Malyalam govt jobs   »   Study Materials   »   Vyloppilli Sreedhara Menon

Vyloppilli Sreedhara Menon (വൈലോപ്പിള്ളി ശ്രീധരമേനോൻ) | KPSC & HCA Study Material

Vyloppilli Sreedhara Menon (വൈലോപ്പിള്ളി ശ്രീധരമേനോൻ) , KPSC & HCA Study Material: – മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളെയും അനന്തവിസ്തൃതവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമായ ജീവിതാനുഭവങ്ങളെയും അഗാധമായ ഉള്‍ക്കാഴ്ചയോടെ കവിതയ്ക്കു വിഷയീഭവിപ്പിച്ച മലയാളത്തിന്റെ പ്രിയകവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു അദ്ദേഹം.

 

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=” നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/02180928/Monthly-Current-Affairs-November-2021.pdf”]

 

Click and Fill the BEVCO Query Form

 

Vyloppilli Sreedhara Menon (വൈലോപ്പിള്ളി ശ്രീധരമേനോൻ)

Vyloppilli Sreedhara Menon
Vyloppilli Sreedhara Menon

 

Name Vyloppilli Sreedhara Menon
Birth 1911 May 11
Death 1985 December 22
കാച്ചിക്കുറുക്കിയ കവിതകളുടെ കവി വൈലോപ്പിള്ളി ശ്രീധരമേനോൻ
എല്ലുറപ്പുള്ള കവിതകളുടെ കവി വൈലോപ്പിള്ളി ശ്രീധരമേനോൻ
 ‘മാവേലി നാടു വാണീടും കാലം” ആരുടെ രചന വൈലോപ്പിള്ളി ശ്രീധരമേനോൻ
മലയാളത്തിന്റെ ശ്രി എന്നറിയപ്പെടുന്നത് വൈലോപ്പിള്ളി ശ്രീധരമേനോൻ
‘പന്തങ്ങൾ’ എന്ന പദ്യം രചിച്ചത് വൈലോപ്പിള്ളി ശ്രീധരമേനോൻ
‘സഹ്യന്റെ മകൻ’ എന്ന പദ്യം രചിച്ചത് വൈലോപ്പിള്ളി ശ്രീധരമേനോൻ
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌ എന്നിവ നേടിക്കൊടുത്ത കൃതി വിട (1972)
‘ശ്രീരേഖാ പുരസ്‌കാരം’ ആരുടെ സ്മരണയ്ക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത് വൈലോപ്പിള്ളി ശ്രീധരമേനോൻ
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ  ആദ്യ പ്രസിഡന്റ് വൈലോപ്പിള്ളി ശ്രീധരമേനോൻ

 

എറണാകുളം ജില്ലയില്‍ കലൂര്‍ ഗ്രാമത്തില്‍  വൈലോപ്പിള്ളി കളപ്പുരയ്ക്കല്‍ വീട്ടില്‍ 1911 മെയ് 11ാം തീയതിയായിരുന്നു  വൈലോപ്പിള്ളി ശ്രീധരമേനോന്‍ ജനിച്ചത്.

പിതാവ് ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവ്.

മാതാവ് കളപ്പുരയ്ക്കല്‍ നാണുകുട്ടിയമ്മ.

ശ്രീധരനു നാലു വയസ്സുള്ളപ്പോള്‍ തന്നെ അക്ഷര ലോകത്തേയ്ക്കു കൈപിടിച്ചാനയിച്ചത് മാടക്കുഴിപ്പറമ്പില്‍ കണ്ടനാശാന്‍ എന്ന ഗുരുനാഥന്‍.

അഞ്ചാമത്തെ വയസ്സില്‍ കലൂര്‍ ഗവണ്‍മെന്‍റ് പ്രൈമറി സ്കൂളില്‍ ചേര്‍ന്ന് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചു.

പിന്നീട് സെന്‍റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലായിരുന്നു പഠനം തുടര്‍ന്നത്.

കവിതയുമായി  ശ്രീധരമേനോന്‍ പരിചയം സ്ഥാപിക്കുന്നത് സ്കൂളിലെ സാഹിത്യതല്‍പരരായ സഹപാഠികളുമായുള്ള സംവാദങ്ങളിലൂടെയായിരുന്നു.

