Malyalam govt jobs   »   Daily Quiz   »   പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ, മെയ് 22 മുതൽ മെയ് 27

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 മെയിൽ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അഭിഭാഷകനും മലയാളിയുമായ വ്യക്തി ആരാണ് ?

(a) എ. എൻ. രാധാകൃഷ്ണൻ 

(b) നസീർ അഹമ്മദ് 

(c) കെ. വി. വിശ്വനാഥൻ 

(d) ഹിഷാം പാഷാ

 

Q2. എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചത്?

(a) 2016 നവംബർ 8 

(b) 2018 നവംബർ 8 

(c) 2017 നവംബർ 6 

(d) 2016 ഒക്ടോബർ 8

 

Q3. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കുന്ന നേപാളിയല്ലാത്ത പര്വതാരോഹകൻ ആരാണ്?

(a) കേന്റൺ കൂൾ 

(b) കാമി റീത ഷെർപ്പ

(c) റിച്ചാഡിയ വെപ്പ

(d) ഡാനിയേൽ കൂൾ

 

Q4. ഗ്രഹജ്യോതി, ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ശക്തി എന്നീ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

(a) കേരളം 

(b) കാരനാടക 

(c) ഹരിയാന

(d) രാജസ്ഥാൻ

 

Q5. സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷന്റെ പദ്ധതി?

(a) അനന്യ മലയാളം അതിഥി മലയാളം 

(b) അനന്യ മലയാളം അനിവാര്യം മലയാളം 

(c) അതിഥി ദേവോ മലയാളി

(d) അനന്യ കേരള അനിവാര്യ മലയാളം

 

Q6. ഇന്ത്യയിൽ ആദ്യമായി പൊട്ടുവെള്ളാംബരി ചിത്രശലഭത്തിന്റെ പൂർണമായ ജീവിതചക്രം രേഖപ്പെടുത്തിയത് എവിടെയാണ്?

(a) മേട്ടുപ്പാളയം

(b) തിരുപ്പതി

(c) വയനാട്

(d) നൈനിറ്റാൽ

 

Q7. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഉള്ള സംസ്ഥാനതല ശുചീകരണ പ്രവർത്തന പദ്ധതി?

(a) ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം 

(b) ശുചിത്വ വിദ്യാലയം

(c) ഹരിത വിദ്യാലയം

(d) സമ്പൂർണ്ണ ശുചിത്വ വിദ്യാലയം

 

Q8. 2022-ലെ മാതൃഭൂമി പുരസ്കാരം ലഭിച്ചത് ആർക്ക്?

(a) സുഭാഷ് ചന്ദ്രൻ 

(b) ബെന്യാമിൻ

(c) കെ ആർ മീര

(d) സേതു 

 

Q9. ലോകത്തെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമായ തുംഗനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്?

(a) ഉത്തരാഖണ്ഡ്

(b) സിക്കിം

(c) അരുണാചൽ പ്രദേശ്

(d) ബംഗാൾ

 

Q10. 2023 വർഷത്തിൽ സംസ്ഥാനത്തെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ  (IoT) പഞ്ചായത്തായി മാറിയത്?

(a) ഒല്ലൂക്കര

(b) പാണഞ്ചേരി

(c) കാട്ടാക്കട

(d) കാളത്തോട്

 

Q11. പുരുഷ ജാവലിൻ ത്രോയിലെ ലോക റാങ്കിങ്ങിൽ നീരജ് ചോപ്രയുടെ സ്ഥാനം എന്താണ്?

(a) 1

(b) 2

(c) 3

(d) 4

 

Q12. ഇന്ത്യൻ വനിതാ ലീഗ് (IWL) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടിയത്?

(a) കേരള ബ്ലാസ്റ്റേഴ്സ്

(b) ബാംഗ്ലൂർ FC

(c) ഗോകുലം കേരള FC

(d) കിക്സ്റ്റാർട്ട് FC

 

Q13. പി പത്മരാജൻ ട്രസ്റ്റിന്റെ സിനിമ സാഹിത്യ പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് ആര് ?

