Malyalam govt jobs   »   Study Materials   »   കേരള PSC ഫയർമാൻ ട്രെയിനീ പരീക്ഷയ്ക്ക് എങ്ങനെ...

കേരള PSC ഫയർമാൻ ട്രെയിനീ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം?

കേരള PSC ഫയർമാൻ ട്രെയിനീ 2023 പരീക്ഷ

കേരള PSC ഫയർമാൻ ട്രെയിനീ 2023 പരീക്ഷ: ഫയർമാൻ വിജ്ഞാപനം കേരള PSC പ്രസിദ്ധീകരിച്ചു. വരാനിരിക്കുന്ന ഫയർമാൻ ട്രെയിനീ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ? തുടക്കക്കാർ ആയതിനാൽ ഫയർമാൻ പോലെയുള്ള ഒരു പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം എന്ന കാര്യത്തിൽ ആശങ്കാകുലരാണോ നിങ്ങൾ? ഏതൊരു പരീക്ഷയ്ക്കും പഠിച്ചു തുടങ്ങുന്നതിനു മുൻപ് അതിന്റെ പരീക്ഷാ രീതിയെക്കുറിച്ചും സിലബസിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഫയർമാൻ ട്രെയിനീ 2023 പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. ഈ ലേഖനത്തിലൂടെ ഫയർമാൻ ട്രെയിനീ 2023 പരീക്ഷയ്ക്ക് അനായാസമായി എങ്ങനെ പഠിക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ഒരു തുടക്കക്കാരന് എങ്ങനെ കേരള PSC ഫയർമാൻ ട്രെയിനി എക്സാമിന് തയ്യാറെടുക്കാം?

സിലബസ്
ഏതൊരു മത്സര പരീക്ഷയും സംബന്ധിച്ച് ഒരു തുടക്കക്കാരൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് സിലബസ് വിശദമായി പരിശോധിക്കുക എന്നതാണ്. ഓരോ വിഷയവും എത്രത്തോളം ആഴത്തിൽ പഠിക്കണം, അതേപോലെ എന്തു പഠിക്കരുത് എന്ന് മനസ്സിലാക്കാനും അതുവഴി സാധ്യമാകും.

മുൻകാല ചോദ്യങ്ങൾ

  • സിലബസ് വിശദമായി നോക്കിയതിനു ശേഷം മുൻകാല ചോദ്യങ്ങൾ പരിശോധിക്കുക.  അതായത് 2022 ലെ ഫയർമാൻ ട്രെയിനി പരീക്ഷയുടെ ചോദ്യപേപ്പർ വിശദമായി സിലബസ് എടുത്തു വച്ച് ഓരോ ചോദ്യങ്ങളും അത് വന്ന മേഖല, അതിന്റെ ഓപ്ഷൻസ്, ഇതെല്ലാം വിശദമായി പഠിക്കുക.
  • ഇതിൽ ഓരോ ടോപ്പിക്ക് എടുക്കുമ്പോഴും അതിനനുസരിച്ചുള്ള SCERT/ NCERT- 05-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ നോക്കി പഠിക്കുക.
  • അതിനുശേഷം PSC 2021 മുതൽ ചോദിച്ചിട്ടുള്ള പത്താംതരം പന്ത്രണ്ടാം തരം പ്രിലിംസ്‌, മെയിൻസ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സിലബസിനുള്ളിൽ പറഞ്ഞിട്ടുള്ള ടോപ്പിക്ക് അനുസരിച്ച് NCERT,SCERT 05 മുതൽ 12 വരെയുള്ള പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി സവിസ്തരം പഠിക്കുക.

ദൈനംദിന ആനുകാലികം:

എല്ലാ മത്സര പരീക്ഷകളിലും ആനുകാലിക വിഷയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ, അന്തർദേശീയ, സംസ്ഥാന അധിഷ്‌ഠിത ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ നിർബന്ധമായും വായിക്കണം. ദി ഹിന്ദു (The Hindu), ദി ഇന്ത്യൻ എക്സ്പ്രസ് (The Indian Express) പോലെയുള്ള പത്രങ്ങൾ വായിക്കുക എന്നതാണ് തയ്യാറെടുപ്പിനുള്ള ഏറ്റവും നല്ല മാർഗം. പത്രങ്ങൾ വായിക്കുക മാത്രമല്ല അവയിൽ നിന്നും നോട്ട്സ് ഉണ്ടാക്കുക എന്നതും ഒരു സുപ്രധാനമായ ഘടകമാണ്. നിങ്ങൾക്ക് അനായാസമായി ഡെയ്‌ലി കറന്റ് അഫയേഴ്‌സ് പഠിക്കാൻ ഞങ്ങൾ Addapedia- ഡെയ്‌ലി കറന്റ് അഫയേഴ്‌സ് എൻസൈക്ലോപീഡിയ ഒരുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്ത് പഠിക്കുക.

മോക്ക് ടെസ്റ്റ്:
മോക്ക് ടെസ്റ്റ് ഒരു റിവിഷൻ ആയി കാണുക. ടെസ്റ്റ് എഴുതുമ്പോൾ വെറുതെ അറ്റൻഡ് ചെയ്യാതെ ചോദ്യങ്ങളെ സവിസ്തരം വിലയിരുത്തി മനസ്സിലാക്കുക.

Kerala PSC Fireman Trainee Batch

പരീക്ഷ തീയതി വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള  ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 05-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള SCERT  പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ആരംഭിക്കുന്നു FIREMAN (TRAINEE) ബാച്ച്.

Kerala PSC Fireman Trainee Batch 

കോഴ്‌സ് ഹൈലൈറ്റുകൾ

  • 250+ hours of two-way interactive live classes
  • Mentor Support & Progress Card
  • Daily CA & Study Task
  • New pattern-based weekly exams, Topic-wise exams
  • Telegram Group for doubt clearance with faculty and mentor
  • New pattern previous papers and model exams

Sharing is caring!

FAQs

കേരള PSC ഫയർമാൻ 2023 പരീക്ഷയ്ക്ക് എങ്ങനെ പഠിച്ചു തുടങ്ങണം?

കേരള PSC ഫയർമാൻ 2023 പരീക്ഷയുടെ പ്രിപ്പറേഷൻ സ്ട്രാറ്റജി ലേഖനത്തിൽ ലഭിക്കും.