Malyalam govt jobs   »   Study Materials   »   Wagon Tragedy

Wagon Tragedy (വാഗൺ ട്രാജഡി)|KPSC & HCA Study Material

Wagon Tragedy (വാഗൺ ട്രാജഡി)|KPSC & HCA Study Material:ബ്രിട്ടീഷ്  പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം. വാഗൺ ട്രാജഡിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ലേഖനം വായിക്കുക.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Wagon Tragedy (വാഗൺ ട്രാജഡി)

മലബാർ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വാഗൺ ട്രാജഡി.

1921 നവംബര്‍ 10 ന് ആയിരുന്നു വാഗണ്‍ ട്രാജഡി എന്ന പേരില്‍ കുപ്രസിദ്ധമായ ദുരന്തം നടന്നത് .

തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്കുവാഗണിൽ കുത്തിനിറച്ചുകൊണ്ടുപോയ 64 തടവുകാരാണ് അന്ന് ശ്വാസം മുട്ടി മരിച്ചത്.

ജാലിയൻ വാലാബാഗിനെക്കാൾ അത്യന്തം നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായിരുന്നു 1921 നവംബർ 20 ന് മലബാറിൽ അരങ്ങേറിയത്.

ഈ ദുരന്തത്തിന്റെ സ്മരണയിൽ മലബാർ ഇന്നും നടുങ്ങുന്നു.

Wagon Tragedi
Wagon Tragedi

Role of the Malabar Rebellion in the Wagon Tragedy (വാഗൺ ട്രാജഡിയിൽ മലബാർ കലാപത്തിന്റെ പങ്ക്)

മലബാർ കലാപത്തിന്റെ കാരണങ്ങളെപ്പറ്റി ഭിന്നാഭിപ്രായക്കാരുണ്ടെങ്കിലും എല്ലാവരും ഒരുപോലെ അപലപിച്ച കൂട്ടക്കൊലയായിരുന്നു വാഗൺ ട്രാജഡി.

മലബാറിലെ 226 ഗ്രാമങ്ങളെയാണ് ലഹള ബാധിച്ചത്.

138 ഗ്രാമങ്ങളിൽ രൂക്ഷവും ‍ശേഷിച്ച ഗ്രാമങ്ങളിൽ ഭാഗികമായും കലാപങ്ങളുണ്ടായി. മലബാർ കലാപത്തിൽ അനൗദ്യോകിക കണക്കനുസരിച്ച് ഇരുപത്തി അയ്യായിരം പേർ മരിച്ചിട്ടുണ്ട്.

1921-ലെ മാപ്പിള ലഹളയെ തുടർന്ന് കലാപത്തിൻറെ ഹിന്ദു നമ്പൂതിരി നമ്പ്യാർ നായർ ഈഴവരെ മാപ്പിള ലഹളക്കാർ കൊലപ്പെടുത്തി സ്ത്രീകളെ ആക്രമിച്ചു , മാപ്പിള ലഹളക്കാർ ഒരുഘട്ടത്തിൽ  മഞ്ചേരിയിൽ നമ്പൂതിരി ബാങ്ക് ആക്രമിച്ച് അവിടെയുണ്ടായിരുന്ന പണയ പണ്ടങ്ങൾ പിടിച്ചെടുത്തു.

മാപ്പിള കലാപം അടിച്ചമർത്താൻ ബ്രിട്ടീഷ്-ഗൂർഖാ സൈന്യങ്ങൾ 28ന് മലബാറിലെത്തി.

പൂക്കോട്ടൂരിൽ മാപ്പിള കലാപകാരികളും സൈന്യവും നേരിട്ട് ഏറ്റുമുട്ടി.

1921 ൽ നവംബറിൽ പാണ്ടിക്കാട്ടു ചന്തയിൽ താവളമടിച്ചിരുന്ന ഗൂർഖാ സൈന്യത്തെ മാപ്പിള കലാപകാരികൾ ആക്രമിച്ചു.

Malabar Rebellion
Malabar Rebellion

ഏറ്റുമുട്ടലിൽ ഒട്ടേറെ പേർ മരിച്ചു.

നവംബർ 19-ന് ബ്രിട്ടീഷ് പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നറിയപ്പെടുന്നത്.

