Malyalam govt jobs   »   Previous Year Q&A for VFA   »   Previous Year Q&A for VFA

25 Important Previous Year Q & A | Village Field Assistant Study Material [18 October 2021]

25 Important Previous year Q & A | Village Field Assistant Study Material [18 October 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A )ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 ആഴ്ചപ്പതിപ്പ് | സമകാലികവിവരങ്ങൾ
October 1st week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/10/12180441/Weekly-Current-Affairs-1st-week-October-2021.pdf”]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

 

1. നീലമലകളുടെ നാട് എന്നറിയപ്പെടുന്നത് ?

(A) മുന്നാർ                                                     (B) നീലഗിരി

(C) കാശ്മീർ                                                     (D) ലഡാക്ക്

Read More : 25 Important Previous Year Q & A [16 October 2021]

 

  1. ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത് :

(A) ലക്ഷദ്വീപ്                                              (B) നാർകൊണ്ട

(C) മിനികോയ്                                            (D) ബാരൻ ദ്വീപ്

Read More : 25 Important Previous Year Q & A [14 October 2021]

 

  1. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?

(A) പശ്ചിമഘട്ടം                                          (B) ആനമുടി

(C) പൊൻമുടി                                             (D) അഗസ്ത്യമല

Read More : 25 Important Previous Year Q & A [13 October 2021]

 

  1. ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി ?

(A) ഗംഗ                                                          (B) പെരിയാർ

(C) സിന്ധു                                                    (D) കാവേരി

 

  1. ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ്?

(A) യമുന                                                       (B) കാവേരി

(C) സത്ലജ്                                                   (D) ഗോദാവരി

 

  1. ബ്രഹ്മപുത്രാനദി ടിബറ്റിൽ അറിയപ്പെടുന്നത് ?

(A) സിയാങ്                                                  (B) ജമുന

(C) സാങ്പോ                                               (D) ബ്രഹ്മപുത്ര

 

  1. ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?

(A) മഹാനദി                                                (B) കൃഷ്ണ

(C) കാവേരി                                                (D) ഗോദാവരി

 

  1. പ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

(A) കബനി                                                  (B) ശരാവതി

(C) ലൂണി                                                     (D) നേത്രാവതി

 

  1. ഹിരാക്കുഡ് നദീതട പദ്ധതി ഏത് സംസ്ഥാനത്താണ് ?

(A) ബീഹാർ                                                (B) ഒഡീഷ

(C) കർണ്ണാടകം                                          (D) ഇവയൊന്നുമല്ല

 

  1. ഇന്ത്യൻ നാവികസേനാ ദിനം ?

(A) ജനുവരി 15                                            (B) ഒക്ടോബർ 8

(C) ഡിസംബർ 4                                        (D) ഒക്ടോബർ 24

 

  1. ദക്ഷിണ വ്യോമ കമാൻഡിന്റെ ആസ്ഥാനം :

(A) കൊച്ചി                                                    (B) തിരുവനന്തപുരം

(C) ത്യശ്ശൂർ                                                     (D) കൊല്ലം

 

  1. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ :

(A) അഗ്നി                                                       (B) ആകാശ്

(C) ബ്രഹ്മാസ്                                                 (D) പൃഥ്വി

 

  1. ഇന്ത്യൻ ഭരണഘടനയിലെ “മൗലികാവകാശങ്ങൾ” ഏത് ഭരണഘടനയെ മാതൃകയാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത് ?

(A) ബ്രിട്ടൻ                                                     (B) അമേരിക്ക

(C) റഷ്യ                                                          (D) യു.കെ.

 

  1. വാരണാസി ഏത് നദീതീരത്താണ് ?

(A) സിന്ധു                                                     (B) സ്ഥലം

(C) ഗംഗ                                                           (D) ഗോദാവരി

 

  1. വുളാർ തടാകം ഏത് സംസ്ഥാനത്താണ് ?

(A) ആന്ധാപ്രദേശ്                                     (B) ഒഡീഷ

(C) ജമ്മു-കാശ്മീർ                                         (D) ഗുജനത്ത്

 

  1. ഇന്ത്യൻ ഭരണഘടനയിലെ 5 – 11 ഭാഗം പ്രതിപാദിക്കുന്നത് ?

(A) മൗലികാവകാശങ്ങൾ                      (B) പൗരത്വം

(C) നിർദ്ദേശക തത്വം                               (D) ഭൂപ്രദേശം

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

(A) 2000                                                             (B) 2002

(C) 2010                                                             (D) 2015

 

  1. ഇന്ത്യയുടെ പ്രഥമ പൗരൻ ?

(A) പ്രധാന മന്ത്രി                                       (B) സ്പീക്കർ

(C) പ്രസിഡന്റ്                                           (D) ഗവർണ്ണർ

 

  1. രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിച്ചിട്ടുള്ളത് :

(A) മൗലികാവകാശങ്ങൾ                    (B) മൗലികകടമകൾ

(C) നിർദ്ദേശക തത്വങ്ങൾ                   (D) മതേതരത്വം

 

  1. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകൾ നിലവിൽ വന്നത് ?

(A) 1976                                                            (B) 1977

(C) 1950                                                            (D) 1947

 

  1. സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ :

(A) ഓഡിറ്റർ

(B) സ്പീക്കർ

(C) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

(D) ധനകാര്യമന്ത്രി

Read More: How to Crack Kerala PSC Exams

 

  1. അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട്

(A) മാൻഡമസ് റിട്ട്                                  (B) പ്രൊഹിബിഷൻ റിട്ട്

(C) കോവാറാന്റോ റിട്ട്                        (D) ഹേബിയസ് കോർപ്പസ് റിട്ട്

 

  1. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി

(A) മുൻസിഫ് കോടതി                        (B) ജില്ലാ കോടതി

(C) മജിസ്ട്രേറ്റ് കോടതി                      (D) ട്രൈബ്യൂണലുകൾ

 

  1. ഇന്ത്യയിൽ വിവരവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?

(A) 2002                                                          (B) 2005

(C) 2010                                                          (D) 2008

 

  1. ലോക ഭൗമദിനം

(A) ഏപ്രിൽ 30                                         (B) ഏപ്രിൽ 22

(C) ജൂൺ 5                                                  (D) ഏപ്രിൽ 10

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

  1. ശരിയായ ഉത്തരം : (B) നീലഗിരി

പരിഹാരം : സാധാരണയായി നീലഗിരി മലനിരകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നീലഗിരി 2000 മീറ്ററിലധികം ഉയരമുള്ള 24 മലകളെങ്കിലുമുള്ള പ്രദേശമാണ്. തമിഴ്നാടിന്റെ ഏറ്റവും പടിഞ്ഞാറുള്ള പ്രദേശമാണിത്. ഇവിടം കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുമായി ചേർന്നാണ് കിടക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണിത്. നീലഗിരി മലനിരകളിൽ വെള്ളക്കടുവയുടെ സാനിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ തമിഴ്നാട്ടിലെ പർവതപ്രദേശത്താണ് നീല പർവതനിരകൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ഒരു കൊടുമുടി തമിഴ്നാട്ടിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്. നീലഗിരി മലകളുടെ നീലനിറത്തിന് ‘നീല പർവതങ്ങൾ’ എന്ന് വിളിക്കുന്നു. മലകളുടെ ശ്രദ്ധേയമായ നീല നിറത്തിന് കാരണം, ബഹുജന പൂക്കളായ ‘സ്ട്രോബിലാന്തസ് കുന്തിയാന’ എന്നതിന്റെ അർത്ഥം തമിഴിൽ ‘നീല കുറിഞ്ഞി’ എന്നാണ്. അതിനാൽ, നീലഗിരി പർവതങ്ങളെ നീലമലകൾ എന്ന് വിളിക്കുന്നു.

 

  1. ശരിയായ ഉത്തരം : (D) ബാരൻ ദ്വീപ്

പരിഹാരം : ഇന്ത്യയിലെ ഒരേയൊരു സജീവ അഗ്നിപർവ്വതമാണ് ആൻഡമാൻ സമുദ്രത്തിലെ ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിലുൾപ്പെട്ട ബാരൻ ദ്വീപ്. പത്തു ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശ വൃത്താകാരത്തിൽ 12°16′N 93°51′E സ്ഥിതിചെയ്യുന്ന ബാരെൻ ദ്വീപുതന്നെയാണ്, തെക്കനേഷ്യാ പ്രദേശത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു സജീവ അഗ്നിപർവ്വതവും. ഈ അഗ്നിപർവ്വതത്തിന് 18 ലക്ഷം (1.8 മില്യൺ) വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും 354 മീറ്റർ ഉയരമുള്ള ഈ ദ്വീപ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും 2250 മീറ്റർ ഉയരമുള്ള ഒരു സമുദ്രാന്തര അഗ്നിപർവ്വതത്തിന്റെ മുകൾഭാഗമാണ്. ജനവാസം തീരെയില്ലാത്തെ ഈ ദ്വീപിന് ഏകദേശം 3 കിലോ മീറ്ററോളം വീതിയുണ്ട്. രണ്ടു കിലോമീറ്ററോളം വീതിയുള്ള ഇതിന്റെ കാൽഡെറയ്ക്ക് 250 മുതൽ 350 മീറ്റർ വരെ പൊക്കവുമുണ്ട്. അഗ്നിപർവ്വത മുഖം കടലിലേക്കു തുറക്കുന്നത് പടിഞ്ഞാറു ഭാഗത്തേക്കാണ്. ദ്വീപിന്റെ കിഴക്കു വശത്ത് ചെറു ശുദ്ധജല നീരുറവകളും കാണപ്പെടുന്നു.

 

  1. ശരിയായ ഉത്തരം : (B) ആനമുടി

പരിഹാരം : ഇന്ത്യൻ ഉപഭുഖണ്ഡത്തിലെ (കേരളത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്. ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് “ആനമുടി”. വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.

 

  1. ശരിയായ ഉത്തരം : (C) സിന്ധു

പരിഹാരം : ഇന്ത്യയിലൂടെയും പാകിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. ഇംഗ്ലീഷ്: Indus. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്. ഹിമനദികളിൽ പെടുന്ന 2897 കി.മീ നീളമുള്ള സിന്ധുവിന് പോഷക നദികളുടേതുൾപ്പടെ ആകെ 6000 കിലോമീറ്റർ നീളമുണ്ട്. ഭാരത ചരിത്രവുമായി ഏറ്റവും ആദ്യം പരാമർശിക്കപ്പെടുന്ന നദിയും സിന്ധുവാണ്‌. ഹിന്ദുസ്ഥാൻ എന്ന പേര്‌ രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്‌. പ്രാചീന ഭാരതീയർ അണ് ഈ നദിക്ക് സിന്ധു എന്ന് പേരിട്ടത്. സിന്ധു എന്നതിന്‌ സമുദ്രം എന്നർത്ഥമുണ്ട്. ഭരതവുമയി കച്ചവട ബന്ധങ്ങൾ ഉള്ള അറേബ്യ കാർ ഹിന്ദു എന്ന് വിളിച്ചു പോന്നു. സിന്ധു സംസ്കാരം(ഭാരതീയ സംസ്കാരം) പിന്തുടരുന്നവരെ ഹിന്ദു എന്നും. പിൽക്കാലത്ത് ഈ നദിയുടെ പേരിൽ നിന്നും ഭാരതത്തിന് ഹിന്ദുസ്ഥാൻ എന്ന പേരു ലഭിച്ചു.

 

  1. ശരിയായ ഉത്തരം : (C) സത്ലജ്

പരിഹാരം : ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് ഭക്രാ നങ്കൽ അണക്കെട്ട്. 1963ൽ നിർമ്മാണം പൂർത്തിയായ ഈ ഡാം ഭക്ര എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. 740 അടി ഉയരവും 518.25 മീറ്റർ നീളവുമുള്ള ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം ഗോപിനാഥ് സാഗർ എന്നറിയപ്പെടുന്നു. 9340 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുള്ള ഈ ഡാമിൽ നിന്ന് പഞ്ചാബ്, ഹരിയാണ, ചണ്ഢീഗഡ്, ദൽഹി എന്നിവിടങ്ങളിലേയ്ക്ക് ജലസേചനം നടത്തുന്നു. ജലസംഭരണ ശേഷിയിൽ ഇത് ഭാരതത്തിലെ രൺടാമത്തെ അണക്കെട്ടാണ്. മദ്ധ്യപ്രദേശിലെ ഇന്ദിരാ സാഗർ അണക്കെട്ടിന് 12220 മില്യൺ ക്യുബിക് മീറ്റർ ജലം സംഭരിക്കാനാവും. “ഉയിർത്തെഴുന്നേൽക്കുന്ന ഇന്ത്യയുടെ പ്രതീകമെന്ന്” ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചിരുന്നു. 50 മൈൽ നീണ്ടു കിടക്കുന്ന റിസർവോയറും, 650 മൈൽ നീളമുള്ള പ്രധാന കനാലുകളും 2000 മൈൽ നീളമുള്ള വിതരണകനാലുകളും ഒക്കെയായി വിശാലമായ ഒരു ചിലന്തിവലപോലെ ഈ പദ്ധതി പരന്നു കിടക്കുന്നു

