Malyalam govt jobs   »   Study Materials   »   History of Kerala

History of Kerala (കേരള ചരിത്രം)|KPSC & HCA Study Material

History of Kerala (കേരള ചരിത്രം)|KPSC & HCA Study Material: ബ്രിട്ടീഷ്‌ ഭരണത്തിനു കീഴില്‍ മദ്രാസ്‌ സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്‌നാട്‌) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട്‌ തിരു-കൊച്ചിയോടു ചേര്‍ത്തതോടെ 1956 നവംബര്‍ ഒന്നിന്‌ ഇന്നത്തെ കേരള സംസ്ഥാനം നിലവില്‍ വന്നു. മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഐക്യകേരളം. കേരള ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

History of Kerala (കേരള ചരിത്രം)

കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും ‘ചേര്‍’ (കര, ചെളി…) ‘അളം’ (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ്‌ ‘കേരളം’ ഉണ്ടായതെന്ന വാദമാണ്‌ പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌.

കടലില്‍ നിന്നുണ്ടായ ഭൂപ്രദേശമെന്നും പര്‍വതവും കടലും തമ്മില്‍ ചേരുന്ന പ്രദേശമെന്നുമുള്ള അര്‍ത്ഥങ്ങള്‍ ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രാചീന വിദേശ സഞ്ചാരികള്‍ കേരളത്തെ ‘മലബാര്‍’ എന്നും വിളിച്ചിട്ടുണ്ട്‌.
ആയിരക്കണക്കിനു വര്‍ഷം മുമ്പു തന്നെ കേരളത്തില്‍ മനുഷ്യവാസം ആരംഭിച്ചിരുന്നു.

History of Kerala
History of Kerala

മലയോരങ്ങളിലാണ്‌ ആദ്യമായി മനുഷ്യവാസം തുടങ്ങിയത്‌.

പ്രാചീന ശിലായുഗത്തിലെ ഏതാനും അവശിഷ്ടങ്ങള്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ നിന്നു കിട്ടിയിട്ടുണ്ട്‌.

ഈ പ്രാക്‌ ചരിത്രാവശിഷ്ടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തിലെ മനുഷ്യവാസത്തെപ്പറ്റി വിപുലമായ തെളിവുകള്‍ നല്‍കുന്നത്‌ മഹാശിലാസ്‌മാരകങ്ങള്‍ ആണ്‌. ശവപ്പറമ്പുകളാണ്‌ മിക്ക മഹാശിലാസ്‌മാരകങ്ങളും.

Read More: Annie mascarene (ആനി മസ്‌കറീന്‍)

കുടക്കല്ല്‌, തൊപ്പിക്കല്ല്‌, കന്മേശ, മുനിയറ, നന്നങ്ങാടി തുടങ്ങിയ വിവിധതരം മഹാശിലാ ശവക്കല്ലറകള്‍ കണ്ടെടുത്തിട്ടുണ്ട്‌.

ബി. സി. 500 – എ.ഡി. 300 കാലമാണ്‌ ഇവയുടേതെന്നു കരുതുന്നു. മലമ്പ്രദേശങ്ങളില്‍ നിന്നാണ്‌ മഹാശിലാവശിഷ്ടങ്ങള്‍ ഏറിയപങ്കും കിട്ടിയിട്ടുള്ളത്‌ എന്നതില്‍ നിന്നും ആദിമ ജനവാസമേഖലകളും അവിടെയായിരുന്നുവെന്നു മനസ്സിലാക്കാം.

തമിഴകത്തിന്റെ ഭാഗമായാണ്‌ പ്രാചീന കേരളത്തെ ചരിത്ര രചയിതാക്കള്‍ പൊതുവേ പരിഗണിക്കുന്നത്‌.

കേരളത്തിലെ ജനങ്ങളും ഭൂപ്രകൃതിയുമായുള്ള ബന്ധവും ആവാസകേന്ദ്രങ്ങളുടെയും ഉത്‌പാദന സമ്പ്രദായത്തിന്റെയും ഭാഷയുടെയും വികാസവും സവിശേഷതകളും കേരളത്തിന്റെ തനതു വ്യക്തിത്വം രൂപപ്പെടാന്‍ സഹായിച്ചു.

