ആദ്യ ശ്രമത്തിൽ തന്നെ എങ്ങനെ ഫുഡ് സേഫ്റ്റി ഓഫീസർ ആകാം?

കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024

കേരള ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ 2024: ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത് അതുകൊണ്ടുതന്നെ ഇതൊരു വലിയ മത്സരമാകും. ഇതിൽ ഒരു മുൻകൈ ലഭിക്കണമെങ്കിൽ ഇപ്പോഴേ ചിട്ടയോടുകൂടി പഠിക്കേണ്ട ആവശ്യമുണ്ട്. ഏതൊരു പരീക്ഷയ്ക്കും പഠിച്ചു തുടങ്ങുന്നതിനു മുൻപ് അതിന്റെ പരീക്ഷാ രീതിയെക്കുറിച്ചും സിലബസിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. FSO പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. ഈ ലേഖനത്തിലൂടെ ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷക്ക് അനായാസമായി എങ്ങനെ പഠിക്കാം എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

FSO 2024 പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം?

പരീക്ഷാ രീതിയും സിലബസും മനസിലാക്കുക

ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയിൽ വിജയിക്കുന്നതിന്, FSO പരീക്ഷ രീതിയെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ഒരു പരീക്ഷയുടെ അടിസ്ഥാന ഘടകമാണ് സിലബസ്. അതുകൊണ്ടുതന്നെ ഫുഡ് സേഫ്റ്റി ഓഫീസർ സിലബസ് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. കഠിനമായ വിഷയങ്ങൾ/ഭാഗങ്ങൾ  കൂടുതൽ ഫോക്കസ് ചെയ്ത് ആഴത്തിൽ പഠിച്ചു തുടങ്ങുക.

സ്റ്റഡി മെറ്റീരിയൽ:

റഫറൻസ് പുസ്തകങ്ങൾ- ഏതെങ്കിലും ഒരു പബ്ലിക്കേഷന്റെ റാങ്ക് ഫയൽ കയ്യിലിരിക്കുന്നത് നല്ലതായിരിക്കും. പെട്ടെന്ന് ഒരു റഫറൻസിന് ഉപകാരപ്പെടും. റാങ്ക് ഫയലുകൾ എന്തൊക്കെ പഠിക്കണമെന്ന് സൂചന നൽകും. പക്ഷേ ഒരു വിഷയം അതിൻറെ അടിസ്ഥാനത്തിൽ നിന്ന് പഠിക്കണമെങ്കിൽ പാഠപുസ്തകങ്ങൾ തന്നെ വായിക്കുന്നതാണ് ഉചിതം.

കറൻറ് അഫയേഴ്സ്

എല്ലാ മത്സര പരീക്ഷകളിലും ആനുകാലിക വിഷയങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദേശീയ, അന്തർദേശീയ, സംസ്ഥാന അധിഷ്‌ഠിത ആനുകാലിക വിഷയങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ നിർബന്ധമായും വായിക്കണം. ദി ഹിന്ദു (The Hindu), ദി ഇന്ത്യൻ എക്സ്പ്രസ് (The Indian Express) പോലെയുള്ള പത്രങ്ങൾ വായിക്കുക എന്നതാണ് തയ്യാറെടുപ്പിനുള്ള ഏറ്റവും നല്ല മാർഗം. പത്രങ്ങൾ വായിക്കുക മാത്രമല്ല അവയിൽ നിന്നും നോട്ട്സ് ഉണ്ടാക്കുക എന്നതും ഒരു സുപ്രധാനമായ ഘടകമാണ്. നിങ്ങൾക്ക് അനായാസമായി ഡെയ്‌ലി കറന്റ് അഫയേഴ്‌സ് പഠിക്കാൻ ഞങ്ങൾ Addapedia- ഡെയ്‌ലി കറന്റ് അഫയേഴ്‌സ് എൻസൈക്ലോപീഡിയ ഒരുക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്ത് പഠിക്കുക.

