Malyalam govt jobs   »   Previous Year Papers   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [16 November 2021]

25 Important Previous year Q & A | Village Field Assistant Study Material [16 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Read More: Kerala Village Field Assistant (VFA) Batch | Join Now

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

  1. ജ്ഞാനപീഠം അവാർഡ് നേടിയ ആദ്യത്തെ മലയാളി :

(A) തകഴി ശിവശങ്കരപ്പിള്ള

(B) M.T. വാസുദേവൻ നായർ

(C) ജി. ശങ്കരക്കുറുപ്പ്

(D) ഒ.എൻ.വി. കുറുപ്പ്

Read More : 25 Important Previous Year Q & A [15 November 2021]  

  1. ഭാഷാ നൈഷധം ചമ്പുവിന്റെ കർത്താവ് :

(A) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

(B) മഴമംഗലം നമ്പൂതിരി

(C) A.R രാജരാജ വർമ്മ

(D) പി. കുഞ്ഞിരാമൻ നായർ

Read More : 25 Important Previous Year Q & A [12 November 2021]  

  1. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ :

(A) S.K. പൊറ്റക്കാട്

(B) വേങ്ങയിൽ ക്വഞ്ഞിരാമൻ നായർ

(C) വള്ളത്തോൾ നാരായണ മേനോൻ

(D) തുഞ്ചത്ത് എഴുത്തച്ഛൻ

Read More : 25 Important Previous Year Q & A [11 November 2021]  

  1. ‘പാടുന്ന വയലിൻ’ എന്നറിയപ്പെടുന്ന സംഗീതം :

(A) ഡോ: എൻ. രാജം                           (B) ലതാ മങ്കേഷ്ക്കർ

(C) M.S. സുബ്ബലക്ഷ്മി                              (D) ട. ജാനകി

 

  1. “കെരാട്ടോ പ്ലാസ്റ്റി’ എന്ന ശസ്ത്രക്രിയ ഏതവയവവുമായി ബന്ധപ്പെട്ടതാണ് ?

(A) ത്വക്ക്                                                   (B) ചെവി

(C) ശ്വാസ കോശം                                (D) കണ്ണ്

 

6.മഞ്ഞളിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :

(A) കാൽസ്യം ഓക്സലേറ്റ്                      (B) പോളി ഫിനോൾ

(C) കരോട്ടിൻ                                            (D) കുർക്കുമിൻ

 

  1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം :

(A) ഉത്തർപ്രദേശ്                                      (B) പഞ്ചാബ്

(C) രാജസ്ഥാൻ                                           (D) ഗുജറാത്ത്

 

8.രാജ്യ സഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം :

(A) 21 വയസ്സ്                                                  (B) 35 വയസ്സ്

(C) 30 വയസ്സ്                                                  (D) 25 വയസ്സ്

 

  1. ഭരണകാലത്ത് ഒരിക്കൽപ്പോലും പാർലമെന്റിൽ സന്നിഹിതനാകാതിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി :

(A) ലാൽ ബഹാദൂർ ശാസ്ത്രി               (B) ചരൺ സിംഗ്

(C) വി.പി. സിംഗ്                                          (D) എ.ബി. വാജ്പേയി

 

  1. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്നം അവാർഡ് നേടിയ വ്യക്തി :

(A) നീലം സഞ്ജീവ റെഡ്ഡി                     (B) വി.വി. ഗിരി

(C) ഡോ: രാധാകൃഷ്ണൻ                              (D) ഡോ: സക്കീർ ഹു സൈൻ

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant

11.സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി :

(A) Dr, B.R. അംബേദ്ക്കർ

(B) സർദാർ വല്ലഭായ് പട്ടേൽ

(C) മൗലാനാ അബ്ദുൾകലാം ആസാദ്

(D) ഡോ. രാജേന്ദ്ര പ്രസാദ്

 

12,ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി :

(A) വില്യം ബെൻടിക് പ്രഭു

(B) ഹർഡിഞ്ച് പ്രഭ

(C) കോൺവാലിസ് പ്രഭു

(D) കഴ്സൺ പ്രഭു

 

  1. “നിങ്ങൾ എനിക്ക് രക്തം നല്കു, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നല്കാം” എന്ന് പറഞ്ഞ നേതാവ് :

(A) ബാലഗംഗാധര തിലക്

(B) സുഭാഷ് ചന്ദ്ര ബോസ്

(C) അരവിന്ദ ഘോഷ് പി

(D) ലാലാലജ്പത് റായ്

 

  1. 1857 ലെ ഒന്നാം സ്വാതന്ത്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം :

(A) ഡൽഹി                                 (B) സാൻസി

(C) മീററ്റ്                                        (D) കാൺപൂർ

 

  1. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ :

(A) രവീന്ദ്രനാഥ ടാഗോർ       (B) സി.വി. രാമൻ

(C) വി.എസ്. നയ്പോൾ          (D) മദർ തെരേസ

  Read More: How to Crack Kerala PSC Exams

  1. ‘Sunny Days’ ആരുടെ ആത്മ കഥയാണ് ?  

