കമ്പനി/കോർപറേഷൻ അസിസ്റ്റന്റ് (Company / Corporation Assistant): കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ അപ്രഖ്യാപിത നിയമന നിരോധനം. കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, സിഡ്കോ തുടങ്ങിയ കമ്പനികളിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ മാസങ്ങളായി നിയമനം മുടങ്ങിയിരിക്കുകയാണ്. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് തസ്തികയിൽ ഒടുവിൽ നിയമന ശുപാർശ നടന്നതു കഴിഞ്ഞ ഫെബ്രുവരി 26ന് ആയിരുന്നു. ഏഴായിരത്തിലധികം പേരാണു നിയമനം കാത്തിരിക്കുന്നത്. ഇനി ഒന്നേകാൽ വർഷമേ ലിസ്റ്റിനു കാലാവധിയുള്ളൂ. പിഎസ്‌സിയുടെ കൊല്ലം മേഖലാ ഓഫിസിലാണു നിയമന ശുപാർശ തയാറാക്കുന്നത്. 624 നിയമന ശുപാർശ തയാറാക്കുന്നത്.
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
624 നിയമന ശുപാർശയിൽ 554 എൻജെഡി
ലിസ്റ്റിൽ 7702 പേരെയാണു പിഎസ്‌സി ഉൾപ്പെടുത്തിയത് മെയിൻ ലിസ്റ്റിൽ മാത്രം 4898 പേരുണ്ട്. സംവരണ സമുദായ സപ്ലിമെന്ററി ലിസ്റ്റിൽ 2401 പേരും ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 403 പേരുമുണ്ട്. ഇതിൽ ഇതുവരെ നിയമന ശുപാർശ ലഭിച്ചത് 624 പേർക്കാണ്. ഇതിൽ 554 ഒഴിവും എൻജെഡി ആയിരുന്നു. പുതിയ ഒഴിവുകൾ 70 എണ്ണം മാത്രം.
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർതന്നെയാണ് ഈ ലിസ്റ്റിലെ മുൻനിര റാങ്കുകൾ നേടിയിരിക്കുന്നത്. അതിനാൽ നിയമന ശുപാർശ ലഭിക്കുന്നവരിൽ ഭൂരിഭാഗത്തിനും നിലവിൽ ജോലി ഉള്ളവരാകും. എൻജെഡി ഒഴിവുകൾ കൂടാൻ കാരണമിതാണ്.
Read More: കേരള പിഎസ്‌സി അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ റാങ്ക് ലിസ്റ്റ്
ഓപ്പൺ മെറിറ്റിൽ 493–ാം റാങ്ക് വരെ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.
സംവരണ വിഭാഗ നിയമന നില: ഈഴവ – 496, എസ്‌സി–സപ്ലിമെന്ററി 4, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–923, എൽസി/എഐ–1244, ഒബിസി–503, വിശ്വകർമ–589, എസ്ഐയുസി നാടാർ–596, ഹിന്ദു നാടാർ–747, എസ്‌സിസിസി–2104, ധീവര–1066. ഭിന്നശേഷി: ബ്ലൈൻഡ്–സപ്ലിമെന്ററി 4, ഒാർത്തോ–9.
240 ഒഴിവിൽ നിയമന ശുപാർശ വൈകാതെ
കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റിന്റെ 240 ഒഴിവിൽ നിയമന ശുപാർശ തയാറാവുകയാണ്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, ഫാമിങ് കോർപറേഷൻ, ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, സിഡ്കോ, ബാംബു കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണിത്. ഓണത്തിനു ശേഷം നിയമന ശുപാർശ നൽകുമെന്നാണു വിവരം.
Read More: ഹ്രസ്വ റാങ്ക് ലിസ്റ്റുകൾ നിർമ്മിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നു
ഒഴിവുകളുടെ റിപ്പോർട്ടിങ് തീരെ ശുഷ്കം
പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിവു റിപ്പോർട്ട് ചെയ്യാത്തതാണു ലിസ്റ്റിലെ നിയമനം കുറയാൻ പ്രധാന കാരണം. അൻപതിലധികം പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം ഈ ലിസ്റ്റിൽനിന്നാണു നടത്തുന്നത്. എന്നാൽ, വളരെ കുറച്ചു ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുള്ളൂ. നിയമനം പിഎസ്‌സിക്കു വിട്ട പല സ്ഥാപനങ്ങളും സ്പെഷൽ റൂൾ തയാറാക്കാത്തതിനാൽ പിഎസ്‌സി വഴി നിയമനം തടസ്സപ്പെട്ടിരിക്കുകയാണ്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്ന് ഇടയ്ക്കിടെ വ്യക്തമാക്കുന്നുണ്ടെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞുനീങ്ങുകയാണ്.