Malyalam govt jobs   »   LDC വിജ്ഞാപനം 2023- 24, പൂർണ്ണ വിശദാംശങ്ങൾ   »   LDC പ്രിപ്പറേഷൻ സ്ട്രാറ്റജി

LDC 2024 പരീക്ഷക്ക് 2 മാസം കൊണ്ട് എങ്ങനെ തയ്യാറെടുക്കാം?

LDC 2024

LDC 2024: കേരള PSC യുടെ പത്താം ക്ലാസ് യോഗ്യതയുള്ളവരുടെ “IAS” എന്ന് അറിയപ്പെടുന്ന LDC പരീക്ഷ 2024 ജൂലൈ മാസത്തിൽ നടക്കും. ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത് അതുകൊണ്ടുതന്നെ ഇതൊരു വലിയ മത്സരമാകും. ഇതിൽ ഒരു മുൻകൈ ലഭിക്കണമെങ്കിൽ ഇപ്പോഴേ ചിട്ടയോടുകൂടി പഠിക്കേണ്ട ആവശ്യമുണ്ട്.

LDC പരീക്ഷയ്ക്കു പഠിച്ചു തുടങ്ങുന്നതിനു മുൻപ് അതിന്റെ പരീക്ഷാ രീതിയെക്കുറിച്ചും സിലബസിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. LDC പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. ഈ ലേഖനത്തിലൂടെ LDC പരീക്ഷക്ക് അനായാസമായി എങ്ങനെ പഠിക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

LDC പരീക്ഷ 2024

LDC പരീക്ഷ 2024: LDC 2024 പരീക്ഷയുടെ തീയതി കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തു വിട്ടു. ഈ വർഷം LDC ഒരൊറ്റ പരീക്ഷ ആയാണ് നടത്തുന്നത്. LDC 2024 ലെ പരീക്ഷ ആദ്യം നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 2024 ജൂലൈ 27 നാണ് പരീക്ഷ. ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത് അതുകൊണ്ടുതന്നെ ഇതൊരു വലിയ മത്സരമാകും. കുറച്ച് ഒഴിവുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നതിനാൽ മത്സരം ശരിക്കും കഠിനമാകും. ഏതൊരു മത്സരപരീക്ഷയുടെയും താക്കോൽ കഠിനാധ്വാനത്തോട് കൂടിയുള്ള പരിശ്രമമാണ്. ചുവടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കി അത് പോലെ മുന്നോട്ടു പോയാൽ കേരള സർക്കാരിന്റെ കീഴിൽ നിങ്ങൾക്കും ഒരു LD ക്ലർക്ക് ആവാം.

LDC 2024 പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം?

പരീക്ഷാ രീതിയും സിലബസും മനസിലാക്കുക

പരീക്ഷ രീതിയെക്കുറിച്ചും, പരീക്ഷ സിലബസിനെക്കുറിച്ചും നിങ്ങൾക്ക് സമഗ്രമായ ധാരണയുണ്ടെങ്കിൽ നിങ്ങൾക്ക് LDC പരീക്ഷയിൽ അനായാസം വിജയിക്കാനാവും.

LDC പരീക്ഷ സിലബസ് 2024

സ്റ്റഡി മെറ്റീരിയൽ:

  • പാഠ പുസ്തകങ്ങൾ- 5-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ വളരെ വ്യക്തമായി പഠിക്കുക.
  • റഫറൻസ് പുസ്തകങ്ങൾ- ഏതെങ്കിലും ഒരു പബ്ലിക്കേഷന്റെ റാങ്ക് ഫയൽ കയ്യിലിരിക്കുന്നത് നല്ലതായിരിക്കും. പെട്ടെന്ന് ഒരു റഫറൻസിന് ഉപകാരപ്പെടും. റാങ്ക് ഫയലുകൾ എന്തൊക്കെ പഠിക്കണമെന്ന് സൂചന നൽകും. പക്ഷേ ഒരു വിഷയം അതിൻറെ അടിസ്ഥാനത്തിൽ നിന്ന് പഠിക്കണമെങ്കിൽ പാഠപുസ്തകങ്ങൾ തന്നെ വായിക്കുന്നതാണ് ഉചിതം.

കൂടുതൽ വായിക്കുക: കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം?

