Table of Contents
Vayalar Award (വയലാർ പുരസ്കാരം) – മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളത്തിലെ ഒരു കവിയായിരുന്ന വയലാർ രാമവർമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977 നൽകിയത്. എല്ലാ വർഷവും ഒക്ടോബർ 27 അവാർഡ് നൽകുന്നത്. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്‌കാരം. 2014 വരെ 25000 രൂപയായിരുന്നു.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2nd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/19165315/Weekly-Current-Affairs-2nd-week-October-2021-in-Malayalam.pdf”]
Vayalar Ramavarma (വയലാർ രാമവർമ്മ)
പ്രശസ്തനായ കവിയും അനേകം ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമാണ് വയലാർ എന്ന പേരിൽ അറിയപ്പെടുന്ന വയലാർ രാമവർമ്മ (ജീവിതകാലം: മാർച്ച് 25 1928 – ഒക്ടോബർ 27 1975). ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് മാസം 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ഈ സംഭവത്തിന്റെ പേരിലാണ് അദ്ദേഹം ‘ആത്മാവിൽ ഒരു ചിത’ എന്ന കവിതയെഴുതിയത്. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.
Read More: List of Prime Ministers of India From 1947-2021: KPSC Study Material
List of Awardees (വയലാർ അവാർഡ് ലഭിച്ച കൃതികളും അവയുടെ കർത്താക്കളും)
വർഷം | വ്യക്തി | ഗ്രന്ഥം | കുറിപ്പുകൾ |
1977 | ലളിതാംബിക അന്തർജ്ജനം | അഗ്നിസാക്ഷി | |
1978 | പി.കെ. ബാലകൃഷ്ണൻ | ഇനി ഞാൻ ഉറങ്ങട്ടെ | |
1979 | മലയാറ്റൂർ രാമകൃഷ്ണൻ | യന്ത്രം | |
1980 | തകഴി ശിവശങ്കരപ്പിള്ള | കയർ | |
1981 | വൈലോപ്പിള്ളി ശ്രീധരമേനോൻ | മകരക്കൊയ്ത്ത് | |
1982 | ഒ.എൻ.വി. കുറുപ്പ് | ഉപ്പ് | |
1983 | വിലാസിനി | അവകാശികൾ | |
1984 | സുഗതകുമാരി | അമ്പലമണി | |
1985 | എം.ടി. വാസുദേവൻ നായർ | രണ്ടാമൂഴം | |
1986 | എൻ.എൻ. കക്കാട് | സഫലമീയാത്ര | |
1987 | എൻ. കൃഷ്ണപിള്ള | പ്രതിപാത്രം ഭാഷണഭേദം | |
1988 | തിരുനല്ലൂർ കരുണാകരൻ | തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ | |
1989 | സുകുമാർ അഴീക്കോട് | തത്ത്വമസി | |
1990 | സി. രാധാകൃഷ്ണൻ | മുൻപേ പറക്കുന്ന പക്ഷികൾ | |
1991 | ഒ. വി. വിജയൻ | ഗുരുസാഗരം | |
1992 | എം.കെ. സാനു | ചങ്ങമ്പുഴ – നക്ഷത്രങ്ങളുടെ സ്നേഹഭാജനം | |
1993 | ആനന്ദ് (പി. സച്ചിദാനന്ദൻ) | മരുഭൂമികൾ ഉണ്ടാകുന്നത് | |
1994 | കെ. സുരേന്ദ്രൻ | ഗുരു (നോവൽ) | |
1995 | തിക്കോടിയൻ | അരങ്ങു കാണാത്ത നടൻ | |
1996 | പെരുമ്പടവം ശ്രീധരൻ | ഒരു സങ്കീർത്തനം പോലെ | |
1997 | മാധവിക്കുട്ടി | നീർമാതളം പൂത്ത കാലം | |
1998 | എസ്. ഗുപ്തൻ നായർ | സൃഷ്ടിയും സ്രഷ്ടാവും | |
1999 | കോവിലൻ | തട്ടകം (നോവൽ) | |
2000 | എം.വി. ദേവൻ | ദേവസ്പന്ദനം | |
2001 | ടി. പദ്മനാഭൻ | പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് | |
2002 | കെ. അയ്യപ്പപ്പണിക്കർ | അയ്യപ്പപ്പണിക്കരുടെ കവിതകൾ | ഇദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു |
2003 | എം. മുകുന്ദൻ | കേശവന്റെ വിലാപം | |
2004 | സാറാ ജോസഫ് | ആലാഹയുടെ പെൺമക്കൾ | |
2005 | കെ.സച്ചിദാനന്ദൻ | സാക്ഷ്യങ്ങൾ | |
2006 | സേതു | അടയാളങ്ങൾ | |
2007 | എം. ലീലാവതി | അപ്പുവിന്റെ അന്വേഷണം | |
2008 | എം.പി. വീരേന്ദ്രകുമാർ | ഹൈമവതഭൂവിൽ | |
2009 | എം. തോമസ് മാത്യു | മാരാർ – ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം | |
2010 | വിഷ്ണുനാരായണൻ നമ്പൂതിരി | ചാരുലത(കവിതാ സമാഹാരം) | |
2011 | കെ.പി. രാമനുണ്ണി | ജീവിതത്തിന്റെ പുസ്തകം | |
2012 | അക്കിത്തം | അന്തിമഹാകാലം | |
2013 | പ്രഭാവർമ്മ | ശ്യാമമാധവം | |
2014 | കെ.ആർ. മീര | ആരാച്ചാർ | |
2015 | സുഭാഷ് ചന്ദ്രൻ | മനുഷ്യന് ഒരു ആമുഖം | |
2016 | യു.കെ. കുമാരൻ | തക്ഷൻകുന്ന് സ്വരൂപം | |
2017 | ടി.ഡി. രാമകൃഷ്ണൻ | സുഗന്ധി എന്ന ആണ്ടാൾ ദേവനായകി | |
2018 | കെ.വി. മോഹൻകുമാർ | ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം | |
2019 | വി.ജെ. ജെയിംസ് | നിരീശ്വരൻ | |
2020 | ഏഴാച്ചേരി രാമചന്ദ്രൻ | ഒരു വെർജീനിയൻ വെയിൽകാലം | |
2021 | ബെന്യാമിന്‍ | മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ |
Read More : Vallathol-Narayana-Menon
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams