Table of Contents
ഒറ്റപ്പദം
മലയാളത്തിൽ ഒരു വാക്യത്തെ അല്ലെങ്കിൽ നീണ്ട ചില പദങ്ങളുടെ അർത്ഥത്തെ ഒറ്റവാക്ക് അല്ലെങ്കിൽ ഒറ്റപ്പദം കൊണ്ട് എളുപ്പത്തിൽ നിർവചിക്കാം. കുറച്ചു വർഷങ്ങളായി PSC പരീക്ഷകളിലും തുടർച്ചയായി ഒറ്റപ്പദങ്ങളിൽ നിന്നും ചോദ്യങ്ങൾ കണ്ടു വരുന്നുണ്ട്. ഈ ലേഖനത്തിൽ പ്രധാനപ്പെട്ട ഒറ്റപ്പദങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ ചേർത്തിരിക്കുന്നു. വരാനിരിക്കുന്ന PSC പരീക്ഷകൾക്ക് ഒരു മാർക്ക് ഈ ഭാഗത്തു നിന്നും നിങ്ങൾക്ക് നേടാനാവും.
ഒറ്റപ്പദം: PSC ആവർത്തന പദങ്ങൾ
PSC പരീക്ഷകൾക്ക് ആവർത്തിച്ചു കണ്ടുവരുന്നതും, വരാനിരിക്കുന്ന പരീക്ഷകൾക്ക് ചോദിക്കാവുന്നതുമായ ഒറ്റപ്പദങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ഒറ്റപ്പദങ്ങൾ |
|
തിതീർഷു | തരണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ആൾ/ കടക്കാൻ ആഗ്രഹിക്കുന്ന ആൾ |
ഭാഗിനേയൻ | സഹോദരിയുടെ പുത്രൻ |
പ്രത്യഭിജ്ഞാനം | തിരിച്ചറിയുവാനുള്ള അടയാളം |
ദിദൃക്ഷു | കാണാൻ ആഗ്രഹിക്കുന്ന ആൾ |
പ്രേക്ഷകൻ | കാണുന്നയാൾ |
യാഥാസ്ഥിതികൻ | നിലവിലുള്ള സ്ഥിതി നിലനിർത്താൻ ആഗ്രഹിക്കുന്നവൻ |
മാർഗദർശനി | മാർഗം കാണിച്ചുതുന്ന ആൾ |
മുമുക്ഷു | മോക്ഷം ആഗ്രഹിക്കുന്നയാൾ |
പരിവൃത്തം | പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത് |
ആർഷം | ഋഷിയെ സംബന്ധിച്ചത് |
പിപാസു | കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ |
ആത്മീയം | ആത്മാവിനെ സംബന്ധിച്ചത് |
പ്രത്യുദ്ഗമനീയം | എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുവാൻ അർഹമായത് |
പാഷണ്ഠം | മത വിശ്വാസം ഇല്ലായ്മ |
പിപഠിഷു | പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ |
പ്രക്തനം | പൂർവ്വ കർമ്മ ഫലം |
ആപാദചൂഡം | പാദം മുതൽ ശിരസ്സുവരെ |
പരിവാദകൻ | അപവാദം പറയുന്നവൻ |
ബുഭുക്ഷു | ഭക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ആൾ |
ഭാഗിനേയൻ | സഹോദരിയുടെ പുത്രൻ |
മുമുക്ഷു | മോക്ഷം ആഗ്രഹിക്കുന്ന ആൾ |
ഉത്പതിഷ്ണു | മാറ്റം ആഗ്രഹിക്കുന്ന ആൾ |
ഉത്കർഷേച്‌ഛു | ഉയർച്ച ആഗ്രഹിക്കുന്ന ആൾ |
ഓതപ്രോതം | നെടുകയും കുറുകയും നെയ്ത |
പ്രതികടം | ചോദ്യത്തിന് ഉള്ള മറുചോദ്യം |
ക്രാന്തദർശി | കടന്നു കാണാൻ കഴിവുള്ളവൻ |
ഖിലം | ഫലപുഷ്ടി ഇല്ലാത്തത് |
ജമാതാവ് | മകളുടെ ഭർത്താവ് |
ദിദൃക്ഷു | കാണുവാൻ ആഗ്രഹിക്കുന്ന ആൾ |
പുരോഭാഗി | കുറ്റം മാത്രം കാണുന്നവൻ |
പ്രത്യുത്പന്നമതി | അവസരം പോലെ പ്രവർത്തിക്കുവാനുള്ള ബുദ്ധി |
നിൻമോന്നതം | താഴ്ചയും ഉയർച്ചയും ഉള്ളത് |
ഭൗമം | ഭൂമിയെ സംബന്ധിച്ചത് |
ജിജ്ഞാസ | അറിയാനുള്ള ആഗ്രഹം |
കഥാസാരം | കഥയുടെ പ്രധാനമായ അംശം |
അക്ഷന്തവ്യം | ക്ഷമിക്കാൻ കഴിയാത്തത് |
ഊർജ്ജസ്വി | ഊർജ്ജമുള്ളവൻ |
ഗർണണീയം | ഉപേക്ഷിക്കത്തക്കത് |
വിവക്ഷ | പറയുവാനുള്ള ആഗ്രഹം |
സർവംസഹ | സർവവും സഹിക്കുന്നവൾ |