിരാമ്മ അന്ന യോജന

പരിഹാരം :  ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി പണം ലാഭിക്കുന്നതിനും പ്രതിപക്ഷത്തിന് എന്തെങ്കിലും ക്രെഡിറ്റ് അവകാശപ്പെടാതിരിക്കുന്നതിനുമായി ഇന്ദിരാഗാന്ധിയുടെ പേരിൽ പൊതുവിതരണ സമ്പ്രദായം (PDS) ‘ഇന്ദിരാമ്മ അന്ന യോജന’ എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കം നടന്നു. പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭായോഗം നിർദിഷ്ട പേരിന്മേൽ അന്തിമ തീരുമാനം എടുക്കും. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായതിന് ശേഷം ടാർഗെറ്റുചെയ്‌ത പൊതുവിതരണ സമ്പ്രദായത്തെ (TDPS) ഇന്ദിരാമ്മ അന്ന യോജന എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നിർദ്ദേശത്തിന് ഭക്ഷ്യ മന്ത്രാലയം അന്തിമരൂപം നൽകുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേര് മാറ്റില്ല. ഗ്രാമവികസന മന്ത്രി ജയറാം രമേശുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് TDPS ന് പുതിയ പേര് നിശ്ചയിച്ചതെന്ന് ഭക്ഷ്യമന്ത്രി കെവി തോമസ് പറഞ്ഞു. ലോഗോയുള്ള അഞ്ച് കിലോ പാക്കേജുകളായി TDPS വഴി ധാന്യം വിതരണം ചെയ്യാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Q10. ഉത്തരം : (D) മേഗൻ യങ്

പരിഹാരം :  ഫിലിപ്പിനോ-അമേരിക്കൻ നടിയും മോഡലും ടെലിവിഷൻ അവതാരകയും സൗന്ദര്യ റാണിയുമാണ് മേഗൻ ലിൻ ടാൽഡെ യംഗ്-ഡേസ് (ജനനം ഫെബ്രുവരി 27, 1990) മിസ് വേൾഡ് ഫിലിപ്പീൻസ് 2013 കിരീടം നേടുകയും പിന്നീട് മിസ് വേൾഡ് 2013 ആയി കിരീടം നേടുകയും ചെയ്തു. ലോകസുന്ദരി പട്ടം നേടുന്ന ആദ്യത്തെ ഫിലിപ്പീൻകാരിയാണ് അവർ. സ്റ്റാർസ്ട്രക്ക് എന്ന റിയാലിറ്റി ടെലിവിഷൻ ഷോയുടെ മത്സരാർത്ഥിയായി തുടങ്ങിയ യംഗ് പിന്നീട് ABS-CBN-ന്റെ സ്റ്റാർ മാജിക് ടാലന്റ് മാനേജ്‌മെന്റിൽ അംഗമായി, എന്നാൽ പിന്നീട് GMA നെറ്റ്‌വർക്കിന് കീഴിൽ ഒരു എക്സ്ക്ലൂസീവ് ആർട്ടിസ്റ്റായി മടങ്ങി.  ഇന്തോനേഷ്യയിലെ ബാലിയിൽ വെച്ച് 2013 ലെ ലോകസുന്ദരിയായി യംഗ് കിരീടമണിഞ്ഞു, 1951-ൽ ലോകസുന്ദരി പട്ടം നേടുന്ന ആദ്യത്തെ ഫിലിപ്പൈനയായി മാറി. പ്രിലിമിനറി സമയത്ത്, അവർ “ടോപ്പ് മോഡൽ” മത്സരത്തിൽ വിജയിച്ചു, “പീപ്പിൾസ് ചാമ്പ്യനിൽ” രണ്ടാം സ്ഥാനത്തെത്തി, “മൾട്ടിമീഡിയ ചലഞ്ചിൽ” നാലാമതും “ബീച്ച് ബ്യൂട്ടി” മത്സരത്തിൽ അഞ്ചാം സ്ഥാനവും നേടി.

Q11. ഉത്തരം : (C) പെരുമ്പടവം ശ്രീധരൻ                   

പരിഹാരം :   മലയാളത്തിലെ ഒരു നോവലിസ്റ്റും,ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ്‌ പെരുമ്പടവം ശ്രീധരൻ.1975-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ 1993-ൽ പുറത്തുവന്ന ഒരു സങ്കീർത്തനം പോലെ എന്ന നോവലാണ് മലയാളസാഹിത്യ രംഗത്ത് അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ഈ നോവലിന് അമ്പതു പതിപ്പുകൾ ആയി.