മുൻവർഷ ചോദ്യപേപ്പർ:

സിലബസ് വിശദമായി നോക്കിയതിനു ശേഷം ഫുഡ് സേഫ്റ്റി ഓഫീസർ മുൻകാല ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുക. ഏതു വിഷയമാണ് പ്രയാസമായി തോന്നുന്നത് എന്ന് ഇതിലൂടെ മനസ്സിലാക്കാൻ കഴിയും. ആ വിഷയത്തെക്കുറിച്ച് ബേസിക് മുതൽ പഠിച്ചു തുടങ്ങുക, അതിലെ സംശയങ്ങൾ പരിഹരിച്ച് മുന്നോട്ട് പഠിക്കുക.

റിവിഷൻ

പഠിക്കുമ്പോൾ റിവിഷന് പ്രാധാന്യം നൽകുക. തലേന്ന് പഠിച്ച പാഠഭാഗങ്ങൾ ഓർമ്മയിലുണ്ടോ എന്ന് വിലയിരുത്തിയതിനു ശേഷം മാത്രം പുതിയ ഭാഗം പഠിക്കാൻ നോക്കുക.

മാതൃക പരീക്ഷകൾ

ഓരോ വിഷയത്തെയും അടിസ്ഥാനമാക്കി മോക്ക് ടെസ്റ്റുകൾ പരിശീലിച്ചുകൊണ്ടിരിക്കണം. എല്ലാ ആഴ്ചകളിലും ഒരു മോഡൽ ക്വസ്റ്റ്യൻ പേപ്പർ എന്ന രീതിയിൽ പരീക്ഷ എഴുതി പരിശീലിക്കുക. മോക്ക് ടെസ്റ്റ് എഴുതിയിട്ട് അതിനെ വിലയിരുത്തുക. അപ്പോൾ ഏതു ടോപ്പിക്ക് നന്നായി ചെയ്യാൻ കഴിയും എന്നും ഏത് ടോപ്പിക്ക് പാടാണെന്നും നമുക്കറിയാൻ കഴിയും. അതിനനുസരിച്ചു നമുക്ക് പഠന രീതിയിൽ മാറ്റം വരുത്തി അറിയാത്ത ഭാഗങ്ങൾ നന്നായി പഠിക്കാൻ കഴിയും ,അതെ പോലെ തന്നെ സമയ ക്രമീകരണവും ചെയ്യാൻ നമ്മൾ പഠിക്കും.

Adda247 നിങ്ങളെ എങ്ങനെ സഹായിക്കും?

ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയ്ക്കായുള്ള കോഴ്സ് Adda247 ൽ ലഭ്യമാണ്. കൃത്യവും ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്. ടോപ്പിക്ക് അനുസരിച്ചുള്ള വീഡിയോസ് Adda27 നൽകുന്ന കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടതിനുശേഷം നിങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നതിനും ആയി ലൈവ് ക്ലാസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്. മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.

കേരള ഫുഡ് സേഫ്റ്റി ഓഫീസർ ലൈവ് ബാച്ച്

കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ, അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247  ആരംഭിക്കുന്ന ബാച്ച് കേരള ഫുഡ് സേഫ്റ്റി ഓഫീസർ ലൈവ് ബാച്ച്.

കോഴ്‌സ് ഹൈലൈറ്റുകൾ

  • 220+ Hours of interactive Live Classes +Recorded content
  • Basic to Advanced Class
  • Practice exams, mock exams and previous exams.
  • Telegram Group for doubt clearance
  • Mentorship and Guidance from expert Faculties
  • Recorded Videos available 24/7 for quick Revision.

 

FAQs

കേരള ഫുഡ് സേഫ്റ്റി ഓഫീസർ 2024 പരീക്ഷക്ക് എങ്ങനെ പഠിച്ചു തുടങ്ങണം?

കേരള ഫുഡ് സേഫ്റ്റി ഓഫീസർ 2024 പരീക്ഷയുടെ പ്രിപ്പറേഷൻ സ്ട്രാറ്റജി ലേഖനത്തിൽ ലഭിക്കും.

asiyapramesh

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

16 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

17 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

17 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

18 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

18 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

19 hours ago