Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [12 November 2021]

25 Important Previous year Q & A | Village Field Assistant Study Material [12 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

51. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി :

(A) ഭാരതപ്പുഴ                          (B) കബനി

(C) പെരിയാർ                         (D) ഭവാനി

Read More : 25 Important Previous Year Q & A [11 November 2021]  

 1. പുന്നപ്ര വയലാർ സമരങ്ങൾ നടന്ന വർഷം :

(A) 1936                                        (B) 1926

(C) 1946                                       (D) 1945

Read More : 25 Important Previous Year Q & A [10 November 2021]  

 1. ശശി തരൂർ കേന്ദ്രമന്ത്രിസഭയിൽ ഏത് വകുപ്പിന്റെ സഹമന്തിയാണ്?

(A) കൃഷി

(B) അഭ്യന്തരം

(C) മാനവവിഭവശേഷി

(D) വ്യോമഗതാഗതം

Read More : 25 Important Previous Year Q & A [9 November 2021]  

 1. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ :

(A) മൊഹമ്മദ് ഹമീദ് അൻസാരി

(B) മീരാ കുമാർ

(C) എസ്. ബാൽശേഖർ

(D) പി.ജെ. കുര്യൻ

 

 1. പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ:

(A) മൊണ്ടേഗ്സിംഗ് അഹ്ലുവാലിയ

(B) ഡോ. മൻമോഹൻസിംഗ്

(C) മുരളീമനോഹർ ജോഷി

(D) വി.എസ് സമ്പത്ത്

 

 1. കേരള ഗവർണ്ണർ ആരാണ്?

(A) എസ്.സി. ജാമിർ             (B) നിഖിൽ കുമാർ

(C) ഡി.വൈ. പാടീൽ            (D) കെ. റോസയ്യ

 

 1. അറുപ്പത്തി ഒന്നാമത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ് –

(A) ശ്രീഗണേശൻ ചുണ്ടൻ

(B) കാവാലം ചുണ്ടൻ

(C) പായിപ്പാടൻ ചുണ്ടൻ

(D) ചമ്പക്കുളം ചുണ്ടൻ

 

 1. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയാൻ കമ്പോള നിയന്ത്രണപരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ :

(A) ഗിയാസുദ്ദീൻ ബാൽബൻ

(B) മുഹമ്മദ് ബിൻ തുഗ്ലക്ക്

(C) ജലാലുദ്ദിൻ ഫിറോസ്

(D) അലാവുദ്ദീൻ ഖിൽജി

 

 1. സാധുജന പരിപാലന യോഗംആരംഭിച്ചത് :

(A) കെ. കേളപ്പൻ

(B) അയ്യൻകാളി

(C) ചട്ടമ്പിസ്വാമികൾ

(D) ബ്രഹ്മാനന്ദശിവയോഗി

 

 1. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധമെന്ന് വിശേഷിപ്പിക്കുന്ന ചോള-ചേരയുദ്ധം ആരംഭിച്ചത് :

(A) ഭാസ്കര രവിവർമ്മ

(B) രാജശേഖരവർമ്മ

(C) രാമവർമ്മ

(D) കുലശേഖര ആഴ്വാർ

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
 1. സസ്യങ്ങൾ രാത്രികാലത്ത് പുറത്ത് വിടുന്ന വാതകം:

(A) ഓക്സിജൻ

(B) നൈട്രജൻ

(C) കാർബൺ ഡൈ ഓക്സൈഡ്

(D) കാർബൺ

 

 1. വൈറസ്സ് മുഖേനയുണ്ടാകുന്ന ഒരു രോഗം

(A) എയ്ഡ്സ്                        (B) ക്ഷയം

(C) കുഷ്ഠം                         (D) കോളറ

 

 1. മൂലകത്തിന്റെ ഏറ്റവും ചെറിയ കണത്തിന് ആറ്റം എന്ന പേര് നൽകിയത് :

(A) റോബർട്ട് ഹുക്ക്     (B) ഐസക് ന്യൂട്ടൻ

(C) മെൻഡലീഫ്           (D) ജോൺ ഡാൾട്ടൺ

 

 1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :

(A) ഓക്സിജൻ                   (B) നൈട്രജൻ

(C) മീഥേൻ                      (D) കാർബൺ

 

 1. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു :

(A) ഗ്ലോബുലിൻ

(B) ഹീമോഗ്ലോബിൻ

(C) ഹൈബ്രാനോജൻ

(D) ആൽബുമിൻ

 Read More: How to Crack Kerala PSC Exams

 1. ഊർജ്ജത്തിന്റെ യൂണിറ്റ്:

(A) സെൽഷ്യസ്              (B) ഫാരൻഹീറ്റ്

(C) കലോറി                       (D) സെന്റീമീറ്റർ

 

 1. പഴങ്ങളുടെ രാജാവ്:

(A) ഈന്തപ്പഴം                   (B) ആപ്പിൾ

(C) പൈനാപ്പിൾ               (D) മാമ്പഴം

 

 1. ഒരു സങ്കരയിനം നെല്ല്

(A) ക്ഷേത്                             (B) ത്രിവേണി

(C) അനഘ                            (D) ഉജ്വല

 

 1. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം :

(A) 206                                         (B)209

(C) 204                                          (D)201

  

