Categories: Daily QuizLatest Post

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, ജൂൺ 04  മുതൽ ജൂൺ 10

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

 

Q1. ലോകബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?

(a) പരാഗ് അഗർവാൾ

(b) ശാന്തനു നാരായൺ 

(c) അജയ് ഭാംഗ

(d) അരവിന്ദ് കൃഷ്ണ

 

Q2. 2023 ജൂണിൽ ഏതു സർവകലാശാലയിലെ ഗവേഷകരാണ് ടൈപ്പ് 2 പ്രേമേഹത്തിനെതിരെ നെല്ലരി ഫലപ്രദമാണെന്ന് കണ്ടെത്തിയത് ?

(a) എംജി യൂണിവേഴ്സിറ്റി 

(b) CUSAT

(c) കാലിക്കറ്റ് യൂണിവേഴ്സിറ്റി

(d) കേരള അഗ്രിക്കള്റ്റ്ൽ യൂണിവേഴ്സിറ്റി

 

Q3. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ലോക റെക്കോർഡ് നേടിയത് ആരാണ്?

(a) ഫൈത്  കിപ്യേഗോൺ 

(b) ട്രസ്യ്  ആൻ  ബാർനെസ് 

(c) അല്ലിസോൺ  ബെക്‌ഫോർഡ് 

(d) ശെരി-ആൻ  ബ്രൂക്ക്സ്

 

Q4. കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ KFON നിലവിൽ വരുന്നത്?

(a) ജൂൺ 3, 2023

(b) ജൂൺ 4, 2023

(c) ജൂൺ 5, 2023

(d) ജൂൺ 1, 2023

 

Q5. ലാത്വിയയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) അലക്സാണ്ടർ ലുകാഷെങ്കോ

(b) എമേഴ്‌സൺ മംഗഗ്വ

(c) കൈസ് പറഞ്ഞു

(d) എഡ്ഗാർ റിങ്കെവിക്‌സ്

 

Q6. ഭൂമിയ്ക്കടിയിലേക്ക് ഗവേഷണാർത്ഥം 32,808 അടി ആഴത്തിലുള്ള കുഴൽക്കിണർ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട രാജ്യം?

(a) ചൈന

(b) ഇന്ത്യ

(c) റഷ്യ

(d) ജർമനി

 

Q7. ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ടൂർണ്ണമെൻറ് വിജയികൾ?

(a) ഇന്ത്യ

(b) പാകിസ്ഥാൻ

(c) സിംഗപ്പൂർ

(d) ഓസ്ട്രേലിയ

 

Q8. ആ​ദ്യ​മായി ഒരു സാധാരണ പൗരനെ ബഹിരാ​കാ​ശ​ത്തെ​ത്തി​ച്ച രാജ്യം?

(a) UAE

(b) US

(c) ചൈന

(d) ഇന്ത്യ

 

Q9. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിനു മുൻപ് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി എത്ര ട്രെയിനുകൾ പുറത്തിറക്കും എന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്?

(a) 175

(b) 125

(c) 100

(d) 75

 

Q10. I.S.O സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കലക്ടറേറ്റായി മാറിയത്?

(a) കോട്ടയം 

(b) എറണാകുളം

(c) പത്തനംതിട്ട

(d) തിരുവനന്തപുരം

 

Q11. ഫുട്ബോളിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇബ്രഹിമോവിച്ച ഏത് രാജ്യക്കാരനാണ്?

(a) പോർച്ചുഗൽ 

(b) സ്വീഡൻ 

(c) ജർമ്മനി

(d) ഇറ്റലി

 

Q12. 2023-ലെ സ്പാനിഷ് ഗ്രാൻഡ് പ്രിക്സ് ജേതാവ് ആരായിരുന്നു?

(a) ലൂയിസ് ഹാമിൽട്ടൺ

(b) സെബാസ്റ്റ്യൻ വെറ്റൽ

(c) മാക്സ് വെസ്റ്റർപ്പാൻ

(d) സെർജിയോ പെരസ്

 

Q13. ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രസിഡന്റായി ആരാണ് തിരഞ്ഞടുക്കുപ്പെട്ടത്?

