Malyalam govt jobs   »   Study Materials   »   Ottam Thullal

Thullal (തുള്ളൽ) | KPSC & HCA Study Material

Thullal (തുള്ളൽ) , KPSC & HCA Study Material: – മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ.സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ.

Fil the Form and Get all The Latest Job Alerts – Click here

 

[sso_enhancement_lead_form_manual title=” നവംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
November 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/12/02180928/Monthly-Current-Affairs-November-2021.pdf”]

Thullal (തുള്ളൽ)

Thullal
Thullal

കേരളീയ കലകളില്‍ എക്കാലവും വളരെയേറെ പ്രാധാന്യം കല്‌പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്‌ തുള്ളല്‍.

നമ്മുടെ പരമ്പരാഗത നാടന്‍ കലകളില്‍ നിന്ന്‌ പലതും കടം കൊണ്ട്‌ പതിനെട്ടാം നൂറ്റാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌ക്കരിച്ച ഒരു ക്ഷേത്രകലയാണ്‌ ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്നീ വിഭജനങ്ങളോടു കൂടിയ തുള്ളല്‍.

ഇവ ഓരോന്നിനും പ്രത്യേകമായ ചിട്ടകളും വേഷവിധാനങ്ങളും കല്‌പിച്ചിട്ടുണ്ട്‌.

ഇതില്‍ ഓട്ടന്‍ തുള്ളലിനാണ്‌ ഏറെ പ്രാധാന്യം കൈവന്നത്‌.

എന്നാല്‍ വിഭജനങ്ങള്‍ നിലനില്‌ക്കെതന്നെ ഓട്ടന്‍ തുള്ളല്‍ എന്ന ഒരു സാമാന്യ വിശേഷണത്താലാണ്‌ ഈ കല അറിയപ്പെടുന്നത്‌.

തകഴിയിലും പരിസരങ്ങളിലും പ്രചാരത്തിലുള്ള അനുഷ്‌ഠാന കലയായ പടയണിയില്‍ ഊരാളി തുള്ളല്‍, കോലം തുള്ളല്‍, പൂപ്പട തുള്ളല്‍ എന്നിങ്ങനെയുള്ള നൃത്ത രീതികളുണ്ട്‌.

ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്ന പേരുകള്‍ പടയണിയില്‍ നിന്ന്‌ എടുത്തിട്ടുള്ളതാണ്‌. തുള്ളല്‍ എന്നാല്‍ നൃത്തമെന്നര്‍ത്ഥം.

ഇപ്പോള്‍ എല്ലാം സമുദായക്കാരും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യ കല എന്ന നിലയ്‌ക്കാണ്‌ ഇതു വളര്‍ച്ച പ്രാപിച്ചത്‌.

കലാകാരന്മാര്‍ക്ക്‌ മെയ്‌ വഴക്കം നേടുവാന്‍ കളരിയഭ്യാസം അനുപേക്ഷണീയമായി കരുതപ്പെട്ടിരുന്നു.

എന്നാല്‍ മെയ്‌ സാധകത്തോടൊപ്പം ചുവടു സാധകം, മുദ്രാസാധകം, മുഖാംഗ സാധകം, ചൊല്ലിയാട്ടം എന്നിവയിലും ശിക്ഷണം ലഭിച്ചിരിക്കണം.

ഒരു ദൃശ്യകല രൂപമെന്നതിലുപരി സാഹിത്യത്തിലൂടെയുള്ള പരിഹാസവര്‍ഷത്തിനും കുറിക്കു കൊള്ളുന്ന നര്‍മ്മോക്തികള്‍ക്കും തുള്ളലില്‍ പ്രാധാന്യമുള്ളതിനാല്‍ തുള്ളല്‍ സാഹിത്യത്തിലും സംഗീതത്തിലും കലാകാരന്മാര്‍ക്കു പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതുണ്ട്‌.

നളചരിതം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീ സ്വയംവരം, രാമാനുചരിതം, ബകവധം, രാവണോത്ഭവം, ബാലിവിജയം, ബാണയുദ്ധം, അഹല്യാമോക്ഷം എന്നിങ്ങനെ ഒട്ടേറെ കൃതികള്‍ കുഞ്ചാന്‍ നമ്പ്യാര്‍ ഓട്ടന്‍ തുള്ളലിനു വേണ്ടി രചിച്ചിട്ടുണ്ട്‌.

രാമപുരത്തു വാര്യരുടെ ഐരാവണ വധം, വെണ്മണി മഹന്റെ പാഞ്ചാലീ സ്വയംവരം, കെ. പി. കറുപ്പന്റെ കാളിയ മര്‍ദ്ദനം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീശങ്കര വിലാസം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്റെ രാമായണം എന്നീ കൃതികള്‍ നമ്പ്യാര്‍ക്കു ശേഷം ഉണ്ടായവയാണ്‌.

നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ.

ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്.

മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.

ഓട്ടന്‍ തുള്ളല്‍ മൂന്നു പേര്‍ ചേര്‍ന്ന്‌ അവതരിപ്പിക്കുന്നു. തുള്ളല്‍കാരനും രണ്ടു വാദ്യക്കാരും.

മുദ്രകള്‍ കാണിച്ച്‌ അഭിനയിച്ച്‌ തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ വാദ്യക്കാരും ഏറ്റു പാടും.

ഇനി തുള്ളല്‍ക്കാരന്റെ വേഷം. മുഖത്തു തേപ്പ്‌ ‘പച്ച’യാണ്‌.

