Malyalam govt jobs   »   Malayalam GK   »   Kerala Etymology

Kerala Etymology, History, Significance| Kerala GK| കേരള ശബ്‌ദോല്‍പത്തി ശാസ്‌ത്രം

Kerala Etymology : The Kerala Etymology derives Kerala from the Malayalam word kera ‘coconut tree’ and alam ‘land’; thus, ‘land of coconuts’. It is a nickname for the state used by locals due to the abundance of coconut trees. Here, we are providing detailed information about Kerala Etymology, Kerala Name History, Kerala Name History, Kerala Name Significance, Kerala Language, Kerala State, Kerala Capital, Kerala Population, Kerala Religion. It would be useful for students who are attending various psc related exams. For more details, Read the below article of Kerala Etymology, History, Significance carefully.

Kerala Etymology

Category Study Materials & Malayalam GK
Topic Name Kerala Etymology

Kerala Etymology

കേര വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേരുണ്ടായെന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർത്ഥം വരുന്ന അളം എന്ന പദവും ചേർന്നാണ്, കേരളം എന്ന പേരുണ്ടായതെന്ന വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. മറ്റൊരഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിലെന്നാണ്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും സമ്പദ്സമൃദ്ധിയും കണ്ട്, അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള നാട് എന്നു വിളിച്ചിരുന്നത്രെ. അതു ലോപിച്ചാണ്, കേരളം എന്ന പേരുണ്ടായതെന്നാണത്.

“മലബാർ” എന്ന പദം അറബികൾ വഴി ലഭിച്ചതാണെന്നതാണ്‌, ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണനല്കുന്നത്. “മഹൽ” എന്ന പദവും “ബുഹാർ” എന്ന പദവും ചേർന്നാണു മലബാർ എന്ന പദമുണ്ടായതത്രേ. “മഹൽബുഹാർ” എന്നാൽ സുഗന്ധവ്യഞ്ജനങ്ങളുടെ നാട് എന്നർത്ഥം. അതു പിന്നീടു ലോപിച്ചാണ്, മലബാർ എന്നായത്. കേരളീയരല്ലാതെ, മറ്റാരും കേരളം എന്ന തികച്ചു പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ “M ” എന്ന അക്ഷരമുണ്ടായിട്ടും “കേരള” എന്നാണ് ഇംഗ്ലീഷിലെഴുതുന്നത്. ഇക്കാര്യവും ഈ വാദത്തിന് ഉപോൽബലകമായിപ്പറയുന്നു.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Recruitment 2022 [June], Notification PDF_60.1
Adda247 Kerala Telegram Link

Kerala Name History

കേരളം എന്ന പേര് , ‘ചേരളം’ എന്ന പദത്തിൽ നിന്നു ഉത്ഭവിച്ചതാണ് എന്നാണ്, മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന്, ചേർന്ന എന്നാണർത്ഥം. കടൽമാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിലാണ് ഈ പേരുദ്ഭവിച്ചതെന്ന് ഒരു കൂട്ടർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം, കടൽ ചേരുന്ന ഇടം എന്നയർത്ഥത്തിൽ ചേർ എന്നു വിളിച്ചിരുന്നു. ചേർ+അളം എന്നതിന്, സമുദ്രമെന്ന അർത്ഥവുമുണ്ട്. കടലോരമെന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി.
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ്, മറ്റൊരഭിപ്രായം. ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽനിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിനു ബുദ്ധമതവുമായി ബന്ധംകാണുന്നു. ഥേരൻ എന്ന വാക്കിന്, വലിയേട്ടൻ എന്നാണു വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേരരാജാക്കന്മാർ എന്നു കരുതുന്നു. ഥേര എന്ന വാക്ക്, പാലിയിൽനിന്ന്, താലവ്യവത്കരണം എന്ന സ്വനനയപ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലമെന്ന അർത്ഥത്തിലുള്ള പാലിപദമായ തളം, ആദിലോപംപ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരുകാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നുവെന്ന വിശ്വാസം ബലപ്പെടുത്തുന്നതാണീ വാദം.

Kerala PSC LDC Rank List 2022

Kerala Name Significance

വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നുവെന്നും ഒരു വിശ്വാസമുണ്ട്. മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ്പദത്തിൽ നിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ്, കേരളമായതെന്നുമുള്ള മറ്റൊരു വാദവും നിലനിൽക്കുന്നു.
ചേരം (കേരളം) എന്ന വാക്ക്, നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധനകാരണമായിരിക്കണം ഒരുപക്ഷേ ഈ പേരുവരാനിടയായത്. കേരം എന്നത്, ചേരം എന്നതിന്റെ കർണ്ണാടകോച്ചാരണമാണെന്ന് ഡോക്ടർ ഹെർമൻ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. ഗോകർണ്ണത്തിനും, കന്യാകുമാരിക്കുമിടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്നപേര്, കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

 Kerala PSC Graduate Level Result 2022

Kerala Language

കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളമാണ്. പ്രാഗ്കാലതമിഴിൽനിന്നു രൂപംകൊണ്ടതാണു മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തുലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടെയാണ്, ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ്, ഇന്നെഴുതപ്പെടുകയും കേൾക്കപ്പെടുകയുംചെയ്യുന്ന മലയാളം, ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം, ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെക്കുറിച്ച്, ഇപ്പോഴും തർക്കംനിലനിൽക്കുന്നു.