 1. സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ജീവകം :

(A) ജീവകം ഇ                           (B) ജീവകം കെ

(C) ജീവകം ഡി                        (D) ജീവകം സി

 

 1. ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ്

(A) ബാരാമീറ്റർ                         (B) ഡെസിബൽ

(C) ഹെർട്സ്                                   (D) മോൾ

 

 1. കേരളത്തിന്റെ ഔദ്യോഗിക മൃഗം :

(A) കടുവ                                     (B) സിംഹം

(C) വരയാട്                                 (D) ആന

 

 1. സസ്യങ്ങളുടെ പച്ച നിറത്തിന് കാരണമായ വർണ്ണകം :

(A) മഗ്നീഷ്യം                             (B) ഹരിതകം

(C) കരോട്ടിൻ                            (D) സാന്തോഫിൽ

 

 1. ജീവന്റെ അടിസ്ഥാന ഘടകം ;

(A)  കോശം                                (B) ഊർജ്ജം

(C) ഓക്സിജൻ                              (D) ജലം

 

 1. ധവളവിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടതാണ്?

(A) നെല്ല്                                       (B) മൽസ്യം

(C) പാൽ                                       (D)പഴം

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q51. ഉത്തരം : (C) പെരിയാർ

പരിഹാരം  : കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ  കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നു 244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്.[5] കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നു.

 

Q52. ഉത്തരം : (C) 1946     

പരിഹാരം  : ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ – ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.

Q53. ഉത്തരം : (C) മാനവവിഭവശേഷി

പരിഹാരം  : 2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ശശി തരൂർ(ജനനം: 9 മാർച്ച് 1956). ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും രാഷ്ട്രീയപ്രവർത്തകനും പതിനേഴാം ലോകസഭയിലെ എം.പി.യുമാണ്‌ ശശി തരൂർ ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് കൂടിയാണ് തരൂർ.

Q54. ഉത്തരം : (D) പി.ജെ. കുര്യൻ

പരിഹാരം  : കേരളത്തിലെ ഒരു പൊതു പ്രവർത്തകനാണ് പി.ജെ. കുര്യൻ. 2012 ആഗസ്റ്റ് 21 ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്‌ഥാനാർത്ഥിയെ നിർത്താതിരുന്നതിനാൽ ഏകകണ്‌ഠമായിരുന്നു തെരഞ്ഞെടുപ്പ്‌. കുര്യന്റെ പേര്‌ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നിർദ്ദേശിച്ചു. രാജ്യസഭാ ഉപാധ്യക്ഷനാകുന്ന രണ്ടാമത്തെ മലയാളിയാണ് പി.ജെ. കുര്യൻ. മാവേലിക്കര, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങളിൽനിന്ന് ആറുതവണ വിജയിച്ചിട്ടുള്ള പി.ജെ. കുര്യൻ ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. രാജ്യസഭയിലും അംഗമായിരുന്നു. ഐ.ഐ.ടി. ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2012 ജൂണിൽ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഹരിവംശ് നാരായൺ സിംഗ് (ജനനം 30 ജൂൺ 1956) ഒരു ഇന്ത്യൻ പത്രപ്രവർത്തകനും രാഷ്ട്രീയക്കാരനുമാണ്, അദ്ദേഹം ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ നിലവിലെ ഡെപ്യൂട്ടി ചെയർമാനുമാണ്. 2018 ഓഗസ്റ്റ് 8-ന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ആറ് വർഷത്തേക്ക് രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു, തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കെതിരെ 125-105 എന്ന വോട്ടിന് വിജയിച്ചു. ബീഹാറിൽ നിന്ന് രണ്ടാം തവണ രാജ്യസഭയിലേക്ക് മടങ്ങിയതിന് ശേഷം 2020 സെപ്റ്റംബർ 14 ന് അദ്ദേഹം രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Q55. ഉത്തരം : (A) മൊണ്ടേഗ്സിംഗ് അഹ്ലുവാലിയ

പരിഹാരം  : ഭാരതത്തിന്റെ കേന്ദ്ര ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനാണ് മൊണ്ടേക് സിങ് അലുവാലിയ(ജനനം 24 നവംബർ 1943).  പദവിയിൽ വന്നത് 6 ജൂലൈ 2004 നാണ്. 1980-കളിൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കരണങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നത് മൊണ്ടേക് സിങ് അലുവാലിയ ആയിരുന്നു. ഐ.എം.എഫിന്റെ ഇൻഡിപെന്റന്റ് ഇവാല്യുവേഷൻ ഓഫീസിലെ ആദ്യ ഡയറക്ടർ ആയും അലുവാലിയ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അലുവാലിയ, ലോക ബാങ്കിൽ ഉദ്യോഗസ്ഥനായി ചേർന്നു. ഇരുപത്തിയെട്ടാം വയസ്സിൽ ലോകബാങ്കിലെ പ്രായം കുറഞ്ഞ ഡിവിഷൻ ചീഫായി. പിന്നീട് ഐ.എം.എഫിൽ ചേർന്നു. ഇന്ത്യൻ സിവിൽ സർവ്വീസ് അംഗമല്ലാത്ത ഇദ്ദേഹം കേന്ദ്ര ഗവൺമെന്റിലെ നിരവധി ഉന്നത ഉദ്യോഗ പദവികൾ വഹിച്ചു

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q56. ഉത്തരം : (B) നിഖിൽ കുമാർ

പരിഹാരം  : കേരളത്തിന്റെ കേരളത്തിന്റെ 21-ാം ഗവർണർ ആയിരുന്നു നിഖിൽ കുമാർ (ജനനം :15 ജൂലൈ 1941). 2009 ഒക്ടോബർ മുതൽ നാഗാലാൻഡ് ഗവർണറായി സേവനമനുഷ്ടിക്കവെയാണ് കേരള ഗവർണറായി നിയമിക്കപ്പെടുന്നത്. 2013 മാർച് 23 നാണ് കേരളത്തിൽ ചുമതലയേറ്റത്. പതിനാലാം ലോക്സഭയിൽ (2004-2009) ബിഹാറിലെ ഔറംഗാബാദിൽ നിന്നുള്ള എം.പി.യുമായിരുന്നു നിഖിൽ കുമാർ.

ഇന്ത്യയിലെ മുൻ കാബിനറ്റ് മന്ത്രിയും കേരളാ ഗവർണറുമാണ് ആരിഫ് മുഹമ്മദ് ഖാൻ. 1951 ൽ ഉത്തർ പ്രദേശിലാണ് അദ്ദേഹം ജനിച്ചത്. സെപ്റ്റംബർ നാലിനാണു സദാശിവത്തിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് അദ്ദേഹത്തെ 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. 6 സെപ്തംബർ 2019 ന് പി സദാശിവത്തിൽ നിന്ന് ഗവർണ്ണർ സ്ഥാനം അദ്ദേഹം ഏറ്റുവാങ്ങി.

Q57. ഉത്തരം : (A) ശ്രീഗണേശൻ ചുണ്ടൻ    

പരിഹാരം  : അറുപത്തൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളി 2013 ഓഗസ്റ്റ് 10-ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ നടന്നു. ശ്രീ ഗണേഷ് ചുണ്ടൻ വള്ളം തുടർച്ചയായി രണ്ടാം വർഷവും കിരീടം സ്വന്തമാക്കി. നാല് മിനിറ്റ് 33.96 സെക്കൻഡുകൊണ്ടായിരുന്നു ഗണേഷ് ഫിനിഷിങ്ങിൽ എത്തിയത്. ബിനോ പുന്നൂസ് ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ളബ് തുഴഞ്ഞ ജവഹർ തായങ്കരി രണ്ടാം സ്ഥാനവും യു.ബി.സിയുടെ ആനാരി ചുണ്ടൻ മൂന്നാം സ്ഥാനവും നേടി. കല്ലൂപ്പറമ്പൻ, സെൻറ് ജോർജ് എന്നിവ വിട്ടുനിന്നതിനാൽ 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. പുന്നമടക്കായലിന്‍െറ 1250 മീറ്റര്‍ വരുന്ന മത്സരവേദിയിലൂടെ ജലപ്പരപ്പില്‍ അസ്ത്രവേഗത്തില്‍ പാഞ്ഞാണ് ശ്രീ ഗണേശന്‍ ഒരിക്കല്‍ കൂടി കരുത്ത് തെളിയിച്ചത്.

Q58. ഉത്തരം : (D) അലാവുദ്ദീൻ ഖിൽജി

പരിഹാരം  : അലാവുദ്ദീൻ ഖിൽജിയുടെ കമ്പോള പരിഷ്ക്കാരങ്ങൾ :

പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലി സുൽത്താനത്തിലെ ഭരണാധികാരികളിലൊരാളായിരുന്നു അലാവുദ്ദീൻ ഖൽജി (റി. 1296-1316) തന്റെ സാമ്രാജ്യത്തിൽ വില നിയന്ത്രണങ്ങളും അനുബന്ധ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയത് ചരിത്രത്തിൽ ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ ക്ഷേമമാണെന്ന് അലാവുദ്ദീന്റെ ലക്ഷ്യമെന്ന് കൊട്ടരാവാസിയും കവിയുമായിരുന്ന അമീർ ഖുസ്രാവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതെസമയം.ഹിന്ദുക്കളെ കീഴ്പ്പെടുത്തുക, അഭൂതപൂർവമായ ഒരു വലിയ സൈന്യത്തെ നിലനിർത്തുക എന്നിവയായിരുന്നു സുൽത്താന്റെ ലക്ഷ്യമെന്ന് സിയാവുദ്ദീൻ ബറാണി (സി. 1357) യും പറയുന്നു (കുറഞ്ഞ വില ഏർപ്പെടുത്തിയാൽ സൈനികർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകുമെന്ന നയത്തിൻറെ കൂടി ഭാഗമായിരുന്നു ഇത്.