 

കറൻറ് അഫയേഴ്സ്

എല്ലാ മത്സര പരീക്ഷകളിലും ആനുകാലിക വിഷയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ, അന്തർദേശീയ, സംസ്ഥാന അധിഷ്‌ഠിത ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ നിർബന്ധമായും വായിക്കണം. ദി ഹിന്ദു (The Hindu), ദി ഇന്ത്യൻ എക്സ്പ്രസ് (The Indian Express) പോലെയുള്ള പത്രങ്ങൾ വായിക്കുക എന്നതാണ് തയ്യാറെടുപ്പിനുള്ള ഏറ്റവും നല്ല മാർഗം. പത്രങ്ങൾ വായിക്കുക മാത്രമല്ല അവയിൽ നിന്നും നോട്ട്സ് ഉണ്ടാക്കുക എന്നതും ഒരു സുപ്രധാനമായ ഘടകമാണ്. നിങ്ങൾക്ക് അനായാസമായി ഡെയ്‌ലി കറന്റ് അഫയേഴ്‌സ് പഠിക്കാൻ ഞങ്ങൾ Addapedia- ഡെയ്‌ലി കറന്റ് അഫയേഴ്‌സ് എൻസൈക്ലോപീഡിയ ഒരുക്കുന്നു. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്ത് പഠിക്കുക.

മുൻവർഷ ചോദ്യപേപ്പർ:

PSC 2018 ന് ശേഷം നടത്തിയ LDC മെയിൻ പരീക്ഷകൾ എല്ലാം വ്യക്തമായി ഓപ്ഷനുകൾ അടക്കം വിശദമായി പഠിക്കുക.
അതുപോലെതന്നെ 2018 തൊട്ട് PSC നടത്തിയിട്ടുള്ള പ്രീമിനറി പരീക്ഷകളും സവിസ്തരമായി പഠിക്കുക.

മുൻവർഷ ചോദ്യപേപ്പറിന്റെ 5 സെറ്റെങ്കിലും കണ്ടെത്തുക.

മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾക്ക് ഉത്തരം നൽകുന്നത് ചോദ്യപേപ്പറിന്റെ പാറ്റേണിനെക്കുറിച്ച് കൃത്യമായ ഒരു ആശയം നൽകുകയും നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്യും.

റിവിഷൻ

പഠിക്കുമ്പോൾ റിവിഷന് പ്രാധാന്യം നൽകുക. തലേന്ന് പഠിച്ച പാഠഭാഗങ്ങൾ ഓർമ്മയിലുണ്ടോ എന്ന് വിലയിരുത്തിയതിനു ശേഷം മാത്രം പുതിയ ഭാഗം പഠിക്കാൻ നോക്കുക.

പഠിക്കുമ്പോൾ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്ന പോയിന്റുകൾ എഴുതി വെക്കുക.

പരീക്ഷയ്ക്ക് മുന്നേ ഉള്ള അവസാന നിമിഷങ്ങളിൽ പഠിച്ചത് ഓർമയിൽ എത്തിക്കാൻ സഹായകമാവും.

മാതൃക പരീക്ഷകൾ

ഓരോ വിഷയത്തെയും അടിസ്ഥാനമാക്കി മോക്ക് ടെസ്റ്റുകൾ

പരിശീലിച്ചുകൊണ്ടിരിക്കണം. എല്ലാ ആഴ്ചകളിലും ഒരു മോഡൽ ക്വസ്റ്റ്യൻ പേപ്പർ എന്ന രീതിയിൽ പരീക്ഷ എഴുതി പരിശീലിക്കുക.

കഴിയുന്നത്ര മോക്ക് ടെസ്റ്റുകൾ നടത്തുക.

സമയ ക്രമീകരണത്തിനൊപ്പം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രയാസമുള്ള പാഠഭാഗങ്ങൾ മനസിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024

LDC പരീക്ഷ തീയതി വന്നു. ഇതുവരെ പഠനം ആരംഭിക്കാത്തവർ ഭയപ്പെടേണ്ടതില്ല. കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള  ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5  മുതൽ 10  ക്ലാസ് വരെയുള്ള SCERT  പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247  ആരംഭിക്കുന്ന ബാച്ച് LDC ഉദ്യോഗ ചോദ്യപേപ്പർ ഡിസ്കഷൻ ബാച്ച് 2024

കോഴ്‌സ് ഹൈലൈറ്റുകൾ

  • 60+ hours Two way interactive live classes
  • Topic wise Exams
  • General Awareness eBook

Sharing is caring!