പുരസ്കാരങ്ങൾ :

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1975) – അഷ്ടപദി, വയലാർ പുരസ്കാരം (1996) – ഒരു സങ്കീർത്തനം പോലെ, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം – ഒരു സങ്കീർത്തനം പോലെ, കേരളാ കൾച്ചറൽ സെന്റർ പുരസ്കാരം – ഒരു സങ്കീർത്തനം പോലെ, മഹാകവി ജി. സ്മാരക പുരസ്കാരം- ഒരു സങ്കീർത്തനം പോലെ, അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം – ഒരു സങ്കീർത്തനം പോലെ, ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം – ഒരു സങ്കീർത്തനം പോലെ, കാവ്യമണ്ഡലം പുരസ്കാരം – ഒരു സങ്കീർത്തനം പോലെ, അബുദാബി ശക്തി പുരസ്കാരം- ഒരു സങ്കീർത്തനം പോലെ, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച തിരക്കഥ- സൂര്യദാഹം(1980), ഫിലിം ക്രിട്ടിക്സ് പുരസ്കാരം, ഫിലിംഫെയർ പുരസ്കാരം, കേരളസംസ്ഥാന ബാലസാഹിത്യ പുരസ്കാരം – നിലാവിന്റെ ഭംഗി (കുട്ടികൾക്കുള്ള നോവൽ), മലയാറ്റൂർ പുരസ്കാരം – നാരായണം, വള്ളത്തോൾ പുരസ്കാരം – 2013

Q12. ഉത്തരം : (B) സോഡിയം കാർബണേറ്റ്.

പരിഹാരം :   സോഡിയം കാർബണേറ്റ്.(അലക്ക് കാരം,വാഷിങ് സോഡ,സോഡ ആഷ്):‌-കാർബോണിക് ആസിഡിന്റെ സോഡിയം ലവണം.രാസ സൂത്രം Na2CO3. ജലത്തിൽ നന്നായി ലയിക്കുന്നു. പ്രകൃതിയിൽ പരൽ രൂപത്തിലുള്ള ഹെപ്റ്റാ ഹൈഡ്രേറ്റായി കാണപ്പെടുന്നു.ശുദ്ധമായ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൗഡറാണ്. കടുത്ത ക്ഷാരരുചിയുണ്ട്. ലായിനി ക്ഷാര സ്വഭാവമുള്ളതാണ്. ഗാഢജലത്തെ മൃദുവാക്കാൻ സാധാരണയായി ഉപയോഗിക്കുന്നു. വസ്ത്രങ്ങൾ കഴുകുന്നത് പോലെയുള്ള ഗാർഹിക ആവശ്യങ്ങൾക്ക് സോഡിയം കാർബണേറ്റ് (അല്ലെങ്കിൽ വാഷിംഗ് സോഡ) ഒരു ശുദ്ധീകരണ ഏജന്റായി ഉപയോഗിക്കുന്നു. സോഡിയം കാർബണേറ്റ് പല ഉണങ്ങിയ സോപ്പ് പൊടികളുടെയും ഒരു ഘടകമാണ്. ജലത്തിന്റെ താൽക്കാലികവും സ്ഥിരവുമായ കാഠിന്യം ഇല്ലാതാക്കാൻ ഇത് ഉപയോഗിക്കുന്നു.

