Table of Contents
Muttathu Varkey (മുട്ടത്തു വർക്കി) , KPSC & HCA Study Material: -സമാനതകളില്ലാത്ത രചനാ വൈദഗ്ധ്യത്തിൻ്റെയും, കലാപരമായ പ്രതിഫലനത്തിൻ്റെയും നോവലിസ്റ്റാണ് മുട്ടത്തു വർക്കി. ആളുകളെ വായിക്കാൻ പ്രേരിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം, അക്ഷരജ്ഞാനമില്ലാത്തവരിലും, വിദ്യാഭ്യാസമില്ലാത്തവരിലും വിദ്യാഭ്യാസം നേടാനും വാക്കുകളെ അറിയാനും അറിവിൻ്റെ ലോകത്തേക്ക് കടക്കാനുമുള്ള ജിജ്ഞാസ ഉണർത്തി, എല്ലാത്തിനും കാരണം അദ്ദേഹത്തിൻ്റെ ബഹുമുഖ രചനകളായിരുന്നു.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 4th week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/29184454/Weekly-Current-Affairs-4th-week-November-2021-in-Malayalam.pdf”]
Muttathu Varkey (മുട്ടത്തു വർക്കി)
ജനനം | ഏപ്രിൽ 28, 1913
ചങ്ങനാശ്ശേരി, കോട്ടയം ജില്ല |
മരണം | മേയ് 28, 1989 (പ്രായം 76) |
ദേശീയത | ഇന്ത്യ |
തൊഴിൽ | അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, സാഹിത്യകാരൻ |
ജീവിതപങ്കാളി | തങ്കമ്മ വർക്കി |
രചനാ സങ്കേതം | നോവൽ, ചെറുകഥ |
സാഹിത്യപ്രസ്ഥാനം | പൈങ്കിളി പ്രസ്ഥാനം (ജനപ്രിയ സാഹിത്യം) |
വെബ്സൈറ്റ് | http://www.muttathuvarkey.com/ |
മലയാളസാഹിത്യത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
മദ്ധ്യകേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം അവലംബിച്ച് സാഹിത്യരചന നടത്തിയിരുന്ന മുട്ടത്തു വർക്കിയാണ് മലയാളസാഹിത്യത്തെ ജനകീയവൽക്കരിച്ചത്.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടേയും അന്നമ്മയുടേയും ഒൻപതു മക്കളിൽ നാലാമനായി 1913 ഏപ്രിൽ 28നാണ് മുട്ടത്ത് വർക്കി ജനിച്ചത്.
‘മലയാളിക്ക് വായനയുടെ വാതായനങ്ങൾ തുറന്നിട്ട അനശ്വരപ്രതിഭയാണ് മുട്ടത്തു വർക്കി’ .
താനെഴുതുന്നതു മുഴുവൻ പൈങ്കിളികളാണെന്ന് തുറന്നു പറയാൻ അദ്ദേഹം മടികാണിച്ചില്ല.
തുഞ്ചൻ പറമ്പിലെ തത്തയുടെ പാരമ്പര്യമാണ് തന്നെ നയിക്കുന്നതെന്നും പൈങ്കിളികൾ കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിൽ കാലൻ കോഴിക്കും മൂങ്ങയ്ക്കും സ്ഥാനമില്ലെന്നും വിളിച്ചുപറയാനും ധൈര്യം കാട്ടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
1989 മേയ് 28നു തൻ്റെ 76-ആം വയസ്സിൽ മുട്ടത്തു വർക്കി അന്തരിച്ചു.
Read More: Kerala PSC Plus Two (12th) Level Prelims Result 2021
Education (വിദ്യാഭ്യാസം)
ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല എന്നു വന്നപ്പോൾ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായി.
കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിച്ചു.
പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയിൽ ജോലിചെയ്തു.
1950 മുതൽ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു.
പത്രത്തിലെ ‘നേരും നേരമ്പോക്കും’ എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു.
Read More: Mathrubhumi Newspaper (മാതൃഭൂമി പത്രം)
Literature (സാഹിത്യം)
ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി.
അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.
81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി.
മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി.
ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.
മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു.
സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.
Read More: Salt Sathyagraha (ഉപ്പു സത്യാഗ്രഹം)
Muttathu Varkey Award (മുട്ടത്ത് വർക്കി അവാർഡ്)
നോവലിസ്റ്റായ മുട്ടത്തു വർക്കിയുടെ സ്മരണാർത്ഥം മുട്ടത്ത് വർക്കി ഫൗണ്ടേഷൻ ഏർപ്പെടുത്തിയതാണ് മലയാള സാഹിത്യ രംഗത്തെ സംഭാവനകൾക്കുള്ള മുട്ടത്തു വർക്കി അവാർഡ്.
1992-ൽ ഏർപ്പെടുത്തിയ ഈ അവാർഡ് 2012-ലെ കണക്കനുസരിച്ച് ₹50000 രൂപയുടെ പേഴ്‌സും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ്.
അവാർഡുകൾ സാധാരണയായി ഏപ്രിൽ 28-ന് (വർക്കിയുടെ ജന്മദിനം) പ്രഖ്യാപിക്കുകയും എല്ലാ വർഷവും മെയ് 28-ന് (വർക്കിയുടെ ചരമവാർഷിക ദിനം) സമ്മാനിക്കുകയും ചെയ്യുന്നു.
ക്രമനമ്പർ | പുരസ്‌കാരജേതാക്കൾ | വർഷം |
1 | ഒ.വി.വിജയൻ | 1992 |
2 | വൈക്കം മുഹമ്മദ് ബഷീർ | 1993 |
3 | എം.ടി.വാസുദേവൻ നായർ | 1994 |
4 | കോവിലൻ | 1995 |
5 | കാക്കനാടൻ | 1996 |
6 | വി.കെ.എൻ | 1997 |
7 | എം. മുകുന്ദൻ | 1998 |
8 | പുനത്തിൽ കുഞ്ഞബ്ദുള്ള | 1999 |
9 | ആനന്ദ് | 2000 |
10 | എൻ.പി. മുഹമ്മദ് | 2001 |
11 | പൊൻകുന്നം വർക്കി | 2002 |
12 | സേതു | 2003 |
13 | സി. രാധാകൃഷ്ണൻ | 2004 |
14 | സക്കറിയ | 2005 |
15 | കമലാ സുരയ്യ | 2006 |
16 | ടി.പത്മനാഭൻ | 2007 |
17 | എം.സുകുമാരൻ | 2008 |
18 | എൻ.എസ്. മാധവൻ | 2009 |
19 | പി.വത്സല | 2010 |
20 | സാറാ ജോസഫ് | 2011 |
21 | എൻ. പ്രഭാകരൻ | 2012 |
22 | സി വി ബാലകൃഷ്ണൻ | 2013 |
23 | അശോകൻ ചരുവിൽ | 2014 |
24 | കെ സച്ചിദാനന്ദൻ | 2015 |
25 | കെ ജി ജോർജ്ജ് | 2016 |
26 | ടി വി ചന്ദ്രൻ | 2017 |
27 | ബെന്യാമിൻ | 2019 |
28 | കെ ആർ മീര | 2018,2020 |
Read More: Kerala PSC Plus Two Level Mains Exam Date 2022
Works (കൃതികൾ)
81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം നൂറ്റി മുപ്പതിലധികം കൃതികൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More: Constitution Day of India
Selected works (തിരഞ്ഞെടുത്ത കൃതികൾ)
- പാടാത്ത പൈങ്കിളി
- ഒരു കുടയും കുഞ്ഞുപെങ്ങളും
- ഇണപ്രാവുകൾ
- കരകാണാക്കടൽ
- മയിലാടും കുന്ന്
- വെളുത്ത കത്രീന
- അക്കരപ്പച്ച
- അഴകുള്ള സെലീന
- പാട്ടുതൂവാല
- മരിയക്കുട്ടി
Filmography (ഫിലിമോഗ്രഫി)
- പാടാത്ത പൈങ്കിളി (1957)
- ഇണപ്രാവുകൾ (1965)
- വെളുത്ത കത്രീന (1968)
- മയിലാടും കുന്ന് (1972)
- കരകാണാക്കടൽ (1971)
- കോട്ടയം കുഞ്ഞച്ചൻ (1990)
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams