Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 29 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1ഏത് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് “ഓപ്പറേഷൻ കൺവിക്ഷൻ”

(a) മധ്യപ്രദേശ്

(b) ഗുജറാത്ത്

(c) ഉത്തർപ്രദേശ്

(d) മഹാരാഷ്ട്ര

 

Q2. വിറ്റ്നെസ്സ് ടു ഗ്രേസ് ആരുടെ ആത്മകഥയാണ്?

(a) ജോൺ ബി ഗുഡ്ഇനഫ്

(b) ഭാരി ഷാർപ്ലെസ് 

(c) ആൻഡൻ സിലിങ്കർ 

(d) ജോൺ എഫ് ക്ലോസർ

 

Q3. ഇന്ത്യ ഏത് വർഷത്തോടെ സിക്കിൾസെൽ അനീമിയ മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്?

(a) 2040

(b) 2044

(c) 2047

(d) 2050

 

Q4. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ‘സ്വീപ് ഐക്കൺ ഓഫ് കേരള’യായി  നിയമിച്ചത്

(a) സഞ്ജു സാംസൺ

(b) ഗോപിനാഥ് മുതുകാട്

(c) മുകേഷ്

(d) പി ആർ ശ്രീജേഷ്

 

Q5. കേരള നോളജ് ഇക്കോണമി മിഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നടപ്പിലാക്കുന്ന പ്രത്യേക തൊഴിൽ പദ്ധതി?

(a) പ്രൗഡ്  

(b) പ്രൈഡ്

(c) ലക്ഷ്യ

(d) എയിം

 

Q6. 2023 ജൂണിൽ സുരക്ഷാ സൗകര്യങ്ങൾ ഉള്ള അന്തർദേശീയ തുറമുഖങ്ങളുടെ പട്ടികയിൽ ഇടം നേടിയത്?

(a) കൊച്ചി തുറമുഖം

(b) വിഴിഞ്ഞം തുറമുഖം 

(c) കൊല്ലം തുറമുഖം

(d) തൂത്തുക്കുടി തുറമുഖം

 

Q7. ഹീലിയോപോളിസ് യുദ്ധ സെമിത്തേരി സ്ഥിതി ചെയ്യുന്ന രാജ്യം?

(a) ഫ്രാൻസ്

(b) ഉക്രൈൻ

(c) റഷ്യ

(d) ഈജിപ്ത്

 

Q8. ജീവന്റെ ആവശ്യ ഘടകമായ ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയ എൻസെലാഡസ് (Enceladus) എന്ന ഉപഗ്രഹം ഏത് ഗ്രഹത്തിന്റെതാണ്?

(a) ചൊവ്വ

(b) വ്യാഴം

(c) ശനി

(d) യുറാനസ്

 

Q9. 2023 ൽ ഗ്രീസിലെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) അന്തോണീസ് സമരസ് 

(b) നിക്കോസ് ആൻഡ്രോലാക്കിസ്

(c) അലക്സിസ് സിപ്രാസ്

(d) കിരിയാക്കോസ് മിറ്റ്സൊറ്റാകിസ്‌

 

Q10. 2023 വർഷത്തെ വനിതാ പ്രതീക്ഷ ക്രിക്കറ്റ് വിജയികൾ?

(a) ഇന്ത്യ

(b) ഓസ്ട്രേലിയ

(c) ന്യൂസിലാന്റ്

(d) ഇംഗ്ലണ്ട്

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. ഉത്തർപ്രദേശ്

  • ബലാത്സംഗം, കൊലപാതകം, കൊള്ള, മതപരിവർത്തനം, ഗോവധം എന്നിവയുമായി ബന്ധപ്പെട്ട ഓരോ ജില്ലയിലും 20 കേസുകൾ വീതം കണ്ടെത്തി കുറ്റപത്രം രൂപീകരിച്ച് 30 ദിവസത്തിനുള്ളിൽ വേഗത്തിലുള്ള വിചാരണയ്ക്കും ശിക്ഷിക്കുന്നതിനുമായി ഉത്തർപ്രദേശ് സർക്കാർ “ഓപ്പറേഷൻ കൺവിക്ഷൻ” ആരംഭിച്ചു.

S2. Ans. (a)

Sol. ജോൺ ബി ഗുഡ്ഇനഫ്

  • രസതന്ത്ര നോബൽ ജേതാവും ലിഥിയം ബാറ്ററി വികസിപ്പിക്കുന്നതിൽ പങ്കാളിയുമായ ജോൺ ബി ഗുഡ് ഇനഫ് അന്തരിച്ചു.2019 ലാണ് ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുന്നത്.
  • 2008 ലാണ്  Witness to Grace എന്ന ആത്മകഥ പ്രസിദ്ധീകരിച്ചത്.

S3. Ans. (c)

Sol. 2047

S4. Ans. (b)

Sol. ഗോപിനാഥ് മുതുകാട്

  • തിരഞ്ഞെടുപ്പ് പങ്കാളിത്തത്തിനായി ജനങ്ങളിൽ അവബോധവും പ്രചോദനവും സൃഷ്ടിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് നിയമനം.

S5. Ans. (b)

Sol. പ്രൈഡ്

  • വൈജ്ഞാനിക തൊഴിൽ മേഖലയിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രൈഡ്.

S6. Ans. (c)

Sol. കൊല്ലം തുറമുഖം

  • കൊല്ലം തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് സർട്ടിഫിക്കറ്റ് ലഭിച്ചു. ആറുമാസത്തേക്കാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി.

S7. Ans. (d)

Sol. ഈജിപ്ത്

  • ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തി വേണ്ടി പൊരുതി മരിച്ച ഭടന്മാരുടെ സ്മാരകമാണിത്
  • ഈജിപ്ഷ്യൻ പ്രസിഡണ്ട് : അബ്ദേൽ ഫത്താ അൽസിസി
  • ഈജിപ്ഷ്യൻ തലസ്ഥാനം : കെയ്‌റോ

S8. Ans. (c)

Sol. ശനി

  • ശനിയെയും അതിന്റെ ഉപഗ്രഹങ്ങളെയും പര്യവേഷണം ചെയ്യാൻ 13 വർഷം ചെലവഴിച്ച നാസയുടെ കാസിനി എന്ന ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞർ പുതിയ കണ്ടെത്തൽ നടത്തിയത്. 2017 ലാണ് കാസിനിയുടെ ദൗത്യം അവസാനിച്ചത്.

S9. Ans.(d)

Sol. കിരിയാക്കോസ് മിറ്റ്സൊറ്റാകിസ്‌

S10. Ans.(b)

Sol. ഓസ്ട്രേലിയ

  • 2023 ലെ വനിതാ ഹോപ്പ് ക്രിക്കറ്റ് ജേതാക്കളായിരുന്നു ഓസ്‌ട്രേലിയ ടീം.

Weekly Current Affairs PDF in Malayalam, May 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.