Malyalam govt jobs   »   Previous Year Papers   »   Previous Year Q & A for...

25 Important Previous Year Q & A | Village Field Assistant Study Material [18 November 2021]

25 Important Previous year Q & A | Village Field Assistant Study Material [18 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Read More: Kerala Village Field Assistant (VFA) Batch | Join Now

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

51. സൂര്യ പ്രകാശത്തിന്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ :

(A) വൈറ്റമിൻ A             (B) വൈറ്റമിൻ E

(C) വറ്റമിൻ C                    (D) വൈറ്റമിൻ D

Read More : 25 Important Previous Year Q & A [17 November 2021]  

 1. പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :

(A) വാലന്റീന തെരഷ്ക്കോവ

(B) കല്പന ചൗള

(C) സുനിതാ വില്യംസ്

(D) യാങി വെയ

Read More : 25 Important Previous Year Q & A [16 November 2021]  

 1. ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ :

(A) വരാഹ മിഹിരൻ         (B) ആര്യഭടൻ

(C) ശങ്കരനാരായണൻ       (D) ബ്രഹ്മഗുപ്തൻ

Read More : 25 Important Previous Year Q & A [15 November 2021]  

 1. 2012 – ലെ ‘സരസ്വതി സമ്മാൻ’ പുരസ്കാരം ലഭിച്ച കവയത്രി :

(A) അഷിത                            (B) നിർമ്മല പുതുൽ

(C) സുഗതകുമാരി              (D) അനാമിക

 

 1. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത :

(A) ഷൈനി വിൽസൺ     (B) ഏലമ്മ

(C) P.T. ഉഷ                                 (D) അഞ്ചു ബോബി ജോർജ്

 

 1. 2013 ലെ ഏറ്റവും വേഗതയേറിയ താരമായ ഉസൈൻ ബോൾട്ടിന്റെ ജന്മ സ്ഥലം :

(A) ജമൈക്ക                             (B) സുഡാൻ

(C) എത്യാപ്യ                            (D) ബെൽജിയം

 

 1. കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?

(A) ബ്രസീൽ                              (B) അർജന്റീന

(C) കാനഡ                                 (D) ചിലി

 

 1. ആദ്യമായി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ നേതാവ് :

(A) ജവഹർലാൽ നെഹ്       (B) മോട്ടിലാൽ നെഹ്

(C) മഹാത്മാ ഗാന്ധി              (D) W.C. ബാനർജി

 

 1. കാസർകോഡ് ജില്ല നിലവിൽ വന്ന വർഷം :

(A) 1975                                            (B) 1980

(C) 1965                                            (D) 1984

 

 1. എത്ര വർഷം പൂർത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് ?

(A) 75 വർഷം                                (B) 25 വർഷം

(C) 60 വർഷം                                (D) 50 വർഷം

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
 1. മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ?

(A) ഗോയിറ്റർ                                (B) വിളർച്ച

(C) ന്യൂമോണിയ                         (D) ക്വാഷിയോർക്കർ

 

62. പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങൾ ഉല്പ്പാദിപ്പിക്കുന്ന വാതകം: 

(A) ഓക്സിജൻ                                 (B) കാർബൺ ഡയോക്സൈഡ്

(C) നൈട്രജൻ                               (D) ഹൈഡ്രജൻ

 

 1. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന മൂലകം :

(A) കാർബൺ                                (B) ഇരുമ്പ്

(C) സോഡിയം                              (D) കാൽസ്യം

 

 1. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

(A) അജിനാ മോടോ                     (B) അമോണിയ

(C) കാൽസ്യം കാർബൈഡ്    (D) ക്ലോറിൻ

 

 1. ചലിക്കുന്ന വസ്തുവിന്റെ ചലനത്തെ തടസ്സപ്പെടുത്തുന്ന ബലം :

(A) പ്രതല ബലം                             (B) ജഡത്വം

(C) പ്ലവക്ഷമ ബലം                       (D) ഘർഷണ ബലം

 Read More: How to Crack Kerala PSC Exams

 1. നിർവ്വീര്യലായനിയുടെ pH :

(A) 6                                                      (B) 0

(C) 7                                                      (D) 8

 

 1. അടുത്ത ഒളിമ്പിക്സ് നടക്കുന്ന സ്ഥലം :

(A) ജർമ്മനി                                       (B) ടോക്കിയോ

(C) റിയോ ഡി ജനീറോ                (D) ലണ്ടൻ

 

 1. പാചക വാതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം :

(A) മീഥൻ                                             (B) ബ്യൂട്ടെയ്ൻ

(C) ഈഥേയ്ൻ                                   (D) സ്പിരിറ്റ്

 

 1. ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി :

(a) തവള                                               (B) മൽസ്യം

(C) വവ്വാൽ                                          (D) പൂച്ച

 

 1. കോസ്റ്റിക് സോഡയെ നിർവ്വീര്യമാക്കുന്ന പദാർത്ഥം :

(A) കുമ്മായം                                      (B) മണൽ

(C) കക്ക                                                (D) വിനാഗിരി

 

 1. രണ്ടാം വർഗ്ഗ ഉത്തോലകം :

(A) കത്രിക                                          (B) നാരങ്ങാഞെക്കി

(C) ചവണ                                            (D) സീസൊ

 

 1. സ്വർണ്ണത്തിന്റെ പ്രതീകം :

(A) Ag                                                      (B) Au

(C) Hg                                                      (D) G

 

 1. രോഹൻ ഒരു പാത്രത്തിൽ കുറച്ച് ഇരുമ്പ് പൊടിയെടുത്തു. ജിത്തു ആ പാത്രത്തിലേക്ക് അൽപം പഞ്ചസാര കൂടി ചേർത്തു. മിശ്രിതത്തിന്റെ പേര് എന്ത്?