(a) ഡെന്നിസ് ഫ്രാൻസിസ്

(b) ഡോഗ്ലാസ് സ്റ്റുവർട്ട്

(c) റാഫേൽ ഗ്രോസി

(d) പിയർ നാൻടേം

 

Q14. ഏത് കമ്പനിയാണ്ഗുജറാത്തിൽ ൧൩൦ ബില്യൺ രൂപയുടെ ഇലക്ട്രിക്ക് വാഹന ബാറ്ററി പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്?

(a) ടാറ്റാ

(b) മാരുതി സുസുക്കി 

(c) മഹിന്ദ്ര

(d) ഹീറോ മോട്ടോ കോർപ്പ്

 

Q15. ലോക കാലാവസ്ഥ സംഘടയുടെ (WMO) പ്രെസിഡന്റായി നിയമിതനായത് ആരാണ്?

(a) സുനിൽ ഭാരതി

(b) അബ്ദുള്ള അൽ മാൻഡോസ്

(c) റസൽ അൽ മുബാറക് 

(d) ഹിമാഷു പത്തക്ക

 

Q16. റഷ്യ- ഉക്രെയിൻ യുദ്ധത്തെ തുടർന്ന് തകർക്കപ്പെട്ട ഉക്രെയിനിലെ ഡാം?

(a) വിവ കോവോക

(b) നിയ നിമോവ

(c) നോവ കഖോവ്ക

(d) റോവ കോവവക

 

Q17. കേരളത്തിൽനിന്നു ആദ്യമായി അശോകചക്ര ഏറ്റുവാങ്ങിയ സൈനികൻ അന്തരിച്ചു .ആരാണ് അദ്ദേഹം?

(a) ഫ്രാങ്ക് എഡ്മിൻ

(b) ജോർജ് ഡിക്രൂസ്

(c) ആൽബി ഡിക്രൂസ്

(d) എബി ഫ്രാൻസിസ്

 

Q18. ഇന്റർനെറ്റ് മൗലികാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം?

(a) ഗോവ

(b) മഹാരാഷ്ട്ര

(c) കേരളം

(d) തമിഴ്നാട്

 

Q19. 2023 ജൂണിൽ  രൂപപ്പെട്ട   ബിപർജോയ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?

(a) മ്യാൻമാർ

(b) ഒമാൻ

(c) പാകിസ്ഥാൻ

(d) ബംഗ്ലാദേശ്

 

Q20. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി 2023 ൽ ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതി?

(a) ബീറ്റ് പ്ലാസ്റ്റിക്

(b) ബേൺ പ്ലാസ്റ്റിക്

(c) അവോയ്ഡ് പ്ലാസ്റ്റിക്

(d) നോ പ്ലാസ്റ്റിക്

 

Q21. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

(a) തമിഴ്നാട്

(b) കേരളം

(c) കർണാടക

(d) തെലങ്കാന

 

Q22. ഡച്ച് നൊബേൽ സമ്മാനം ‘സ്പിനോസ പ്രൈസ്’ ലഭിച്ച ഇന്ത്യൻ വംശജ?

(a) പ്രദ്ന്യ ശർമ്മ

(b) അരുൺ റോയ്

(c) ട്വിങ്കിൾ കാലിയ

(d) ജോയീത ഗുപ്ത

 

Q23. ഏത് ബാങ്കാണ് അടുത്തിടെ ബെംഗളൂരുവിൽ പ്രൊജക്റ്റ് കുബേർ ആരംഭിച്ചത്?

(a) പഞ്ചാബ് നാഷണൽ ബാങ്ക്

(b) സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ഓഫ് ഇന്ത്യ

(c) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

(d) കാനറ ബാങ്ക്

 

Q24.  2023 ജൂണിൽ കേരള എക്സൈസ് കമ്മീഷണറായി നിയമിതനായത്?

(a) ഷെയ്ക് ദർവേഷ് സാഹിബ്

(b) മഹിപാൽ യാദവ്

(c) പീലിപ്പോസ് തോമസ്

(d) അവതാർ സിംഗ് സന്ധു

 

Q25. ATMകളിൽ നിന്ന് UPI QR അടിസ്ഥാനമാക്കിയുള്ള പണം ലാഭത്തിൽ അവതരിപ്പിച്ച ആദ്യ ബാങ്ക്?