  Kerala PSC Plus two Level prelims syllabus 

Kerala State

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെയറ്റത്തുള്ള സംസ്ഥാനമാണ്, കേരളം. വടക്കൻ അക്ഷാംശം 8° 17′ 30″ നും 12° 47’40” നുമിടയ്ക്കും കിഴക്കൻ രേഖാംശം 74° 27’47” നും 77° 37’12” നുമിടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നു. തെക്കും കിഴക്കും തമിഴ്‌നാട്, വടക്കു കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ്. പതിനൊന്നുമുതൽ 121 കിലോമീറ്റർവരെ വീതിയും 580 കിലോമീറ്റർ നീളവുമുള്ള കേരളത്തിന്റെ അതിർത്തികൾ. മലയാളഭാഷസംസാരിക്കുന്ന ജനങ്ങൾ താമസിക്കുന്ന ‌(ഇന്നത്തെ തമിഴ്നാട്ടിലെ കന്യാകുമാരിജില്ലയും, തിരുനെൽവേലിജില്ലയിലെ ചെങ്കോട്ടത്താലൂക്കിൻറെ കിഴക്കേഭാഗവും തെങ്കാശിത്താലൂക്കുമൊഴികെ) തിരുവിതാംകൂർ, പണ്ടത്തെ കൊച്ചി, പഴയ മദിരാശിസംസ്ഥാനത്തിലെ ഗൂഡല്ലൂർ താലുക്ക്, കുന്ദ താലൂക്ക്, ടോപ്‌ സ്ലിപ്, ആനക്കെട്ടിക്കു കിഴക്കുള്ള അട്ടപ്പാടിവനങ്ങൾ (ഇപ്പോൾ നീലഗിരി ജില്ല, കോയമ്പത്തൂർ ജില്ലയുടെ ഭാഗങ്ങൾ) ഒഴികെയുള്ള മലബാർ ജില്ല, അതേസംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലെ തുളുനാട് ഉൾപ്പെടുന്ന കാസർഗോഡ് താലൂക്ക് (ഇപ്പോൾ കാസർഗോഡ്‌ ജില്ല) എന്നീ പ്രദേശങ്ങൾചേർത്ത്, 1956-ലാണ്‌ ഭാഷാടിസ്ഥാനത്തിൽ കേരളസംസ്ഥാനം രൂപവത്കരിച്ചത്.

Kerala PSC Recruitment 2022

Kerala Capital

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം അഥവാ ട്രിവാൻഡ്രം. അനന്തപുരി എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. തന്മൂലം “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2011-ലെ കാനേഷുമാരി പ്രകാരം 957,730 പേർ നഗരസഭാ പരിധിയിൽ അധിവസിക്കുന്നു. ഇത് പ്രകാരം തിരുവനന്തപുരം നഗരം കേരളത്തിലെ ഏറ്റവും വലിയ നഗരമാണ്. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം.

Kerala Guruvayur Devaswom Board Recruitment 2022

Kerala Population

ജനസംഖ്യയുടെ ലിംഗഭേദം മനുഷ്യ ജനസംഖ്യയുടെ സവിശേഷതകളിൽ ഒന്നാണ്. കേരളത്തിന്റെ ജനസംഖ്യാ വലുപ്പം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 2.76% ആണ്. 2011 ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തിന്റെ ജനസംഖ്യ 3.34 കോടിയാണ്. ഇതിൽ 1.60 കോടി പുരുഷന്മാരും 1.74 കോടി സ്ത്രീകളുമാണ്.സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 52.02 ശതമാനം സ്ത്രീകളാണ്.സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാൾ 13 ലക്ഷം കൂടുതലാണ്.

Kerala Religion

ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സംസ്ഥാനത്തുടനീളം ഗണ്യമായ ജനസംഖ്യയുള്ള കേരളം മതപരമായി വളരെ വൈവിധ്യപൂർണ്ണമാണ്, കേരളം പലപ്പോഴും ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന സംസ്ഥാനങ്ങളിലൊന്നായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉള്ള കേരളത്തിൽ ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന വിശ്വാസമാണ് ഹിന്ദുമതം. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വിഭാഗീയത കുറവാണ്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Adda247 Malayalam Home page Click Here
Official Website=Adda247 Click here

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Recruitment 2022 [June], Notification PDF_90.1
Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!