മാപ്പിള സമരത്തെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ഗുഡ്സ് വാഗണിൽ അടക്കപ്പെട്ട നൂറോളം പേരിൽ ‍64 പേരാണ് മരിച്ചത്.

ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി മലബാർ ഭാഗത്ത് മുസ്ലീങ്ങൾ നടത്തിയ സമരമായിരുന്നു മലബാർ കലാപം അഥവാ മാപ്പിള ലഹള.

The Conspiracy behind the Wagon Tragedy (വാഗൺ ട്രാജഡിക്കു പിന്നിലെ ഗൂഢാലോചന)

മലബാറിലെ ഹിന്ദുക്കളും ഈ ലഹളയിൽ പങ്കാളികളായിരുന്നില്ല പലരും നാടുവിട്ടു അന്യ ദേശത്തു ഒളിവു ജീവിതം നയിച്ചതിനാൽ ഹിന്ദുക്കൾ ആരും വാഗൻ ട്രാജഡിയിൽ മരിച്ചിട്ടില്ല.

1921 ലെ മലബാര്‍ കലാപം- അത് വെറുമൊരു ഹിന്ദു മുസ്ളീം സംഘര്‍ഷമായിരുന്നില്ല. മറിച്ചത് അധികാരി -ജന്‍‌മി വിഭാഗത്തിനെതിരെ ഒരു വിഭാഗം നടത്തിയ ധീരമായ സമര പോരാട്ടമായിരുന്നു.

അതോടൊപ്പം തന്നെ ബ്രീട്ടീഷു ഒറ്റുകാർ എന്നാരോപിച്ച് ഹിന്ദു ജന്മിമാർക്കെതിരെയുമായിരുന്നു സമരക്കാരുടെ ആക്രമം.

ജന്മിമാർ അടക്കിവാണ കുടിയാന്മാർ പലരും പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ചെയ്തു.

കലാപത്തിന്‍റെ ഒരുഘട്ടത്തില്‍ സമരക്കാര്‍ മഞ്ചേരിയില്‍ നമ്പൂതിരി ബാങ്ക് ആക്രമിച്ച് അവിടെയുണ്ടായിരുന്ന പണയ പണ്ടങ്ങള്‍ പിടിച്ചെടുത്തു.

അവ ഉടമസ്ഥര്‍ക്ക് തിരിച്ചു നല്‍കിയ ശേഷം സമരം ഹിന്ദുക്കള്‍ക്കെതിരല്ലെന്നും ബ്രിട്ടീഷ് ഭരണത്തിനെതിരാണെന്നും കലാപകാരികള്‍ പ്രഖ്യാപിച്ചു.

കലാപമടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്-ഗൂര്‍ഖാ സൈന്യങ്ങള്‍ 28ന് മലബാറിലെത്തി. പൂക്കോട്ടൂരില്‍ കലാപകാരികളും സൈന്യവും നേരിട്ട് ഏറ്റുമുട്ടി.

പിന്നീട് മാസങ്ങളോളം സൈന്യം അവിടെ അഴിഞ്ഞാടി.

കലാപകാരികളുടെ മേല്‍ സമരനായകന്‍ കുഞ്ഞഹമ്മദ് ഹാജിക്കുള്ള നിയന്ത്രണവും ഇതിനിടെ നഷ്ടമായി.

1921 ല്‍ നവംബറില്‍ പാണ്ടിക്കാട്ടു ചന്തയില്‍ താവളമടിച്ചിരുന്ന ഗൂര്‍ഖാ സൈന്യത്തെ കലാപകാരികള്‍ ആക്രമിച്ചു. ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ മരിച്ചു.

1921 നവംബർ 20, വെള്ളപ്പട്ടാളം പിടികൂടിയ തടവുകാരെ അടച്ചിട്ട ചരക്കുവണ്ടികളിൽ ജയിലുകളിലേക്കയച്ചു.

കാറ്റും വെളിച്ചവും കടക്കാത്ത സാമാനവണ്ടികളിൽ പലപ്പോഴായി ഏകദേശം 300 മാപ്പിളത്തടവുകാരെ മിലിട്ടറി ക്യാമ്പുകളിലെത്തിച്ചതായി വാഗൺ ട്രാജഡി വിചാരണവേളയിൽ തെളിഞ്ഞിട്ടുണ്ട്.