(A) കപിൽ ദേവ്                           (B) സുനിൽ ഗവാസ്കർ

(C) രവി ശാസ്ത്രി                        (D) സച്ചിൻ ടെൻഡുൽക്കർ

 

  1. കേരളാ ഗവർണ്ണർ ആയതിനുശേഷം ഇന്ത്യൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി :

(A) K.R. നാരായണൻ                    (B) ശങ്കർ ദയാൽ ശർമ്മ

(C) R, വെങ്കിട്ട രാമൻ                    (D) V.V. ഗിരി

 

  1. ‘ലീലാവതി’ എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ് :

(A) രാമാനുജൻ                                (B) വിഷ്ണു ഗുപ്തൻ

(C) ഭാസ്കരാചാര്യർ                         (D) പതഞ്ജലി

 

  1. ‘കോവിലൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ :

(A) വി.വി. അയ്യപ്പൻ                      (B) അച്യുതൻ നമ്പൂതിരി

(C) പി.സി. കുട്ടികൃഷ്ണൻ             (D) കെ.പി. കേശവ മേനോൻ

 

  1. ‘ഭരതനാട്യം’ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?

(A) ആന്ധ്രാപ്രദേശ്                       (B) തമിഴ്നാട്

(C) കേരളം                                        (D) കർണ്ണാടകം

 

  1. ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം :

(A) ത്രികോണം                                (B) സമചതുരം

(C) ദീർഘചതുരം                           (D) വ്യത്തം

 

  1. റോമൻ സമ്പ്രദായത്തിൽ ‘M’ ഏത് സംഖ്യയെ സൂചിപ്പിക്കുന്നു ?

(A) 1,000                                                 (B) 100

(C) 10,000                                               (D) 1,00,000

 

  1. ദിവസത്തെ ആദ്യമായി 24 മണിക്കൂറായി ഭാഗിച്ചത് ഏത് രാജ്യക്കാരാണ് ?

(A) ഇന്ത്യക്കാർ                                  (B) ചൈനക്കാർ

(C) ബാബിലോണിയക്കാർ         (D) ഈജിപ്തകാർ

 

  1. ഒരു ‘വ്യാഴവട്ടം’ എന്നാൽ എത്ര വർഷമാണ് ?

(A) 10 വർഷം                                      (B) 25 വർഷം

(C) 15 വർഷം                                      (D) 12 വർഷം

 

  1. 2013 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ :

(A) വിഷ്ണു നാരായണൻ നമ്പൂതിരി

(B) പെരുമ്പടവം ശ്രീധരൻ

(C) സച്ചിദാനന്ദൻ

(D) പ്രൊഫ: M.K. സാനു

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q1.ഉത്തരം : (C) ജി. ശങ്കരക്കുറുപ്പ്     

പരിഹാരം:  മലയാളത്തിലെ ഒരു കവിയും ഉപന്യാസകാരനും സർവ്വകലാശാല അദ്ധ്യാപകനുമായിരുന്നു ജി. ശങ്കരക്കുറുപ്പ്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആദ്യ മലയാള സാഹിത്യകാരനാണ് ശങ്കരക്കുറുപ്പ്.1901 ജൂൺ 3-ന്‌, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി വാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2-ന്‌ അന്തരിച്ചു

Q2.ഉത്തരം : (B) മഴമംഗലം നമ്പൂതിരി 

പരിഹാരം:  സംസ്കൃതവും,മലയാളവും തുല്യപാടവത്തോടെ കൈകാര്യം ചെയ്ത നിപുണനായ കവി,ജ്യോതിശാസ്ത്രപണ്ഡിതൻ,ആചാര്യൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് മഹിഷമംഗലം അഥവാ മഴമംഗലം നമ്പൂതിരി. മഴമംഗലംഭാണം,രാസക്രീസാകാവ്യം,അഷ്ടമംഗല്യപ്രശ്നം എന്നീ സംസ്കൃതകൃതികളും നൈഷധം,രാജരത്നാവലീയം,കൊടിയവിരഹം,ബാണയുദ്ധം എന്നീ നാല് ഭാഷാചമ്പുക്കളും ധാരികവധം ബ്രഹ്മിണിപ്പാട്ടും മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ കൃതികളാണ്.

Q3.ഉത്തരം : (C)  വള്ളത്തോൾ നാരായണ മേനോൻ

പരിഹാരം:  വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. 1927ൽ കലാമണ്ഡലം ഒരു ചെറിയ സൊസൈറ്റിയായിട്ടാണ് രൂപം കൊണ്ടത്.1930, നവമ്പർ 9 ന് കലാമണ്ഡലം പ്രവർത്തിച്ചു തുടങ്ങി. വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്..ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം.കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

Q4.ഉത്തരം : (A) ഡോ: എൻ. രാജം 

പരിഹാരം:  അംഗീകാരമായ ഫെലോഷിപ്പിന് (അക്കാദമി രത്ന) അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി വയലിൻ കലാകാരിയാണ് ഡോ. എൻ രാജം (ജനനം : 1938). “പാടുന്ന വയലിൻ” എന്ന് അറിയപ്പെടുന്ന രാജം ഹിന്ദുസ്ഥാനി സംഗീതത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് അക്കാദമി രത്ന പുരസ്കാരം നൽകിയത്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രമുഖ വയലിൻ കലാകാരൻ ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ്

Q5.ഉത്തരം : (D) കണ്ണ്

പരിഹാരം :  കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഏറ്റവും ഉയർന്ന കണ്ണ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്കാണ് കെരാറ്റോ പ്ലാസ്റ്റി അഥവാ കോർണിയൽ ട്രാൻപ്ലാന്റ്റേഷൻ എന്നു പറയുന്നത്.കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത്.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q6.ഉത്തരം : (D) കുർക്കുമിൻ

പരിഹാരം :  കണ്ണ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയ്ക്കാണ് കെരാറ്റോ പ്ലാസ്റ്റി അഥവാ കോർണിയൽ ട്രാൻപ്ലാന്റ്റേഷൻ എന്നു പറയുന്നത്. കണ്ണിന്റെ നാഡീഭാഗങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളിലെ കേടുപാടുകൾ മൂലം കാഴ്ച നഷ്ടപ്പെടുകയാണെങ്കിൽ അത് ശരിയാക്കാൻ ആരോഗ്യമുള്ള ഒരു കണ്ണിൽ നിന്നും ആ ഭാഗം എടുത്ത് ഉപയോഗിച്ച് കാഴ്ച ശരിയാക്കാവുന്നതാണ്. കണ്ണ് മാറ്റിവെയ്ക്കൽ എന്നാൽ കണ്ണുമുഴുവനായി മാറ്റിവെയ്ക്കുക എന്നൊരു ധാരണയുണ്ടായേക്കാമെങ്കിലും, കണ്ണിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം മാറ്റിവെയ്ക്കുകയാണ് ചെയ്യുക. സാധാരണയായി കണ്ണിന്റെ കോർണിയയിൽ ഉണ്ടാകുന്ന കേടുകളെ തുടർന്നാണ് കണ്ണ് മാറ്റിവെയ്ക്കൽ നടത്തുന്നത്. ഒരാളുടെ അതാര്യമായതോ മങ്ങിയതോ മറ്റേതെങ്കിലും തരത്തിൽ കേടുവന്നതോ ആയ കോർണിയയ്ക്കു പകരം നേത്രദാതാവിന്റെ കേടില്ലാത്ത കോർണിയ തുന്നിച്ചേർത്താണ് കോർണിയ മാറ്റിവെയ്ക്കൽ സാധ്യമാക്കുന്നത്.