(a) SBI

(b) HDFC

(c) ബാങ്ക് ഓഫ് ബറോഡ

(d) കാനറ ബാങ്ക്

Monthly Current Affairs PDF in Malayalam May 2023

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. ശാന്തനു നാരായൺ 

  • 1944 ജൂലൈ 7 നാണ് ലോക ബാങ്ക് രൂപീകൃതമായത്.
  • ലോക ബാങ്കിന്റെ ആസ്ഥാനം വാഷിംഗ്ടൺ DCയിലാണ്.
  • 189 അംഗരാജ്യങ്ങളുണ്ട്.

S2. Ans. (c)

Sol. കാലിക്കറ്റ് യൂണിവേഴ്സിറ്റി 

  • കാലിക്കറ്റ് യൂണിവേഴ്സിറ്റി സർവകലാശാലയിലെ ഗവേഷകരാണ് ടൈപ്പ് 2 പ്രേമേഹത്തിനെതിരെ നെല്ലരി ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

S3. Ans. (a)

Sol. ഫൈത്  കിപ്യേഗോൺ 

  • വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ലോക റെക്കോർഡ് നേടിയത് – ഫൈത്  കിപ്യേഗോൺ.

S4. Ans. (c)

Sol. ജൂൺ 5, 2023

  • KFON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
  • KFON MD ഡോ. സന്തോഷ് ബാബു ആണ്
  • ഈ പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് മറ്റുള്ളവർക് മിതമായ നിരക്കിലും..
  • ഇതോടൊപ്പം സ്കൂൾ, ആശുപത്രി, ഓഫീസുകൾ, 3000  തോളം വരുന്ന സർക്കാർ സ്ഥാപനങ്ങളിലും KFON വഴി ഇന്റർനെറ്റ് എത്തും.

S5. Ans.  (d)

Sol. എഡ്ഗാർ റിങ്കെവിക്‌സ്

  • ലാത്വിയയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എഡ്ഗാർ റിങ്കെവിക്‌സ്.

S6. Ans. (a)

Sol. ചൈന

  • ചൈനയിലെ എണ്ണ സമ്പുഷ്ട മേഖലയായ ഷിൻജിയാംഗിലെ താരിം നദീതട പ്രദേശത്താണ്  ഇതിന്റെ ഡ്രില്ലിംഗ് ആരംഭിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
  • ഭൂമിയ്ക്കടിയിൽ 145 ദശലക്ഷം പഴക്കമുള പാറകളാൽ നിറഞ്ഞ ഭൂവൽക്കം ലക്ഷ്യമാക്കിയാണ് ഡ്രില്ലിംഗ്.
  • ധാതുക്കൾ, ഊർജ വിഭവങ്ങൾ എന്നിവ തിരിച്ചറിയാനും ഭൂകമ്പം, അഗ്നിപർവത സ്ഫോടനം തുടങ്ങിയ പ്രകൃതി ദുരന്ത സാദ്ധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

S7. Ans. (a)

Sol. ഇന്ത്യ

  • ഒമാനിൽ നടന്ന ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ടൂർണമെന്റിന്റെ ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്ത് ഇന്ത്യ കിരീടം ചൂടി.ഇത് നാലാം തവണയാണ് ഇന്ത്യ ജൂനിയർ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.
  • ഇതോടെ ഏറ്റവും കൂടുതൽ തവണ ജൂനിയർ ഏഷ്യാകപ്പ് നേടുന്ന രാജ്യമെന്ന റെക്കാഡും ഇന്ത്യൻ ടീം സ്വന്തമാക്കി. മൂന്ന് തവണ കിരീടം നേടിയിരുന്ന പാകിസ്ഥാന്റെ റെക്കാഡാണ് ഇന്ത്യ തകർത്തത്. 2004, 2008,2015 വർഷങ്ങളിലാണ് ഇന്ത്യ ഇതിനുമുമ്പ് കിരീടം നേടിയിരുന്നത്.

