Malyalam govt jobs   »   കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം...   »   കേരള ബാങ്ക് ക്ലാർക്ക് ശമ്പളം

കേരള ബാങ്ക് ക്ലർക്ക് ശമ്പളം 2024, ശമ്പള ഘടന, ഒഴിവുകൾ വിശദവിവരങ്ങൾ

കേരള ബാങ്ക് ക്ലർക്ക് ശമ്പളം

കേരള ബാങ്ക് ക്ലർക്ക് ശമ്പളം: കേരള PSCയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in-ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ ശമ്പള ഘടനയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള ബാങ്ക് ക്ലാർക്ക് ശമ്പളത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ തസ്തികയിലേക്ക് 20280-54720 രൂപയാണ് പ്രാരംഭ ശമ്പളം. കേരള ബാങ്ക് ക്ലർക്ക്/കാഷ്യർ ശമ്പള ഘടന, ജോബ് പ്രൊഫൈൽ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് ഈ ലേഖനത്തിൽ നിന്നും വിശദമായി മനസ്സിലാക്കാം.

കേരള ബാങ്ക് ക്ലർക്ക് ശമ്പളം 2024 അവലോകനം 

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ ശമ്പളം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ ശമ്പളം 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് കേരള ബാങ്ക്
തസ്തികയുടെ പേര് ക്ലർക്ക്/കാഷ്യർ [ജനറൽ/ സൊസൈറ്റി]
കാറ്റഗറി നമ്പർ 063/2024, 064/2024
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം  ₹ 20280-54720/-
ഒഴിവുകൾ 230
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, അഭിമുഖം
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

കേരള ബാങ്ക് ക്ലാർക്ക് ശമ്പള ഘടന 2024

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ ശമ്പള ഘടന സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് ക്ലാർക്ക് 2024
കാറ്റഗറി ശമ്പളം
ക്ലർക്ക്/കാഷ്യർ [ജനറൽ] ₹ 20280-54720/-
ക്ലർക്ക്/കാഷ്യർ [സൊസൈറ്റി] ₹ 20280-54720/-

കേരള ബാങ്ക് ക്ലാർക്ക് ഒഴിവുകൾ 2024

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ ഒഴിവുകൾ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് ക്ലാർക്ക് 2024
കാറ്റഗറി ഒഴിവുകൾ
ക്ലർക്ക്/കാഷ്യർ [ജനറൽ] 115
ക്ലർക്ക്/കാഷ്യർ [സൊസൈറ്റി] 115
ആകെ 230

കേരള ബാങ്ക് ക്ലർക്ക് അലവൻസ് 2024

കേരള ബാങ്കിൽ ക്ലാർക്ക്/കാഷ്യർ ആയി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസ ശമ്പളത്തിന് പുറമെ അലവൻസും ആനുകൂല്യങ്ങളും ലഭിക്കും. കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ അലവൻസ് ചുവടെ നൽകിയിരിക്കുന്നു.

  • പ്രൊവിഡൻ്റ് ഫണ്ട്
  • ഡിയർനസ് അലവൻസ്
  • ഹൗസ് റെൻ്റൽ അലവൻസ്
  • ആരോഗ്യ ഇൻഷുറൻസ്
  • ബോണസ്
  • ശമ്പളത്തോടു കൂടിയുള്ള അവധികൾ
  • പെൻഷൻ
  • യാത്ര അലവൻസ്

കേരള ബാങ്ക് ക്ലർക്ക് ജോബ് പ്രൊഫൈൽ 2024

കേരള ബാങ്ക് ക്ലർക്ക് ജോബ് പ്രൊഫൈൽ 2024: ബാങ്കിൽ ടൈപ്പിംഗിനും ഡാറ്റാ എൻട്രി പ്രൊഫൈലുകൾക്കുമായി ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ കേരള PSC നിയമിക്കുന്നു. ബാങ്ക് ഉദ്യോഗസ്ഥന്മാർ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഫയലുകളുടെയും രജിസ്റ്ററുകളുടെയും അവയുടെ നീക്കങ്ങളുടെയും മേൽനോട്ടം വഹിക്കുന്നതിനും അത്തരം മറ്റ് രേഖകളുടെ ട്രാക്ക് സൂക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ക്ലാർക്ക്/കാഷ്യർ ന്റെ ചുമതലയാണ്.

ഉദ്യോഗാർത്ഥിയുടെ ജോലിയിലുള്ള മികവ് കൊണ്ടും അർപ്പണബോധവും ആധാരമാക്കിയാണ് ഒരു ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്. യോഗ്യത മാനദണ്ഡം അനുസരിച്ചു മറ്റ് ഉയർന്ന തസ്തികകളിലേക്ക് നടത്തപ്പെടുന്ന പരീക്ഷകൾ എഴുതാൻ ക്ലാർക്ക്/കാഷ്യർ നു കഴിയും. ഇതിലൂടെ അടുത്തടുത്ത സ്ഥാനങ്ങളിലേക്കുള്ള ജോലിയിൽ ഉയർന്ന ശമ്പളത്തോടു കൂടി പ്രവേശിക്കാനും കഴിയും.

ക്ലാർക്ക്/കാഷ്യർ നു യോഗ്യത മാനദണ്ഡം അനുസരിച്ചു പ്രൊമോഷൻ സാധ്യതയുള്ള ഘട്ടങ്ങൾ ചുവടെ കൊടുക്കുന്നു.

ക്ലാർക്ക്/കാഷ്യർ —> അക്കൗണ്ടന്റ് —> അസിസ്റ്റന്റ് മാനേജർ —-> മാനേജർ —-> സീനിയർ മാനേജർ —–> etc.

 

Important Articles
കേരള ബാങ്ക് ക്ലർക്ക് വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024
കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക് കേരള ബാങ്ക് ക്ലർക്ക് സിലബസ് 2024

Sharing is caring!