Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material_00.1
Malyalam govt jobs   »   Study Materials   »   Vaikom Satyagraha

Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material

Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material :വൈക്കം സത്യാഗ്രഹം കേരളത്തിലെ ഹിന്ദു സമൂഹത്തിലെ തൊട്ടുകൂടായ്മയ്ക്കും ജാതി വിവേചനത്തിനും എതിരെ പഴയ തിരുവിതാംകൂറിൽ (ഇപ്പോൾ ഇന്ത്യയുടെ ഭാഗം) നടന്ന ഒരു സത്യാഗ്രഹ (സാമൂഹിക പ്രതിഷേധം) ആയിരുന്നു. തിരുവിതാംകൂർ രാജ്യം അതിന്റെ കർക്കശവും അടിച്ചമർത്തുന്നതുമായ ജാതി വ്യവസ്ഥയ്ക്ക് പേരുകേട്ടതാണ്, അതിനാൽ സ്വാമി വിവേകാനന്ദൻ തിരുവിതാംകൂറിനെ “ഭ്രാന്താശുപത്രി” എന്ന് വിളിച്ചു. വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fill the Form and Get all The Latest Job Alerts – Click here

ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021

Vaikom Satyagraha (വൈക്കം സത്യാഗ്രഹം): Overview

ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം.

ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്.

ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്‌ഷ്യം.

 

Vaikom Satyagraha took Place 1924 March 30 – 1925 (603 Days)
Vaikom Satyagraha held at Vaikom (Mahadheva Temple), Kottayam
Leader of Vaikom Satyagraha T. K. Madhavan
Known as “Vaikom Veerar” (Vaikom Hero) EV Ramaswamy Naicker
Aim of Vaikom Satyagraha Secure freedom to all sections of society to pass along the public roads leading to the Sri Mahadeva Temple.
Vaikom Satyagraha ended November 23, 1925

 

യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു‌ വൈക്കം സത്യാഗ്രഹം.

ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്.

1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി.

ഇതെതുടർന്ന് കെ.പി.സി.സി. അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു

രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു.

പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽ‍‌ പ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.

അയിത്തം, തീണ്ടൽ , എന്നീ അനാചാരങ്ങളും സാമൂഹിക ഉച്ച നീചത്വങ്ങളും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ;നമ്പൂതിരി, ക്ഷത്രിയർ , നായന്മാർ , നസ്രാണികൾ, ഈഴവർ, പുലയർ , പാണർ തുടങ്ങിയവർ ക്രമം പോലെ താഴോട്ട് തൊട്ടുകൂടായ്മ വച്ചു പുലർത്തിയിരുന്നു.

തീണ്ടൽ എന്ന ഒരു നിശ്ചിത ദൂരത്തിനടുത്ത് വരാനിടയായാൽ കീഴ്ജാതിക്കാരെ മർദ്ദിക്കാനും ശിക്ഷിക്കാനും മേൽജാതിക്കാർക്ക്‌ അവകാശമുണ്ടായിരുന്നു.

ചില വഴികളിൽ ഈഴവർക്ക് പ്രവേശിക്കാമായിരുന്നെങ്കിലും അതിൽ താഴെയുള്ളവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.

Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material_50.1
Vaikom Satyagraha

ഇത്തരം വഴികളിൽ ഈഴവർക്കും സവർണ്ണരായവർ പോകുമ്പോൾ വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു.

സവർണ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയുള്ള വീഥികളിലാകട്ടെ ഈഴവരേയും വിലക്കിയിരുന്നു.

ഇതിനെതിരായി ഈഴവസമൂഹത്തിലും മറ്റ് അധഃകൃത സമൂഹങ്ങളെന്ന് തരംതാഴ്തിയിരുന്നവർക്കിടയിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവക്ക് സംഘടിതസമരത്തിന്റെ ആക്കം ലഭിച്ചിരുന്നില്ല.

ക്രമേണ ടി.കെ. മാധവൻ, മന്നത്ത്‌ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ അവർ സമരമുഖത്തേക്കിറങ്ങി.

വഴി നടക്കാനും സ്കൂളിൽ പഠിക്കാനും ക്ഷേത്രത്തിൽ ആരാധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്ന് തന്റെ പത്രമായ ദേശാഭിമാനിയിലൂടെ ടി.കെ. മാധവൻ വാദിച്ചു.