S8. Ans. (c)

Sol. ചൈന

  • ആ​ദ്യ​ത്തെ സി​വി​ലി​യ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളെ ചൈ​ന​യു​ടെ ഷെ​ൻ​ഷൗ-16 പേ​ട​കം ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു.
  • വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ജി​യു​ക്വാ​ൻ സാ​റ്റ​ലൈ​റ്റ് ലോ​ഞ്ച് സെ​ന്റ​റി​ൽ​നി​ന്നുമാണ് ​ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പേ​ട​ക​വും വ​ഹി​ച്ചു​ള്ള ലോ​ങ് മാ​ർ​ച്ച്-2​എ​ഫ് റോ​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്നത്.

S9. Ans. (d)

Sol. 75

  • രാജ്യത്തെ  ആദ്യ തദ്ദേശീയ സെമി-ഹൈ – സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് എല്ലാ  സ്ഥാനങ്ങൾക്കും അനുവദിക്കാൻ നടപടികളുമായി കേന്ദ്രം. പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിനകം എല്ലാ സംസ്ഥാനങ്ങളിലും കൂടി 75 വണ്ടികൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചു.നിലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇവ  നിർമിക്കുന്നത്.റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറി, ലത്തൂരിലെ മറാത്ത് വാഡ റെയിൽക്കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ ഉൽപാദന പ്രവർത്തനങ്ങൾ ആരംഭിക്കും. രാജ്യത്ത് 18 വന്ദേ ഭാരത് എക്സ്പ്രസ്സുകളാണ് സർവീസ് നടത്തുന്നത്.

S10. Ans. (a)

Sol. കോട്ടയം 

  • കേരളത്തിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം.പൊതുജനങ്ങൾക്ക് മികവാർന്ന തും ഗുണനിലവാരവുമുള്ള സേവനങ്ങൾ സമ യബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചത്.കൂടാതെ റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയബന്ധിതമായ തീർപ്പാക്കൽ, ജീവനക്കാരു ടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശി പ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരി ശീലനങ്ങൾ തുടങ്ങി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.

S11. Ans. (b)

Sol. സ്വീഡൻ 

  • ഇബ്രാഹിമോവിച്ച് സ്വീഡനിൽ നിന്ന് ഫുട്ബോളിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.

S12. Ans. (c)

Sol. മാക്സ് വെസ്റ്റർപ്പാൻ

  • 2023ലെ സ്പാനിഷ് ഗ്രാൻഡ് പ്രിയിലെ ജേതാവായിരുന്നു മാക്സ് വെസ്റ്റർപ്പാൻ.

S13. Ans. (a)

Sol. ഡെന്നിസ് ഫ്രാൻസിസ്

  • ഡെന്നിസ് ഫ്രാൻസിസ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

S14. Ans. (a)

Sol. ടാറ്റ 

  • ഗുജറാത്തിൽ 130 ബില്യൺ രൂപയുടെ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കാൻ ടാറ്റ പദ്ധതിയിടുന്നു

S15. Ans. (b)

Sol. അബ്ദുള്ള അൽ മാൻഡോസ്

  • വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ (WMO) പ്രസിഡന്റായി അബ്ദുള്ള അൽ മൻഡോസിനെ നിയമിച്ചു.

S16. Ans. (c)

Sol. നോവ കഖോവ്ക

  • 30 മീറ്റര്‍ ഉയരവും 3.2 കിലോമീറ്റര്‍ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്കു കുറുകെ 1956ലാണ് നിര്‍മിച്ചത്. ക്രിമിയയിലെ വിവിധയിടങ്ങളിലേക്കുള്ള ജലവിതരണം നടക്കുന്നതും ഈ അണക്കെട്ടില്‍ നിന്നാണ്.
  • ഇവിടെ നിന്നുള്ള വെള്ളമാണു യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യയിൽ റിയാക്ടർ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.

S17. Ans. (c)

Sol. ആൽബി ഡിക്രൂസ്

  • അസം റൈഫിൾസിൽ കമ്യൂണിക്കേഷൻ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട, നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസമിന്റെ അതിർത്തി കാക്കുന്ന മേഖലയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് ആൽബി നാഗ കലാപകാരികളുമായുള്ള പോരാട്ടത്തിൽ പങ്കെടുത്തത്. 1962 ഏപ്രിൽ 30-ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദാണ് ലാൻസ് നായിക് ആയിരുന്ന ആൽബിക്ക് അശോകചക്ര സമ്മാനിച്ചത്.

