Malyalam govt jobs   »   Daily Quiz   »   പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, മെയ് 29 മുതൽ ജൂൺ 03 

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 മെയിൽ ഇന്ത്യ സന്ദർശിക്കുന്ന പുഷ്പ കമൽ ദഹൽ ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?

(a) ശ്രീലങ്ക

(b) നേപ്പാൾ 

(c) ഭൂട്ടാൻ

(d) മ്യാൻമർ

 

Q2. 2025ലെ കാലാവസ്ഥ ഉച്ചകോടിക്ക് ആതിതേയത്വം വഹിക്കുന്ന രാജ്യം?

(a) അർജന്റീന

(b) ബ്രസീൽ

(c) ചിലി

(d) ഖത്തർ

 

Q3. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?

(a) എസ് വൈ ചന്ദ്രചൂഡ്

(b) സിറിയക് ജോസഫ്

(c) എസ്. വി.ഭട്ടി

(d) കമാൽ പാഷ

 

Q4. മലയാളിയായ ഡിനു ജോർജ് കോശി വികസിപ്പിച്ച  ഏത് പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോം ആണ് ഗൂഗിളും കേന്ദ്ര IT മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത്?

(a) ഇൻബോക്സ്

(b) ഡ്രോപ്പ്ബോക്സ്

(c) സെൻറ് ബോക്സ്

(d) പിൻ ബോക്സ്

 

Q5. എന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്?

(a) 2023 ജൂലൈ 13

(b) 2023 ജൂൺ 3

(c) 2023 ജൂൺ 13

(d) 2023 ജൂലൈ 12

 

Q6. 57-ാമത് ജ്ഞാനപീഠ പുരസ്കാരം ആർക്കാണ് ലഭിച്ചത്?

(a) മുൽക്ക് രാജ് ആനന്ദ്

(b) അമൃത പ്രീതം

(c) ദാമോദർ മൗസോ

(d) മഹാശ്വേതാ ദേവി

 

Q7. മാക്‌സ് വെർസ്റ്റാപ്പൻ 2023 മൊണാക്കോ ഗ്രാൻഡ് പ്രിക്സ് നേടി, പോൾ പൊസിഷനിൽ നിന്ന് എല്ലാ 78 ലാപ്പുകളിലും മുന്നിലെത്തി. അവൻ ഏത് ടീമിന് വേണ്ടിയാണ് ഓടിച്ചത്?

(a) റെഡ് ബുൾ റേസിംഗ്

(b) മെഴ്‌സിഡസ് – AMG പെട്രോണാസ് ഫോർമുല വൺ ടീം

(c) സ്കുഡേറിയ ഫെരാരി

(d) ആൽപൈൻ F1 ടീം 

 

Q8. ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ എത്രാമത്തെ പ്രധാന മന്ത്രി ആയിരുന്നു ജവഹർലാൽ നെഹ്‌റു?

(a) ആദ്യത്തേ

(b) രണ്ടാമത്

(c) മൂന്നാമത്

(d) നാലാമത്

 

Q9. 76-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ ലഭിച്ച ഫ്രഞ്ച് കോടതിമുറി നാടകം സംവിധാനം ചെയ്തത് ആരാണ്?

(a) ജസ്റ്റിൻ ട്രയറ്റ്

(b) ജീൻ പിയറി ലെഡ്

(c) ഫ്രാൻസ്വാ ട്രൂഫോ

(d) ജാക്വസ് ഓഡിയാർഡ്

 

Q10. IMPRINT II സ്കീം, ഉൽപ്പന്നങ്ങളും പേറ്റന്റുകളും സൃഷ്ടിക്കുന്ന ഗവേഷണ പദ്ധതികൾക്കായി പൊതു-സ്വകാര്യ സഹകരണ ഫണ്ടിംഗ് കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. IMPRINT ന്റെ പൂർണ്ണ രൂപം എന്താണ്?

(a) ഇന്റർനാഷണൽ റിസർച്ച് ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ്

(b) ഇമ്പ്രെസ്സിവ് റിസർച്ച് ആൻഡ് ടെക്നോളജി 

(c) ഇമ്പാക്റ്റിംഗ് റിസർച്ച് ഇന്നോവേഷൻ ആൻഡ് ടെക്നോളജി

(d) ഇന്നൊവേഷൻ ആൻഡ് ടെക്നോളജി റിസർച്ച് പ്രോഗ്രാം

 

Q11. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം NVS01 ന്റെ വിക്ഷേപണം നടന്നതെന്ന്?