ധാന്യങ്ങൾ, തുണി, അടിമകൾ, മൃഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി വസ്തുക്കളുടെ വില അലാവുദ്ദീൻ നിശ്ചയിച്ചു. പൂഴ്ത്തിവെപ്പ് ,അപഹരിക്കുല് എന്നിവ രാജ്യത്ത് നിരോധിച്ചു. നിയന്ത്രണങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സൂപ്പർവൈസർമാരെയും ചാരന്മാരേയും നിയമിച്ചു .നിയമലംഘകരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തു. പരിഷ്കാരങ്ങൾ തലസ്ഥാനമായ ദില്ലിയിലും സുൽത്താനേറ്റിന്റെ മറ്റ് പ്രദേശങ്ങളിലും നടപ്പാക്കി. അലാവുദ്ദീന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ കുത്ബുദ്ദീൻ മുബാറക് ഷാ അത്തരം നടപടികളിലെല്ലാം ദു‍‍‌‍‌‍ർബലപ്പെടുത്തി.

Q59. ഉത്തരം : (B) അയ്യൻകാളി

പരിഹാരം  : സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായ് യോഗം പ്രവർത്തിച്ചകൊണ്ടിരിന്നു. അയ്യങ്കാളി സാധു ജന പരിപാലന സംഘം (എസ്ജെപിഎസ്) (അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ദ പുവർ) സ്ഥാപിച്ചു, ഇത് സ്കൂളുകളിൽ പ്രവേശനത്തിനായി പ്രചാരണം നടത്തുകയും പുലയർ പ്രവർത്തിപ്പിക്കുന്ന സ്കൂളുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് ശേഖരിക്കുകയും ചെയ്തു. ഇതിന് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പിന്തുണ ലഭിച്ചു.

Q60. ഉത്തരം : (A) ഭാസ്കര രവിവർമ്മ    

പരിഹാരം  : ‘രണ്ടാം ചേരസാമ്രാജ്യം’ എന്നറിയപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിലെ ഒരു ഭരണാധികാരിയാണ് ഭാസ്കര രവിവർമ്മൻ ഒന്നാമൻ. ഇന്ദുകോതവർമ്മയുടെ കാലശേഷം എ.ഡി. 962 മുതൽ 1019 വരെ മഹോദയപുരം ആസ്ഥാനമാക്കി ഇദ്ദേഹം ഭരണം നടത്തിയിരുന്നു. ഇദ്ദേഹത്തെ അവസാനത്തെ ചേരമാൻ പെരുമാളായി കണക്കാക്കുന്നു.

ഭാസ്കര രവിവർമ്മൻ ഒരു പരാക്രമശാലിയായ ഭരണാധികാരിയായിരുന്നുവെങ്കിലും ചോള ചക്രവർത്തിമാരായ രാജരാജ ചോളനും രാജേന്ദ്ര ചോളനും ഇദ്ദേഹത്തെ പരാജയപ്പെടുത്തിയിട്ടുണ്ട്. ചേരന്മാരും ചോളന്മാരും തമ്മിൽ ‘നൂറ്റാണ്ട് യുദ്ധം’ ആരംഭിച്ചതും ഭാസ്കര രവി വർമ്മന്റെ കാലത്താണ്.

Q61. ഉത്തരം : (C) കാർബൺ ഡൈ ഓക്സൈഡ്           

പരിഹാരം  : സസ്യങ്ങൾ ദിവസം മുഴുവൻ ശ്വസിക്കുന്നു, അതേസമയം പ്രകാശസംശ്ലേഷണം നടക്കുന്നത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണ്. പകൽ സമയത്ത്, ശ്വസന സമയത്ത് ഉൽപ്പാദിപ്പിക്കുന്ന CO2 പ്രകാശസംശ്ലേഷണത്തിൽ സസ്യങ്ങൾ ഉപയോഗിക്കുന്നു. അതിനാൽ, CO2 പരിസ്ഥിതിയിലേക്ക് പുറത്തുവിടുന്നില്ല. പ്രകാശസംശ്ലേഷണ സമയത്ത് ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ സ്റ്റോമറ്റയിലൂടെ വായുവിലേക്ക് വിടുന്നു. രാത്രിയിൽ, പ്രകാശസംശ്ലേഷണം ഇല്ലെങ്കിൽ, ഓക്സിജൻ പുറത്തുവിടില്ല. കൂടാതെ, ശ്വസന സമയത്ത് ഉത്പാദിപ്പിക്കുന്ന CO2 സസ്യങ്ങൾ ഉപയോഗിക്കുന്നില്ല. അതിനാൽ, അത് വായുവിൽ വിടുന്നു.

Q62. ഉത്തരം : (A) എയ്ഡ്സ്

പരിഹാരം  : ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ (Retro Virus) ആണ് എയ്‌ഡ്‌സ്‌ വൈറസ് 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ റോബർട്ട് ഗാലോ (Dr.Robert Gallo‌) ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(L.A.V|Lymphadenopathy associated virus) എച്ച്.ടി.എൽ.വി.3 (H.T.L.V 3) എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ എച്ച്.ഐ.വി.(HIV-Human Immuno deficiency Virus) എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2  എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി.

