Malyalam govt jobs   »   Notification   »   IB JIO റിക്രൂട്ട്മെന്റ്

IB JIO റിക്രൂട്ട്മെന്റ് 2023, 797 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

IB JIO റിക്രൂട്ട്മെന്റ് 2023

IB JIO റിക്രൂട്ട്മെന്റ് 2023: ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB JIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ IB JIO റിക്രൂട്ട്മെന്റ് 2023 സംബന്ധമായ പ്രധാനപ്പെട്ട തീയതികൾ, അപേക്ഷ ലിങ്ക്, വിജ്ഞാപനം, അപേക്ഷിക്കേണ്ട വിധം എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

IB JIO വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB JIO വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB JIO വിജ്ഞാപനം 2023
ഓർഗനൈസേഷൻ ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II
IB JIO വിജ്ഞാപനം 2023 30 മെയ് 2023
IB JIO ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 03 ജൂൺ 2023
IB JIO അപേക്ഷിക്കാനുള്ള അവസാന തീയതി 23 ജൂൺ 2023
ഒഴിവുകൾ 797
ശമ്പളം ലെവൽ 4 (Rs.25,500-81,100)
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB JIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

IB JIO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IB JIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IB JIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഒഴിവുകൾ

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഒഴിവുകൾ
കാറ്റഗറി ഒഴിവുകൾ
UR 325
EWS 79
OBC 215
SC 119
ST 59
Total 797

IB JIO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

IB JIO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 23 ആണ്.

IB JIO റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IB JIO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II 18-27 വയസ്സ്

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. IB JIO വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II ഇനിപ്പറയുന്ന മേഖലകളിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ: ഇലക്‌ട്രോണിക്‌സ് OR ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ OR ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ OR ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്  OR ഇൻഫർമേഷൻ ടെക്‌നോളജി ഓർ കംപ്യൂട്ടർ സയൻസ് OR കമ്പ്യൂട്ടർ എൻജിനീയറിങ് OR കംപ്യൂട്ടർ ആപ്ലിക്കേഷൻ
OR
ഗവൺമെന്റ് അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഫിസിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയ്ക്കൊപ്പം സയൻസിൽ ബിരുദം.
OR
ഗവൺമെന്റ് അംഗീകൃത യൂണിവേഴ്സിറ്റി/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം.

ഇന്റലിജൻസ് ബ്യൂറോ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ശമ്പളം

ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II തസ്തികകയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ഇന്റലിജൻസ് ബ്യൂറോ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ശമ്പളം
തസ്തികയുടെ പേര് ശമ്പളം
ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II ലെവൽ 4 (Rs.25,500- Rs.81,100/-)

IB JIO കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ

പരീക്ഷ കേന്ദ്രങ്ങൾ
എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ

IB JIO അപേക്ഷ ഫീസ്

പരീക്ഷാ ഫീസ്: Rs.50/- ; റിക്രൂട്ട്മെന്റ് പ്രോസസ്സിംഗ് ചാർജുകൾ: Rs.450/-

കാറ്റഗറി അപേക്ഷ ഫീസ്
എല്ലാ ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റ് പ്രോസസ്സിംഗ് ചാർജുകൾ
UR, EWS, OBC വിഭാഗങ്ങളിലെ പുരുഷ ഉദ്യോഗാർത്ഥികൾ റിക്രൂട്ട്മെന്റ് പ്രോസസ്സിംഗ് ചാർജുകൾ + പരീക്ഷാ ഫീസ്

IB JIO റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ‘CAREER’ പേജിൽ നൽകിയിരിക്കുന്ന ‘IB JIO റിക്രൂട്ട്മെന്റ് 2023’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

IB JIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

IB JIO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 30 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 23 ആണ്.

IB JIO റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

IB JIO വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

IB ജൂനിയർ ഇന്റലിജൻസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

IB JIO അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

IB JIO അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.