Table of Contents
Salt Sathyagraha (ഉപ്പു സത്യാഗ്രഹം) , KPSC & HCA Study Material: – ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ദണ്ഡിയിലേക്ക് നടത്തിയ യാത്രയോടെയാണ് ഇതാരംഭിച്ചത്.
Fil the Form and Get all The Latest Job Alerts – Click here
[sso_enhancement_lead_form_manual title=”നവംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 3rd week” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/22155326/Weekly-Current-Affairs-3rd-week-November-2021-in-Malayalam-1.pdf”]
Salt Sathyagraha (ഉപ്പു സത്യാഗ്രഹം)
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ നിയമലംഘനപ്രസ്ഥാന സമരമാണ് | ഉപ്പ് സത്യാഗ്രഹം |
ഉപ്പു സത്യാഗ്രഹജാഥ ആരംഭിച്ചത് | 1930 മാർച്ച് 12 (ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നാണ് ആരംഭിച്ചത്) |
ഉപ്പു സത്യാഗ്രഹ സമയത്ത് ഇന്ത്യയിലെ വൈസ്രോയി | ഇർവിൻ പ്രഭു |
സബർമതിയിൽ നിന്ന് ദണ്ഡി കടപ്പുറത്തേക്ക് നടത്തിയ യാത്ര | ദണ്ഡി യാത്ര |
‘ഉപ്പ് കുറുക്കൽ’ സമരം ആരംഭിച്ചത് | 1930 ഏപ്രിൽ 6-ന് രാവിലെ 6:30-ന് |
ഉപ്പ് സത്യാഗ്രഹ ജാഥയിൽ ഗാന്ധിജിയോടൊപ്പം എത്ര പേരാണ് ഉണ്ടായിരുന്നത്. | 78 |
കേരളത്തിലെ പ്രധാന ഉപ്പു സത്യാഗ്രഹം നടന്നത് ആരുടെ നേതൃത്വത്തിലായിരുന്നു. | കെ കേളപ്പൻ |
ഫെബ്രുവരി 14-16: സിവില്‍ നിയമലംഘനത്തിന് ഗാന്ധിജി തീരുമാനമെടുത്തു.
മാര്‍ച്ച് 2 ന് ഗാന്ധിജി വൈസ്രോയിക്ക് കത്തെഴുതി.
വൈസ്രോയി അപേക്ഷ നിരസിച്ചപ്പോള്‍ ഗാന്ധിജി എഴുതി,‘ഞാന്‍ മുട്ടുകുത്തി നിന്നുകൊണ്ട് അങ്ങയോട് അപ്പം ചോദിച്ചു. എന്നാല്‍ കല്ലാണ് അങ്ങ് എറിഞ്ഞു തന്നത്’.
മാര്‍ച്ച് 12 : ഉപ്പു നിയമം ലംഘിക്കാനായി 61 കാരനായ ഗാന്ധിജി 78 അനുയായികളുമായി സബര്‍മതി ആശ്രമത്തില്‍ നിന്ന് 200 മൈല്‍ അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് തിരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930 മാർച്ച് 12 ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ച അഹിംസ സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ചതിനു ശേഷം നടന്ന ആദ്യ പ്രഖ്യാപിത സമരമായിരുന്നു ഇത്.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ, സബർമതിയിലെ ഗാന്ധിയുടെ ആശ്രമം മുതൽ ദണ്ഡി വരെ നികുതി നൽകാതെ ഉപ്പു ഉല്പാദിപ്പിക്കുന്നതിനായി ദണ്ഡി യാത്ര നടന്നു.
ഉപ്പിനു മേലുള്ള നികുതി നിയമം ഗാന്ധിയും കൂട്ടരും ലംഘിച്ചതിനെ തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ലക്ഷക്കണക്കിനു ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേസു ചുമത്തി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെക്കുറിച്ച് ബ്രിട്ടന്റെ നിലപാടുകൾക്ക് ഏറെ മാറ്റം വരുത്താൻ സഹായിച്ചിരുന്നു ഈ ഉപ്പു സത്യാഗ്രഹം.
ഉപ്പു സത്യാഗ്രഹത്തിന്റെ ജനപ്രീതി, ധാരാളം സാധാരണക്കാരായ ജനങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.
24 ദിവസം യാത്ര ചെയ്ത് ദണ്ഡി ഗ്രാമത്തിലെത്തി.
ഏപ്രില്‍ 6ന് കടപ്പുറത്ത് അട്ടിയായിക്കിടക്കുന്ന ഉപ്പ് കൈയില്‍ കോരിയെടുത്ത് ഗാന്ധിജിയുടെ അനുയായികളും നിയമലംഘനം നടത്തി.
യാത്രക്കിടെ ഗാന്ധിജി പറഞ്ഞു,ഈ യാത്രയില്‍ ഒന്നുകില്‍ ഞാന്‍ മരിക്കും.
ഏതായാലും ഉപ്പുനികുതി റദ്ദു ചെയ്യാതെ സബര്‍മതിയാശ്രമത്തിലേക്ക് ഞാന്‍ തിരികെ പോവില്ല.