(a) 2023 മെയ്‌ 27

(b) 2023 മെയ്‌ 28

(c) 2023 മെയ്‌ 29

(d) 2023 മെയ്‌ 30

 

Q12. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചതെന്ന്?

(a) 2023 മെയ് 26

(b) 2023 മെയ് 27

(c) 2023 മെയ് 28

(d) 2023 മെയ് 29

 

Q13. ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച  എണ്ണ കപ്പൽ?

(a) യൂറോനാവ് എൻ വി 

(b) ഷിൻസു മാരു 

(c) എംടി ഹീറോയിക് ഇഡുൻ

(d) ഫ്ലെക്സ് കറജിയസ്

 

Q14. തുർക്കി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) റെസെപ് തയ്യിപ് എർദോഗാൻ 

(b) അബ്ദുള്ള

(c) സുലൈമാൻ ഡെമിറൽ

(d) അഹമ്മദ് സീസർ

 

Q15.  IPL ന്റെ എത്രാമത്തെ കിരീടമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്?

(a) 6

(b) 5

(c) 4

(d) 3

 

Q16. ചൈന ആദ്യമായി തദ്ദേശീയമായി നിർമിച്ച യാത്രാവിമാനം?

(a) C 661

(b) C 961

(c) C 919

(d) C 699

 

Q17. മണിപ്പൂരിൽ നടക്കുന്ന ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട് ഏത് വിദേശ രാജ്യത്തിൽ നിന്നുള്ള ആയുധങ്ങളാണ് പോലീസ് പിടിച്ചെടുത്തത്?

(a) നോർത്ത് കൊറിയ 

(b) പാക്കിസ്ഥാൻ 

(c) USA

(d) ചൈന

 

Q18. UAE യുടെ ചിന്ന ഗ്രഹ പര്യവേഷണ ദൗത്യം അറിയപ്പെടുന്ന പേര്?

(a) SVR എക്സ്പ്ലോറെർ 

(b) മിഷൻ എക്സ്പ്ലോറെർ 

(c) MBR എക്സ്പ്ലോറർ 

(d) UAE എക്സ്പ്ലോറെർ

 

Q19. എപ്പോഴാണ് ലോക പുകയില വിരുദ്ധ ദിനം?

(a) മെയ്‌ 28

(b) മെയ്‌ 29

(c) മെയ്‌ 30

(d) മെയ്‌ 31

 

Q20. മഹാരാഷ്ട്രയുടെ സ്വച്ഛ് മുഖ് അഭിയാന്റെ (ക്ലീൻ മൗത്ത് മിഷൻ) സ്മൈൽ അംബാസഡർ ആരാണ്?

(a) സച്ചിൻ

(b) വീരാട് കോലി

(c) രോഹിത്ത് ശർമ്മ

(d) ധോണി

 

Q21. BRICS ഉച്ചകോടി 2023 ന്റെ വേദി ഏതാണ്?

(a) ഇന്ത്യ

(b) ബ്രസീൽ

(c) റഷ്യ

(d) ദക്ഷിണാഫ്രിക്ക

 

Q22. ഇത്തവണത്തെ മികച്ച കവിതയ്ക്കുള്ള മഹാകവി ഉള്ളൂർ പുരസ്‌കാരം ആർക്കാണ് ലഭിച്ചത്?

(a) വി.പി.ജോയ്

(b) വി കെ രാമചന്ദ്രൻ

(c) ബി സന്ധ്യ

(d) വി മുരളീധരൻ

 

Q23. ഇന്ത്യ EU കണക്റ്റിവിറ്റി കോൺഫറൻസ് ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്?

(a) മേഘാലയ

(b) ത്രിപുര

(c) അസം

(d) അരുണാചൽ പ്രദേശ്

 

Q24. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ സർവീസ് എവിടെയാണ്?

(a) ഗുവാഹത്തി – ജയ്പാൽഗിരി

(b) ദെഹാംഗ് – ദിസ്പൂർ

(c) ദിബ്രുഗഡ് – ബോംഡില

(d) നാഗോൺ – ദിരംഗ്

 

Q25. രക്ഷിതാക്കളുടെ ആഗോള ദിനം 2023 എപ്പോഴാണ്?