Q7.ഉത്തരം : (A) ഉത്തർപ്രദേശ്   

പരിഹാരം :  ലോകത്ത് ഏറ്റവുമധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്‌. ഇതിനു പുറകിൽ രണ്ടാമതാണ്‌ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉത്തർപ്രദേശ് ആണ്‌ ഇതിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത്. അയനരേഖക്ക് വെളിയിലാണെങ്കിലും ഗംഗാതടം കരിമ്പ് കൃഷിക്ക് വളരെ യോജിച്ച മേഖലയാണ്‌. കരിമ്പ് കർഷകരുടെ ഒരു നാണ്യവിളയാണ്‌.വളരെയേറെ ശ്രദ്ധ ആവശ്യമുള്ള കൃഷിയാണ് കരിമ്പ്. നടുന്നതിനു മുൻപ് പലവട്ടം കൃഷിയിടം ഉഴുതുമറിക്കുന്നു. ചൂടുകാലമാകുമ്പോഴേക്കും കരിമ്പ് നടൂന്നു. കരിമ്പിന്റെ വളർച്ചയുടെ ആദ്യകാലങ്ങൾ കൂടിയ താപനില അത്യാവശ്യമാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കുന്ന തണ്ടുകൾ വരിയും നിരയുമായാണ് നടുന്നത്.

Q8.ഉത്തരം : (C) 30 വയസ്സ്     

പരിഹാരം :  ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം. രാജ്യസഭയും അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെൻറ്. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽ പ്പെടും. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ആറു വർഷത്തേക്കാണ് ബാക്കിയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒന്ന് ഭാഗം അംഗങ്ങൾ ഈ സഭയിൽ നിന്ന് പിരിഞ്ഞ് പോവും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌. പാർലമെന്റ് അംഗത്വത്തിനുള്ള യോഗ്യതകൾ ഭരണഘടനയുടെ 84-ാം അനുച്ഛേദം പ്രതിപാദിക്കുന്നു. ഒരു രാജ്യസഭാംഗത്തിന് കുറഞ്ഞത് 30 വയസ്സ് പ്രായമുണ്ടായിരിക്കണം.

Q9.ഉത്തരം : (B) ചരൺ സിംഗ്

പരിഹാരം :  ചൗധരി ചരൺസിംഗ് (ഡിസംബർ 23, 1902 – മേയ് 29, 1987) ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു. 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.ചരൺസിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം റാം മനോഹർ ലോഹ്യയുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമഉത്തർപ്രദേശും ഹരിയാനയുമായിരുന്നു.അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ ലോക്സഭ ഒരിക്കല്പോലും കൂടിയില്ല. ലോക്സഭയുടെ ആദ്യത്തെ സമ്മേളനത്തിനു തലേദിവസം കോൺഗ്രസ് ഭാരതീയ ലോക്ദൾ സർക്കാരിനുള്ള പിന്തുണ പിൻ‌വലിക്കുകയും അദ്ദേഹത്തിന്റെ സർക്കാർ താഴെവീഴുകയും ചെയ്തു. ചരൺസിംഗ് രാജിവെച്ചു.

Q10.ഉത്തരം : (D) ഡോ: സക്കീർ ഹു സൈൻ

പരിഹാരം :  സാക്കിർ ഹുസൈൻ(ഫെബ്രുവരി 8, 1897 – മേയ് 3 1969) മേയ് 13, 1967 മുതൽ മേയ് 3 1969 ന്‌ അദ്ദേഹം മരിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു. ഹൈദരാബാദിലാണ്‌ ഹുസൈൻ ജനിച്ചത്. ഇന്ത്യയിലെ പരമോന്നത പൌര ബഹുമതിയായ ഭാരതരത്ന 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.

1948-1956 കാലഘട്ടത്തിൽ അലിഗഢ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയിൽ തുടർന്ന അദ്ദേഹത്തിന് 1956 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 ൽ അദ്ദേഹം ബീഹാർ ഗവർണ്ണർ പദവിയിലേക്ക് എത്തുകയും ചെയ്തു. 1957 മുതൽ 1962 വരെ ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം അദ്ദേഹം പിന്നീട് 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967 വരെ ഉപരാഷ്ട്രപതിയായിരുന്ന അദ്ദേഹം മേയ് 13 1967 ൽ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

Q11.ഉത്തരം : (C) മൗലാനാ അബ്ദുൾകലാം ആസാദ്

പരിഹാരം :  അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.