(a) ലിജോ ജോസ് പെല്ലിശ്ശേരി

(b) ബേസിൽ ജോസഫ്

(c) പൃഥ്വിരാജ്

(d) ബ്ലെസ്സി

 

Q14. 46-മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) ഫഹദ് ഫാസിൽ

(b) പൃഥ്വിരാജ് സുകുമാരൻ

(c) ദുൽഖർ സൽമാൻ

(d) കുഞ്ചാക്കോ ബോബൻ

 

Q15. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏത് സംസ്ഥാനമാണ് മഹാരാഷ്ട്രയെ മറികടന്ന് പഞ്ചസാര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു എത്തിയത്?

(a) പശ്ചിമബംഗാൾ

(b) ഉത്തർപ്രദേശ്

(c) ബീഹാർ

(d) പഞ്ചാബ്

 

Q16. ഈ മാസം 29-ന് വിക്ഷേപിക്കുമെന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം ഏത്? 

(a) N.C.S – 01

(b) N.V.S.-01  

(c) N.V.S -06

(d) N.V.S -08

 

Q17. ആമചാടി തേവൻ ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) വൈക്കം സത്യാഗ്രഹം

(b) ഗുരുവായൂർ സത്യാഗ്രഹം

(c) തിരുവാർപ്പ് സത്യാഗ്രഹം

(d) കാവുമ്പായി കർഷിക കലാപം

 

Q18. രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം?

(a) കേരളം

(b) തമിഴ്നാട്

(c) ബംഗാൾ

(d) മധ്യപ്രദേശ്

 

Q19. ഏറ്റവും കൂടുതൽ തവണ IPL ഫൈനൽ എത്തുന്ന ടീം ഏതാണ്?

(a) ചെന്നൈ സൂപ്പർ കിംഗ്സ്

(b) മുംബൈ ഇന്ത്യൻസ്

(c) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

(d) രാജസ്ഥാൻ റോയൽസ്

 

Q20. 2023 ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ എലേന റൈബാകിന ഏതു രാജ്യക്കാരിയാണ്?

(a) കസാക്കിസ്ഥാൻ

(b) ഉസ്ബെകിസ്ഥാൻ

(c) അഫ്ഗാനിസ്ഥാൻ

(d) തുർക്മെനിസ്ഥാൻ

 

Q21. ഇന്ത്യയും ഏത് രാജ്യവും  തമ്മിലുള്ള നാവികാഭ്യാസമാണ് ‘അല്‍-മൊഹെദ് അല്‍-ഹിന്ദി 2023’ ?

(a) ഇറാഖ്

(b) ഇറാൻ

(c) സൗദി അറേബ്യ

(d) പാകിസ്ഥാൻ

 

Q22. 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ്ന് ജോർജി ഗോസ്പിഡനോയെ അർഹനാക്കിയ കൃതി ഏതാണ്?

(a) സ്റ്റിൽ ബോൺ

(b) ടൈം ഷെൽട്ടർ

(c) വെയ്ൽ

(d) ദ ഗോസ്പൽ എക്കോഡിങ് റ്റു ദ ന്യൂ വേൾഡ്

 

Q23. പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്ന സെങ്കോൽ ഏത് രാജവംശത്തിന്റെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി വന്നതാണ്?

(a) ചോള രാജവംശം

(b) മറാത്ത രാജവംശം

(c) ചേര രാജവംശം

(d) വിജയനഗര രാജവംശം

 

Q24. 2023 മേയിൽ വടക്കൻ ഇംഗ്ലണ്ടിൽ മേയർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?

(a) അനീഷ് പട്ടേൽ 

(b) യൂസഫ് നിസാം 

(c) യാക്കൂബ് പട്ടേൽ 

(d) അമിത് വർമ്മ

 

Q25. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2023 ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ലഭിച്ചത് ആർക്ക്?

(a) സാറാ ജോസഫ്

(b) കെ ആർ മീര 

(c) അരുന്ധതി റോയ് 

(d) എം ലീലാവതി

 

Monthly Current Affairs PDF in Malayalam April 2023

പ്രതിവാര കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. കെ. വി. വിശ്വനാഥൻ

  • സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി. വൈ. ചദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു.
  • പാലക്കാട് കൽപ്പാത്തി സ്വദേശിയായ ജസ്റ്റിസ് വിശ്വനാഥൻ 1988 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2013ൽ രണ്ടാം UPI സർക്കാരിൽ അഡിഷണൽ സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട്.