(a) ജൂൺ 1

(b) ജൂൺ 2

(c) മെയ് 31

(d) മെയ് 1

 

Monthly Current Affairs PDF in Malayalam April 2023

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. നേപ്പാൾ 

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ മെയ് 31 മുതൽ ജൂൺ മൂന്ന് വരെ ഇന്ത്യ സന്ദർശിക്കും.
  • 2022 ഡിസംബറിൽ അധികാരമേറ്റതിന് ശേഷമുള്ള ദഹലിന്റെ ആദ്യ ഉഭയകക്ഷി യാത്രയാണിത്.നേപ്പാൾ പ്രധാനമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി ‘പ്രചണ്ഡ’യുടെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള പഴക്കമേറിയതും ബഹുമുഖവും സൗഹാർദ്ദപരവുമായ ബന്ധത്തെ ഈ സന്ദർശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

S2. Ans. (b)

Sol. ബ്രസീൽ

  • 2025ലെ കാലാവസ്ഥ ഉച്ച കോടിക്ക് ബ്രസീൽ ആതിതേയത്വം വഹിക്കും എന്ന് പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു.  ആമസോൺ നഗരമായ ബെലേം ഡു പാരയെ ഉച്ചകോടി നടത്താൻ യു എൻ തിരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.

S3. Ans. (c)

Sol. എസ്. വി.ഭട്ടി

  • കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്. വി.ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച്കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ ഏപ്രിൽ 19ന് സുപ്രീംകോടതി കൊളീജിയം കൈ മാറിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് നിയമന വിവരം  അറിയിച്ചത്.2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്മി യാണ് ഭട്ടി.

S4. Ans. (a)

Sol. ഇൻബോക്സ്

  • ഇദ്ദേഹം വികസിപ്പിച്ച ഇൻബോക്സ് എന്ന പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോം ഗൂഗിളും കേന്ദ്ര ഐ.ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടി.
  • ആയിരത്തിലേറെ സംരംഭങ്ങളിൽ നിന്ന് പട്ടികയിൽ വന്ന ഏക മലയാളി ആപ്പ് ആണിത്.

S5. Ans.  (d)

Sol. 2023 ജൂലൈ 12

  • ചന്ദ്രനിൽ ലാൻഡർ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം – ചന്ദ്രയാൻ 3 – ജൂലായ് 12ന് വിക്ഷേപിക്കും.
  • ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽ.വി.എം 3) റോക്കറ്റിൽ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം.

S6. Ans. (c)

Sol. ദാമോദർ മൗസോ

  • ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണിയിലെ തിരക്കഥാകൃത്തുമായ ദാമോദർ മൗസോയ്ക്ക് ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ 57-ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

S7. Ans. (a)

Sol. റെഡ് ബുൾ റേസിംഗ്

  • തന്ത്രപരമായ മൊണാക്കോ ഗ്രാൻഡ് പ്രിക്സിലെ വിജയത്തോടെ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റപ്പൻ ഫോർമുല 1 ഡ്രൈവർമാരുടെ സ്റ്റാൻഡിംഗിൽ പിന്മാറി. സഹതാരം സെർജിയോ പെരസ് പൂജ്യം പോയിന്റോടെയാണ് അന്ന് ഫിനിഷ് ചെയ്തത്.

S8. Ans. (a)

Sol. ആദ്യത്തേ

  • ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു, 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഡൊമിനിയന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു, അതിനുശേഷം 1964 മെയ് മാസത്തിൽ അദ്ദേഹം മരിക്കുന്നതുവരെ റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2023-ൽ അത് അദ്ദേഹത്തിന്റെ 59-ാം ചരമവാർഷികമായിരുന്നു.

S9. Ans. (a)

Sol. ജസ്റ്റിൻ ട്രൈറ്റ്

  • ജസ്റ്റിൻ ട്രൈറ്റിന്റെ ക്രൈം ഡ്രാമയായ അനാട്ടമി ഓഫ് എ ഫാളിന് സിനിമാ 76-ാമത് വാർഷിക ആഘോഷം പാം ഡി ഓർ സമ്മാനിച്ചതോടെ 2023 ലെ കാൻ ഫിലിം ഫെസ്റ്റിവൽ അവസാനിച്ചു.

