Kerala Devaswom Board Watcher Syllabus 2023, Download PDF
Kerala Devaswom Board Watcher Syllabus 2023: If you have applied for the post of KDRB watcher and would like to know the detailed syllabus, then your search ends here. In this article, we will provide the detailed Kerala Devaswom Board Watcher Exam syllabus. In order to crack the exam, one needs to have a clear understanding of the syllabus, therefore read through Kerala Devaswom Board Watcher Syllabus 2023 to broaden your perspective. You can also download Kerala Devaswom Board Watcher Syllabus 2023 in PDF format.
Kerala Devaswom Board Watcher Syllabus 2023
Kerala Devaswom Board Watcher Syllabus 2023: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള ദേവസ്വം ബോർഡ് വാച്ചർ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് Kerala Devaswom Board Watcher Syllabus 2023 PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.
Devaswom Board Watcher Syllabus 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Travancore Devaswom Board Watcher Syllabus 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
വാച്ചർ തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
Kerala Devaswom Board Watcher Exam Pattern 2023
Parts
Subjects
Total Questions
Medium of Questions
Total Marks
Part I
പൊതുവിജ്ഞാപനവും, ആനുകാലികവും General knowledge and Current affairs
40
Malayalam/Tamil/Kannada
40
Part II
ഗണിതം, മാനസികശേഷി, യുക്തിചിന്ത Mathematics, Mental ability, Test of reasoning
10
Malayalam/Tamil/Kannada
10
Part III
ജനറല് ഇംഗ്ലീഷ് General English
10
English
10
Part IV
പ്രാദേശിക ഭാഷ- മലയാളം/ തമിഴ്/ കന്നട Regional language – Malayalam/Tamil/Kannada
10
Malayalam/Tamil/Kannada
10
Part V
അടിസ്ഥാനശാസ്ത്രം: (ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശോസ്ത്രം)
Basic Science (Physics, Chemistry, Biology)
5 marks each
Malayalam/Tamil/Kannada
5 marks each
Part VI
ക്ഷേത്രകാര്യങ്ങൾ , ഹൈന്ദവസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, വിവിധ ദേവസ്വം ബോർഡുകൾ മുതലായവ Temple affairs, Hindu culture, Customs, and Traditions, Various Devaswom Boards
15
Malayalam/Tamil/Kannada
15
Devaswom Board Watcher Syllabus PDF Download
Devaswom Board Watcher Syllabus PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അന്തർദേശീയ/ ദേശീയ/ പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായിക/ കലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും, ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ പ്രമുഖ ദേശീയ അന്തർദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, സാരഥികൾ.
സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, വിവരവിനിമയ മേഖലയിൽ _ ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും
സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ – ഇന്ത്യ മാറിയ നാളുകൾ – ടെലികോം വിപ്ലവം – കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, ദേശീയ ടെലികോം നയം- ടെലികോം റെഗുലേറ്ററി അതോറിറ്റി- ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം- ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്- 3 ജി, 4ർജി സേവനങ്ങൾ
കായിക രംഗത്തെ ഇന്ത്യൻ കുതിപ്പ്- ഒളിമ്പിക്സ് ഉൾപ്പെടെ മറ്റ് അന്തർദേശീയ/ ദേശീയ മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യം- കൈവരിച്ച നേട്ടങ്ങൾ,അർജുന അവാർഡ് ജേതാക്കൾ- 2019 ലെ പ്രധാന കായിക മത്സരങ്ങൾ, ജേതാക്കൾ
ഗതാഗതം- റോഡുകൾ, റെയിൽവേ, ജലപാതകൾ, വ്യോമയാനം- രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിനും സാമൂഹ്യ പുരോഗതിക്കും അവ വഹിക്കുന്ന പങ്ക്- ദേശീയപാതകൾ, സംസ്ഥാനപാതകൾ – ദേശീയപാത വികസന പദ്ധതി- ഭാരതമാല പരിയോജന- സുവർണ്ണ ചതുഷ് കോണ പാത- അടൽ ടണൽ. ഇന്ത്യൻ റെയിൽവേ- അന്താരാഷ്ട്ര തീവണ്ടികൾ- വിവിധ റെയിൽവേ സോണുകൾ- മെട്രോറെയിൽ – അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ- ദേശീയ ജലപാതകൾ- കപ്പൽ നിർമ്മാണ ശാലകൾ- അടിസ്ഥാനവിവരങ്ങൾ
ദേശീയ പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരൻമാർ, അവരുടെ രചനകൾ കഥാപാത്രങ്ങൾ തൂലിക നാമങ്ങൾ – അപരനാമങ്ങൾ – അവാർഡ് ജേതാക്കൾ – കലാ സാഹിത്യ ഭാഷ പോഷണത്തിനായുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ സാരഥികൾ
ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം- ലക്ഷ്യവും പ്രയോജനവും – ഗ്രാമീണ/ നഗര സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ -മുനിസിപ്പാലിറ്റികൾ, ജില്ലാ/ ഗ്രാമ പഞ്ചായത്തുകൾ, അവയുടെ ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ.
