Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [17 November 2021]

25 Important Previous year Q & A | Village Field Assistant Study Material [17 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Read More: Kerala Village Field Assistant (VFA) Batch | Join Now

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

26. “ഞാനാണ് രാഷ്ട്രം” എന്ന് പ്രഖ്യാപിച്ച ഭരണാധികാരി :

(A) ഹെൻറി VIII                                (B) ലൂയി XIV

(C) വിക്ടർ ഇമ്മാനുവൽ                (D) ജയിംസ് 1

Read More : 25 Important Previous Year Q & A [16 November 2021]  

  1. “ഈങ്ക്വിലാബ് സിന്ദാബാദ്” എന്ന മുദ്രാവാക്യം ആദ്യം വിളിച്ചതാര് ?

(A) ഭഗത് സിംഗ്                                 (B) സൂര്യ സെൻ

(C) ചന്ദ്രശേഖർ ആസാദ്               (D) ബാലഗംഗാധര തിലകൻ

Read More : 25 Important Previous Year Q & A [15 November 2021]  

  1. ഇന്ത്യയിലേക്ക് അവസാനം വന്നെത്തിയ വിദേശീയർ :

(A) ഇംഗ്ലീഷുകാർ                              (B) ഡച്ചുകാർ

(C) ഫ്രഞ്ചുകാർ                                  (D)പോർച്ചുഗീസുകാർ

Read More : 25 Important Previous Year Q & A [12 November 2021]  

  1. ഇന്ത്യയിലെ ആദ്യ സോഫ്ട്വെയർ ടെക്നോളജി പാർക്ക് സ്ഥാപിച്ച സ്ഥലം :

(A) തിരുവനന്തപുരം                      (B) ഹൈദ്രാബാദ്

(C) ബാംഗ്ലൂർ                                         (D) നോയ്

 

  1. ഒട്ടും വനപ്രദേശമില്ലാത്ത ഇന്ത്യൻ സംസ്ഥാനം :

(A) ഗോവ                                                (B) പഞ്ചാബ്

(C) സിക്കിം                                            (D) ഹിമാചൽ പ്രദേശ്

 

  1. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ആടുജീവിതം’ എന്ന നോവലിന്റെ കർത്താവ് :

(A) K.R. മീര                                              (B) ബെന്യാമിൻ

(C) ആനന്ദ്                                               (D) ഇ. സന്തോഷ് കുമാർ

 

  1. ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?

(A) ബനാറസ് സർവ്വകലാശാലയിൽ

(B) അലിഗഡ് സർവ്വകലാശാലയിൽ

(C) പാറ്റ്ന സർവ്വകലാശാലയിൽ

(D) ഡൽഹി സർവ്വകലാശായിൽ

 

  1. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :

(A) ഇൻസാറ്റ് 3D                                       (B) കാർട്ടോസാറ്റ്

(C) INRSS IA                                                (D) റിസോഴ്സ് സാറ്റ് – 2

 

  1. ചന്ദ്രയാന്റെ പ്രോജക്ട് ഡയറക്ടർ :

(A) A.P.J.അബ്ദുൾ കലാം                        (B) G. മാധവൻ നായർ

(C) M. അണ്ണാദുരെ                                  (D) K. രാധാകൃഷ്ണൻ

 

  1. ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം :

(A) ഡിസംബർ 10                                   (B) ജനുവരി 25

(C) മാർച്ച് 8                                                (D) സെപ്റ്റംബർ 1

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്സ് അധ്യക്ഷ പദവി അലങ്കരിച്ച വ്യക്തി :

(A) ജവഹർലാൽ നെഹ്                     (B) ഗോപാലകൃഷ്ണ ഗോഖലെ

(C) ഇന്ദിരാ ഗാന്ധി                                (D) സോണിയാ ഗാന്ധി

 

  1. കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം :

(A) ആലുവ                                               (B) പെരുമ്പാവൂർ

(C) അമ്പലമുകൾ                                  (D) ഇടപ്പള്ളി

 

  1. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം :

(A) വെള്ളി                                                (B) സ്വർണ്ണം

(C) ചെമ്പ്                                                    (D) ഇരുമ്പ്

 

  1. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ പട്ടണം :

(A) കോട്ടയം                                           (B) ആലപ്പുഴ

(C) എറണാകുളം                                 (D) തൃശൂർ

 

  1. നളന്ദ സർവ്വകലാശാലയുടെ സമാപകൻ :