Q12.ഉത്തരം : (D) കഴ്സൺ പ്രഭു

പരിഹാരം :  ബംഗാൾ വിഭജനം എന്ന ആശയം ആദ്യമായി പരിഗണിച്ചത് 1903-ൽ ആയിരുന്നു. ഇതു കൂടാതെ ചിറ്റഗോങ്ങ്, ധാക്ക, മൈമൻസിങ്ങ് എന്നീ ജില്ലകളെ ബംഗാളിൽ നിന്നും അടർത്തി ആസ്സാം പ്രവിശ്യയുടെ ഭാഗമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഛോട്ടാ നാഗ്പൂരിനെ സെണ്ട്രൽ പ്രോവിൻസുമായി കൂട്ടിച്ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉണ്ടായിരുന്നു.സർക്കാർ ഈ ആശയം 1904 ജനുവരിയിൽ ഔദ്യോഗികമായി വിളംബരം ചെയ്തു. ഫെബ്രുവരിയിൽ കഴ്സൺ പ്രഭു വിഭജനത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അറിയുന്നതിനായി കിഴക്കൻ ജില്ലകളിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്. വിഭജനം കൊണ്ടുണ്ടായ വൻപിച്ച രാഷ്ട്രീയ പ്രത്യാഘാതങ്ങളെ തുടർന്ന് പശ്ചിമ, പൂർവ്വ ബംഗാളുകൾ 1911-ൽ വീണ്ടും ഒരുമിപ്പിച്ചു.

Q13.ഉത്തരം : (B) സുഭാഷ് ചന്ദ്ര ബോസ്

പരിഹാരം :  സുഭാസ് ചന്ദ്ര ബോസ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.

പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ‘എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം’ എന്ന് സ്വാതന്ത്ര്യ ദാഹികളായ ഇന്ത്യന്‍ ജനതയോട് പ്രഖ്യാപിച്ചത്  നേതാജി സുഭാഷ് ചന്ദ്ര ബോസാണ്

Q14.ഉത്തരം : (C) മീററ്റ്

പരിഹാരം :  ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു മുനിസിപ്പൽ കോർപ്പറേഷനും പ്രധാന പട്ടണവുമാണ് മീററ്റ് . ഇന്ത്യയിലെ 16 മത്തെ വലിയ മെട്രോ നഗരവും, 25 മത്തെ വലിയ പട്ടണവുമാണ് ഇത്. നോയിഡക്കും ഗാസിയാബാദിനും ശേഷം ഉത്തർ പ്രദേശിലെ വികസിച്ചു വരുന്ന നഗരങ്ങളിൽ ഒന്നാണ് മീററ്റ്. ജനസംഖ്യയിൽ ഉത്തർ പ്രദേശിലെ നാലാമത്തെ നഗരമാണ് മീററ്റ്.ഡെൽഹിയുടെ 56 കി.മീ (35 mi) ദൂരത്തിൽ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പഴയ പട്ടണമാണ് ഇത്. ഇന്ത്യൻ സേനയുടെ ഒരു വലിയ കന്റോണ്മെന്റ് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ നിർമ്മിക്കുന്ന കത്രികകൽ, കായിക ഉത്പന്നങ്ങൾ എന്നിവക്ക് മീററ്റ് പ്രസിദ്ധമാണ്. ഇന്ത്യയുടെ കായിക തലസ്ഥാനമായി മീററ്റ് ചിലപ്പോൾ അറിയപ്പെടാറുണ്ട്. 1857 ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയത് ഇവിടെ നിന്നാണ്.

Q15.ഉത്തരം : (A) രവീന്ദ്രനാഥ ടാഗോർ  

പരിഹാരം :  ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്കാരികനായകനുമാണ് രബീന്ദ്രനാഥ ടാഗോർ ,ഗുരുദേവ്‌ എന്നും ആദരപൂർവ്വം അദ്ദേഹത്തെ സംബോധന ചെയ്തിരുന്നു. കവി, തത്ത്വചിന്തകൻ, ദൃശ്യകലാകാരൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളിസാഹിത്യത്തിനും സംഗീതത്തിനും പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കാവ്യസമാഹാരമായ ഗീതാഞ്ജലിക്ക് 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായി ടാഗോർ

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q16.ഉത്തരം : (B) സുനിൽ ഗവാസ്കർ

പരിഹാരം :  ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനിൽ മനോഹർ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ. അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന് ജനിച്ചു. 1967-ൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങി. 1971-ൽ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചുതുടങ്ങിയ അദ്ദേഹം ഏഴു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യൻ ടീമിൻറെ ക്യാപ്റ്റനായി. 125 ടെസ്റ്റുകളിൽ പങ്കെടുത്ത് 34 സെഞ്ചുറികൾ ഉൾപ്പെടെ 10,122 റൺസ് നേടിയ അദ്ദേഹം 1987 നവംബർ 5-ന് ടെസ്റ്റ് ക്രിക്കറ്റ് രംഗത്തുനിന്നു വിരമിച്ചു. 1975-ൽ അർജ്ജുനാ അവാർഡ് നേടിയ അദ്ദേഹം ഗ്രന്ഥകാരനും കൂടിയാണ്. 1980-ൽ ഗവാസ്കറിനു പത്മഭൂഷൺ അവാർഡ് ലഭിച്ചു.