1927 ല്‍ സ്കൂള്‍ ഫൈനല്‍ പാസായശേഷം എറണാകദ്ധളം മഹാരാജാസില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റും, ബി.എ.യും പാസ്സാകുമ്പോഴേക്കും ആശാനിലും, വള്ളത്തോളിലും, ഉള്ളൂരിലും മറ്റും തുടങ്ങിയ വായന ടാഗോറിലേക്കും, കാളിദാസനിലേക്കും, അവിടന്ന് പാശ്ചാത്യ സാഹിത്യ ലോകത്തിലേക്കും എത്തിച്ചേര്‍ന്നിരുന്നു.

ബി.എ.യ്ക്കു ശേഷം ശ്രീധരമേനോന്‍ മദ്രാസ് സെയ്ദാപെട്ട് ട്രെയിനിംഗ് കോളേജില്‍ നിന്ന് എന്‍.ടിയും പാസ്സായി.

സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു.

ഭാനുമതിയമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ.

1931 സെപ്റ്റംബറില്‍ കണ്ടശ്ശാംകടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ ശാസ്ത്രാധ്യാപകനായി ചേര്‍ന്നു കൊണ്ട് ശ്രീധരമേനോന്‍ തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു.

തുടര്‍ന്ന് ഇരുപതോളം സ്കൂളുകളില്‍ സേവനമനുഷ്ഠിച്ച ശേഷം 1966 ല്‍ ഒല്ലൂര്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായിരിക്കെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു.

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി.

അധ്യാപകന്‍ എന്ന നിലയില്‍ എന്നും അഭിമാനിച്ചിരുന്ന ശ്രീധരമേനോന്റെ മനസ്സില്‍ കവിത നിറയ്ക്കുവാന്‍ വന്നത് പ്രകൃതിയുടെ ഋതുപരിവര്‍ത്തനങ്ങളും, പൂക്കളും, പാടങ്ങളും പൊയ്കകളും ഒക്കെ ചേര്‍ന്ന നാട്ടിന്‍ പുറത്തിന്റെ   മുഖപ്രകൃതിയായിരുന്നുവെന്ന് കാവ്യലോകസ്മരണകളില്‍ അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

കഥകളിയിലും തുള്ളലിലും തല്‍പരനായിരുന്ന പിതാവ് മഹാഭാരതത്തിലേയും രാമായണത്തിലേയും ഭാഗവതത്തിലേയും കഥകള്‍ പറഞ്ഞു കൊടുക്കാറുള്ളതും തന്നിലെ കാവ്യവാസനയെ പരിപോഷിപ്പിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്നും കവി പറയുന്നുണ്ട്.

കാവ്യജീവിതം തുടങ്ങുമ്പോള്‍ മുതല്‍ക്കുള്ള ശ്രീധരമേനോന്റെ ശീലമായിരുന്നു സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങളോടു നിരന്തരം പ്രതികരിക്കുക എന്നത്.

പില്‍ക്കാലത്ത് ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിന്റെയും പുരോഗമനകലത്ത സാഹിത്യ സംഘത്തിന്റെയുമൊക്കെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നപ്പോള്‍ ജനങ്ങളുമായി നേരിട്ടിടപെടുവാന്‍ കൂടുതലവസരം ലഭിക്കുകയും ചെയ്തു.

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതിയിലും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡിലും പരിഷത് മാസികയുടെ പത്രാധിപ സമിതിയിലും വൈലോപ്പിള്ളി അംഗമായിരുന്നിട്ടുണ്ട്.

വൈലോപ്പിള്ളി ശ്രീധരമേനോന്‍ വിവാഹിതനാകുന്നത് ഏറെ വൈകിയാണ് 1956 മെയ് രണ്ടിന്.

അന്ന് അദ്ദേഹത്തിന് നാല്പത്തഞ്ചു വയസ്സുണ്ടായിരുന്നു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകള്‍ ഭാനുമതിയമ്മയാണ് ഭാര്യ.