(A) ഏകാത്മക മിശ്രിതം             (B) ഉദാസീന മിശ്രിതം.

(C) ഭിന്നാത്മക മിശ്രിതം             (D) ഇവയൊന്നുമല്ലാ

 

 1. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ;

(A) അമ്പല വയൽ                            (B) കരമന്

(C) പട്ടാമ്പി                                           (D) പാമ്പാടും പാറ

 

 1. ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :

(A) ഇൻഫ്രാറെഡ് വികിരണം       (B) അൾട്രാവയലറ്റ്

(C) ഗാമാ വികിരണം                         (D) X- വികിരണം

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q51. ഉത്തരം : (D) വൈറ്റമിൻ D

പരിഹാരം : കൊഴുപ്പിൽ അലിയുന്ന തരം വിറ്റാമിനുകളിൽ പെടുന്ന സ്ീോയ്ഡ് വയിലൊന്നാണ് ജീവകം ഡി. അഥവാ വിറ്റാമിൻ/വൈറ്റമിൻ ഡി. ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്. സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.ഭാരതീയർ പണ്ടു മുതലേ ഇതിനെക്കുറിച്ചറിവുള്ളതായിരുന്നു എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജീവകം ഡി ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസ് എന്നിവയുടെയും അളവ് ക്രമീകരിക്കുന്നു. ഇത് തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിന്നാണ് രൂപം പ്രാപിക്കുന്നത്. സൂര്യൻ സമുദ്രനിരപ്പിൽ നിൽകുമ്പോൾ ഉണ്ടാകുന്ന രശ്മികളുടെ തരംഗദൈർഘ്യം ഇവ സം‌യോജിപ്പിക്കാൻ പറ്റിയതാണ്. എന്നാൽ തരംഗാവേഗത്തിനനുസരിച്ച് ചർമ്മത്തിൽ ചുവപ്പു രാശി, സൂര്യാഘാതം എന്നിവ ഉണ്ടാകാം. ജീവകം ഡിയുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗമാണ് കണ.

Q52. ഉത്തരം : (A) വാലന്റീന തെരഷ്ക്കോവ    

പരിഹാരം : ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയാണ് വാലെന്റീന തെരഷ്ക്കോവ . 1937 മാർച്ച് 6-ന് റഷ്യൻ SFSR- യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തിൽ തെരഷ്ക്കോവ ജനിച്ചു. പിതാവ് ഒരു ട്രാക്റ്റർ ഡ്രൈവറും അമ്മ ഒരു തുണി വ്യവസായ തൊഴിലാളിയുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയർ ഫാക്റ്ററിയിൽ ജോലി നോക്കി. തുടർന്ന് എൻജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ൽ റഷ്യൻ വനിതാ ബഹിരാകാശ സംഘത്തിൽ അംഗത്വം ലഭിച്ചു. 1963 ജൂൺ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തിൽ സീഗൽ എന്ന കോഡ് നാമത്തിൽ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യൻ വ്യോമസേനാ അക്കാദമിയിൽ നിന്ന് 1969-ൽ ബഹിരാകാശ എൻജിനീയറിങ്ങിൽ ബിരുദവും 1977-ൽ ഡോക്റ്ററേറ്റും നേടി.1997 ഏപ്രിൽ 30-ന് റഷ്യൻ വ്യോമസേനയിൽനിന്നു വിരമിച്ചു.

Q53. ഉത്തരം : (B) ആര്യഭടൻ

പരിഹാരം : ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കിയ ആദ്യ ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടനാണ്. പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിന്‌ അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ്‌ നാമകരണം ചെയ്തത്‌. ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടതും ആര്യഭടനാണ്. അദ്ദേഹത്തിന്റെ ഗവേഷണ വിവരങ്ങൾ ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അദ്ധ്യായം തന്നെ തുറന്നു.

Q54. ഉത്തരം : (C) സുഗതകുമാരി 

പരിഹാരം : ഓരോ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യസൃഷ്ടിക്ക് നൽകിവരുന്ന ഒരു പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. ഹിന്ദുപുരാണങ്ങളിലെ വിദ്യാദേവിയായ സരസ്വതിയാണ് പേരിന്റെ ആധാരം. 1991-ൽ കെ.കെ.ബിർള ഫൗണ്ടേഷൻ ആണ് ഇത് രൂപീകരിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സുഗതകുമാരിയുടെ 25ലധികം കവിതകളുടെ സമാഹാരമാണ് മണലെഴുത്ത്. 2012 ലെ സരസ്വതീസമ്മാനം ഈ കൃതിക്കായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്ന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധക‌ർ. വാർദ്ധക്യം, വനിതാ കമ്മീഷൻ, മണലെഴുത്ത്, പാഥേയം, നായ, ശ്യാമമുരളി, നുണ, കടലിരമ്പുന്നു, മരണകവിതകൾ, മഴക്കാലത്തിനു നന്ദി എന്നിവയാണ് സമാഹാരത്തിലെ പ്രധാന കവിതകൾ.