അദ്ദേഹം ക്രിക്കറ്റിനെക്കുറിച്ച് നാല് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സുനിൽ ഗവാസ്‌കർ എഴുതിയ പുസ്തകങ്ങളിൽ അദ്ദേഹത്തിന്റെ സ്വന്തം ആത്മകഥ ഉൾപ്പെടെ സണ്ണി ഡേയ്‌സ് (ആത്മകഥ), ഐഡൽസ്, റൺസ് എൻ റൂയിൻസ്, വൺ ഡേ വണ്ടേഴ്‌സ് എന്നിവ അടങ്ങിയിരിക്കുന്നു.

Q17.ഉത്തരം : (D) V.V. ഗിരി

പരിഹാരം :  വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 – ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ്‌ സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും‍ (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Q18.ഉത്തരം: (C) ഭാസ്കരാചാര്യർ      

പരിഹാരം :  പ്രസിദ്ധ ഭാരതീയ  ഗണിതഗ്രന്ഥമാണ് ലീലാവതി. ഭാസ്കരാചാര്യൻ(1114-1185 AD) ആണ് ഈ ഗ്രന്ഥമെഴുതിയത് . ഇദ്ദേഹത്തിന്റെ മുഖ്യ കൃതിയാണ് ‘സിദ്ധാന്ത ശിരോമണി'(1150 AD); ഇതിന് 4 ഭാഗങ്ങളുണ്ട് – ലീലാവതി , ബീജഗണിതം, ഗോളാധ്യായം, ഗ്രഹഗണിതം എന്നിങ്ങനെ . ലീലാവതിയിൽ അങ്കഗണിതവും, ബീജഗണിതവും, ജ്യാമിതിയും ഉണ്ട്. 266 ശ്ലോകങ്ങളുള്ള ലീലാവതി പിൽക്കാലത്ത് 13 അധ്യായങ്ങളായി തിരിക്കപ്പെടുകയുണ്ടായി.അദ്ദേഹത്തിന്റെ മകളായ ലീലാവതിയിൽ നിന്നാണ് ഈ പേരു വന്നത്.

Q19.ഉത്തരം : (A) വി.വി. അയ്യപ്പൻ

പരിഹാരം :  മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കണ്ടാണശ്ശേരി വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ കേരളത്തിലെ തൃശ്ശൂർ ജില്ലയിലുള്ള ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലാണ് 1923 ജൂലൈ 9-ന് (മലയാള വർഷം 1098 മിഥുനം 25) കോവിലൻ ജനിച്ചത്. വട്ടോമ്പറമ്പിൽ വേലപ്പനും കൊടക്കാട്ടിൽ കാളിയുമായിരുന്നു മാതാപിതാക്കൾ. കണ്ടാണശ്ശേരി എക്സെൽ‌സിയർ സ്കൂളിലും, നെന്മിനി ഹയർ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 മുതൽ 1946 വരെ റോയൽ ഇന്ത്യൻ നേവിയിലും, 1948 മുതൽ 1968 വരെ കോർ ഒഫ് സിഗ്നൽ‌സിലും പ്രവർത്തിച്ചു. 2006-ൽ കേരള സർക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു.

Q20. ഉത്തരം : (B) തമിഴ്നാട്

പരിഹാരം :  ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്ന സ്ഥാനം അലങ്കരിക്കുന്ന ശാസ്ത്രീയ നൃത്തരൂപമാണ് ഭരതനാട്യം. ഭരതനാട്യം ജന്മം കൊണ്ട സ്ഥലം തമിഴ്‌നാട് ആണ്. ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.ആറാം നൂറ്റാണ്ടു മുതൽക്കുതന്നെ പല്ലവ- ചോള രാജാക്കന്മാർ നൃത്ത-സംഗീത-ശില്പങ്ങളെ വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തഞ്ചാവൂർ സഹോദരന്മാർ എന്നുമറിയപ്പെടുന്ന ചിന്നയ്യ സഹോദരന്മാരാണ്‌ ദാസിയാട്ടം പരിഷ്കരിച്ച് ഭരതനാട്യത്തിന്‌ രൂപം കൊടുത്തത്.ഇന്ത്യയിലെ മറ്റെല്ലാ ശാസ്ത്രീയ നൃത്തരൂപങ്ങളുടെയും മാതാവായി വിശേഷിക്കപ്പെടുന്ന ഭരതനാട്യം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നൃത്തരൂപമായും കണക്കാക്കപ്പെടുന്നു.

