| |
Category | Study Materials & Malayalam GK |
Topic Name |
കേരളത്തിന്റെ ചരിത്രം പരിശോദിച്ചാൽ ജനസംഖ്യയുടെ തുടക്കത്തിൽ കേരളത്തിൽ ദ്രാവിഡരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. പിന്നീട് കടൽ മാർഗം വ്യാപാരത്തിന് വന്ന അറബികളും യുറോപിയൻമാരും മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ വിവിധ മതങ്ങളുടെ ആവിർഭാവത്തിനു കാരണമായി. ഇന്ത്യയിൽ വിവിധ മതത്തിലുള്ളവർ സ്നേഹത്തോടെ കഴിയുന്നത് പോലെ തന്നെ കേരളത്തിലും ജാതീയമായ അതിര്വരമ്പുകളൊന്നുമില്ലാതെ എല്ലാവരും പരസ്പര സ്നേഹത്തോടും സഹവർത്തിത്തത്തോടും കഴിയുന്നു. 2011 സെൻസസ് പ്രകാരം 47.7% നഗര ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും നവരവത്കരിക്കപ്പെട്ട രണ്ടാമത്തെ പ്രധാന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ജനസംഖ്യയുടെ ഘടനാപരമായ വേർതിരിവുകൾ പരിശോധിക്കാം.
2011 ലെ സെൻസസ് ഓഫ് ഇന്ത്യ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ വിവിധ മതവിഭാഗങ്ങളുടെ എണ്ണത്തിന്റെ ശതമാനം മനസിലാക്കാം.
മതം | ശതമാനം |
ഹിന്ദു | 54.73% |
മുസ്ലീം | 26.56% |
ക്രിസ്ത്യൻ | 18.38% |
സിഖ് | 0.01% |
ബുദ്ധമതം | 0.01% |
ജൈന മതം | 0.01% |
മറ്റ് മതങ്ങൾ | 0.02% |
മതമില്ലാത്തവർ | 0.26% |
Kerala PSC 12th Level Preliminary Exam Analysis 2022, Phase 1
സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ ജനസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. 2022 ൽ കേരളത്തിന്റെ ജനസംഖ്യയും വിവിധ മതവിഭാഗത്തിലുള്ളവരുടെ എണ്ണവും ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിലൂടെ പരിശോധിക്കാം.
ജനസംഖ്യാ വിഭാഗം | 2022 ലെ ജനസംഖ്യ | 2021 ലെ ജനസംഖ്യ | 2020 ലെ ജനസംഖ്യ |
ഹിന്ദു | 18,990,024 | 18,461,078 | 18,282,492 |
മുസ്ലിം | 9,216,875 | 9,039,112 | 8,873,472 |
ക്രിസ്ത്യൻ | 6,378,936 | 6,239,817 | 6,141,269 |
സിഖ് | 3,962 | 3,892 | 3,814 |
Kerala History, Significance| Kerala GK
ഇന്ത്യയിലെ ഏറ്റവും മതപരമായ വൈവിധ്യമുള്ള സംസ്ഥാനങ്ങളിലൊന്നായാണ് കേരളം അറിയപ്പെടുന്നത്. 2011 ലെ സെൻസസ് കണക്കുകൾ പ്രകാരം, കേരളത്തിലെ ജനസംഖ്യയുടെ 54.73% ഹിന്ദുക്കളും 26.56% മുസ്ലീങ്ങളും 18.38% ക്രിസ്ത്യാനികളും ബാക്കി 0.33% മറ്റ് മതങ്ങൾ പിന്തുടരുന്നവരോ ഒരു മതത്തെയും പിന്തുടരാത്തവരോ ആണ്. മലപ്പുറം ഒഴികെയുള്ള ബാക്കി 13 ജില്ലകളിലും ഹിന്ദുക്കൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നു. മലപ്പുറത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന മതവിഭാഗം മുസ്ലിം ആണ്.
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 54.73% ആളുകളും ഹിന്ദുമത വിഭാഗത്തിൽ ഉൾപെടുന്നവരാണ്. കേരളത്തിലെ 14 ജില്ലകളിൽ മലപ്പുറം ഒഴികെയുള്ള 13-ലും ഹിന്ദു മതവിഭാഗത്തിലുള്ളവരാണ് കൂടുതലായും കാണപ്പെടുന്നത്. 2011 സെൻസസ് ഓഫ് ഇന്ത്യ പ്രകാരം കേരളത്തിന്റെ ആകെ ജനസംഖ്യയുടെ 182 ലക്ഷത്തോളം ഹിന്ദു വിഭാഗത്തിൽ പെട്ടവരാണ്. 2021 ലെ സെൻസസ് ഇപ്പഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മുസ്ലീം ജനസംഖ്യ ആകെ ജനസംഖ്യയായ 3.34 കോടിയിൽ 88.73 ലക്ഷം ആണ്. കൂടാതെ മലപ്പുറംജില്ലയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മുസ്ലിം വിഭാഗമാണ്. കേരളത്തിലെ ആകെ ജനസംഖ്യയിൽ ക്രിസ്ത്യൻ ജനസംഖ്യ 61.41 ലക്ഷം ആണ്. കേരളത്തിലെ ജനസംഖ്യയുടെ 18.38% ക്രിസ്തുമതം പിന്തുടരുന്നവരാണ്.
2011 ലെ സെൻസസ് പ്രകാരം കേരളത്തിന്റെ ആകെ ജനസംഖ്യ 33,406,061 ആയിരുന്നു. ആധാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2021-2022 ലെ കേരള ജനസംഖ്യ 35.33 ദശലക്ഷം ആണ്. 2011-നെ അപേക്ഷിച്ച് കേരളത്തിലെ ജനസംഖ്യ 5.82 ശതമാനം വളർച്ചാ നിരക്ക് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2022-ലെ ജനസംഖ്യയെ കുറിച്ച് കുറച്ച് കാര്യങ്ങൾ പരിശോധിക്കാം.
2022-ലെ ജനസംഖ്യ | 34,698,876 |
2022-ലെ ജനസംഖ്യ ( പുരുഷന്മാർ ) | 16,650,132 |
2022-ലെ ജനസംഖ്യ ( സ്ത്രീകൾ ) | 18,048,743 |
2011 ലെ സെൻസസിനെ അപേക്ഷിച്ച് കുറച്ച് വിവങ്ങൾ പരിശോധിക്കാം. ആകെ ജനസംഖ്യ, പുരുഷന്മാർ, സ്ത്രീകൾ, ശതമാനത്തിലുള്ള ജനസംഖ്യ വിവരണം എന്നിവ ചുവടെ നൽകിയിരിക്കുന്നു.
ജനസംഖ്യ | 33,406,061 |
ജനസംഖ്യ ( പുരുഷന്മാർ ) | 16,029,780 |
ജനസംഖ്യ ( സ്ത്രീകൾ ) | 17,376,281 |
പുരുഷ ജനസംഖ്യ(%) | 47.98% |
സ്ത്രീ ജനസംഖ്യ(%) | 52.02% |
ഇന്ത്യയിലെ ജനസംഖ്യയുടെ % | 2.76% |
ലിംഗാനുപാതം | 1,084 |
കുട്ടികളുടെ ലിംഗ അനുപാതം | 964 |
സാന്ദ്രത,km^2 | 860 |
ഏരിയ,km^2(mi^2) | 38,852 (15,001) |
സാക്ഷരത | 94.00% |
കേരളത്തിലെ 14 ജില്ലകളിലെയും ജനസംഖ്യയെ പറ്റി വേർതിരിച്ചറിയാം. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്.
ജില്ല | ജനസംഖ്യ (2011 സെൻസസ്) | ജനസംഖ്യ 2022 |
തിരുവനന്തപുരം | 3,301,427 | 3,429,192 |
കൊല്ലം | 2,635,375 | 2,737,364 |
പത്തനംതിട്ട | 1,197,412 | 1,243,752 |
ആലപ്പുഴ | 2,127,789 | 2,210,134 |
കോട്ടയം | 1,974,551 | 2,050,966 |
എറണാകുളം | 3,282,388 | 3,409,416 |
ഇടുക്കി | 1,108,974 | 1,151,891 |
പാലക്കാട് | 2,809,934 | 2,918,678 |
തൃശൂർ | 3,121,200 | 3,241,990 |
മലപ്പുറം | 4,112,920 | 4,272,090 |
കോഴിക്കോട് | 3,086,293 | 3,205,733 |
വയനാട് | 817,420 | 849,054 |
കണ്ണൂർ | 2,523,003 | 2,620,643 |
കാസർഗോഡ് | 1,307,375 | 1,357,970 |
Read More : Kerala Etymology, History, Significance| Kerala GK
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam
കേരള ഹൈക്കോടതി അസിസ്റ്റൻ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ ഇംഗ്ലീഷിലെ പ്രധാന ടോപ്പിക്കുകൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷാ…
കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024 കേരള PSC ട്രേഡ്സ്മാൻ മോൾഡിംഗ് ഹാൾ ടിക്കറ്റ് 2024: കേരള…
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024: SSC, IBPS, RRB, IB ACIO,…
കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ കേരള ഹൈക്കോടതി അസിസ്റ്റന്റ് ചോദ്യപേപ്പർ, ആൻസർ കീ:- ഹൈക്കോടതി കേരള അസിസ്റ്റന്റ്…
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024 കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് ആൻസർ കീ 2024: കേരള…
കേരള SET മുൻവർഷ ചോദ്യപേപ്പർ കേരള SET മുൻവർഷ ചോദ്യപേപ്പർ: കേരള SET പരീക്ഷ 2024 ജനുവരി 21-ന് വിജയകരമായി…