Q55. ഉത്തരം : (B) ഏലമ്മ

പരിഹാരം : കേരളത്തിലെ മികച്ച വനിതാ വോളിതാരങ്ങളിലൊരാളാണ് കെ.സി. ഏലമ്മ. 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ നായികയായിരുന്നു. 76- ൽ അർജുന അവാർഡ് ലഭിച്ച ആദ്യ വനിതയായി. എറണാകുളം ജില്ലയിലെ നാമക്കുഴി ഗ്രാമത്തിലെ നാമക്കുഴി സ്‌കൂളിൽ പി.ടി. അധ്യാപകനായെത്തിയ പാലാക്കാരനായ ജോർജ് വർഗീസ്, നാമക്കുഴി സ്‌കൂളിന് പെൺകുട്ടികളുടെ ഒരു ടീമുണ്ടാക്കി. 1962-ൽ സംസ്ഥാനതല മത്സരത്തിൽ ഇവരുടെ അരങ്ങേറ്റംതന്നെ ശ്രദ്ധേയമായി. നാമക്കുഴിയിലെ നിർധന കർഷക കുടുംബത്തിൽനിന്നുള്ള കുട്ടികളായിരുന്നു ടീമിൽ. കെ.സി. ഏലമ്മ, പി.സി. ഏലിയാമ്മ, പി.കെ ഏലിയാമ്മ, വി.വി. അന്നക്കുട്ടി, വി.കെ. സാറാമ്മ, വി.കെ. ലീല, എം.എൻ. അമ്മിണി, പി.ഐ. ലീലാമ്മ-ഇവർ ഉൾപ്പെട്ട ടീമാണ് 72-ൽ ജാംഷഡ്പൂരിൽ കേരളത്തിന് വനിതാ വോളിയിലെ ആദ്യ ദേശീയ കിരീടം നേടിയത്.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

Q56.   ഉത്തരം : (A) ജമൈക്ക  

പരിഹാരം : 2013 ജൂലൈ മാസത്തിൽ റഷ്യയിലെ മോസ്കോയിൽ വെച്ച് നടന്ന ലോകചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണമെഡലുകൾ നേടിയതോടെ ലോകചാമ്പ്യൻഷിപ്പുകളിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരം എന്ന പദവി ഉസൈൻ ബോൾട്ടിന്  സ്വന്തമായിരുന്നു. ജമൈക്കയിലെ ഒരു ചെറിയ പട്ടണമായ ഷെർവുഡ് കണ്ടന്റിൽ മാതാപിതാക്കളായ വെല്ലസ്ലിയുടെയും ജെന്നിഫർ ബോൾട്ടിന്റെയും മകനായി 1986 ഓഗസ്റ്റ് 21 നാണ് ബോൾട്ട് ജനിച്ചത്. അദ്ദേഹത്തിന് ഒരു സഹോദരൻ സാദികിയും ഒരു സഹോദരി ഷെറിനും ഉണ്ട്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രാമപ്രദേശത്ത് പ്രാദേശിക പലചരക്ക് കട നടത്തിയിരുന്നു, ബോൾട്ട് തന്റെ സഹോദരനോടൊപ്പം തെരുവിൽ ക്രിക്കറ്റും ഫുട്ബോളും കളിച്ച് സമയം ചെലവഴിച്ചു. 100 മീറ്റർ ദൂരത്തിൽ സ്‌കൂളിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ബോൾട്ട് മാറി.

Q57. ഉത്തരം : (B) അർജന്റീന

പരിഹാരം : ആഗോള കത്തോലിക്കാ സഭയിലെ ഇപ്പോഴത്തെ മാർപ്പാപ്പയാണ് ഫ്രാൻസിസ്. അർജന്റീനക്കാരനായ ഇദ്ദേഹം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു. ഔദ്യോഗിക വസതി ഉപേക്ഷിച്ച് നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്ടുമെന്റിലായിരുന്നു ജീവിതം. പൊതുഗതാഗതസംവിധാനത്തിൽ മാത്രം യാത്രചെയ്യുകയും ഇക്കണോമി ക്ലാസിൽ മാത്രം യാത്രചെയ്യുകയും ചെയ്തിരുന്നു. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപ്പാപ്പ പദവിയിലെത്തിയ ആളാണ്. ലത്തീൻ അമേരിക്കയിൽ നിന്നും ആദ്യമായി മാർപ്പാപ്പയാകുന്ന വ്യക്തിയും ഇദ്ദേഹമാണ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ, ക്രിസ്തീയസന്യാസി സമൂഹമായ ഈശോസഭയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

Q58. ഉത്തരം : (A) ജവഹർലാൽ നെഹ്

പരിഹാരം : ജവഹർലാൽ നെഹ്രു (നവംബർ 14, 1889 – മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി.. 1929 ലെ പുതുവത്സരതലേന്ന് നെഹ്രു ലാഹോറിലെ രവി നദിക്കരയിൽ ത്രിവർണ്ണപതാക ഉയർത്തി അവിടെ കൂടിയിരുന്നവരെ അഭിസംബോധനചെയ്തു സംസാരിച്ചു. അവിടെ കൂടിയിരുന്നവരെല്ലാം തന്നെ നെഹ്രുവിന്റെ ആവശ്യത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കാൻ കോൺഗ്രസ്സ് ആഹ്വാനം ചെയ്തു. കൂടാതെ അന്നേ ദിവസം പൊതു ഇടങ്ങളിലും മറ്റും ത്രിവർണ്ണപതാക ഉയർത്താനും ജനങ്ങളോട് കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെട്ടു. നെഹ്രു പതുക്കെ കോൺഗ്രസ്സിന്റെ സുപ്രധാനസ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഗാന്ധി താൻ വഹിച്ചിരുന്ന സ്ഥാനമാനങ്ങളിൽ നിന്നൊഴിഞ്ഞ് കൂടുതൽ ആത്മീയതയിലേക്ക് നീങ്ങുകയും ചെയ്തു. ഗാന്ധി നെഹ്രുവിനെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നില്ലയെങ്കിലും ഭാരതത്തിലെ ജനത നെഹ്രുവായിരിക്കും ഗാന്ധിയുടെ പിൻഗാമി എന്ന് ധരിച്ചിരുന്നു.