Q63. ഉത്തരം : (D) ജോൺ ഡാൾട്ടൺ

പരിഹാരം  :  എല്ലാ വസ്തുക്കളും വിഭജിക്കാനാവാത്ത വിവിധതരത്തിലുള്ള ചെറു കണികകൾ കൊണ്ടു നിർമ്മിതമാണ് എന്ന് ബി.സി.ഇ. 460 മുതൽ 370 വരെ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകനായ ഡെമോക്രിറ്റസ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം കണികകളെ അദ്ദേഹം ആറ്റം എന്നു വിളിച്ചു. 1803-ൽ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ ജോൺ ഡാൾട്ടൻ (1766-1844) ഒരു അണുസിദ്ധാന്തം മുന്നോട്ടു വച്ചു. ഓരോ മൂലകവും അതിന്റേതായ തരത്തിലുള്ള അണുക്കളാൽ നിർമ്മിതമാണെന്നായിരുന്നു അത്. വ്യത്യസ്ത തരത്തിലുള്ള അണുക്കൾ കൂടിച്ചേർന്ന് സംയുക്തങ്ങൾ ഉണ്ടാകുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 1803-ൽ പ്രസിദ്ധീകരിച്ച ഡാൽട്ടന്റെ അണുസിദ്ധാന്തം വളരെ വിലപ്പെട്ടതാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരമാണുക്കളെ (Atom) കൊണ്ടു നിർമ്മിച്ചതാണ്. പരമാണുക്കളെ നശിപ്പിക്കുവാനോ സ്യഷ്ടിക്കാനോ സാധ്യമല്ല.

 

Q64. ഉത്തരം : (A) ഓക്സിജൻ  

പരിഹാരം  : മനുഷ്യശരീരത്തിന്റെ പിണ്ഡത്തിന്റെ ഏകദേശം 99% ആറ് മൂലകങ്ങളാൽ നിർമ്മിതമാണ്: ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ, നൈട്രജൻ, കാൽസ്യം, ഫോസ്ഫറസ്. പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ലോറിൻ, മഗ്നീഷ്യം എന്നീ അഞ്ച് മൂലകങ്ങൾ അടങ്ങിയത് ഏകദേശം 0.85% മാത്രമാണ്. 11 എണ്ണവും ജീവിതത്തിന് ആവശ്യമാണ്. ശേഷിക്കുന്ന മൂലകങ്ങൾ ട്രെസ് എലമെന്റുകളാണ്. ട്രെയ്സ് മൂലകങ്ങളുടെ എല്ലാ പിണ്ഡവും (മനുഷ്യ ശരീരത്തിന് 10 ഗ്രാമിൽ താഴെ) മഗ്നീഷ്യത്തിന്റെ ശരീര പിണ്ഡത്തിലേക്ക് കൂട്ടിച്ചേർക്കുന്നില്ല. പിണ്ഡം കൊണ്ട് ജലം ~11% ഹൈഡ്രജൻ ആണ്, എന്നാൽ ആറ്റോമിക് ശതമാനം കൊണ്ട് ~67% ഹൈഡ്രജൻ ആണ്, കൂടാതെ ഈ സംഖ്യകളും വെള്ളത്തിലെ ഓക്സിജന്റെ കോംപ്ലിമെന്ററി % സംഖ്യകളുമാണ് മൊത്തത്തിലുള്ള പിണ്ഡത്തിന്റെയും ആറ്റോമിക് ഘടനയുടെയും കണക്കുകളിൽ ഏറ്റവും വലിയ സംഭാവന നൽകുന്നത്. ജലത്തിന്റെ അംശം കാരണം, മനുഷ്യശരീരത്തിൽ മറ്റേതൊരു മൂലകത്തേക്കാളും പിണ്ഡം കൊണ്ട് കൂടുതൽ ഓക്സിജൻ അടങ്ങിയിരിക്കുന്നു, എന്നാൽ ഏതൊരു മൂലകത്തേക്കാളും ആറ്റം-അംശം കൊണ്ട് കൂടുതൽ ഹൈഡ്രജൻ.

Q65. ഉത്തരം : (B) ഹീമോഗ്ലോബിൻ

പരിഹാരം  : Hb അഥവാ Hgb എന്ന് ചുരുക്കിയെഴുതാവുന്ന ഇരുമ്പടങ്ങിയ ഓക്സിജൻ വാഹിയായ തന്മാത്രയാണ് ഹീമോഗ്ലോബിൻ (Haemoglobin). കാനിച്തൈയ്ഡേ (Channichthyidae) എന്ന മത്സ്യഫാമിലിയൊഴിച്ച് മിക്ക കശേരുകികളിലും മിക്ക അകശേരുകികളിലും കാണപ്പെടുന്ന ലോഹീയമാംസ്യമാണിത്. മനുഷ്യരിൽ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഈ വർണ്ണവസ്തുക്കൾ ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേയ്ക്കും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേയ്ക്കം വഹിക്കുന്നു. പൂർണ്ണഹീമോഗ്ലോബിൻ തന്മാത്ര(HbA) യ്ക്ക് 67000 ഡാൾട്ടൺ തൻമാത്രാ ഭാരമുണ്ട്. സാധാരണ പ്രായപൂർത്തിയായവരിൽ 97%വും HbAയും 2% HbA2വും 1% HbF(Fetal Hb)ഉം ആണ്.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q66. ഉത്തരം : (C) കലോറി  