കൃഷിയിലും വിഭവങ്ങളിലുമുള്ള നിയന്ത്രണം ഇവിടെത്തന്നെ വളര്‍ന്നു വന്ന സാമൂഹികശക്തികള്‍ക്കായപ്പോള്‍ കേരളം നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന സാമൂഹിക മാറ്റങ്ങള്‍ക്കു വിധേയമായി ചെറു നാടുകളുടെയും വലിയ രാജ്യങ്ങളുടെയും സവിശേഷ സാമൂഹിക സ്ഥാപനങ്ങളുടെയും രൂപപ്പെടല്‍ ഉണ്ടായി.

കേരളത്തിലെ ആവാസകേന്ദ്രങ്ങള്‍ വികസിച്ചതിന്റെ അടുത്തഘട്ടം സംഘകാലമാണ്‌.

പ്രാചീന തമിഴ്‌ സാഹിത്യകൃതികള്‍ ഉണ്ടായ കാലമാണിത്‌.

സംഘകാലമായ എ.ഡി. മൂന്നാം നൂറ്റാണ്ടു മുതല്‍ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിലേക്ക്‌ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ കുടിയേറ്റങ്ങളുണ്ടായി. ബുദ്ധ, ജൈന മതങ്ങളും ഇക്കാലത്ത്‌ പ്രചരിച്ചു.

ബ്രാഹ്മണരും കേരളത്തിലെത്തി. 64 ബ്രാഹ്മണ ഗ്രാമങ്ങള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഉയര്‍ന്നു വന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ക്രിസ്‌തുമതം കേരളത്തിലെത്തിയതായി കരുതപ്പെടുന്നു.

എ. ഡി. 345-ല്‍ കാനായിലെ തോമസിന്റെ നേതൃത്വത്തില്‍ പശ്ചിമേഷ്യയില്‍ നിന്ന്‌ ഏഴു ഗോത്രങ്ങളില്‍പ്പെട്ട 400 ക്രൈസ്‌തവര്‍ എത്തിയതോടെ ക്രിസ്‌തുമതം പ്രബലമാകാന്‍ തുടങ്ങി.

സമുദ്രവ്യാപാരത്തിലൂടെ അറേബ്യയുമായി ബന്ധപ്പെട്ടിരുന്ന കേരളത്തില്‍ എ. ഡി. എട്ടാം നൂറ്റാണ്ടോടെ ഇസ്‌ലാം മതവും എത്തിച്ചേര്‍ന്നു.

പുരാതന കാലം മുതൽ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു.

തമിഴ് ആയിരുന്നു ചേരൻമാരുടെ വ്യവഹാര ഭാഷ. തമിഴിൽ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്. ക്രിസ്താബ്ദത്തിന്റെ തുടക്കത്തിലേ കേരളത്തിൽ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു.

ക്രിസ്തുവിനു മുൻപു തന്നെ കേരളീയർ യഹൂദരുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു.

ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു.

അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങളും കേരളത്തിൽ എത്തിയിരുന്നു.

എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു.

Read More: Wagon Tragedy (വാഗൺ ട്രാജഡി)

എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ് മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നിൽ.

പത്താം നൂറ്റാണ്ടു മുതൽ കേരളത്തിൽ പ്രാദേശികമായി അസംഖ്യം ജന്മി പ്രഭുക്കന്മാർ വളർന്നു വന്നു.

ഇവരുടെ അധികാരവടം വലികൾക്കും ബലപരീക്ഷണങ്ങൾക്കു  മൊടുവിൽ ആത്യന്തികമായി, പതിനെട്ടാംനൂറ്റാണ്ടോടെ സാമൂതിരി, കൊച്ചി രാജാവ്, തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ മൂന്നു പ്രധാന അധികാരകേന്ദ്രങ്ങൾ നിലവിൽ വന്നു.

വടക്ക് ചിറക്കൽ, കോലത്തിരി, വള്ളുവകോനാതിരി, തുടങ്ങിയ രാജവംശങ്ങളും മലബാറിൽ ചെറിയ പ്രദേശങ്ങളിൽ അറക്കലും തിരൂർ സ്വരൂപവും, കുറുബ്രാനാട്, കടത്തനാട്, കൊടുങ്ങല്ലൂര് രാജവംശവും മേൽക്കൊയ്മ നിലനിർത്തിപ്പോന്നു. തുടർന്നാണ് കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്.