Q59.   ഉത്തരം : (D) 1984

പരിഹാരം : കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർകോട് ജില്ല. ആസ്ഥാനം കാസർഗോഡ്. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. അതിനുമുമ്പ്‌ ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസർകോട് ‌ ജില്ല. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ, വടക്ക്‌ കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കാനറ ജില്ല), തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസർകോടിൻ്റെ അതിർത്തികൾ. കാസർകോട് ജില്ല കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌.

Q60. ഉത്തരം : (A) 75 വർഷം             

പരിഹാരം : വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആഘോഷമാണ് പ്ലാറ്റിനം ജൂബിലി. രാജവാഴ്ചകൾക്കിടയിൽ, ഇത് സാധാരണയായി 70-ാം വാർഷികത്തെ സൂചിപ്പിക്കുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഏറ്റവും പുതിയ രാജാവായിരുന്നു തായ്‌ലൻഡിലെ ഭൂമിബോൾ അതുല്യദേജ്; തായ്‌ലൻഡിൽ ഔദ്യോഗിക ആഘോഷങ്ങൾ നടന്നതിന് തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചു. 2022 ഫെബ്രുവരിയിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ എലിസബത്ത് രണ്ടാമനും മറ്റ് കോമൺവെൽത്ത് മണ്ഡലങ്ങളുമാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന, നിലവിൽ ഭരിക്കുന്ന അടുത്ത രാജാവ്. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ സാവധാനം ആരംഭിക്കുന്നു, 2022 ജൂണിൽ നാലു ദിവസത്തെ ബാങ്ക് അവധി പ്രഖ്യാപിച്ചു. 75-ാം വാർഷികത്തെ വല്ലപ്പോഴും ഒരു വജ്രജൂബിലി എന്ന് വിളിക്കാം. എന്നാൽ ഇത് സാധാരണയായി 60-ാം വാർഷികത്തെ പരാമർശിക്കാൻ ഉപയോഗിക്കുന്നു. 100 വർഷത്തെ വാർഷികത്തെ കേവലം ശതാബ്ദി എന്ന് വിളിക്കുന്നു.

Q61. ഉത്തരം : (D) ക്വാഷിയോർക്കർ

പരിഹാരം : കടുത്ത പ്രോട്ടീൻ പോഷകാഹാരക്കുറവിന്റെ ഒരു രൂപമാണ് ക്വാഷിയോർകോർ, ഇത് എഡിമയും ഫാറ്റി നുഴഞ്ഞുകയറുന്ന കരളിന്റെ വിശാലതയുമാണ് വിശഷിപ്പിക്കുന്നത്. ആവശ്യത്തിന് കലോറി ഉപഭോഗം മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു, പക്ഷേ അപര്യാപ്തമായ പ്രോട്ടീൻ ഉപഭോഗം (അല്ലെങ്കിൽ നല്ല ഗുണനിലവാരമുള്ള പ്രോട്ടീന്റെ അഭാവം), ഇത് മാരാസ്മസിൽ നിന്ന് വേർതിരിക്കുന്നു. വിറ്റാമിൻ സി, β- കരോട്ടിൻ, ലൈക്കോപീൻ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റ് മൈക്രോ ന്യൂട്രിയന്റുകളുടെ അഭാവവും അഫ്ലാറ്റോക്‌സിനുകളുടെ സാന്നിധ്യവും രോഗത്തിന്റെ വികാസത്തിൽ ഒരു പങ്കു വഹിക്കുമെന്ന് സമീപകാല പഠനങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, ക്വാഷിയോർക്കറിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. അപര്യാപ്തമായ ഭക്ഷണ വിതരണം ക്വാഷിയോർകോറിന്റെ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു; ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ സംഭവങ്ങൾ വിരളമാണ്.

Q62.   ഉത്തരം : (A) ഓക്സിജൻ

പരിഹാരം : ഹരിതസസ്യങ്ങൾ, ആൽഗകൾ, ചിലതരം ബാക്റ്റീരിയകൾ എന്നിവ, സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിച്ച്, കാർബൺ ഡയോക്സൈഡിനെ കാർബോ ഹൈഡ്രേറ്റുകൾ (പഞ്ചസാര) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ പ്രകാശസംശ്ലേഷണം(Photosynthesis) എന്ന് പറയുന്നത്. കാർബൺ ഡയോക്സൈഡും ജലവും ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ ഓക്സിജൻ. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.

ഹരിത കണത്തിൽ അടങ്ങിയിട്ടുള്ള ഹരിതകം a, ഹരിതകം b, കരോട്ടിൻ എന്നീ വർണ്ണകങ്ങളാണ് പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്നത്.