അദ്ദേഹത്തിന്റെ കുടുംബജീവിതം പക്ഷെ സുഖകരമായി മുന്നോട്ട് പോയിരുന്നില്ല.

അധികം വൈകാതെ വേര്‍പിരിയുകയും ചെയ്തു.

ഈ വേര്‍പിരിയല്‍ ജീവിതാവസാനം വരെയും നീണ്ടു നിന്നു. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ടായി.

ജീവിതത്തെ ബാധിക്കുന്ന സര്‍വ്വ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി കവിത തന്നെ എന്നു വിശ്വസിച്ചിരുന്ന കവി ജീവിതാവസാനം വരെ തൃശ്ശൂര്‍ ദേവസ്വം ക്വാര്‍ട്ടേഴ്സില്‍ ഏകാന്ത ജീവിതം നയിക്കുകയാണുണ്ടായത്.

പക്ഷെ ഇത് കവിതയ്ക്കുള്ള സമര്‍പ്പണമായിത്തീര്‍ന്നു.

വിട, മകരക്കൊയത്ത്, കൃഷ്ണമൃഗങ്ങള്‍, മിന്നാമിന്നി, പച്ചക്കുതിര എന്നീ സമാഹാരങ്ങളിലെ കവിതകളും ഇക്കാലത്താണെഴുതിയത്.

ആദ്യ സമാഹാരമായ കന്നിക്കൊയ്ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള  മാമ്പഴം എന്ന കവിത കവി ഇരുപത്തഞ്ചു വയസ്സുള്ളപ്പോള്‍ എഴുതിയതാണ്.

ഏറ്റവും ഭാവദീപ്തമായ ഈ കവിത ജനഹൃദയങ്ങളില്‍ വൈലോപ്പിള്ളിയുടെ സ്ഥാനമുറപ്പിച്ച ഒന്നായിത്തീര്‍ന്നു.

വ്യക്തിഗതങ്ങളായ അനുഭൂതികളെയാണ് കവിതയെഴുത്തിന്റെ ആരംഭഘട്ടങ്ങളില്‍ ആശ്രയിച്ചതെങ്കില്‍ പിന്നീട് പാവങ്ങളുടെ ദുരിതങ്ങളെയാണ് കവിതയ്ക്കു വിഷയങ്ങളാക്കിയതെന്ന് വൈലോപ്പിള്ളി മകരക്കൊയ്ത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.

ശ്രീരേഖ, ഓണപ്പാട്ടുകള്‍, കയ്പവല്ലരി, കനഢടഉകാക്കകള്‍, കുരുവികള്‍, തുടങ്ങിയവയാണ് മറ്റു സമാഹാരങ്ങള്‍.

പൂങ്കോഴികള്‍ കൂകുന്നു എന്നത് അഞ്ചു ഖണ്ഡങ്ങള്‍ ചേര്‍ന്ന ഒരു കാവ്യരൂപമാണ്.

1948 ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ച് കുടിയൊഴിക്കല് വൈലോപ്പിള്ളിയുടെ മാസ്റ്റര്‍ പീസായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഋശ്യശ്യംഗന്‍, അലക്സാണ്ടര്‍ എന്നിവ അദ്ദേഹം എഴുതിയ കാവ്യനാടകങ്ങളാണ്.

ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ് എന്നിവ കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി, കേരളസാഹിത്യ അക്കാദമി എന്നിവയുടെ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്  വൈലോപ്പിള്ളി.

ഈ മഹാകവി തുടർന്ന് രക്തസ്രാവം കാരണം 1985 ഡിസംബർ 22-ന്‌ അന്തരിച്ചു.

 

Read More: Kerala Vyasan (കേരള വ്യാസൻ)

 

Biography (ജീവിത രേഖ)