ബ്രിട്ടീഷുകാർ അധികാരമുറപ്പിക്കുന്ന കാലമായപ്പോഴേക്ക് ഈ പ്രദേശങ്ങൾ മുഴുവൻ ബ്രിട്ടീഷ്‌‌ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ മൂന്ന് ഭരണസംവിധാനങ്ങൾക്ക് കീഴിലായി.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്‌ വിവിധ രാജാക്കന്മാര്‍ക്കു കീഴിലുള്ള നാട്ടുരാജ്യങ്ങളായിരുന്നു കേരളം.

1949 ജൂലൈ ഒന്നിന്‌ തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത്‌ തിരു-കൊച്ചി സംസ്ഥാനം രൂപവത്‌കരിച്ചു. ബ്രിട്ടീഷ്‌ ഭരണത്തിനു കീഴില്‍ മദ്രാസ്‌ സംസ്ഥാനത്തെ (ഇന്നത്തെ തമിഴ്‌നാട്‌) ഒരു ജില്ലയായിരുന്ന മലബാര്‍ പിന്നീട്‌ തിരു-കൊച്ചിയോടു ചേര്‍ത്തതോടെ 1956 നവംബര്‍ ഒന്നിന്‌ ഇന്നത്തെ കേരള സംസ്ഥാനം നിലവില്‍ വന്നു.

Read More: Modern Poetry (ആധുനിക കവിത്രയം)

In the legend of the origin of Kerala (കേരളത്തെ കുറിച്ചുള്ള ഐതിഹ്യം)

In the legend of the origin of Kerala
In the legend of the origin of Kerala

കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തിൽ, വിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയുന്നു.

Landscape (ഭൂപ്രകൃതി)

ഭൂപ്രകൃതിയനുസരിച്ച്‌ കേരളത്തെ പലതായി വിഭജിക്കാറുണ്ട്‌. മലനാട്‌, ഇടനാട്‌, തീരപ്രദേശം എന്ന സാമാന്യ വിഭജനത്തിനാണു കൂടുതല്‍ പ്രചാരം.

കുറേക്കൂടി സൂക്ഷ്‌മമായി കിഴക്കന്‍ മലനാട്‌, അടിവാരം , ഉയര്‍ന്ന കുന്നിന്‍ പ്രദേശങ്ങള്‍, പാലക്കാട്‌ ചുരം, തൃശ്ശൂര്‍ – കാഞ്ഞങ്ങാട്‌ സമതലം, എറണാകുളം – തിരുവനന്തപുരം റോളിങ്ങ്‌ സമതലം, പടിഞ്ഞാറന്‍ തീരസമതലം എന്നീ പ്രകൃതി മേഖലകളായും വിഭജിക്കാറുണ്ട്‌.

സഹ്യാദ്രിയോടു ചേര്‍ന്ന്‌ തെക്കു വടക്കായി നീണ്ടു കിടക്കുന്നതാണ്‌ മലനാട്‌ അഥവാ കിഴക്കന്‍ മലനാട്‌. വന്യമൃഗങ്ങള്‍ നിറഞ്ഞ കാടുകളാണ്‌ ഈ മേഖലയില്‍ ഏറിയപങ്കും.

ഉഷ്‌ണ മേഖലാ നിത്യഹരിത വനങ്ങളും ചോലവനങ്ങളും ഇവിടെയുണ്ട്‌.

കേരളത്തിലെ പ്രധാന നദികളെല്ലാം ഉദ്‌ഭവിക്കുന്നതും മലനാട്ടില്‍ നിന്നു തന്നെ.

പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള സൈലന്റ്‌ വാലിയാണ്‌ ഏറ്റവും പ്രശസ്‌തമായ നിത്യഹരിത വനം.

സൈലന്റ്‌ വാലിയും ഇരവികുളവും ദേശീയോദ്യാനങ്ങളാണ്‌. ആനമുടി (2695 മീ.)യാണ്‌ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി. അഗസ്‌ത്യകൂടം (1869 മീ.) തെക്കേയറ്റത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും.

