Malyalam govt jobs   »   Notification   »   SSC MTS വിജ്ഞാപനം

SSC MTS വിജ്ഞാപനം 2023 OUT, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

SSC MTS വിജ്ഞാപനം 2023

SSC MTS വിജ്ഞാപനം 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in SSC MTS വിജ്ഞാപനം 2023 ജൂൺ 30ന് പ്രസിദ്ധീകരിച്ചു. SSC MTS വിജ്ഞാപനം അനുസരിച്ച് 1558 ഒഴിവുകളുണ്ട്.  SSC MTS 2023 പരീക്ഷ സെപ്റ്റംബറിൽ നടക്കും. ഈ ലേഖനത്തിൽ SSC MTS ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, അപ്ലിക്കേഷൻ ലിങ്ക് ലഭ്യത തീയതി, ഒഴിവുകൾ,  യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

SSC MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SSC MTS 2023 വിജ്ഞാപനം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC MTS 2023 വിജ്ഞാപനം
നിയമന അധികാരി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN)
SSC MTS 2023 വിജ്ഞാപനം റിലീസ് തീയതി 30 ജൂൺ 2023
SSC MTS 2023 അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 30 ജൂൺ 2023
SSC MTS 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023 (11 pm)
അപേക്ഷാ രീതി ഓൺലൈൻ
ഇനിഷ്യൽ ശമ്പളം Rs.18,000- Rs.22,000/-
ഒഴിവുകൾ 1558
സെലക്ഷൻ പ്രോസസ്സ് CBT, PET, PST
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

SSC MTS റിക്രൂട്ട്മെന്റ് 2023 ഷോർട്ട് നോട്ടീസ് PDF

SSC MTS 2023 പ്രധാന തീയതികൾ

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS 2023 വിജ്ഞാപനം  സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികളും ലഭിക്കും.

SSC MTS 2023 പ്രധാന തീയതികൾ
ഇവന്റ് തീയതി
SSC MTS 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി 30 ജൂൺ 2023
SSC MTS 2023 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 30 ജൂൺ 2023
SSC MTS 2023 അപേക്ഷിക്കേണ്ട അവസാന തീയതി 21 ജൂലൈ 2023 (11 pm)
ഓൺലൈൻ ഫീസ് അടയ്‌ക്കുന്നതിനുള്ള അവസാന തീയതി 22 ജൂലൈ 2023 (11 pm)
ഓഫ്‌ലൈൻ ചലാൻ സൃഷ്ടിക്കുന്നതിനുള്ള അവസാന തീയതി 23 ജൂലൈ 2023 (11 pm)
ചലാൻ വഴി പണമടയ്ക്കാനുള്ള അവസാന തീയതി 24 ജൂലൈ 2023
“അപേക്ഷാ ഫോറം തിരുത്തലിനുള്ള ജാലകം”, തിരുത്തൽ ചാർജുകളുടെ ഓൺലൈൻ പേയ്‌മെന്റ് തീയതികൾ 26 ജൂലൈ – 28 ജൂലൈ 2023
SSC MTS 2023 അഡ്മിറ്റ് കാർഡ് (പേപ്പർ-1) ഉടൻ പ്രസിദ്ധീകരിക്കും
SSC MTS 2023 പരീക്ഷാ തീയതികൾ (പേപ്പർ I) സെപ്റ്റംബർ 2023

SSC MTS അപ്ലൈ ഓൺലൈൻ 2023

SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 21 ആണ്.

SSC MTS അപ്ലൈ ഓൺലൈൻ ലിങ്ക് 

SSC MTS റിക്രൂട്ട്‌മെന്റ് 2023 യോഗ്യതാ മാനദണ്ഡം

SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളുടെ യോഗ്യതാ മാനദണ്ഡം ചുവടെ നൽകിയിരിക്കുന്നു.

SSC MTS റിക്രൂട്ട്മെന്റ് പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ അനുസരിച്ച് തസ്തികകളുടെ പ്രായപരിധി ചുവടെ ചേർക്കുന്നു:

SSC MTS റിക്രൂട്ട്മെന്റ് പ്രായപരിധി
CBN-ൽ MTS, ഹവൽദാർ (റവന്യൂ വകുപ്പ്) 18-25 വയസ്സ് വരെ
CBICയിൽ ഹവൽദാർ (റവന്യൂ വകുപ്പ്). 18-27 വയസ്സ് വരെ

SSC MTS റിക്രൂട്ട്മെന്റ് വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. SSC MTS വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

  • ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
  • അപേക്ഷാ ഫോറം സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഒരു ഉദ്യോഗാർത്ഥി യോഗ്യതാ പരീക്ഷയിൽ വിജയിച്ചില്ലെങ്കിൽ, അയാൾക്ക് അപേക്ഷിക്കാൻ അനുവാദമില്ല.

SSC MTS 2023 അപേക്ഷ ഫീസ്

SSC MTS അപേക്ഷ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

SSC MTS റിക്രൂട്ട്മെന്റ് 2023
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
 SC/ST/PWD/എക്സ്-സർവീസ്മാൻ/സ്ത്രീകൾ NIL

SSC MTS റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

അനുബന്ധ ലേഖനങ്ങൾ
SSC MTS സെലക്ഷൻ പ്രോസസ്സ് 2023 SSC MTS മുൻവർഷ ചോദ്യപേപ്പർ

Sharing is caring!

FAQs

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC MTS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC MTS വിജ്ഞാപനം ജൂൺ 30 ന് പ്രസിദ്ധീകരിച്ചു.

SSC MTS വിജ്ഞാപനത്തിലെ വിവിധ തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

തസ്തിക തിരിച്ചുള്ള യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SSC MTS വിജ്ഞാപനത്തിലെ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ എത്രയാണ്?

SSC MTS വിജ്ഞാപനത്തിലെ വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ലേഖനത്തിൽ ലഭിക്കും.

SSC MTS അപേക്ഷ ലിങ്ക് എവിടെ നിന്ന് ലഭിക്കും

SSC MTS ഓൺലൈൻ അപേക്ഷ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.