സംസ്ഥാന ഭരണവും ഭരണസംവിധാനങ്ങളും – മന്ത്രിസഭ – മന്ത്രിമാർ – വകുപ്പുകൾ- ചീഫ് സെക്രട്ടറി -വിവിധ സർക്കാർ വകുപ്പുകൾ. ബോർഡുകൾ, കമ്മീഷനുകൾ, അതോറിറ്റികൾ -ഘടനയും പ്രവർത്തനലക്ഷ്യങ്ങളും, ജില്ലാഭരണം, കളക്ടർമാർ- പ്രധാന ചുമതലകൾ, അധികാരങ്ങൾ.
സഹകരണ മേഖലയിൽ കേരളം കൈവരിച്ച പുരോഗതി – വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലയിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ, ഉദ്ദേശ്യലക്ഷ്യങ്ങൾ, ഘടന, സാരഥികൾ, കൈവരിച്ച നേട്ടങ്ങൾ- സംസ്ഥാന കോ -ഓപ്പറേറ്റീവ് യൂണിയൻ- ഉദ്ദേശലക്ഷ്യങ്ങൾ- സംസ്ഥാന കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്.
ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ- ദേശീയ ഉദ്യാനങ്ങൾ- വന്യജീവി സങ്കേതങ്ങൾ- സാമൂഹിക വനവത്കരണ പദ്ധതികൾ- പ്രമുഖ പരിസ്ഥിതി സമ്മേളനങ്ങൾ- പരിസ്ഥിതി സംഘടനകൾ- ചിപ്കോ, സൈലന്റ് വാലി പ്രസ്ഥാനങ്ങൾ, നർമദാ ബച്ചാവോ ആന്തോളൻ- പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, സ്ഥാപനങ്ങൾ- പ്രമുഖ ദേശീയ പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഭാവനകൾ, ഇക്കോ ടൂറിസം- സാധ്യതയും ആവശ്യകതയും.
ഇന്ത്യൻ ഭരണഘടന- ആമുഖം- മൗലികാവകാശങ്ങൾ മൗലിക കർത്തവ്യങ്ങൾ- നിർദ്ദേശക തത്വങ്ങൾ- ഭരണസ്ഥാപനങ്ങൾ. ദേശീയഗാനം, ദേശീയഗീതം, ദേശീയപതാക എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ.
ഐക്യരാഷ്ട്രസഭ, പിറവിയും ലക്ഷ്യവും- ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം- അടിസ്ഥാനതത്വങ്ങൾ- അംഗരാജ്യങ്ങൾ- ഔദ്യോഗികഭാഷകൾ- പ്രധാന ഘടകങ്ങൾ- അനുബന്ധ സംഘടനകൾ- പ്രവർത്തനം- ആസ്ഥാനങ്ങൾ- ഐക്യരാഷ്ട്രദിനം- ആഘോഷംലക്ഷ്യങ്ങൾ- മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകൾ- കോമൺവെൽത്ത്- ചെരിചേരി പ്രസ്ഥാനം, സാർക്ക്, ആസിയാൻ, ബ്രിക്സ് തുടങ്ങിയവ- അംഗരാജ്യങ്ങൾ.
കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ, ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ- ഇലക്ഷൻ പരിഷ്കാരങ്ങൾ- ലോകസഭ/ നിയമസഭാ തെരഞ്ഞെടുപ്പുകൾ
സാമൂഹ്യ നന്മയും, സുരക്ഷയും, സാമൂഹ്യ ഭദ്രതയും, സാമൂഹിക സാമ്പത്തിക വികസനത്തിനായുള്ള സുപ്രധാന കേന്ദ്ര-സംസ്ഥാന നിയമങ്ങൾ- സാമൂഹ്യ സുരക്ഷയ്ക്കും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്ര/സംസ്ഥാന പദ്ധതികൾ, സ്ഥാപനങ്ങൾ.
ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ- അഴിമതി നിയന്ത്രണത്തിനുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, ലോക്പാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കേന്ദ്ര സംസ്ഥാന അഴിമതി നിർമ്മാർജ്ജന സ്ഥാപനങ്ങൾ, ബ്യൂറോകൾ- അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും.
സാമൂഹിക നീതി ദിനം, പ്രാധാന്യവും പ്രസക്തിയും- വിയന്ന പ്രഖ്യാപനം- കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ- ദളിത് മുന്നേറ്റങ്ങൾ- സ്ത്രീ തുല്യതാ പ്രസ്ഥാനങ്ങൾP- 1948 ലേ സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം- യു.എൻ മനുഷ്യാവകാശ കൗൺസിൽ- ഹ്യൂമൻ റൈറ്റ്സ് വാച്ച്- സാമൂഹിക നീതിക്കായി പോരാടിയ ദേശീയ/ അന്തർദേശീയ നേതാക്കൾ.
ആഗോളതാപനം- ഓസോൺ പാളികളുടെ ശോഷണം- കാരണങ്ങൾ- മുൻകരുതലുകൾ- കാലാവസ്ഥ വ്യതിയാനങ്ങൾ, മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ- ഗ്രീൻ ഹൗസ് ഗ്യാസ്- ഗ്രീൻ ഹൗസ് ഇഫക്ട്.
വനങ്ങൾ -വനങ്ങളുടെ പ്രാധാന്യം- പ്രത്യക്ഷ പരോക്ഷ ഗണങ്ങൾ- വിവിധ തരം വനങ്ങൾ- ഉഷ്ണമേഖലാവനങ്ങൾ- നിത്യഹരിത വനങ്ങൾ- ജൈവ വൈവിധ്യവും സംരക്ഷണവും- വിവിധ ജലസ്രോതസ്സുകൾ- സമുദ്രങ്ങൾ- നദികൾ, തടാകങ്ങൾ- പ്രമുഖ ജലവൈദ്യുത പദ്ധതികൾ- വന സംരക്ഷണ നിയമങ്ങൾ- ചട്ടങ്ങൾ- വനം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ.
റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും സംബന്ധിച്ച അറിവ്- ട്രാഫിക് നിയമലംഘനങ്ങൾ- ട്രാഫിക് നിയമം നടപ്പാക്കൽ അധികാരികൾ- റോഡ് സുരക്ഷാ ദിനാചരണം, പ്രാധാന്യവും പ്രസക്തിയും- 2019 ലെ മോട്ടോർ വെഹിക്കിൾ നിയമ ഭേദഗതി ബിൽ, പ്രധാന ഭേദഗതികളും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴകൾ.
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം- കേരളീയ കലാ പാരമ്പര്യം- നാടൻ കലകൾ, നാടൻ കലാരൂപങ്ങൾ, അനുഷ്ഠാനകലകൾ, പ്രമുഖ കലാകാരന്മാർ, വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ- കോട്ടകൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ.