  • 1911 ജനനം
  • 1931 ബി.എ.
  • 1947 ആദ്യ കവിതാ സമാഹാരം ‘കന്നിക്കൊയ്ത്ത്’
  • 1951 അഖിൽ സുനിൽ അവാർഡ്   – ‘ശ്രീരേഖ’
  • 1952 ‘കുടിയൊഴിക്കൽ’, ‘ഓണപ്പാട്ടുകാർ’
  • 1954 ‘കുന്നിമണികൾ’
  • 1958 ‘കടൽക്കാക്കകൾ
  • 1965 കേരള സാഹിത്യ അക്കാദമി അവാർഡ് – ‘കയ്പവല്ലരി’
  • 1969 ആൽബിൻ അവാർഡ്
  • 1970 ‘വിട’
  • 1971 ഓടക്കുഴൽ അവാർഡ് – ‘വിട’
  • 1972 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് – ‘വിട’
  • 1980 ‘മകരകൊയ്ത്ത്’
  • 1981 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം; വയലാർ അവാർഡ് – ‘മകരക്കൊയ്ത്ത്’
  • കേരള സാഹിത്യ അക്കാദമിയിലെ മുൻ പ്രസിഡന്റ് ആയിരുന്നു
  • 1985 മരണം

 

Read More: Kerala PSC Plus Two (12th) Level Prelims Result 2021

 

Awards and Honors (പുരസ്കാരങ്ങളും ബഹുമതികളും)

  • സാഹിത്യനിപുണൻ ബഹുമതി
  • കന്നിക്കൊയ്ത്ത് എന്ന ആദ്യ കവിതാ സമാഹാരത്തിന് 1947 ൽ മദ്രാസ് ഗവണ്മെന്റ് അവാർഡ് ലഭിച്ചു
  • കുടിയൊഴിക്കൽ എന്ന കൃതിക്ക് 1969 ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്കാരം ലഭിച്ചു
  • വിട എന്ന കൃതിക്ക് 1971 ലെ ഓടക്കുഴൽ പുരസ്കാരം, 1972 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 1977 ലെ എസ്.പി.സി.എസ് അവാർഡ് എന്നിവ ലഭിച്ചു
  • കയ്പവല്ലരിക്ക് 1965 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
  • മകരക്കൊയ്ത്ത് എന്ന കൃതിക്ക് 1981 ലെ വയലാർ പുരസ്കാരം ലഭിച്ചു
  • വിത്തും കൈക്കോട്ടും എന്ന കവിതാ സമാഹാരത്തിന് 1956 ലെ എം.പി. പോൾ പുരസ്കാരം ലഭിച്ചു
  • 1958 ൽ പുറത്തിറങ്ങിയ കടൽ കാക്കകൾ എന്ന കവിതാ സമാഹാരത്തിന് കല്യാണി കൃഷ്ണമേനോൻ പുരസ്കാരം ലഭിച്ചു.

 

അവാർഡുകൾ

  •  മദ്രാസ് സർക്കാർ അവാർഡ്
  • വി  എം.പി. പോൾ സമ്മാനം
  • കേരള സാഹിത്യ അക്കാദമി അവാർഡ് (1965) കൈപവല്ലരിക്ക്
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1972) വിട
  • വയലാർ അവാർഡ് (1981) മകരക്കൊയ്ത്ത്
  • സോവിയറ്റ്‌ലാൻഡ് നെഹ്‌റു അവാർഡ് (1964)
  • ഓടക്കുഴൽ അവാർഡ്

 

Read More: Muttathu Varkey (മുട്ടത്തു വർക്കി)

 

Works (കൃതികൾ)

  • മാമ്പഴം (1947)
  • ആൽബിനും മച്ചാന്മാരും
  • സഹ്യന്റെ മകൻ (1944)
  • ശ്രീരേഖ (1950)
  • കുടിയൊഴിക്കൽ (1952)
  • ഓണപ്പാട്ടുകാർ (1952)
  • വിത്തും കൈക്കോട്ടും (1956)
  • കടൽക്കാക്കകൾ (1958)
  • കയ്പവല്ലരി (കവിത) (1963)
  • വിട (1970)
  • മകരക്കൊയ്ത്ത് (1980)
  • പച്ചക്കുതിര (1981)
  • കുന്നിമണികൾ(1954)
  • കുരുവികൾ(1961)
  • മിന്നാമിന്നി (1981)
  • വൈലോപ്പിള്ളിക്കവിതകൾ(1984)
  • മുകുളമാല(1984)
  • കൃഷ്ണമൃഗങ്ങൾ(1985)
  • അന്തി ചായുന്നു(1995)[3]
  • ആസാംപണിക്കാർ

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!