ഡിഗ്രി പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ GK പ്രധാന വിഷയങ്ങൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ് എളുപ്പമാക്കുന്നതിന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) അവതരിപ്പിക്കുകയും ചെയ്യും. ഈ ചോദ്യോത്തരങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ ദീർഘമായ വിഷയങ്ങൾ ഉൾക്കൊള്ളാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. എല്ലാ ഉദ്യോഗാർത്ഥികളോടും ഈ ചോദ്യങ്ങൾ വായിക്കാനും അവ ദിവസവും പഠിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഡിഗ്രി പ്രിലിംസ് 2024 പ്രധാനപ്പെട്ട 30 പൊതുവിജ്ഞാന ചോദ്യോത്തരങ്ങൾ
Q1. 1916-ൽ പാലക്കാട് നടന്ന മലബാർ ജില്ലാ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിന് നേതൃത്വം നൽകിയത് ആരാണ്?
(a)എ കെ ഗോപാലൻ
(b) കെ.പി. കേശവ മേനോൻ
(c) ആനി ബസന്റ്
(d) മൊയ്തു മൗലവി
Ans. c
Q2. അവസാന മലബാർ രാഷ്ട്രീയ സമ്മേളനം 1920-ൽ _______-ൽ നടന്നു?
(a) കണ്ണൂർ
(b) മഞ്ചേരി
(c) ഒറ്റപ്പാലം
(d) വടകര
Ans. b
Q3. ജവഹർലാൽ നെഹ്റു അധ്യക്ഷനായ കെപിസിസി സമ്മേളനം ഏത്?
(a) പയ്യന്നൂർ സമ്മേളനം 1929
(b) കോഴിക്കോട് സമ്മേളനം 1929
(c) പയ്യന്നൂർ സമ്മേളനം, 1928
(d) കോഴിക്കോട് സമ്മേളനം 1928
Ans. c
Q4. സമ്പത്തിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
(a) പെട്രോളജി
(b) അഫ്നോളജി
(c) ഉവോളജി
(d) ഇക്കോലോജി
Ans. b
Q5. മാക്രോ ഇക്കണോമിക്സ്, മൈക്രോ ഇക്കണോമിക്സ് എന്നീ പദങ്ങൾ ആദ്യമായി ഉപയോഗിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ആരാണ്?
(a) ജെ എം കെയിൻസ്
(b) ആദം സ്മിത്ത്
(c) റാഗ്നർ ഫ്രിഷ്
(d) ഡേവിഡ് റിക്ക
Ans. c
Q6. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) ഏത് മന്ത്രാലയത്തിന് കീഴിലാണ്?
(a) ധനകാര്യ മന്ത്രാലയം
(b) സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ മന്ത്രാലയം
(c) മാനവ വികസന മന്ത്രാലയം
(d) സ്ഥിതിവിവരക്കണക്ക്, പ്രോഗ്രാം നടപ്പാക്കൽ മന്ത്രാലയം
Ans. d
Q7. ഇന്ത്യയിലെ രണ്ടാമത്തെ അന്തർവാഹിനി മ്യൂസിയം കമ്മീഷൻ ചെയ്തത് എവിടെയാണ്?
(a) പശ്ചിമ ബംഗാൾ
(b) ഗുജറാത്ത്
(c) മഹാരാഷ്ട്ര
(d) കേരളം
Ans. a
Q8 .ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്?
(a) വിറ്റാമിൻ എ
(b) വിറ്റാമിൻ ബി
(c) വിറ്റാമിൻ ഡി
(d) വിറ്റാമിൻ കെ
Ans. a
Q9. “ലീഡർ” എന്ന പത്രം പ്രസിദ്ധീകരിച്ചത് ആരാണ്?
(a) ആനി ബസന്റ്
(b) ബാലഗംഗാധര തിലക്
(c) മൗലാന മുഹമ്മദ് അലി
(d) മദൻ മോഹൻ മാളവ്യ
Ans. d
Q10. പോത്തന്നൂരിലെ ബ്ലാക്ക് ഹോൾ എന്നറിയപ്പെടുന്ന സംഭവം?
(a) മലബാർ കലാപം
(b) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(c) പൂക്കോട്ടൂർ യുദ്ധം
(d) വാഗൺ ട്രാജഡി
Ans. d
Q11. ഇന്ത്യൻ ഭരണഘടനയുടെ ഇനിപ്പറയുന്ന ആർട്ടിക്കിളുകളിൽ ഏതാണ് അഖിലേന്ത്യാ സേവനങ്ങൾക്കായി നൽകുന്നത്?
(a) ആർട്ടിക്കിൾ 312
(b) ആർട്ടിക്കിൾ 310
(c) ആർട്ടിക്കിൾ 311
(d) ആർട്ടിക്കിൾ 314
Ans. a
Q12. _______ ആണ് ഹിമാദ്രി പർവതനിരയുടെ കാതൽ.
(a) ബസാൾട്ട്
(b) ഗ്രാനൈറ്റ്
(c) മാർബിൾ
(d) സ്ലേറ്റ്
Ans. b
Q13. 1916 ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായപ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു?
(a) ലോർഡ് റീഡിംഗ്
(b) ചെംസ്ഫോർഡ് പ്രഭു
(c) കഴ്സൺ പ്രഭു
(d) മിന്റോ II
Ans. b
Q14. ചമ്പാരൻ സത്യാഗ്രഹത്തിലെ പ്രാദേശിക നേതാവ് ആര്?
