Malyalam govt jobs   »   Malayalam Current Affairs   »   പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 19 മാർച്ച്...

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 19 മാർച്ച് 2024

Table of Contents

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.

അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)

1.റഷ്യയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വ്ലാദിമിർ പൂട്ടിന് ചരിത്ര വിജയം.

റഷ്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി  വ്ലാഡിമിർ പുടിൻ.87.28 ശതമാനം വോട്ട് നേടിയാണ് 6 വർഷം കൂടി പ്രസിഡണ്ട് പദവിയിൽ തുടരാൻ അർഹത നേടിയത്.

2.2024 മാർച്ചിൽ പൊട്ടിത്തെറിച്ച റെയ്ക്യാനസ് അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യം – ഐസ്‌ലൻഡ്

3.നേപ്പാൾ പൊഖാറയെ ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചു.

ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കത്തിൽ , നേപ്പാൾ ഗവൺമെൻ്റ് ഗണ്ഡകി പ്രവിശ്യയിലെ പൊഖാറ നഗരത്തെ ടൂറിസം തലസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഫെവാ തടാകത്തിൻ്റെ തീരത്തുള്ള ബരാഹി ഘട്ടിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രഖ്യാപനം . പ്രകൃതി സൗന്ദര്യത്തിനും സാഹസിക വിനോദസഞ്ചാരത്തിനും പേരുകേട്ട പൊഖാറ നേപ്പാളിലെ ഒരു ടൂറിസം കേന്ദ്രമായി പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നു. എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചാണ് നഗരത്തെ ടൂറിസം തലസ്ഥാനമായി നിശ്ചയിച്ചത്. ഈ ഔദ്യോഗിക അംഗീകാരം പൊഖാറയുടെ പ്രശസ്തി വർദ്ധിപ്പിക്കുമെന്നും ലോകമെമ്പാടുമുള്ള കൂടുതൽ സന്ദർശകരെ ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ദേശീയ വാർത്തകൾ (Kerala PSC Daily Current Affairs)

1.ഹിമാചൽ പ്രദേശിൽ വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനായി ‘മിഷൻ 414’

കഴിഞ്ഞ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 60 ശതമാനത്തിൽ  താഴെ വോട്ട് രേഖപ്പെടുത്തിയ  414 പോളിംഗ് സ്റ്റേഷനുകളിൽ  വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനായി  തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിമാചൽ പ്രദേശിൽ  പ്രത്യേക പ്രചാരണം ആരംഭിച്ചു.

സംസ്ഥാന വാർത്തകൾ (Kerala PSC Daily Current Affairs)

1.രാജ്യത്താദ്യമായി ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും ആശുപത്രികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ പ്രോട്ടോക്കോൾ പുറത്തിറക്കിയ സംസ്ഥാനം – കേരളം

2.പോക്സോ നിയമത്തെക്കുറിച്ച് നിയമവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം – മാറ്റൊലി

3.200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ മലയാള ചിത്രം – മഞ്ഞുമ്മൽ ബോയ്സ്

ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)

1.ചൊവ്വയിൽ ‘ഭീമൻ’ അഗ്നിപർവ്വതം

ഗവേഷകർ ചൊവ്വയിൽ, നോക്റ്റിസ് അഗ്നിപർവ്വതം എന്നു പേരുള്ള ഒരു ഭീമാകാരമായ അഗ്നിപർവ്വതം കണ്ടെത്തി.  29,600  അടി  ഉയരവും ഏകദേശം  450 കിലോമീറ്റർ വീതിയുമുള്ള ഈ ഭീമൻ അഗ്നിപർവ്വതം കിഴക്കൻ  നോക്റ്റിസ് ലാബിരിന്തസ്  മേഖലയ്ക്കുള്ളിൽ ചൊവ്വയുടെ മധ്യരേഖയ്ക്ക് തൊട്ടു തെക്ക് സ്ഥിതിചെയ്യുന്നു   . നാസയുടെ മാരിനർ 9, വൈക്കിംഗ് ഓർബിറ്റർ 1, 2, മാർസ് ഗ്ലോബൽ സർവേയർ, മാർസ് ഒഡീസി, മാർസ് റെക്കണൈസൻസ് ഓർബിറ്റർ, ഇഎസ്എയുടെ മാർസ് എക്സ്പ്രസ് എന്നിവയുൾപ്പെടെയുള്ള ഒരു കൂട്ടം ദൗത്യങ്ങളിൽ നിന്നുള്ള വിവരങ്ങളാൽ സാധ്യമായ കണ്ടെത്തൽ, മറഞ്ഞിരിക്കുന്ന ഭൂമിശാസ്ത്രപരമായ അത്ഭുതം അനാവരണം ചെയ്യുന്നു.