S2. Ans. (a)

Sol. 2016 നവംബർ 8 

  • 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകൾ അവതരിപ്പിച്ചു.
  • രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടേതാണ് തീരുമാനം.
  • മെയ് 19 നാണ് 2000 രൂപ നോട്ട് പിൻവലിച്ചുള്ള RBI ഉത്തരവ് പുറത്തിറകിയത്.

S3. Ans. (a)

Sol. കേന്റൺ കൂൾ 

  • ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കുന്ന നേപാളിയല്ലാത്ത പര്വതാരോഹകൻ എന്ന റെക്കോർഡിന് ഉടമയായിരിക്കുകയാണ് ബ്രിട്ടീഷുകാരനായ കേന്റൺ കൂൾ. 17 തവണയാണ് കേന്റൺ എവറസ്റ്റ് കീഴടക്കിയത്. 

S4. Ans. (b)

Sol. കാരനാടക 

  • തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയ അഞ്ച് പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യ സർക്കാർ.
  • 1) എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് “ഗൃഹജ്യോതി” പദ്ധതി. 
  • 2) എല്ലാ B.P.L. കുടുംബങ്ങൾക്കും 10 കിലോ അരി സൗജന്യമായി നൽകുന്ന “അന്ന ഭാഗ്യ”.
  • 3) കുടുംബനാഥകൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന “ഗൃഹലക്ഷ്മി”
  • 4) 18- 25 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമധാരികൾക്ക് 1,500 രൂപയും നൽകുന്ന “യുവനിധി”.
  • 5) ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന “ശക്തി”.

S5. Ans.  (a)

Sol. അനന്യ മലയാളം അതിഥി മലയാളം

  • അനന്യ സംസ്ഥാന തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷന്റെ ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്തു.

S6. Ans. (c)

Sol. വയനാട്

  • അപൂർവമായ പൊട്ടുവെള്ളാംബരി ചിത്രശലഭത്തിന്റെ (ശാസ്ത്രീയനാമം Tajuria maculata) പൂർണ ജീവിതചക്രം രേഖപ്പെടുത്തി. വന്യജീവി ഗവേഷകരും ഫോട്ടോഗ്രാഫ‍ർമാരുമായ ഉമേഷ്, ഡേവിഡ് രാജു, വി.കെ.ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സംഘമാണു വയനാട് ലക്കിടിക്കടുത്ത് ചിത്രശലഭത്തിന്റെ പൂർണമായ ജീവിതചക്രം ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയത്.

S7. Ans. (a)

Sol. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം 

  • തദ്ദേശ സ്വയംഭരണ ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതിയിലൂടെ 30 നു മുൻപ് സ്കൂൾ കെട്ടിടങ്ങളും വാട്ടർ ടാങ്കും പരിസരവും അടക്കം വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ജൂൺ അഞ്ചിന് എല്ലാ വിദ്യാലയങ്ങളും വലിച്ചെറിയൽ വിമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിക്കും.

S8. Ans. (d)

Sol. സേതു

  • 2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ സേതുവിന് സമ്മാനിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്കാരം. 2000 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്.

S9. Ans. (a)

Sol. ഉത്തരാഖണ്ഡ്

  • ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ചെരിയുന്നതായി റിപ്പോർട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ശിവക്ഷേത്രം അഞ്ചുമുതൽ ആറ് ഡിഗ്രി വരെയും ക്ഷേത്രവളപ്പിലെ മറ്റ് ചില നിർമിതികൾ പത്ത് ഡിഗ്രി വരെയും ചെരിയുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

S10. Ans. (c)