Q63. ഉത്തരം : (B) ഇരുമ്പ്

പരിഹാരം : രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കണ്ടുപിടിക്കുന്നതിനുള്ള പരിശോധനയെ ഹീമോഗ്ലോബിൻ ടെസ്റ്റ് എന്നാണ് വിളിക്കുന്നത്. ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകൾ) അപര്യാപ്തത, രക്തവാർച്ച, ചില രോഗങ്ങൾ എന്നിങ്ങനെ പല കാരണങ്ങളാൽ ഉണ്ടാകാം. ഹീമോഗ്ലോബിനിൽ ഹീം എന്ന ഇരുമ്പടങ്ങിയ ഭാഗവും ഗ്ലോബിൻ എന്ന അമിനോ ആസിഡ് ശ്രേണിയുമുണ്ട്. അമിനോ അമ്ലങ്ങളുടെ രണ്ട് ആൽഫാ ശൃംഖലയും രണ്ട് ബീറ്റാ ശൃംഖലയുമുണ്ട്. ആൽഫാ ചെയിനിനെ നിർണ്ണയിക്കുന്ന ജീൻ പതിനാറാം ക്രോമസോമിലും ബീറ്റാ (ഫീറ്റൽ ഹീമോഗ്ലോബിനിലെ ഗാമായും HbA2 വിലെ ഡെൽറ്റായും ഉൾപ്പെടെ) ചെയിനിനെ നിർണ്ണയിക്കുന്ന ജീൻ പതിനൊന്നാം ക്രോമസോമിലുമാണുള്ളത്. ആൽഫാ-ബീറ്റാ ചെയിനുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത് വളരെ നേരിയ നോൺ-കോവാലന്റ് രാസബന്ധനത്താലാണ്.

Q64. ഉത്തരം : (C) കാൽസ്യം കാർബൈഡ്      

പരിഹാരം : ഒരു രാസസംയുക്തമാണ് കാൽസ്യം കാർബൈഡ്; തന്മാത്രാസൂത്രം CaC2. കാൽത്സ്യം സൈനാമൈഡ് , അസറ്റ്‌ലീൻ എന്നീ രാസപദാർത്ഥങ്ങളുടെ നിർമ്മാണത്തിന് വാണിജ്യപരമായി ഉപയോഗിക്കുന്ന സംയുക്തമാണ് ഇത്. കാർബൈഡ് വിളക്കിനുള്ള അസറ്റിലീൻ ഉണ്ടാക്കുന്നത് കാൽസ്യം കാർബൈഡ് ജലവുമായി ചേർത്ത് രാസപ്രവർത്തനം നടത്തിയിട്ടാണ്. പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കുന്നതിന് കാർബൈഡ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പഴുക്കലിന് സഹായിക്കുന്ന അസറ്റിലീൻ ഉൽപാദിപ്പിക്കുന്നതിനാണ് കാർബൈഡ് ചേർക്കുന്നത്. പഴങ്ങൾക്ക് മുകളിൽ കാർബൈഡ് വിതറിയ ശേഷം വെള്ളം തളിക്കുന്നു. രാസപ്രവർത്തന ഫലമായുണ്ടാകുന്ന അസറ്റിലീൻ പാകമാകാത്ത കായകളെപ്പോലും പഴുപ്പിക്കുന്നു. കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിക്കുന്ന പഴങ്ങൾ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇത് ക്രിമിനൽ കുറ്റമായിട്ടാണ് കാണുന്നത്

Q65. ഉത്തരം : (D) ഘർഷണ ബലം

പരിഹാരം : പരസ്പരം സ്പർശിച്ചു നിൽക്കുന്ന രണ്ടു വസ്തുക്കൾ തമ്മിലുള്ള ആപേക്ഷിക ചലനത്തെ പ്രതിരോധിക്കുന്ന ബലമാണ് ഘർഷണം എന്ന് അറിയപ്പെടുന്നത്. വസ്തുക്കൾക്കിടയിലുള്ള സ്പർശനതലങ്ങൾക്കിടയിൽ സമാന്തരമായാണ് ഘർഷണം അനുഭവപ്പെടുന്നത്. സ്വയം ക്രമീകരിക്കുന്ന ഒരു ബലം കൂടിയാണ് ഘർഷണം. വൈദ്യുതകാന്തിക ബലമാണ് ഘർഷണത്തിന്റെ അടിസ്ഥാനം. ഘർഷണം മൂലം വസ്തുക്കളുടെ ഗതികോർജ്ജത്തിന്റെ ഒരു ഭാഗം താപോർജ്ജമായി മാറ്റപ്പെടുന്നു. വസ്തു ചലിക്കാൻ തുടങ്ങുമ്പോഴുള്ള പരമാവധി ഘർഷണത്തെ ഘർഷണപരിധി എന്നറിയപ്പെടുന്നു. ഘർഷണത്തെ സ്ഥിതഘർഷണം എന്നും ഗതിഘർഷണം എന്നും തരം തിരിക്കാം. വസ്തുക്കൾ തമ്മിൽ ആപേക്ഷിക ചലനം ഇല്ലാതിരിക്കുമ്പോഴുള്ള ഘർഷണമാണ് സ്ഥിതഘർഷണം. വസ്തുക്കൾ തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ അനുഭവപ്പെടുന്ന ഘർഷണമാണ് ഗതിഘർഷണം എന്ന് അറിയപ്പെടുന്നത്. ഗതിഘർഷണം പരമാവധി സ്ഥിതഘർഷണത്തേക്കാൾ എല്ലായ്പ്പോഴും കുറവായിരിക്കും.