കുമാരനാശാൻ ക്ഷേത്ര വീഥികളിൽ നടക്കാനുള്ള അവകാശം ചോദിച്ച് മഹാരാജാവിനും മറ്റും നിവേദനം നൽകി.

ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെപ്രവേശിക്കാനുള്ള അവകാശം നേടാനായിരുന്നു മാധവന്റെ പോരാട്ടം.

സത്യാഗ്രഹം വലിയതോതിൽ അഖിലേന്ത്യാ ശ്രദ്ധ ആകർഷിച്ചു. ആളും അർത്ഥവും വൈക്കത്തെക്ക് പ്രവഹിച്ചു.

സത്യാഗ്രഹികൾക്കായി സൗജന്യ ഭോജനാലയം തുടങ്ങാനായി പഞ്ചാബിൽ നിന്നും ഒരുഅകാലി സംഘം എത്തി.

ഹൈന്ദവേതരരായ ബാരിസ്റ്റർ ജോർജ് ജോസഫ്, ഭജേമാതരം മാത്തുണ്ണി, ‘യങ്ങ്-ഇൻഡ്യ’യുടെ സമ്പാദകനായിരുന്ന അബ്ദുൾ റഹ്‌മാൻ തുടങ്ങിയവരും സത്യാഗ്രഹത്തിനൊരുങ്ങി മുന്നോട്ടു വന്നു.

കേരളത്തിനു വെളിയിൽ നിന്നുള്ള പ്രശസ്തരായ പലരെയും ഈ ചരിത്രസംഭവം കേരളത്തിലേക്കാകർഷിച്ചു. വിനോബാ ഭാവേ, സ്വാമി ശ്രദ്ധാനന്ദ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

ഗാന്ധിയുടെ വിലക്കുണ്ടായിട്ടും, തമിഴ്നാട്ടിൽ നിന്ന് ഇ.വി. രാമസ്വാമി നായ്‌കർ ഭാര്യ നാഗമ്മയോടൊപ്പമെത്തി സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു വിദേശലേഖകന്മാർ പോലും സത്യാഗ്രഹത്തെ ശ്രദ്ധിച്ചു.

1924 മേയ് 9-ന് അമേരിക്കൻ പത്രപ്രതിനിധി റവറന്റ് ചാൾസ് ബി ഹിൽ വൈക്കം സന്ദർശിച്ചു.

Read More: Ponkunnam Varkey (പൊന്കുന്നം വർക്കി)

 

Previous attempts (മുൻ‌കാല ശ്രമങ്ങൾ)

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബാലരാമവർമ തിരുവിതാംകൂർ രാജാവായിരിക്കെ, ഏകദേശം ഇരുനൂറോളം വരുന്ന അവർണ്ണ യുവാക്കൾ വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുവാനും പ്രാർത്ഥിക്കുവാനും തീരുമാനിച്ച് തീയതി നിശ്ചയിച്ചു.

ക്ഷേത്രാധികാരികൾ ഈ വിവരം രാജാവിനെ അറിയിക്കുകയും വേണ്ടത് ചെയ്യാമെന്ന് രാജാവ് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ക്ഷേത്രപ്രവേശനം നടത്തുവാൻ നിശ്ചയിച്ചിരുന്ന ദിവസം (1806ൽ )രാജാവിന്റെ ഒരു കുതിരപ്പടയാളി അവിടെയെത്തുകയും ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുകയായിരുന്ന യുവാക്കളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയും പരിക്കേല്പിക്കുകയും ചെയ്തു.

ബാക്കിയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. അവിടെക്കിടന്ന ജഡങ്ങൾ ക്ഷേത്രത്തിന്റെ കിഴക്കേനടക്കു സമീപത്തുള്ള ഒരു കുളത്തിൽ കുഴിച്ചിട്ടു(ദളവാകുളം കൂട്ടക്കൊല).

ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായി കണക്കാക്കപ്പെട്ട അന്നത്തെ ദളവാ വേലുത്തമ്പി ദളവയുമായി ബന്ധപ്പെടുത്തി ആ കുളം നിന്ന സ്ഥലത്തെ അന്നുമുതൽ ദളവാക്കുളം എന്ന് വിളിച്ചു വന്നു.

ആ സ്ഥലത്താണ് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലകൊള്ളുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.