രണ്ടായിരത്തോളം സമരക്കാരെ 32 തവണയായി ആന്തമാനിലേക്കും കോയമ്പത്തൂരിലേക്കും പലഘട്ടങ്ങളിൽ നാടുകടത്തി.

കേണൽ ഹംഫ്രിബ്, സ്‌പെഷ്യൽ ഓഫിസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്‌കോക്ക്, ആമു സൂപ്രണ്ട് എന്നിവരായിരുന്നു ഇതിന് നേതൃത്വം വഹിച്ചത്.

പട്ടാള ഓഫീസറായ ഹിച് കോക്കാണ് പുറത്തുള്ളവർ കലാപകാരികളെ കാണുന്നതു തടയാൻ തന്റെ ആശയം നടപ്പാക്കിയത്.

നവംബർ 10 മുതൽ നാടിന്റെ നാനാ ഭഗത്തു നിന്നും മലബാർ കലാപത്തിന്റെ പേരിൽ നിരവധി പോരാളികളെ അറസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. മലബാറിലെ ജയിലുകൾ നിറഞ്ഞുകവിഞ്ഞു.

Malaber Rebellion
Malaber Rebellion

അധിക പേരെയും കള്ളക്കേസ് ചമച്ചായിരുന്നു പോലീസ് പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവരിൽ ചുമത്തിയ കുറ്റം.

Wagon Tragedy Day: November 20 (വാഗൺ ട്രാജഡി ദിനം)

നവംബർ 20ന് കുറ്റം ചെയ്തവരോ അല്ലാത്തവരോ ആയ നൂറോളം തടവുകാരെ എം.എസ്.ആന്റ് എം.റെയിൽവേയുടെ 1711-ആം നമ്പർ വാഗണിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കോയമ്പത്തൂർക്ക് അയച്ചു.

വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെ മണിക്കൂറുകൾ നാണ്ട യാത്രയായിരുന്നു.

തിരൂർ സ്റ്റേഷൻ വിട്ടപ്പോൾ തന്നെ ദാഹിച്ചുവരണ്ടും പ്രാണവായുവിനായും മരണവെപ്രാളം തുടങ്ങി.

കന്നുകാലികളെ കയറ്റുന്ന വണ്ടിയിലാണ് തുടക്കത്തിൽ തടവുകാരെ കുത്തിനിറച്ച് കൊണ്ടുപോയിരുന്നത്.

ഇതു സുരക്ഷിതമല്ലന്ന് തോന്നിയതോടെ ചരക്കുവാഗണിൽ കൊണ്ടുപോകുവാൻ തീരുമാനിച്ചു.

മദ്രാസ് ,സൗത്ത് മറാട്ട കമ്പനിക്കാരുടെ എം എസ് എം – എൽ വി 1711 എന്ന് മുദ്രണം ചെയ്ത വാഗണിലാണ് പിന്നീട് തടവുകാരെ കൊണ്ടുപോയത്.

പ്രവേശന കവാടം തുറന്ന് കയറുകൊണ്ട് ബന്ധിക്കാനും യാത്രാ മദ്ധ്യേയുള്ള റയിൽവേ സ്റ്റേഷ‍നുകളിൽ വണ്ടി നിർത്തി തടവുകാർക്ക് ശുദ്ധവായു ശ്വസിക്കാനും ഹിച്ച് കോക്ക് ആദ്യമൊക്കെ സൗകര്യം ചെയ്തു കൊടുത്തു.

പുറത്തിറങ്ങുന്ന തടവുകാരെ ശുദ്ധവായു ശ്വസിച്ചതിനു ശേഷം വാഗണിൽ തിരികെ കയറ്റാനും കാവൽ നിൽക്കാനും മതിയായ പോലീസിനെ കിട്ടാത്തതോടെ ശുദ്ധവായു ശ്വസിക്കാനുള്ള ആനുകൂല്യവും ഇല്ലാതായി.

ആ നിലവിളികളൊന്നും കാവൽ പൊലീസ് വകവെച്ചില്ല. വണ്ടി ഷൊർണ്ണൂരും ഒലവക്കോട്ടും അൽപസമയം നിർത്തി.

അപ്പോഴും ആ ദീനരോദനം പട്ടാളം കേട്ടതായി നടിച്ചില്ല. പുലർച്ചെ തമിഴ്‌നാട്ടിലെ പോത്തന്നൂരിലെത്തി, വാഗൺ തുറന്നപ്പോൾ കണ്ടത് മരണ വെപ്രാളത്തിൽ പരസ്പരം മാന്തിപൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചു കിടന്ന 64 മൃതദേഹമാണ്.