 

  1. ശരിയായ ഉത്തരം : (C) സാങ്പോ

പരിഹാരം : ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയിൽ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയിൽ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശിൽ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ഇത്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശിൽ വച്ച് ഗംഗാ നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുൻപുതന്നെ ഒഴുകിക്കൊണ്ടിരുന്ന നദിയാണിത്. തെക്കുപടിഞ്ഞാറൻ തിബത്തിൽ മാനസസരോവർ തടാകത്തിനു സമീപം കൈലാസപർവ്വതത്തിൽ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം. ഹിമാലയത്തിലൂടെയുള്ള ഒഴുക്കിനിടയിൽ ഒട്ടനവധി ചെറു ജലസ്രോതസ്സുകൾ ബ്രഹ്മപുത്രയിൽ ചേരുന്നു.തുടക്കത്തിൽ ഹിമാലയപർവ്വതനിരയിലൂടെ കിഴക്കോട്ടാണ് ഒഴുകുന്നത്.

 

  1. ശരിയായ ഉത്തരം : (C) കാവേരി

പരിഹാരം : കാവേരി നദി (കന്നഡ: ಕಾವೇರಿ, തമിഴ്: காவிரி, Cauvery എന്നും Kaveri ഇംഗ്ലീഷിൽ എഴുതാറുണ്ട്) ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളിൽ സ്ഥിതി ചെയ്യുന്ന തലകാവേരിയിൽ നിന്ന് ഉദ്ഭവിക്കുന്നു. തെക്കൻ കർണാടകം, തമിഴ്‌നാട്ടിൽ തഞ്ചാവൂർ എന്നി സ്ഥലങ്ങളിൽ കൂടി ഒഴുകി കാരൈക്കൽ പ്രദേശത്ത് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. ഹിന്ദുക്കൾ, പ്രത്യേകിച്ചു ദ്രാവിഡർ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു. ഹിന്ദുക്കൾ കാവേരിയെ ദക്ഷിണ ഗംഗ എന്നു വിളിക്കാറുണ്ട്‌, ഇതിഹാസ പ്രകാരം ബ്രഹ്മാവിനു ഭൂമിയിൽ വിഷ്ണുമായ /ലോപമുദ്ര എന്ന പേരിൽ ഒരു മകൾ ഉണ്ടായിരുന്നു. അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്. വിഷ്ണുമായ അവളുടെ വളർത്തച്ഛനു പുണ്യം ലഭിക്കാനായി സ്വയം പാപനാശിനി നദിയായി മാറി. പവിത്രയായ ഗംഗ നദി പോലും വർ‌ഷത്തിലൊരിക്കൽ അതിന്റെ പാപവിമുക്തിക്കായി കാവേരിയിൽ നിമഗ്നമാകുന്നു എന്നു പറയപ്പെടുന്നു.

 

  1. ശരിയായ ഉത്തരം : (B) ശരാവതി

പരിഹാരം : ശാരാവതി നദിയിൽ നിന്ന് ഉത്ഭവിച്ചുണ്ടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം. 253 മീറ്റർ (829 അടി) ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം  കർണാടകത്തിലെ  ഷിമോഗ ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമാണിവിടം. ഇത് ഗെരുസോപ്പ് ഫാൾസ്, ഗെർസോപ്പ ഫാൾസ്, ജോഗാഡ ഫാൾസ്, ജോഗാഡ ഗുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാരാവതി നദിയിലെ ലിങ്കൻമക്കി ഡാമും അതിൽ നിന്നുള്ള ജലവൈദ്യുത പദ്ധതിയും ജോഗ് ഫോൽസുമായി ബന്ധപ്പെട്ടുനിൽക്കുന്നു.

