Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_3.1

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യൻ യാത്രക്കാർക്കായി ദുബായ് 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ചു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള യാത്ര മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിക്കുമെന്ന് ദുബായിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (ഡിഇടി) പ്രഖ്യാപിച്ചു.
ദുബായിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ ഗണ്യമായ വർദ്ധനവിന് പ്രതികരണമായാണ് ഈ സംരംഭം.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1. 2024 ഫെബ്രുവരിയിൽ, 1935-ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം പിൻവലിച്ച സംസ്ഥാനം –  അസം

2. ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിന്റെ സംസ്ഥാന ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ്‌ താരം – ശുഭ്മാൻ ഗിൽ

3. ഒരു കോടിയിലധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ നിന്ന് 10% നികുതി ഈടാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ച സംസ്ഥാനം – കർണാടക

4. കർണാടക സംസ്ഥാനത്തിന്റെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് – ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_4.1

കർണാടക ഹൈക്കോടതിയുടെ 34-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിളയ് വിപിൻചന്ദ്ര അഞ്ജാരിയ ചുമതലയേറ്റു. ചീഫ് ജസ്റ്റിസായിരുന്ന പി.എസ്. ദിനേശ് കുമാർ വിരമിച്ചതിനെത്തുടർന്നാണ് നിളയ് വിപിനചന്ദ്ര അഞ്ജാരിയ ചുമതലയേറ്റത്.

5.വൈദ്യുത കാർ നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യനിർമാണശാല തമിഴ്നാട്ടിൽ

വൈദ്യുത കാര്‍ നിര്‍മാണരംഗത്തെ പ്രമുഖരായ വിന്‍ഫാസ്റ്റിന്റെ ഇന്ത്യയിലെ ആദ്യനിര്‍മാണശാലയ്ക്ക് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ തറക്കല്ലിട്ടു. തമിഴ്‌നാട് ആഗോള നിക്ഷേപകസംഗമത്തില്‍ ധാരണാപത്രം ഒപ്പുവെച്ച് 50 ദിവസത്തിനുള്ളിലാണ് വിയറ്റ്‌നാം കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്.

6.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജ് ‘സുദര്‍ശന്‍ സേതു’

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_5.1

രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിള്‍ സ്റ്റേഡ് ബ്രിഡ്ജ് ‘സുദര്‍ശന്‍ സേതു’ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വാരകയില്‍(ഗുജറാത്ത്) ഉദ്ഘാടനം ചെയ്തു. ഓഖ പ്രദേശത്തെ ദ്വാരകയുമായി ബന്ധിപ്പിക്കുന്ന പാലം ഏകദേശം 980 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ആകെ നീളം 2.32km. ആദ്യം സിഗ്നേച്ചർ പാലം എന്നാണ് പേരുനൽകിയിരുന്നത്. പിന്നീട് സുദർശൻ സേതുവെന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.കെഎസ്ആർടിസി യുടെ പുതിയ ചെയർമാൻ & മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത് – പ്രമോജ് ശങ്കർ

2.സംസ്ഥാനത്തെ ആദ്യ കൂൺ ഗ്രാമം – നന്ദിയോട് , തിരുവനന്തപുരം

3.സുരക്ഷക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതി – സ്മാർട്ട് ഐ

4.കളിമൺ ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി ആരംഭിച്ച ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്ഫോം – മൺകുരൽ

5.സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി – ആർസിസി തിരുവനന്തപുരം

6.കേരള ടെക്നോളജി എക്സ്പോ 2024 ൻറെ വേദി – കോഴിക്കോട്

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ബഹിരാകാശ മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് അംഗീകാരം നൽകിയ രാജ്യം – ഇന്ത്യ

2.ഗൂഗിളിന്റെ ജി-മെയിലിനു ബദലായി ഇലോൺ മസ്ക് അവതരിപ്പിക്കുന്ന സംവിധാനം – എക്സ്-മെയിൽ

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.തദ്ദേശീയമായ സമർ-2 മിസൈൽ സംവിധാനം ഉപയോഗിച്ച് വ്യോമ പ്രതിരോധം ശക്തമാക്കി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_6.1

സർഫേസ് ടു എയർ മിസൈൽ ഫോർ അഷ്വേർഡ് റിട്ടാലിയേഷൻ (സമർ-2) മിസൈൽ സംവിധാനം വികസിപ്പിച്ചതോടെ രാജ്യത്തിൻ്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) ഗണ്യമായ മുന്നേറ്റം നടത്തി.

കായിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ഏറ്റവും വേഗതയിൽ 350 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളർ – ആർ അശ്വിൻ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_7.1

ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഏറെ നാളായി ഇതിഹാസ താരം അനില്‍ കുംബ്ലെ സ്വന്തമാക്കി വച്ച റെക്കോര്‍ഡാണിത്. ഇന്ത്യന്‍ മണ്ണില്‍ കുംബ്ലെ 63 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. 350 ടെസ്റ്റ് വിക്കറ്റുകള്‍. അശ്വിന്‍ 59 ടെസ്റ്റുകള്‍ ഇന്ത്യന്‍ മണ്ണില്‍ കളിച്ച് വീഴ്ത്തിയത് 354 വിക്കറ്റുകള്‍.

2.വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി – ശോഭന ആശ

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_8.1

ബഹുവിധ വാർത്തകൾ (Kerala PSC Daily Current Affairs)

1.ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതി –
പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ പദ്ധതി

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 ഫെബ്രുവരിയിൽ അന്തരിച്ച ഗസൽ ഗായകൻ – പങ്കജ് ഉധാസ്

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_9.1

2.2024 ഫെബ്രുവരി 24 ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ – കുമാർ സാഹ്നി

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 27 ഫെബ്രുവരി 2024_10.1

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.