(A) ചന്ദ്ര ഗുപ്തൻ II                                  (B) കുമാര ഗുപ്തൻ

(C) സമുദ്ര ഗുപ്തൻ                                 (D) സ്കന്ദ ഗുപ്തൻ

 Read More: How to Crack Kerala PSC Exams

  1. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :

(A) തമിഴ്നാട്                                              (B) മഹാരാഷ്ട്ര

(C) മധ്യപ്രദേശ്                                       (D) ആന്ധ്രപ്രദേശ്

 

  1. പുന്നപ്ര – വയലാർ സമരം നടന്ന വർഷം :

(A) 1932                                                        (B) 1938

(C) 1945                                                        (D) 1946

 

  1. ഇംഗ്ലീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യത്തെ കലാപം :

(A) സന്താൾ കലാപം                           (B) ആറ്റിങ്ങൽ കലാപം

(C) പഴശ്ശി കലാപം                                (D) സന്യാസി ലഹള

 

  1. താഴെ പറയുന്നവയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏത് ?

(A) കൃഷ്ണ                                                    (B) കാവേരി

(C) നർമ്മദ                                                (D) മഹാനദി

 

  1. 2013 -ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം കരസ്ഥമാക്കിയതാര് ?

(A) നൊവാക്ക് ദ്യോക്കോവിച്ച്        (B) ആൻഡിമ

(C) റോജർ ഫെഡറർ                            (D) റാഫേൽ നദാൽ

 

  1. ഉപ്പ് സത്യാഗ്രഹ ജാഥയ്ക്ക് പ്രചോദനം നല്കിക്കൊണ്ട് “വരിക വരിക സഹചരെ” എന്ന ഗാനം രചിച്ചത് :

(A) ബോധേശ്വരൻ

(B) അംശി നാരായണപിള്ള

(C) ഉള്ളൂർ എസ്. പരമേശ്വരയ്യർ

(D) ഇടപ്പള്ളി രാഘവൻപിള്ള

 

47, ” കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് ” എന്നറിയപ്പെടുന്ന വ്യക്തി :

(A) വക്കം അബ്ദുൾഖാദർ മൗലവി

(B) ആലി മുസലിയാർ

(C) സീതി കോയ തങ്ങൾ

(D) മുഹമ്മദ് അബ്ദുൾ റഹ്മാൻ

 

  1. ‘റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ’ നിലവിൽ വന്ന വർഷം ?

(A) 1925                                                     (B) 1932

(C) 1935                                                     (D) 1945

 

  1. ഐക്യരാഷ്ട്ര സഭ ഓസോൺ ദിനമായി ആചരിക്കുന്ന ദിവസം :

(A) ജനുവരി 25                                    (B) സെപ്റ്റംബർ 16

(C) ഒക്ടോബർ 8                               (D) ഡിസംബർ 1

 

  1. പ്രമേഹം ബാധിക്കുന്ന ആന്തരാവയവം :

(A) ആഗ്നേയ ഗ്രന്ഥി                         (B) കരൾ

(C) പിറ്റ്യൂറ്ററി ഗ്രന്ഥി                      (D) വൃക്കകൾ

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q26. ഉത്തരം : (B) ലൂയി XIV 

പരിഹാരം : ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ (1638 സെപ്റ്റംബർ 5 – 1715 സെപ്റ്റംബർ 1). 1643 മുതൽ 1715-ൽ മരിക്കുനതുവരെ അദ്ദേഹം ഭരണം നടത്തി. എഴുപത്തിരണ്ട് വർഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ ഏകാധിപതികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്ലൂ യിയുടെ ഭരണകാലത്തിന്റെ പ്രധാനഭാഗത്തും ഫ്രാൻസ് യൂറോപ്പിലെ ശക്തിയേറിയ രാജ്യമായിരുന്നു. ഫ്രാങ്കോ-ഡച്ച് യുദ്ധം, ഓഗ്സ്ബർഗ് ലീഗ് യുദ്ധം, സ്പാനിഷ് അനന്തരാവകാശയുദ്ധം എന്നീ മൂന്ന് പ്രധാന യുദ്ധങ്ങളിലും ഡെവല്യൂഷൻ യുദ്ധം, പുനഃസമാഗമങ്ങളുടെ യുദ്ധം എന്നീ ഇതരയുദ്ധങ്ങളിലും ഫ്രാൻസ് ഇക്കാലത്ത് പങ്കെടുത്തു. രാഷ്ട്രീയം, യുദ്ധതന്ത്രം, സാംസ്കാരികം എന്നീ വിഷയങ്ങളിൽ പ്രശസ്തരായ പല പ്രധാനികളെയും അദ്ദേഹം തന്റെ ഭരണകാലത്ത് പരിപോഷിപ്പിക്കുകയും അവരിൽ നിന്ന് ഭരണത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്തു. മസാരിൻ, ട്യൂറൻ, വോബൻ, മോള്യേർ, റാസീൻ, ബോയ്ലോ, ലാ ഫൊണ്ടെയ്ൻ, ലള്ളി, ലെ ബ്രൂൺ, റിഗോദ്, ലൂയി ലെ വോ, മൻസാർട്ട്, ചാൾസ് പെറോ, ലെ നോത്ര് തുടങ്ങിയവർ ഇവരിൽ പെടുന്നു.”ഞാനാണ് രാഷ്ട്രം” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