Sol. കാട്ടാക്കട

  • സംസ്ഥാനത്തെ ആദ്യ ഇന്റർനെറ്റ് അധിഷ്ഠിത ഭരണ നിർവഹണ  (IoT) പഞ്ചായത്തായി കാട്ടാക്കട. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ പെട്ടതാണ് പദ്ധതി. IoT ആകുന്നതോടെ പഞ്ചായത്തിലെ കുളങ്ങളുടെ ജലനിരപ്പ് ,ഊർജ്ജ ഉപയോഗം ,മഴയുടെ തോത് ,താപനില, ഈർപ്പം, കാറ്റിന്റെ ഗതി, വായു മലിനീകരണത്തിന്റെ തോത് ,മണ്ണിലെ NPK, pH എന്നിവ ജനങ്ങൾക്കും വകുപ്പുകൾക്കും എളുപ്പത്തിൽ ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൃഷി മണ്ണ് സംരക്ഷണ, ഊർജ്ജ മലിനീകരണ നിയന്ത്രണ മൃഗസംരക്ഷണ തുടങ്ങിയ വകുപ്പുകൾക്ക് പദ്ധതി നിർവഹണം കൂടുതൽ മെച്ചപ്പെടുത്താൻ ആകും.

S11. Ans. (a)

Sol.1

  • അത്‌ലറ്റിക്സിലെ ഏതെങ്കിലും വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്.
  • ലോക ചാംപ്യൻ  ആൻഡേഴ്സൻ പീറ്റേഴ്സനെ മറികടന്നാണ് നീരജ് ചോപ്ര റാങ്കിങ്ങിന്റെ തലപ്പത്തെത്തിയത്.

S12. Ans. (c)

Sol. ഗോകുലം കേരള FC  

  • ഇന്ത്യൻ വനിതാ ലീഗ് (IWL) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ മൂന്നാം കിരീടം. ഫൈനലിൽ കർണാടകയിലെ കിക്സ്റ്റാർട്ട് എഫ്സിയെ 5–0നാണ് ഗോകുലം തോൽപിച്ചത്. ഇന്ത്യൻ വനിതാ ഫുട്ബോളിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ്ബെന്ന നേട്ടം. ഗോകുലം സ്വന്തമാക്കി. 2017-ൽ ആരംഭിച്ച വനിതാ ലീഗിൽ കഴിഞ്ഞ രണ്ടു തവണയും (2020, 2022) ജേതാക്കളായത് ഗോകുലമായിരുന്നു. 2021ൽ കോവിഡ് കാരണം ചാംപ്യൻഷിപ് നടന്നില്ല.

S13. Ans. (a)

Sol. ലിജോ ജോസ് പെല്ലിശ്ശേരി

  • പി പത്മരാജൻ ട്രസ്റ്റിന്റെ സിനിമ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടി. 25000 രൂപയാണ് പുരസ്കാര തുക. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്കാണ് പുരസ്കാരം.

S14. Ans. (d)

Sol. കുഞ്ചാക്കോ ബോബൻ

  • ശ്രീലാൽ ദേവരാജ്, പ്രേമ പി. തെക്കേക്ക് എന്നിവർ നിർമിച്ച രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റർ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ എന്നിവയാണ് മികച്ച ചിത്രങ്ങൾ.
  • ‘’അറിയിപ്പ്’ സിനിമയ്ക്ക് മഹേഷ് നാരായണനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനായി. ദർശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം).

S15. Ans. (b)

Sol. ഉത്തർപ്രദേശ്

  •  പഞ്ചസാര ഉത്പാദനത്തിൽ മഹാരാഷ്ട്രയെ ഉത്തർപ്രദേശ് മറികടന്നു. മഹാരാഷ്ട്രയെക്കാൾ പകുതിയോളം മില്ലുകൾ പ്രവർത്തിച്ചാണ് ഉത്തർപ്രദേശ് നേട്ടം കൈവരിച്ച തന്നെ കരിമ്പ് വികസന പഞ്ചസാര മിൽ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ ചൗധരി അറിയിച്ചു.

S16. Ans. (b)

Sol. N.V.S.-01  

  • ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്നാണ് വിക്ഷേപണം.
  • G.S.L.V 2 റോക്കറ്റിന് 232 കിലോഗ്രാം ഭാരമുണ്ട്.
  • ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കും
  • ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (NavIC) പദ്ധതിയുടെ ഭാഗമായി വിഭാവനംചെയ്ത രണ്ടാം തലമുറ ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് N.V.S-01. ആകാശത്തും കരയിലും കടലിലുമുള്ള ഗതിനിർണയവും ദുരന്തനിവാരണവും ഉൾപ്പെടെയുള്ള ആവശ്യങ്ങളും നിറവേറ്റുന്നതിനാണ് നാവിക് ഒരുക്കിയിരിക്കുന്നത്. അമേരിക്കയുടെ G.P.Sന്റെ ഇന്ത്യൻ പതിപ്പാണ് NavIC.

S17. Ans. (a)

Sol. വൈക്കം സത്യാഗ്രഹം

  • വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരപീഡനം ഏറ്റുവാങ്ങേണ്ടിവരുകയും അന്ധനാക്കപ്പെടുകയും ചെയ്ത ആമചാടി തേവന് സ്മൃതിമണ്ഡപമൊരുക്കി കോൺഗ്രസ്. വൈക്കം സത്യാഗ്രഹത്തിന്റെ ഒരുവർഷം നീളുന്ന ശതാബ്ദിയാഘോഷങ്ങളാണ് K.P.C.C. ആസൂത്രണംചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ആമചാടി തേവന്റെ സ്മരണപുതുക്കുന്നത്.
  • ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തിയിലുള്ള തുരുത്താണ് ആമചാടി. 56 ഏക്കർ വരുന്ന തുരുത്ത് വെട്ടിത്തെളിച്ച് അവിടെ താമസിച്ചതിനാലാണ് കണ്ണൻ എന്ന പുലയനേതാവ് ആമചാടി തേവൻ എന്നറിയപ്പെട്ടത്.
  • വൈക്കം സത്യാഗ്രഹത്തിന്റെ ട്രയൽറൺ എന്നറിയപ്പെടുന്ന പൂത്തോട്ടസംഭവത്തിന്റെ നായകനായിരുന്നു തേവൻ. തൃപ്പൂണിത്തുറ പൂത്തോട്ടക്ഷേത്രത്തിൽ താഴ്ന്നജാതിയിൽപ്പെട്ടവരെ സംഘടിപ്പിച്ച് തേവൻ ബലമായി ക്ഷേത്രദർശനം നടത്തിയതാണ് പൂത്തോട്ടസംഭവമായി അറിയപ്പെട്ടത്.
  • ഇതിന്റെപേരിൽ അറസ്റ്റിലായ തേവൻ ജയിൽമോചിതനായശേഷമാണ് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തത്. ഇതിൽ അക്രമികൾ പിടികൂടി കണ്ണിൽ പച്ചച്ചുണ്ണാമ്പും കമ്പട്ടിക്കറയും ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തി. ഇത് തേവനല്ല, ദേവനാണെന്നാണ് ശ്രീനാരായണഗുരു അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.

S18. Ans. (a)

Sol. കേരളം

  • ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്‌ ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ വെബ്‌അധിഷ്‌ഠിത സോഫ്‌റ്റ്‌വെയർ ‘ജലനേത്ര’യിലൂടെ  സംസ്ഥാനത്തെ 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറുഅരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ  ഡിജിറ്റൽ ഭൂപടം സജ്ജമാക്കും.

S19. Ans. (a)

Sol. ചെന്നൈ സൂപ്പർ കിംഗ്സ്

  • പത്താം തവണയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് IPL ഫൈനലില്‍ എത്തിയത്.

S20. Ans. (a)

Sol. കസാക്കിസ്ഥാൻ

  • 2023 ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ എലീന റൈബാകിന കസാക്കിസ്ഥാനിൽ നിന്നാണ്.

S21. Ans. (c)

Sol. സൗദി അറേബ്യ

  • വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണവും പ്രാദേശിക സ്ഥിരതയും പ്രദർശിപ്പിച്ചുകൊണ്ട് അൽ-മൊഹെദ് അൽ-ഹിന്ദി 2023 നാവികാഭ്യാസത്തിന് കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനായി INS തർകാഷും INS സുഭദ്രയും സൗദി അറേബ്യയിലെത്തി.

S22. Ans. (b)

Sol. ടൈം ഷെൽട്ടർ

  • ബൾഗേറിയൻ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ സാഹിത്യകാരനും വിവർത്തകനുമാണ് ജോർജി ഗോസ്പിഡനോ.
  • ബൾഗേറിയൻ സംഗീതജ്ഞയും വിവർത്തകയുമായ ആഞ്ജല റോഡൽ ആണ് ‘ടൈം ഷെൽട്ടർ’ വിവർത്തനം ചെയ്തിരിക്കുന്നത്.

