Malyalam govt jobs   »   Notification   »   ISRO NRSC റിക്രൂട്ട്മെന്റ്

ISRO NRSC റിക്രൂട്ട്മെന്റ് 2023, 70 ഒഴിവുകൾ, അപ്ലൈ ഓൺലൈൻ  

ISRO NRSC റിക്രൂട്ട്മെന്റ്

ISRO NRSC റിക്രൂട്ട്മെന്റ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ഔദ്യോഗിക വെബ്സൈറ്റായ @www.isro.gov.in ൽ ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ISRO NRSC റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ISRO NRSC റിക്രൂട്ട്മെന്റ് 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ISRO NRSC റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ISRO NRSC റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC)
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, കൊമേർഷ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ്
ISRO NRSC റിക്രൂട്ട്മെന്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 13 മെയ് 2023
ISRO NRSC റിക്രൂട്ട്മെന്റ് അപേക്ഷിക്കാനുള്ള അവസാന തീയതി 02 ജൂൺ 2023
ഒഴിവുകൾ 70
ശമ്പളം Rs.8000- Rs.9000/-
സെലെക്ഷൻ പ്രോസസ്സ് ഷോർട്ലിസ്റ്റിംഗ്
ഔദ്യോഗിക വെബ്സൈറ്റ് www.isro.gov.in

Fill out the Form and Get all The Latest Job Alerts – Click here

ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

ISRO NRSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, കൊമേർഷ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

ISRO NRSC ഒഴിവുകൾ 2023

ISRO NRSC ഒഴിവുകൾ 2023
വിഭാഗം ഒഴിവുകൾ
ഗ്രാജ്വേറ്റ് അപ്രന്റീസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് 05
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് 05
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 03
സിവിൽ എഞ്ചിനീയറിംഗ് 01
മെക്കാനിക്കൽ എഞ്ചിനീയറിംഗ് 01
ലൈബ്രറി സയൻസ് 02
ടെക്നീഷ്യൻ അപ്രന്റീസ്
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് 10
കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് 10
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് 06
സിവിൽ എഞ്ചിനീയറിംഗ് 02
മെക്കാനിക്കൽ എഞ്ചിനീയറിംഗ് 02
കൊമേഴ്‌സ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ്
കൊമേഴ്‌സ്യൽ, കമ്പ്യൂട്ടർ പ്രാക്ടീസ് എന്നിവയിൽ ഡിപ്ലോമ 23
ടോട്ടൽ 70

ISRO NRSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

ISRO NRSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 02 ആണ്.

ISRO NRSC റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

ISRO NRSC വിജ്ഞാപനം 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ISRO NRSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

ISRO NRSC വിജ്ഞാപനം 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഗ്രാജ്വേറ്റ് അപ്രന്റീസ് 60% മാർക്കിൽ കുറയാതെ/ 6.32 CGPA-യോടെ അതത് മേഖലയിൽ ഒന്നാം ക്ലാസ് B.E/ B.Tech.
ഗ്രാജ്വേറ്റ് അപ്രന്റീസ്- ലൈബ്രറി സയൻസ് 60% മാർക്കിൽ കുറയാതെ 6.32 CGPA-യോടെ ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് ബിരുദം
ടെക്നീഷ്യൻ അപ്രന്റീസ് 60% മാർക്കിൽ കുറയാതെ/ 6.32 CGPA-യോടെ അതത് മേഖലയിൽ ഒന്നാം ക്ലാസ് B.E/ B.Tech.
കൊമേഴ്‌സ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് അംഗീകൃത ബോർഡിൽ നിന്ന് കൊമേഴ്‌സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ

ISRO NRSC ശമ്പളം 2023

വിവിധ അപ്രന്റീസ് തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

ISRO NRSC വിജ്ഞാപനം 2023
തസ്തികയുടെ പേര് ശമ്പളം
ഗ്രാജ്വേറ്റ് അപ്രന്റീസ് Rs.9000/-
ടെക്നീഷ്യൻ അപ്രന്റീസ് Rs.8000/-
കൊമേഴ്‌സ്യൽ ആൻഡ് കമ്പ്യൂട്ടർ അപ്രന്റീസ് Rs.8000/-

ISRO NRSC വിജ്ഞാപനം 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.isro.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “CAREER” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “റിക്രൂട്ട്മെന്റ് ഓഫ് ഗ്രാജ്വേറ്റ് ആൻഡ് ടെക്നീഷ്യൻ അപ്രന്റീസ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “അപ്ലൈ ഓൺലൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
ISRO SDSC റിക്രൂട്ട്മെന്റ് 2023 SSC CHSL വിജ്ഞാപനം 2023
RBI ഗ്രേഡ് B വിജ്ഞാപനം 2023 കേരള PSC മെയ് റിക്രൂട്ട്മെന്റ്

Sharing is caring!

FAQs

ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

ISRO NRSC റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 13 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 02 ആണ്.

ISRO NRSC റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ISRO NRSC വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO NRSC ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

ISRO NRSC ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

ISRO NRSC അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

ISRO NRSC അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.