Q27. ഉത്തരം : (A) ഭഗത് സിംഗ്             

പരിഹാരം : ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും സ്വാതന്ത്രാനന്തര ഇന്ത്യയിലെ സമരങ്ങളിലും വ്യാപകമായി വിളിക്കപ്പെട്ട ഒരു വിപ്ലവ മുദ്രാവാക്യമാണ് ഇങ്ക്വിലാബ് സിന്ദാബാദ് . വിപ്ലവം നീണാൾ വാഴട്ടെ എന്നാണ് ഇതിന്റെ അർഥം. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവർത്തകനും കവിയുമായ മൗലാന ഹസ്‌റത്ത് മൊഹാനിയാണ് 1921ൽ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത്. 1929ൽ ഡൽഹി സെൻട്രൽ അസംബ്ലിയിൽ ബോംബെറിഞ്ഞ ശേഷം ഭഗത് സിംഗും ഈ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പിടിയിലായ ശേഷം നടന്ന വിചാരണ വേളയിലും നിരന്തരം അദ്ദേഹം കോടതിയിൽ ഈ മുദ്രാവാക്യം ഉപയോഗിച്ചു.ഇതിനു ശേഷമാണ് ഇങ്ക്വിലാബ് സിന്ദാബാദ് പ്രശസ്തമായത്. 1929 ഏപ്രിൽ 8 – ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ), സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു.

Q28. ഉത്തരം : (C) ഫ്രഞ്ചുകാർ

പരിഹാരം :

  • വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തികൾ – ഫ്രഞ്ചുകാർ
  • ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം –
  • ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ – മാഹി, കാരയ്ക്കൽ, യാനം, ചന്ദ്രനഗർ, പോണ്ടിച്ചേരി
  • കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം സ്ഥിതി ചെയ്തിരുന്നത് – മാഹി (മയ്യഴി)
  • മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ചത് – 1724
  • 1725 ൽ കടത്തനാട്ടു രാജാവിൽ നിന്നും മാഹി പിടിച്ചെടുക്കാൻ നേതൃത്വം നൽകിയ ഫ്രഞ്ച് – ക്യാപ്റ്റൻ – ബൈട്രാൻഡ് ഫ്രാങ്കോയിസ് മാഹിഡിലെ ബോണേഴ്സ്

Q29. ഉത്തരം : (C) ബാംഗ്ലൂർ      

പരിഹാരം : ഭാരത സർക്കാറിന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിന്റെ കീഴിലുള്ള ഒരു സൊസൈറ്റിയാണ്‌ എസ്.ടി.പി.ഐ (സോഫ്റ്റ്‌വേർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ). 1991-ൽ സ്ഥാപിതമായ ഈ സൊസൈറ്റി ഇന്ത്യയിൽ നിന്നുള്ള സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ഭാരതത്തിലെ പ്രധാന നഗരങ്ങളിലെല്ലാം എസ് ടി പി ഐ ടെക്നോപാർക്കുകൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരം ആണ്‌ എസ്.ടി.പി.ഐയുടെ കേന്ദ്രം. ഇന്ത്യയിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക് 1990-ൽ കർണാടകയിലെ ബാംഗ്ലൂരിൽ (STPI-B) സ്ഥാപിതമായി. STPI-B കഴിഞ്ഞ കാലങ്ങളിൽ ഇൻഫോസിസ് പോലുള്ള 15-ലധികം കമ്പനികളെ അതിന്റെ ആദ്യകാലങ്ങളിൽ ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ, വ്യവസായ-അക്കാദമിയ സഹകരണത്തോടെ ഈ ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അഞ്ച് അംഗ വ്യവസായ സമിതി രൂപീകരിക്കാൻ എസ്ടിപിഐ പ്രവർത്തിക്കുന്നു.