സഹ്യാദ്രിക്കു സമാന്തരമാണ്‌ തെക്കു വടക്കു നീളത്തിലുള്ള പടിഞ്ഞാറന്‍ തീരസമതലം. മലനാടിനും തീരസമതലത്തിനും ഇടയ്‌ക്കാണ്‌ ഇടനാട്‌. കുന്നുകളും സമതലങ്ങളും അടങ്ങിയ ഭൂപ്രകൃതിയാണിവിടെ.

പടിഞ്ഞാറ്‌ അറബിക്കടലിലേക്കോ കായലുകളിലേക്കോ ഒഴുകുന്ന 41 നദികള്‍, കിഴക്കോട്ടൊഴുകുന്ന മൂന്നു നദികള്‍, കായലുകള്‍, തോടുകള്‍ തുടങ്ങിയവ കേരളത്തെ ജലസമ്പന്നമാക്കുന്നു.

Language (ഭാഷ)

കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാ ഗോത്രത്തിൽ പെട്ട മലയാളമാണ്. പ്രാഗ്കാല തമിഴിൽ നിന്നു രൂപം കൊണ്ടതാണു മലയാളം. വട്ടെഴുത്തു  ലിപികളിലാണ് ആദ്യകാല മലയാളം എഴുതപ്പെട്ടു പോന്നത്.

വട്ടെഴുത്തുലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടെയാണ്, ഇന്നത്തെ മലയാള ലിപി സഞ്ചയം ഉരുത്തിരിയുന്നത്.

സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ്, ഇന്നെഴുതപ്പെടുകയും കേൾക്കപ്പെടുകയുംചെയ്യുന്ന മലയാളം, ഏറെക്കുറെ രൂപപ്പെടുന്നത്.

നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം, ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു.

Districts (ജില്ലകൾ)

Districts
Districts

കേരളത്തിലെ പതിനാല് ജില്ലകൾ വടക്കേ മലബാർ, തെക്കേ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാല് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു.

ഈ കാഴ്ചപ്പാടിന്ന് ഇവിടെ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടിഷ്ഭരണസംവിധാനങ്ങൾ രൂപംകൊണ്ട കാലത്തോളമേ പഴക്കമുള്ളൂ.

അതിന്നുമുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു.

ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.

  • വടക്കേ മലബാർ: കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
  • തെക്കേ മലബാർ: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങൾ, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
  • കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂർ ജില്ലയുടെയും ചിലഭാഗങ്ങൾ
  • തിരുവിതാംകൂർ: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം

കേരളത്തിലെ 14 റവന്യൂ ജില്ലകൾ 75 താലൂക്കുകൾ, 1664 റവന്യൂ വില്ലേജുകൾ, 6 കോർപ്പറേഷൻ 87 നഗരസഭ 941 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

Sports (കായികരംഗം)

തനതായ കായികസംസ്‌കാരം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കേരളം വളര്‍ത്തിയെടുത്തിരുന്നു. നാടന്‍ കളികളും, ആയോധനകലകളും, ആധുനിക കായിക വിനോദങ്ങളുമെല്ലാം ചേര്‍ന്നതാണ്‌ കേരളത്തിന്റെ കായികരംഗം.

കളരിപ്പയറ്റാണ്‌ കേരളത്തിന്റെ തനത്‌ കായികകല. നാടന്‍ കളികളാല്‍ സമ്പന്നമായിരുന്നു ഒരിക്കല്‍ കേരളീയ ഗ്രാമങ്ങള്‍.

ആധുനിക ജീവിതശൈലിയും കായിക വിനോദങ്ങളും നാടന്‍ കളികള്‍ പലതിനെയും ലുപ്‌തപ്രചാരമാക്കിയിട്ടുണ്ടിപ്പോള്‍. നാട്ടുവിനോദങ്ങളുടെ ഭാഗമാണ്‌ വള്ളം കളിയും.

[sso_enhancement_lead_form_manual title=”ഒക്‌ടോബർ 2021 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് – പ്രധാനപ്പെട്ട 240 ചോദ്യോത്തരങ്ങൾ
October Month” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/08191706/Monthly-CA-Quiz-October-2021-1.pdf”]

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala Padanamela
Kerala Padanamela

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!