കേരളത്തിന്റെ ഭൂമിശാസ്ത്രം- ഭൂപ്രകൃതി- കാലാവസ്ഥ, നദികൾ, കായലുകൾ, മണ്ണിനങ്ങൾ, സസ്യജന്തുജാലങ്ങൾ, ഗതാഗതം, വാർത്താവിനിമയം, വ്യവസായം.
പ്രകൃതി ദുരന്തങ്ങൾ- ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ.
പ്രാചീനകേരളം, മധ്യകാലകേരളം, അടിസ്ഥാന വിവരങ്ങൾ.
ആധുനിക കേരളം- യൂറോപ്യന്മാരുടെ വരവ്, ബ്രിട്ടീഷ് ആധിപത്യം- ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകൾ- ആറ്റിങ്ങൽ കലാപം- പഴശ്ശിരാജ- വേലുത്തമ്പി- പാലിയത്തച്ചൻ.
കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, സാംസ്കാരിക മേഖല, വ്യാവസായിക മേഖല- പുരോഗതിയും നേട്ടങ്ങളും.
സാമൂഹ്യ പരിഷ്കർത്താക്കളും പരിഷ്കരണ പ്രസ്ഥാനങ്ങൾ.
ദേശീയ പ്രസ്ഥാനം കേരളത്തിൽ.
ഐക്യ കേരളം- സംസ്ഥാന രൂപീകരണം.
PART II: Mathematics, Mental ability, Test of Reasoning
അംശബന്ധവും അനുപാതവും- Ratio and Proportion
രണ്ടു അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം, നേരനുപാതം, വിപരീതാനുപാതം- Ratio of two measures, Three measures, Direct proportion, Inverse proportion
ശ്രേണികൾ, ഗണിത ശ്രേണികൾ- Sequences, Arithmetic sequences
ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും – ഭിന്നസംഖ്യകളും ദശാംശസംഖ്യകളും ഉപയോഗിച്ചുള്ള ക്രിയകൾ- Fractions and Decimals – Operations with fractions and decimal forms.
ലാഭവും നഷ്ടവും ലാഭവും നഷ്ടവും ഉൾപ്പെടുന്ന പ്രശ്നങ്ങൾ- Profit and Loss – Problems related to Profit and Loss
ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും- വൃത്തം, ത്രികോണം, ചതുരം- Area and volume of geometrical shapes – Area of Circle, Triangle, Rectangle etc.
സമയവും ദൂരവും- അടിസ്ഥാന ആശയങ്ങൾ- Time and distance – Basic concepts
ദിശാബോധം- Sense of direction
കലണ്ടറും തീയതിയും- Calendar and Date
അനു ക്രമങ്ങൾ- സംഖ്യാനുക്രമങ്ങൾ , അക്ഷര അനു ക്രമങ്ങൾ- Series – Number series, Letter series
സാധ്യതകളുടെ ഗണിതം- Probability
PART III: General English
Testing skills of comprehension
Simple passages followed by comprehension questions (Objective type multiple
choice questions with four answer options)
• Testing elements of Language
(a) Vocabulary
(b) Antonyms – Synonyms
(c) Change of gender
(d) Words often confused
(e) One word substitution
(f) Spelling test
• Grammer
➢ Tense – correct use – common errors in using tense
➢ Concord – subject–verb agreement
➢ Transformation of sentences
➢ Preposition
➢ Passivisation (Active and Passive voice)
➢ Reporting (Reported speech)
➢ Article
➢ Question tags
➢ Model auxiliaries
➢ Degrees of comparison
➢ Error identification/ Spelling
➢ Adjectives
➢ Direct and indirect speech
➢ Commonly used phrasal verbs and idioms