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q66. ഉത്തരം : (C) 7                       

പരിഹാരം : പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്. 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ്‌ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്. ഇത് ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്‌. ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു. 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്‌.

Q67. ഉത്തരം : (B) ടോക്കിയോ   

പരിഹാരം :  2022-ൽ, വേനൽക്കാലത്തും ശീതകാല ഒളിമ്പിക് ഗെയിംസും നടത്തുന്ന ആദ്യത്തെ നഗരമായി ബീജിംഗ് മാറും. പതിനൊന്ന് നഗരങ്ങൾ ഒന്നിലധികം തവണ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്: ഏഥൻസ് (1896, 2004 സമ്മർ ഒളിമ്പിക്‌സ്), പാരീസ് (1900, 1924, 2024 സമ്മർ ഒളിമ്പിക്‌സ്), ലണ്ടൻ (1908, 1948, 2012 സമ്മർ ഒളിമ്പിക്‌സ്), സെന്റ് മോറിറ്റ്‌സ് (19428, 1948 എന്നിവ വിന്റർ ഒളിമ്പിക്‌സ്), ലേക്ക് പ്ലാസിഡ് (1932, 1980 വിന്റർ ഒളിമ്പിക്‌സ്), ലോസ് ഏഞ്ചൽസ് (1932, 1984, 2028 സമ്മർ ഒളിമ്പിക്‌സ്), കോർട്ടിന ഡി ആംപെസോ (1956, 2026 വിന്റർ ഒളിമ്പിക്‌സ്), ഇൻസ്ബ്രക്ക് (1964, 1976 വിന്റർ ഒളിമ്പിക്‌സ്, 2012 വിന്റർ യൂത്ത് ഒളിമ്പിക്‌സ്), ടോക്കിയോ (1964, 2020 സമ്മർ ഒളിമ്പിക്‌സ്), ലിൽഹാമർ (1994 വിന്റർ ഒളിമ്പിക്‌സ്, 2016 വിന്റർ യൂത്ത് ഒളിമ്പിക്‌സ്), ഗാങ്‌വോൺ പ്രവിശ്യ (പ്യോങ്‌ചാങ്) വിന്റർ 2 ഒളിമ്പിക്‌സ് (201 യൂത്ത് ഒളിമ്പിക്‌സ്) ബെയ്ജിംഗും (2008 സമ്മർ ഒളിമ്പിക്സും 2022 വിന്റർ ഒളിമ്പിക്സും). 1912-ലെ സമ്മർ ഒളിമ്പിക്‌സിനും 1956-ലെ സമ്മർ ഒളിമ്പിക്‌സിന്റെ കുതിരസവാരി ഭാഗത്തിനും സ്റ്റോക്ക്‌ഹോം ആതിഥേയത്വം വഹിച്ചു. 2012 ലെ സമ്മർ ഒളിമ്പിക്സോടെ മൂന്ന് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ നഗരമായി ലണ്ടൻ മാറി. 2024-ലെ സമ്മർ ഒളിമ്പിക്‌സോടെ ഇത് നടത്തുന്ന രണ്ടാമത്തെ നഗരമായി പാരിസ് മാറും, തുടർന്ന് 2028-ൽ ലോസ് ഏഞ്ചൽസ് മൂന്നാമതാകും.

Q68. ഉത്തരം : (B) ബ്യൂട്ടെയ്ൻ

പരിഹാരം : നാല് കാർബൺ ആറ്റങ്ങളുള്ളതും ശാഖകളില്ലാത്തതുമായ ആൽക്കെയ്നാണ് ബ്യൂട്ടെയ്ൻ അഥവാ n-ബ്യൂട്ടെയ്ൻ. C4H10 എന്നതാണ് ഇതിന്റെ തന്മാത്രാസൂത്രം. n-ബ്യൂട്ടെയ്നിനേയും അതിന്റെ ഒരേയൊരു ഐസോമെറായ ഐസോബ്യൂട്ടെയ്നിനേയും (ഐ.യു.പി.എ.സി. നാമകരണ പ്രകാരം മെഥിൽ പ്രെപെയ്ൻ) പൊതുവായി സൂചിപ്പിക്കാനും ബ്യൂട്ടെയ്ൻ എന്ന പേരുപയോഗിക്കുന്നു.പാചകവാതകത്തിൽ അടങ്ങിയിരിക്കുന്നത് ബ്യൂട്ടേൻ ആണ്‌. പെട്ടെന്ന് കത്തുന്നതും നിറവും മണവുമില്ലാത്തതും എളുപ്പത്തിൽ ദ്രവീകരിക്കാൻ പറ്റുന്നതുമായ ഒരു വാതകമാണ് ബ്യൂട്ടെയ്ൻ.