1905-ൽ തിരുവിതാംകൂർ നിയമസഭയിലെ ഈഴവ പ്രതിനിധികൾ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിൽക്കൂടിയുള്ള യാത്രാനിരോധനത്തിന്റെ പ്രശ്നം സഭയിൽ ഉന്നയിച്ചെങ്കിലും തർക്കം മതസംബന്ധിയാണെന്ന ന്യായം പറഞ്ഞ് വിഷയം ചർച്ചക്കായി പരിഗണിക്കാൻ പോലും അധികാരികൾ വിസമ്മതിച്ചു.

1920-21-ൽ സഭയിൽ അംഗമായിരുന്ന പ്രസിദ്ധകവി കുമാരനാശാനും ഈ വിഷയം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

എസ്.എൻ.ഡി.പി. കാര്യദർശിയായിരുന്ന ടി.കെ. മാധവൻ പിന്നീട് പ്രശ്നം ദിവാൻ രാഘവയ്യായുടെ മുൻപിൽ ഉന്നയിച്ചപ്പോഴും അനുഭാവപൂർണമായ പ്രതികരണമല്ല ലഭിച്ചത്.

തുടർന്ന് രാജാവിനെ നേരിൽ കണ്ട് നിവേദനം നടത്താൽ മാധവൻ അനുമതി ചോദിച്ചെങ്കിലും അതും നിഷേധിക്കപ്പെടുകയാണുണ്ടായത്.

തങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കാനും, രാജാവിന്റെ ശ്രദ്ധയിൽ പെടുത്താനും അനുമതി നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് എന്ത് പോം‌വഴിയാണുള്ളത്, അവർ തിരുവിതാംകൂർ വിട്ടുപോവുകയാണോ വേണ്ടത് എന്ന് പരിതപിച്ച മാധവനോട് ദിവാൻ പറഞ്ഞത്, പ്രശ്നം പരിഹരിച്ചു കിട്ടാൻ ആരെങ്കിലും തിരുവിതാംകൂർ വിട്ടുപോയാലും വിരോധമില്ല എന്നായിരുന്നത്രെ.

Read More: History of Kerala (കേരള ചരിത്രം)

 

The first group (ആദ്യസംഘം)

ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു.

ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്.

പോലീസ് അവരെ തടഞ്ഞുനിർ‍ത്തി ജാതി ചോദിച്ച ശേഷം സവർ‍ണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽ‌പെട്ട സത്യാഗ്രഹി മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു.

വൈകുന്നേരങ്ങളിൽ അറസ്റ്റിലും ജയിൽശിക്ഷയിലും പ്രതിഷേധിച്ച് പൊതുസമ്മേളനവും സംഘടിക്കപ്പെട്ടു.

എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു. ഇടക്ക് സവർണ്ണനേതൃത്വവുമായി ചർച്ച വഴി ഒത്തുതീർപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ 5-6 തിയതികളിൽ സത്യാഗ്രഹം നിർത്തിവച്ചു.

എന്നാൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹം പുനരാരംഭിച്ചു. ഏപ്രിൽ 7-ന് ടി.കെ. മാധവനും, സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷൻ കെ.പി. കേശവമേനോനും സത്യാഗ്രഹത്തിൽ അറസ്റ്റ് വരിച്ചു.

പിന്നീട് അവരെ വിട്ടയച്ചു. അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ, തിരുവിതാംകൂർ മഹാരാജവ് ശ്രീ മൂലം തിരുനാൾ മരിച്ചപ്പോൾ വിട്ടയച്ചു.

Read More: Annie mascarene (ആനി മസ്‌കറീന്‍)

 

Gandhi’s Prohibitions (ഗാന്ധിയുടെ വിലക്കുകൾ)

Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material_60.1
Mahatma and Vaikom Satyagraha

കേരളത്തിലെ ഹിന്ദു സമുദായത്തിലെ ഒരു കളങ്കം ഇല്ലായ്മ ചെയ്യാനുള്ള ഈ സമരത്തിൽ കേരളത്തിലെ ഹിന്ദുക്കൾ മാത്രം പങ്കെടുത്താൽ മതിയെന്നായിരുന്നു ഗാന്ധിയുടെ നിലപാട്.