Q30. ഉത്തരം : (X) 

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q31. ഉത്തരം : (B) ബെന്യാമിൻ 

പരിഹാരം : പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ്‌ താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 2015-ലെ പത്മപ്രഭാ പുരസ്കാരവും ലഭിച്ചു. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി

Q32. ഉത്തരം : (C) പാറ്റ്ന സർവ്വകലാശാലയിൽ 

പരിഹാരം : ഇന്ത്യയിലേയും ഏഷ്യയിലേയും ആദ്യത്തെ നാഷണൽ ഡോൾഫിൻ റിസർച്ച് സെന്റർ (NDRC) പട്‌ന യൂണിവേഴ്‌സിറ്റിയുടെ പരിസരത്തുള്ള ഗംഗാതീരത്താണ്‌. 2018-19ൽ ഗംഗാനദിയിൽ വിദഗ്ധസംഘം നടത്തിയ സർവേയിൽ 1,455 ഡോൾഫിനുകളെ കണ്ടെത്തി. ഗംഗാ ഡോൾഫിൻ ഇന്ത്യയുടെ ദേശീയ ജലജീവിയാണ്, പക്ഷേ പലപ്പോഴും അനധികൃത വേട്ടയാടലിന് ഇരയാകുന്നു. ഗംഗയിലെ ഡോൾഫിനുകളുടെ സാന്നിധ്യം ആരോഗ്യകരമായ ഒരു ആവാസവ്യവസ്ഥയുടെ അടയാളം നൽകുന്നു, കാരണം ഡോൾഫിനുകൾ കുറഞ്ഞത് 5 അടി മുതൽ 8 അടി വരെ ആഴത്തിലുള്ള വെള്ളത്തിൽ ജീവിക്കുന്നു. ഗംഗാ ഡോൾഫിൻ വംശനാശഭീഷണി നേരിടുന്ന ജലജീവിയായി പ്രഖ്യാപിക്കപ്പെട്ടു, ലോകത്തിലെ നാല് ശുദ്ധജല ഡോൾഫിൻ ഇനങ്ങളിൽ ഒന്നാണ് ഇത്, മറ്റ് മൂന്ന് ഇനം യാങ്‌സി നദിയിലും പാകിസ്ഥാനിലെ സിന്ധു നദിയിലും ആഗോളതലത്തിൽ ആമസോൺ നദിയിലും കാണപ്പെടുന്നതായി പറയപ്പെടുന്നു.

Q33. ഉത്തരം : (A) ഇൻസാറ്റ് 3D           

പരിഹാരം : ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ ഇൻസാറ്റ് പരമ്പരയിൽ പെട്ട കൃത്രിമോപഗ്രഹമാണ് ഇൻസാറ്റ് 3ഡി. 2013 ജൂലൈ 26നു ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് ഇൻസാറ്റ് 3ഡി വിജയകരമായി വിക്ഷേപിച്ചത്. യൂറോപ്യൻ ബഹിരാകാശ സംയുക്തസംരംഭമായ ഏരിയൻ സ്പേസിന്റെ ഏരിയൻ 5 എന്ന റോക്കറ്റാണ് കൃത്രിമോപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.  കാലാവസ്ഥാ നിരീക്ഷണ മേഖലയിലെ ആധുനിക സജ്ജീകരണങ്ങളാണ് ഇൻസാറ്റ് പരമ്പരയിലുള്ള ഇൻസാറ്റ് 3ഡിയുടെ പ്രത്യേകത. അന്തരീക്ഷ താപനില, സാന്ദ്രത, ഓസോൺ പടലത്തിന്റെ നില എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം സമുദ്രോപരിതലവും ഭൂമിയും നിരീക്ഷിക്കും. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുവാനും ഇതിൽ ക്രമീകരണങ്ങളുണ്ട്. മത്സ്യബന്ധനത്തെയും രക്ഷാദൗത്യങ്ങളെയും സഹായിക്കുന്ന ഇൻസാറ്റ് 3ഡി, ഇന്ത്യയ്​ക്ക് പുറമെ ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങൾക്കും പ്രയോജനപ്രദമാകും.