Q69. ഉത്തരം : (C) വവ്വാൽ     

പരിഹാരം :  ഉയർന്ന ആവൃത്തിയിലുള്ള ശബ്ദത്തിന്റെ പ്രതിധ്വനി വിശകലനം ചെയ്ത് സഞ്ചാരപാതയിലെ തടസ്സങ്ങളും മറ്റും തിരിച്ചറിയുന്നതിനു സഹായിക്കുന്ന പ്രക്രിയയാണ് ഇക്കോലൊക്കേഷൻ.(ഡോൾഫിനും ഈ കഴിവുണ്ട്.) ഈ സംവിധാനം ഉപയോഗിക്കുന്ന ഷഡ്പദഭോജികളായ വാവലുകൾക്ക് ഇരയുടെ വലിപ്പം, ദൂരപരിധി, പറക്കുന്ന ഉയം, ചലനവേഗത എന്നീ സൂക്ഷ്മവിവരങ്ങൾ 99% കൃത്യതയോടെ തിരിച്ചറിയാൻ സഹായിക്കും. ഇതിനായി ഇവ 30 കിലോ ഹേർട്സിനും (30 kHz) മുകളിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രതിധ്വനിച്ചെത്തുന്ന ശബ്ദതരംഗങ്ങൾ ഇതിലും ഉയർന്ന ആവൃത്തിയിലുള്ളവയാണ്. ആവൃത്തിയിൽ ഈ മാറ്റമുണ്ടാകുന്നത് ഡോപ്ളർ ഷിഫ്റ്റ് എന്നറിയപ്പെടുന്നു. ഇരയുടെ സ്ഥാനം മില്ലിസെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദതരംഗങ്ങളാൽ ഇവ തിരിച്ചറിയുന്നു. അതിനുശേഷം ഇവ ആ ദിശയിലേയ്ക്കുതന്നെ നീങ്ങുന്നു. ശബ്ദദൈർഘ്യവും ഇടവേളയും ഇരയോടടുക്കുന്തോറും കുറയുന്നു.

Q70. ഉത്തരം : (D) വിനാഗിരി

പരിഹാരം :  നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി .പ്രധാനമായും അസറ്റിക് അമ്ലം, ജലം എന്നിവ അടങ്ങിയ ഒരു ദ്രവ പദാർത്ഥമാണ് വിനാഗിരി അഥവാ സുർക്ക. എഥനോൾ അസറ്റിക് ആസിഡ് ബാക്റ്റീരിയയെ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഇന്ന് വിനാഗിരി ഉപയോഗിച്ചു വരുന്നു. പണ്ടു മുതൽ തന്നെ അനേകം വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു. കാസ്റ്റിക് സോഡ ആൽക്കലൈൻ ആണ്, വിനാഗിരി അസിഡിറ്റി ഉള്ളതിനാൽ, ഒറ്റനോട്ടത്തിൽ വിനാഗിരി അഴുക്കുചാലിലേക്ക് ഒഴിച്ച് കഠിനമായ വസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് ദോഷകരമല്ലാത്തതും വെള്ളത്തിൽ ലയിക്കുന്നതുമായ ഉപ്പ് ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നത് അർത്ഥമാക്കുന്നു.

Q71. ഉത്തരം : (B) നാരങ്ങാഞെക്കി

പരിഹാരം :  അടിസ്ഥാനപരമായ ഒരു ലഘുയന്ത്രമാണ്‌ ഉത്തോലകം. ഒരു സ്ഥിരബിന്ദു കേന്ദ്രമാക്കി ചലിക്കത്തക്കവണ്ണം ഘടിപ്പിച്ചിട്ടുള്ള ദണ്ഡാണ്‌ ഉത്തോലകം അഥവാ പാര. ഉത്തോലകത്തിന്റെ സഹായത്തോടെ ഒരു വലിയ ഭാരം ചെറിയ ബലം കൊടുത്ത് ഉയർത്തുവാൻ സാധിയ്ക്കും.ആറ് ലളിത യന്ത്രങ്ങളിൽ ഒന്നാണ്‌ ഉത്തോലകം. ധാരം, രോധം, യത്നം എന്നീ മൂന്ന് ഭാഗങ്ങൾ ഒരു ഉത്തോലകത്തിനുണ്ട്. ഉത്തോലകം ചലിക്കുമ്പോൾ കേന്ദ്രമാക്കിരിക്കുന്ന സ്ഥിരവിന്ദുവാണ് ധാരം. ഉത്തോലകത്തിൽ നാം പ്രയോഗിക്കുന്ന ബലമാണ് യത്നം. ഉത്തോലകം ഉപയോഗിച്ച് ഏത് വസ്തുവിനെയാണോ നാം ഉയർത്തുന്നത് ആ വസ്തുവാണ് രോധം. ധാരം, രോധം, യത്നം എന്നിവയുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി ഉത്തോലകങ്ങളെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു.

രോധം മധ്യത്തിൽ വരുന്ന ഉത്തോലകമാണ് രണ്ടാം വർഗ്ഗ ഉത്തോലകം. പാക്ക്‌വെട്ടി രണ്ടാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണ മാണ് അതായത് ഇതിലെ രോധം, ധാരത്തിനും യത്നത്തിനും ഇടയിലാണ്. നാരങ്ങാഞെക്കി, വീൽബാരോ, സോഡാ ഓപ്പണർ തുടങ്ങിയവ മറ്റ് ഉദാഹരണങ്ങളാണ്.

Q72. ഉത്തരം : (B) Au

പരിഹാരം :  മൃദുവും തിളക്കമുള്ളതുമായ മഞ്ഞലോഹമാണ് സ്വർണ്ണം. വിലയേറിയ ലോഹമായ സ്വർണം, നാണയമായും ആഭരണങ്ങളായും മനുഷ്യൻ ഉപയോഗിക്കുന്നു. ചെറിയ കഷണങ്ങളും തരികളുമായി സ്വതന്ത്രാവസ്ഥയിൽത്തന്നെ പ്രകൃതിയിൽ ഈ ലോഹം കണ്ടുവരുന്നു. ലോഹങ്ങളിൽ വച്ച് ഏറ്റവും നന്നായി രൂപഭേദം വരുത്താവുന്ന ലോഹമാണ് സ്വർണ്ണം.