 

  1. ശരിയായ ഉത്തരം : (B) ഒഡീഷ

പരിഹാരം : ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട്(ഇംഗ്ലീഷ്: Hirakud Dam) ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്‌. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ്‌ ഉദ്‌ഘാടനം ചെയ്തത് . പ്രധാന അണക്കെട്ടിനു പുറമേയുള്ള 21 കിലോമീറ്റർ നീളമുള്ള ചിറയാണ്‌ ലോകത്തിലെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്നത്. രണ്ടു അണയും ചേര്ത്താൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണക്കെട്ടും കൂടിയാകുന്നു ഇത് (26 കി.മീ)

 

  1. ശരിയായ ഉത്തരം : (C) ഡിസംബർ 4 .

പരിഹാരം : ഡിസംബര്‍ 4 ഇന്ത്യന്‍ നാവികസേന ദിനമാണ്. ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ വലിയ നാവികസേനയാണ് ഇന്ത്യയുടെത്. തീര സംരക്ഷണം, കടലിലെ ആക്രമണങ്ങള്‍, സുരക്ഷ, ദുരന്തനിവാരണം എന്നിങ്ങനെ നിരവധി ദൗത്യങ്ങള്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്നു. 1612ലാണ് നാവികസേനയുടെ തുടക്കം. ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാവികസേനക്ക് രൂപം കൊടുത്തത്. റോയല്‍ ഇന്ത്യന്‍ നേവി എന്നായിരുന്നു ആദ്യത്തെ പേര്. സ്വാതന്ത്ര്യത്തിന് ശേഷം 1950 ജനുവരി 26നാണ് ഇന്ത്യന്‍ നേവി എന്ന പേര് സ്വീകരിച്ചത്

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit
  1. ശരിയായ ഉത്തരം : (B) തിരുവനന്തപുരം

പരിഹാരം : ഇന്ത്യൻ വ്യോമസേനയുടെ (IAF) ദക്ഷിണ വ്യോമ കമാൻഡിന്റെ (SAC) ആസ്ഥാനം ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള തിരുവനന്തപുരത്താണ്. IAF- ന്റെ ഏഴ് കമാൻഡുകളിൽ ഒന്നാണിത്. ഈ കമാൻഡ് 19 ജൂലൈ 1984 ന് ആരംഭിച്ചു, മറ്റ് കമാൻഡുകളിൽ താരതമ്യേന പുതിയതാണ്. ശ്രീലങ്കയിലെ സംഘർഷങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിന്മേൽ ശക്തമായ അടിത്തറ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഈ പുതിയ കമാൻഡിന്റെ രൂപീകരണത്തിന് കാരണമായി. SAC ഉദ്ഘാടനം ചെയ്തത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്.

 

  1. ശരിയായ ഉത്തരം : (D) പൃഥ്വി

പരിഹാരം : സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ (SRBM) ആണ് പൃഥ്വി(Sanskrit: पृथ्वी, [[pṛthvī]] “ഭൂമി”). ഒരു സർഫേസ് to സർഫേസ് മിസൈലാണ് ഇത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി.

1993-ൽ ഇന്ത്യൻ സായുധ സേനയുടെ ഭാഗമായി മാറി. പൃഥ്വി മിസൈലിന് 3 പതിപ്പുകളുണ്ട്. പൃഥ്വി l, ll & lll. പൃഥ്വി മിസൈലിന്റെ രൂപാന്തരമാണ് നാവികസേന ഉപയോഗിക്കുന്ന ധനുഷ് .

 

  1. ശരിയായ ഉത്തരം : (B) അമേരിക്ക

പരിഹാരം : ഇന്ത്യയിലെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയെ മാതൃകയാക്കിയും നിർദേശകതത്ത്വങ്ങൾ അയർലൻഡിന്റെ ഭരണഘടനയെ മാതൃകയാക്കിയുമാണ് തയ്യാറാക്കിയിരിക്കുന്നത്

 

  1. ശരിയായ ഉത്തരം : (C) ഗംഗ

പരിഹാരം : ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ് , കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്.

 

  1. ശരിയായ ഉത്തരം : (C) ജമ്മു-കാശ്മീർ

പരിഹാരം : ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് വുള്ളാർ തടാകം (വുള്ളാർ എന്നും അറിയപ്പെടുന്നു). ഇന്ത്യയിലെ ജമ്മു കശ്മീരിലെ ബന്ദിപോര ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടെക്റ്റോണിക് പ്രവർത്തനത്തിന്റെ ഫലമായി തടാക തടം രൂപപ്പെട്ടു, ഇത് ജലം നദിയാണ് പോഷിപ്പിക്കുന്നത്. തടാകത്തിന്റെ വലുപ്പം കാലാനുസൃതമായി 30 മുതൽ 189 ചതുരശ്ര കിലോമീറ്റർ വരെ വ്യത്യാസപ്പെടുന്നു. കൂടാതെ, 1950 കളിൽ തീരത്ത് വില്ലോ തോട്ടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി തടാകത്തിന്റെ ഭൂരിഭാഗവും വറ്റിച്ചു.