PART IV: Regional language – Malayalam/Tamil/Kannada
വാക്യത്തിന് അന്വയം – പൊരുത്തം, വ്യാകരണ വ്യവസ്ഥകൾ എന്നിവ പാലിച്ചും ദോഷങ്ങൾ ഒഴിവാക്കിയും വാക്യങ്ങൾ രചിക്കാനും മെച്ചപ്പെടുത്താനുമുള്ള ശേഷി (Sentence construction – Ability to make a sentence with grammatical sense without error and edit excellently)
ലിംഗം, പുരുഷൻ, വിഭക്തി (കാരകം), വചനം- നാമപദങ്ങളുടെ സ്വരൂപം, നാമത്തോട് ചേരുന്ന പ്രത്യയങ്ങൾ, അവ മൂലമുണ്ടാകുന്ന അർത്ഥഭേദം എന്നിവ സംബന്ധിച്ച ധാരണ. (Gender, Number, Person, Case – Knowledge in different forms of nouns, Noun Suffixes and it’s change of meaning in a sentence)
കാലം പ്രകാരം, അനുപ്രയോഗം – ക്രിയാ പദങ്ങളുടെ രൂപഭേദങ്ങൾ, ക്രിയയോട് ചേരുന്ന പ്രത്യയങ്ങൾ, വാക്യത്തിന്റെ അർത്ഥത്തിൽ ഉണ്ടാവുന്ന ഭേദങ്ങൾ എന്നിവയെകുറിച്ചുള്ള ധാരണ. (Tense, Mood, Auxilliary – Knowledge in different forms of verbs, Verb suffixes and it’s change of meaning in a sentence)
വിശേഷണം – വിശേഷണപദങ്ങൾ, അവയുടെ ധർമ്മം, പ്രയോഗം തുടങ്ങിയവ യിലുള്ള ധാരണ. (Modifier : Adjunct – Knowledge about Modifier; Adjunct, it’s functions and applications)
പദനിഷ്പാദനം – വിവിധ വിഭാഗത്തിൽപെട്ട പദങ്ങൾ പലതരത്തിൽ കൂട്ടിച്ചേർത്തു പ്രത്യയങ്ങൾ ചേർത്തും പദനിഷ്പാദനം നടത്താനും അർത്ഥഭേദം തിരിച്ചറിയാനുള്ള ശേഷി. (Word formation – Ability to combine the various kinds of words, Suffixes in different models and frame words with sense of difference in it’s meaning)
ശൈലി – ശൈലികളുടെ അർത്ഥം ഗ്രഹിക്കാനും ഉചിത സന്ദർഭങ്ങളിൽ അവ പ്രയോഗിക്കാനുള്ള ശേഷി. (Style/Usages – Ability to comprehend the meanings of different styles and usages and apply the same in suitable contexts)
PART V: Basic Science (Physics, Chemistry, Biology)
PART V: (i) PHYSICS
അളവുകളും യൂണിറ്റുകളും (Measurements and Units)- അടിസ്ഥാന അളവുകൾ, അടിസ്ഥാന യൂണിറ്റുകൾ, വ്യുൽപ്പന്ന യൂണിറ്റുകൾ, (Fundamental Measurements, Fundamental units and Derived units)- യൂണിറ്റുകൾ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ (Rules to be observed while writing the Units).
ചലനവും ചലന നിയമങ്ങളും (Motion and Laws of Motion)- ന്യൂട്ടന്റെ ചലനനിയമങ്ങൾ- ഒന്നാം ചലനനിയമം- രണ്ടാം ചലനനിയമം- മൂന്നാം ചലനനിയമം (Newton’s Laws of motion, First, Second and Third)- ജഡത്വം, അക്കം (Inertness and Momentum)
വൈദ്യുതോർജ്ജം (Electrical energy)- വൈദ്യുത പ്രവാഹത്തിന്റെ താപഫലം, പ്രകാശഫലം (Heating and Lighting effects of Electric current), വൈദ്യുത കാന്തിക പ്രേരണം (Electro Magnetic Induction)- വൈദ്യുതി ഉത്പാദനവും വിതരണവും (Generation and Transmission of Electricity) – ഗൃഹവൈദ്യുതീകരണം (Domestic electrification)- വൈദ്യുതാഘാതം (Electric Shock), മുൻകരുതലുകൾ (Precautions).