ചൂണ്ടപ്പൂവിട്ട്‌ കണ്ണു ചുവപ്പിക്കുന്നു. കരിമഷികൊണ്ട്‌ പുരികവും വാലിട്ടു കണ്ണുമെഴുതും.

തലയില്‍ തുണികൊണ്ട്‌ ‘കൊണ്ട’ കെട്ടിയശേഷം അര്‍ദ്ധവൃത്താകാരത്തിലുള്ള കിരീടം വെയ്‌ക്കുന്നു.

അരയില്‍ ചുവന്ന പട്ടും അതിന്മേല്‍ കച്ചയും കെട്ടുന്നു. പിന്‍ഭാഗത്ത്‌ ‘കര മുണ്ടും’ മുന്‍ഭാഗത്ത്‌ ‘മുന്തിയും’ ധരിക്കുന്നു.

കഴുത്താരം, കൊരലാരം, മാര്‍മാല, നെഞ്ചുപലക, തോള്‍പ്പൂട്ട്‌, ഹസ്‌തകടകം, കങ്കണം, കച്ചമണി എന്നിവ കൂടിയാകുമ്പോള്‍ വേഷം പൂര്‍ത്തിയായി.

താളങ്ങളില്‍, വേഷങ്ങളില്‍, നൃത്തരീതികളില്‍ എന്നിങ്ങനെ എല്ലാറ്റിലും കേരളീയമായ നാടന്‍ കലകളുടെ ചാരുത ദര്‍ശിക്കുവാന്‍ കഴിയുന്ന തുള്ളല്‍കല അതുല്യമായ ഒരു കലാ രൂപമാണെന്നതില്‍ രണ്ടു പക്ഷമില്ല.

Read More: Districts of Kerala (കേരളത്തിലെ ജില്ലകൾ)

Instruments (വാദ്യങ്ങൾ)

തൊപ്പി മദ്ദളത്തിനു പകരം ഇപ്പോള്‍ മൃദംഗവും പിന്നെ കൈമണിയുമാണ്‌ തുള്ളലിലെ വാദ്യങ്ങള്‍.

Read More: Kerala Kaumudi (കേരളകൗമുദി)

Music (സംഗീതം)

അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം, കാരിക, ലക്ഷ്‌മി, കുണ്ടനാച്ചി, കുംഭം എന്നിവയാണ്‌ താളങ്ങള്‍.

രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽ‌പറഞ്ഞ താളങ്ങളും ഉപയോഗിയ്ക്കുന്നു. പ്രധാനമായും അഠാണ, നീലാംബരി, ബിലഹരി, ദ്വിജാവന്തി, ഭൂപാളം, ഇന്ദിശ, കാനക്കുറുഞ്ഞി, നാട്ടക്കുറുഞ്ഞി, പുറനീര്, ആനന്ദഭൈരവി, ബേഗഡ എന്നിവയാണ് ഉപയോഗിയ്ക്കുന്ന രാഗങ്ങൾ .

നർ‌ത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിയ്ക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിയ്ക്കുന്നത് ശിങ്കിടിയുമാണ്.

നർത്തകൻ പാടുന്ന തുള്ളൽ‌പാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിയ്ക്കുന്നത്.

Read More: RRB Group D 2021 Application Modification Link Activated

തുള്ളലിലെ താളങ്ങൾ (Rhythms in the thullal)

ഗണപതി താളം
തുള്ളൽ തുടങ്ങുമ്പോൾ ചുവടുവെയ്ക്കുന്നത് ഈ താളത്തിനനുസരിച്ചാണ്.

ചമ്പ താളം
10 അക്ഷര താളം. വായ്ത്താരി ഇപ്രകാരമാണ്”തത്തിന്തത്താ കിടധീ ധിതി ത്തിത്തൈ”

ചെമ്പട താളം
8 അക്ഷരതാളം. കൂടാതെ മർ‌മ്മ താളം,ലക്ഷ്മീ താളം,കുംഭ താളം,കാരികതാളം,കുണ്ടനാച്ചിതാളം തുടങ്ങിയവയും ഉണ്ട്.

Read More: Kerala PSC BEVCO LD & Bill Collector Notification 2021-22

Kerala PSC Quetions Related to Thullal (തുള്ളലുമായി ബന്ധപ്പെട്ട കേരള പിഎസ്‌സി ചോദ്യങ്ങൾ)

Q1. ഓട്ടൻ തുള്ളലിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം?

Ans. അമ്പലപ്പുഴ

Q2.കുഞ്ചൻ നമ്പ്യാരുടെ ആദ്യ കൃതിയിൽ (കല്ല്യാണ സൗഗന്ധികം) ഏത് തരം തുള്ളൽ രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്?

Ans. ശീതങ്കൻ തുള്ളൽ

Q3. തുള്ളൽ കലാരൂപത്തിന്റെ സ്ഥാപകൻ?

Ans: കുഞ്ചൻ നമ്പ്യാർ

Q4. ഓട്ടം തുള്ളൽ ഏത് പേരിൽ അറിയപ്പെടുന്നു?

Ans : പാവപ്പെട്ടവന്റെ കഥകളി

Q5. തുള്ളലിന്റെ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്?

Ans: മിത്തോളജി

Q6. തുള്ളലുകൾ മൂന്ന് തരമാണ്
Ans:
a. ഊട്ടൻ
b. പറയൻ
c. സീതങ്കൻ

Q7. കുഞ്ചൻ നമ്പ്യാരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

Ans : അമ്പലപ്പുഴ (ആലപ്പുഴ)

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!