ഏതു സമൂഹത്തിലും പരിവർത്തനം ആത്മാർഥവും സ്ഥായിയും ആകണമെങ്കിൽ അത് ആ സമൂഹത്തിനുള്ളിലുള്ളവരുടെ തന്നെ ശ്രമഫലമായി നടക്കണം എന്നായിരുന്നു അദ്ദേഹം വാദിച്ചത്.

പഞ്ചാബിൽ നിന്നുള്ള അകാലിസംഘം സത്യാഗ്രഹാശ്രമത്തിൽ ഭോജനശാല നടത്തുന്നതിനേയും ഗാന്ധി നിശിതമായി വിമർശിച്ചു.

“സിക്കുകാർ നടത്തുന്ന ഭോജനശാല അസ്ഥാനത്താണെന്നു തന്നെയുമല്ല, അത് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിന്, കേരളീയരുടെ ആത്മാഭിമാനത്തിനു തന്നെ, ഹാനികരവുമാണ്….

സിക്കു സ്നേഹിതന്മാർ വിതരണം ചെയ്യുന്ന ആഹാരപദാർത്ഥങ്ങൾ കേരളീയർ മറ്റൊന്നുമാലോചിക്കാതെ കഴിക്കുന്നത് വെറുമൊരു ഭിക്ഷയായി മാത്രമേ ഞാൻ കണക്കാക്കുകയുള്ളു”.

അത്തരമൊരു ഭോജനശാല, ജനങ്ങൾ പട്ടിണി കിടക്കുന്ന പ്രദേശത്ത് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും മാത്രമേ സങ്കല്പിക്കാൻ സാധിക്കൂ എന്നും ഗാന്ധി വാദിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് അകാലികളുടെ ഭോജന ശാല പിന്നീടു നിർത്തൽ ചെയ്തു.

Read More: Wagon Tragedy (വാഗൺ ട്രാജഡി)

 

Role of Narayana Guru (നാരായണഗുരുവിന്റെ പങ്ക്)

ഒരു രാഷ്ട്രീയ മുന്നേറ്റമെന്നതിനു പകരം, ഹൈന്ദവ സമൂഹത്തെ അതിന്റെ മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടിയുള്ള സം‌രംഭമായിരുന്നു ഈ സത്യാഗ്രഹം.

നാരായണഗുരുവിന്റെ സന്ദേശവുമായി ഒത്തു പോകുന്ന ഒരു ലക്ഷ്യമായിരുന്നു ഇത്. അതിനാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കലും താൽപര്യം കാണിക്കാതിരുന്ന ഗുരു, വൈക്കം സത്യാഗ്രഹത്തിൽ പ്രത്യേകം താൽപര്യമെടുത്തു സഹകരിച്ചു.

വൈക്കത്തുള്ള നാരായണഗുരുവിന്റെ ആശ്രമം സത്യാഗ്രഹികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. കൂടാതെ ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.

എന്നാൽ എങ്ങനെയോ, സത്യാഗ്രഹത്തിന്റെ വിശദാംശങ്ങളെ സംബന്ധിച്ച് ഗുരുവും, ഗാന്ധിയും തമ്മിൽ ചില തെറ്റിദ്ധാരണകൾ ഉടലെടുത്തു.

Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material_70.1
Sree Narayana Guru

എസ്.എൻ.ഡി.പി. യുടെ കാര്യവാഹിയുമായുള്ള സംഭാഷണങ്ങളിലൊന്നിൽ ഗുരു പ്രകടിപ്പിച്ച ചില അഭിപ്രായങ്ങൾ, ഗുരുവിന്റേയും ഗാന്ധിയുടേയും നിലപാടുകൾ വിഭിന്നമാണെന്ന മട്ടിൽ വ്യാഖ്യാനിക്കപ്പെട്ടു.

കോൺഗ്രസിന്റെ തത്ത്വങ്ങൾക്കു വിപരീതമായി ഈഴവരുടെ ആത്മീയനേതാവ് തന്റെ അനുയായികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് പറഞ്ഞ്, ഒരു ഘട്ടത്തിൽ സത്യാഗ്രഹത്തിനുള്ള പിന്തുണ പിൻ‌വലിക്കാൻ ചിലർ ഗാന്ധിയെ ഉപദേശിച്ചു.

1924 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് സർക്കാരും സത്യാഗ്രഹം പിൻ‌വലിക്കാമെന്ന് ഗാന്ധിയും സമ്മതിച്ചു.