പരിഹാരം  : കലോറി ഊർജത്തിന്റെ പ്രീ-എസ്‌ ഐ യൂണിറ്റാണ്, ചൂടിൽ ഏറ്റവും സാധാരണമാണ്. ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു കെൽവിൻ വർദ്ധിപ്പിക്കാൻ ആവശ്യമായ ഊർജ്ജത്തിന്റെ അളവാണിത്. ഒരു ഭക്ഷണ ലേബലിൽ, “കലോറി” എന്ന പദം കിലോ കലോറി അല്ലെങ്കിൽ 1000 കലോറിയെ സൂചിപ്പിക്കുന്നു. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കലോറികൾ ഊർജ്ജ ഉപഭോഗത്തിന്റെ പാരാമീറ്ററുകളാണ്. കാറിലെ ഗ്യാസോലിൻ പോലെ അവയെക്കുറിച്ച് ചിന്തിക്കുക. എന്നാൽ കാറിൽ നിന്ന് വ്യത്യസ്തമായി, ശരീരം അധികമുള്ള വാതകം ദീർഘനേരം സംഭരിക്കുന്നു. കലോറിയോടുള്ള പ്രതികരണം ഏത് മാക്രോ ന്യൂട്രിയന്റിൽ നിന്നാണ് ആ കലോറി വന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

Q67. ഉത്തരം : (D) മാമ്പഴം

പരിഹാരം  : മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ ‘മാങ്ങ. പഴങ്ങളിലെ രാജാവാണ് മാങ്ങ എന്ന് പറയാറുണ്ട്. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാമ്പഴം സാധാരണയായി കാണപ്പെടുന്നത്. അതിൽ തന്നെ ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ ദേശീയ ഫലമാണ് മാങ്ങ. ഇന്ത്യയെ കൂടാതെ പാകിസ്താന്റെയും ദേശീയ ഫലമാണ്‌ മാങ്ങ. മൊത്തം മാങ്ങ ഉത്പാദനത്തിന്റെ 80 ശതമാനത്തിലേറേ ഇന്ത്യയുടെ സംഭാവനയാണ്‌. കേരളത്തിൽ മാവ് കൃഷി വ്യാപകമല്ലെങ്കിലും, തമിഴ്നാട്ടിലും കർണ്ണാടകത്തിലും ബീഹാറിലും വളരെയധികം കൃഷി ചെയ്യപ്പെടുന്നുണ്ട്. പഴുക്കാത്ത മാങ്ങ ചേർത്ത് കൂട്ടാനുകളും അച്ചാറുകളും പാകം ചെയ്യുന്നു. പഴുത്ത മാങ്ങ ചേർത്തുണ്ടാക്കുന്ന മാമ്പഴപ്പുളിശ്ശേരിയും മലയാളികൾക്ക് പ്രിയങ്കരമാണ്‌. മാമ്പഴം വളരെ സ്വാദുള്ള ഭക്ഷണമാണ്‌. 18 നൂറ്റാണ്ടിനു മുൻപ് കേരളം സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികൾ പലരും മാമ്പഴത്തെ ലോകത്തിലെ ഏറ്റവും സ്വാദുള്ള ഫലമായി പുകഴ്ത്തിയിട്ടുണ്ട്. മാമ്പഴവും മാങ്ങയുടെ അച്ചാറുകളും ധാരാളം, കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

Q68. ഉത്തരം : (B) ത്രിവേണി

പരിഹാരം  : ആറുമാസം കൊണ്ട് വിളവെടുപ്പ് നടത്തുന്ന വിത്തിനങ്ങളാണ് തവളക്കണ്ണന്‍, ത്രിവേണി, ചേറ്റാടി എന്നിവ.  മലമ്പ്രദേശങ്ങളിലും പറമ്പുകളിലും മാത്രം കൃഷിചെയ്യുന്ന നെല്‍ വിത്താണ് മോടന്‍.  പഴയ നെല്ലിനങ്ങള്‍ക്ക് നല്ല ഉല്പാദനശേഷിയുണ്ടായിരുന്നു.  അന്നത്തെ കൃഷിക്ക് രാസവളങ്ങള്‍ക്ക് പകരം ജൈവവളങ്ങളാണ് ഉപയോഗിച്ചിരുന്നത്.  അതുപോലെ വിത്തിനങ്ങള്‍ക്ക് നല്ല പ്രതിരോധശേഷിയുമുണ്ടായിരുന്നു.   വെള്ളം കെട്ടിനില്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂപ്രദേശങ്ങളെ തട്ടുതട്ടുകളായി തിരിച്ചിരുന്നു.

പ്രധാന നെല്‍വിത്തുകള്‍ :-  ചിത്തിരത്തണ്ടന്‍, വെള്ളരിയന്‍, പാണ്ടി, ഓലനാരന്‍, തൊണ്ടന്‍, വെളിയന്‍, തൗവ്വന്‍. പുതിയ ഇനങ്ങള്‍ :- അന്നപൂര്‍ണ, രോഹിണി, ത്രവേണി, ജ്യോതി, അഹല്യ, രേവതി, ഉമ, സാഗര, ഐശ്വര്യ, ആതിര, ഐ.ആര്‍. എട്ട, ജയ. സങ്കരയിനം വിളകള്‍ :-  നെല്ല് –  പൊന്നാര്യന്‍, ത്രിവേണി, സുവര്‍ണ, രേഖ, ആതിര, കാര്‍ത്തിക, അന്നപൂര്‍ണ, ഐശ്വര്യ, ജയ,  ജ്യോതി.

