Malyalam govt jobs   »   Study Materials   »   Thycaud ayya

Thycaud Ayya (തൈക്കാട് അയ്യാ)| KPSC & HCA Study Material

Thycaud Ayya (തൈക്കാട് അയ്യാ) , KPSC & HCA Study Material: – വിവിധ ജനവിഭാഗങ്ങളെ അസമത്വത്തിന്റെ അന്ധകാരത്തില്‍ തളച്ചിട്ടിരുന്ന ജാതി വ്യവസ്ഥയും സവര്‍ണ്ണ ഹിന്ദുക്കള്‍ അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് പതിത്വം കല്പിച്ച് ‘തീണ്ടാപ്പാടകലെ’ നിര്‍ത്തിയിരുന്ന സാമൂഹിക ദുരവസ്ഥയും നിലനിന്നിരുന്ന കാലഘട്ടമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നാറ്റാണ്ടിന്റെ ആദ്യപകുതിയും. കേരളത്തില്‍ പിന്നീടുണ്ടായ സാമൂഹിക നവോത്ഥാനത്തിന് ഒട്ടനവധി പേര്‍ നേതൃത്വം നല്‍കി. ശ്രീ നാരായണ ഗുരു, ശ്രീ ചട്ടമ്പി സ്വാമികള്‍, ശ്രീ അയ്യന്‍കാളി തുടങ്ങിയവര്‍ ഇക്കൂട്ടരില്‍ പ്രമുഖര്‍. ഇവര്‍ക്കൊക്കെ ആത്മീയ ഗുരുവായി വര്‍ത്തിച്ച മഹായയോഗിയായിരുന്ന ശ്രീ തൈക്കാട് അയ്യാഗുരു.

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=” നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/02180928/Monthly-Current-Affairs-November-2021.pdf”]

Thycaud Ayya (തൈക്കാട് അയ്യാ)

Thycaud ayya (തൈക്കാട് അയ്യാ)| KPSC & HCA Study Material_30.1
Thycaud ayya

 

Name Thycaud Ayya
Birth 1814, Tamil Nadu
Death
20 July 1909
കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവ് തൈക്കാട് അയ്യാ
തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് സുബ്ബരായൻ
തൈക്കാട് അയ്യ അറിയപ്പെട്ടിരുന്നത് ശിവരാജയോഗി, അയ്യാസ്വാമികൾ,
സൂപ്രണ്ടന്റ് അയ്യാ
“ഹഠയോഗോപദേഷ്ടാവ്” എന്നറിയപ്പെട്ടിരുന്നത് തൈക്കാട് അയ്യാ
ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നത് തൈക്കാട് അയ്യാ
പന്തിഭോജനം ആരംഭിച്ച ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ് തൈക്കാട് അയ്യാ
തൈക്കാട് അയ്യായുടെ ശിഷ്യനായിരുന്ന തിരുവിതാംകൂർ രാജാവ് സ്വാതി തിരുനാൾ
മനോൻമണിയൻ സുന്ദരംപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം ശൈവപ്രകാശ സഭ (ചാല)
തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം 1984

 

കാശ്യപഗോത്രജനായ മുത്തുകുമാരന്റെയും സൈവ വെള്ളാള സമുദായാംഗമായ രുക്മിണി അമ്മാളുടെയും മകനായി 1814-ൽ മലബാറിലെ പാമ്പുംകാട് എന്ന സ്ഥലത്തു ജനിച്ചു.

തമിഴിൽ അസാമാന്യ പാടവമുണ്ടായിരുന്ന പിതാവിൽ നിന്ന് ആ ഭാഷയിൽ പാണ്ഡിത്യം നേടി.

മാതാപിതാക്കൾ നൽകിയ പേര് സുബ്ബരായർ എന്നായിരുന്നു.

ഉദ്യോഗാർഥം ദീർഘകാലം തിരുവനന്തപുരത്ത് തൈക്കാട്ട് താമസമാക്കിയിരുന്നു.

അങ്ങനെയാണ് തൈക്കാട് അയ്യാസ്വാമി എന്ന പേരിൽ ഇദ്ദേഹം പിൽകാലത്ത് പ്രസിദ്ധനാകാൻ ഇടയായത്.

അയ്യാഗുരുവിന്റെ യഥാര്‍ത്ഥ പേര് സുബ്ബരായന്‍ എന്നായിരുന്നു. ജനനം 1814-ല്‍ മദിരാശിയില്‍.

കേരളീയരെങ്കിലും പിതാവ് മുത്തുക്കുമരനും മാതാവ് രുഗ്മിണി അമ്മാളും മദിരാശി(ചെന്നെ) യിലാണ് അക്കാലത്ത് താമസിച്ചിരുന്നത്.