ക്ഷേത്രത്തിന്റെ വടക്കും തെക്കും പടിഞ്ഞാറും വശങ്ങളിലുള്ള വഴി എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ സർക്കാർ സമ്മതിച്ചെങ്കിലും, കിഴക്കുവശത്തെ വഴിയും അതിലേക്കു ചെന്നുചേരുന്ന വേറേ രണ്ട് വഴികളും സവർണ്ണർക്ക് മാത്രമുള്ളവയായി തുടർന്നു.

ഈ കവാടങ്ങൾക്ക് ‍ഇടയിലുള്ള വഴി, ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതിയില്ലാതിരുന്ന അവർണ്ണ ഹിന്ദുക്കൾക്കെന്നപോലെ ക്രിസ്ത്യാനികൾക്കും മുസ്ലിംങ്ങൾക്കും അപ്രാപ്യമായിരിക്കുമെന്നും തീരുമാനമായി.

ക്ഷേത്രത്തിന്റെ കിഴക്കും വടക്കും ഉള്ള വഴികളെ കൂട്ടിയിണക്കി ഒരു പുതിയ വഴി പൊതുജനങ്ങളുടെ സൗകരാർദ്ധ്യം നിർമ്മിക്കാനും തീരുമാനമായി.

തീരുമാനത്തിന്റെ വിശദാംശങ്ങൾ സി.രാജഗോപാലാചാരി ഒരു കത്തിൽ ഗാന്ധിയെ അറിയിച്ചതിനെ തുടർന്ന്, സത്യാഗ്രഹം പിൻ‌വലിക്കാൻ 1925 ഒക്ടോബർ 8-ന് ഗാന്ധി സത്യാഗ്രഹികൾക്ക് നിർദ്ദേശം നൽകി.

എന്നാൽ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാകാൻ വൈകിയതുമൂലം പ്രക്ഷോഭം അടുത്ത മാസമാണ് പിൻ‌വലിച്ചത്.

Leaders (പങ്കാളികൾ)

 • ദേവൻ നീലകണ്ഠൻ നമ്പ്യാതിരി
 • തെക്കൻകൂർ രാജാവ്
 • വടക്കൻകൂർ രാജാവ്
 • വഴുതനക്കാട്ട് രാജാ
 • എം.കെ. രാമൻ പിള്ള
 • പി.സി. കൃഷ്ണപിള്ള
 • അഡ്വ. വെങ്കട്ടരാമ അയ്യർ
 • അഡ്വ. ഗണപതി അയ്യർ
 • കൊച്ചുമാടൻ ഗോവിന്ദൻ പിള്ള
 • എം.കെ. ഗാന്ധി
 • സി. രാജഗോപാലാചാരി
 • മാഹാദേവ ദേശായി
 • രാംദാസ് ഗാന്ധി
 • ടി.ആർ. കൃഷ്ണസ്വാമി അയ്യർ
 • എം.വി. സുബ്രഹ്മണ്യ അയ്യർ (ദിവാൻ പേഷ്കാർ)
 • ടി. വിശ്വനാഥ അയ്യർ (അസി. ദേവസ്വം കമ്മീഷണർ)
 • സുബ്രഹ്മണ്യ അയ്യർ

 

ഒക്‌ടോബർ 2021 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് - പ്രധാനപ്പെട്ട 240 ചോദ്യോത്തരങ്ങൾ
October Month

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Vaikom Satyagraha (വൈക്കം സത്യാഗ്രഹം)|KPSC & HCA Study Material_80.1
Kerala Padanamela

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ December 2021

×

Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Thank You, Your details have been submitted we will get back to you.
Was this page helpful?
Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Login

OR

Forgot Password?

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Sign Up

OR
Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Forgot Password

Enter the email address associated with your account, and we'll email you an OTP to verify it's you.


Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Enter OTP

Please enter the OTP sent to
/6


Did not recive OTP?

Resend in 60s

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Change PasswordJoin India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Almost there

Please enter your phone no. to proceed
+91

Join India's largest learning destination

What You Will get ?

 • Job Alerts
 • Daily Quizzes
 • Subject-Wise Quizzes
 • Current Affairs
 • Previous year question papers
 • Doubt Solving session

Enter OTP

Please enter the OTP sent to Edit Number


Did not recive OTP?

Resend 60

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?