Q13. ഉത്തരം : (A) നിക്ക്‌വലെന്‍ഡ

പരിഹാരം :   സാഹസികപ്രകടനങ്ങൾക്ക് പ്രസിദ്ധനായ അമേരിക്കൻ സാഹസികനാണ് നിക്കോളാസ് വാലൻഡ . അതിസാഹസിക പ്രകടനങ്ങൾക്ക് പേരുകേട്ട വാലൻഡ കുടുംബത്തിലാണ് നിക്കിന്റെ ജനനം. നിക് എന്ന ചുരുക്കപ്പേരിലും വാലൻഡ അറിയപ്പെടുന്നുണ്ട്.(ജ: ജനു: 24, 1979 സാറസോട്ട-ഫ്ലോറിഡ). 2012 ജൂൺ 15 നു നയാഗ്ര വെള്ളച്ചാട്ടത്തിനു കുറുകെയും, ഗ്രാൻഡ് കാന്യനു മുകളിലൂടെയും ബന്ധിച്ച ഉരുക്കു ചരടിലൂടെ നിക് വാലൻഡ കടക്കുകയുണ്ടായി. 2014 നവംബർ 2 നു ചിക്കാഗോയിലെ 150 മീറ്റർ (600 അടി)ഉയരമുള്ള കെട്ടിടങ്ങൾക്കു കുറുകെ 15 ഡിഗ്രി ചെരിവിൽ സുരക്ഷാവലയുടെ സഹായമില്ലാതെ കണ്ണുകൾ മൂടിക്കെട്ടി വാലൻഡ അതിസാഹസിക പ്രകടനം ആവർത്തിയ്ക്കുകയുണ്ടായി. 2013 ജൂൺ 23-ന് ഗ്രാൻഡ് കാന്യോണിന് കുറുകെ ഹൈ-വയർ വോക്ക് ചെയ്യുന്ന ആദ്യത്തെ വ്യക്തിയായി അദ്ദേഹം മാറി. ഈ നേട്ടം ഡിസ്കവറിയിൽ തത്സമയം സംപ്രേക്ഷണം ചെയ്തു, നെറ്റ്‌വർക്കിന്റെ റേറ്റിംഗ് റെക്കോർഡുകൾ തകർത്തു.

Q14. ഉത്തരം : (B) ഉത്തരാഖണ്ഡ്

പരിഹാരം :   സമീപകാല ഇന്ത്യ കണ്ട ഏറ്റവുംവലിയ പ്രളയക്കെടുതിയില്‍ ഉത്തരാഖണ്ഡില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാവാമെന്ന് ഔദ്യോഗികവൃത്തങ്ങള്‍. കേദാര്‍നാഥ്-ബദരീനാഥ് തീര്‍ഥാടകര്‍ താമസിച്ചിരുന്ന 90 ധര്‍മശാലകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായാണ് സംസ്ഥാന ദുരിതാശ്വാസ നിയന്ത്രണകേന്ദ്രം കേന്ദ്ര ആഭ്യന്തരവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ട്. ഇവയില്‍ ആയിരത്തോളം പേരുണ്ടായിരുന്നു. എന്നാല്‍, 150 പേര്‍ മരിച്ചെന്നാണ് ഔദ്യോഗികവെളിപ്പെടുത്തല്‍. ഏഴായിരത്തോളം പേരെ കാണാനില്ലെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.  ബദരീനാഥില്‍ 15,000 പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. രക്ഷപ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ പലയിടങ്ങളിലായി 40 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ബദരീനാഥിലും കേദാര്‍നാഥിലുമായി നാനൂറോളം നേപ്പാളികളെയും ഉത്തരകാശിയില്‍ ട്രക്കിങ്ങിനു പോയ ഒട്ടേറെ വിദേശികളെയും കാണാതായി. 43 വര്‍ഷത്തിനിടയിലെ ഏറ്റവുംവലിയ ദുരന്തത്തെ ‘ഹിമാലയന്‍ സുനാമി’ എന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ വിശേഷിപ്പിച്ചത്.

Q15. ഉത്തരം : (C) ബനിഹാൾ-ഖുസിഗുഡ്             

പരിഹാരം :   പിർ പഞ്ചൽ റെയിൽവേ തുരങ്കം അല്ലെങ്കിൽ ഖാസിഗുണ്ട് റെയിൽവേ തുരങ്കം 11.215 കിലോമീറ്റർ (6.969 മൈൽ) നീളമുള്ള റെയിൽവേ തുരങ്കമാണ്, ഇന്ത്യയിലെ ജമ്മു കശ്മീരിലെ മധ്യ ഹിമാലയത്തിലെ പിർ പഞ്ചൽ ശ്രേണിയിൽ ഖാസിഗുണ്ട് പട്ടണത്തിന് തെക്ക് സ്ഥിതിചെയ്യുന്നു. ജമ്മു-ബാരാമുള്ള പാതയുടെ ഭാഗമാണിത്. റെയിൽവേ തുരങ്കത്തിന്റെ വടക്കൻ പോർട്ടൽ 33.5617942°N 75.1988626°E ഉം അതിന്റെ തെക്ക് പോർട്ടൽ 33.463203°N 75.193992°E ഉം ആണ്. റെയിൽവേ തുരങ്കത്തിന്റെ ശരാശരി ഉയരം 1,760 മീറ്റർ (5,770 അടി) അല്ലെങ്കിൽ 440 മീറ്റർ (1,440 അടി) നിലവിലുള്ള റോഡ് തുരങ്കമായ ജവഹർ ടണലിന് താഴെയാണ്, ഇത് ഏകദേശം 2,194 മീറ്റർ (7,198 അടി) ഉയരത്തിലാണ്. തുരങ്കത്തിന് 8.40 മീറ്റർ (27.6 അടി) വീതിയും 7.39 മീറ്റർ (24.2 അടി) ഉയരവുമുണ്ട്. റെയിൽവേ ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്കും അടിയന്തര സഹായത്തിനുമായി തുരങ്കത്തിന്റെ നീളത്തിൽ മൂന്ന് മീറ്റർ വീതിയുള്ള (9.8 അടി) റോഡ് ഉണ്ട്. ട്രെയിൻ തുരങ്കം കടക്കാൻ ഏകദേശം 9 മിനിറ്റും 30 സെക്കൻഡും എടുക്കും.