Q69 ഉത്തരം : (A) 206  

പരിഹാരം  : ഒരു കുഞ്ഞ് ജനിക്കുമ്പോൾ 300 അസ്ഥികളാണ് ഉണ്ടാവുക. എന്നാൽ ഒരു മുതിർന്ന സാധാരണ മനുഷ്യന്റെ അസ്ഥികൂടത്തിൽ 206 അസ്ഥികളുണ്ടാകുക. അസ്ഥികൾ സന്ധികളിൽ വച്ച് പരസ്പരം കൂട്ടിമുട്ടുന്നു. മിക്ക സന്ധികളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുന്നവയാണ്. ഇലാസ്തികതയുള്ള തരുണാസ്ഥികളും അസ്ഥികൂടത്തിലുണ്ട്. അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാര് രൂപത്തിലുള്ള സംയുക്തകോശങ്ങളാണ് അസ്ഥിബന്ധങ്ങൾ.

മനുഷ്യശരീരത്തിൽ ഉള്ള ആകെ 206 അസ്ഥികളിൽ ഓരോ ചെവിയിലും മൂന്നുവീതം ആറ് ശ്രവണാസ്ഥികകൾ (auditory ossicles) ഉണ്ട്. കർണപടഹ (ear drum)ത്തിൽ പതിക്കുന്ന സ്വരതരംഗങ്ങളെ ആഭ്യന്തര കർണത്തിൽ എത്തിക്കുന്നത് ശ്രവണാസ്ഥികകളാണ്. ഈ ആറ് അസ്ഥികളൊഴിച്ചുള്ള ബാക്കി 200 അസ്ഥികളെ താഴെ പറയുംവിധം മനുഷ്യശരീരത്തിൽ വിന്യസിച്ചിരിക്കുന്നു.

 

Q70 ഉത്തരം : (C) ജീവകം ഡി             

പരിഹാരം  : കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന സ്ീോയ്ഡ് വയിലൊന്നാണ് ജീവകം ഡി. ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയർ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സം‌യോജിപ്പിക്കാൻ പറ്റിയതാണ്. എന്നാൽ തരംഗാവേഗത്തിനനുസരിച്ച് ചർമ്മത്തിൽ ചുവപ്പു രാശി, സൂര്യാഘാതം എന്നിവ ഉണ്ടാകാം. ജീവകം ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് കണ.

Q71. ഉത്തരം : (B) ഡെസിബൽ

പരിഹാരം  : ശബ്ദതീവ്രത, വോൾട്ടത, കറന്റ്, പവർ എന്നിവയുടെ രണ്ടു രാശികൾ തമ്മിലുള്ള അനുപാതത്തിന്റെ അളവ് സൂചിപ്പിക്കുന്ന ലോഗരിതമിക ഏകകമാണ്‌ ഡെസിബെൽ(dB). ധ്വനിശാസ്ത്രത്തിൽ (accoustics) ഇത് കൂടുതലായി ഉപയോഗിക്കപ്പെടുന്നു. ശബ്ദതീവ്രതയുടെ അടി സ്ഥാന ഏകകമായ ‘ബെൽ’ (bel)-ന്റെ പത്തിൽ ഒരു ഭാഗമാണിത്. അലക്സാണ്ടർ ഗ്രഹാം ബെൽ എന്ന ശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. dB എന്ന പ്രതീകം ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യുന്നു. പ്രായോഗികാവശ്യങ്ങൾക്ക് ‘ബെൽ’ ഏകകത്തേക്കാൾ സൗകര്യപ്രദം dB ഏകകമാണ്. ബെൽ പ്രതിനിധാനം ചെയ്യുന്നത് വളരെ വലിയ രാശികളെ മാത്രമാണ്. ഏതെങ്കിലും നിർദിഷ്ട നിർദ്ദേശാങ്ക ലവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെസിബെല്ലുകൾ സാധാരണമായി അളക്കാറുള്ളത്.)

Q72.   ഉത്തരം : (D) ആന

പരിഹാരം  : പ്രോബോസിഡിയ (Proboscidea) എന്ന സസ്തനികുടുംബത്തിൽ (Mammalia) ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശംനേരിടാതെ ഭൂമിയിലവശേഷിക്കുന്ന ഏകജീവിയാണിത്. ഇപ്പോളുപയോഗത്തിലില്ലാത്ത പാക്കിഡെർമാറ്റ (Pachydermata) എന്ന വർഗ്ഗത്തിൽപ്പെടുത്തിയായിരുന്നു ആനയെ നേരത്തേ വർഗ്ഗീകരിച്ചിരുന്നത്. ഭൂമുഖത്ത്, മൂന്ന് ആനവംശങ്ങൾ ഇന്നു നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന (ഈയടുത്തകാലംവരെ ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും ആ‍ഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമാണ്). മറ്റ് ആനവംശങ്ങൾ, കഴിഞ്ഞ ഹിമയുഗത്തിനുശേഷം, എകദേശം പതിനായിരംവർഷം മുമ്പ്, നാമാവശേഷമായിപ്പോയി. കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരികമണ്ഡലത്തിൽ ആനകൾക്കു പ്രത്യേകസ്ഥാനമുണ്ട്. ആനയെ ഇന്ത്യയുടെ പൈതൃക മൃഗമായി 2010 ഒക്ടോബർ 22 നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇത്, ആനകളുടെ സംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ്.

