Malyalam govt jobs   »   Notification   »   ISRO ICRB റിക്രൂട്ട്മെന്റ്

ISRO ICRB റിക്രൂട്ട്മെന്റ് 2023, 303 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ

ISRO ICRB റിക്രൂട്ട്മെന്റ് 2023

ISRO ICRB റിക്രൂട്ട്മെന്റ് 2023: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO ICRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്കായി 303 ഒഴിവുകളാണ് പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 14 ആണ്. ISRO ICRB റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ISRO ICRB വിജ്ഞാപനം 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO ICRB വിജ്ഞാപനം 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ISRO ICRB വിജ്ഞാപനം 2023
നിയമന അധികാരി ISRO സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് [ICRB]
ഓർഗനൈസേഷൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് സയന്റിസ്റ്റ്/ എഞ്ചിനീയർ
ISRO ICRB വിജ്ഞാപനം 2023 25 മെയ് 2023
ISRO ICRB റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 14 ജൂൺ 2023
ISRO ICRB റിക്രൂട്ട്മെന്റ് 2023 പേയ്മെന്റ് ചെയ്യേണ്ട അവസാന തീയതി 16 ജൂൺ 2023
ഒഴിവുകൾ 303
ശമ്പളം ബേസിക് പേയ്മെന്റ്- Rs.56,100/-
സെലക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, അഭിമുഖം
ജോലി സ്ഥലം ബെംഗളൂരു
ഔദ്യോഗിക വെബ്സൈറ്റ് www.isro.gov.in

Fill out the Form and Get all The Latest Job Alerts – Click here

ISRO ICRB വിജ്ഞാപനം PDF

ISRO ICRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ISRO ICRB വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ISRO ICRB വിജ്ഞാപനം PDF ഡൗൺലോഡ്

ISRO ICRB ഒഴിവുകൾ 2023

ISRO ICRB ഒഴിവുകൾ 2023
പോസ്റ്റ് കോഡ് തസ്തികയുടെ പേര് ഒഴിവുകൾ
BE001 സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (ഇലക്‌ട്രോണിക്‌സ്) 90
BE002 സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (മെക്കാനിക്കൽ) 163
BE003 സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (കമ്പ്യൂട്ടർ സയൻസ്) 47
BE001A സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (ഇലക്‌ട്രോണിക്‌സ്) – ഓട്ടോണമസ് ബോഡി – PRL 02
BE003A സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (കമ്പ്യൂട്ടർ സയൻസ്) – ഓട്ടോണമസ് ബോഡി – PRL 01
ടോട്ടൽ 303

ISRO ICRB റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

ISRO ICRB വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 14 ആണ്.

ISRO ICRB റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

ISRO ICRB റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO ICRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ISRO ICRB റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
സയന്റിസ്റ്റ്/ എഞ്ചിനീയർ 28 വയസ്സ്

ISRO ICRB റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO ICRB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ISRO ICRB റിക്രൂട്ട്മെന്റ് 2023
പോസ്റ്റ് കോഡ് തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
BE001, BE001A സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (ഇലക്‌ട്രോണിക്‌സ്) കുറഞ്ഞത് 65% മാർക്കോടെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ BE/ B. Tech അല്ലെങ്കിൽ തത്തുല്യം
BE002 സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (മെക്കാനിക്കൽ) കുറഞ്ഞത് 65% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ BE/ B. Tech അല്ലെങ്കിൽ തത്തുല്യം
BE003, BE003A സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ (കമ്പ്യൂട്ടർ സയൻസ്) കുറഞ്ഞത് 65% മാർക്കോടെ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ BE/ B. Tech അല്ലെങ്കിൽ തത്തുല്യം

ISRO ICRB ശമ്പളം 2023

സയന്റിസ്റ്റ്/ എഞ്ചിനീയർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ISRO ICRB ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
സയന്റിസ്റ്റ്/ എഞ്ചിനീയർ ‘SC’ ലെവൽ 10 (ബേസിക് – Rs.56,100/- +DA, HRA, Transport Allowance)

ISRO ICRB വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ISRO ICRB റിക്രൂട്ട്മെന്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
ISRO NRSC റിക്രൂട്ട്മെന്റ് 2023 ISRO LPSC റിക്രൂട്ട്മെന്റ് 2023
RBI ഗ്രേഡ് B വിജ്ഞാപനം 2023 SSC CHSL വിജ്ഞാപനം 2023

Sharing is caring!

FAQs

ISRO ICRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

ISRO ICRB റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 25 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14 ആണ്.

ISRO ICRB റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ISRO ICRB വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO ICRB വിവിധ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

ISRO ICRB വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO ICRB അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

ISRO ICRB അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.