Q34. ഉത്തരം : (C) M. അണ്ണാദുരെ          

പരിഹാരം : തമിഴ്‌നാട് സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ടിഎൻ‌എസ്‌സി‌എസ്ടി) വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനാണ് മയിൽസ്വാമി അണ്ണാദുരൈ.1958 ജൂലൈ 2 ന് തമിഴ്‌നാട് സംസ്ഥാനമായ കോയമ്പത്തൂർ ജില്ലയിലെ പൊള്ളാച്ചിക്കടുത്തുള്ള കോത്താവടി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഈ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. ബാംഗ്ലൂരിലെ ISRO സാറ്റലൈറ്റ് സെന്ററിൽ (ISAC), ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ISROയിലെ 36 വർഷത്തെ സേവനത്തിനിടയിൽ ISROയുടെ രണ്ട് പ്രധാന ദൗത്യങ്ങളായ ചന്ദ്രയാൻ -1, മംഗല്യാൻ തുടങ്ങിയ മിഷനുകളിൽ പ്രവർത്തിച്ചിരുന്നു. 2014-ലെ 100 ആഗോള ചിന്തകരിൽ അണ്ണാദുരൈയും പുതുമയുള്ളവരുടെ പട്ടികയിൽ ഒന്നാമതുമാണ്.

Q35. ഉത്തരം : (B) ജനുവരി 25 

പരിഹാരം : ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ജനുവരി 25, സമ്മതിദായകരുടെ ദേശീയ ദിനം ആയി ആചരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയില പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ‘നമ്മുടെ peiയും, ജാഗ്രതയുള്ളവരും, സുരക്ഷിതരും, അവബോധമുള്ളവരും ആക്കുക ” എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

Q36. ഉത്തരം : (D) സോണിയാ ഗാന്ധി

പരിഹാരം : സോണിയാ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റും, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിധവയുമാണ്. കോൺഗ്രസിന്റെ അദ്ധ്യക്ഷപദവി ഏറ്റവും കൂടുതൽ കാലം വഹിച്ച നേതാവെന്ന ഖ്യാതി സോണിയ ഗാന്ധിയുടെ പേരിലാണ്‌. 2006 മാർച്ച് 23നു തത്സ്ഥാനത്തു നിന്നു രാജി വയ്ക്കുന്നതു വരെ ഇന്ത്യയിൽ അധികാരത്തിലിരിക്കുന്ന ഐക്യ പുരോഗമന സഖ്യത്തിന്റെ ലോക്സഭയിലെ അധ്യക്ഷയായിരുന്നു. ഫോബ്സ് മാസികയുടെ 2004ലെ കണക്കു പ്രകാരം, സോണിയ ഗാന്ധി ലോകത്തിലെ ‘ഏറ്റവും സ്വാധീനശേഷിയുള്ള വനിത’കളിൽ മൂന്നാം സ്ഥാനത്തും, ഇപ്പോൾ ആറാം സ്ഥാനത്തുമാണ്(2008-09). എംപിമാർ വഹിക്കുന്ന വരുമാനമുള്ള പദവികൾ സംബന്ധിച്ചുയർന്ന വിവാദത്തെ തുടർന്ന് എം. പി സ്ഥാനം രാജി വച്ച അവർ, ഉപതിരഞ്ഞെടുപ്പിൽ, റായ് ബറേലിയിൽ നിന്നും നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചു പാർലമെന്റിൽ തിരിച്ചെത്തി.

 

Q37. ഉത്തരം : (C) അമ്പലമുകൾ 

പരിഹാരം : കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രൊളിയം കൊർപ്പറേഷന്റെ കീഴിലുള്ള സ്വാഭാവിക എണ്ണ ശുദ്ധീകരണ ശാലയാണ് (crude oil refinery) കൊച്ചി റിഫൈനറി. കൊച്ചിയിൽ അമ്പലമുകൾ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് കൊച്ചിൻ റിഫൈനറീസ് എന്നറിയപ്പെട്ടിരുന്നു. 1963 ഏപ്രിൽ 27 നാണ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അമേരിക്കയിലെ ഫിലിപ്പ്സ് പെട്രൊളിയം കമ്പനിയും കൽക്കട്ടയിലെ ഡങ്കൺ ബ്രദേഴ്സും ചേർന്ന് 1963ൽ ആരംഭിച്ച സംയുക്ത സംരംഭമാണ് കൊച്ചിൻ റിഫൈനറീസ്. 1966ൽ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി ഉല്പാദനം ആരംഭിച്ചു. 2005ൽ കേന്ദ്ര സർക്കാർ ബി.പി.സി.എൽ ന്റെ കീഴിലാക്കി. 2009ലെ റിഫൈനറിയുടെ ശേഷി വർദ്ധിപ്പിച്ചതിനുശേഷമുള്ള മൊത്ത ശുദ്ധീകരണശേഷി 9.5 MMTPA ആണ്.