S23. Ans. (a)

Sol. ചോള രാജവംശം

  • പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘സെങ്കോൽ’ അഥവാ ചെങ്കോൽ സൂക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യസമയത്ത് ജവഹർലാൽ നെഹ്റുവിന് കൈമാറിയ അതേ ചെങ്കോലാണ് പാർലമെന്റ് മന്ദിരത്തിൽ സൂക്ഷിക്കുന്നത്. ചോള രാജാക്കന്മാരാണ് അധികാര കൈമാറ്റത്തിന് ഇന്ത്യയിൽ ആദ്യമായി ഈ സെങ്കോൽ ഉപയോഗിച്ചത്. പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം ഈ ചെങ്കോൽ സ്ഥാപിക്കും. തമിഴ്നാട്ടിൽ നിന്നുള്ള പണ്ഡിതർ പ്രധാനമന്ത്രി മോദിക്ക് ‘സെങ്കോൽ’ കൈമാറും.
  • ചോള ഭരണകാലത്ത് ഒരു ഭരണാധികാരിയിൽ നിന്ന് മറ്റൊരു ഭരണാധികാരിക്ക് അധികാരം കൈമാറുന്ന സമയത്താണ് ഇത് ആദ്യമായി ഇന്ത്യയിൽ ഉപയോഗിച്ചത്. നീതിപൂർവം ഭരിക്കാൻ പുതിയ ഭരണാധികാരിയെ ചെങ്കോൽ ഓർമ്മിപ്പിക്കുന്നു.
  • 1947 ഓഗസ്റ്റിൽ, അധികാര കൈമാറ്റ ദിവസം, മൗണ്ട് ബാറ്റൺ പ്രഭു പണ്ഡിറ്റ് നെഹ്റുവിനോട് ചോദിച്ചു, അധികാര കൈമാറ്റ സമയത്ത് എന്താണ് സംഘടിപ്പിക്കേണ്ടത്? എന്ന്, തുടർന്ന് നെഹ്‌റു ഇക്കാര്യം സി രാജഗോപാലാചാരിയുമായി ആലോചിച്ചു. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ചോളരാജാക്കന്മാർ ഈ അവസരത്തിൽ സ്വീകരിച്ച രീതികളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇതിന് ശേഷമാണ് ചെങ്കോൽ നെഹ്റുവിന് കൈമാറാൻ തീരുമാനിച്ചത്.

S24. Ans. (c)

Sol. യാക്കൂബ് പട്ടേൽ 

  • ഇന്ത്യൻ വംശജനായ യാ ക്കൂബ് പട്ടേൽ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയർ കൗണ്ടിയിലുള്ള പ്രെസ്റ്റൺ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ജനിച്ച പട്ടേൽ, 1976ൽ ബറോഡ സർവ കലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക് കുടിയേറിയത്.

S25. Ans. (a)

Sol. സാറാ ജോസഫ്

  • മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം നോവലിസ്റ്റ് സാറാ ജോസഫിന് നൽകും. 25000 രൂപയാണ് പുരസ്കാര തുക.

Weekly Current Affairs PDF in Malayalam, April 4th week 2023

KERALA’S LATEST JOBS 2023
കേരള PSC സോയിൽ കൺസർവേഷൻ റിക്രൂട്ട്‌മെന്റ് 2023 ECHS കേരള റിക്രൂട്ട്മെന്റ് 2023
ISRO LPSC റിക്രൂട്ട്മെന്റ് 2023 ISRO ICRB റിക്രൂട്ട്മെന്റ് 2023
SSC CHSL ഓൺലൈൻ അപ്ലിക്കേഷൻ 2023 CSEB കേരള സിസ്റ്റം അഡ്മിനിസ്ട്രേറ്റർ റിക്രൂട്ട്മെന്റ് 2023
ഇൻസ്പെക്ടർ ഓഫ് ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ് ഗ്രേഡ് II റിക്രൂട്ട്‌മെന്റ് 2023 കേരള PSC ജില്ലാ സഹകരണ ബാങ്ക് പ്യൂൺ റിക്രൂട്ട്‌മെന്റ് 2023
Also, Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam Calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police, and Other State Government Exams

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.