25 Important Previous Year Q & A | Village Field Assistant Study Material [10 November 2021]_50.1
Kerala High Court Assistant Complete Preparation Kit

Q16. ഉത്തരം : (D) ഐ.എൻ.എസ്. സിന്ധുരക്ഷക് 

പരിഹാരം :   ഭാരതീയ നാവികസേനയുടെ അന്തർവാഹിനിയായിരുന്നു ഐ.എൻ.എസ്. സിന്ധുരക്ഷക്. ഡീസൽ ഇലക്ട്രിക് മുങ്ങിക്കപ്പലാണിത്. നാവികസേനയുടെ പത്ത് സിന്ധുഘോഷ് ക്ലാസ് അന്തർവാഹിനികളിൽ ഒന്നായ ഇവ കിലോ ക്ലാസ് അന്തർവാഹിനികളെന്നാണ് അറിയപ്പെടുന്നത്. 1997ൽ റഷ്യയിൽ നിന്നും വാങ്ങിയ ഐഎൻഎസ് സിന്ധുരക്ഷക് രാജ്യസുരക്ഷയിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2013 ആഗസ്റ്റിൽ മുംബൈ നാവികസേന ഡോക്‌യാർഡിൽ വെച്ചുണ്ടായ തീപ്പിടുത്തത്തിൽ കത്തി നശിച്ചു.ഭാരതീയ നാവികസേനാചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

2010 ൽ വിശാഖപട്ടണത്ത് വെച്ചുണ്ടായ അപകടത്തിൽ സിന്ദുരക്ഷകിന് തീപിടിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. 450 കോടി രൂപ ചിലവിട്ട് റഷ്യയിൽ കൊണ്ടു പോയി നവീകരണം നടത്തി, വീണ്ടും പ്രവർത്തനക്ഷമമാക്കി. ആറ് മാസം തികഞ്ഞപ്പോഴേക്കും 2013 ആഗസ്റ്റിൽ വീണ്ടും അപകടത്തിൽപെട്ടു. അന്തർവാഹിനി പകുതിയോളം കത്തിനശിച്ചു. നാല് മലയാളികളടക്കം 18 നാവികരെ കാണാതായി. അപകടത്തിൽ മുങ്ങിപ്പോയ സിന്ധുരക്ഷകിനെ 2014 ജൂൺ 6-ന് ഉയർത്തി ഏടുത്തു.

Q17. ഉത്തരം : (B) ബിമൽ ജലാൻ

പരിഹാരം :   ഇസ്ലാമിക്‌ റിപബ്ലിക്ക്‌ ഓഫ്‌ ഇറാന്റെ ഏഴാമത്തെയും നിലവിലേയും പ്രസിഡന്റാണ് ഹസ്സൻ റൂഹാനി (ജനനം :12 നവംബർ 1948). 2013 ജൂൺ 15-ന് പ്രസിഡൻറ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റൂഹാനി ആഗസ്ത് 3-ന് സ്ഥാനമേറ്റെടുത്തു. ആണവ ചർച്ചകളിൽ ഇറാന്റെ പ്രതിനിധിയായി പങ്കെടുത്തിട്ടുള്ള റൂഹാനി, ഡെപ്യൂട്ടി സ്പീക്കർ, പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിൽ പരമോന്നത നേതാവ് ഖമേനിയുടെ പ്രതിനിധി, പരമോന്നത നേതാവിനെ ഉപദേശിക്കുന്ന സ്ട്രാറ്റജിക് റിസേർച്ച് കൗൺസിലിന്റെ തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സയ്യിദ് ഇബ്രാഹിം റൈസൊൾ സദതി (പേർഷ്യൻ سید ابراهیم )ജനനം: ഡിസംബർ 14, 1960) അഥവാ ഇബ്രാഹിം റൈസി, ഇംഗ്ലീഷ്: Ebrahim Raisi. ഇപ്പോഴത്തെ ഇറാൻ പ്രസിഡൻ്റ് ആണ്. അദ്ദേഹം ഒരു യാഥാസ്ഥിതിക പ്രിൻസിപലിസ്റ്റ് രാഷ്ട്രീയക്കാരനും ജൂറിസ്റ്റുമാണ്. 2021 ഇറാൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ച് രാഷ്ട്രത്തലവനായി.