 

Q38. ഉത്തരം : (D) ഇരുമ്പ്

പരിഹാരം : മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ്. പ്രപഞ്ചത്തിൽ ഏറ്റവുമധികമുള്ള ആറാമത്തെ മൂലകവുമാണിത്. നക്ഷത്രങ്ങളിലെ സ്വാഭാവിക അണുസംയോജനം മൂലമുണ്ടാകുന്ന ഏറ്റവും ഭാരമേറിയ മൂലകങ്ങളാണ് ഇരുമ്പും നിക്കലും. സൂപ്പർനോവ വിസ്ഫോടനം പോലെയുള്ള പ്രവർത്തനങ്ങൾ മൂലമാണ്, ഇവയേക്കാൾ ഭാരമുള്ള മൂലകങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഇരുമ്പും നിക്കലും ഭൂമി പോലുള്ള ഗ്രഹങ്ങളുടെ ഉൾക്കാമ്പിലും ചില ഉൽക്കകളിലും ക്ഷുദ്രഗ്രഹങ്ങളിലും ഏറ്റവും അധികമുള്ള ഘടകങ്ങളാണ്. ഇതിന്റെ പ്രതീകം Fe എന്നും, അണുസംഖ്യ 26-ഉം ആണ്. ആവർത്തനപ്പട്ടികയിലെ എട്ടാം ഗ്രൂപ്പിൽ നാലാമത്തെ വരിയിലാണ് ഇരുമ്പിന്റെ സ്ഥാനം. ഇരുമ്പ് സ്വതന്ത്രമായി പ്രകൃതിയിൽ കാണപ്പെടുന്നില്ല. അതിന്റെ അയിരിൽ നിന്ന് നിരോക്സീകരണം വഴി വേർതിരിച്ചെടുക്കണം. ഇരുമ്പ്, ഫെറസ് അയോണിന്റെ(Fe2+) രൂപത്തിൽ എല്ലാ ജീവികളിലും കാണപ്പെടുന്നു.

 

Q39. ഉത്തരം : (A) കോട്ടയം 

പരിഹാരം : ഇന്‍ഡ്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. (1989-ല്‍ തന്നെ ഈ അവിസ്മരണീയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു). തെക്കേ ഇന്‍ഡ്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം കോട്ടയത്തെ പഴയ സെമിനാരിയില്‍ നിന്നും 1813-ലാണ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ല്‍ കോട്ടയത്ത് ശ്രീ.ബെഞ്ചമിന്‍ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ല്‍ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. എഴുത്തുകാരുടെയും, പ്രസാധകരുടെയും സഹകരണമേഖലയിലുള്ള ഏക പ്രസിദ്ധീകരണശാലയും 1945-ല്‍ കോട്ടയത്ത് സ്ഥാപിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ്. പുസ്തകങ്ങളുടെയും, സമകാലിക പ്രസിദ്ധീകരണങ്ങളുടെയും, മാതൃപട്ടണമായ കോട്ടയമാണ് പ്രസിദ്ധീകരണ വ്യവസായത്തിന്റെ സംസ്ഥാനത്തെ കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എക്കോസിറ്റിയായി പരിവര്‍ത്തനപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത ആദ്യ പട്ടണവും കോട്ടയമാണ്. മുന്‍ പ്രസിഡന്റായിരുന്ന കെ.ആര്‍.നാരായണന്റെ ജന്മസ്ഥലവും കോട്ടയമാണ്.

Q40. ഉത്തരം : (B) കുമാര ഗുപ്തൻ 

പരിഹാരം : പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 100 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q41. ഉത്തരം : (D) ആന്ധ്രപ്രദേശ്

പരിഹാരം : സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ഭാഷ അനുസരിച്ചു സംസ്ഥാനങ്ങളെ വേർതിരിക്കുന്നതിനു വേണ്ടിയുള്ള മുറവിളികൾ തുടങ്ങിയിരുന്നു. 1895ൽ ഒറീസ ആണ് അത്തരത്തിൽ ഉള്ള ആദ്യ സമരം ഉണ്ടാവുന്നത്. കാല ക്രമേണ പ്രക്ഷോഭം ശക്തി പ്രഖ്യാപിക്കുകയും ബിഹാർ-ഒറീസ സംയുക്ത പ്രദേശം വിഭജിക്കാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കെപ്പെടുകയും ചെയ്തു. ഒറീസ ദേശീയ വാദത്തിന്റെ പിതാവായ മധുസൂദന ദാസിന്റെ പരിശ്രമത്തിൽ 1936ൽ ഒറീസ ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട (സ്വാതന്ത്ര്യ പൂർവ)ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ആയി

സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാ വാദം ശക്തമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഉത്തര ഭാഗങ്ങളിൽ ഉള്ള തെലുങ്ക് പ്രദേശങ്ങൾ അവരുടെ സ്വന്തം സംസ്ഥാനത്തിനായി വാദം ഉന്നയിച്ചു. 1953ൽ മദ്രാസ് സംസ്ഥാനത്തിന്റെ 16 തെലുങ്ക് ജില്ലകൾ ചേർത്തു ആന്ധ്ര സംസ്ഥാനം രൂപം കൊടുത്തു

 

Q42. ഉത്തരം : (D) 1946

പരിഹാരം : ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

 

Q43. ഉത്തരം : (B) ആറ്റിങ്ങൽ കലാപം 

പരിഹാരം : 1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്.  ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്.

 

Q44. ഉത്തരം : (C) നർമ്മദ 

പരിഹാരം : മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നർമദ. വിന്ധ്യ-സത്പുര മലനിരകൾക്കിടയിലായി മദ്ധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1312 കിലോമീറ്റർ നീളമുണ്ട്. ശക്തമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ അറബിക്കടലിൽ പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.

Q45. ഉത്തരം : (A) നൊവാക്ക് ദ്യോക്കോവിച്ച്        

പരിഹാരം : രണ്ട് തവണ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് ആൻഡി മറെയെ ഫൈനലിൽ പരാജയപ്പെടുത്തി, 6–7(2–7), 7–6(7–3), 6–3, 6–2 എന്ന സ്കോറിന് 2013 ഓസ്‌ട്രേലിയൻ ടെന്നീസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടി. ഇത് അദ്ദേഹത്തിന്റെ നാലാമത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടവും മൊത്തത്തിൽ ആറാമത്തെ പ്രധാന കിരീടവുമായിരുന്നു. വിജയത്തോടെ ഓപ്പൺ എറയിൽ തുടർച്ചയായി മൂന്ന് തവണ ഓസ്‌ട്രേലിയൻ ഓപ്പൺ നേടുന്ന ആദ്യ താരമായി ദ്യോക്കോവിച്ച്. ലോക ഒന്നാം നമ്പർ റാങ്കിങ്ങിൽ ജോക്കോവിച്ചും ഫെഡററും മത്സരത്തിലായിരുന്നു. സെമിയിൽ എത്തിയതോടെ ജോക്കോവിച്ച് ഒന്നാം റാങ്ക് നിലനിർത്തി.

Q46. ഉത്തരം : (B) അംശി നാരായണപിള്ള 

പരിഹാരം : കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള (1896 – 9 ഡിസംബർ 1981). സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ”വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം .” എഴുതിയത് അംശി നാരായണ പിള്ളയാണ്. കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് അംശി ഈ ഗാനം രചിച്ചത്. 1930-ൽ കോഴിക്കോട്ട് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പൊന്നറ ശ്രീധർ, എൻ.സി. ശേഖർ, അംശി നാരായണപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട 25 അംഗ ജാഥ ‘വരിക വരിക സഹജരേ’ വഴിനീളെ പാടി. മൂന്ന് സർക്കാരും ആ ഗാനം നിരോധിച്ചു. ‘പടയാളിയുടെ പാട്ടുകൾ’ എന്ന കൃതിയിൽ ഈ ഗാനമുണ്ട്. നിരോധന ലംഘനത്തിന്റെ പേരിൽ അംശിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ആറര മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും വിപ്ലവഗാനരചനയ്ക്കും തൃശ്ശൂർ മജിസ്‌ട്രേട്ട് കോടതി അംശിയെ വിചാരണ ചെയ്തിട്ടുണ്ട്.