അവാർഡുകൾ (Kerala PSC Daily Current Affairs)

1.പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാനം.

  • പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാനം നേടികൊടുത്ത കൃതി – രൗദ്രസാത്വികം.
  • പ്രമേയം – റഷ്യയിലെ സർ ചക്രവർത്തിമാരുടെ കാലഘട്ടതിലെ ചരിത്ര സംഭവം.
  • രാജ്യത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം 15 ലക്ഷം.

സരസ്വതി സമ്മാനം നേടിയ മലയാളികൾ 

  1. ബാലാമണിയമ്മ 1995
  2. അയ്യപ്പപ്പണിക്കർ 2005
  3. സുഗതകുമാരി 2012
  4. പ്രഭാവർമ്മ 2023

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)

1.ബ്രിട്ടൻ വിജയകരമായി പരീക്ഷിച്ച, വളരെ അകലെയുള്ള ഡ്രോണുകളും മിസൈലുകളും തകർക്കാൻ ശേഷിയുള്ള ലേസർ വെപ്പൺ – ഡ്രാഗൺ ഫയർ

2.ലോകത്തിലെ ഏറ്റവും മികച്ച 10 കമാൻഡോ വിഭാഗങ്ങളിലൊന്നായ ഇന്ത്യൻ നാവികസേനയുടെ മറൈൻ കമാൻഡോ ഫോഴ്സ് – മാർകോസ്

3.ഇന്ത്യൻ ആർമിയുടെ പുതിയ ടെക് യൂണിറ്റ് STEAG.

അടുത്ത തലമുറയിലെ ആശയവിനിമയ സാങ്കേതിക വിദ്യകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനും വിലയിരുത്തുന്നതിനുമായി ഇന്ത്യൻ സൈന്യം സിഗ്നൽസ് ടെക്നോളജി ഇവാലുവേഷൻ ആൻഡ് അഡാപ്റ്റേഷൻ ഗ്രൂപ്പ് (STEAG) എന്ന പേരിൽ ഒരു പ്രത്യേക സാങ്കേതിക യൂണിറ്റ് സ്ഥാപിച്ചു . സൈനിക പ്രവർത്തനങ്ങൾക്ക് ഫലപ്രദമായ ആശയവിനിമയം നിർണായകമാണെന്ന് ഇന്ത്യൻ സൈന്യം തിരിച്ചറിയുന്നു.

4.ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം “എക്സ് ടൈഗർ ട്രയംഫ് – 24”

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടൈഗർ ട്രയംഫ്-24 സംയുക്ത സൈനികാഭ്യാസം മാർച്ച് 18 ന് ആരംഭിച്ച് മാർച്ച് 31 വരെ തുടരും . ഇന്ത്യയുടെ കിഴക്കൻ കടൽത്തീരത്ത് (കിഴക്കൻ തീരത്ത്) അഭ്യാസം നടക്കുന്നു . മാനുഷിക സഹായത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ അഭ്യാസത്തിൻ്റെ പ്രധാന ലക്ഷ്യം.

നിയമന വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ നിലവിൽ വന്ന സംസ്ഥാന കള്ള് വ്യവസായ വികസന ബോർഡിന്റെ പ്രഥമ ചെയർമാൻ – യു.പി ജോസഫ്

ചരമ വാർത്തകൾ (Kerala PSC Daily Current Affairs)

1.2024 മാർച്ചിൽ അന്തരിച്ച മനുഷ്യരും കുരങ്ങുകളുമുൾപ്പടെ പ്രൈമേറ്റുകളെക്കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ – ഫ്രാൻസ് ഡി വാൾ

Sharing is caring!

FAQs

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ എനിക്ക് എവിടെ ലഭിക്കും?

ഏറ്റവും പുതിയ വാർത്താ അപ്‌ഡേറ്റുകൾ ഈ ലേഖനത്തിൽ ലഭിക്കും.