Q18. ഉത്തരം : (C) ബിമൽ ജലാൻ

പരിഹാരം :   പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജൻ (ജനനം :3 ഫെബ്രുവരി 1963) ഭാരതീയ റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു. അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായും ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇന്ത്യൻ ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2013 സെപ്റ്റംബർ 4നാണ് ഇദ്ദേഹം പദവിയിലെത്തിയത്.

1980 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌എ‌എസ്) തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ് (ജനനം: ഫെബ്രുവരി 26, 1957). നിലവിൽ റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ 25-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നേരത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗവും ജി 20 യിൽ ഇന്ത്യൻ പ്രതിനിധിയുമായിരുന്നു. ഐ‌എ‌എസ് ഉദ്യോഗസ്ഥനായി ഇന്ത്യൻ, തമിഴ്‌നാട് സർക്കാരുകൾക്കായി വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു.

Q19. ഉത്തരം : (D) കെ. പി. തോമസ്സ്

പരിഹാരം :   ദ്രോണാചാര്യ അവാർഡ് നേടുന്ന ആദ്യത്തെ കായികാധ്യാപകനാണ് കെ. പി. തോമസ്. ട്രാക്കിലെ കഠിനമായ ഒരു ടാസ്‌ക്മാസ്റ്ററാണ് അദ്ദേഹം, കഠിനമായ നിയമങ്ങൾ സ്ഥാപിക്കുകയും തന്റെ പരിശീലനാർത്ഥികൾ പ്രതിഷേധത്തിന്റെ കുലുക്കമില്ലാതെ അവ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു പരിശീലകനാണ് അദ്ദേഹം. ചില സമയങ്ങളിൽ, അദ്ദേഹത്തിന്റെ വീട്ടിൽ നൂറിലധികം കുട്ടികൾ ഉണ്ടായിരുന്നു, കാരണം അദ്ദേഹത്തിന്റെ പരിശീലനത്തിൽ പങ്കെടുത്തവരിൽ നല്ലൊരു വിഭാഗം അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു. ആജീവനാന്ത നേട്ടത്തിനുള്ള ഈ വർഷത്തെ ദ്രോണാചാര്യ അവാർഡ് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയിൽ നിന്ന് അദ്ദേഹം ഏറ്റുവാങ്ങി. ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ച ആദ്യത്തെ കായികാധ്യാപകനായ തോമസ്. ഒരു യഥാർത്ഥ ദ്രോണാചാര്യനായ തോമസും അദ്ദേഹത്തിന്റെ പരിശീലനാർത്ഥികളും തമ്മിൽ ഒരു പരമ്പരാഗത ഗുരു-ശിഷ്യ ബന്ധമുണ്ട്.

Q20. ഉത്തരം : (A) ആലപ്പുഴ   

പരിഹാരം :   കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി പരന്നു കിടക്കുന്ന, കായലുകൾക്കും വിശാലമായ നെൽവയലുകൾക്കും മറ്റ് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കും പേരുകേട്ട ഒരു പ്രദേശമാണ് കുട്ടനാട്. കാർഷികവൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. 500 ച.കി.മീ ഓളം പ്രദേശം സമുദ്രനിരപ്പിനേക്കാൾ താഴെയാണ് സ്ഥിതിചെയ്യുന്നത് എന്നത് ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. സമുദ്രനിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്രനിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷിചെയ്യുന്ന ലോകത്തിലെതന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് ഇവിടം. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ് കുട്ടനാട്. കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം കൃഷിയാണ്‌. നെല്ല് ഒരു പ്രധാന കാർഷികവിളയാണ്. കുട്ടനാട്ടിന് കേരളത്തിന്റെ നെല്ലറ എന്നും പേരുണ്ട്.