Q47. ഉത്തരം : (D) മുഹമ്മദ് അബ്ദുൾ റഹ്മാൻ

പരിഹാരം : കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വതന്ത്ര സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബ് എന്നും അറിയപ്പെടുന്നു. മുസ്‌ലിം ഐക്യസംഘവുമായി സഹകരിച്ചുകൊണ്ട് സാമുദായികപരിഷ്കരണരംഗത്തും സാഹിബ് പ്രവർത്തിച്ചിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്റെ യുദ്ധ സംരംഭങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനത്തോട് വിയോജിച്ച അബ്‌ദുറഹ്‌മാൻ സാഹിബ്‍ അവരിൽ നിന്നും അകന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് കേരള ഘടകത്തിന്റെ സ്ഥാപക ചെയർമാനായി. നേതാജി കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചപ്പോൾ കേരളത്തിൽ കെ.പി.സി.സി. പ്രസിഡന്റ് ആയിരുന്ന അബ്‌ദുറഹ്‌മാൻ സാഹിബ് ആ സ്ഥാനം രാജിവെച്ച് ഫോർവേഡ് ബ്ലോക്കിൽ ചേരുകയും കേരള ഘടകത്തിന്റെ സ്ഥാപകനുമായി.ഈ കാരണത്താൽ അബ്ദുൾ റഹ്മാൻ സാഹിബിനെ കേരളത്തിലെ സുഭാഷ്ചന്ദ്ര ബോസ് എന്ന് വിശേഷിപ്പിക്കുന്നു.

Q48. ഉത്തരം : (C) 1935

പരിഹാരം : റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. നിലവിൽ ഭാരത സർക്കാറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള റിസർവ് ബാങ്ക്, 1949-ലെ ദേശസാൽകരണത്തിനു മുൻപ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു. ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക്. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

Q49. ഉത്തരം : (B) സെപ്റ്റംബർ 16 

പരിഹാരം : സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയില്‍നിന്നും നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്ന കുടയായി ഓസോണ്‍പാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്.

 

Q50. ഉത്തരം : (A) ആഗ്നേയ ഗ്രന്ഥി            

പരിഹാരം : അന്തഃസ്രാവി ഗ്രന്ഥിയായും ദഹനഗ്രന്ഥിയായും പ്രവർത്തിക്കുന്ന അവയവമാണ് ആഗ്നേയഗ്രന്ഥി അഥവാ പാൻക്രിയാസ്. അന്തഃസ്രാവിയായി പ്രവർത്തിക്കുന്ന ഭാഗം ഇൻസുലിൻ, ഗ്ലൂക്കഗോൺ, സൊമാറ്റോസ്റ്റാറ്റിൻ, പാൻക്രിയാറ്റിക് പോളിപെപ്റ്റൈഡ്, അമൈലിൻ എന്നിവ ഉത്പാദിപ്പിക്കുന്നു. ദഹനഗ്രന്ഥിയായി പ്രവർത്തിക്കുന്ന ഭാഗം ആഗ്നേയരസം അഥവാ പാൻക്രിയാറ്റിക് ജ്യൂസിനെ ഉത്പാദിപ്പിക്കുന്നു. ആഗ്നേയഗ്രന്ഥിയിൽ ദഹനരസങ്ങൾ കുറഞ്ഞ തോതിൽ ശേഘരിക്കപ്പെടുന്നതിനാൽ ഇതിനേൽക്കുന്ന പരിക്കുകൾ വളരെ പെട്ടെന്നുതന്നെ വൈദ്യസഹായം വേണ്ടിവരുന്നതരത്തിൽ ഗുരുതരസ്വഭാവമുള്ളതാണ്. ദഹനരസങ്ങൾ പുറത്തുവന്നാൽ ആഗ്നേയഗ്രന്ഥിയെത്തെന്നെയും മറ്റവയവങ്ങളെയും ഭാഗികമായി ദഹിപ്പിക്കാനും സാദ്ധ്യതയുണ്ട്.

ഗ്രന്ഥിയുടെ വീക്കത്തിനെ പാൻക്രിയാറ്റൈറ്റിസ് (Pancreatitis) എന്നാണ് പറയുക. ആഗ്നേയഗ്രന്ഥിയിലെ നാളികളിൽ സമ്മർദ്ദം കൂടുന്നതിനാൽ ദഹനരസം പുറത്തു വരുന്നതാണ് വീക്കത്തിന് കാരണം. പ്രമേഹത്തിലെ ഒരുതരം (Diabetes mellitus type 1) ശരീരത്തിലെ രോഗപ്രതിരോധസംവിധാനം ആഗ്നേയഗ്രന്ഥിയിലെ അന്തഃസ്രാവഭാഗത്തിനെതിരേ പ്രവർത്തിക്കുന്നതുകൊണ്ടാണുണ്ടാകുന്നത്. ഇൻസുലിന്റെ ഉത്പാദനം കുറയുകയാണ് രോഗലക്ഷണങ്ങളുടെ കാരണം.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!