S10. Ans. (c)

Sol. ഇമ്പാക്റ്റിംഗ് റിസർച്ച് ഇന്നോവേഷൻ ആൻഡ് ടെക്നോളജി 

  • ഇംപാക്റ്റിംഗ് റിസർച്ച് ഇന്നോവേഷൻ ആൻഡ് ടെക്നോളജി (IMPRINT) ഗവേഷണ വിജ്ഞാനം പ്രായോഗിക സാങ്കേതികവിദ്യയിലേക്ക് (ഉൽപ്പന്നങ്ങളും പ്രക്രിയകളും) വിവർത്തനം ചെയ്യുന്നതിനായി മാനവ വിഭവശേഷി വികസന മന്ത്രാലയം (MHRD) വഴി ഇന്ത്യാ ഗവൺമെന്റിന്റെ സവിശേഷമായ സാങ്കേതിക വികസന സംരംഭമാണ്.

S11. Ans. (c)

Sol. 2023 മെയ്‌ 29

  • ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം NVS 01ന്റെ വിക്ഷേപണം വിജയകരം. GPSന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ISRO വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ GSLVയാണ് NVSനെ ഭ്രമണപഥത്തിൽ എത്തിച്ചത്.

S12. Ans. (c)

Sol. 2023 മെയ് 28

  • പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്വർണചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തോടുചേർന്ന് സ്ഥാപിച്ചു.ചടങ്ങിൽ തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിച്ചു.

S13. Ans. (c)

Sol. എംടി ഹീറോയിക് ഇഡുൻ

  • ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച എംടി ഹീറോയിക് ഇഡുൻ എന്ന എണ്ണ കപ്പൽ മോചിപ്പിച്ചു. കപ്പലിൽ മൂന്ന് മലയാളികളടക്കം 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ പാസ്‌പോർട്ട് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ തടഞ്ഞു വെച്ച കപ്പൽ നവംബറിലാണ് നൈജീരിയയ്ക്കു കൈമാറിയത്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് കപ്പലിന്റെ മോചനം. കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി കപ്പൽ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പുയർന്നിരുന്നു.

S14. Ans. (a)

Sol. റെസെപ് തയ്യിപ് എർദോഗാൻ 

  • സാമ്പത്തിക പ്രതിസന്ധി, ഭൂകമ്പ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് തയ്യിപ് എര്‍ദൊഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുനേടിയാണ് എര്‍ദോഗന്‍റെ വിജയം.രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള എര്‍ദൊഗാന്, കമാല്‍ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്.

S15. Ans. (b)

Sol. 5

  • 2010,2011,2018,2021,2023  വർഷങ്ങളിലാണ് ചെന്നൈ സൂപ്പർ കിങ്സ് കപ്പ് സ്വന്തമാക്കിയത്.മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ക്യാപ്റ്റൻ. ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ തോൽപ്പിച്ചാണ് 2023ലെ കിരീടം ചെന്നൈ സ്വന്തമാക്കിയത്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടന്നത്.IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് എംഎസ് ധോണി.(250മത്സരങ്ങൾ) 2023 IPLൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് ശുഭ്മാൻ ഗിൽ. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത് മുഹമ്മദ് ഷാമി.

S16. Ans. (c)

Sol. C 919

  • ചൈന ആദ്യമായി തദ്ദേശീയമായി നിർമിച്ച യാത്രാവിമാനമായ C919 കന്നിപ്പറക്കൽ  വിജയകരമായി പൂർത്തിയാക്കി. 128 യാത്രക്കാരുമായി ഷാങ്ഹായിൽനിന്ന് ബെയ്ജിങ്ങിലേക്ക് രണ്ടുമണിക്കൂർ 25 മിനിറ്റുകൊണ്ട് വിമാനം പറന്നെത്തി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ഈസ്റ്റേൺ എയർലൈൻസാണ് ഈ സർവീസ് നടത്തിയത്.
  • ആകെ 164 സീറ്റും ഇരട്ട എൻജിനുമുള്ള ചെറുവിമാനമാണ് C919. ബെയ്ജിങ് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തെ ജലസല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. കമേഷ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (COMAC) ആണ് വിമാനം നിർമിച്ചത്.

S17. Ans. (d)

Sol. ചൈന

  • മണിപ്പൂരിൽ കലാപത്തിനും സൈനികരെ ആക്രമിക്കാനും ഗോത്ര വിഭാഗം ഉപയോഗിച്ചത് ചൈനീസ്ആ യുധങ്ങൾ. സംസ്ഥാനത്തിന്റെ വിവിധ യിടങ്ങളിൽ നിന്ന് 25 പേർ ഇത്തരം ആയുധങ്ങളുമായി പിടിയിലായി.അത്യാധുനിക തോക്കുകളും മറ്റും ഗോത്ര വിഭാഗങ്ങളുടെ പക്കലെത്തിയത് അതീവ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. കലാപം സൃഷ്ടി ക്കാനും സൈന്യത്തെ ആക്രമിക്കാനും പദ്ധതിയിട്ടതായി പിടിയിലായവർ കു റ്റസമ്മതം നടത്തി. ഇതിന് ചൈനയുടെ ഒത്താശയുണ്ടെന്നതിന് തെളിവാണ് കലാപകാരികളിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ.

