Malyalam govt jobs   »   Bahra stepped down; Anil Kant is...

Bahra stepped down; Anil Kant is the new police chief| ബഹ്റ പടിയിറങ്ങി; അനില്‍കാന്ത് പുതിയ പൊലീസ് മേധാവി

Bahra stepped down; Anil Kant is the new police chief| ബഹ്റ പടിയിറങ്ങി; അനില്‍കാന്ത് പുതിയ പൊലീസ് മേധാവി_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

കേരളാ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് യു.പി.എസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്ളത്. ഇന്ന് വൈകിട്ടായിരിക്കും പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കുക.പൊലീസ് മേധാവിയായി നിയമിക്കുന്ന ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. പൊലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണ വകുപ്പ് നിയമസഭാ സെക്രട്ടറിയോട് നിയമോപദേശം തേടിയിട്ടുണ്ട്.

അതേസമയം, ഇന്ന് സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് പോലീസ് യാത്രയയപ്പ് പരേഡ് നല്‍കും. 36 വര്‍ഷം നീണ്ടു നിന്ന സര്‍വീസിനാണ് ഇന്ന് വിരാമമാകുന്നത്.ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഇതുവരെ ലോക്നാഥ് ബഹ്റയായിരുന്നു സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ടിച്ചിരുന്നത്. നീണ്ട അഞ്ച് വര്‍ഷക്കാലം ഒരു സര്‍ക്കാരിനൊപ്പം ഈ സ്ഥാനത്ത് തുടരുന്ന ആദ്യ പൊലീസ് ഓഫിസറെന്ന നേട്ടവുമായാണ് ബഹ്റയുടെ പടിയിറക്കം.

Use Coupon code- ME75 (75%OFF + Double validity Offer)

Bahra stepped down; Anil Kant is the new police chief| ബഹ്റ പടിയിറങ്ങി; അനില്‍കാന്ത് പുതിയ പൊലീസ് മേധാവി_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!