വിവിധ ഊർജ സ്രോതസ്സുകൾ (Different Sources of Energy). വിവിധതരം ഇന്ധനങ്ങൾ (Different types of fuels), ഇന്ധനക്ഷമത (Fuel Efficiency). കലോറിമൂല്യം (Caloric value). സൗരോർജ്ജം (Solar Energy), സൗരോർജ്ജത്തിൽ നിന്നും വൈദ്യുതിയും താപോർജ്ജവും (Electrical and Heat Energy from Solar Energy)- ഹരിതോർജം (Green Energy), ബ്രൗൺ ഊർജ്ജം (Brown energy)- ഊർജ്ജ പ്രതിസന്ധി(Energy Crisis).
PART V: (ii) CHEMISTRY
വിവിധ ലോഹങ്ങൾ, അലോഹങ്ങൾ, ലോഹസങ്കരങ്ങൾ (Metals, Nonmetals and Alloys)
മൂലകങ്ങൾ, അലോഹസംയുക്തങ്ങൾ, ലോഹസംയുക്തങ്ങൾ (Elements, Compounds of Metals, Compounds of Nonmetals)
ആസിഡുകൾ, ബേസുകൾ, ലവണങ്ങൾ (Acids, Bases, Salts)
ജലം, ലായനികൾ (Water, Solutions)
PART V: (iii) BIOLOGY
ജീവജാലങ്ങളും ആവാസവ്യവസ്ഥയും (Living organisms and Ecosystem)- പോഷണ തലങ്ങൾ (Trophic levels), ജീവിബന്ധങ്ങൾ (Ecological Interactions), ജൈവവൈവിധ്യം (Biodiversity), ശോഷണവും സംരക്ഷണവും (Depletion and Conservation). പരിസ്ഥിതി മലിനീകരണം (Environmental Pollution)- മണ്ണ്, വായു, ജലം (Soil, Air and Water).
പ്രകാശസംശ്ലേഷണം (Photosynthesis)
മനുഷ്യ ശരീരത്തിലെ അവയവവ്യവസ്ഥകൾ – ധർമ്മവും പ്രാധാന്യവും (Organ Systems in Human body – Functions & Importance)
പോഷകാഹാരം, പോഷക അപര്യാപ്തത രോഗങ്ങൾ, സമീകൃത ആഹാരം (Nutrient Food, Nutrient Deficiency Diseases, Balanced Diet)
വൈറസ് രോഗങ്ങൾ, ബാക്ടീരിയ രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ (Viral Diseases, Bacterial Diseases, Lifestyle Diseases and Preventive Measures).
PART VI: Temple affiars, Hindu culture, Customs and Traditions, Various Devaswom Boards
കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, അവയുടെ സാമൂഹിക പ്രസക്തിയും, പ്രാധാന്യവും. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ. ക്ഷേത്ര മര്യാദകൾ- ക്ഷേത്രകലകൾ- ക്ഷേത്ര വാദ്യങ്ങൾ- കേരളീയ ക്ഷേത്ര വാസ്തു ശൈലി- അനുഷ്ഠാനകലകൾ- അനുഷ്ഠാന വാദ്യകലകൾ. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ മറ്റു പ്രമുഖ ഹൈന്ദവ മതഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ. ഹൈന്ദവാചാര്യന്മാർ, തത്വചിന്തകൾ, സാമൂഹിക പരിഷ്കർത്താക്കൾ. ഭക്തിപ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ. വിവിധ ദേവസ്വം ബോർഡുകൾ – ആവിർഭാവം നിലവിലെ ശ്രേണി ക്രമീകരണവും, ക്ഷേത്ര ഭരണവും. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് – ആവിർഭാവം കടമകളും ഉത്തരവാദിത്തങ്ങളും ഭരണ ശ്രേണി ക്രമീകരണവും.
FAQs
Is the syllabus available inPDF format?
Yes, you can download Devaswom Board Watcher syllabus in PDF format.