Table of Contents
കേരള PSC ഡ്രൈവർ ആൻസർ കീ 2024
കേരള PSC ഡ്രൈവർ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റിൽ കേരള PSC ഡ്രൈവർ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. മെയ് 6 ന് ഡ്രൈവർ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഡ്രൈവർ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഡ്രൈവർ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡ്രൈവർ ആൻസർ കീ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡ്രൈവർ ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഡ്രൈവർ ആൻസർ കീ 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | KERAFED, കേരളത്തിലെ സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് ബാങ്ക് ലിമിറ്റഡ് |
തസ്തികയുടെ പേര് | ഡ്രൈവർ Gr II HDV (മുൻ സൈനികർ മാത്രം), ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്- മീഡിയം/ ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ, ഡ്രൈവർ (ജനറൽ വിഭാഗം), ഫോറസ്റ്റ് ഡ്രൈവർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (HDV), ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (LMV) |
കാറ്റഗറി നമ്പർ | 120/2023, 300/2023, 301/203, 332/2023, 456/2023, 493/2023, 538/2023, 691/2023, 692/2023 |
ഡ്രൈവർ പരീക്ഷ തീയതി | 06 മെയ് 2024 |
ഡ്രൈവർ പ്രൊവിഷണൽ ആൻസർ കീ | 06 മെയ് 2024 |
ഡ്രൈവർ ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
കേരള PSC ഡ്രൈവർ ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ഡ്രൈവർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഡ്രൈവർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഡ്രൈവർ ആൻസർ കീ PDF | ||||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ കോഡ് |
ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ഡ്രൈവർ | മലയാളം/തമിഴ്/കന്നഡ | 053/2024-M | ഡൗൺലോഡ് | ഡൗൺലോഡ് |
കേരള PSC ഡ്രൈവർ ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം
ഡ്രൈവർ പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഡ്രൈവർ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.