Malayalam Actress KPAC Lalitha Passed Away | കെ.പി.എ.സി ലളിത അന്തരിച്ചു

Malayalam actress KPAC Lalitha passed away late on Tuesday at her residence in Tripunithura near here, film industry sources said. She was 74. Lalitha is survived by her actor-director son Sidharth Bharathan and daughter Sreekutty. She was married to the legendary Malayalam film director late Bharathan.

Name KPAC Lalitha
Born 1947  Alappuzha, Kerala, India
Died 22 February 2022 (aged 74)

Ernakulam

Profession ·         Actress
Years active

1968–2022

Spouse(s) Bharathan
Children 2

South Indian Actress KPAC Lalitha Passes Away

മലയാളിയുടെ കണ്ണുനനയിച്ചും പൊട്ടിച്ചിരിപ്പിച്ചും ഒരായുസ്സ് അഭിനയത്തിനായി സമർപ്പിച്ച നടി കെ.പി.എ.സി ലളിതക്ക് വിട. വേദിയിലും വെള്ളിത്തിരയിലും വിസ്മയം തീർത്ത കെ.പി.എ.സി ലളിത (KPAC Lalitha) യെന്ന അഭിനേത്രി ഇനി സിനിമ ആസ്വാദകരുടെ ഓർമകളിൽ. ഏറെനാളായി ചികിത്സയിലായിരുന്ന അവർ മകനും നടനുമായ സിദ്ധാർഥിന്‍റെ തൃപ്പൂണിത്തുറ പേട്ടയിലെ സ്കൈ ലൈൻ ഫ്ലാറ്റിൽ വെച്ച് ചൊവ്വാഴ്ച രാത്രിയോടെയാണ് അന്തരിച്ചത്. 75 വയസ്സായിരുന്നു.

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

[sso_enhancement_lead_form_manual title=”ജനുവരി 2022 മാസപ്പതിപ്പ് | ജയം സമകാലിക ക്വിസ് – പ്രധാനപ്പെട്ട 250 ചോദ്യോത്തരങ്ങൾ
January Month” button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2022/02/05171823/Monthly-Current-Affairs-Quiz-January-2022.pdf”]

Read More: Lata Mangeshkar (ലതാ മങ്കേഷ്‌കർ)

Actress KPAC Lalitha – Overview

ആലപ്പുഴ ജില്ലയിലെ കായംകുളം താലൂക്കിലെ രാമപുരം ഗ്രാമത്തിൽ 1947 ഫെബ്രുവരി 25ന് ജനനം. മഹേശ്വരിയമ്മ എന്നാണ് ശരിയായ പേര്. പിതാ‍വ് – കടയ്ക്കത്തറയിൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് – ഭാർഗവിയമ്മ. കൃഷ്ണകുമാർ, ശ്യാമള എന്നിവർ സഹോദരങ്ങളാണ്. രാമപുരം ഗവ.ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു.

Read More: Kerala PSC Rank List 2022

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കൊല്ലത്ത് ഡാൻസ് അക്കാദമിയിൽ നൃത്ത പഠനത്തിന് ചേർന്നതോടെ പഠനം മുടങ്ങി. ചങ്ങനാശേരി ഗീഥാ ആർട്ട്സ് ക്ലബിൻ്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് സജീവമായത്. ഗീഥയിലും എസ്.എൽ.പുരം സദാനന്ദൻ്റെ പ്രതിഭ ആർട്ട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷമാണ് കെ.പി.എ.സിയിൽ എത്തിയത്. ആദ്യകാലത്ത് കെ.പി.എ.സിയിൽ ഗായികയായി പ്രവർത്തിച്ചു. മൂലധനം, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ഗായികയായിരുന്ന ലളിത പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.

KPAC Lalitha

Actress KPAC Lalitha– Career

തോപ്പിൽ ഭാസിയാണ് കെ.പി.എ.സി ലളിത എന്ന പേരിട്ടത്. 1970-ൽ ഉദയയുടെ ബാനറിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ലളിത പിന്നീട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലും തമിഴിലുമായി ഇതുവരെ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം രണ്ടു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു പ്രാവശ്യവും ലഭിച്ചു. 2016 മുതൽ കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

1998-ൽ ഭരതൻ മരിച്ചതിനു ശേഷം ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ലളിത തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഭരതൻ്റെ ജന്മനാടായ എങ്കക്കാട് വീട് നിർമിച്ച് സ്ഥിരതാമസമാക്കുകയായിരുന്നു. പിന്നീട് ചലച്ചിത്ര അഭിനേത്രിയെന്ന നിലയിൽ വടക്കാഞ്ചേരിയുടെ നിറസാന്നിധ്യമായി ലളിത മാറി.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ആണ് അവർ വീണ്ടും ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്.കോമഡി വേഷങ്ങളെ അവതരിപ്പിക്കാനുള്ള കഴിവാണ് കെ.പി.എ.സി ലളിതയെ ജനപ്രിയ നടിയാക്കി മാറ്റിയത്. റിലീസിനൊരുങ്ങുന്ന ഭീഷ്മപർവ്വം, ഒരുത്തി എന്നീ സിനിമകളിലാണ് കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ചത്.

Read More: Kerala PSC Upcoming Recruitment 2022

കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്ന കെ.പി.എ.സി ലളിതയെ 2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ മാർക്സിസ്റ്റ് പാർട്ടി തീരുമാനിച്ചപ്പോൾ സ്ഥാനാർത്ഥിയാക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നായിരുന്നു ലളിതയുടെ അഭിപ്രായം. പിന്നീട് പാർട്ടി ലളിതയ്ക്ക് സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനം നൽകി.

Actress KPAC Lalitha : Important Malayalam Films

Actress KPAC Lalitha

തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ അതിലൂടെയായിരുന്നു ലളിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്‍റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങൾ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്.

മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകൾ തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്‍റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1998 ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാൾ സിനിമയിൽ നിന്ന് മാറി നിന്ന ലളിത, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും സജീവമായി.

Russia-Ukraine Border Conflict

Actress KPAC Lalitha : Awards

രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്. നൂറുകണക്കിന് സിനിമകളുടെ ഭാഗമായി മാറിയ കെ.പി.എ.സി ലളിത മലയാളി സിനിമ ആസ്വാദകരുടെ അമ്മ സങ്കൽപ്പങ്ങൾക്ക് പൂർണത നൽകിയ നടിയായി. 2000ൽ ശാന്തം എന്ന സിനിമയിലൂടെയും 1991ൽ അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. അമരം, കടിഞ്ഞൂൽ കല്യാണം, ഗോഡ് ഫാദർ, സന്ദേശം (1991) എന്നീ സിനിമകളിലെ അഭിനയത്തിന് 1991ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ആരവം (1980), സൃഷ്ടി ച്ചര (1978), നീല പൊന്മാൻ , ഒന്നും ലെല്ലെ (1975) എന്നീ ചിത്രങ്ങൾക്കും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ കെ.പി.എ.സി ലളിതയെ തേടിയെത്തി.

Read More: ESIC UDC Cut Off 2022

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

alisaleej

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

22 mins ago

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024: കേരള…

29 mins ago

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024 വന്നു , 4660 ഒഴിവുകൾ,യോഗ്യത

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ  വിജ്ഞാപനം 2024 RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024: റെയിൽവേ…

31 mins ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

56 mins ago

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024, പട്ടിക, പ്രാധാന്യം

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024 ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024: വരയൻ പുലിയുടെ സംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന നിയമപരമായി…

2 hours ago

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024: കേരള…

4 hours ago