Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.കാൻസറിനു അടക്കം കാരണമാകുന്ന കൃത്രിമ നിറങ്ങളെ തുരത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്യാമ്പയിൻ – “സെ നോ ടൂ സിന്തറ്റിക് ഫുഡ് കളർ”

2.കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ വിനോദ യാത്ര ജൂണിൽ

വിനോദ സഞ്ചാരികൾ ക്കായി ഇന്ത്യൻ റെയിൽവേ അവ തരിപ്പിച്ച ഭാരത് ഗൗരവ് യാത്ര യിൽ ഉൾപ്പെടുത്തി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ വിനോദ യാത്രാ സംഘം ജൂൺ നാലിന് തിരുവനന്തപുരത്ത് നിന്നും മഡ്‌ഗാ വിലേക്ക് പുറപ്പെടുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്ക് നാലുദിവസത്തെ യാത്രയും അയോദ്ധ്യ, വാരാണ സി, പ്രയാഗരാജ് എന്നിവിടങ്ങളി ലേക്ക് എട്ടു ദിവസത്തെ യാത്രയും ഒരുക്കിയിട്ടുണ്ട്.

വിനോദ – തീർഥ യാത്രകളൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി:- ഭാരത് ഗൗരവ് ട്രെയിൻ

3.കേരളം ആദ്യമായി ഉഷ്‌ണതരംഗ മാപ്പിൽ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പിൽ ഒടുവിൽ കേരളവും. ആദ്യമായാണ് കേരളം ഈ മാപ്പിൽ എത്തുന്നത്. ഈ വർഷം ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്.ഒഡിഷയാണ് ഉഷ്ണതരംഗ ദിവസങ്ങളിൽ മുന്നിൽ -18 ദിവസം. രണ്ടാംസ്ഥാനത്ത് പശ്ചിമബംഗാളാണ് -15 ദിവസം. തമിഴ്‌നാട്ടിൽ ഏഴുദിവസം കർണാടകത്തിൽ എട്ടു ദിവസവും. ഈവർഷം കേരളത്തിൽ ഏപ്രിലിൽ 16 ദിവസം 40 ഡിഗ്രിയോ അതിനുമുകളിലോ താപനില രേഖപ്പെടുത്തി.

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിൽ കൂടുതൽ വെള്ളമുണ്ടാകാൻ സാധ്യതയെന്ന് ഐ.എസ്.ആർ.ഒ

ചന്ദ്രൻ്റെ ധ്രുവപ്രദേശങ്ങളിലെ ഗർത്തങ്ങളിൽ മഞ്ഞുരൂപത്തിൽ കൂടുതൽ വെള്ളമുണ്ടാകാനുള്ള സാധ്യതയുള്ളതായി പഠനം. ഭാവിയിലെ ചാന്ദ്രപര്യവേക്ഷ ണദൗത്യങ്ങൾക്കും ചന്ദ്രനിൽ മനുഷ്യസാന്നിധ്യം നിലനിർത്തുന്നതിനും നിർണായക മാണിത്.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) സ്പെയ്‌സ് ആപ്ലിക്കേഷൻസ് സെൻ്റർ (എസ്.എ.സി.) ആണ് ഐ.ഐ.ടി. കാൻപുർ, സതേൺ കാ ലിഫോർണിയ സർവകലാശാല, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐ.ഐ.ടി. ധൻബാദ് എന്നിവയുടെ സഹകരണത്തോടെ പഠനം നടത്തിയത്.

2. 2024 മെയ്‌ കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ ഗവേഷകർ തമിഴ്നാട്ടിലെ മണ്ഡപം തീരത്തു നിന്നും കണ്ടെത്തിയ പുതിയ ഇനം ജലക്കരടി – ബാറ്റിലിപ്സ് ചന്ദ്രയാനി

(ചന്ദ്രയാൻ 3 നോടുള്ള ആദരസൂചകമായാണ് പേര് നൽകിയത്. 2023 സെപ്റ്റംബറിൽ കുസാറ്റിലെ ഗവേഷകർ തമിഴ് നാട്ടിലെ മണ്ഡപ ഭാഗത്തുനിന്നും കണ്ടെത്തിയ സൂക്ഷമ ജല കരടി :-ബാറ്റിലിപ്പസ് കലാമി)

അവാർഡുകൾ (Kerala PSC Daily Current Affairs)

1.സത്യജിത് റേ സാഹിത്യ പുരസ്‌കാരം പ്രഭാവർമ്മയ്ക്ക്

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്‌കാരം കവി പ്രഭാവർമ്മയ്ക്ക്. ചലച്ചിത്ര പുരസ്‌കാരം നടൻ രാഘവനും നടി ഷീലയ്ക്കും നൽകുമെന്ന് ചെയർമാൻ സജിൻലാൽ, ജൂറി ചെയർ മാൻ വേണു ബി നായർ, അംഗങ്ങളായ മോഹൻ ശർമ, പി കെ കവിത എന്നിവർ അറിയിച്ചു. മികച്ച ചിത്രം-കുത്തൂട്, നടൻ- വിനോദ് കുമാർ കരി ച്ചേരി, സംവിധായ കൻ-ഷമീർ 309 വന്നൂർ, ഗാനരചന-കെ ജയകുമാർ. കൻ-ഔസേപ്പച്ചൻ, ഗായിക-അപർണ രാ ജീവ് എന്നിവർക്കാണ് മറ്റ് പുരസ്‌കാരങ്ങൾ.

ഉച്ചകോടികൾ സമ്മേളന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് – ചിലി

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.രാജ്യത്തെ ആദ്യ തദ്ദേശീയ ആളില്ല ബോംബർ വിമാനം

രാജ്യത്തെ ആദ്യ തദ്ദേശീയ ആളില്ല ബോംബർ വിമാനം ഡിഫൻസ് ആൻഡ് എയ്റോസ്പേസ് കമ്പനിയായ ഫ്ലൈയിങ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ടെക്നോളജിസ് ബാംഗ്ലൂരുവിൽ പുറത്തിറക്കി. എഫ്.ഡബ്ല്യു.ഡി.-200ബി എന്ന ബോംബർ, വിലകൂടിയ ആളില്ലാ ബോംബർ വിമാന ങ്ങൾ ഇറക്കുമതിചെയ്യുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കും.

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഗ്രാൻഡ് മാസ്‌റ്റർ വൈശാലി

ഇന്ത്യൻ ചെസ്സ് താരവും ആർ പ്രഗ്നാനന്ദയുടെ സഹോദരിയുമായ ആർ വൈശാലിയുടെ ഗ്രാൻഡ്മാസ്റ്റർ പദവി ഫിഡെ ഔദ്യോഗികമായി അംഗീകരിച്ചു. ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയാണ്.

റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)

1.ലോക മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം – 159

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.