സ്വർണത്തിന്റെ അണുസംഖ്യ 79-ഉം പ്രതീകം Au എന്നുമാണ്. ഔറം എന്ന ലത്തീൻ വാക്കിൽ നിന്നാണ് Au എന്ന പ്രതീകം ഉണ്ടായത്. ഏറ്റവും നന്നായി രൂപഭേദം വരുത്താൻ സാധിക്കുന്ന ലോഹമാണ് സ്വർണ്ണം. ഒരു ഗ്രാം സ്വർണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള ഒരു തകിടാക്കി മാറ്റാൻ സാധിക്കും. അതായത് 0.000013 സെന്റീമീറ്റർ വരെ ഇതിന്റെ കനം കുറക്കാൻ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വർണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റർ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും.

Q73. ഉത്തരം : (C) ഭിന്നാത്മക മിശ്രിതം    

പരിഹാരം : ഭിന്നാത്മക മിശ്രിതം ഒരു മിശ്രിതത്തിന്റെ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് പറയുന്നു. ഉദാ:ഉപ്പും മണലും, ചെളിവെള്ളം, മണ്ണെണ്ണയും ജലവും ചേർന്ന മിശ്രിതം.

ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിലാണ് ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ:പഞ്ചസാര ലായനി ഉപ്പുലായനി.

ഭിന്നാത്മക മിശ്രിതം ഒരു മിശ്രിതത്തിന്റെ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ല ചേർന്നിരിക്കുന്നത് എങ്കിൽ ആ മിശ്രിതത്തെ ഭിന്നാത്മക മിശ്രിതം എന്ന് പറയുന്നു. ഉദാ:ഉപ്പും മണലും, ചെളിവെള്ളം, മണ്ണെണ്ണയും ജലവും ചേർന്ന മിശ്രിതം.

 

Q74. ഉത്തരം : (D) പാമ്പാടും പാറ

പരിഹാരം :  കേരള സർക്കാരിന്റെ സംസ്ഥാന കൃഷി വകുപ്പിന്റെ കീഴിൽ 1956-ലാണ് പാമ്പാടുംപാറയിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. ഇത് പിന്നീട് 1972 ഫെബ്രുവരി മുതൽ KAU-ലേക്ക് മാറ്റി. 1972-ൽ അഖിലേന്ത്യാ ഏകോപിത പുനഃപരിശോധനാ പദ്ധതികൾക്ക് കീഴിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഏകോപന കേന്ദ്രങ്ങളിലൊന്നായി ഈ സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പാമ്പാടുംപാറ ഗ്രാമത്തിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കുമളി-മൂന്നാർ റോഡിന്റെ കിഴക്കുഭാഗത്തായി, കു-മൈലിയിൽ നിന്ന് 35 കിലോമീറ്ററും മൂന്നാറിൽ നിന്ന് 71 കിലോമീറ്ററും അകലെ പശ്ചിമഘട്ടത്തിലെ ഏലക്കാടുകളിൽ സ്ഥിതി ചെയ്യുന്നു. ഏലത്തിനെക്കുറിച്ചുള്ള ഗവേഷണമാണ് ലീഡ് ഫംഗ്‌ഷൻ, കുരുമുളക്, വൃക്ഷ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ പരിശോധന നടത്തുന്നു. എഐസിആർപിയുടെ കീഴിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഏകോപന കേന്ദ്രങ്ങളിലൊന്നാണ് ഈ കേന്ദ്രം.

Q75. ഉത്തരം : (B) അൾട്രാവയലറ്റ്

പരിഹാരം : ദൃശ്യപ്രകാശ തരംഗങ്ങളേക്കാൾ തരംഗദൈർഘ്യം കുറഞ്ഞതും എന്നാൽ എക്സ്-റേ തരംഗത്തേക്കാൾ തരംഗദൈർഘ്യം കൂടുതലും ആയ വിദ്യുത്കാന്തിക തരംഗങ്ങളെ ആണ് അൾട്രാവയലറ്റ് തരംഗം എന്നു പറയുന്നത്. 4 x 10-7 മീറ്റർ മുതൽ 10-9 മീറ്റർ വരെ തരംഗദൈർഘ്യം ഉള്ള വിദ്യുത്കാന്തിക തരംഗങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്. സൗര വികിരണത്തിന്റെ പ്രധാന ഘടകങ്ങളായ അൾട്രാവയലറ്റ് രശ്മികൾ സാധാരണതോതിൽ മനുഷ്യരിൽ ജീവകം ‘എ’യുടെ സംശ്ളേഷണത്തിന് അനിവാര്യമാണ്. കൂടിയ തോതിൽ ഇതു സൂര്യപൊള്ളലിനും ത്വക്ക് കാൻസറിനും ഇടയാക്കുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നതിനു മുൻപ് അന്തരീക്ഷ മണ്ഡലത്തിലെ ഓസോൺ പാളി അതിന്റെ ഭൂരിഭാഗവും അവശോഷണം ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികൾ ശക്തമായ അണുനാശിനിയായും പാൽക്കുപ്പിയിലെ അണുനിർമാർജകമായും ഉപയോഗിക്കാം. അൾട്രാവയലറ്റ് രശ്മികൾ പല പദാർഥങ്ങൾക്കും ജ്വലനശക്തി പ്രദാനം ചെയ്യുന്നുണ്ട്.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!