 

Q73. ഉത്തരം : (B) ഹരിതകം

പരിഹാരം  : സസ്യങ്ങളിലെ പ്രാഥമിക വർണ്ണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ. ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്. മഞ്ഞ, നീല തരംഗദൈർഘ്യമുള്ള പ്രകാശങ്ങളെ ആഗിരണം ചെയ്യുകയും ക്ലോറിന്റെ നിറമായ പച്ചയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ക്ലോറോഫില്ലിന്റെ സാന്നിധ്യവും ആധിക്യവും ആണ് സസ്യങ്ങൾക്ക് പച്ച നിറം നൽകുന്നത്. എല്ലാ കരസസ്യങ്ങൾക്കും പച്ച ആൽഗകൾക്കും ഈ വർണ്ണവസ്തുവിന്റെ രണ്ട് രൂപങ്ങളായ ക്ലോറോഫിൽ എ, ക്ലോറോഫിൽ ബി. എന്നിവ കാണപ്പെടുന്നു. കെൽ‌പ്സ്, ഡയറ്റോമുകൾ, മറ്റ് ഫോട്ടോസിന്തറ്റിക് ഹെറ്ററോകോണ്ടുകൾ എന്നിവയിൽ ക്ലോറോഫിൽ ബി.ക്ക് പകരം ക്ലോറോഫിൽ സി അടങ്ങിയിരിക്കുന്നു

Q74. ഉത്തരം : (A) കോശം    

പരിഹാരം  : ഘടനാപരമായും ധർമ്മപരമായും ജീവന്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു ജീവിയുടെ ജീവനുള്ള ഏറ്റവും ചെറുതും സ്വയംവിഭജനശേഷി കാണിക്കുന്നതുമായ അസ്തിത്വമാണ് കോശം. ജീവന്റെ നിർമാണഘടകങ്ങൾ എന്ന് ഇവ വിശേഷിപ്പിക്കപ്പെടുന്നു. കോശത്തെക്കുറിച്ചുള്ള പഠനം ‘സെൽ ബയോളജി’ (കോശവിജ്ഞാനീയം) അഥവാ ‘സൈറ്റോളജി’ എന്നറിയപ്പെടുന്നു. ചെറിയ മുറി എന്ന അർത്ഥം വരുന്ന സെല്ല എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് സെൽ എന്ന ഇംഗ്ലീഷ് പദത്തിന്റെ ആവിർഭാവം. ശരീരത്തിൽ ഒറ്റക്കോശം മാത്രമുള്ളവ ജീവികളെ ഏകകോശജീവികൾ എന്നും (ഉദാ- ബാക്ടീരിയം) നിരവധി കോശങ്ങളുള്ളവയെ ബഹുകോശജീവികളെന്നും (ഉദാ- മനുഷ്യൻ) വിളിക്കുന്നു. മനുഷ്യശരീരത്തിൽ 1014 കോശങ്ങൾ ഉള്ളതായി കരുതപ്പെടുന്നു. സാധാരണയായി കോശത്തിന്റെ വലിപ്പം 1 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയിലാണ്. സാധാരണകോശത്തിന്റെ ഭാരം ഒരു നാനോഗ്രാമാണ്. കോശങ്ങളെ സൂക്ഷ്മദർശിനിയിലൂടെ മാത്രമേ കാണാനാകൂ.

Q75. ഉത്തരം : (C) പാൽ

പരിഹാരം  : ഒരു രാജ്യത്തിലെ ക്ഷീരോല്പാദന രംഗത്ത് വ്യക്തമായ ആസൂത്രണത്തിന്റെയും പദ്ധതികളുടെയും ഫലമായി പ്രകടമായ വർദ്ധനവുണ്ടാകുന്ന അവസ്ഥയെയാണ് ധവള വിപ്ലവം എന്നു വിളിക്കുന്നത്. പാലിന്റെ നിറവുമായി ബന്ധപ്പെട്ടാണ് ധവളം എന്ന പദമുപയോഗിച്ചിരിക്കുന്നത്.

ദേശീയമായി ഒരു ക്ഷീരോല്പ്പാദക ശൃംഖല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ യിലെ നാഷണൽ ഡയറി ഡവലപ്മെന്റ് ബോർഡ് (NDDB)ന്റെ ആഭിമുഖ്യത്തിൽ 1970 കളിൽ ആരംഭിച്ച ഓപറേഷൻ ഫ്ലഡ് എന്ന ഗ്രാമ വികസന പദ്ധതിയാണ്‌ ഭാരതത്തിലെ ധവള വിപ്ലവത്തിനു നാന്ദി കുറിച്ചത്. ധവളവിപ്ലവം 60–70 കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കി ഇന്ത്യയ മാറ്റി. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഉല്പ്പാദിപ്പിക്കുന്ന പാൽ നഗരങ്ങളില്ലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലൂടെ ക്ഷീര കർഷകർക്ക് തങ്ങൾ ഉല്പ്പാദിപ്പിക്കുന്ന പാലിന്‌ ന്യായ വില ഈ പദ്ധതി മൂലം ഉറപ്പാക്കാനായി.

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!