പോകേണ്ടിവന്നാലും നികുതി നീക്കിക്കിട്ടുന്നതുവരെ എന്റെ ആശ്രമം മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കും.
ഉപ്പു സത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പ് തന്നെ ഗാന്ധിയെ ബ്രിട്ടൻ അറസ്റ്റ് ചെയ്തു.
എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളു, ഉപ്പു സത്യാഗ്രഹസമരം ഏതാണ്ട് ഒരു വർഷക്കാലം നീണ്ടു നിന്നു.
രണ്ടാം വട്ടമേശ സമ്മേളന ഉടമ്പടി പ്രകാരം ഗാന്ധിയെ ജയിലിൽ നിന്നും വിട്ടയക്കുന്നതു വരെ ഉപ്പു സത്യാഗ്രഹ സമരം തുടർന്നു.
ഉപ്പു സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഏതാണ്ട് 80,000 ഓളം ആളുകൾ ജയിലിലായിരുന്നു.
ബ്രിട്ടനെതിരേയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പ്രധാന ആയുധമായിരുന്നു സത്യാഗ്രഹം.
ഉപ്പിനും നികുതി ചുമത്തിയപ്പോൾ, ഗാന്ധിജിയാണ് ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരമാർഗ്ഗം കണ്ടെത്തുന്നത്.
1930 കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സമരത്തിന്റെ രീതിയെ ഉടച്ചുവാർക്കാൻ ഗാന്ധിയെ ചുമതലപ്പെടുത്തുകയുണ്ടായി.
ഇതിന്റെ ഭാഗമായാണ് ഗാന്ധി 1882 ലെ ബ്രിട്ടീഷ് സാൾട്ട് ആക്ടിനെ മുഖ്യ ലക്ഷ്യമാക്കി ഉപ്പു സത്യാഗ്രഹം എന്ന പുതിയ സമരം അവതരിപ്പിക്കുന്നത്.
Read More: Vanjipattu (വഞ്ചിപ്പാട്ട്)
Dandi March(ദണ്ഡി യാത്ര)
1930 മാർച്ച് 12 ന് ഗാന്ധിജിയും 78 സന്നദ്ധപ്രവർത്തകരും, സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി എന്ന തീരപ്രദേശത്തേക്ക് കാൽനടയായി യാത്രയാരംഭിച്ചു.
21 കിലോമീറ്ററുകൾ കഴിഞ്ഞപ്പോൾ ആദ്യദിവസത്തെ യാത്ര അവസാനിപ്പിക്കുകയും അവിടെ കൂടിയ നാലായിരത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയുമുണ്ടായി.
യാത്ര കടന്നുപോകുന്ന ഇടങ്ങളിൽ നിന്നെല്ലാം ധാരാളം സംഭാവനകൾ ലഭിച്ചിരുന്നു.
കൂടാതെ നിരവധി സന്നദ്ധപ്രവർത്തകരും, ജാഥയിൽ ചേരാനായി എത്തി. സരോജിനി നായിഡുവിനെപ്പോലുള്ള നേതാക്കൾ ജാഥയിൽ ചേർന്നു.
ചിലയിടങ്ങളിൽ ജാഥക്ക് കിലോമിറ്ററോളം നീളമുണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള പത്രങ്ങളിൽ ജാഥയെകുറിച്ചുള്ള വാർത്തകൾ ഇടതോരാതെ വന്നിരുന്നു.
ന്യൂയോർക്ക് ടൈംസ് എല്ലാ ദിവസവും ജാഥയെക്കുറിച്ചെഴുതി.
കയ്യൂക്കിനെതിരേയുള്ള ഈ സമരത്തിൽ എനിക്ക് ലോകത്തിന്റെ അനുകമ്പ ആവശ്യമുണ്ടെന്ന് ഗാന്ധി യാത്രക്കിടെ പറയുകയുണ്ടായി.
ഏപ്രിൽ 5 ന് ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നു.
Read More: World Wide Web (വേള്‍ഡ് വൈഡ് വെബ്ബ്)
Sathyagraha (സത്യാഗ്രഹം)
ഉപ്പ് സത്യാഗ്രഹം എന്ന രീതി ഗാന്ധിജി അവതരിപ്പിച്ചപ്പോൾ തന്നെ കോൺഗ്രസ്സിന്റെ പ്രവർത്തക സമിതിയിലുള്ളവർ ഇതിന്റെ വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു.
ജവഹർലാൽ നെഹ്രു ഈ ആശയത്തെ തുടക്കത്തിൽ തന്നെ എതിർത്തു.
സർദ്ദാർ വല്ലഭായ് പട്ടേൽ, ഉപ്പ് നികുതിവിഷയത്തേക്കാൾ നല്ലത് ഭൂനികുതി ബഹിഷ്കരണം ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടു.