 

  1. ശരിയായ ഉത്തരം :  (B) പൗരത്വം

പരിഹാരം : ഇന്ത്യൻ ഭരണഘടനയിലെ 5 – 11 ഭാഗം പ്രതിപാദിക്കുന്നത് പൗരത്വത്തെക്കുറിച്ചാണ്. ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് പൗരത്വം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ദേശീയത (Nationality) പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ.

 

  1. ശരിയായ ഉത്തരം : (C) 2010

പരിഹാരം : സ്വതന്ത്രവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമം (വിദ്യാഭ്യാസ അവകാശ നിയമം, ആർ.റ്റി.ഇ) – 2009 ഓഗസ്റ്റ് 4 ന് നിലവിൽ വന്ന ഇന്ത്യന്‍ പാർലമെന്റ്റ് നിയമമാണ്.

ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 എ പ്രകാരം ഇന്ത്യയിൽ 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസo മൌലിക അവകാശം ആണ്

2010 ഏപ്രിൽ 1 ന് ഈ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ എല്ലാ കുട്ടികളുടെയും വിദ്യാഭ്യാസo ഒരു മൌലിക അവകാശം ആകിയ, അതിനു വേണ്ടി നിയമ നിര്‍മ്മാണം നടത്തിയ 135 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി

ആർ.റ്റി.ഇ ആക്റ്റിന്റെ പേര് ‘സ്വതന്ത്രവും നിർബന്ധിതവുമായ’ എന്നീ വാക്കുകളെ ഉൾക്കൊള്ളുന്നു, അത് ഈ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

 

  1. ശരിയായ ഉത്തരം : (C) പ്രസിഡന്റ്

പരിഹാരം : ഇന്ത്യയുടെ രാഷ്ട്രത്തലവനും പ്രഥമ പൗരനും സായുധസേനാ വിഭാഗങ്ങളുടെ പരമോന്നത മേധാവിയുമാണ് രാഷ്ട്രപതി. മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടല്ല തെരഞ്ഞെടുക്കുന്നത്. ജനം തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ വോട്ട് ചെയ്താണ് രാഷ്ട്രപതിയെ തീരുമാനിക്കുന്നത്. പാര്‍ലമെന്റിലെ 776 എം.പിമാരില്‍ 768 എം.പിമാരും സംസ്ഥാനങ്ങളിലെ 4120 എം.എല്‍.എമാരും വോട്ട് ചെയ്താണ് 71കാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തത്.

 

  1. ശരിയായ ഉത്തരം : (C) നിർദ്ദേശക തത്വങ്ങൾ

പരിഹാരം : ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ. മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി അവയെ കണക്കാക്കിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രവർത്തനമേഖലകളായ സാമ്പത്തിക-സാമൂഹിക-നൈയാമിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര. മേഖലകളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ഒരു മണ്ഡലത്തെയാണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളുന്നത്.

 

  1. ശരിയായ ഉത്തരം :  (B) 1977

പരിഹാരം : 1976 – ൽ 42-ാം ഭേദഗതി പ്രകാരം ഭരണഘS ന യു ടെ 4-)0 ഭാഗത്തിന്റെ ആദ്യഖണ്ഡത്തിലെ 51 (a) -മത്തെ ആർട്ടിക്കിളിണ് മൗലിക കർത്തവ്യങ്ങളെന്തെന്ന് വിശദമാക്കുന്നത്. സോവിയറ്റ് യൂണിയന്റെ കൂടി ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ മൗലിക കർത്തവ്യങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. 1976 ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇവ നിലവിൽ വന്നത്. സ്വരൺ സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവ നിർദ്ദേശിച്ചത്. ആദ്യകാലങ്ങളിൽ 10 കർത്തവ്യങ്ങൾ മാത്രം ആയിരുന്നു ഇതിലുണ്ടായിരുന്നത്. 2002 ലെ 86-ാം ഭേദഗതിയിലൂടെയാണ് 11-ാം കർത്തവ്യം ഉൾപ്പെടുത്തിയത്. മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത് 1977 ജനുവരി 3 നാണു

 

  1. ശരിയായ ഉത്തരം : (C) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ

പരിഹാരം : ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ . പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് . സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ.

 

  1. ശരിയായ ഉത്തരം : (D) ഹേബിയസ് കോർപ്പസ് റിട്ട്

പരിഹാരം : ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് ഹേബിയസ് കോർപ്പസ്. ഹേബിയസ് കോർപ്പസ് എന്ന പദത്തിന്റെ അർത്ഥം ‘ശരീരം ഹാജരാക്കുക’ എന്നതാണ്. അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്. തടവിലാക്കപ്പെട്ട ആളുടെ ബന്ധുക്കൾക്കോ, അയാളുടെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കോ ഈ റിട്ടുഹർജി കോടതിയിൽ സമർപ്പിക്കാൻ കഴിയുന്നതാണ്. ഈ ഹർജിയിലൂടെ തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയിൽ ഹാജരാക്കാനുള്ള ഉത്തരവുകൾ കോടതി പുറപ്പെടുവിക്കും. അന്യായമായാണ് ആ വ്യക്തിയെ തടവിലാക്കിയത് എന്ന് ബോധ്യമായാൽ അയാളെ സ്വതന്ത്രനാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. അന്യായമായി പോലീസ് കസ്റ്റഡിയിലുള്ള ആളുകളെ വിടുവിക്കാൻ സാധാരണയായി ഈ റിട്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇന്ത്യയിൽ ഈ റിട്ട് അധികാരം സുപ്രീം    കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

 

  1. ശരിയായ ഉത്തരം :  (C) മജിസ്ട്രേറ്റ് കോടതി

പരിഹാരം : ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികളാണ് മജിസ്‌ട്രേറ്റ് കോടതികള്‍. ദേഹോപദ്രവം, കളവ്, അശ്രദ്ധമായി വാഹനമോടിച്ചോ മറ്റോ പരിക്കേല്‍പിക്കല്‍ മുതലായ, ഇന്ത്യന്‍ പീനല്‍കോഡിലെ ഒട്ടേറെ കുറ്റങ്ങള്‍ക്ക് വിചാരണാധികാരം മജിസ്‌ട്രേറ്റ് കോടതികള്‍ക്കാണെന്ന് ക്രിമിനല്‍ നടപടിയിനത്തിലെ ഒരു പട്ടികയില്‍ കൊടുത്തിട്ടുണ്ട്. ഓരോ ജില്ലയിലും ഒരു മജിസ്‌േട്രറ്റിനെ ചീഫ് ജുഡിഷ്യല്‍ മജിസ്‌േട്രറ്റായി നിയമിക്കും. ഏതെല്ലാം പോലീസ് സ്‌റ്റേഷനുകളുടെ അധികാര പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് ഓരോ മജിസ്‌േട്രറ്റ് കോടതിയുടെയും അധികാരപരിധിയെന്ന് സര്‍ക്കാര്‍ വിജ്ഞാപനം മുഖേന പ്രഖ്യാപിക്കണം. ഒരു മജിസ്‌േട്രറ്റിന് പരമാവധി മൂന്നു വര്‍ഷം തടവും 10,000 രൂപയില്‍ കവിയാത്ത പിഴയും ശിക്ഷയായി വിധിക്കാന്‍ അധികാരമുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌േട്രറ്റിന് മരണശിക്ഷയും ജീവപര്യന്തം തടവും ഏഴ് വര്‍ഷം കവിയുന്ന തടവും ഒഴികെ ഏത് ശിക്ഷയും നല്‍കാം. മജിസ്‌േട്രറ്റ് കോടതി കല്‍പിച്ച ശിക്ഷക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീലുണ്ട്.

 

  1. ശരിയായ ഉത്തരം :  (B) 2005

പരിഹാരം : ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 (Right to Information Act 2005) 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു

 

  1. ശരിയായ ഉത്തരം : (B) ഏപ്രിൽ 22

പരിഹാരം : ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനിൽപ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോൾ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷത്തിൽ നിറയുന്നതാണ് ക്രമാതീതമായി വർദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാൻ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാർബൺ അന്തരീക്ഷത്തിൽ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം.

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For HCA

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

LDC MAINS Express BATCH
LDC MAINS Express BATCH

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!