S18. Ans. (c)

Sol. കേരളം

  • കെ ഫോണിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയാണ്.
  • *K. FON-കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2023 ജൂൺ 5

S19. Ans. (d)

Sol. ബംഗ്ലാദേശ്

  • അറബിക്കടലില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യുന മര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ബിപോര്‍ജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു.

S20. Ans. (a)

Sol. ബീറ്റ് പ്ലാസ്റ്റിക്

  • സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ‘ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍’ എന്ന കാഴ്ചപ്പാടില്‍ കോവളം ബീച്ചില്‍ സംഘടിപ്പിച്ച പരിപാടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
  • ‘പ്ലാസ്റ്റിക്ക് വര്‍ജ്ജിക്കാം സുന്ദര കേരളത്തിന്‍റെ കാവലാളാകാം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന പരിപാടി ഉത്തരവാദിത്ത ടൂറിസം മിഷന്‍, തിരുവനന്തപുരം ഡി.ടി.പി.സി, ടൂറിസം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

S21. Ans. (b)

Sol. കേരളം

  • ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
  • രണ്ടാം സ്ഥാനം പഞ്ചാബും മൂന്നാം സ്ഥാനം തമിഴ്‌നാടും.
  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി – മൺസുഖ് മാണ്ഡവ്യ
  • ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്.
  • കേരള ആരോഗ്യമന്ത്രി –  വീണാ ജോർജ്

S22. Ans. (d)

Sol. ജോയീത ഗുപ്ത

  • ഡച്ച് നോബൽ സമ്മാനം എന്നറിയപ്പെടുന്ന സ്പിനോസ സമ്മാനം നേടിയ ഇന്ത്യൻ വംശജയായ ജോയിത ഗുപ്ത

S23. Ans. (b)

Sol. സ്റ്റേറ്റ് ബാങ്ക് ഇന്ത്യ ഓഫ് ഇന്ത്യ

  • SBI ബാങ്കാണ് അടുത്തിടെ  ബെംഗളൂരുവിൽ പ്രൊജക്റ്റ് കുബേർ ആരംഭിച്ചത്.

S24. Ans. (b)

Sol. മഹിപാൽ യാദവ്

  • 2023 ജൂണിലാണ് മഹിപാൽ യാദവ് കേരള എക്സൈസ് കമ്മീഷണറായി നിയമിതനായത്.

S25. Ans. (c)

Sol. ബാങ്ക് ഓഫ് ബറോഡ

  • പുതുതായി അവതരിപ്പിച്ച സംവിധാനത്തിൽ, ഡെബിറ്റ് കാർഡുകൾക്ക് പകരം ഫോൺപേ, പേടിഎം തുടങ്ങിയ UPI ആപ്പുകൾ ഉപയോഗിച്ച് ATMകളിൽ നിന്ന് പണം പിൻവലിക്കാം.
  • ഈ സൗകര്യം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.

Weekly Current Affairs PDF in Malayalam, May 2nd week 2023

KERALA’S LATEST JOBS 2023
IB JIO റിക്രൂട്ട്മെന്റ് 2023 IBPS RRB വിജ്ഞാപനം 2023
IBPS RRB കേരളത്തിലെ ഒഴിവുകൾ 2023 RBI ഗ്രേഡ് B വിജ്ഞാപനം 2023
Also, Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                      Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam Calendar Upcoming Kerala PSC

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police, and Other State Government Exams

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.

ashicamary

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

1 day ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

1 day ago

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1…

1 day ago

ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024 ഡിഗ്രി പ്രിലിമിനറി പരീക്ഷ 2024: ഡിഗ്രി പ്രിലിംസ്‌ 2024 പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ…

1 day ago

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ 2024 OUT

കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ കേരള PSC LD ക്ലർക്ക് പ്രൊവിഷണൽ ആൻസർ കീ: കേരള…

1 day ago

Addapedia (Daily Current Affairs in English) April 2024, Download PDF

Addapedia (Daily Current Affairs in English) April 2024 Addapedia- Daily Current Affairs Encyclopedia, has a…

1 day ago