(a) സർദാർ വല്ലഭായ് പട്ടേൽ
(b) ഗാന്ധിജി
(c) രാജ്കുമാർ ശുക്ല
(d) സി.ആർ.ദാസ്
Ans. c
Q15. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ ആക്ട് ഏത്?
(a) റൗലറ്റ് ആക്ട്
(b) മൊണ്ടേഗു – ചെംസ് ഫോർഡ് ഭരണ പരിഷ്കാരം
(c) ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1919
(d) മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
Ans. a
Q16. സൈമൺ കമ്മിഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസിന്റെ മർദ്ദനമേറ്റ് മരിച്ച സ്വാതന്ത്ര്യസമര സേനാനി?
(a) ബാലഗംഗാധര തിലക്
(b) ലാലാ ലജ്പത് റായ്
(c) ഭഗത് സിംഗ്
(d) സൂര്യ സെൻ
Ans. b
Q17. വനിതകൾ പങ്കെടുത്ത ആദ്യ ഒളിംപിക്സ് ഏതാണ്?
(a) പാരീസ് ഒളിംപിക്സ്
(b) ലണ്ടൻ ഒളിമ്പിക്സ്
(c) ടോക്കിയോ ഒളിംപിക്സ്
(d) ബെർലിൻ ഒളിംപിക്സ്
Ans. a
Q18. ഏതു വകുപ്പ് പ്രകാരമാണ് ഇന്ത്യയിൽ രാഷ്ട്രപതി ഉണ്ടാകേണ്ടത്?
(a) 54
(b) 58
(c) 52
(d) 56
Ans. c
Q19. രക്തത്തിൽ കാൽസ്യത്തിൻറെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്ത് പേരിൽ അറിയപ്പെടുന്നു?
(a) സന്ധിവാതം
(b) ഗൗട്ട്
(c) ടെറ്റനി
(d) ഡയബറ്റിസ്
Ans. c
Q20. ചീരാമൻ എഴുതിയ രാമായണം എന്ന കൃതി ഏത് കാണ്ഡത്തെ ആസ്പദമാക്കി ഉള്ളതാണ്?
(a) അയോദ്ധ്യ കാണ്ഡം
(b) യുദ്ധ കാണ്ഡo
(c) ആരണ്യ കാണ്ഡം
(d) മോക്ഷ കാണ്ഡം
Ans. b
Q21. വീഡിയോ ഗെയിം കണ്ടുപിടിച്ചത് ആര്?
(a) അലൻ ടൂറിംഗ്
(b) വിന്റൺ സർഫ്
(c) റാൽഫ്ബിയർ
(d) മാർട്ടിൻ കൂപ്പർ
Ans. c
Q22. അമേരിക്കൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കറുത്ത വർഗ്ഗക്കാരിയായ വനിത ?
(a) സെറീന വില്യംസ്
(b) മായാ ആംഗലേയു
(c) ക്രിസ്റ്റീന ജോർജിയ
(d) അന്ന ബെൻസ്
Ans. b
Q23. ‘ഹിപ്പാലസ് വിൻഡ്’ എന്നറിയപ്പെടുന്നത് എന്താണ് ?
(a) വടക്കുകിഴക്കൻ മൺസൂൺ
(b) വടക്കുപടിഞ്ഞാറൻ മൺസൂൺ
(c) തെക്കുപടിഞ്ഞാറൻ മൺസൂൺ
(d) തെക്കുകിഴക്കൻ മൺസൂൺ
Ans. c
Q24. പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടതാര്?
(a) ജോൺ ലോക്ക്
(b) വുഡ്രോ വിൽസൺ
(c) എൻ ഗ്ലാഡൻ
(d) ട്വീറ്റ് വാൾട്ടോ
Ans. c
Q25. ‘ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
(a) വൈക്കം സത്യാഗ്രഹം
(b) ക്ഷേത്രപ്രവേശന വിളംബരം
(c) ഗുരുവായൂർ സത്യാഗ്രഹം
(d) പുന്നപ്ര വയലാർ സമരം
Ans. b
Q26. കോട്ടയത്തെ സി എം എസ് പ്രസ്സ് സ്ഥാപിച്ച വർഷം ഏത്?
(a) 1821
(b) 1834
(c) 1842
(d) 1847
Ans. a
Q27. അഗർവാൾ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ട് നൽകുന്ന ട്രോഫിയാണ് ?
(a) ഗോൾഫ്
(b) റഗ്ബി
(c) ടെന്നീസ്
(d) ബാഡ്മിന്റൺ
Ans. d
Q28. ഇന്ത്യയിലെ ആദ്യ മൈനോറിറ്റി സൈബർ ജില്ല ഏത്?
(a) ചന്ദോളി
(b) ഇൻഡോർ
(c) ജോർഹത്
(d) മൊഹാലി
Ans. a
Q29. ISRO ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ആസ്ഥാനം എവിടെ?
(a) കുന്ദംകുളം
(b) വട്ടിയൂർക്കാവ്
(c) പുനലൂർ
(d) വെഞ്ഞാറമ്മൂട്
Ans. b
Q30. മനുഷ്യശരീരത്തിലെ അസ്ഥികളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഗ്രന്ഥി ഏത് ?
(a) തൈറോയ്ഡ്
(b) പിറ്റിയൂറ്ററി
(c) പാൻക്രിയാസ്
(d) അഡ്രിനൽ
Ans. b