വേദാന്തത്തിലും സിദ്ധ വൈദ്യത്തിലും പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു മുത്തുക്കുമരന്‍.

സുബ്ബരായനാകട്ടെ തന്റെ വീട്ടിലെ നിത്യസന്ദര്‍ശകനും സിദ്ധന്മാരുമായിരുന്ന ശ്രീ സച്ചിദാനന്ദരുടെയും ശ്രീ ചിട്ടിപരദേശിയുടെയും ശിക്ഷണത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ യോഗവിദ്യയില്‍ പ്രാവീണ്യം നേടി.

തുടര്‍ന്ന് തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും യുവാവ് പാണ്ഡിത്യം കൈവരിച്ചു.

മേല്പറഞ്ഞ സിദ്ധന്മാരുടെ സ്വാധീനത്താല്‍ ആദ്ധ്യാത്മിക പാതയിലേക്കു നീങ്ങിയ സുബ്ബരായന്‍ ശിവരാജയോഗ ദര്‍ശനമായിരുന്നു പിന്തുടര്‍ന്നത്.

പിന്നീട് കേരളത്തിലെത്തിയ അദ്ദേഹം കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ കുറച്ചു കാലം ഭജനമിരുന്നു.

ഇതിനോടകം യോഗവിദ്യയില്‍  ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു അദ്ദേഹം.

മാതാവിന്റെ ജന്മദേശം കൊല്ലമായിരുന്നുവെങ്കിലും തിരുവനന്തപുരത്തും തായ് വഴിയിലെ ബന്ധുക്കളുണ്ടായിരുന്നു സുബ്ബരായന്.

ബന്ധുവും കൊട്ടാരം ഉദ്യോഗസ്ഥനുമായിരുന്ന ഓതുവാര്‍പിള്ളയില്‍ നിന്ന് സുബ്ബരായനെക്കുറിച്ച് കേട്ടറിഞ്ഞ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ സ്വാതിതിരുനാള്‍ അദ്ദേഹത്തെ കൊട്ടരത്തില്‍ ക്ഷണിച്ച് ആദരിക്കയുണ്ടായി.

തിരുവിതാംകൂര്‍ രാജകുടുംബവുമായി വളരെക്കാലം നീണ്ടു നിന്ന ബന്ധത്തിന് ഇതിലൂടെ വഴിയൊരുങ്ങി.

ചെറുപ്പത്തിലേ ആധ്യാത്മികവിദ്യയിൽ ആകൃഷ്ടനായ സുബ്ബരായർ 12 -ാം വയസ്സിൽ മന്ത്രോപദേശം സ്വീകരിച്ചു.

16 വയസ്സായപ്പോൾ ശ്രീ സച്ചിദാനന്ദസ്വാമികൾ, ശ്രീ ചട്ടിപരദേശി എന്നീ സിദ്ധന്മാരുടെ കൂടെ ദേശസഞ്ചാരത്തിന് പുറപ്പെട്ടു.

മൂന്നുവർഷക്കാലം നീണ്ടുനിന്ന സഞ്ചാരത്തിനിടയിൽ ബർമ, സിംഗപ്പൂർ, പെനാംഗ്, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.

ഇക്കാലത്ത് ശ്രീ സച്ചിദാനന്ദ സ്വാമിയിൽ നിന്നാണ് യോഗവിദ്യ അഭ്യസിച്ചത്.

തമിഴിൽ അഗാധ പാണ്ഡിത്യം നേടിയിരുന്ന ഇദ്ദേഹം ആംഗലഭാഷയിലും പരിജ്ഞാനം നേടി.

അനന്തശയനം കാണാനായി തിരുവനന്തപുരത്ത് എത്തിയ അയ്യാസ്വാമി ബന്ധുവായ ചിദംബരപിള്ളയുടെ തൈക്കാട്ടുള്ള വസതിയിൽ താമസമാക്കി.

തിരുവനന്തപുരത്തുനിന്ന് പഴനിയിൽ ഗുരുനാഥനെ കണ്ടെത്താനായി യാത്രയായ അയ്യാവ് ഗുരുനിർദ്ദേശമനുസരിച്ച് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു.

കമലമ്മാൾ ആയിരുന്നു ഭാര്യ. അഞ്ച് സന്താനങ്ങൾ ഉണ്ടായി.

രണ്ടാമനായ പഴനിവേൽ ഒരു അവധൂതനാവുകയും പില്ക്കാലത്ത് പിതാവിന്റെ ആധ്യാത്മിക ചിന്താപാരമ്പര്യം നിലനിർത്തുകയും ചെയ്തു.

അയ്യാസ്വാമി ജീവിതവൃത്തിക്കായി പല തൊഴിലുകളും ചെയ്തിട്ടുണ്ട്. വെള്ളപ്പട്ടാളക്കാർക്ക് സാധനങ്ങൾ നല്കുന്ന സപ്ളയർ, മെസ് സെക്രട്ടറിയുടെ തമിഴ് ട്യൂട്ടർ, ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലഘട്ടത്തിൽ റസിഡൻസി സൂപ്രണ്ട് (കൊ.വ. 1048-1084) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

അക്കാലംതൊട്ട് തൈക്കാട് അയ്യാ എന്നറിയപ്പെടാനും ആരംഭിച്ചു.

റസിഡൻസി സൂപ്രണ്ടായിരിക്കെ ഇദ്ദേഹത്തിന്റെ അത്ഭുതസിദ്ധികളെക്കുറിച്ച് കേൾക്കാനിടയായ ധാരാളംപേർ അയ്യാവിനെ കാണാനും ശിഷ്യത്വം സ്വീകരിക്കാനുമായി വന്നുചേർന്നു.

ചിത്രമെഴുത്ത് രവിവർമകോയിത്തമ്പുരാൻ, കുഞ്ഞൻപിള്ള ചട്ടമ്പി (ചട്ടമ്പിസ്വാമി), നാണുവാശാൻ (ശ്രീനാരായണഗുരു) തുടങ്ങിയ പ്രസിദ്ധരും ഇക്കൂട്ടത്തിൽ പ്പെടുന്നു.

ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത് കൊല്ലവര്‍ഷം 1048-ല്‍ സുബ്ബരായന്‍, തിരുവിതാംകൂര്‍ റസിഡന്‍സി  മാനേജരായി നിയമിക്കപ്പെട്ടു.

യോഗവിദ്യയിലൂടെ നേടിയ ആത്മീയ പ്രഭാവം നിമിത്തം അയ്യാഗുരുവെന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടത്.

ഗൃഹസ്ഥാശ്രമിയായിരുന്ന അയ്യാഗുരുവിന്റെ പത്നിയുടെ പേര്‍ കമലമ്മാള്‍ എന്നായിരുന്നു.

തമിഴ് നാട്ടില്‍ വേരുകളുള്ള ശിവരാജയോഗമെന്ന ആത്മീയ ദര്‍ശനം അയ്യാഗുരുവില്‍ എത്തുമ്പോഴേക്കും പരിപൂര്‍ണ്ണത പ്രാപിച്ചിരുന്നു.

റസിഡന്‍സി മാനേജരായി തിരുവനന്തപുരത്ത് തൈക്കാട് സ്ഥിരതാമസമാക്കിയിരുന്ന കാലം ആത്മവിദ്യയും സര്‍ക്കാരുദ്യോഗവും ഒരേ അര്‍പ്പണ ബോധത്തോടെ പരിപാലിക്കുവാന്‍ ഈ യോഗിവര്യന്‍ ശ്രദ്ധപുലര്‍ത്തിയിരുന്നു.

അന്ന് യുവാക്കളായിരുന്ന കുഞ്ഞന്‍പിളള (പില്ക്കാലത്ത് ശ്രീ ചട്ടമ്പിസ്വാമികള്‍) നാണു (പില്ക്കാലത്ത് ശ്രീ നാരായണഗുരു) എന്നിവര്‍ അയ്യാഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് യോഗവിദ്യ അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്.

രാജകുടുംബാംഗങ്ങള്‍ക്കിടിയിലും അയ്യാഗുരുവിന് നിരവധി ശിഷ്യന്മാരുണ്ടായി.

ശ്രീമാന്‍ അയ്യന്‍കാളി അയ്യാഗുരുവില്‍ നിന്ന് അനുഗ്രഹം തേടിയിരുന്നു.

മറ്റു ശിഷ്യരില്‍ പ്രമുഖര്‍ ശ്രീ സ്വയംപ്രകാശയോഗിനി അമ്മ, തക്കല പീര്‍ മുഹമ്മദ്, മക്കടി ലബ്ബ, ശ്രീ പത്മനാഭ ഭഗവതര്‍, ശ്രീ തോട്ടത്തില്‍ രാമന്‍ കണിയാര്‍ എന്നിവരാണ്.

അയ്യാവിന്റെ തമിഴ്‌ താളിയോല ഗ്രന്ഥം നോക്കി ചട്ടമ്പി സ്വാമികൾ തയ്യാറാക്കിയതാണ്‌ “പ്രാചീന മലയാളം”.

ശിവരാജ യോഗം(ഇതിലാണ്‌ നാദാനുസന്ധാനം), ദേവോപാസന, അരുപോപാദനം, പ്രാണായാമം.

ഹഠയോഗം, ശരീര ധർമ്മ ശാസ്ത്രം, വൈദ്യ ജ്യോതിഷം, കർമകാണ്ഡം(ഇതിലാണ്‌ പ്രതിഷ്ഠാ വിധികൾ) എന്നിവ ശിഷ്യർക്കുപദേശിച്ചു കൊടുത്തു.

ശിഷ്യയായ കൊല്ലത്തമ്മയുമായി മരുത്വാമലയിൽ ശിഷ്യരെ തപസ്സിനു വിട്ടതും അയ്യാസ്വാമികളാണ്‌.

 

Read More: Kerala Vyasan (കേരള വ്യാസൻ)

Discipleship (ശിഷ്യഗണം)

സ്വാതി തിരുനാൾ, ചട്ടമ്പി സ്വാമികൾ, ശ്രീ നാരായണ ഗുരു,കൊല്ലത്ത്‌ അമ്മ,അയ്യൻകാളി ,കേരള വർമ്മ കോയിത്തമ്പുരാൻ, പേഷ്കാർ മീനക്ഷി അയ്യർ ,ചാല സൂര്യ നാരയണ അയ്യർ,ചാല അറുമുഖ വാധ്യാർ ,ചാല മണിക്ക വാചകർ ,കുമാരസ്വാമി വാധ്യാർ,മുത്തുകുമാര സ്വാമിപ്പിള്ള, പേഷ്കാർ പെരിയ പെരുമാൾ പിള്ള, അപ്പാവു വക്കീൽ, തൈക്കാട്ട്‌ ചിദംബരം പിള്ള,കൊട്ടാരം ഡൊക്ടർ കൃഷ്ണപിള്ള, കമ്പൌണ്ടർ പദ്മനാഭ പിള്ള, അയ്യപ്പൻ പിള്ള വാധ്യാർ,തോട്ടത്തിൽ രാമൻ കണിയാർ, കൽപട കണിയാർ ,മണക്കാട്‌ ഭവാനി , പേട്ട ഫെർണാണ്ടസ്സ്‌, തക്കല പീർ മുഹമ്മദ്‌, ശങ്കര ലിംഗം പിള്ള ,വെയിലൂർ രായസം മാധവൻ പിള്ള, ഭഗവതീശ്വർ, കേശവയ്യർ ആനവാൽ ശങ്കര നാരായണ അയ്യർ, അക്കൗണ്ടാഫീസ്സർ സുന്ദരമയ്യങ്കാർ, ഹെഡ് ഡ്രാഫ്റ്റ്സ്മാൻ പാർഥസാരഥി നായിഡു, നന്തങ്കോട് കൃഷ്ണപിള്ള, കരമന സുബ്രമണ്യയ്യർ കരമന പദ്മനാഭൻ പോറ്റി, കരമന ഹരിഹരയ്യർ, വാമനപുരം നാരായണൻ പോറ്റി, വഞ്ചിയൂർ ബാലന്ദൻ, കഴകൂട്ടം നാരായണൻ പോറ്റി,പാറശ്ശാല മാധവൻ പിള്ള,തിരുവാതിര നാൾ അമ്മ തമ്പുരൻ (മാവേലിക്കര) മണക്കാട് നല്ലപെരുമാൾ കേള്വി കണക്കു വേലുപ്പിള്ള ,പേശും പെരുമാൾ,വെളുത്തേരി കേശവൻ വൈദ്യൻതുടങ്ങി 51 പേർ ശിഷ്യരായിരുന്നു.

Read More: Kerala PSC Plus Two (12th) Level Prelims Result 2021

Works (കൃതികൾ)

  • ബ്രഹ്മോത്തര കാണ്ഡ്ഢം
  • പഴനി വൈഭവം
  • രാമായണം പാട്ട്‌
  • ഉജ്ജയിനി മഹാകാളി പഞ്ചരത്നം
  • തിരുവാരൂർ മുരുകൻ
  • കുമാര കോവിൽ കുറവൻ
  • ഉള്ളൂരമർന്ന ഗുഹൻ
  • രാമായണം സുന്ദര കാണ്ഢം
  • ഹനുമാൻ പാമാലൈ
  • എന്റെ കാശി യാത്ര

Read More: Muttathu Varkey (മുട്ടത്തു വർക്കി)

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!