Q21. ഉത്തരം : (D) വ്യത്തം

പരിഹാരം :  ഒരു ദ്വിമാനതലത്തിൽ കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ സ്ഥിതി ചെയ്യുന്ന എല്ലാ ബിന്ദുക്കളുടേയും ഗണത്തെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ്‌ വൃത്തം (വട്ടം). ഒരു തലത്തിൽ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക ജ്യാമിതീയ രൂപമാണ്‌ വൃത്തം. വൃത്തം എന്ന പദം പലപ്പോഴും വക്രതയിലുള്ള ബിന്ദുക്കളെ സൂചിപ്പിയ്ക്കുന്നതിലുപരിയായി വൃത്തപരിധിയ്ക്കുള്ളിലെ തലത്തെയാണ് വിവരിയ്ക്കുന്നത്. ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ ഉപരിതല വിസ്തീർണ്ണം ഈ രൂപത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഒരു പ്രത്യേകതയാണ്‌ കിണറിന്റെ ആകൃതി വൃത്തത്തിൽ ആകാൻ കാരണം. ദ്വിതല യൂക്ലീഡിയൻ രൂപമാണ് വൃത്തം. വൃത്തം കോണികങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഒരു വൃത്തസ്തൂപിക അതിന്റെ അക്ഷത്തിന് ലംബമായ തലവുമായി യോജിയ്ക്കുമ്പോഴാണ് വൃത്തം ഉണ്ടാകുന്നത്. വൃത്തകേന്ദ്രത്തിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേയ്ക്കുമുള്ള അകലം തുല്യമായിരിയ്ക്കും.

Q22.ഉത്തരം : (A) 1,000

പരിഹാരം :  വളരെ വിചിത്രമായ ഒരു സംഖ്യാശാസ്ത്രമാണ് റോമൻ സംഖ്യാ സമ്പ്രദായം.സ്ഥാനവില ഇല്ലാത്തതും പൂജ്യം ഉപയോഗിക്കാത്തതും അക്കങ്ങൾക്ക് പകരമായി ചിഹ്നങ്ങളുപയോഗിക്കുന്ന സംഖ്യാശാസ്ത്രമാണിത് .

പ്രധാന അക്കങ്ങൾക്കായുള്ള ചിഹ്നങ്ങൾ :-

  1. = l, 2. = ll, 3. = lll, 4. = lV, 5. = V, 6. = Vl, 7. = Vll, 8. = Vlll, 9. = lX, 10. = X.

ഒരു ചിഹ്നത്തിന്റെ മുകളിൽ ഒരു വര (-) ഇട്ടാൽ ആ സംഖ്യയുടെ 1000 മടങ്ങിനെ സൂചിപ്പിക്കുന്നു .

ഉദാ :- V എന്ന സംഖ്യയുടെ മുകളിൽ വരയിട്ടാൽ അത് 5000 ആവും.

ഒരു സംഖ്യയുടെ ഇടത് വശത്ത് എഴുതുന്ന ചെറിയ സംഖ്യ കുറയ്ക്കുകയും വലതുവശത്തെഴുതുന്ന ചെറിയ സംഖ്യ കൂട്ടുകയും വേണം .

lV – 5-1 = 4, VI – 5+1 = 6, XL – 50-10 = 40, LX – 50+10 = 60, CD – 500-100 = 400, CM -1000-100 = 900,

X =10, XX =20, XXX =30, എന്നാൽ 40 എന്നത് XXXX അല്ല. പകരം XL ആണ് .

ഒരു ചിഹ്നം ഒരു സംഖ്യയിൽ മൂന്നു പ്രാവശ്യത്തിലധികം ഉപയോഗിക്കാൻ പാടില്ല .

Symbol Value
I 1 (ഒന്ന്) (unus)
V 5 (അഞ്ച്) (quinque)
X 10 (പത്ത്) (decem)
L 50 (അമ്പത്) (quinquaginta)
C 100 (നൂറ്) (centum)
D 500 (അഞ്ഞൂറ്) (quingenti)
M 1,000 (ആയിരം) (mille)

 

Q23.ഉത്തരം : (C) ബാബിലോണിയക്കാർ

പരിഹാരം :  ക്രി.മു മുപ്പതാം നൂറ്റാണ്ടിൽ തെക്കൻ മെസൊപൊട്ടേമിയയിൽ (ഇന്നത്തെ ഇറാഖ്‌‌) ഉടലെടുത്ത ഒരു പുരാതന രാജ്യമായിരുന്നു ബാബിലോണിയ. ബാബിലോൺ ആയിരുന്നു തലസ്ഥാനം. ഇവിടത്തെ ജനങ്ങൾ അക്കെടിയൻ സെമിറ്റിൿ ഭാഷകൾ സംസാരിക്കുന്നവർ ആയിരുന്നു. ബാഗ്‌ദാദിൽനിന്നും 85 കിലോമീറ്റർ അകലെയുള്ള അൽ ഹിലാ (Al Hillah) എന്ന സ്ഥലത്ത് ഇതിന്റെ നാശാവശിഷ്ടങ്ങൾ സ്ഥിതിചെയ്യുന്നു.

ഹമ്മുരാബിയുടെ ഭരണ കാലത്തു ബാബിലോണിയ (1792- 1750 BC) മദ്ധ്യപൂർവേഷ്യയിലെ ഒരു പ്രബല ശക്തിയായി ഉയറ്ന്നു. പ്രാചീനകാലത്തെ സപ്താത്ഭുതങ്ങളിൽ ഒന്നായ തൂങ്ങുന്ന പൂന്തോട്ടം ബാബിലോണിയയിലായിരുന്നു(ബി.സി.605-562).  ലോകത്ത് കലണ്ടർ ആദ്യമായി കണ്ടുപിടിച്ചത് മെസൊപ്പൊട്ടേമിയൻ ജനതയാണ്. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടറായിരുന്നു മെസോപ്പൊട്ടേമിയക്കാരുടേത്‌. അവർ ഒരു ദിവസത്തെ ആദ്യമായി 24 മണിക്കൂറായി വിഭജിച്ചു.

Q24. ഉത്തരം : (D) 12 വർഷം

പരിഹാരം :  വ്യാഴഗ്രഹം (Jupiter) ഒരു വട്ടം സൂര്യനെ വലംവയ്ക്കാനെടുക്കുന്ന സമയമാണ് ഒരു വ്യാഴവട്ടം. ഇത് പന്ത്രണ്ടുവർഷത്തെ കുറിക്കാൻ നമ്മൾ പൊതുവായി ഉപയോഗിക്കുന്നു. കൃത്യമായി പറഞ്ഞാൽ 11.8618 വർഷം അഥവാ 4,332.59 ദിവസമാണ് ഒരു വ്യാഴവട്ടം. 12 കൊല്ലം എന്നത് കണ്മതി അളവാണ്.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്ന് അഞ്ചാമതായാണ് വ്യാഴത്തിന്റെ പരിക്രമണപഥം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെയും കൂട്ടായ പിണ്ഡത്തിന്റെ (mass) രണ്ടര മടങ്ങ് വരും ജൂപ്പിറ്ററിന്റെ mass. ഭൂമിയിൽ നിന്നു നോക്കുമ്പോൾ രാത്രിയാകാശത്തിൽ ചന്ദ്രനും (moon) ശുക്രനും (venus) കഴിഞ്ഞാൽ ഏറ്റവും ശോഭയോടെ കാണാനാവുന്ന ജ്യോതിർഗോളം എന്ന നിലയിൽ പൗരാണികകാലം മുതൽ തന്നെ വിവിധ സംസ്കാരങ്ങൾ വ്യാഴത്തെ നിരീക്ഷിച്ചിരുന്നു. (ചില അവസരങ്ങളിൽ ചൊവ്വ (Mars) വ്യാഴത്തേക്കാൾ ശോഭ ചൊരിയാറുണ്ട്.)

Q25.ഉത്തരം : (D) പ്രൊഫ: M.K. സാനു

പരിഹാരം :  മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനാണ് പ്രൊഫ. എം.കെ. സാനു. അദ്ധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിലും പ്രശസ്തനാണിദ്ദേഹം. 1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു. എഴുത്തച്ഛൻ പുരസ്കാരം (2013) ൽ ലഭിച്ചു.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!