Q21. ഉത്തരം : (C) രവീന്ദ്രനാഥ ടാഗോർ                  

പരിഹാരം :   ബംഗ്ലാദേശിന്റെ ദേശീയഗാനമായ ‘അമർസൊനാർബംഗ്ല’ രചിച്ചത് രവീന്ദ്രനാഥ ടാഗോറാണ്. ഈ ഗാനം 1905-ലെ ‘ബംഗ ഭാംഗോ റോഡ്’ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് എഴുതിയതാണ്, 1905 ഓഗസ്റ്റ് 25-നാണ് ആദ്യമായി ആലപിച്ചത്. “ആമി കോതയ് പാബോ താരേ” എന്ന ബംഗ്ല ലോകഗീതിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ബംഗാൾ വിഭജനത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഇരുപത്തിരണ്ടിൽ കുറയാത്ത മറ്റ് ഗാനങ്ങൾക്കൊപ്പം ഈ ഗാനവും രചിക്കപ്പെട്ടു. ആ സമയം കവി കുടുംബത്തോടൊപ്പം ഗിരിഡിഹിലായിരുന്നു താമസം. അദ്ദേഹത്തിന്റെ അടുത്ത സഹകാരികൾ കൊൽക്കത്തയിൽ പാട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു, അവയെ സ്വദേശി ഗാനങ്ങൾ എന്നാണ് വിളിച്ചിരുന്നത്.1971-ൽ സ്വതന്ത്ര രാജ്യമായ ബംഗ്ലാദേശിന്റെ ദേശീയ ഗാനമായി പാട്ടിന്റെ ആദ്യ പത്ത് വരികൾ അംഗീകരിക്കപ്പെട്ടു.

Q22. ഉത്തരം : (B) അയിത്തം

പരിഹാരം :   1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാത ന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. തുറമുഖത്തൊഴിലാളിയായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി.കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ. ചുരുക്കത്തിൽ കീഴാള വർഗ്ഗങ്ങൾ മറ്റുമനുഷ്യരെപ്പോലെ തലയുയർത്തി പൊതുവഴിയിലൂടെ സഞ്ചരിക്കാൻ വേണ്ടിയുള്ള അവകാശത്തിനായാണ് പാലിയം സമരം നടന്നത്.

Q23. ഉത്തരം : (D) മാർത്താണ്ഡവർമ്മ

പരിഹാരം :   ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്. ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. കേരള ചരിത്രത്തിൽ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തേയും തിരുവിതാംകൂറിൽ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ്‌ അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ തെക്കും മദ്ധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേർത്ത്‌ ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാർത്താണ്ഡവർമ്മയാണ്. പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി തിരുവിതാംകൂർ രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്തം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്. ഡച്ച്കാർക്കെതിരെ നടന്ന കുളച്ചൽ യുദ്ധം മാർത്താണ്ഡവർമ്മയുടെ യുദ്ധ തന്ത്രജ്ഞത വെളിപ്പെടുത്തുന്നു. ശ്രീ പത്മനാഭന്റെ ഭക്തനായിരുന്ന അദ്ദേഹം അവസാനം രാജ്യം ഇഷ്ടദേവന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.

Q24. ഉത്തരം : (B) 1936

പരിഹാരം :   തിരുവതാംകൂറിലെ അവർണ്ണ, ദളിത് , ആദിവാസി ജനവിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബർ 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു. 1829-ൽ സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ നിലവിൽ‌വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.

Q25.ഉത്തരം : (C) ജോസഫ് മുണ്ടശ്ശേരി               

പരിഹാരം :   ജോസഫ് മുണ്ടശ്ശേരി അഥവാ മുണ്ടശ്ശേരി മാസ്റ്റർ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ വിവാദപരമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാൽക്കരിക്കുവാൻ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു. കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളിൽ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു. സർവകലാശാലാ അദ്ധ്യാപകരുടെ മാഗ്നാകാർട്ട എന്നറിയപ്പെട്ട ഈ ബിൽ അദ്ധ്യാപകർക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകൾ, തുടങ്ങിയവ വിഭാവനം ചെയ്തു. വിമോചന സമരത്തിനു കാരണമായ ഈ ബിൽ കേരളത്തിലെ പ്രധാന സർവ്വകലാശാലകളുടെ സ്ഥാപനത്തിനു വഴിതെളിച്ചു.

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

25 Important Previous Year Q & A | Village Field Assistant Study Material [10 November 2021]_60.1
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!