Wagon Tragedy
Wagon Tragedy

Those killed in the wagon tragedy (വാഗൺ ദുരന്തത്തിൽ കൊല്ലപ്പെട്ടവർ)

വാഗണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും കര്‍ഷകരുമായിരുന്നു.

ചായക്കടക്കാരായ കുറ്റിത്തൊടി കോയക്കുട്ടി, മങ്കരത്തൊടി തളപ്പില്‍ ഐദ്രു, വള്ളിക്കാപറ്റ മമ്മദ്, തട്ടാനായ റിസാക്കില്‍ പാലത്തില്‍ ഉണ്ണിപ്പുറയന്‍, കൃഷിക്കാരനായ മേലേടത്ത്ശങ്കരന്‍ നായര്‍, പള്ളിയില്‍ ബാങ്കു വിളിക്കുന്ന മങ്കരത്തൊടി മൊയ്തീന്‍ ഹാജി, പാറച്ചോട്ടില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മതാധ്യാപകരായ മാണികട്ടവന്‍ ഉണ്ണിമൊയ്തീന്‍, പോക്കര്‍കുട്ടി, ഖുര്‍ആന്‍ ഓത്തുകാരനായ കോരക്കോട്ടില്‍ അഹമ്മദ്, വയല്‍പാലയില്‍ വീരാന്‍,ക്ഷുരകനായ നല്ലന്‍ കിണറ്റിങ്ങല്‍ മുഹമ്മദ്, കച്ചവടക്കാരനായ ചീരന്‍, പുത്തൂര്‍ കുഞ്ഞയമ്മു എന്നിങ്ങനെ സാധാരണക്കാരാണ് അന്നവിടെ പിടഞ്ഞുമരിച്ചത്. കുരുവമ്പലം അംശം, തൃക്കലങ്ങോട് അംശം, പുന്നപ്പാല, മലപ്പുറം,ചെമ്മലശ്ശേരി, നിലമ്പൂര്‍, പോരൂര്‍, പയ്യനാട്, മമ്പാട്, മേല്‍മുറി തുടങ്ങിയ അംശത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍.

വാഗണ്‍ ദുരന്തത്തിലെ രക്തസാക്ഷികളായവരെ അനുസ്മരിച്ച് കൊല്ലപ്പെട്ട 70 പേരുടെ നാമത്തില്‍ തിരൂര്‍ നഗരസഭ പണിത വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 1987 ഏപ്രില്‍ ആറിനാണ് ഉദ്ഘാടനം ചെയ്തത്.

അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതോടെ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി .

മലബാർ സ്പെഷ്യൽ കമ്മീഷ്‍ണർ എ. ആർ. നാപ്പ് ചെയർമാനും മദിരാശി റിട്ടേർഡ് പ്രസിഡൻസി മജിസ്ട്രേറ്റ് അബ്ബാസ്സ് അലി , മണ്ണാർക്കാട്ടെ കല്ലടി മൊയ്തു, അഡ്വ. മഞ്ചേരി സുന്തരയ്യർ എന്നിവർ അംഗങ്ങളായ കമ്മിറ്റിക്കായിരുന്നു അന്വേഷണചുമതല.

വാഗൺ നിർമ്മിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടറുമാരാണ് കുറ്റക്കാർ എന്നാണ് റിപ്പോർട്ട് വന്നത്.

അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റയിൽവേ സർജന്റ് ആൻഡ്രൂസ്, ഒരു പോലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി മദിരാശി ഗവൺമെന്റ് കേസെടുത്തെങ്കിലും കോടതി രണ്ടുപേരെയും വെറുതെ വിട്ടു.

 

[sso_enhancement_lead_form_manual title=”ഒക്‌ടോബർ 2021 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് – പ്രധാനപ്പെട്ട 240 ചോദ്യോത്തരങ്ങൾ
October Month” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/08191706/Monthly-CA-Quiz-October-2021-1.pdf”]

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)

മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

Kerala Padanamela
Kerala Padanamela

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക

Adda247App|

Adda247KeralaPSCyoutube|

Telegram Name:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!