S18. Ans. (c)

Sol. MBR എക്സ്പ്ലോറർ 

  • ഛിന്നഗ്രഹ (അസ്‌ട്രോയ്ഡ് ബെൽറ്റ്) പര്യവേക്ഷണത്തിന് UAE പുതിയ ബഹിരാകാശദൗത്യം പ്രഖ്യാപിച്ചു. UAE വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം M.B.R. എക്സ്‌പ്ലോററെന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഔദ്യോഗികപ്രഖ്യാപനം നടത്തി. 
  • M.B.R. എക്സ്‌പ്ലോറർ ചൊവ്വയെയും മറികടന്ന് 700 കോടി (ഏഴുബില്യൺ) കിലോമീറ്റർ സഞ്ചരിച്ച് ഛിന്നഗ്രഹങ്ങളെക്കുറിച്ച് പര്യവേക്ഷണം ചെയ്യും. 2034-ൽ ദൗത്യം പൂർത്തിയാക്കുന്നവിധത്തിലാണ് പദ്ധതി ആസൂത്രണംചെയ്യുന്നത്.

S19. Ans. (d)

Sol. മെയ്‌ 31

  • 2023 പ്രമേയം: ഞങ്ങൾക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല.

S20. Ans. (a)

Sol. സച്ചിൻ

  • ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്.
  • ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ രാജ്യവ്യാപകമായി ദന്താരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് മുഖ് അഭിയാൻ.

S21. Ans. (d)

Sol. ദക്ഷിണാഫ്രിക്ക

  • ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന പതിനഞ്ചാമത് ബ്രിക്‌സിന് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗമായ കേപ്ടൗണിൽ തുടക്കമായി.
  • BRICS തുടക്കത്തിൽ “BRIC” എന്നറിയപ്പെട്ടിരുന്നു, 2001-ൽ രൂപീകരിക്കപ്പെട്ടു. ദക്ഷിണാഫ്രിക്ക 2010-ൽ ഗ്രൂപ്പിൽ ചേർന്നു, അത് BRICS-ലേക്ക് വ്യാപിപ്പിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ചുരുക്കപ്പേരാണ് BRICS.

S22. Ans. (a)

Sol. വി പി ജോയ്

  • മികച്ച കവിതയ്ക്കുള്ള മഹാകവി ഉള്ളൂർ അവാർഡ് വി.പി.ജോയി ഏറ്റുവാങ്ങി.

S23. Ans. (a)

Sol. മേഘാലയ

  • ഇന്ത്യ-ഇയു കണക്റ്റിവിറ്റി കോൺഫറൻസ് ജൂൺ 1 മുതൽ മേഘാലയയിൽ നടക്കും.
  • ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെയുള്ള അയൽരാജ്യങ്ങളിലും കണക്റ്റിവിറ്റി നിക്ഷേപങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

S24. Ans. (a)

Sol. ഗുവാഹത്തി – ജയ്പാൽഗിരി

  • അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഗുവാഹത്തിയെ പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കും.

S25. Ans. (a)

Sol. ജൂൺ 1

  • രക്ഷിതാക്കളുടെ ആഗോള ദിനം 2023 ജൂൺ 1 ന് ആചരിക്കുന്നു.

Weekly Current Affairs PDF in Malayalam, April 4th week 2023

KERALA’S LATEST JOBS 2023
കേരള PSC സോയിൽ കൺസർവേഷൻ റിക്രൂട്ട്‌മെന്റ് 2023 ECHS കേരള റിക്രൂട്ട്മെന്റ് 2023
ISRO LPSC റിക്രൂട്ട്മെന്റ് 2023 ISRO ICRB റിക്രൂട്ട്മെന്റ് 2023
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2023 CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് 2023
ഇൻസ്പെക്ടർ ഓഫ് ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 കേരള PSC ജില്ലാ സഹകരണ ബാങ്ക് പ്യൂൺ റിക്രൂട്ട്‌മെന്റ് 2023
Also, Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam Calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police, and Other State Government Exams

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.