ചിരിക്കാതിരിക്കാൻ കഴിയുന്നില്ല എന്നാണ് ഈ തീരുമാനത്തെക്കുറിച്ച് സ്റ്റേറ്റ്സ്മാൻ പത്രം പറഞ്ഞത്.
എന്നാൽ ഗാന്ധിജി മാത്രം ഈ തീരുമാനത്തിൽ ആത്മവിശ്വാസമുള്ളവനായിരുന്നു.
സാധാരണക്കാരന്റെ പ്രശ്നത്തെ ഏറ്റെടുക്കുകവഴി, അവരേയും സ്വാതന്ത്ര്യസമരത്തിന്റെ പാതയിലേക്ക് ആകർഷിക്കുവാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
ഇപ്പോൾ ഉപ്പിനാണ് അവർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്, നാളെ അത് വായുവും ആകാശവുമായേക്കാം.
അതുകൊണ്ട് തന്നെ ഇതായിരിക്കണം സമരത്തിന്റെ കേന്ദ്രബിന്ദു എന്ന് ഗാന്ധിജി അസന്നിഗ്ദമായി പ്രഖ്യാപിച്ചു. സി. രാജഗോപാലാചാരി ഗാന്ധിജിയുടെ കാഴ്ചപ്പാടിനെ അനുകൂലിച്ച വ്യക്തികളിലൊരാളായിരുന്നു.
പൂർണ്ണസ്വരാജ് എന്ന ലക്ഷ്യവും, സത്യാഗ്രഹം എന്ന മാർഗ്ഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു.
1920-22 കാലഘട്ടത്തിൽ ഗാന്ധിജി കൊണ്ടുവന്ന നിസ്സഹകരണസമരം അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയിരുന്നു.
ചൗരിചൗരാ സംഭവവുമായി ബന്ധപ്പെട്ട് ഈ സമരം പിൻവലിക്കേണ്ടി വന്നിരുന്നില്ലായെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം ഇതുതന്നെയായിരുന്നേനെ എന്നദ്ദേഹം വിശ്വസിച്ചിരുന്നു.
1928 ൽ നടന്ന ബർദോളി സത്യാഗ്രഹം ഒരു പരിപൂർണ്ണ വിജയമായിരുന്നു.
അത് ബ്രിട്ടീഷ് സർക്കാരിനെ തന്നെ സ്തംഭനാവസ്ഥയിലെത്തിച്ചു.
അവസാനം സത്യഗ്രഹികളുടെ ചില നിബന്ധനകൾക്ക് വഴങ്ങാൻ സർക്കാർ തയ്യാറാവുകയായിരുന്നു.
Read More: Kerala PSC LGS Mains Answer Key 2021
Salt Sathyagraha in Kerala (ഉപ്പ് സത്യാഗ്രഹം കേരളത്തിൽ)
- 1930-ൽ ആണ് ഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത്. അതിന് സമാന്തരമായി 1930-ൽ തന്നെയാണ് കേരളത്തിലും ഉപ്പു സത്യാഗ്രഹങ്ങൾ നടന്നത്.
- കേരളത്തിലെ പ്രധാന ഉപ്പു സത്യാഗ്രഹം നടന്നത് ഗാന്ധിയനായ കെ. കേളപ്പന്റെ നേതൃത്വത്തിലായിരുന്നു.
- കെ കേളപ്പൻ നയിച്ച ഉപ്പു സത്യാഗ്രഹ ജാഥയിൽ അദ്ദേഹമടക്കം 33 പേരാണ് ഉണ്ടായിരുന്നത്.
- “വരിക വരിക സഹജരെ” എന്ന ഗാനം ഉപ്പു സത്യാഗ്രഹത്തിന്റെ ജാഥാ ഗാനമായിരുന്നു.
- കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങളാണ് ബേപ്പൂരും പയ്യന്നൂരും.
(ബേപ്പൂർ കോഴിക്കോട് കടപ്പുറത്തിന്റെ ഭാഗമാണ്, പയ്യന്നൂർ കണ്ണൂർ കടപ്പുറത്തിന്റെ ഭാഗവുമാണ്)
- ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന നിരാഹാര സമരത്തിൽ പങ്കെടുത്ത് മരണപ്പെട്ട വ്യക്തിയാണ് എ.സി കുഞ്ഞിരാമൻ അടിയോടി
- ടി.ആർ കൃഷ്ണസ്വാമി അയ്യരാണ് പാലക്കാട് നിന്നുള്ള ഉപ്പുസത്യാഗ്രഹ സമരം നയിച്ചത്.
- സമരനേതാവായ കെ.കേളപ്പൻ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഉപ്പു സത്യാഗ്രഹത്തെ നയിച്ചത് മൊയ്യാരത്ത് ശങ്കരൻ ആണ്.
- കേരളത്തിൽ ഉപ്പുസത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നത് പയ്യന്നൂരിലെ ഉളിയത്തുകടവിലാണ്.
Also Read,
Study Materials of Kerala PSC Exams
Telegram group:- KPSC Sure Shot Selection