Vayalar Award (വയലാർ പുരസ്കാരം) – KPSC & HCA Study Materials

Vayalar Award (വയലാർ പുരസ്കാരം) – മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.

Fil the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]

Vayalar Ramavarma (വയലാർ രാമവർമ്മ)

പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 – ഒക്ടോബർ 27 1975). ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

Vayalar Award Winners

Read More: List of Prime Ministers of India From 1947-2021: KPSC Study Material

 

List of Awardees (വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും)

വർഷം വ്യക്തി ഗ്രന്ഥം കുറിപ്പുകൾ
1977 ലളിതാംബിക അന്തർജ്ജനം അഗ്നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണൻ ഇനി ഞാൻ ഉറങ്ങട്ടെ
1979 മലയാറ്റൂർ രാമകൃഷ്ണൻ യന്ത്രം
1980 തകഴി ശിവശങ്കരപ്പിള്ള കയർ
1981 വൈലോപ്പിള്ളി ശ്രീധരമേനോൻ മകരക്കൊയ്ത്ത്
1982 ഒ.എൻ.വി. കുറുപ്പ് ഉപ്പ്
1983 വിലാസിനി അവകാശികൾ
1984 സുഗതകുമാരി അമ്പലമണി
1985 എം.ടി. വാസുദേവൻ നായർ രണ്ടാമൂഴം
1986 എൻ.എൻ. കക്കാട് സഫലമീയാത്ര
1987 എൻ. കൃഷ്ണപിള്ള പ്രതിപാത്രം ഭാഷണഭേദം
1988 തിരുനല്ലൂർ കരുണാകരൻ തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989 സുകുമാർ അഴീക്കോട് തത്ത്വമസി
1990 സി. രാധാകൃഷ്ണൻ മുൻപേ പറക്കുന്ന പക്ഷികൾ
1991 ഒ. വി. വിജയൻ ഗുരുസാഗരം
1992 എം.കെ. സാനു ചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം
1993 ആനന്ദ് (പി. സച്ചിദാനന്ദൻ) മരുഭൂമികൾ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രൻ ഗുരു (നോവൽ)
1995 തിക്കോടിയൻ അരങ്ങു കാണാത്ത നടൻ
1996 പെരുമ്പടവം ശ്രീധരൻ ഒരു സങ്കീർത്തനം പോലെ
1997 മാധവിക്കുട്ടി നീർമാതളം പൂത്ത കാലം
1998 എസ്. ഗുപ്തൻ നായർ സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലൻ തട്ടകം (നോവൽ)
2000 എം.വി. ദേവൻ ദേവസ്പന്ദനം
2001 ടി. പദ്മനാഭൻ പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002 കെ. അയ്യപ്പപ്പണിക്കർ അയ്യപ്പപ്പണിക്കരുടെ കവിതകൾ ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു
2003 എം. മുകുന്ദൻ കേശവന്റെ വിലാപം
2004 സാറാ ജോസഫ് ആലാഹയുടെ പെൺ‌മക്കൾ
2005 കെ.സച്ചിദാനന്ദൻ സാക്ഷ്യങ്ങൾ
2006 സേതു അടയാളങ്ങൾ
2007 എം. ലീലാവതി അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാർ ഹൈമവതഭൂവിൽ
2009 എം. തോമസ് മാത്യു മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 വിഷ്ണുനാരായണൻ നമ്പൂതിരി ചാരുലത(കവിതാ സമാഹാരം)
2011 കെ.പി. രാമനുണ്ണി ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം അന്തിമഹാകാലം
2013 പ്രഭാവർമ്മ ശ്യാമമാധവം
2014 കെ.ആർ. മീര ആരാച്ചാർ
2015 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരു ആമുഖം
2016 യു.കെ. കുമാരൻ തക്ഷൻകുന്ന് സ്വരൂപം
2017 ടി.ഡി. രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
2018 കെ.വി. മോഹൻകുമാർ ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം
2019 വി.ജെ. ജെയിംസ് നിരീശ്വരൻ
2020 ഏഴാച്ചേരി രാമചന്ദ്രൻ ഒരു വെർജീനിയൻ വെയിൽകാലം
2021 ബെന്യാമിന്‍ മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
Vayalar Award Benyamin

Read More : Vallathol-Narayana-Menon

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Padanamela

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

കേരള ഹൈകോർട്ട് അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട 30 ഇംഗ്ലീഷ് ചോദ്യോത്തരങ്ങൾ – 03 മെയ് 2024

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…

8 hours ago

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 OUT

കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…

10 hours ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 03 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

10 hours ago

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ PDF ഡൗൺലോഡ്

കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:-  ഹൈക്കോടതി കേരള അസിസ്റ്റന്റ്…

10 hours ago

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…

11 hours ago

കേരള SET മുൻവർഷ ചോദ്യപേപ്പർ 1, 2, PDF ഡൗൺലോഡ്

കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…

12 hours ago